Tuesday, September 21, 2010

ദർശനങ്ങളിലെ വ്യതിയാനം ദർശനയിലൂടെ ദൃശ്യമാകുമോ ?.


ത്യ ധാരാകമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിൽ വാർത്ത ഇതര സമകാലിക സംഭവങ്ങൾക്ക് ഊന്നൽ നൽകി പാരമ്പര്യ നിലപാടുകൾ മാറ്റിവെച്ച് നമ്മുടെ സ്വീകരണമുറിയിൽ ദർശന ടിവി ദൃശ്യമാകുമ്പോൾ ആകാംക്ഷക്കൊപ്പം ആശ്ചര്യവും ചോദ്യചിഹ്നങ്ങളും ഉയർന്നു വരികയാണ്.

ഇസ്ലാമിക ദർശനങ്ങളിലെ വ്യത്യസ്ഥമായ അഭിപ്രായഭിന്നതകളിലെ നിലപാടുകൾ വിശദീകരിച്ചും പോർവിളിച്ചും സമുദായ കക്ഷികൾ തരംതിരിഞ്ഞ് പ്രവർത്തനമേഖല വിപുലപ്പെടുത്തി എണ്ണത്തിൽ പെരുകിയപ്പോൾ സത്യാന്വേഷികൾക്ക് സത്ത സ്വീകരിക്കാൻ ആരുടെ കൂടെ ചേരണം എന്ന ആശയക്കുഴപ്പമുണ്ടാകാൻ കാരണമായത് സ്വതന്ത്ര ചിന്ത മരിക്കുകയും നയിക്കപ്പെടുന്ന ചിന്തകൾ വളരുകയും ചെയ്യുന്നത് കൊണ്ടാണ്. വ്യത്യസ്ത ചേരികളിൽ നിന്നുയർന്ന അഭിപ്രായ ഭിന്നതകൾക്കിടയിലും ദർശനങ്ങളിലെ ചിലയോജിപ്പുകളിൽ ഒറ്റ തിരിഞ്ഞ് നിലപാടുകൾ മാറ്റിയ കാഴ്ച നമ്മെ അത്ഭുതപ്പെടുത്തിയ പൂർവ്വ കാലഘട്ടമാണ് നിശ്ചല ചിത്രങ്ങളും ചലന ചിത്രങ്ങളും സംഗീതവുമൊക്കെ മൂടപ്പെട്ട നാളുകൾ.

വിശാലമായ ചിന്താധാരയുള്ള ഇന്ത്യാരാജ്യത്ത് വ്യത്യസ്ഥ ചേരികളുടെ അക്ഷര സ്വാധീനം മനസ്സിലാക്കി ‘മാധ്യമം’ ദിനപത്രം ജനിച്ചപ്പോൾ കൊട്ടിയടക്കപ്പെട്ട പലതും കെട്ടുകളഴിച്ച് സമുദായത്തിൽ ചലനങ്ങൾ സൃഷ്ടിച്ചു എന്ന് മാത്രമല്ല, സൃഷ്ടികളുടെ രൂപം ചിത്രങ്ങളാകുന്നതിൽ അവർക്കുണ്ടായിരുന്ന നിലപാടുകളിൽനിന്ന് വ്യതിചലിച്ച് മുൻപേജിൽ തന്നെ ദൈവ സൃഷ്ടിയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കേണ്ടിവന്നപ്പോൾ നെറ്റിചുളിച്ച പലരും പിൽകാലത്ത് ആവഴിതന്നെ തുടർന്നു..

തുടർന്ന് വന്ന കാലങ്ങളിൽ ചിത്രങ്ങൾ മാത്രമല്ല ചിത്രകഥകളും ചലന ചിത്രങ്ങളും നമുക്ക് സ്വീകരിക്കാമെന്ന നിലപാട് പാരമ്പര്യ നിലപാടിനെ കീഴടക്കിയപ്പോഴും സംഗീതത്തിനിട്ട മൂക്കുകയർ വിടാൻ ഭാവമില്ലായിരുന്നു. ദഫ് മുട്ടിനെയും അറവന മുട്ടിനെയും കൂടുതൽ ഇമ്പമാക്കി സംഗീത മാധുര്യത്തിന്റെ മാസ്മരികതയിൽ നിന്ന് സമുദായത്തെ രക്ഷിക്കാൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും എല്ലാവിലക്കുകളെയും അതിജീവിച്ച് സംഗീതം ചിത്തചോരനായപ്പോൾ സംഗീതത്തെ ലഘൂകരിച്ച് കേൾക്കാമെന്ന അവസ്ഥയിലേക്ക് വരെ ദർശനങ്ങളെ ലഘൂകരിച്ചു.
പാരമ്പര്യ വാദങ്ങളെ മുറുകെ പിടിച്ച് ആധുനികതയുടെ മദ്ധ്യത്തിലേക്ക് വരാൻ പ്രയാസമാണെന്ന തിരിച്ചറിവ് എല്ലാ സമുദായ നേതൃത്വങ്ങളെയും പിടിപെട്ടിരിക്കുന്നു എന്നതാണ് കാലത്തിന്നനുസരിച്ച് ദർശനങ്ങളിലെ വികാസത്തിന്ന് കാരണം എന്ന് എല്ലാവരും സമ്മതിക്കും. ഇത്തരത്തിലൊരു മാറ്റത്തിന്ന് സമുദായ ദാഹം തിരിച്ചറിഞ്ഞവർ നേരത്തെ തന്നെ നിലപാടുകൾ മാറ്റിത്തുടങ്ങാൻ കാരണമായത് അറിവ് നേടാൻ കൽപ്പിക്കുന്ന സൂക്തത്തിന്റെ പിൻബലമായിരിക്കാം, അറിഞ്ഞ് വന്നപ്പോൾ എല്ലാം അറിഞ്ഞെന്ന ഭാവത്തിൽ അറിഞ്ഞുതുടങ്ങിയവർക്ക് മുന്നിൽ അറിവിൽ അല്പം നേടിയവർ അറിവിനെ വികലമാക്കി അവതരിപ്പിക്കുന്നു എന്നതാണ് ഇന്നത്തെ ചേരിതിരിഞ്ഞുള്ള വിശദീകരണ വാഗ്മികളുടെ വളർച്ചക്ക് കാരണമായതെങ്കിലും ,അറിവ് സ്വായത്തമാക്കാൻ ദേശ ഭാഷകളെ അകറ്റേണ്ടതില്ല എന്ന ഉയർന്ന ചിന്ത വിഭാഗീയതയെ തകർത്ത് വേരുറച്ചു എന്നത് സമുദായത്തിന്റെ ഇരുണ്ട മനസ്സിലേക്ക് വെളിച്ചം വീശാൻ കാരണമായപ്പോൾ അക്ഷരം കൂട്ടി വായിക്കാൻ പഠിച്ച വിദ്യാർത്ഥികളുടെ എണ്ണവും വായനാശീലവും ഉയർന്നു. ഈഅവസരം ചൂഷണം ചെയ്തുകൊണ്ട് കെട്ട് കഥകളുടെയും ചരിത്രത്തെ വളച്ചൊടിച്ച ചിത്രകഥകളുടെയും നിർമ്മിതി പുർവാധികം ശക്തി പ്രാപിച്ച പശ്ചാത്തലത്തിൽ ചിത്രങ്ങളുടെ സൃഷ്ടിയെ നിരാകരിച്ച് കാലം കഴിച്ചാൽ സമുദായത്തിന്റെ യുവത്വം നേതൃത്വം ഭയപ്പെട്ട ച്യുതിയിലമരുമെന്ന കണ്ടെത്തൽ ചിത്രങ്ങളുടെ സൃഷ്ടിയെ അംഗീകരിച്ച് ഇസ്ലാമിക ചരിത്രങ്ങൾ ചിത്രകഥകളായി പ്രസിദ്ധീകരിച്ച് നിലപാടുകൾ മാറ്റുകമാത്രമല്ല ,നിശ്ചല ചിത്രങ്ങളിൽ നിന്ന് ചലന ചിത്രങ്ങളുടെ മാസ്മരികതയിലേക്ക് സമുദായം ചലിച്ചപ്പോൾ ആവഴി പിന്തുടരുകയാണ് നേതൃത്വം ചെയ്തത് . ചുരുക്കത്തിൽ നേതൃത്വത്തിന്റെ നിലപാടുകളിൽ നിന്ന് ഭിന്നമായ നയം സ്വീകരിക്കാൻ ആർജ്ജവം കാണിച്ച അനുയായികളുടെ വഴിയെ സഞ്ചരിക്കാൻ പൂർണ്ണമനസ്സോടെയല്ലെങ്കിലും വിധിക്കപ്പെടുകയോ മൌനം സമ്മതമായി നൽകുകയോ ചെയ്യുകയാണ് ഇന്നത്തെ സമുദായ നേതൃത്വം ചെയ്തുകൊണ്ടിരിക്കുന്നത്.

ഇത്തരത്തിൽ തിരുത്തിയും കൂട്ടിച്ചേർത്തും നിലപാട് സ്വീകരിക്കാൻ കാരണമായത് സമുദായത്തിനകത്ത് തന്നെ തുണ്ടങ്ങളായി വികസിക്കുന്ന പക്ഷക്കാരുടെ വളർച്ച മോന്തായം കവിയുമോ എന്നഭയത്തോടൊപ്പം ആധുനിക യുഗത്തിൽ നൂതന സംവിധാനങ്ങളോട് പുറം തിരിഞ്ഞിരുന്നാൽ സ്വയം മുരടിക്കുകയല്ലാതെ വളർച്ചയുണ്ടാകില്ലാ എന്നതിരിച്ചറിവായിരിക്കാം.
ദൃശ്യമാധ്യമങ്ങളുടെ ബ്രേക്കിംങ്ങ് ന്യൂസിന്ന് വേണ്ടി കാത്തിരിക്കുന്ന പക്ഷക്കാരുടെ എണ്ണം നാൾക്കുനാൾ വർദ്ദിക്കുമ്പോൾ അവരുടെ അറിവിന്നും അവരെ അറിയുന്നതിന്നും വളച്ചുകെട്ടില്ലാതെ കൂട്ടിച്ചേർക്കലില്ലാതെ വാർത്തകളുടെ തനത് രൂപം സ്വീകരണമുറിയിലെത്തിക്കാൻ ഇടുങ്ങിയ നിലപാടുകളുടെ കെട്ടു വേലികൾ സ്വയം തകർത്ത് കാലത്തിന്റെ സ്പന്ദനമറിഞ്ഞ് സമുദായത്തെ നയിക്കാൻ പ്രാപ്തരായ നേതൃത്വത്തിന്റെ നിശ്ചയധാർട്യത്തിൽനിന്ന് ഉത്ഭവിച്ച വെളിച്ചവുമാണ് ‘ദർശന ടിവിയുടെ’പിറവിക്ക് കാരണമാകുന്നത് എങ്കിൽ ഇനിയും ഇരുണ്ട് കിടക്കുന്ന ബുദ്ധിമണ്ഡലങ്ങളിലേക്ക് വെളിച്ചത്തിന്റെ കൂർത്ത രശ്മികൾ തുളച്ച് കയറി അഴിച്ചുപണികൾ നടത്തുമെന്ന കാര്യത്തിന്ന് യാതെരു സംശയവും വേണ്ട.
എന്നാൽ വളർച്ചയുടെയും തളർച്ചയുടെയും രുചിയറിഞ്ഞ് കൊണ്ടിരിക്കുന്ന ഈ മേഖലയിൽ വമ്പിച്ച അഴിച്ച് പണി നടക്കേണ്ടതുണ്ടെന്ന് അവകാശപ്പെടുന്ന അഴിച്ച് പണിക്കാരെ മൊത്തത്തിൽ അഴിച്ച് പണിത് വൃത്തിയാക്കി വാർത്തകൾ പക്ഷത്തിരുന്ന് പക്ഷമില്ലാതെ സംപ്രേഷണം ചെയ്യാൻ ‘ദർശനക്കാവുമോ ’എന്നകാര്യത്തിൽ ശങ്കയുണ്ട്.

നെഗറ്റീവ് ചിന്തകളെ പെരുപ്പിച്ച് കാണിച്ച് പ്രേക്ഷകരെയും വായനക്കാരെയും അസ്ത്രമുനയിൽ നിർത്തുന്ന ഇന്നത്തെ ജേർണലിസത്തിന്റെ ഭയപ്പെടുത്തുന്ന ശൈലിയിൽ നിന്നും ഭിന്നമായ ശൈലി സ്വീകരിച്ച് ആഗോള ഭീമൻമാരുടെ മടിത്തട്ടിൽകിടന്ന് ദരിദ്രനാരായണന്മാരുടെ അകിട് ചുരത്തുന്ന മാധ്യമങ്ങൾക്കിടയിൽ മതത്തിന്റെ വിധി വിലക്കുകൾക്ക് വിധേയമായി ‘ദർശന’യുടെ തരംഗം ആഞ്ഞടിക്കുമോ?? എങ്കിൽ അതൊരു പുതുയുഗത്തിന്റെ തുടക്കമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷെ…അത്തരമൊരു വിശ്വാസത്തിന്റെ ബലത്തിലല്ലെങ്കിലും പിന്തുടർന്ന ആധർശത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന പാർട്ടി ചാനലുകൾക്ക്പോലും നിർണായക ഘട്ടങ്ങളിൽ പാർട്ടിയെ തള്ളിപ്പറയുകയോ പാർട്ടിക്ക് തള്ളിപ്പറയുകയോ ചെയ്യേണ്ടി വന്നിട്ടുണ്ട് എന്നത് യാഥാർത്ഥ്യമായി നിൽക്കുന്നു. .പക്ഷമുള്ളവരുടെ സ്വതന്ത്ര ചാനൽ പക്ഷമില്ലാതെ പ്രവർത്തിക്കുമെന്ന് പറയുമ്പോഴും പക്ഷം പിടിച്ചാണ് വിളമ്പുന്നതെന്ന് എല്ലാ പ്രേക്ഷകർക്കുമറിയാം. എന്നിരുന്നാലും എരിവും, പുളിയും, ചൂടും,
വാക് വാധങ്ങളും ,ഉടുമുണ്ടഴിക്കലും,തമ്മിൽ തല്ലും , സ്ത്രീ പീഢനങ്ങളും ലൈവായി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നവരെ പക്ഷം മറന്ന് പ്രേക്ഷകലക്ഷങ്ങൾ സ്വീകരമുറിയിൽ സ്വീകരിക്കുന്നു എന്നതും യാഥാർത്ഥ്യമാണ്. ഈ യാഥാർത്ഥ്യം മനസ്സിലാക്കിയാണ് മുസ്ലിം ലീഗിന്റെ ചൂടേറ്റ് വിരിഞ്ഞ ഇന്ത്യാവിഷൻ ചാനൽ പിച്ചവെച്ചതും വളർന്നതും.

എം.വി രാഘവന്റെ ഇളയമകൻ നിഗേഷ് കുമാറിന്റെ കൈപിടിച്ചായിരുന്നു ഇന്ത്യാവിഷൻ വളർന്നത് എന്നാണ് ദൃശ്യ മാധ്യമലോകം വിലയിരുത്തപ്പെട്ടതെങ്കിലും ചാനലിന്റെ വളർച്ചക്ക് വളമായത് കുഞ്ഞാലിക്കുട്ടിയായിരുന്നു എന്നത് ചാനലിന്റെ കേദാരയോഗമായിരുന്നെങ്കിലും ‘ഛാതനായി’ തളർന്നത് മുനീറായിരുന്നു എന്നതാണ് വാസ്തവം . എന്നിരുന്നാലും മുഖ്യധാരാമാധ്യമങ്ങൾ തമസ്കരിച്ച ജനവിഭാഗങ്ങളെയും പ്രസ്ഥാനങ്ങളെയും സംഘടനകളെയും മുഖ്യധാരയിലേക്ക് നിർഭയം കൊണ്ട് വന്ന് ദൃശ്യമാധ്യമരംഗത്ത് വമ്പിച്ച മാറ്റങ്ങൾ കാഴ്ചവെക്കാൻ നിഗേഷ് നയിച്ച ഇന്ത്യാവിഷ്യനായി എന്നത് വിസ്മരിക്കാവുന്നതല്ല. വളർത്തു ദോശമോ വളർന്ന വിവേകമോ കാരണമായി അതിന്റെ ദൃശ്യരശ്മികളുടെ ചൂടേറ്റ് തേങ്ങിയ കരുത്തരുടെ ഹൃദയങ്ങളെന്നും അതിന്റെ തകർച്ച ആഗ്രഹിച്ചിരുന്നു എന്നതും നേര്.

37 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന ആരോപണം പേറിയ ഇന്ത്യാവിഷൻ പച്ചമനുഷ്യരെ സമൂഹമദ്ധ്യത്തിൽ നഗ്നരാക്കി തെളിഞ്ഞതിന്റെ വെളിച്ചം മങ്ങിക്കൊണ്ടിരിക്കുന്ന ഇരുട്ടിലേക്ക് പ്രഭചൊരിയാൻ സമീപ ഭാവിയിൽ കേരളാ കൌമുദി, മാതൃഭൂമി, മാധ്യമം തുടങ്ങി ,സമുദായ സംഘടനകൾ നേതൃത്വം കൊടുക്കുന്ന മൂന്ന് ചാനലും കുഞ്ഞാലികുട്ടി സാഹിബിന്റ നേതൃത്വത്തിൽ മുസ്ലിം ലീഗ് ചാനലും, രാഷ്ട്രീയ വാതിലുകൾ മുട്ടിത്തളർന്ന കെ.മുരളീധരന്റെ സ്വപ്ന ചാനലുമൊക്കെ വരാനിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ മത്സര ദൃശ്യവിരുന്നിൽ പൊലിഞ്ഞ് പോകുന്ന മാന്യതയുടെ അളവ് കൂടുകയല്ലാതെ കുറയുമെന്ന് ഒട്ടും പ്രതീക്ഷയുമില്ല. അത്തരത്തിലൊരു ദൃശ്യ മത്സരത്തിന്റെ മദ്ധ്യത്തിലേക്കാണ് മതത്തിന്റെ ചട്ടക്കൂടിനുള്ളിലിരുന്ന് ‘ദർശന’ ദൃശ്യവിരുന്നൊരുക്കുന്നത് എന്നകാര്യം ചിന്തിക്കുമ്പോൾ അത്ഭുതവും ആശ്ചര്യവും തോന്നുകയാണ്.

കണ്ണിൽ കണ്ടത് കാണിക്കുവാനും കണ്ടത് പറയുവാനും കാണാത്തതിനെ അനുമാനിക്കുവാനും എല്ലാവർക്കും കഴിയും . എന്നാൽ അന്ധകാരത്തിന്റെ ഇരുട്ടറയിൽ പാതിരാവെളിച്ചം കാത്തുകിടക്കുന്ന ദുർഭൂതങ്ങളുടെ കോട്ടകളിൽ കടന്ന് ചെന്ന് സത്യത്തിന്റെ വെളിച്ചവുമായി പുറത്തുവരാൻ എത്രപേർക്കാവും? അപൂർവ്വം ചില ജേർണലിസ്റ്റുകളെങ്കിലും അത്തരത്തിൽ ജ്വലിച്ച് നിൽക്കുന്നു എന്നത് തന്നെയാണ് ഈ ദൃശ്യമാധ്യമങ്ങൾക്കുമുന്നിൽ പ്രേക്ഷകലക്ഷം അരമണിക്കൂറെങ്കിലും ചടഞ്ഞിരിക്കാൻ കാരണമാകുന്നതെന്ന് സംശയലേശമന്യേപറയാനാവും. ഏതായാലും മുസ്ലിം ലീഗിന്റെ കരുത്തനായ ജന: സെക്രട്ടറി കുഞ്ഞാലികുട്ടി സാഹിബിന്റെ ശാപവും ,ഇന്ത്യാ വിഷൻ ചാനലിന്റെ ബീജാവാപത്തിനത്തിന്റെ സൂത്രധാരനും വാർത്താ ചുമതലയുണ്ടായിരുന്ന മുൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഹസ്സൻ ചേളാരിയുടെ ഇംഗിതവും നിഗേഷ്കുമാറിന്റെ പടി ഇറക്കത്തോടെ ഇന്ത്യാവിഷ്യനിൽ പൂർണമാവുകയാണ്. (ഒരുപക്ഷെ.. റഹീം മേച്ചേരി ജീവിച്ചിരിക്കുകയും മുൻ സി.ഇ.ഒ ജയിംസ് കെ ജോസഫ് തൽ സ്ഥാനം തുടരുകയും ചെയ്തിരുന്നെങ്കിൽ ഇന്ത്യാവിഷ്യന് തുടക്കത്തിലെ ഉണ്ടായ കല്ലുകടി പല്ല് പുളിക്കുന്ന തരത്തിലേക്ക് മാറില്ലായിരുന്നു എന്ന് നിരീക്ഷിക്കുന്നവർ ഏറെയുണ്ട് ) ഈ വിടവിലേക്കാണ് സമസ്ഥകേരള ജംഇയത്തുൽ ഉലമയുടെ ആശീർവാദത്തോടെ ‘ദർശന’ചാനൽ ദൃശ്യമാകുന്നത്.മാനവർക്ക് നന്മയുടെ വെളിച്ചം പകർന്ന് അക്രമത്തിന്റെയും അനീതിയുടെയും അസത്യത്തിന്റെയും പ്രചാരകരെ അഴിച്ച് പണിയിലൂടെ തിരിത്തുവാൻ ദർശനയിലെ ദൃശ്യങ്ങൾ പര്യാപ്തമാകുമോ എന്നും,പുലർത്തിപ്പോന്ന ദർശന നിലപാടുകളിലെ വെതിയാനങ്ങളുടെ വിശദീകരണങ്ങളെന്തൊക്കെയാകുമെന്ന് മാത്രമല്ല , മതത്തിന്റെ മതിൽ കെട്ടുകൾ തകർത്തെറിഞ്ഞ് നിഷ്പക്ഷതയുടെ മേലങ്കി പുതച്ച് സ്വതന്ത്ര ചിന്തകളുടെ കെട്ടുകളഴിക്കുമ്പോൾ മതത്തിന്റെ പുറം ചട്ടയണിഞ്ഞ മറ്റൊരു അഴിച്ചുപണിക്കാർ ദർശനക്ക് മീതെ ദൃശ്യമാകുമോ എന്നുകൂടിയാകും വാർത്താമാധ്യമങ്ങളുടെ നിരീക്ഷണ പക്ഷം അളക്കുന്ന പ്രേക്ഷകർ ഉറ്റുനോക്കുന്നത് .
അധാർമികതക്കും, മൂല്യച്ച്യുതിക്കുമെതിരെ പൊരുതി നന്മയുടെ മാഞ്ഞ് കൊണ്ടിരിക്കുന്ന ഇടവഴികൾ സഞ്ചാരയോഗ്യമാക്കാനുള്ള വെളിച്ചം ദർശനയിലൂടെ ദൃശ്യമാകുമെന്ന പ്രതീക്ഷയോടെ എല്ലാ വിധ ആശംസകളും നേരുന്നു. .…..

18 comments:

 1. > വൃത്തിയാക്കി വാർത്തകൾ പക്ഷത്തിരുന്ന് പക്ഷമില്ലാതെ സംപ്രേഷണം ചെയ്യാൻ ‘ദർശനക്കാവുമോ ’എന്നകാര്യത്തിൽ ശങ്കയുണ്ട്. <  കാത്തിരുന്ന് കാണാം..

  ലീഗും ഇന്ത്യവിഷനും പോലെ
  ഇ.കെ. സമസ്തയും -ദർശനയും തമ്മിലുള്ള വൃത്തിയായ വാർത്തകളും ദർശനങ്ങളും..

  ReplyDelete
 2. റുമാനയുടെ നിരീക്ഷണങ്ങള്‍ വ്യത്യസ്‌തത പുലര്‍ത്തുന്നു... നല്ല വാക്കുകള്‍, നല്ല അഭിപ്രായങ്ങള്‍, അതിലുമുപരി ഭാഷാ നൈപുണ്യം.... റുമാന ഇനിയും എഴുതട്ടെ... ആ തൂലികയില്‍ നിന്നും ഇനിയും പൂമാലകളും അശ്രുകണങ്ങളും തീജ്വാലകളും മൂര്‍ച്ചയേറിയ ശരങ്ങളും പ്രവഹിക്കട്ടെ.... അഭിനന്ദനങ്ങള്‍....
  - സത്യധാര ദൈ്വവാരികയില്‍ നിന്ന്‌ റിയാസ്‌ ടി. അലി.

  ReplyDelete
 3. ഇൻശാ അല്ലാഹ്.... ‘ദർശന’ ചാനൽ കേരള മുസ് ലിംകൾക്ക് മാത്രമല്ല മലയാളികളായ എല്ലാവർക്കും ദീനിനെ പഠിക്കാനും പകർത്താനും കഴിയുന്നതാകട്ടെ എന്ന് പ്രാർഥിക്കുന്നു. ഒപ്പം പ്രിയ സഹോദരിക്കും... നാഥൻ സജ്ജനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ.. (ആമീൻ)

  ReplyDelete
 4. ek samastakum tudangam chanel avarayittu enthinu mari nilkkanam athinu vendathu parasyakkare asryikate pidichu nilkanulla chas anu ek vibagatinu ellatathum atanu

  ReplyDelete
 5. i hope Darshana will be a great success,
  It will be a great challenge for our leaders to sustain such a channel today, it requires a strong support from all corners of the community. May allah guide our leaders in the true path. pls pray for them,
  jazakallah....

  ReplyDelete
 6. i hope Darshana will be a great success,
  It will be a great challenge for our leaders to sustain such a channel today, it requires a strong support from all corners of the community. May allah guide our leaders in the true path. pls pray for them,
  jazakallah....

  ReplyDelete
 7. എല്ലാ വിത കുപ്രചരണങ്ങള്‍ക്കും വ്യക്തമായ മറുപടിയുമായി ദര്‍ശന്‍ ടി വിയുടെ സി ഇ ഓ സിദ്ധീഖ് ഫൈസി വാളക്കുളം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ .... ദര്‍ശന ചാനല്‍ ആരുടേത് എതല്ലാം തരത്തിലുള്ള പരിപാടികള്‍ ദര്‍ശനയിലൂടെ സംപ്രേക്ഷണം ചെയ്യും .......തുടങ്ങി... സംപ്രേക്ഷണം തുടങ്ങും മുമ്പേ വന്‍ പ്രചാരം നേടിയ ദര്‍ശന ടി വി ചാനലിനെ കുറിച്ച് നിങ്ങള്‍ക്കുള്ള എല്ലാ സംശയങ്ങളും ചോദിച്ചു യാഥാര്‍ത്ഥ്യം മനസ്സിലാക്കാനുള്ള അപൂര്‍വ്വ അവസരം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഒരുക്കുന്നു... അടുത്ത തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാത്രി 10 മണിക്ക് 8.30 pm ( UAE) 7.30 pm (KSA) കോഴിക്കോട് നിന്നും .... എല്ലാവര്ക്കും സ്വാഗതം ....ദര്‍ശന്‍ ചാനല്‍ വരുന്നു എന്നറിഞ്ഞു വിറളി പൂണ്ടാവര്‍ക്ക് കുപ്രചരണങ്ങള്‍ മതിയാക്കി സത്യം മനസ്സിലാക്കാനുള്ള അവസരം ഉപയോഗപെടുത്തുക

  ReplyDelete
 8. എല്ലാ വിത കുപ്രചരണങ്ങള്‍ക്കും വ്യക്തമായ മറുപടിയുമായി ദര്‍ശന്‍ ടി വിയുടെ സി ഇ ഓ സിദ്ധീഖ് ഫൈസി വാളക്കുളം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ .... ദര്‍ശന ചാനല്‍ ആരുടേത് എതല്ലാം തരത്തിലുള്ള പരിപാടികള്‍ ദര്‍ശനയിലൂടെ സംപ്രേക്ഷണം ചെയ്യും .......തുടങ്ങി... സംപ്രേക്ഷണം തുടങ്ങും മുമ്പേ വന്‍ പ്രചാരം നേടിയ ദര്‍ശന ടി വി ചാനലിനെ കുറിച്ച് നിങ്ങള്‍ക്കുള്ള എല്ലാ സംശയങ്ങളും ചോദിച്ചു യാഥാര്‍ത്ഥ്യം മനസ്സിലാക്കാനുള്ള അപൂര്‍വ്വ അവസരം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഒരുക്കുന്നു... അടുത്ത തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാത്രി 10 മണിക്ക് 8.30 pm ( UAE) 7.30 pm (KSA) കോഴിക്കോട് നിന്നും .... എല്ലാവര്ക്കും സ്വാഗതം ....ദര്‍ശന്‍ ചാനല്‍ വരുന്നു എന്നറിഞ്ഞു വിറളി പൂണ്ടാവര്‍ക്ക് കുപ്രചരണങ്ങള്‍ മതിയാക്കി സത്യം മനസ്സിലാക്കാനുള്ള അവസരം ഉപയോഗപെടുത്തുക

  ReplyDelete
 9. ദര്ശന ചാനല് സംപ്രേഷണം ഉടന് ആരംഭിക്കും
  കോഴിക്കോട് : സത്യധാരാ കമ്മ്യൂണിക്കേഷന്സിന്റെ കീഴില് തുടങ്ങുന്ന ദര്ശന ചാനലിന്റെ സംപ്രേഷണം ഉടന് ആരംഭിക്കുന്നതിനുള്ള പ്രവര്ത്തനങ്ങള് ദ്രുതഗതിയില് പുരോഗമിക്കുന്നു. ഡല്ഹിയിലും കേരളത്തിനും പ്രൊഡക്ഷന് മാസങ്ങള്ക്ക് മുന്പേ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് നടക്കാവില് അത്യാധുനിക സൗകര്യങങളോടെയുള്ള മെയിന് സ്റ്റുഡിയോ കോംപ്ലക്സിന്റെ പണി പൂര്ത്തിയായി. നവംബര് ആദ്യവാരത്തില് ഉദ്ഘാടനം നടക്കുമെന്ന് മാനേജിംഗ് ഡയറക്ടര് ഇസ്മാഈല് കുഞ്ഞുഹാജി പറഞ്ഞു.


  നവംബര് ആദ്യത്തോടെ ദുബായ് ഓഫീസ് പ്രവര്ത്തനം സജ്ജമാകും. എംപക് ഫോര്മാറ്റ് വഴിയാണ് ചാനല് പ്രേക്ഷകര്ക്ക് ലഭ്യമാവുക. ഇന്ത്യയിലും ഗള്ഫ്, മധ്യപൂര്വ്വേഷ്യന് രാജ്യങ്ങളിലും ആസ്ത്രേലിയ, ആഫ്രിക്കന് രാജ്യങ്ങള് തുടങ്ങിയ മേഖലകളിലും ഇന്സാറ്റ് റ്റു ഇ സാറ്റലൈറ്റ് വഴി ചാനല് ലഭ്യമാക്കാന് നടപടികള് പൂര്ത്തിയായിട്ടുണ്ട്. ഹൈദരബാദിലാണ് എര്ത്ത് സ്റ്റേഷന്. 2011 ആദ്യത്തോടു കൂടി ചാനല് പൂര്ണ്ണമായും സംപ്രേഷണം തുടങ്ങുന്നതിനാവശ്യമായ നടപടികള് പൂര്ത്തിയായതായി സി.ഇ.ഒ. സിദ്ദീഖ് ഫൈസി വാളക്കുളം അറിയിച്ചു.


  കേരളത്തിലെ ഏറ്റവും മികച്ച സൗണ്ട്പ്രൂഫ് ഫുള് എക്വസ്റ്റിക് സ്റ്റുഡിയോ ആണ് ദര്ശനയുടേത്. മൂന്ന് മാസം മുന്പ് വാര്ത്തേതര ചാനലിനുള്ള കേന്ദ്ര സര്ക്കാറിന്റെ ലൈസന്സ് ദര്ശനക്ക് ലഭിക്കുകയുണ്ടായി. ഇപ്പോള് വാര്ത്തേതര ചാനലായി സംപ്രേഷണം ആരംഭിക്കുന്ന ദര്ശന വാര്ത്താ വിഭാഗത്തിലേക്കും വ്യാപിപ്പിക്കുന്നതിനാവശ്യമായ പ്രവര്ത്തനങ്ങള് നടത്തിക്കഴിഞ്ഞു. 2011 അവസാനത്തോടെ കേന്ദ്രസര്ക്കാറിന്റെ അനുമതി ലഭിക്കുമെന്ന് ചീഫ് സ്ട്രാറ്റജിക് ഓഫീസര് മില്ട്ടന് ഫ്രാന്സിസ് പറഞ്ഞു.

  ReplyDelete
 10. This comment has been removed by the author.

  ReplyDelete
 11. Let us wait and see how professional they are in this public society.

  ReplyDelete
 12. കര്‍മ്മം അനുഷ്ടിക്കാത്ത ജ്ഞാനത്തിന് വല്ലമഹത്വവും ഉണ്ടെങ്കില്‍ ഏറ്റവും വലിയ മഹത്വത്തിനുടമ പിശാചാകുമായിരുന്നു!. വാക്കിനെകാള്‍ ഉത്തമം പ്രവര്‍ത്തിയാണ് .....

  ReplyDelete
 13. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ ,RIYAS T. ALI,Sameer Thikkodi ,kalikavu ,jafar ,jafar ,SADIQ ,zuba ,islamikam ,ravoof ,നന്ദി.... ഇവിടെ വന്നതിന്നും. വായിച്ചതിന്നും കമന്റെഴുതിയതിന്നും...

  ReplyDelete
 14. Your words are special...they go beyond eyes, to the hearts

  ReplyDelete
 15. Your words are special...they go beyond eyes, to the hearts

  ReplyDelete
 16. ദര്‍ശനയുടെ അവസ്ഥ എന്താകുമെന്ന കാര്യത്തില്‍ സംശയം ബാക്കിയാണ്‌, കരണം കേരളത്തില്‍ ചാനലുകളില്ലാഞ്ഞിട്ടല്ലല്ലോ ദറ്‍ശനയുമായി ചിലയാളുകള്‍ വരുന്നത്‌? മുന്‍പ്‌ ഒരു പത്രം ഇറങ്ങിയപ്പോള്‍ ചിലയാളുകളൊക്കെ ചോദിച്ചിരുന്നു, കേരളത്തില്‍ ഇനിയെന്തിനു പത്രം? ഇപ്പോള്‍തന്നെ ആവശ്യത്തിനുണ്ടല്ലോ എന്ന്? അന്ന് പ്ത്രമുടമകള്‍ നല്‍കിയ അതേ മറുപടിതന്നെയായൊരിക്കും ഇന്ന് ദറ്‍ശനയുടെ ആളുകള്‍ക്കും നല്‍കാനുണ്ടാവുക. ഏെതായാലും മീഡിയകളുടെ അതിപ്രസരങ്ങള്‍ക്കുള്ളീല്‍ കുടുങ്ങി ജീവന്‍ നഷ്ടപ്പെടാതെ നോക്കണേ എണ്റ്റെ പൊന്നു ദറ്‍ശനേ....

  ReplyDelete
 17. ദര്‍ശനയുടെ അവസ്ഥ എന്താകുമെന്ന കാര്യത്തില്‍ സംശയം ബാക്കിയാണ്‌, കരണം കേരളത്തില്‍ ചാനലുകളില്ലാഞ്ഞിട്ടല്ലല്ലോ ദറ്‍ശനയുമായി ചിലയാളുകള്‍ വരുന്നത്‌? മുന്‍പ്‌ ഒരു പത്രം ഇറങ്ങിയപ്പോള്‍ ചിലയാളുകളൊക്കെ ചോദിച്ചിരുന്നു, കേരളത്തില്‍ ഇനിയെന്തിനു പത്രം? ഇപ്പോള്‍തന്നെ ആവശ്യത്തിനുണ്ടല്ലോ എന്ന്? അന്ന് പ്ത്രമുടമകള്‍ നല്‍കിയ അതേ മറുപടിതന്നെയായൊരിക്കും ഇന്ന് ദറ്‍ശനയുടെ ആളുകള്‍ക്കും നല്‍കാനുണ്ടാവുക. ഏെതായാലും മീഡിയകളുടെ അതിപ്രസരങ്ങള്‍ക്കുള്ളീല്‍ കുടുങ്ങി ജീവന്‍ നഷ്ടപ്പെടാതെ നോക്കണേ എണ്റ്റെ പൊന്നു ദറ്‍ശനേ....

  ReplyDelete

നിങ്ങള്‍ക്ക് പറയാം, നിങ്ങളുടെ പക്ഷം...