Friday, July 13, 2007

ഭ്രൂണ പാദകളും പാതകികളും


സ്ത്രീ പക്ഷ നിരീക്ഷണത്തിന്റെ ആദ്യ ബ്ലോഗ്‌ തുടങ്ങുന്നത്‌ ഭ്രൂണത്തില്‍ നിന്നാവട്ടെ . എല്ലാത്തിന്റെ യും തുടക്കത്തില്‍ ഭ്രൂണത്തിനുള്ള സ്ഥാനം വിസ്മരിക്കാന്‍ കഴിയാത്തതാണ്‌. സ്ത്രീയും ഭ്രൂണവുമായി ബന്ധപ്പെടുത്തി ചര്‍ച്ചകള്‍ നടക്കാത്ത ഒരു പുലരിയും നമുക്ക്‌ മുമ്പിലൂടെ കടന്ന് പോയിട്ടുണ്ടാവില്ല.ഭ്രൂണഹത്യകള്‍ക്ക്‌ പേരും പെരുമയുമുള്ള നമ്മുടെ നാട്ടില്‍ നിന്നും ഈ അടുത്ത കാലത്ത്‌ ഭ്രൂണഹത്യക്കെതിരെ ഒരു പറ്റം ഹൃദയം മരവിച്ചിട്ടില്ലാത്ത ഡോക്ടര്‍മാര്‍ പ്രതിജ്‌ഞ്ഞ ചെയ്‌തത്‌ നാം കണ്ടു. ഇതില്‍ നിന്ന് തന്നെ നമുക്കൂഹിക്കാവുന്നതാണ്‌ ഭ്രൂണഹത്യയുടെയും ഭ്രൂണഹാവിന്റെയും വ്യാപ്തി.

ജീവന്‍ തുടിക്കുന്ന മാംസപിണ്ഡത്തില്‍ കത്തിവെക്കുന്ന ഭ്രൂണഹാവിന്റെ കൈകളില്‍ പുരണ്ട ചോരക്കറ ഒരു ജന്മം മൊഴുവന്‍ തന്നെ വേട്ടയാടുമെന്നറിഞ്ഞിട്ടും തെല്ലും സങ്കോചമില്ലാതെ ഇത്തിരി ഗാന്ധിത്തലകള്‍ക്ക്‌ വേണ്ടി ഈക്രൂരകൃത്യം ചെയ്യുന്നവരോട്‌ ഇത്‌ തെറ്റെല്ലെ എന്ന് ചോദിച്ചാല്‍ കിട്ടുന്ന മറുപടി "ഞാനത്‌ ചെയ്തിരുന്നില്ലെങ്കില്‍ നമുക്കിടയില്‍ ഒരു Bastard കൂടി ഇറങ്ങി വന്നേനെ." എന്നായിരിക്കും. ഏതായാലും ഇങ്ങിനെയൊരു തീരുമാനം നടപ്പിലാകുമെങ്കില്‍ അമ്മത്തൊട്ടിലുകളിലും തെരുവോരങ്ങളിലും ജാരസന്തതികളുടെ എണ്ണം പെരുകുന്നതും കനാലുകളിലും നീര്‍ച്ചാലുകളിലും നവജാതശിശുക്കളുടെ ജഡങ്ങള്‍ ഒഴുകിനടക്കുന്നതിന്റെ എണ്ണം പെരുകുന്നതും നമുക്ക്‌ കാണാന്‍ കഴിയുമെന്നല്ലാതെ മറ്റുള്ള സാമൂഹ്യനന്മക്കുപകരിക്കുന്ന നേട്ടങ്ങളൊന്നും കാണാനാകില്ല. കാരണം ഇന്ന് കേരളത്തില്‍ ഗര്‍ഭചിത്രത്തിന്റെ ആവശ്യക്കാരിലധികവും അസാന്മാര്‍ഗ്ഗിക ഗര്‍ഭത്തിന്നുടമകളാണെന്നതാണ്‌ സത്യം. വളരെ അപൂര്‍വ്വമായിട്ടാണ്‌ പെണ്‍ ഭീജങ്ങളെ നശിപ്പിക്കാന്‍ കേരളത്തിന്റെ അമ്മമാര്‍ തുനിയുന്നുള്ളൂ എന്ന സത്യം മറച്ച്‌ വെക്കപ്പെടുന്നു. പെണ്‍ ഭ്രൂണഹത്യയുടെ പേരിലും മറവിലും നടന്ന് വരുന്ന ഭ്രൂണ്‍ഹത്യകളില്‍ 90% നവും ലിംഗനിര്‍ണയം നടത്തിയാല്ലാ എന്നും അനുമാനിക്കപ്പെടാവുന്നതാണ്‌. ലിങ്കമേതായലും ജാരസന്തതിയേ ഒഴിവാക്കുക എന്ന ലക്ഷ്യമാണ്‌ നിറവേറ്റപ്പെടുന്നത്‌. എന്റെ ഈ നിരീക്ഷണം ശരിയാവുമെങ്കില്‍ സെക്സ്‌ മാഫിയകളിലൂടെ ഉല്‍പാതിപ്പിക്കപ്പെടുന്ന bastard ഭ്രൂണങ്ങള്‍ വളര്‍ന്ന് വന്ന് താന്‍ പോരിമകാണിക്കാന്‍ തുടങ്ങിയാല്‍ ഇപ്പോള്‍ അഭിസാരിണികളും സ്ത്രൈണ സ്വഭാവികളായ ആണ്‍ വേശ്യകളും സ്വവര്‍ഗ്ഗരതിക്കാരും പരസ്യമായി മീഡിയകളില്‍കൂടി സ്വതന്ത്ര്യം ആവശ്യപ്പെട്ടപോലെ ഉല്‍പാദകരാരെന്നറിയാത്ത ഒരു സമൂഹത്തിന്ന് ആവശ്യപ്പെടാന്‍ തായിലന്റിലെ വേശ്യാ സംസ്കാരമായിരിക്കും.

ആഗോളവല്‍ക്കരണത്തിന്റെ കാലങ്ങള്‍ക്ക്‌ മുമ്പും സ്ത്രീത്വത്തിന്റെ പവിത്രത നഷ്ടപ്പെടുത്തി ജാരസന്തതികള്‍ നമുക്കിടയില്‍ അറിഞ്ഞും അറിയാതെയും ജീവിക്കുകയും മരിക്കുകയും ചെയ്തിട്ടുണ്ട്‌. എന്നാല്‍ ഇലക്‍ട്രോണിക്‌ മാധ്യമങ്ങളുടെയും കമ്പ്യൂട്ടര്‍ സംവിധാനങ്ങളുടെയും കടന്ന് കയറ്റം കാരണം സ്വകാര്യതകള്‍ മറച്ച്‌ വെക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടുമ്പോള്‍ കുടുംബ സംവിധാനങ്ങള്‍ തകിടം മറിച്ച്‌ പൊട്ടലും ചീറ്റലുമായി ഒരു ജാരസന്തതിക്ക്‌ ജന്മം കൊടുത്താല്‍ മറച്ച്‌ വെക്കാന്‍ പഴുതുകളില്ലാ എന്നതും ഭ്രൂണഹത്യ പെരുകാന്‍ കാരണമായി എന്ന് നമുക്കൂഹിക്കാം. ആഗോള വല്‍ക്കരണയുഗത്തില്‍ വാണിജ്യവല്‍ക്കരിച്ചത്‌ കേരള ജനതയുടെ ജീനിലലിയപ്പെട്ട സംസ്കാര സമ്പന്നതയും സ്ത്രീത്വവും മാതൃത്വവുമാണെന്നകാര്യം നമുക്ക്‌ വേദനയോട്‌ കൂടി മാത്രമേ കാണാന്‍ കഴിയൂ. പടിഞ്ഞാറിന്റെ എച്ചിലുകള്‍ തേടിയിറങ്ങിയ നമ്മുടെ കുട്ടികളില്‍ വളര്‍ന്ന് വരുന്ന സംസ്കാരവും പരിഷ്കാരവും എന്തിന്റെ തുടക്കമാണെന്ന് നമുക്കൂഹിക്കാവുന്നതിലുമപ്പുറമാണ്‌.

കേരളമണ്ണിനെ സെക്സ്‌ ടൂറിസത്തിന്ന് പാകപ്പെടുത്തിയെടുക്കാന്‍ മാറിമാറി വരുന്ന ഗവണ്‍മെന്റുകള്‍ എക്കാലത്തും പരിശ്രമൈച്ചിരുന്നുവെങ്കിലും ഈ അടുത്ത കാലത്താണ്‌ ക്ലച്ച്‌ പിടിക്കാന്‍ കഴിഞ്ഞത്‌.ദ്ര്ശ്യ മാധ്യമങ്ങളും ഇന്റര്‍നെറ്റ്‌ സംവിധാനങ്ങളും ഇതര ഇലക്‍ട്രോണിക്‌ മീഡിയകളും സെക്സിന്ന് വളക്കൂറുള്ള മണ്ണായി കേരളത്തെ പാകപ്പെടുത്തിയേടുക്കാന്‍ ആവ്ഷ്കരിക്കുന്ന തന്ത്രങ്ങളെ മാതൃത്വം മരവിച്ചിട്ടില്ലാത്ത സംസ്കാര സമ്പന്നരായ അമ്മമാര്‍ ഭയപ്പാടോടെയാണ്‌ നോക്കിക്കാണുന്നത്‌. സ്ത്രീ സ്വതന്ത്യ്‌രത്തിന്നും സമത്വത്തിന്നും മുറവിളികുട്ടുന്ന കൊച്ചമ്മമാര്‍ എമ്പാടുമുള്ള നമ്മുടെ കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ സ്ത്രി സ്വതന്ത്ര്യം ഹനിക്കപ്പെടുന്നുണ്ടോ? എന്നതിനേകുറിച്ച്‌ രണ്ട്‌വട്ടം ആലോചിക്കേണ്ടിയിരിക്കുന്നു. പലതിനേയും കാണുകയും കണ്ടതിനേ കാണാതിരിക്കുകയും ചെയ്യുന്ന മഹിളാപ്രസ്ഥാനക്കാരുടെ പ്രവര്‍ത്തനങ്ങളും സ്ത്രീപക്ഷ മുദ്രാവാക്യങ്ങളും പ്രത്യക്ഷ്യത്തില്‍ സ്ത്രീകള്‍ക്ക്‌ വേണ്ടിയുള്ള മുറവിളിയായി തോന്നമെങ്കിലും പലതിനേയും ആഗോളവല്‍ക്കരണത്തിന്റെയും മറ്റേന്തക്കയോ ചീഞ്ഞ്‌ നാറുന്ന അടിച്ചേല്‍പ്പിക്കലിന്റെയും ആരംഭപ്രവര്‍ത്തനമായികണ്ടാല്‍ നിഷ്പക്ഷമായി ചിന്തിക്കുന്നവരെ എതിര്‍ക്കുന്നതില്‍ ന്യായമുണ്ടാവില്ല. അനിനേയുള്ള പ്രവര്‍ത്തനങ്ങളായിരുന്നല്ലോ പല സ്ത്രീ പക്ഷ വാദികളും നമുക്കിടയില്‍ കാഴ്ചവെച്ചത്‌.

വളര്‍ന്ന് വരുന്ന യുവത്വങ്ങള്‍ക്ക്‌ വഴിപറഞ്ഞ്‌ കൊടുക്കാന്‍ മഞ്ഞപ്പുസ്തകങ്ങളും നീല സീഡികളും വഴിനീളേ പരസ്യമായിതന്നെ വില്‍ക്കപ്പെടുന്നത്‌ കാണുമ്പോള്‍ നാണിച്ച്‌ പോകുമായിരുന്ന ഒരുതലമുറ നമുക്ക്‌ പിറകില്‍ കഴിഞ്ഞ്‌ പോയി. ഇനി നമുക്ക്‌ കാണാനാവുക സ്ത്രീയുടെ പവിത്രതയറിയാത്ത മാതൃത്തമെന്തന്നറിയാത്ത കാമത്തിന്റെ നിര്‍വചനമറിയാത്ത മരവിച്ച മനസുമായി ഒരു യന്ത്രം കണക്കെ ചലിക്കുന്ന സ്ലിംബ്യൂട്ടീ എന്ന ഓമനപ്പേരിലറിയുന്ന കോള്‍ഗേള്‍സിനേയായിരിക്കും. അതാണല്ലോ സെക്സ്‌ ടൂറിസത്തിന്നാവശ്യവും.എല്ലാത്തിന്നും സാക്ഷിയാകാന്‍ ഒരിക്കല്‍ ഭ്രൂണമായിരുന്ന മാന്യതയെന്തന്നറിയാമായിരുന്ന സംസ്കാര സമ്പന്നരായ കുറേ മനുഷ്യരും.

11 comments:

  1. സുസ്വാഗതം.
    ഭ്രൂണഹത്യയ്ക്ക് നിയമ സാധുത തേടുന്ന ആധുനികത സ്വയം കുഴി തോണ്ടുകയാണെന്ന് തിരിച്ചറിയുന്ന കാലം വിദൂരമല്ല.

    ReplyDelete
  2. ലേഖനം ഇഷ്ടമായി

    ഇതുകൂട്ടിവായിക്കാം
    http://saljojoseph.blogspot.com/2007/07/blog-post_04.html

    ReplyDelete
  3. ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു ഇഷ്യൂ തന്നെയാണ് അബോര്‍ഷന്‍. നല്ല എഴുത്ത്.

    ReplyDelete
  4. ഭ്രൂണഹത്യ ആവശ്യമായ അവസ്ഥകളുണ്ടാവാം എന്നാല്‍ ഭ്രൂണം ബാസ്റ്റഡ് ആണ് എന്ന കാരണം കൊണ്ട് നശിപ്പിക്കുന്നത് യഥാര്‍ത്ഥത്തില്‍ നരഹത്യതന്നെയാണ്. കാരണം അങ്ങിനെ യായത് ആഭ്രൂണത്തിന്റെ തെറ്റല്ലല്ലോ.
    ബാസ്റ്റഡുകളുണ്ടാകുന്ന സാഹചര്യം ഉണ്ടാക്കിയവര്‍ അതിന്റെ പരിണതികൂടെ അനുഭവിക്കാന്‍ കൂടി തയ്യാറാവട്ടെ.അല്ലെങ്കില്‍ ഇതെല്ലാം വെറുമൊരു കുട്ടിക്കളിയായി മാറും.

    ReplyDelete
  5. പെണ്മണമുള്ള ചിന്തകള്‍...!!!!!

    ReplyDelete
  6. നന്ദി.. അഞ്ചല്‍ കാരന്‍ , സാല്‍ജോ , ദില്‍ബാസുരന്‍ , സൊപര്‍ണിക തുടങി ബ്ലോഗ് വായിച്ച മറ്റെല്ലാവര്‍ക്കും നന്ദി.
    പിന്നെ ഞാന്‍ കൂടുതലായും പ്ര്തീക്ഷിച്ചത് വിമര്‍ഷനങളായിരുന്നു. കമന്റ്സ് എഴുതുമ്പോള്‍ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിരുന്നെങ്കില്‍ തിരുത്താമായിരുന്നു. സ്നേഹപൂര്‍ണമായ വിമര്‍ശനങള്‍ സ്വാഗതം ചെയ്യുന്നു. വീണ്ടും വരിക.

    ReplyDelete
  7. സാലിം പടിക്കലിന്നും എസ്‌.ജിതേഷിനും നന്ദിപറയാന്‍ വിട്ടു പോയതില്‍ ക്ഷമിക്കണം. ഞാന്‍ ഈ ബ്ലോഗില്‍ എഴുതി ത്തുടങ്ങാന്‍ കാരണം സാലിം പടിക്കലിന്റെ ബ്ലൊഗില്‍നിന്നും കിട്ടിയ "മലയാളം എഴുതുവാന്‍" എന്ന ലിങ്കായിരുന്നു. മനസിലുള്ള അക്ഷരങ്ങളെ പകര്‍ത്തുവാന്‍ ഇങ്ങിനെ ഒരു വേദികിട്ടിയതിന്ന് ബ്ലോഗിന്റെ നിര്‍മാതാക്കള്‍ക്കും വരമൊഴിയുടെ പിതാവിന്നും നന്ദി രേഖപ്പെടുത്തുന്നു.ഒപ്പം ജതീഷിനും എന്റെ നാട്ടുകാരനായ സാലിമിന്നും.

    ReplyDelete
  8. കൂട്ടത്തിലെ ഒരു സുഹ്രുത്തിന് മറുപടി കൊടുക്കാന്‍ അദ്ദേഹത്തിന്റ പേജില്‍lഎത്തിയപ്പോള്‍ , താഴെ കണ്ട വരികളുടെ തുടക്കത്തിലെ വചനമാണ് എന്നെ ഇവിടെ എത്തിച്ചത് .മറ്റോരു വ്യക്തിക്ക് അയച്ച വരികളില്‍ ഭ്രൂണ് പാദകളും പാതകികളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക എന്ന് കണ്ടപ്പോള്‍ ശരിയും തെറ്റും ചിന്തിക്കുന്നതിന് മുന്‍പ്പ് ഞാന്‍ ക്ലിക്ക് ചെയ്തു
    വായിച്ചു നന്നായിട്ടുണ്ട് എഴുത്ത് തുടരുക എന്ന സ്തിരം പല്ലവി തന്ന് ഞാന്‍ പോകുന്നില്ല, നല്ല അഭിപ്രായം മാത്രമല്ല തെറ്റുകള്‍ ചൂണ്ടി കാണിക്കാനും പറഞ്ഞിരിക്കുന്നു,
    ഞാന്‍ വായിക്കുന്നവനാണ് , എഴുതുന്നവനല്ല , അപ്പോള്‍ അതിന്റേതായ തെറ്റ് കുറ്റങ്ങള്‍ കണാം ക്ഷമിക്കുക,
    പാദങ്ങളില്‍ പതിഞ്ഞ മാ‍ലിന്യത്തിന്റ ഉറവിടം ( മാഡത്തിന്റ വരികല്ളില്‍ നിന്ന് ) പാദത്തിന്‍ അറിയാ‍മെങ്കിലും ‍അതിന്റ ഭവിഷത്തുക്കള്‍ അനുഭവിക്കുന്നത് അതിന് ചുറ്റുമുള്ളവരും പെടും , അവരുടെ വേദനകളും രോദനങ്ങളും നമ്മള്‍ കാണേണ്ടതുണ്ട് , ( ഇത് അവിവാഹിത കളുടെ കാര്യം)
    ഹനിക്കുന്നത് ഭ്രൂണത്തെയല്ല ഭ്രൂണത്തിന് 22 ദിവസം ആകുംബോള്‍ ഹ്രൂദയത്തിന്റ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് പറയുന്നത് , അതായത് ജീവന്റ തുടസ്സം അല്ല അവസാനിപ്പിക്കുന്നത് ജീവന്‍ തന്നെയാണ് അവസാനിപ്പിക്കുന്നത്
    ഉന്നതരുടെ കാലില്‍ പറ്റുന്ന മാലിന്യത്തിനും സാദാരണക്കാര്‍ന്റയും പാവപ്പെട്ടവന്റയും കാലില്‍ പറ്റുന്ന മാലിന്യത്തിനും വിത്യാസം ഉണ്ടന്നത് ഒരു തമാശ ആയിരിക്കാം,
    ഇതിന്റ കാരണം മാഡത്തിന്റ വരികളില്‍ കണ്ടില്ല , പാതകികള്‍ ഉണ്ടാകുന്നത് പണവും സംബത്തുമാണോ കാരണം ‍ ‍അതോ മനുഷ്യനും ദൈവവും തമ്മിലുള്ള അകലം കുറഞ്ഞതോ കാരണം ,
    മറുവശത്ത് ഒരു കുഞ്ഞിക്കാല് കാണാന്‍ ചികിത്സയും പിന്നെ സിദ്ധന്മാരുടേയും ബീവിമാരുടേയും തങ്ങന്മാരുടേയും‍‍ പുറകെ പോകുന്നവര്‍ , അങ്ങിനെ സന്താനത്തിന്‍ വേണ്ടി ധാര്‍മികതയുടെ കടിഞ്ഞാണില്ലാതെ ചികിത്സകള്‍ നേടുന്നവര്‍ മറുവശത്ത് , വിവാഹാനന്തരം കുട്ടികള്‍ ഇപ്പൊള്‍ വേണ്ട, അതിന് വേണ്ടി മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും സ്വയം വാങ്ങുന്ന ഗുളികകള്‍, കുഞ്ഞിനെ വേണമെന്ന് തോന്നുംബോള്‍ മിഴുങ്ങിയ ഗുളികകള്‍ ഉണ്ടാക്കിയ ഭവിഷത്തുക്കള്‍ സന്താന ഭാഗ്യത്തെ അകലേക്ക് കൊണ്ട് പോകുന്നു അല്ലങ്കില്‍ അത് ഒരു സ്വപ്നം മാത്രമായി മാറുന്നു,
    ഇവര്‍ ശിക്ഷ അര്‍ഹിക്കുന്നില്ലെ ,
    മറ്റൊരു കൂട്ടര്‍ ആദ്ദ്യ പ്രസവം കഴിഞ്ഞ് ഒന്ന് രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടൂം ഗര്‍ഭം ധരിക്കുകയും അതിനെ പ്രസവിക്കാന്‍ തയ്യാറില്ലാതെ നശിപ്പിക്കുകയും ചെയ്യുന്നു
    അവരാണ് യതാര്‍ത്ത കുറ്റവാളി , അവിടെ പാതകി നിരപരാധിയാണ്,
    ആര്‍ ഒരു അണു വിന്റ തൂക്കം നന്മ ചെയ്യുന്നുവോ അവര്‍ അത് കാണും
    ആര്‍ ഒരു അണുവിന്റ തൂക്കം തിന്മ ചെയ്യുന്നുവോ അവര്‍ അത് കാണും എന്ന ഖുര്‍ആന്‍ ‍വചനത്തോടെ
    ചുരുക്കുന്നു

    ReplyDelete
  9. നന്ദി റുമാന....
    ninte blogil ninn i am new blog undakki,
    skssf groupil kandatann
    nalla usharund
    tudarnn ente sahakaranam pradeekshikkam

    ReplyDelete

നിങ്ങള്‍ക്ക് പറയാം, നിങ്ങളുടെ പക്ഷം...