Saturday, October 24, 2009

റിവേർസ് സഖാഫികൾ !!


ആസിയാൻ കരാറിനെതിരെ സിപി എം നടത്തിയ മനുഷ്യച്ചങ്ങലയിൽ, സഹായിച്ചവരെ സഹായിക്കുന്ന ദാർശനിക വിപ്ലവ മൊല്ലമാരെ കണ്ടതിൽ അത്ഭുതപ്പെടേണ്ടതില്ല. കാലങ്ങളായി പോരാടിക്കൊണ്ടിരിക്കുന്ന പോരാട്ട വീര്യത്തിന്റെ ഏറ്റവും പുതിയ കണ്ണിയിൽ ചേരാൻ, പഠിച്ചതും പഠിപ്പിച്ചതുമായ ദർശനമൂല്യങ്ങളെ തിരസ്കരിക്കാനും അവസരം പോലെ മറക്കുവാനും ‘റിവേഴ്സ് ’ സഖാഫിക്കൾക്ക് കഴിയും എന്നത് പുതിയ സംഭവവുമല്ല.

എന്നാൽ മുസ്ലിം ദർശനങ്ങളെ നെഞ്ചിലേറ്റുന്നവർക്ക് അത്ഭുതമായി തോന്നിയത് ഇസ്ലാമുമായി പ്രത്യക്ഷ ബന്ധമൊന്നും കാണാൻ കഴിയാത്ത ഒരുസ്ത്രീയുമായിട്ടാണ് സഖാഫിയുടെ കണ്ണി വിളക്കിച്ചേർത്തത് എന്നായിരിക്കും.
നോട്ടുകെട്ടുകളുടെ കനം നോക്കി ഇസ്ലാമിക ദർശനങ്ങൾ പ്രചരിപ്പിക്കുന്ന ഈ പ്രാസംഗികൻ സ്വപക്ഷത്തിന് തന്നെ തലവേദന സൃഷ്ടിച്ച നിരവധി സംഭവങ്ങളിൽ ഒന്നിൽ നിന്നാണ് “ റിവേഴ്സ് ” സഖാഫി എന്ന ഓമനപ്പേര് സ്വന്തമായത് എന്നത് അരമനയിലെ പരസ്യമായ രഹസ്യമാണ്.

സുന്നത്ത് ജമാഅത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ ഉയർത്തിക്കാണിക്കുമ്പോൾ എപ്പോഴും മുഴച്ച് നിൽക്കുന്നത് സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു എന്നതും ഈ പുതിയ വിളക്കിച്ചേർക്കലിന്റെ കൌതുകം ഇരട്ടിയാക്കുന്നു.
അന്യസ്ത്രീകളുമായി സഹവസിക്കുകയോ അവരുമായി വേദിപങ്കിടുകയോ എന്തിനേറെ ‘സലാം’പറയുകപോലും ചെയ്യുന്നത് അനിസ്ലാമികമാണെന്ന് പഠിപ്പിക്കുന്ന ഒരു സമുദായത്തിന്റെയും അതിന്റെ ആത്മീയ നേതൃത്വത്തിന്റെയും കണ്ണികളിലെ ഉരുക്ക് കണ്ണികൾ സ്ത്രീ സമൂഹത്തെ ‘അപലയും ചപലയുമെന്ന ’ മുദ്രകുത്തി മണിയറയിൽ തളക്കാൻ ശ്രമിച്ച കാലത്തെ നാം ശ്വസിച്ച് തീർത്തത് എത്രപെട്ടെന്നായിരുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

നേതൃത്വത്തിന്റെ അറിവോടെയും സമ്മതത്തോടുമാണ് ഇത്തരത്തിലൊരു നയവ്യതിയാനമുണ്ടായത് എന്ന ചോദ്യം പ്രസക്തമാണ് . എന്നാൽ മാറിവരുന്ന സാഹചര്യങ്ങളെ കാലത്തിന്റെ കോലത്തിന്നനുസരിച്ച് തോളിലേറ്റാൻ ‘ചില ’ മേനോൻ സുന്നീ ആശയക്കാർ തയ്യാറാവുന്നു എന്നത് ‘ശുക്ലദാനം’ അനിസ്ലാമികമല്ല എന്ന ഫത്‌വയുടെ സ്വീകാര്യതയിൽ നിന്നാവും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
മസ്ജിദുകളിലെ പാർശ്വ ഭാഗങ്ങളിൽ സ്ത്രീകൾക്ക് മാത്രമായി സ്ഥിരപ്പെടുത്തിയ ഇഭാദത്ത് കേന്ദ്രങ്ങളിൽ അനിസ്ലാമിക പേക്കൂത്തുകളാണ് നടക്കുന്നതെന്ന് വിളംബരം ചെയ്ത് ഒരു സമുദായത്തെ ആകമാനം തെറ്റ്ദ്ധരിപ്പിച്ചും കരിവാരിത്തേച്ചും നാടുനീളെ പ്രസംഗിച്ച് നടന്നവർ തന്നെ പിൽക്കാലത്ത് സ്വ മസ്ജിദുകളിൽ സ്ത്രീകൾക്ക് മാത്രമായി നമസ്കാരത്തിന്ന് അവസരമൊരുക്കി എന്നത് കാലഘട്ടത്തിന്റെ ഒഴിവാക്കാനാകാത്ത ആവശ്യമായി പരിഗണിച്ചായിരുന്നു.

എന്നാൽ അവിടെയും ആ ആശയം ഒതുക്കാനാകാതെ വിലക്കുകണ്ണികൾ പൊട്ടിച്ച് നെൽ വയലുകളിലെ സ്വലാത്ത് നഗറിലേക്കും വ്യാപിപ്പിച്ചു എന്നതും ഏറ്റവും അവസാനം മൊല്ലമാർക്ക് അന്യസ്ത്രീകളുമായി തോളുരുമ്മി ചങ്ങലക്കണ്ണികളിൽ മാത്രമല്ല പൊതുവേദിയിലും പൊതുസ്ഥലങ്ങളിലുമൊക്കെ സഹവസിക്കാമെന്നുമായിരിക്കുന്നു.
ഇവിടെയാണ് നാം ഇസ്ലാമിന്റെ നടുച്ഛേദങ്ങളെന്നും പ്രവാചകന്റെ പുഞ്ചിരിയുള്ളവരെന്നും ‘അബുൽ ഐത്താം’എന്ന സ്ഥാനപ്പേർ സ്വയം വിളിച്ചും വിളിപ്പിച്ചും മുസ്ലിം സമുദായത്തെ വിഡ്ഢികളാക്കുന്ന ഒരുപറ്റം തൂവെള്ള ധാരികളെ തിരിച്ചറിയേണ്ടത്.
ആസിയാൻ കരാറിന്നെതിരെ സഖാഫി കണ്ണിചേർന്നു എന്നത് വലിയ അപരാധമായി എനിക്ക് തോന്നിയിട്ടില്ല. ദർശനവും ആദർശവും കമ്മ്യൂണിസത്തിന്റെ ഭിത്തികളിൽ ചാരിവെക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം വിപ്ലവ മൊല്ലമാർക്ക് ഉദ്ദിഷ്ടകാര്യ സാഫല്യത്തിന്റെ ഉപകാരണസ്മരണയായിട്ടെ ഞാനതിനെ കാണുന്നുള്ളൂ.

താൻ വിശ്വസിക്കുകയും പിൻപറ്റുകയും ചെയ്യുന്ന ആദർശങ്ങൾ പൂർണ ചന്ദ്രനെപ്പോലെ തിളങ്ങണമെന്ന് ശഠിക്കുന്നവർതന്നെയാണ് പാർട്ടിയുടെയും പ്രസ്ഥാനത്തിന്റെ ഉരുക്കുകണ്ണികളെന്ന് നാം വിളിക്കുന്നതും അംഗീകരിക്കുന്നതും. ഈ അർത്ഥത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് സഖാഫി അവർകൾ നീതിപുലർത്തി എന്നത് സ്വാഗതാർഹവുമാണ്.
കേരളത്തിലെ മുസ്ലിം ജനതയിലെ ഇത്തലമുറ ഇസ്ലാമിക ദർശനം പഠിച്ച ത് മദ്രസകളിൽ നിന്നാണെങ്കിൽ അവരിൽ ഭൂരിഭാഗവും മേല്പറഞ്ഞ ‘റിവേഴ്സ് ’ മൊല്ലമാരുടെ അന്തി പ്രഭാഷണങ്ങൾ ശ്രവിച്ച് ദിശതെറ്റിയവരും ശരിയെ തേടുന്നവരുമാണ് എന്നതാണ് വസ്തുത. പുരോഹിതന്മാരുടെ ഇച്ഛക്കനുസരിച്ച് ഈണത്തിലും ഭാവത്തിലും മത സത്തകൾ ഓതിപ്പാടിയപ്പോൾ രൂപപ്പെട്ട് വന്നത് ഒരിക്കലും ചേർക്കാൻ കഴിയാത്ത ഉരുക്കു കണ്ണികളാണെങ്കിൽ ഇവരിൽ ഭൂരിഭാഗവും ഉരുകിയൊലിച്ചത് അന്യ സ്ത്രീ എന്ന മെഴുക് കണ്ണി ഇവരുടെ പ്രഭാഷണങ്ങളിലും പ്രവർത്തികളിലും ഇവരോടൊപ്പം ഇഴകിച്ചേർന്നപ്പോൾ മാത്രമായിരിക്കും.

8 comments:

 1. This comment has been removed by the author.

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. മുസ്ലിം സമുദായത്തിന്റെ നന്മക് വേണ്ടിയാണ് പണ്ഡിതന്മാര്‍ നിലകൊള്ളുന്നത് ...എന്നാല്‍ സകാഫി പണ്ഡിതന്മാര്‍ ഇസ്ലാമിന് വേണ്ടിയാണോ പ്രവര്തികുന്നത് ?ഇസ്ലാമിക പ്രബോതനം എന്ന് പേരും പറഞ്ഞു പൊതു സ്റ്റേജൂകളില്‍ വാഹള് പറയുകയും അതിന്റെ പിന്നില്‍ പിരിവു നടത്തി സ്ത്രീകളുടെ കാതിലുള്ള സ്വര്‍ണ്ണം മുഴുവനും കരസ്തമാകി പേരുനേടിയ വ്യക്തിയാണ് മുല്ലോര്‍കര മുഹമദലി സകാഫി ...മര്‍കസു കൂടാരത്തില്‍ നിന്നു ബിരുതം നേടി സുന്നത്ത്‌ ജമാത്തിന്റെ പേര് കലങ്കപെടുതുന്ന ഇതുപോലോത്ത കൌമുകള്‍ ഇസ്ലാമിന്നു തന്നെ ശാപമാണ് ..ഇസ്ലാമിക മൂല്യം ഉയര്തിപിടികുന്നവരാവണം ദീനി പണ്ഡിതന്മാര്‍ എന്ന് പ്രക്യാപിച്ച ek ഉസ്താതിന്റെ കുരുത്തകെടിന്റെ പുതിയ രൂപമാണ് ഇപ്പോള്‍ കണ്ട സഖ്‌ാഫിയുടെത്‌ ..പൊതു സ്റ്റേജൂകളില്‍ ആദര്‍ശം പറയുകയും മറു സ്റ്റേജൂകളില്‍ നിരീശ്വര വാദികളുടെ മൂട് താങ്ങുകയും ചെയുന്നതാണോ മുല്ല പണി .ഇനിയും മതാമ കഥകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നു ...ഇപ്പോള്‍ സ്ത്രീയുടെ കൂടെ നില്‍കാന്‍ തുടങ്ങിയിട്ടുള്ളൂ ..വരും ദിവസങ്ങളില്‍ സ്ത്രീയെ കയറിപിടികുന്ന സകാഫിമാരുടെ ചരിത്രം സക്ഷിയാവുന്നവരുടെ കാലം അടുതെത്തിയിരികുന്നു...................
  രുമാനാകും കുടുമ്പത്തിനും എല്ലാവിത നന്മകള്‍ നേരുന്നു ..........ഹസ്സന്‍ പൊന്നാനി

  ReplyDelete
 4. പറഞ്ഞതൊക്കെ ശരി. ഉപകാര സ്മരണയല്ലട്ടോ...

  ReplyDelete
 5. Welcome their changes.
  But what is the motivation.
  If it so, then they should have the courage in joining with the JI stand.
  when they are going to unravel their white cap-cloth.

  An emerged educated society cannot be fooled for all time.

  www.islamikam.blogspot.com

  ReplyDelete
 6. ലീഗ് കാരി റുമാന കത്തിക്കയറുകയാണല്ലോ

  ReplyDelete

നിങ്ങള്‍ക്ക് പറയാം, നിങ്ങളുടെ പക്ഷം...