Thursday, February 17, 2011

മാധ്യമ ധര്‍മം മര്‍മ്മത്ത് കുത്തുമ്പോള്‍ !!

ക്ഷയിച്ച് കൊണ്ടിരിക്കുന്ന സ്ത്രീ ശാക്തീകരണം !
-------------------------------------------------
പച്ച ഇരുമ്പിന്റെ ആര്‍ത്തനാദം കേട്ട് കര്‍ണ്ണപടം പുളിച്ചതോടെ ഞാനെന്റെ കാതുകള്‍ പൊത്തി.അതുകൊണ്ട് തന്നെ ജീവനുവേണ്ടിയുള്ള സൌമ്യയുടെ നിലവിളി കേട്ടതേയില്ല. ഫെമിനിസത്തിന്റെ മുനയൊടിഞ്ഞ് കണ്ണില്‍ കുത്തിയ വേദനയോടെ അന്നത്തെ പകല്‍ പിന്നിട്ടു. പ്രബുദ്ധരായ കേരളീയരെന്ന് മേനിനടിക്കുന്ന നമ്മുടെ പ്രബുദ്ധത സൌമ്യയുടെ ചിതക്കൊപ്പം എരിഞ്ഞടങ്ങുമോ എന്ന ഭയം എന്റെ നിദ്രയെ കരിച്ച് കൊണ്ടേയിരുന്നു.അത്രയും തീക്ഷ്ണമായിരുന്നു ആചിതക്കുണ്ടായിരുന്ന ചൂട് .

പഴകിപ്പുളിച്ച പരിഷ്‌കാര ശീല്‍കാരവുമായി ചൂളം വിളിക്കുന്ന ഇരുമ്പ് കൂടാരങ്ങള്‍ക്ക് പച്ചക്കൊടികാണിക്കാന്‍ ഈ അഹമ്മദ് സാഹിബ് തല്‍‌സ്ഥാനത്ത് ഇന്നുണ്ടായിരുന്നെങ്കില്‍ സൌമ്യയുടെ ചിതയെരിയും മുമ്പ് ഒരായിരം പ്രാവശ്യം അദ്ധേഹത്തിന്റെ കോലം കത്തിച്ചാമ്പലാകുമായിരുന്നു. എന്തിനും ഏതിനും രാഷ്ട്രീയ ലക്ഷ്യം മാത്രമാക്കിയുള്ള വിമര്‍ശനങ്ങളും ചിന്തകളും പുരോഗതികളും നമ്മുടെ ശ്വസന വായു മലിനപ്പെടുത്തുമാര്‍ പുരോഗമിച്ച് കൊണ്ടേയിരിക്കുന്നു. നടുക്കങ്ങളും നടനങ്ങളും കൊഴുപ്പിച്ച് ദൃശ്യമാധ്യമങ്ങളുടെ ഇടപെടലും കൂടി അവസാനിക്കുമ്പോള്‍ സടകുടഞ്ഞെഴുന്നേറ്റ പ്രബുദ്ധത മറ്റൊരു ദുരന്തത്തിന്റെ ചൂളം വിളിക്ക് കാതോര്‍ത്ത് ഇമതുറന്ന നിദ്രയിലാണ്ടിരിക്കും, ആ സുഖ നിദ്രക്ക് ഭംഗം വരുന്നത്‌വരെ സ്ത്രീ ശാക്തീകരണത്തിനും സംവരണത്തിനും വേണ്ടി ഇങ്കുലാബ് വിളിച്ച് തൊണ്ടയടഞ്ഞവര്‍ക്ക് കുഞ്ഞലികുട്ടിയുടെ കോലം കത്തിച്ച് നിവൃതിയടയാം.

ധര്‍മം മറക്കുന്ന മര്‍മ്മം കലക്കികള്‍ !
-------------------------------------
ഐസ്ക്രീം കപ്പിലെ കൊടുങ്കാറ്റില്‍ പരന്ന രസക്കൂട്ടുകള്‍ കേരളീയന്റെ കര്‍ണപടത്തിനും നേത്രപടലത്തിനും ഉത്തേജനം നല്‍കി മാധ്യമങ്ങള്‍ സ്വീകരണമുറിയിലെത്തിക്കുമ്പോള്‍ സൃഷ്ടിച്ചെടുക്കാനുദ്ദേശിക്കുന്നതെന്താണെന്ന് മനസ്സിലാക്കാന്‍ കഴിവില്ലാത്ത മൂഢന്മാരല്ല മലയാളികള്‍. തിരിച്ചും മറിച്ചും ചികഞ്ഞും വകഞ്ഞും മുടിനാരിഴകീറി ചര്‍ച്ച ചെയ്യപ്പെട്ട ഈ വിഷയം ഒരിക്കല്‍കൂടി ഉള്ളിതൊലിച്ചപോലെ അവസാനിക്കുമോ?. അസംഘടിത ബോധം പ്രചരിപ്പിക്കാനായി ഈ വിഷയത്തെ ഉപയോഗിക്കുമോ ? എന്ന് സംശയിക്കുന്നതോടൊപ്പം എന്തിനായിരുന്നു പുളിച്ച് നാറിയ ഈ ലഘു മധുരം കേരളീയര്‍ക്ക് ഇപ്പോള്‍ സമ്മാനിച്ചത് എന്നന്വേഷിക്കുമ്പോഴാണ് അവസാനിക്കാത്ത ഇടപെടലുകളും മാധ്യമ സ്വാതന്ത്ര്യത്തിന്റെ നിര്‍വ്വചനവുമൊക്കെ ചര്‍ച്ചയാവുന്നത്. അത്തരത്തില്‍ ചില ഐസ്ക്രീം കുമിളകള്‍ ബോംബുകളായി പൊട്ടിയപ്പോള്‍ മാധ്യമസ്വാതന്ത്ര്യം എവിടെവരെ എത്രവരെ എന്നൊക്കെ ചര്‍ച്ചയായ വാരമാണ് കടന്നുപോയത്.

ഇന്ത്യാവിഷ്യനും നിഗേഷ്കുമാറും ബഷീറും മുനീറുമൊക്കെ ദൃശ്യമാധ്യമരംഗത്ത് സ്വാതന്ത്ര്യത്തിന്റെ പുതിയ നിര്‍വ്വചനം തുന്നിച്ചേര്‍ത്ത് അത്യുന്നതിയില്‍ നില്ക്കുന്ന ഈ സമയത്ത് പെയ്ഡ് ന്യൂസിനെ കുറിച്ച് ചര്‍ച്ചചെയ്ത് സമയം കളഞ്ഞിട്ട് കാര്യമില്ല.മാധ്യമ സ്വാതന്ത്ര്യത്തിന്റെ നിര്‍‌വ്വചനം വെക്തി താല്പര്യങ്ങളിലേക്ക് ചുരുങ്ങുമ്പോഴുണ്ടാകുന്ന വിശാലതയെ ഉള്‍കൊള്ളാന്‍ പ്രാപ്തരായിക്കൊണ്ടിരിക്കുകയാണ് നാമിന്ന്.ഒട്ടനേകം വ്യഭിചാരികളും വ്യഭിചാര കേന്ദ്രങ്ങളും അതിലേറെ മാമന്മാരുമുള്ള നമ്മുടെ കൊച്ചു കേരളത്തില്‍ പ്രഗല്‍ഭരുടെ ഇരുണ്ട വെളിച്ചത്തിലെ രഹസ്യ ചേഷ്ടകളുടെ ചൂടുള്ള വാര്‍ത്തക്ക് വേണ്ടിയുള്ള സാഹസികയാത്ര ദൃശ്യവിരുന്നൊരുക്കുന്നവര്‍ക്ക് നിഗൂഢമായ ആനന്ദവും പ്രേക്ഷകര്‍ക്ക് ആകാംക്ഷയേകുമെന്നതും നേര് . മുങ്ങിത്താഴുന്ന ഒരു സ്ഥാപനത്തിന്റെ നിലനില്പുകൂടി ഉദ്ദേശിച്ചാകുമ്പോള്‍ അത് വര്‍ണ്ണ വിസ്മയവുമാകും എന്ന കാര്യത്തില്‍ സംശയവുമില്ല.സാമൂഹ്യ സേവനത്തിന്റെ മറപറ്റി ധാര്‍മ്മിക മൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന ഹിംസ്ര ജീവികളെ തിരിച്ചറിയാന്‍ കഴിയാത്തവിധം തിമിരം ബാധിച്ച അനുയായികളുടെ കരുത്തുള്ളപ്പോള്‍ തോന്നിയത് ചെയ്യാനെന്ത് രസമായിരിക്കും.നിര്‍ബ്ബാധം തുടരുന്ന വെളിപ്പെടുത്തലുകളുടെ വിസ്മയത്തിലാര്‍മാദിക്കുന്നവര്‍ക്കിടയില്‍ തൊണ്ട വരണ്ട് തലകുമ്പിട്ടിരിക്കുന്ന ബന്ധങ്ങളുടെ ഗദ്‌ഗംകേള്‍ക്കാന്‍ ആര്‍ക്കുണ്ട് വിനയം!.

എന്തുകൊണ്ട് കുഞ്ഞാലികുട്ടിമാത്രം?
-------------------------------------
എന്നാണ് നിഷ്പക്ഷമായി ചിന്തിക്കുന്നവരുടെ മനസ്സില്‍ മധിച്ച് കൊണ്ടിരിക്കുന്ന ചോദ്യം.കിളിരൂരും കവിയൂരും സൂര്യനെല്ലിയും വിതുരയുമൊക്കെ മറന്നാലും ചില വിഐപികളെ കേരളം മറക്കില്ല എന്നതാണ് സത്യം. ഉയര്‍ന്നും താഴ്ന്നും കൊടുത്തും കൊണ്ടും പോര് വിളിച്ച അച്യുതാനന്തന് ഭരണകാര്യങ്ങളിലത്ര മികവ് പുലര്‍ത്താനായില്ലെങ്കിലും അധികാരം കൈപ്പിടിയിലൊതുക്കാന്‍ കാട്ടികൂട്ടിയ ആ പഴയ തന്ത്രങ്ങളുടെ തനിയാവര്‍ത്തനം അധികാരത്തിന്റെ പിന്‍ബലത്തോടെ ഹൈടക് രൂപത്തില്‍ അവതരിപ്പിക്കുന്നു എന്നതില്‍ കവിഞ്ഞ് യാതൊന്നുമില്ല എന്നകാര്യം സി.പി.എമ്മിന്റെ ഏമാന്‍മാര്‍ക്കറിയാം... പക്ഷെ.. എന്ത് ചെയ്യാനാ..
മിണ്ടാന്‍ പറ്റില്ല!.
മിണ്ടിയാല്‍ കണ്ടതും കേട്ടതുമൊക്കെ നാടുമൊഴുവനും പാട്ടായി തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടിലാകും.
അപ്പോള്‍ പിന്നെ മുഖ്യ ന്‍പിടിച്ച മുയലിന് കൊമ്പ് മൂന്ന് തന്നെ.

വ്യക്തികളുടെ സ്ഥാന പദവികള്‍ക്കനുസരിച്ചാണല്ലോ സംഗതികള്‍ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞാലികുട്ടിയെന്ന മുസ്ലിം ലീഗിലെ കപ്പിത്താന്റെ കണ്ണുകള്‍ മൂടികെട്ടണമെന്ന് ചിന്തിക്കുന്നവരും കുറവല്ല. ഒരു പരിധിവരെ അതിന്ന് സാധിച്ചു എന്നത് നേര് !, കരുത്തനും തന്ത്രശാലിയുമായ കുഞ്ഞാപ്പ മുന്നില്‍ നിന്നവന്റെ കണ്ണില്‍ കുത്തിയാണ് തനിക്ക് കയറാനുള്ള കോണി ഉയര്‍ത്തിയതെന്ന ആക്ഷേപമുണ്ടെങ്കിലും ഉയര്‍ത്തിയ കോണി മുകളില്‍ നിന്ന് താഴേക്കിറങ്ങാനല്ല എന്ന്, കോണിയുടെ അവസാനത്തെ പടിയും ചവിട്ടി മലപ്പുറം ചുവപ്പിച്ചവരെ ബോധ്യപ്പെടുത്തി ആഹ്ലാദിച്ചിരിക്കുമ്പോഴാണ് കുഞ്ഞാപ്പയുടെ മുന്നില്‍ കയറാന്‍ കൊതിച്ചവര്‍ അദൃശ്യരൂപത്തിലെത്തി ഉടുമുണ്ടഴിക്കാന്‍ ശ്രമിച്ചത്. താഴ്ത്തുന്തോറും ഉയരത്തിലെത്തുന്ന ലീഗിന്റെ ഗ്രാഫ് കണ്ട് വിഷണ്ണരായവര്‍ക്ക് കിട്ടിയ കച്ചിത്തുരുമ്പായി അത് മാറുകയും ചെയ്തു. ഐസ്ക്രീം കൊടുങ്കാറ്റിലൂടെ സൃഷ്ടിക്കപ്പെടുന്ന സാമുദായിക ധ്രുവീകരണം സി.പി.എമ്മിന് ഗുണകരമാകുമെന്ന പ്രതീക്ഷ അന്തപുരത്തെ നീറ്റലകറ്റി കുളിര് പകര്‍ന്നെങ്കിലും അസമയത്ത് ശശിപൊട്ടിച്ച ബോംബിന്റെ ചീളുകള്‍ ചെന്ന് പതിച്ചത് വി.എസ്സിന്റെ മുഖത്തായിരുന്നു. കാറ്റ് നോക്കി തൂറ്റിച്ച ശശിയുടെ വാലില്‍ പിടിച്ച്തൂങ്ങിയ പ്രതിപക്ഷത്തിന്റെ വിലാപം വി.എസ് ഗൌനിച്ചതേയില്ല. കുടില ചിന്തകളാല്‍ സംഹാരതാണ്ഡവമാടുന്ന അച്യുതാനന്തനെ വേലിക്കകത്ത് തളക്കാന്‍ തന്ത്രശാലിയായ പിണാറായിക്കും കണക്കുകളിലെ കങ്കെട്ടുകാരനുമായ ഐസക്കിനുമായിട്ടില്ല..പിന്നല്ലെ ശശിയുടെ ഒച്ചയില്ലാത്ത തൂറ്റല്‍!!


ലീഗും മുനീറും എവിടെവരെ ?
-----------------------------------
എന്ന ചോദ്യത്തേക്കാള്‍ പ്രസക്തമായത് കുഞ്ഞാലികുട്ടിയും മുനീറും എവിടെ വരെ എന്ന് ചോദിക്കുന്നതായിരിക്കും . കാരണം
ഐസ്ക്രീം വിഷയത്തില്‍ ബഹുമാന്യനായ മുനീര്‍ സാഹിബിന്റെ പങ്കിനെ കുറിച്ച് പറയാതെ പറയുന്നവരും ആശ്ചര്യപ്പെടുന്നവരും ഏറെയാണ്. എന്നാല്‍ മുസ്ലിം ലീഗിനെ തൊട്ടറിഞ്ഞവര്‍ക്ക് ഇതൊരു പുതിയ അറിവേ അല്ല എന്നതാണ് വസ്തുത. ഇന്ത്യാവിഷ്യന്‍ ചാനലിന്ന് വേണ്ടി ചിന്തകളുണരുമ്പോള്‍ തന്നെ ചില തലകള്‍ ഉരുളണമെന്ന് തീരുമാനിച്ചവരും ഉരുളാനിരിക്കുന്നതല ഉറപ്പിക്കണമെന്ന് ചിന്തിച്ചവരുമൊക്കെ ചേര്‍ന്ന ഒരുകൂട്ടായ്മയുടെ ചിന്താദ്വീപമാണ് പ്രവാസി പങ്കാളിത്തമുള്ള ഇന്ത്യാവിഷ്യന്‍ .അതിന്റെ പ്രയാണങ്ങളിലെ പ്രയാസങ്ങളകറ്റാനുള്ള ലക്ഷ്യത്തിന് മാര്‍ഗ്ഗം തടസ്സമാകാതിരിക്കാനും വാര്‍ത്തകള്‍ അലക്ഷ്യമായി വായുവില്‍ പാറിപ്പറക്കാനും അലിഞ്ഞ് തീരാനിരുന്നതിനെ ഫ്രീസ് ചെയ്ത് ആവശ്യാനുസരണം തൊട്ട് കൂട്ടാനും ഞൊട്ടി നുണയാനുമാണ് സി.എച്ചിന്റെ മകന്‍ സാങ്കേതിക ചെയര്‍മാനെന്ന പദവിയിലേക്ക് സ്വയം താഴ്ന്നത് എന്ന് പറഞ്ഞാല്‍ അധികമാകില്ല. ചാനലിന്റെ തുടക്കത്തില്‍ വിയര്‍പ്പൊഴുക്കിയ പലരും മനം മടുത്ത് തിരിഞ്ഞ് നടക്കുകയോ പുതിയ ലാവണങ്ങള്‍ തേടുകയോ ചെയ്തപ്പോള്‍ തളരാതിരിക്കാനായി അക്ഷീണം യത്നിച്ച മുനീര്‍ ചിലതൊക്കെ അറിഞ്ഞിട്ടും അറിയാതിരിക്കാനായി പരിശീലിക്കുകയും ചെയ്തു. തന്റെ രാഷ്ട്രീയ ഭാവി തുലാസിലാടിയാലും ഇന്ത്യാവിഷ്യന്‍ ചാനലിന്റെ ഓഹരി സമാഹരണത്തിന്ന് തടസ്സം നിന്നവരെ പാഠം പഠിപ്പിക്കണമെന്ന മോഹം അതിമോഹമായത് മഞ്ഞളാംകുഴിയുടെ ലീഗ് പ്രവേശനത്തോടെയാണെന്ന് കരുതുന്നവരുമുണ്ട്. അബ്ദുള്‍ വഹാബിന്റെ ലീഗ് പ്രവേശനമുണ്ടാക്കിയ നീറ്റല്‍ അടക്കിപ്പിടിച്ച പലര്‍ക്കും അലിയുടെ രംഗപ്രവേശം ദഹിച്ചോ എന്ന് ചോദിച്ചാല്‍ കുഞ്ഞാപ്പയുടെ തന്ത്രങ്ങളാല്‍ ക്ഷമിച്ചു എന്ന് പറയുന്നതാകും ശരി. ഐ.എന്‍.എല്ലിന്റെ നട്ടെല്ലൂരി സലാമിന്റെ കയ്യില്‍വെച്ച് കൊടുത്ത കുഞ്ഞാപ്പയുടെ ഉശിര് കണ്ട് ജലീല്‍ ഊറിച്ചിരിച്ചെങ്കിലും സല്‍‌പേര്?കളങ്കപ്പെടുത്താന്‍ മിനക്കെട്ടില്ല. പകരം തന്റെ ഉടുമുണ്ടഴിച്ച് നഗ്നനാക്കാനുള്ള ശ്രമം അണിയറയില്‍ നടക്കുന്നെന്ന് വിലപിച്ച് മെല്ലെതടിയൂരി.

അരലക്ഷത്തോളം പ്രതിഫലം വാങ്ങുന്ന സാങ്കേതിക ചെയര്‍മാനെന്ന പദവി സി.എ.ച്ചിന്റെ മകന് തീരെ ചെറുതായെന്ന് കരുതിയാകില്ല ചാനലിനെ ഏറ്റെടുക്കാമെന്ന് കെ.എം.സി.സി പരിഹസിച്ചത്. മുനീറിനോടുള്ള പുച്ഛം പ്രകടമാക്കാന്‍ മറ്റ് മര്‍ഗ്ഗങ്ങളില്ല എന്നത് കൊണ്ട് തന്നെയാണ്. ബഹുമാന്യനായ സി.എച്ചിന്റെ പുത്രനെന്ന പദവി ഒന്ന് മാത്രമാണ് മുസ്ലിം ലീഗില്‍ മുനീറിന്റെ കീര്‍ത്തി എന്ന് കരുതുന്നവര്‍ ഏറെയാണ്. അധികാര മോഹവും അനാവശ്യധൂര്‍ത്തും മുനീറിന് കിട്ടിയത് സി.എച്ചില്‍ നിന്നല്ല എന്നും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ ആര്‍ക്കും ഉപയോഗിക്കാവുന്ന സാങ്കേതിക ഉപകരണം മാത്രമായി മുനീര്‍ മാറിയിട്ടുണ്ടെന്നും കാലേകൂട്ടി മനസ്സിലാക്കിയതും അത് നേരത്തെ വിളിച്ച് പറഞ്ഞതും ഹസ്സന്‍ ചേളാരിമാത്രമാണ് . അന്ന് ഹസ്സന്‍ ചേളാരിയല്ല,ഹസ്സന്‍ സംഹാരിയാണെന്ന് പറഞ്ഞ ന്യായം എല്ലാവരും ശരിവെക്കുകയും ചെയ്തു.

പണ്ഡിത സഭ പ്രതികരിക്കാത്തതെന്ത് ?.
---------------------------------------
വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രൈം വാരികയില്‍ ഇസ്‌ലാമിക പണ്ഡിതനായ അഖിലേന്ത്യാ നേതാവിനെ കുറിച്ച് ഇത്തരത്തിലൊരു ആരോപണം അച്ചടിച്ച് വരികയുണ്ടായി.അദ്ദേഹത്തെ കുറിച്ച് മാത്രമല്ല ഒട്ടേറെ പ്രഗല്‍‌ഭരെ കുറിച്ച് പല മാധ്യമങ്ങളും ഇത്തരത്തില്‍ ഉള്ളതോ ഇല്ലാത്തതോ ആയ സ്ക്യൂപ്പ് ന്യൂസുകള്‍ പരമ്പരയാക്കി സമൂഹത്തിന്റെ നെഞ്ചിലേക്കെറിഞ്ഞിട്ടുണ്ട്. അത്തരം ജീര്‍ണതകളെ ഇസ്ലാമിക സമൂഹം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാന്‍ കാരണം കേവലം ഒരു ഏറ്റുപറച്ചിലിന്റെ,അല്ലെങ്കില്‍ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഇത്രമേല്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഇസ്ലാമിക ദൃഷ്ട്യാ ന്യായികരിക്കാവുന്നതല്ല എന്ന ഉത്തമ ബോധ്യമായിരിക്കും. ഈ ബോധ്യമായിരിക്കണം പണ്ഡിത സഭകള്‍ ഇത്തരം വിഷയത്തില്‍ മൌനം പാലിക്കുന്നത് എന്നാണ് ഞാന്‍ കരുതുന്നത്. ഏഴ് വന്‍‌കുറ്റങ്ങളില്‍‌പെട്ട (സബ്‌ഹല്‍ മൂബികാത്)വ്യഭിചാരകുറ്റം അപരന്റെ പേരില്‍ ആരോപിക്കുമ്പോള്‍ ഉന്നയിക്കുന്നവന്റെയും സാക്ഷിപറയുന്നവന്റെയുമൊക്കെ വിശ്വാസ്യതയെ മാനിക്കുക എന്നത് ഇസ്ലാമിക ദൃഷ്ട്യാ പരമ പ്രധാനമാണെങ്കിലും മൊഴിചൊല്ലുന്ന കാര്യം വരുമ്പോള്‍ വ്യക്തികള്‍ ഇതൊന്നും പരിഗണിക്കാറില്ലാ എന്നത് മുസ്ലിം സമൂഹത്തിന്റെ അപചയമായി കണക്കാക്കാം.

കുഞ്ഞാലിക്കുട്ടി വിഷയത്തില്‍ ഇരു സമസ്ഥകളുടെയും പ്രതികരണം ആരാഞ്ഞ് ചിലര്‍ രംഗത്ത് വന്നിരുന്നല്ലോ.രാഷ്ട്രീയ നേതൃത്വത്തിന്റെ വെല്ലുവിളികള്‍ സ്വീകരിക്കാന്മാത്രം അതപ്പതിച്ചവരല്ല മതപണ്ഡിതരെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്ന പണ്ഡിതന്മാരുണ്ടാകുമ്പോള്‍ ഇത്തരം വെല്ലുവിളികള്‍ ഉയര്‍ന്ന് വരുന്നത് സ്വാഭാവികം മാത്രം.

കുഞ്ഞാലികുട്ടി ജുഡീഷ്യറിയെസ്വാധീനിച്ചെങ്കില്‍ അത് നിയമപരമായി തെളിയിക്കാനുള്ള സംവിധാനം നമുക്കുണ്ട്.
മറ്റൊന്ന് വ്യഭിചാരകുറ്റമാണ്.
ഇസ്ലാമിക വീക്ഷണത്തില്‍ വ്യഭിചാരത്തിന്ന് ഇരയാക്കപ്പെട്ട സ്ത്രീക്ക് എത്ര മൂപ്പുണ്ട് എന്നതല്ല പ്രധാനം. വ്യഭിചരിച്ചവര്‍ വിവാഹിതരാണെങ്കില്‍ എറിഞ്ഞ് കൊല്ലണമെന്നും അവിവാഹിതരാണെങ്കില്‍ അടികൊടുത്ത് നാട് കടത്തുകയാണ് ചെയ്യേണ്ടതെന്നുമാണ് കല്പന. ഈ നിയമം നിയമാനുസൃതം നടപ്പാകുമെങ്കില്‍ എത്രപേര്‍ ശരീരമാസകലം വൃണങ്ങളുമായി നാടുകടത്തപ്പെട്ടിട്ടുണ്ടാവും?, പൊന്നാനികടപ്പുറത്ത് നാട്ടിയ കുന്തത്തില്‍ ബന്ധിച്ച ഉടലുകളില്‍ കല്ലുകളുടെ പ്രഹരമേറ്റ് എത്രപേര്‍ പിടഞ്ഞിട്ടുണ്ടാകും? ‘ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന തത്വം പാലിക്കുകയാണെങ്കില്‍ നാട്ടിയ കുന്തം ചിതലുതിന്ന് പോകുമോ? ഉത്തരം പറയേണ്ടത് എറിയാനൊരുങ്ങിനിക്കുന്നവര്‍ തന്നെയാണ് ’ സ്വരാജ്യത്തെയും അവിടെയുള്ള നിയമ സംവിധാനത്തെയും അംഗീകരിക്കണമെന്ന ഇസ്ലാമിക വീക്ഷണം മുസ്ലിമീങ്ങള്‍ അംഗീകരിക്കുന്നതിനാല്‍ പല പകല്‍മാന്യന്മാരുടെയും തലയോടുകള്‍ കരിങ്കല്‍ ചീളുകളേല്‍ക്കാതെ ദൃഢമായി നില്‍ക്കുന്നു എന്നിരിക്കെ മതപണ്ഡിതര്‍ക്ക് ഇത്തരം വിഷയങ്ങളില്‍ മതപരമായ വിധിപറയാന്‍ എത്രത്തോളം കഴിയുമെന്ന് ചിന്തിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ പിണാറായി വിജയന്‍ പണ്ഡിതരുടെ അഭിപ്രായം ആരാഞ്ഞത് മത സത്തകളെ കൂട്ടുപിടിച്ചല്ല എന്ന പരിഗണനവെച്ച് അവഗണിക്കാം (ഇത്തരം വിഷയങ്ങളില്‍ ഇസ്ലാമിക സമൂഹത്തിന്റെ പ്രതികരണത്തിന്ന് ചില പരിമിതികളുണ്ട് എന്ന് ബോധ്യമായ നിമിഷം വിജയന്‍, ഈ ആവശ്യത്തില്‍ നിന്ന് പിന്മാറി എന്നത് അദ്ദേഹത്തിന്റെ മാന്യതയായി കണക്കാക്കാം)

എന്നാല്‍ എസ്‌.ഡി.പി.ഐ യിലെ മജീദ് ഫൈസിയുടെ ആവശ്യം, ഇസ്ലാമിക മൂല്യങ്ങളെ കുറിച്ച് അറിയാഞ്ഞിട്ടല്ല എന്ന് വെക്തം!.ഇസ്‌ലാമിക കാര്യങ്ങളില്‍ ഫൈസിയുടെ അത്രതന്നെ അവഗാഹമില്ലാത്ത റഹീമിന്റെ ആവശ്യം ബഹറില്‍ മുണ്ടിട്ട് മീന്‍ പിടിക്കുന്ന കുട്ടികളുടെ ചാപല്യമായി തള്ളുകയും ചെയ്യാം. കേവലം വെക്തിവിരോധത്തിനും സംഘടനാ ബലത്തിനും വേണ്ടി ഇസ്ലാമിക ദര്‍ശനങ്ങളില്‍ പെട്ട ഏഴ് വന്‍‌കുറ്റങ്ങളിലൊന്നിനെ കേട്ട് കേള്‍വിമാത്രം അടിസ്ഥാനമാക്കി പണ്ഡിത സഭ അഭിപ്രായം പറയണമെന്ന്ശഠിക്കുന്നതിന്റെ പൊരുള്‍ ഫൈസിയുടെ ഇസ്ലാമിക ദര്‍ശനങ്ങള്‍ക്ക് മുകളില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ അടയിരിക്കുന്നത് കൊണ്ട് മാത്രമാണെന്ന് പറയാതെ വയ്യ. ഇസ്ലാമിക പണ്ഡിത സഭകള്‍ കേട്ട് കേള്‍വികളുടെ അടിസ്ഥാനത്തില്‍ വിധിപറയുകയോ അഭിപ്രായം പറയുകയോ ചെയ്യാറില്ല എന്ന് മാത്രമല്ല ചില വിഷയങ്ങളില്‍ വെളിവാക്കപ്പെടേണ്ടതിനെ വെളിവാക്കിയും മറച്ച് പിടിക്കേണ്ടതിനെ മറച്ച് പിടിക്കാനും ബാധ്യസ്ഥരാണ് മുസ്ലിം സമൂഹം എന്ന് പഠിപ്പിക്കുകകൂടിചെയ്യുന്നവരാണ് .മറിച്ചാണ് പണ്ഡിത സഭകളുടെ പ്രവര്‍ത്തനമെങ്കില്‍ ആദരണീയരായ പണ്ഡിത നേതൃത്വം രഷ്ട്രീയ നേതാക്കളെക്കാള്‍ അതപ്പതിച്ചവരായിമാറും എന്ന് സംശയലേശ്യമന്യേപറയാനുമാവും.മഹാനായ അന്ത്യപ്രവാചകന്‍പോലും എല്ലാകാര്യങ്ങളും എല്ലാവരോടും പറഞ്ഞിരുന്നില്ല എന്നതിന്ന് ഉത്തമ ഉദാഹരണമാണല്ലോ ‘ഹുദൈഫ(റ)വിന്ന് റസൂല്‍ (സ) രഹസ്യക്കാരന്‍ (സാഹിബ് സിര്‍ റസൂലുല്ലാഹ്)എന്ന് വിളിക്കാന്‍ കാരണമായത്. മതവും രാഷ്ട്രീയവും രണ്ടാണെന്ന് പറയുമ്പോള്‍തന്നെ മത തത്വങ്ങള്‍ അംഗീകരിക്കുന്നവര്‍ ആ തത്വങ്ങളെ അവഗണിച്ച് സ്വാര്‍ത്ഥതാല്പര്യക്കാരുടെ ഇടനിലക്കാരാവുമ്പോള്‍ നാം സൃഷ്ടിച്ചെടുക്കുന്നത് നീതി നടപ്പാകണമെന്ന് മുറവിളികൂട്ടി നീതികേട് കാട്ടുന്ന ഒരു സമൂഹത്തെയും അപ്രസക്തമാക്കുന്നത് നാം മുറുകെ പിടിക്കാന്‍ ശ്രമിക്കുന്ന നന്മയുടെ മൂല്യങ്ങളെയും സംസ്കാരത്തിന്റെ അന്തസ്സിനെയുമാണ് എന്ന് കൂടി പറഞ്ഞ് വെക്കട്ടെ...,
--------------
സുബൈര്‍ ചേളാരി

28 comments:

  1. ഉഷാറായിട്ടുണ്ട്. വിശദമായി എഴുതിയതിനാല്‍ കുറച്ചു നീണ്ടു പോയി എന്ന് തോന്നുന്നു. അഭിനന്ദനങ്ങള്‍.

    ReplyDelete
  2. ഇത്ര വലിച്ചു നീട്ടല്‍ ആവിശ്യമുണ്ടോ എന്ന് ചിന്തിക്കുക.... കമ്പ്യൂട്ടര്‍ സ്ക്രീനിലെ വായന, പ്രത്യേകിച്ച് മലയാളം വായന അല്പം ദുഃഷ്കരമാണെന്നിരിക്കെ കാര്യങ്ങള്‍ കാച്ചിക്കുറുക്കിയാല്‍ വായന എളുപ്പമാക്കാം.... ആനുകാലിക പ്രസക്തമായ വിഷയങ്ങളെ വളരെ നല്ല ഭാഷയില്‍ അവതരിപ്പിച്ചതിന് നന്ദി.... എന്നാല്‍ തലക്കെട്ടില്‍ വിവരിക്കും പോലെ വിലയിരുത്തല്‍ തീര്‍ത്തും നിഷ്പക്ഷമല്ല എനു മാത്രമല്ല അതിന് വ്യക്തമായ ചില ചായ്‌വുകള്‍ ഉണ്ടെന്ന് ഏതൊരു വായനക്കാരനും മനസ്സിലാകുകയും ചെയ്യും!!!

    ReplyDelete
  3. ലേഖനം നന്നായി. എങ്കിലും വസ്തു നിഷ്ടമായ ഒരു നിഷ്പക്ഷ വിലയിരുത്തല്‍ എന്നു ഇതിനെ പറയാനാവില്ല. എന്നാല്‍ വസ്തുതകള്‍ ഉണ്ട് താനും. കുറെ ഭാഗങ്ങള്‍ വെട്ടിച്ചുരുക്കി ഒരു ബ്ലോഗ്‌ പോസ്റ്റിന്റെ പരിമിതിയിലേക്ക് ഇതിനെ ഒതുക്കിയാല്‍ കുറേക്കൂടി നന്നായിരുന്നു.

    കാലിക രാഷ്ട്രീയത്തെ കുറിച്ച് ഞാന്‍ എഴുതിയ ഒരു കുറിപ്പ് ഇവിടെ വായിക്കാം

    ReplyDelete
  4. ഒറ്റവാക്കില്‍ നല്ലതെന്ന് പറയുന്നു

    ReplyDelete
  5. വായിച്ചു. പോസ്റ്റിന്റെ നീളക്കൂടുതല്‍ വായനാ സുഖം കുറയ്ക്കുന്നുണ്ട്.

    ReplyDelete
  6. ഉം..
    വായിച്ചുതീർത്തൂ!!

    വിഷയ നിർണയം നന്നായി,
    അവതരണം ചില ടിവി അവതാരകമാരെപോലെ അനാവശ്യമായി നീട്ടിവലിച്ച്....
    പിന്നെ ഇച്ചിരി ‘അച്ചരപിസ്സാസും’!!!

    ഇവ ഒഴിച്ചുനിർത്തിയാൽ സംഗതി ഗംഭീരം :)

    ReplyDelete
  7. വളരെ നന്നായി എല്ലാവിത ഭാവുകങ്ങളും ..ഇല്ലായ്മ കഥകള്‍ ഓരോ ദിവസവും പെരുകിയത് കൊണ്ടാവാം നീട്ടി വലിച്ചു എഴുതാന്‍ കാരണം എന്നെനിക്കു തോന്നി അജ്മീര്‍,മക്ക മസ്ജിദ്, സംതോട എക്സ്പ്രെസ്സ്, ഹൈദരാബാദ് , സ്ഫോടനങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും ഞങ്ങളാണെന്ന് ഞെട്ടിപ്പിക്കുന്ന വിവരം അസ്വീമാനന്തമാര്‍ നീതിപീടതിനുമുന്നില്‍ വിളിച്ചു പറഞ്ഞിട്ടും അത് ചര്‍ച്ച ചെയ്യാന്‍ ഒരു പത്തുമിനുട്ട് നീക്കി വെക്കാത്ത ചാനലുകാര്‍ മുസ്ലിം ലീഗിന്റെ നെത്രത്വത്വെ തകര്‍ക്കാന്‍ രഹൂഫിന്റെ വെളിപ്പെടുത്തലിനു വേണ്ടി മണിക്കൂറുകള്‍ ചെല വാഴിക്കുമ്പോള്‍ , മേല്പറഞ്ഞ സ്ഫോടനങ്ങള്‍ മുസ്ലിം തീവ്ര വാദികലാണ് നടത്തിയതെന്ന് വരുത്തിതീര്‍ക്കാന്‍ മാസങ്ങള്‍ക് മുമ്പ് ചാനലുകള്‍ മത്സരിച്ചതും നമ്മല്‍ കാണുമ്പോള്‍ മാധ്യമ ധര്‍മ്മം എന്താണന്നു നമുക്ക് മനസ്സിലാക്കുന്നു , കമ്മ്യൂണിസ്റ്റു ഭീഖരതയോടും , അവര്ക് കുഴലൂത്ത് നടത്തുന്നവരോടും ,ഹൈന്ദവ ഫാഷിസതോടും മാത്രമല്ല മുസ്ലിം സമൂഹത്തിനു പട വെട്ടേണ്ടി വരുന്നത് , ഉളുപ്പില്ലാത്ത ചാനല്‍ സംസ്കാരത്തോടും മുസ്ലിം സമൂഹവും അതിന്റെ നെത്ര്ത്വവും പടപോരുതെണ്ടിയിരിക്കുന്നു , ലീഗിന്റെ പടയോട്ടത്തെ പിടിച്ചു കെട്ടാന്‍ മുറിവേറ്റ മൂര്‍ഖന്‍ പാമ്പുകള്‍ ,പട്ടുരുമാലും വീശി , വത്തക്ക ലീഗുകള്‍ ഉണ്ടാക്കി , ചൊറിമാന്തി നടക്കുമ്പോളാണ് രഹൂഫിനെ കിട്ടുന്നത് , തേടിയ വള്ളി കിട്ടി , അവന്റെ കാലില്‍ മലര്‍ന്നടിച്ചു വീണു കൊണ്ട് കമ്മ്യൂണിസ്റ്റു കാരും ,കുഴലൂതുകാരും കൂട്ടക്കരച്ചില്‍ നടത്തുന്നത് മണത്തറിഞ്ഞു കൊണ്ട് ഒരു മുഴം മുമ്പേ എറിയാന്‍ ചാണക്യ തന്ത്രത്തിന്റെ വക്താവ് കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചു , അതാണ്‌ മക്കളെ ലീഗിന്റെ നേട്ടം , ദുനിയാവ് മുഴുവന്‍ ഇനി ഇളകി മറിഞ്ഞു ലീഗിനെ തകര്‍ക്കാന്‍ വന്നാലും അല്ലാഹു ഒരുവന്‍ വിജാരിചാലല്ലാതെ അത് സാധ്യമല്ല

    ReplyDelete
  8. very good,this is not a long.. because the matter is very important so, cannot explain in small page. really very good.

    many thanks,

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. വായിച്ചു.കൊള്ളാം.
    എന്നതിനുപരി ഒന്നും പറയാന്‍ പറ്റില്ല. കാരണം ആ " ചായ്‌വ്‌" നല്ല രീതിയില്‍ പ്രകടമാകുന്നുണ്ട്‌, ഓരോ വരികളിലും ഓരോ അക്ഷരങ്ങളിലും...!!!
    KEEP WRITING..!!!

    ReplyDelete
  11. Nalla vaakkukal.... Kure Chinthakal Vaayanakkaarude mumbil Nivarthiya Lekhikakku Abhinandanangal....

    ReplyDelete
  12. ചില കയ്ച്ചപടുകളില്‍ ഭിന്നതയുണ്ടെങ്കിലും നിലപാടുകളോട് യോജിക്കുന്നു.
    ഇക്കയിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത് നടന്ന സമ്മേളനം പത്ര നധ്യമങ്ങളില്‍ വന്ന രീതിയും, msf സമ്മേളനത്തില്‍ APJ കലാം വന്നപ്പോള്‍ നല്‍കിയതുമായ കാര്യങ്ങളെ ശ്രദ്ധിച്ചാല്‍ മനസിലാവും പലരുടെയും പേടി എന്താണെന്നു.
    CH ന്റെ മകനില്‍ നിന്നുംഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത പ്രതികരണങ്ങള്‍ ആണ് ഇന്ത്യ വിഷന്‍ കാര്യത്തില്‍ ഉണ്ടായത്.

    സ്ഥാനമാനങ്ങളോട് ആര്‍ത്തി മൂത്ത നേതാക്കള്‍ ആവുന്നതിനെ അണികള്‍ ഒരിക്കലും അന്കീകരിച്ചു കൊടുക്കരുത് ഏത് പാര്‍ട്ടിക്കാരന്‍ ആണെങ്കിലും.

    സ്നേഹാശംസകള്‍

    ReplyDelete
  13. ലേഖനത്തിന്റെ നീളക്കൂടുതലൊന്നും എന്റെ വായനയുടെ ഒഴുക്കിനെ ബാധിച്ചില്ല. പക്ഷെ, ഒരു നിഷ്പക്ഷ നിരീക്ഷണമാണെന്ന് തോന്നിയില്ല. വ്യക്തമായ ഒരു രാഷ്ട്രീയ ചായ്‌വോടെ എഴുതിയതാനെന്ന് വ്യക്തം. പക്ഷെ, ഒരുകാര്യം മനസ്സിലാകുന്നില്ല. സൂര്യനെല്ലിയും, വിതുരയും, കിളിരൂരും ഒക്കെ മലയാളിയുടെ അഭിമാനത്തിനുമേൽ കത്തിവെക്കുന്നവയാണെന്ന് സമ്മതിച്ച് കൊണ്ട് തന്നെ പറയട്ടേ, ഐസ്ക്രീം പാർലർ കേസിനെ നിസ്സാരവൽക്കരിക്കുന്നതെന്ത് കൊണ്ടാണ്. കേസിൽ പ്രതിസ്താനത്തേക്ക് നീളുന്ന കുഞ്ഞാലിക്കുട്ടിയേക്കാൾ എന്ത് കൊണ്ടാണ് മുനീർ ഒറ്റപ്പെട്ട് പോകുന്നത്. ഈ ലേഖനത്തിലുടനീളം, മുനീറിനെ വിലകുറച്ച് ചിത്രീകരിക്കാനും കുഞ്ഞാലിക്കുട്ടിയെ പർവ്വതീകരിക്കാനും ശ്രമിച്ചിട്ടുണ്ട്. കുറ്റാരോപിതനായ കുഞ്ഞാപ്പ പാർട്ടിക്ക് സമ്മതനും അറിഞ്ഞോ അറിയാതെയോ അതെന്തുമാവട്ടേ തന്റെ ചാനലിൽ കൊടുത്ത ഒരു വാർത്തയുടെ പേരിൽ മുനീർ എല്ലാവർക്കും വെറുക്കപ്പെട്ടവനുമാകുന്നത് മുസ്ലിം ലീഗ് എന്ന സമുദായ പാർട്ടിക്ക് ചേർന്നതാണെന്ന് തോന്നുന്നില്ല. സംശയത്തിന്റെ നൂലിഴകൾ നീണ്ട് കിടക്കുന്നേടത്തോളം അഭിമാനമുള്ള പാർട്ടിയായിരുന്നെങ്കിൽ കുഞ്ഞാപ്പയെ മാറ്റി നിർത്തി നിശ്പക്ഷമായ ഒരന്വേഷണം നടത്തണമായിരുന്നു. അതെങ്ങനെ നടക്കും, പാർട്ടിയും തീരുമാനവും ബിരിയാണിയും, പ്രസ്താവനയും എല്ലാം കുഞ്ഞാപ്പാന്റെ കയ്യിലാവുമ്പോൾ പിന്നെ എന്ത് നടക്കാൻ. പക്ഷേ പാളയത്തിനകത്ത് തന്നെ എത്ര പൂട്ടിവെച്ചാലും ഒരിക്കൽ പുകഞ്ഞ് കത്താൻ പാ‍കത്തിൽ ബുദ്ധിയുദിക്കുന്ന യുവ തലമുറ വളർന്ന് വരുന്നുണ്ടെന്ന് നേതാക്കന്മാർ മനസ്സിലാക്കിയാൽ നന്ന്.. കുഞ്ഞാപ്പയെന്ന കേരള രാഷ്ട്രീയത്തിലെ ചാണക്യനെ സമ്പന്ധിച്ചിടത്തോളം ഒരിക്കലും ഒരു ഐസ്ക്രീം കേസും ഭീഷണി ഉയർത്തില്ലന്ന് ഏവർക്കും അറിയാം. പക്ഷേ, സമൂഹത്തെ വിഢിയാക്കി ഇനിയും അവർക്ക് നേരെ കൊഞ്ഞനം കുത്താൻ കുഞ്ഞാപ്പാക്ക് എത്രനാൾ കഴിയും എന്ന് കാത്തിരിക്കാം...

    ReplyDelete
  14. സ്ത്രീപക്ഷ നിരീക്ഷണം.. "ഉഷാറായിട്ടുണ്ട്" ..! :)

    ReplyDelete
  15. വളരെ നന്നായിട്ടുണ്ട്. ഒരു പാട് വലുതായൊ പോസ്റ്റ് എന്ന് തോന്നി. വീണ്ടും വായിക്കാം

    ReplyDelete
  16. എഴുത്ത് അല്പം നീണ്ടുപോയി.ഒരു വിഷയം അത് വളരെ ലളിതമായ ഭാഷയിലൂടെ ചുരുക്കി വിവരിക്കുമ്പോഴാണ്‌ വായിക്കുന്നയാള്‍ക്ക്‌ പെട്ടെന്ന് ഗ്രഹിക്കാനാവൂ.ഒരു വായനക്കാരന് അത് ഗ്രഹിക്കാന്‍ സാധിച്ചില്ലെങ്കില്‍ എഴുത്തുകാരന്റെ പരാജയമാണ് കാണിക്കുന്നത്..അത് പോകട്ടെ വളരെ നന്നായിട്ടുണ്ട്..ഈ വിഷയത്തെ കുറിച്ച് പ്രതികരിക്കുകയാണെങ്കില്‍ കുറേ യുണ്ട്.

    ReplyDelete
  17. അഭിനന്ദനങ്ങള്‍..................!

    ReplyDelete
  18. Can anybody tell us how, CH Mohammed Koya's son, become MK Muneer ?

    Also try to analyze the point, "what is relation with IB and sangh parivar, in tarnishing the image of PK Kunhalikkutty and IUML?

    If you can find them, then reaching the answer will be very easy.

    ReplyDelete

നിങ്ങള്‍ക്ക് പറയാം, നിങ്ങളുടെ പക്ഷം...