Tuesday, February 28, 2012

' മതത്തെ മാലിന്യമാക്കുന്നവർക്കും കാപിറ്റൽ പണിഷ്മെന്റ് നൽകണം'.

ഒരു നാര് മുടിക്ക് കേരള സമൂഹത്തിന്റെ രാഷ്ട്രീയ ചലനം നിയന്ത്രിക്കാൻ കഴിയുമെന്ന് തെളിയിച്ച കാന്തപുരത്തിന് ലാൽ സലാം ചൊല്ലിപിരിഞ്ഞ പിണാറായി സഖാവിന് ഒരു ചുവന്ന പുക് കൊടുത്ത് കൊണ്ട് തുടങ്ങട്ടെ.

ആർജ്ജവമുള്ള ഉറച്ചതീരുമാനങ്ങൾ വെട്ടിയൊതുക്കിയ വാക്കുകളിലൂടെ ജനപക്ഷം സമർപ്പിക്കാൻ പിണാറായിയെപ്പോലെ സമർത്ഥനായ മറ്റൊരു നേതാവുമുണ്ടാവില്ല എന്ന ഉസ്താദിന്റെ ഉറച്ചവിശ്വാസത്തിന് കോട്ടം തട്ടാതെ തന്നെ കമറുൽ ഉലമയുടെ മുടിയിൽ പിടിച്ച് വലിച്ച് അതിന്റെ ഗുണവും മണവും കൃത്യമായി പറഞ്ഞപ്പോൾ കണ്ണ് തള്ളിയത് ശൈഖുനക്ക് മാത്രമായിരുന്നില്ല, ഇതുവരെ മുടിയിൽ തൊടാതെ പിറവം പിറക്കാൻ കാത്തിരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ കണ്ണുമുണ്ടായിരുന്നു ആകൂട്ടത്തിൽ!.
പോരാത്തതിന്ന് ഉസ്താദിന്റെ ബഡായിക്കണക്കിൽ കുമിഞ്ഞ് കൂടുന്ന വോട്ടുകളിൽ കണ്ണും നട്ടിരുന്ന കുട്ടിനേതാക്കളെ അങ്കലാപ്പിക്കൊണ്ട് ഹൈദരലി ശിഹാബ് തങ്ങൾ മുടിയെ പുറം കാലുകൊണ്ട് തട്ടിത്തെറിപ്പിക്കുകയും ചെയ്തു!! .

ചേറ് നിറയാത്ത തലകളും ചോറ് തിന്നുന്ന ബുദ്ധിയുമുണ്ടെങ്കിൽ ആർക്കും മനസ്സിലാകുന്നതരത്തിൽ സമസ്ഥ കേരള ജം‌ഇ‌യ്യത്തുൽ ഉലമയുടെ ഉലമാക്കളും ഉമറാക്കളും മറ്റ് സംഘടനാ പണ്ഡിതരും നേതാക്കളും, കാന്തപുരം ഉലമ വിശ്വാസികളെ വെള്ളത്തിലിട്ട് കുടിപ്പിക്കുന്ന മുടി വ്യാജമാണെന്ന് പറഞ്ഞിട്ടും കേവലം രാഷ്ട്രീയലാഭത്തിന് വേണ്ടി ഈ വ്യാജ മുടിക്കെതിരെ നാവനക്കാൻ തയ്യാറാകാതിരുന്ന രാഷ്ട്രീയ നേതാക്കളുടെ ഉള്ളിലെ പൂതിയുടെ ഗുട്ടൻസ് ജനസമൂഹത്തിന് പിടികിട്ടും! എന്നെ ആവിഷയത്തിൽ പറയാനുള്ളൂ..

പൂതി തീരുവോളം കാന്തപുരത്തെ മുത്തിമണത്ത് ഒപ്പം നിന്നവരെ ബദർപാട്ട് പാടി സ്വീകരിച്ച മർക്കസിലെ ട്രിപ്പീസ് കളിക്കാരെ തനിച്ചാക്കി ഹംസാക്ക വ്യാജസുന്നിസത്തിന്റെ പൂട അഴിച്ച് വെച്ച് പിണറായിക്കൊപ്പം നടന്ന് നീങ്ങിയപ്പോൾ വിഷണ്ണരായി നോക്കി നിൽക്കാനെ തക്ബീർ കുട്ടികൾക്കായുള്ളൂ. സഖാവ് ഹംസാക്കയെ സംബന്ധിച്ചിടത്തോളം ലെനിന്റെ ദേഹത്തിനപ്പുറം മറ്റൊരു തിരു ദേഹമില്ല എന്ന വിശ്വസമാണെന്ന് ഉസ്താദിന് നേരത്തെ അറിയാമായിരുന്നെങ്കിലും തക്ബീർപട്ടാളത്തിന് അതോതിക്കൊടുക്കാത്തതിന്റെ കാരണം നേരത്തെ പറഞ്ഞ രാഷ്ട്രീയ ലാഭക്കണക്കുകളിലെ സാമ്പത്തിക നേട്ടം മാത്രമായിരിക്കണം.
ഏതായാലും നായര് പിടിച്ച പുലിവാല് എന്ന ചൊല്ല് ഉസ്താദ് പിടിച്ച മുടിനാര് എന്നാക്കി പരിഷ്കരിച്ചിരിക്കുകയാണിന്ന് മലയാളികൾ!

എന്തിനും ഏതിനുംഅതിന്റേതായ ശൈലിയിൽ അഭിപ്രായം പറഞ്ഞും പറയിപ്പിച്ചും ശീലിച്ച രാഷ്ട്രീയ നേതാക്കൾ, മതകാര്യങ്ങളിൽ ഇടപെടാത്തതിനാൽ മുടികാര്യത്തിൽ ഇടപെടില്ല എന്ന ഒഴുക്കൻ മട്ടിലുള്ള പ്രതികരണങ്ങൾ കേട്ടപ്പോൾ നിരാശപൂണ്ട വിശ്വാസികൾക്ക് അല്പമെങ്കിലും ആശ്വാസമായത് പിണാറായിയുടെ മുടി വിഷയത്തിലുള്ള പ്രസ്ഥാവനയായിരുന്നു എന്ന് പറയാതിരിക്കാനാവില്ല. കേരള ജനതയുടെ ബുദ്ധിമണ്ഡലത്തിന്റെ വളർച്ചക്ക് നിതാനമായ സത്തകളത്രയും സം‌പൂജ്യമാണെന്ന മട്ടിലുള്ള ഖമറുൽ ഉലയുടെ കെട്ട് മുടിപ്പൂജകൾ, ഇസ്ലാമിന്റെ പേരിലാകുമ്പോൾ അതിനെതിരെ പ്രതികരിക്കാൻ ഓരോ മുസ്ലിമിന്നും അവകാശമുണ്ട്.
ഈ അവകാശത്തെ ശരിയായരീതിയിൽ ഉപയോഗിക്കാതെ സ്വതാല്പര്യ ലാഭങ്ങൾക്ക് വേണ്ടി കണ്ണടച്ച മുസ്ലിം രാഷ്ട്രീയ നേതാക്കളെ നോക്കുകുത്തികളാക്കിയാണ് ഇസ്ലാമിക മൂല്യങ്ങളെ കുറിച്ചോ അതിന്റെ സത്തകളെ കുറിച്ചോ ഒരു ചുക്കുമറിയാത്ത ഭൌതികവാദികൾ അതേറ്റടുത്തത്. ഇക്കൂട്ടർക്ക് യാതൊരു വിധത്തിലും പങ്ക്ചേരേണ്ടതില്ലാത്ത ഈ മുടിക്കെട്ടിന്റെ കെട്ടഴിക്കാൻ അവരെ പ്രേരിപ്പിച്ചത് തികച്ചും രാഷ്ട്രീയ ലാഭമാണെന്ന് തിരിച്ചറിയാതിരിക്കാൻ കേരളത്തിലെ മുഴുവൻ ജനങ്ങളും മുടിവെള്ളം കുടിച്ച് മസ്തായി മയങ്ങിയവരല്ല എന്നുകൂടി മനസ്സിലാക്കുന്നത് അസ്ഥാനത്ത് കാര്യലാഭത്തിനായി പ്രതികരിക്കുന്നവർ മനസ്സിലാക്കുന്നത് നന്നായിരിക്കും.

ഏകദൈവ വിശ്വാസ പ്രചാരണവും പ്രബോധനവും മത പ്രഭാഷണ പരമ്പരയുമെല്ലാം നടക്കേണ്ട വേദികളിൽ കേവല രാഷ്ട്രീയം കടന്ന് വരികയും മതനേതാക്കൾ രാഷ്ട്രീയത്തിലടപെട്ട് മന്ത്രിമാരെ നിശ്ചയിക്കാൻ ഒരുമ്പെടുകയും വിജയപരാജയങ്ങൾക്കുവേണ്ടി ശ്രമിക്കുകയും ചെയ്യുന്നതിന്നിടക്ക് മത സത്തകളെ പാടെ മറക്കുകയും മതത്തെ വികൃതമാക്കി വില്പനചരക്കാക്കുകയും ചെയ്യുമ്പോൾ മതമറിയാത്ത മനുഷ്യർ ഒഴിഞ്ഞ് കിടക്കുന്ന മതനേതാക്കളുടെ കസേരയിരയിൽ കയറിയിരുന്ന് മതം പറയാൻ ഒരുമ്പെടുമെന്ന് ലോകാവസാനത്തിന്റെ ഏടുകളിൽ ചേർക്കപ്പെട്ടതാണ്. ആകാലത്തിലേക്കൊരു ചൂണ്ടിമാത്രമാണ് കാന്തപുരത്തെ പണ്ഡിതൻ എന്നത് മുസ്ലിംങ്ങളെ സംബന്ധിച്ചിടത്തോളം നിർഭാഗ്യകരവുമാണ്. അതുകൊണ്ട് തന്നെ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ഒരു കൂട്ടം വ്യാജ പണ്ഡിതരിൽ നിന്ന് വിശ്വസികളുടെ വിശ്വാസത്തെ രക്ഷിച്ചെടുക്കുക എന്ന ഉത്തരവാദിത്വം ഓരോമുസ്ലിമും നിർവഹിക്കേണ്ടതുണ്ട്.

കാന്തപുരത്തിന്റെ വ്യാജമുടിക്കെതിരെ വിശ്വാസികൾക്ക് മുന്നറിയിപ്പ് കൊടുക്കാനും ഈ നീചകൃത്യത്തിൽ നിന്ന് കാന്തപുരത്തെ പിന്തിരിപ്പിക്കാനും മുസ്ലിം ലീഗ് നേതാക്കൾ സംസ്ഥാന അധ്യക്ഷനായ ഹൈദരലി തങ്ങളെമാത്രം ചുമതലപ്പെടുത്തി അര്ത്ഥപൂര്ണ്ണമായ മൗനം ദീക്ഷിച്ചത് മത സംഘടനകളെ ഏറ്റുമുട്ടലിലേക്ക് നയിച്ച് ഒരു പക്ഷത്തെ കൂടെ നിർത്തുക എന്ന ഇടതുപക്ഷ കുതന്ത്രം തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കും എന്ന് ഞാൻ അനുമാനിക്കുന്നു.

എന്നാൽ എല്ലാ കെട്ടുകളെയും തടസ്സങ്ങളെയും നിഷ്ഫലമാക്കി പൂർവ്വാധികം ശക്തിയോടെ മുസൈലിമത്തുൽ കദ്ദാബിന്റെ അനുയായികളായ ഇക്കൂട്ടർ സമൂഹാന്തരീക്ഷം മലിനമാക്കിക്കൊണ്ട് വ്യാജമുടിയുമായി യാത്രതിരിക്കാനിരിക്കെ മുടിവിഷയത്തിൽ മൂസ്ലിം ലീഗ് നേതാക്കൾ മൌനം വെടിഞ്ഞ് പ്രതികരിച്ച് കൊണ്ടിരിക്കുന്നു എന്നത് സ്വാഗതാർഹവും പ്രത്യാശപകരുന്നതുമാണ്.

പ്രതി സന്ധികളുടെ നീർക്കയങ്ങൾ താണ്ടി ഉജ്ജ്വല വിജയത്തിന് രത്നകിരീടം ചൂടാൻ മുസ്ലിം ലീഗിനെ സഹായിച്ചതും മുന്നോട്ട് നയിച്ചതും പാണക്കാട്ടെ സയ്യിദീങ്ങളാണെന്നും ആസയ്യിദീങ്ങളാണ് ഞങ്ങളുടെ അവസാനത്തെ വാക്കെന്നും പ്രഖ്യാപിച്ച കുഞ്ഞാലിക്കുട്ടി സാഹിബ് ,അക്ഷരാർത്ഥത്തിൽ ലീഗിനോടുള്ള വിരോധത്തിന്റെ പേരിൽ ഇസ്ലാമിനെ കമ്മ്യൂണിസത്തിന്റെ ആലയിൽ തളക്കാൻ വെമ്പി പരാജയപ്പെട്ടവർക്ക് താക്കീത് നൽകുകകൂടിയാണ് ചെയ്തത്. ഇത് പറയുമ്പോൾ ഇസ്ലാമിക ശരീ‌അത്തിന് എതിര് നിൽക്കുന്ന കമ്മ്യൂണിസത്തോട് 1967 ൽ മുസ്ലിം ലിഗ് സന്ധിചെയ്തില്ലെ എന്നൊരു ചോദ്യം ഉയർന്ന് വരാറുണ്ട്. ഒരിക്കൽ ലീഗൊരു തെറ്റ് ചെയ്തു എന്ന് കരുതി ഇസ്ലാമിക സംഘടനകൾ അതേറ്റ്പിടിക്കേണ്ടതില്ല.കോൺഗ്രസിന്റെ തുടർച്ചയായവഞ്ചനകൾ
സഹിക്കവയ്യാതെ അന്നത്തെ നേതാക്കൾ ഉദൈവിയാ സന്ധിപോലെ ശത്രുക്കളുമായി സന്ധിചേർന്നു എന്നതിൽ കവിഞ്ഞ് മറ്റൊരു സ്വീകാര്യതയും ആബന്ധത്തിന് നൽകേണ്ടതുമില്ല.

സ്വന്തം മതത്തിൽ ഉറച്ച് വിശ്വസിച്ച് ഇതര സമുദായക്കാരുടെയും സംഘടനകളുടെയും വെറുപ്പ് സമ്പാദിക്കാതെ മതേതരമൂല്യം കാത്ത് സൂക്ഷിച്ച് എല്ലാവരെയും സ്നേഹിക്കുകയും ആദരിക്കുകയുംചെയ്യുന്ന മഹിതമായ തത്വസംഹിതയിലൂന്നി പ്രവർത്തിക്കുന്ന മുസ്ലിം ലീഗ് നേതാക്കൾ സ്വ സമുദായത്തിൽ ഭിന്നിപ്പും ചേരിതിരിവും ചൂഷണങ്ങളും നടത്തുന്ന വ്യാജന്മാരെ,സയണിസ്റ്റ് സിദ്ധാന്ത കൂട്ടിക്കൊടുപ്പുകാരെ സമുദായമനസ്സുകളിൽ നിന്ന് കേപിറ്റൽ പണിഷ്മെന്റ്‌ ചെയ്യാൻ തന്റേടത്തോടെ ആഹ്വാനം ചെയ്യുകകൂടി ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം നിങ്ങൾ പ്രതിനിധീകരിക്കുന്ന സമൂഹത്തിന് അഭിമാനകരമായ
അസ്ഥിത്വം ഉണ്ടാക്കിക്കൊടുക്കാനാവില്ല എന്ന ദുഖകരമായ സത്യം നമ്മുടെ ചിന്തകളെ ഉണർത്തേണ്ടിയിരിക്കുന്നു.
````zbairchelari

12 comments:

  1. സമ്മേളന പ്രഖ്യാപനം മുതല്‍ തുടങ്ങിയ കല്ല്‌ കടി സമ്മേളന സമാപനം വരെ തുടര്ന്ന് കൊണ്ടിരുന്നു എന്നത് ഏറെ രസകരം ആയിരുന്നു . നീണ്ട പതിനഞ്ചു വര്ഷയങ്ങള്ക്ക് ശേഷം നടത്തുന്ന സമ്മേളനം മാലോകരെ കൊണ്ട് പറയിപ്പിക്കാതെ നേരാം വണ്ണം നടത്തി കാണിക്കണം എന്ന് സമ്മേളന സംഘാടകര്ക്ക് നിര്ബന്ധം ഉണ്ടായിരുന്നു. എന്നാല്‍ സമ്മേളനത്തിനു സ്വാഗതം പറഞ്ഞ സമ്മേളന സംഘാടക സമിതി കണ് വീനറും ,,അടുത്ത് തന്നെ ചേളാരി സമസ്തയുടെ സെക്രട്ടറി യായി അവരോധിക്കാന്‍ സാധ്യതയുമുള്ള കോട്ടുമല ബാപ്പു മുസ്ലിയാരിലൂടെ തന്നെ അതിനു ഭംഗം വരുന്ന കാഴ്ചയാണ് കണ്ടത് . ഏഴു മണിക്ക് പ്രാരംഭ പ്രാര്ത്ഥൂനകളോടെ ആരംഭിച്ച സമാപന സമ്മേളനത്തിലെ സ്വാഗത ഭാഷണം അവസാനിക്കുന്നത് ഒന്നര മണിക്കൂര്‍ കഴിഞ്ഞാണു . സ്വാഗത ഭാഷകന്റെ കാടുകയറിയുള്ള പ്രസംഗം വേദിയിലിരിക്കുന്നവരെയും സദസ്സിലുള്ളവരെയും ഒരു പോലെ അസ്വസ്ഥര്‍ ആക്കി .കേവലം പതിനഞ്ചു മിനിട്ട് സമയം നല്കിയ (ഇത് ഒരു SKSSF നേതാവ് എന്നോടു പറഞ്ഞത് ആണ് ) സ്വാഗത ഭാഷണം അതിര് കടന്നപ്പോള്‍ ഒരു വേള പ്രാസംഗികന്റെ അടുത്തേക്ക് കടാലാസു തുണ്ടുമായി വരെ പോകേണ്ട ഒരു അവസ്ഥയാണ് ഉണ്ടായതു. ഗതിയും നിലയും വിട്ടു സ്വാഗത ഭാഷണം നീണ്ടപ്പോള്‍ വേദിയിലിരിക്കുന്നവരുടെ തുടര്ച്ചയായ അസ്വസ്ഥത പുറം ലോകം കാണാതിരിക്കാനായി പരസ്യങ്ങള്‍ കൊണ്ട് മറക്കുകയായിരുന്നു സമ്മേളനം തല്സമയം കാണിച്ച ദര്ശന ചാനല്‍ ചെയ്തത് .

    ReplyDelete
    Replies
    1. കമന്റെഴുതിയതിന് നന്ദി , സമ്മേളന നഗരിയും അവിടെ നടന്ന പ്രഭാഷണങ്ങളുമൊക്കെ ക്ഷമയോടെ വീക്ഷിക്കുകയും അത് വിലയിരുത്തുകയും ചെയ്ത അങ്ങയുടെ നല്ല മനസ്സിന് അതിന്റെ സംഘാടകർ നന്ദിപറയാതിരിക്കില്ല എന്ന് ഞാൻ കരുതട്ടെ.
      ഞാനിവിടെ നിങ്ങളുമായി പങ്ക് വെച്ചതും നിങ്ങളഭിപ്രായപ്പെട്ടതും രണ്ട് ദിശകളിലുള്ള കാര്യങ്ങളാണ്. നിങ്ങൾ ആരോപിക്കപ്പെടുന്ന കാര്യങ്ങളൊന്നും ഒരു സംഘടനയുടെ ദർശനങ്ങളെ വിലയിരുത്താനുതുകുന്ന കാര്യമല്ല. സ്വാഗത ഭാഷകൻ കാടും മലയും കയറി കാന്തപുരത്തിന്റെ മുടിക്കെട്ട് കുന്തത്തിലുയർത്തി മാലോകരെ കാണിക്കാൻ കൂടുതൽ സമയമെടുത്തു എന്നതാണ് നിങ്ങളെ മുഷിപ്പിച്ചതെങ്കിൽ അതിന് ക്ഷമ ചോദിക്കേണ്ടകാര്യമോ വിഷദീകരിക്കേണ്ട കാര്യമോ സംഘാടകർക്കുണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്. അവർ രണ്ട് മൂന്ന് ദിവസം ഊണും ഉറക്കവും ഒഴിച്ച് രാപകലില്ലാതെ പ്രേക്ഷകരിലേക്കെത്തിച്ച വിമർശനങ്ങൾക്ക് മറുപടി പറയുക എന്നുള്ളതല്ലെ നിങ്ങളെ പോലെയുള്ള SSF കാർക്ക് കരണീയമായിട്ടുള്ളത്? പിന്നെ കൂട്ടുകാരനായ SKSSF നേതാവ് പറഞ്ഞത് കാര്യമാക്കേണ്ടതില്ല. കാരണം ജനലക്ഷങ്ങളെ സാക്ഷിനിറുത്തി കാന്തപുരത്തിന്റെ കള്ളത്തരങ്ങൾ പറയുക എന്നതും നബി തിരുമേനിയുടെ തിരു ശേഷിപ്പിന്റെ പേരിൽകള്ളം പ്രചരിപ്പിക്കുന്നവർക്കെതിരെ ജിഹാദ് ചെയ്യുന്നവരിൽ പങ്കാളിയാവാൻ കൊതിക്കുകയും ചെയ്യുന്ന ഉലമാക്കളുടെ ആവേശവും ആഗ്രഹവും ഈമാനിന്റെ തിളക്കവുമായി മാത്രം അതിനെ കണ്ടാൽ മതിയാകും.

      Delete
  2. നന്നായി പറഞ്ഞു...

    ആശംസകൾ...

    അല്ലാഹു അനുഗ്രഹിക്കട്ടെ...

    ReplyDelete
    Replies
    1. @Sameer Thikkodi
      (aameen)വായിച്ചതിനും പ്രതികരിച്ചതിനും നന്ദി..

      Delete
  3. സയണിസ്റ്റ് സിദ്ധാന്ത കൂട്ടിക്കൊടുപ്പുകാരെ സമുദായമനസ്സുകളിൽ നിന്ന് കേപിറ്റൽ പണിഷ്മെന്റ്‌ ചെയ്യാൻ തന്റേടത്തോടെ കേരള മുസ്ലിംകളായ നാമോരുരുത്തരും തയ്യാരാവേണ്ടിയിരിക്കുന്നു

    ReplyDelete
    Replies
    1. @ഇസ്ഹാഖ് കുന്നക്കാവ്‌ ,...
      ഇച്ഛാശക്തിയോടെ മുന്നേറുക!
      വായിച്ചതിനും പ്രതികരിച്ചതിനും നന്ദി..

      Delete
  4. കഷ്ടം.....കുരുഢൻ കണ്ട ആനയും ഈ റുമാനയും മാറിയാൽ അറിയില്ല ട്ടോ.....എവിടേക്കാണ് സഹോദരീ ഈ കാന്തപുരം എന്ന വ്യക്തിയോടുള്ള വിരോധം നിങ്ങളെ എത്തിക്കുന്നത്?
    കാന്തപുരത്തെ എത്ര കാലമായി നിങ്ങൾ കൊത്തിവലിക്കുന്നു ഇനിയും വിശപ്പ് മാറിയില്ലെ?
    എന്നെ എസെസെപ് ഒന്നും ആക്കണ്ട.നിലവാരമൈല്ലാത്ത ഈ വ്യക്തി വിരോധം തന്നെയായിരുന്നല്ലോ നാലു ദിവസവും കൂരിയാട് പാടത്ത് ചറ്റ്ദ്ധിച്ചിരുന്നത്

    ReplyDelete
    Replies
    1. @muham വായിച്ചതിനും കമന്റിയതിനും നന്ദി.
      തീർച്ചയായും അങ്ങിനെയല്ല ., ഒരു വെക്തിയോടുള്ള വിരോധമല്ലെ എന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചത്. കാന്തപുരമെന്ന പണ്ഡിതൻ ഒരു വെക്തിയുമല്ല. ഒരു വെക്തിമാത്രമായിരുന്നു അദ്ദേഹമെങ്കിൽ ഉസ്താദ്, ഖമറുൽ ഉലമ , അബുൽ ഐതം തുടങ്ങിയ സ്ഥാനപ്പേരുകൾകൊണ്ട് അലങ്കരിക്കാതെ വെറും അബൂബക്കർ എന്നോ മറ്റോ സംബോധനം ചെയ്യാമായിരുന്നു.
      അദ്ദേഹത്തിന്റെ അനുയായികളായ നിങ്ങൾ തന്നെ ഉസ്താദിനെ കേവലം ഒരു വെക്തി പദവിയിലേക്ക് തരം താഴ്ത്തുന്നത് കാണുമ്പോൾ ലജ്ജയാണ് തോന്നുന്നത്. അത് കൊണ്ട് ഉസ്താദിനെ ഞങ്ങളൊക്കെ കരുതുന്നപോലെ ഉസ്താദിനെ ഒരു പ്രസ്ഥാനമായിക്കണ്ട്, ആ പ്രസ്ഥാനത്തിന്റെ ആദർശ നിലപാടുകളെ കുറിച്ച് അസംഖ്യമാളുകൾ ചൂണ്ടിക്കാണിക്കുന്ന ച്യുതികളെ സംബന്ധിച്ച് വെക്തവും ഉചിതവുമായ മറുപടിനൽകുക. അല്ലാതെ കേവലം വെക്തി കവചം തീർത്ത് പ്രതികരിച്ചതുകൊണ്ട് നിങ്ങളുയർത്തിക്കൊണ്ട് വരുന്ന തത്വസംഹിതകളെ രക്ഷിക്കാനാകില്ല.

      Delete
  5. മുസ്ലിം സമൂഹത്തിലെ ഒരു വിഭാഗം തിരുമുടിയാട്ടത്തിന്റെ പിന്നാലെ പോകുമ്പോള്‍ ഇവിടെ നാം ചിന്തിക്കേണ്ട മറ്റൊരു വസ്തുത ഇത്രയും കാലം
    കാലം പുരോഗമന- നവോഥാന പ്രസ്ഥാനങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ അതിന്റെ ലക്ഷ്യ പ്രാപ്തിയില്‍ എത്തിയിട്ടില്ല എന്ന് തന്നെ അല്ലെ. ?

    ReplyDelete
    Replies
    1. @അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ ; അതെ..., പുരോഗമന നവോഥാന പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾക്കോ യഥാസ്ഥികപ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾക്കോ തടയിടാനാകുന്ന ഒന്നല്ല സാമ്പത്തിക ലക്ഷ്യപ്രാപ്തിക്ക് വേണ്ടിമാത്രം നിലകൊള്ളുന്ന പ്രസ്ഥാനങ്ങളുടെ വീറും വാശിയും.
      വ്യാലബിൾ കമന്റിന് നന്നി.

      Delete
  6. Replies
    1. @ANSHAD U

      നന്ദി..വായിച്ചതിനും പ്രതികരിച്ചതിനും

      Delete

നിങ്ങള്‍ക്ക് പറയാം, നിങ്ങളുടെ പക്ഷം...