Tuesday, June 30, 2009

‘അരുതെന്ന് പറയാന്‍ ആളില്ലാതാകുമോ ?

കച്ചവടം ജീവിത സുരക്ഷക്ക് നല്ലൊരു ഉപാധിയായിട്ടാണ് മനുഷ്യരായ നാം സ്വീകരിച്ചിരിക്കുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല . എന്നാല്‍ അത് എങ്ങിനെ ചെയ്യാം എന്നുള്ളതാണ് പലപ്പോഴും തര്‍ക്കവിഷയമായിട്ടുള്ളത് . ധന സമാഹരണത്തിന്റെ മേച്ചില്‍ പുറങ്ങള്‍ ആധുനിക യുഗത്തോടൊപ്പം വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ എന്ത് വിറ്റിട്ടായാലും പണം കിട്ടിയാല്‍ മതി എന്ന ചിന്തയും വളര്ന്നു കൊണ്ടിരിക്കുന്നു.

മനുഷ്യന്‍ മനുഷ്യനെ ഭക്ഷണമാക്കിയിരുന്ന ഒരുകാലഘട്ടത്തില്‍ നിന്ന് മനുഷ്യമനസ്സിനെ സ്വാംശീകരിച്ചെടുത്ത് മനുഷ്യമനസ്സുകളില്‍ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വിത്തുകള്‍ പാകി പുഷ്ടിപ്പെടുത്താന്‍ ദീര്ഘമായ വഴിദൂരം തന്നെ സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. സ്നേഹവും ദൃഢതയും സുരക്ഷിതത്വവും കവചങ്ങളാക്കി സംരക്ഷയോഗ്യരായ മനസ്സിന്നുടമകളെവാർത്തെടുക്കാനും സഞ്ചാരയോഗ്യമായ വഴി ചൂണ്ടിക്കാണിച്ച പ്രവാചകന്മാര്‍ക്ക് കഴിഞ്ഞു എന്നത് തന്നെയാണ് തിന്മയുടെ കൂര്‍ത്തപല്ലുകള്‍ഏല്‍ക്കാതെ അല്പം ചിലരെങ്കിലും നന്മക്ക് വേണ്ടി നിലകൊള്ളാൻ കാരണമായിട്ടുള്ളത്.

നന്മയുടെ ശിഖരങ്ങളിൽ ധ്രുവീകരണത്തിന്റെ ഇത്തിക്കണ്ണികൾ വളർന്നുവരുന്നത് കാഴ്ചക്കാരായി ആസ്വദിക്കുന്ന ഒരു ഭൂതകാലം ബനീഇസ്രായീൽ ചരിത്രങ്ങളിലൂടെ നാം പഠിച്ചെങ്കിൽ ഇസ്രായീൽ സന്തതികളെ തകിടം മറിക്കാൻ ഹേതുവായ, തിന്മക്കെതിരെ പറയാൻ മടിച്ച ‘അരുത്’ എന്ന മൂന്നക്ഷരം നമ്മിൽ നിന്ന് മാഞ്ഞ് പോകുന്നുവോ എന്ന് ആശങ്കപ്പെടേണ്ട സാഹചര്യമാണിന്നുള്ളത്. ആരെന്ത് ചെയ്താലും നമുക്കൊന്നുമില്ല എന്ന ആധുനിക ചിന്ത അടക്കി ഭരിക്കുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് നന്മയുടെ നിര്‍മ്മലമായ ശ്വസന വായുവാണ്
എന്നത് നാം സൌകര്യപൂർവ്വം മറക്കുകയും ചെയ്യുന്നു.

ചരടുകളില്ലാത്ത വ്യക്തി സ്വാതന്ത്ര്യത്തിന്റെ ദാഹവും പേറി ഭരകൂടങ്ങളിൽ സമ്മർദം ചെലുത്തി നേടിയെടുക്കുന്ന സ്വാതന്ത്ര്യങ്ങളിൽ ചിലത് തിന്മയാണെന്ന് ആണയിട്ട്പറയാവുന്നതാണെങ്കിൽപോലും ചെറിയൊരു ന്യൂനപക്ഷത്തിന്റെ നന്മയാണെന്ന് ചിന്തിക്കാനുതുകുമാർ നാം വികസിച്ച് കഴിഞ്ഞു എന്നതിന്റെ ആംഗ്യംമാണ് ഇക്കാലമത്രയും ഇന്ത്യൻ ശിക്ഷാനിയമത്തിലെ ആർട്ടിക്കിൾ 377ആം വകുപ്പ് കൊണ്ട് തടയപ്പെട്ട സ്വവർഗ്ഗരതിക്ക് നിയമത്തിന്റെ സംരക്ഷണം നൽകാൻ പോകുന്നു എന്നത്.
വേശ്യാവൃത്തിയും സ്വവർഗ്ഗരതിയും മാത്രമല്ല കുറ്റകൃത്യങ്ങളൊന്നും തന്നെ നിയമ ചങ്ങലകൊണ്ട് ബന്ധിക്കാനാകില്ലാ എന്നത് നമ്മുടെ ഭരണ വൈകല്യമോ നിയമത്തിലെ ന്യൂനതകളോ ആയി നാം പരിതപിക്കാറുണ്ടെങ്കിലും ആത്യന്തികമായ നിരീക്ഷണങ്ങൾ ചെന്നെത്തുന്നത് മതിയായ ബോധവൽക്കരണത്തിന്റെ അഭാവത്തിലാണ്. ഇവിടെയാണ് നാം നമ്മോട് തന്നെ ‘നമുക്ക് സ്വന്തമായിരുന്ന നമ്മുടെ ബോധം ആരാണ് മോഷ്ടിച്ചതെന്ന ’ പ്രസക്തമായ ചോദ്യം ഉന്നയിക്കേണ്ടത്.

കേവലം മണ്ണ്കൊണ്ട് സൃഷ്ടിച്ച അലങ്കാരവസ്തുവിന്റെ പവിത്രതപോലും കൽ‌പ്പിക്കാതെ ചിതലരിക്കാനുള്ള ചൂടുള്ള സൃഷ്ടി എന്ന ലാഘവത്തിൽ മനസ്സും ശരീരവും കച്ചവട വസ്തുവാക്കാൻ പാകത്തിന്ന് മനുഷ്യർക്ക് മാത്രമുണ്ടായിരുന്ന ബോധത്തെ നശിപ്പിക്കാൻ കൂട്ട് നിന്നതാരാണ് ?
സ്വശരീരത്തിന്ന് സ്വന്തമായിരുന്ന വിവേകം അസ്തമിക്കാൻ കാരണമായിട്ടുള്ളവർ ആരായിരിക്കും ?
ആരെങ്കിലും കാരണമകുമ്പോൾ അസ്തമയം പൂണ്ട് ഉറക്കം നടിക്കുന്ന ഒന്നായി തീരുകയാണോ മനുഷ്യർക്ക് മാത്രമുണ്ടായിരുന്ന വിവേകവും ചിന്താശക്തിയുമെല്ലാം. ?
അനന്തമായ വിചാരങ്ങളെ കൂട്ടിമുട്ടാത്ത അമ്പുകൾ പോലെ തൊടുത്തുവിട്ട ചിന്തകർ നമുക്കില്ലാതാവുകയാണോ ?

അതെ..അതാണ് ശരി.

ഇന്ന് ചിന്തകളും ചിന്തകരും അളക്കപ്പെട്ടതായിരിക്കുന്നു.കവറിന്റ് നീളവും കനവും നോക്കി ചിന്തകളെ ത്രസിപ്പിക്കുന്ന ചിന്തകന്മാർ നമ്മെ പരിഹസിച്ച് കൊണ്ടിരിക്കുമ്പോൾ നമുക്ക് സ്വന്തമായിരുന്ന വിവേകത്തെ ആർകൊക്കയോ വേണ്ടി ഉറക്കിക്കെടുത്തുകമാത്രമല്ല ഫ്രൈം ചെയ്തുവെച്ച നിഗ്മനങ്ങൾ കീഴ് പെടുത്തിയ ചിന്തകളാൽ നമ്മെ ഭരിക്കാനും അനുവതിച്ച് കൊടുക്കുന്നതിലൂടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന അടിമകളായി പരിണമിക്കുകകൂടി ചെയ്യുകയാണ് നാം.

നിഷേധാത്മകമായ രാഷ്‌ട്രീയത്തിന്റെ കാലം അവസാനിച്ച് സമന്വയത്തിന്റെ രാഷ്‌ട്രീയം ഉദയം കൊള്ളുന്ന ആധുനികതയിൽ ‘അരുതെന്ന്’പറയാൻ ആളുണ്ടാകില്ലാ എന്നത് സ്വാഭാവികം മാത്രമാണ് എന്ന ധാരണ എനിക്കില്ല. എന്നാൽ ആധുനികതയുടെ സ്വാഭാവികതക്ക് രാഷ്‌ട്രീയം വഴിമാറുന്നു എന്ന് ധരിക്കാതിരിക്കാനും കഴിയില്ല. തിന്മയിലധിഷ്ഠിതമായ നന്മക്ക് വേണ്ടി നില കൊള്ളുന്ന തിന്മകളെ പ്രായോഗിക തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ രാഷ്‌ട്രീയ ഐക്യം തേടുന്നവരോട് ധാര്‍മ്മികതയും സംസ്കാരവും പറഞ്ഞാൽ ഫലിക്കുമോ എന്നും എനിക്കറിയില്ല. എന്നാലും ‘അരുതെന്ന്’പറയാനുള്ള വിവേകത്തെ ഉറക്കിക്കെടുത്താൻ എനിക്കാവുകയുമില്ല.

വേശ്യാവൃത്തിയും സ്വവർഗ്ഗ രതിയും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാക്കാൻ നിയമ പരിരക്ഷ നൽകുന്നതോടെ ചെറിയൊരു ന്യൂനപക്ഷത്തിന്ന് കിട്ടുന്ന തിന്മയിലധിഷ്ഠിതമായ നന്മ വലിയൊരു ഭൂരിപക്ഷത്തിന്റെ നന്മക്കുമേൽ കളങ്കം ചാർത്തുമോ എന്നതായിരിക്കും ഇനിയുള്ള ചർച്ചകൾ.

തീർച്ചയായും ഇതിന്നുത്തരം തരാൻ ലാഭേച്ഛ രാഷ്‌ട്രീയം സ്വീകരിച്ചവർക്കാവില്ല. അവർക്ക് ആകെ കഴിയുന്നത് ഞാൻ മുമ്പെ പറഞ്ഞപോലെ നിഗമനങ്ങൾ ഫ്രൈം ചെയ്ത ചിന്തകളെ അടിമപ്പെടുത്തിയ സമവാക്യങ്ങളാകും. ഇവിടെയാണ് സമാധാനത്തിന്നും ധാര്‍മ്മികതക്കും സംസ്കാരത്തിന്നും കാതലായി വർത്തിച്ച മത മൂല്യങ്ങൾക്ക് സംസാരിക്കാനാവുന്നത്. നിർഭാഗ്യമെന്ന് പറയട്ടെ.. താൻപോരിമകൊണ്ടും അധികാരമോഹം കൊണ്ടും രാ‌ഷ്‌ട്രീയ തിമിരം ബാധിച്ച മതാദ്ധ്യക്ഷന്മാർ സ്വതാല്പര്യങ്ങൾക്ക് വേണ്ടി നിലകൊണ്ട് സ്ഥാനമാനങ്ങൾ ഭദ്രമാക്കുന്ന തിരക്കിൽ കണ്ടിട്ടും കാണാതെ പോകുന്നതല്ലെ ഇത്തരം തിന്മകൾ നന്മയുടെ കവചകങ്ങളാകാൻ കാരണമാകുന്നത് ?.

മുമ്പൊക്കെ മതസത്തകൾ പ്രചരിപ്പിക്കുന്നവരും പഠിപ്പിക്കുന്നവരും ധാർമ്മികതയുടെയും സംസ്കാരത്തിന്റെയും ഉസ്താതുമാരായിരുന്നെങ്കിൽ ഇന്ന് ഭൂരിഭാഗവും ഇവരണ്ടും തേടിയിറങ്ങിയ അന്വേഷകരായി മാറുകയാണു ചെയ്യുന്നത്. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു വ്യതിയാനം സംഭവിച്ചതെന്ന് അന്വേഷിക്കുമ്പോഴാണ് ആധുനികതയുടെ ഡിസ്പോസബിൾ ലേബലുകൾ ഇവരുടെ നെറ്റിയിലും ചുണ്ടിലും പതിച്ചിട്ടുണ്ടോ എന്ന് ശങ്കിക്കാൻ ഇടവരുന്നത്. സത്യത്തിന്റെ വഴികളിൽ അധികാരത്തിന്റെ ഇരിപ്പിടം സുരക്ഷിതമല്ല എന്ന ധാരണ ത്യാഗത്തിന്റെയും സഹനത്തിന്റെയും വാതിലുകൾ കൊട്ടിയടക്കപ്പെടാൻ കാരണമാകുമ്പോൾ സംസ്കാരത്തിന്റെ ശുദ്ധവായു നന്മ കാംക്ഷിക്കുന്നവർക്ക് കൂടി തടയപ്പെടുകയാണ് ചെയ്യുന്നത്.

വയസ്സ്‌ പതിനെട്ട് തികഞ്ഞാൽ പൂർണനായെന്ന് ധരിക്കാനും ധരിപ്പിക്കാനും നമ്മുടെ നിയമങ്ങൾക്കാവും എന്നത് ശരീര വില്പനയുടെ അനുമതി പത്രമായി കണക്കാക്കി കണ്ണടക്കാൻ താല്പര്യം കാട്ടുന്ന അധികാരികൾ അറിഞ്ഞ് കൊണ്ട്തന്നെ സെക്സ് ടൂറിസത്തിന്റെ കാണാചരടുകളിൽ കോർത്ത പാവകളായി മാറുന്നു എന്നതാണ് മെട്രോസിറ്റിയായി വളരുന്ന കൊച്ചിയിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഓൺലൈൻ പെൺ‌വാണിഭം സൂചിപ്പിക്കുന്നത്. എന്തിനും തയ്യാറായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന യുവ കോമളങ്ങൾ ഒരു സംസ്കാരത്തിന്റെ നെഞ്ച് പിളർത്തി തകർത്താടിയിട്ടും കുലുങ്ങാത്ത സംസ്കാര ബോധമാണ് നമുക്കുണ്ടായത് എന്നത് വേദനാജനകമാണ്. ഒറ്റപ്പെട്ട ചില സംസ്കാരം നശിച്ചിട്ടില്ലാത്തവർ ഒച്ചവെച്ചപ്പോൾ നീതി ദേവതയുടെ മൂടപ്പെട്ട കണ്ണുകൾ തുറന്നു എന്ന് നമുക്കാശ്വസിക്കാമെങ്കിലും നീതി വ്യവസ്ഥകളിലെ ന്യായങ്ങൾ പലതും എന്തും കച്ചവടമാക്കാമെന്ന ആഗോളവൽക്കരണത്തിന്റെ തൂങ്ങാത്ത തുലാസിൽ കയറി ഇരിക്കും എന്നകാര്യത്തിൽ ലവലേശം സംശയം വേണ്ട.

ഒരു ജന സമൂഹത്തെ നന്മയുടെ സംസ്കാരത്തിലേക്ക് വളർത്തിയെടുക്കാൻ ആർക്കാണ് കഴിയുക എന്ന ചോദ്യത്തിന്ന് ഉത്തരം തരാൻ ഇന്നത്തെയുഗത്തിൽ അല്പം ശങ്കിച്ച് നിൽക്കേണ്ടിവരും എന്നത് യാഥാര്‍ത്ഥ്യമാണ്. യുഗങ്ങൾക്കപ്പുറത്ത് നന്മവിതറി ലോകം ഭരിച്ച ഖലീഫാ ഉമർ(റ)ന്റെ ചരിത്രമറിയുന്ന പണ്ഡിതന്മാർ പോലും അധികാരത്തിന്നും സ്വജനപക്ഷത്തിനും നിലകൊള്ളുമ്പോൾ ധാർമ്മികതയും നന്മയുടെ സംസ്കാരവുമെല്ലാം കമ്പോളത്തിലെ കാഴ്ചവസ്തുവാകും എന്നതിൽ അത്ഭുതപ്പെടാനില്ല. മത മൂല്യങ്ങൾ ഉയർത്തിക്കാണിക്കുന്നതിന്ന് പകരം പക്ഷ സംരക്ഷണം വിഷയമാക്കുന്ന ഇന്നത്തെ അവസ്ഥ നമ്മെ കൊണ്ടെത്തിക്കുന്നത് ബോധമില്ലാത്ത ഇസ്രായീൽ കാലഘട്ടത്തിലേക്കാണെന്ന കാര്യത്തിൽ ചരിത്രമറിയാവുന്ന ആർക്കും സംശയമുണ്ടാകില്ല. അത് കൊണ്ട് തന്നെ പണ്ഡിതന്മാരുൾപ്പെടെ നാം ഓരോരുത്തരും സംസ്കാരത്തിന്റെയും ധാർമ്മികതയുടെയും അന്വേഷകരാകാതെ കൈവിട്ടുപോയ നന്മയുടെ സംസ്കാരത്തെ തിരികെ പിടിക്കാൻ യത്നിക്കേണ്ടിയിരിക്കുന്നു. എന്നിരുന്നാലെ ബോധമുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കാനും മാന്യമായ ജീവിതം നയിക്കാനും തിന്മക്കെതിരെ അരുതെന്ന് പറയാനും കഴിയുകയുള്ളൂ. അല്ലാത്തിടത്തോളം കാലം ബോധവൽക്കരണത്തിന്റെ അഭാവം എന്ന് പറഞ്ഞ് വിലപിച്ച് കാഴ്ചക്കാരാവുകയല്ലാതെ മറ്റൊന്നിനും നമുക്കാവുകയില്ല.

19 comments:

  1. സ്വവര്‍ഗ്ഗനുരാഗ നിയമസാധുതക്കെതിരെ മുസ്ലിം പണ്ഡിതര്‍ .
    -------------------------------

    മുസാഫര്‍നഗര്‍: സ്വവര്‍ഗ്ഗ പ്രണയത്തിന്‌ രാജ്യത്ത്‌ നിയമ സാധുത നല്‍കരുതെന്ന്‌ പ്രമുഖ ഇസ്ലാം മത പണ്ഡിതനും ദാറുല്‍ ഉലൂം ദിയോബന്ദ്‌ ഡെപ്യൂട്ടി വൈസ്‌ ചാന്‍സലറുമായ മൗലാന അബ്‌ദുള്‍ കാലിഖ്‌ മദ്രാസി. ഇസ്ലാമിക ഷരീ അത്ത്‌ നിയമപ്രകാരം സ്വവര്‍ഗ്ഗ ലൈംഗികത നിഷിദ്ധമാണ്‌. ഐപിസി 377 എടുത്തുകളയാനുള്ള നീക്കത്തില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്‍മാറണമെന്നും മദ്രാസി ആവശ്യപ്പെട്ടു. ഇസ്ലാമിക നിയമപ്രകാരം സ്വവര്‍ഗ്ഗ ലൈംഗികത ശിക്ഷാര്‍ഹമാണെന്ന്‌ ഓള്‍ ഇന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്‌ വൈസ്‌ പ്രസിഡന്റ്‌ മൗലാനാ സലീം കസ്‌മി വ്യക്തമാക്കി. ഐ പി സി 377 ഒരു കാരണവശാലും എടുത്തുകളയരുത്‌. മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്‌ അംഗം മൗലാന മൊഹദ്‌ സൂഫിയാന്‍ കസ്‌മിയും ഉത്തര്‍ പ്രദേശ്‌ ഇമാം ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ്‌ മുഫ്‌തി സുല്‍ഫി്‌ക്കറും കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ നിന്ന്‌ പിന്‍മാറണമെന്നാവശ്യപ്പെട്ടു. സ്വവര്‍ഗ്ഗ ലൈംഗികതക്ക്‌ നിയമ സാധുത നല്‍കുന്നത്‌ സമൂഹത്തിന്റെ സദാചാരബോധത്തെ ചോദ്യം ചെയ്യുന്നതാണെന്ന്‌ കസ്‌മി പറഞ്ഞു.
    KERALAFLASHNEWS

    ReplyDelete
  2. ഈ ജനസമൂഹത്തിന്റെ പേക്കൂത്തുകള്‍ കാണുമ്പോള്‍ പഴയ കാലഘട്ടമാണ് ഇതിലും നല്ലതെന്നു തോന്നിപ്പോവുകയാണ്.

    ReplyDelete
  3. തുറന്നു പറഞ്ഞ കാര്യങ്ങള്‍

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ShafiChithari ,
    -------------------
    അങ്ങ് സൂചിപ്പിച്ചപോലെ കാന്തപുരത്തിന്റെ ഇറച്ചി ഭക്ഷിക്കാൻ പാകമായവർ ഈ കേരളത്തിലുണ്ടോ ? ഉണ്ടെങ്കിൽ അതെങ്ങിനെയാണുണ്ടായത് ? എന്റെ അറിവിൽ അത്തരത്തിൽ ഒരാളുമില്ലാ എന്നതാണ്. ഉണ്ടെന്ന് വരുത്തി തീർക്കാൻ ചില ശ്രമങ്ങൾ നടക്കുന്നു എന്നത് യാഥാർത്ഥ്യമാണോ എന്ന് സമീപകാലത്തെ കാന്തപുരത്തിന്റെ അനുയായികളെന്ന് അവകാശപ്പെടുന്ന ചിലരിൽ നിന്നുണ്ടായ പ്രതികരണങ്ങൾ ഹേതുവാകുന്നു എന്ന് പറയാതിരിക്കാൻ നിർവാഹമില്ല.

    ഇസ്ലാമിക പണ്ഡിതന്മാർ ആരാധ്യ രാവുന്നത് എപ്പോഴാണെന്ന് എനിക്ക് മനസ്സിലാകാത്ത കാര്യമാണ്. ഇതുവരെ എന്റെ വായനക്കിടയിൽ കടന്ന് പോയ ഇസ്ലാമിക പണ്ഡിതന്മാരൊക്കെ ബഹുമാനിതരാ പണ്ഡിതന്മാരായിട്ടാണ് എനിക്ക് തോന്നിയത്. കാന്തപുരവും ആ അർത്ഥത്തിലാണ് എന്റെ മനസ്സിൽ സ്ഥാനം പിടിച്ചത്. എന്നാൽ ചില അഭിപ്രായ വ്യത്യാസങ്ങൾ അദ്ദേഹത്തിന്റെ നിലപാടുകളിൽ സമൂഹ മനസാക്ഷിക്കുള്ളത് പോലെ എനിക്കുമുണ്ട് എന്നല്ലാതെ വ്യക്തിപരമായി അദ്ദേഹത്തിന്റെ മാംസം ഭക്ഷിക്കാനോ ഷാഫി ആരാധിക്കുന്ന ദൈവ സമാന പണ്ഡിതനെ (ആരാധിക്കാനർഹൻ അള്ളാഹുവല്ലാതെ മറ്റാരുമില്ല എന്നതാണ് എന്റെ മതം) നിന്ദിക്കാനോ ഞാൻ ഒരുക്കമല്ല. ഒരു വിഭാഗത്തിന്റെയും ആരാധനാ സ്വാതന്ത്ര്യം തടയുന്നത് ഇസ്ലാമികമായും ഇന്ത്യൻ നിയമപ്രകാരവും അനുവദിനീയമല്ല എന്നകാര്യം അറിയുന്നവളാണ് ഞാൻ.

    ഇങ്ങിനെയൊക്കെയാണെങ്കിലും ഞാൻ വിശ്വസിക്കുന്ന മതം ഉയർത്തിപ്പിടിച്ച് എന്റെ ആരാധ്യനും അങ്ങയുടെ ആരാധ്യനും തമ്മിലുള്ള നിലപാടുകളും അവ പുലർത്തിപ്പോരുന്ന നീതിന്യായങ്ങളും സമൂഹത്തിന്ന് മുന്നിൽ അവതരിപ്പിക്കാൻ സമയം കണ്ടെത്തുകതന്നെ ചെയ്യും.

    പ്രവാചകനായ ഈസാനബിയുടെ മുഅ്ജിസത്തുകളും കറാമത്തുകളും കണ്ട് അദ്ദേഹത്തിന്റെ സമുദായം അദ്ദേഹത്തെ ദൈവതുല്യനായി പ്രഖ്യാപിച്ച അവസരം ഓർത്തുപോവുകയാണ് ഞാൻ. എന്നാൽ മഹാനായ ഈസാ അലൈഹിസ്സലാം ആരാധ്യനാണെന്ന വിശ്വാസം അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മുസ്ലിംങ്ങൾക്കില്ലാ എന്നതും സ്മരണീയമാണ്.

    ഇസ്ലാമിക നിയമങ്ങളിൽ ആരാധനക്കർഹൻ അള്ളാഹുവാണെന്ന വിശ്വാസം ആഴത്തിൽ പതിഞ്ഞിട്ടും നിങ്ങളിൽ പെട്ട ‘ചിലർ’ കാന്തപുരത്തെ പ്രവാചകതുല്യനും ആരാധ്യനുമൊക്കെ ആക്കിത്തീർക്കുന്നത് അദ്ദേഹത്തോടുള്ള അടങ്ങാത്ത പകയോ ? അതോ അനിസ്ലാമിക കാര്യങ്ങൾക്ക് പോലും തക്ബീർ ചൊല്ലുന്ന നിങ്ങളുടെ ശൈലിയോ ?. രണ്ടായാലും ഇസ്ലാമിക കേരളവും കാന്തപുരവും അംഗീകരിക്കുമെന്ന് തോന്നുന്നില്ല.

    പിന്നെ ഞാൻ ലേഖനത്തിൽ ആശങ്കപ്പെട്ട കാര്യങ്ങളിൽ അങ്ങയുടെ ആരാധ്യൻ പ്രതികരിച്ചു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. ഞാൻ അതിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു.അരാണ് ആദ്യം പ്രതികരിച്ചത് എന്ന് വിഷയമാക്കേണ്ടതില്ല. വ്യത്യസ്ഥ ചേരികളിലിരുന്ന് തുണ്ടം തുണ്ടമായ പ്രതികരണങ്ങൾ മുസ്ലിം സമുദായം ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് ജീവനാംശ നിലപാടുകൾ കോടതി കയറിയപ്പോൾ മഹാനായ ഇകെ ഉസ്താത് ആഹ്വാനം ചെയ്ത മുസ്ലിം കൂട്ടായ്മ പുലരേണ്ടിയിരിക്കുന്നു. അതിന്ന് വേണ്ടി യത്നിക്കേണ്ടിയിരിക്കുന്നു.

    അവസാനമായി ഒന്നുകൂടി പറയട്ടെ… എനിക്കും കുടുംബത്തിന്നും എല്ലാവർക്കും നന്മനേരാൻ എപിയുടെ വാക്കുകൾ കടമെടുക്കേണ്ട ഗതികേട് അങ്ങേക്ക് മാത്രമായതാണ് എന്നാണ് എന്റെ അഭിപ്രായം.

    (ഒരുമുസ്ലിമിന്ന് വേണ്ടി എങ്ങിനെ പ്രാർത്ഥിക്കണമെന്നത് ഞാൻ ആരാധിക്കുന്ന ദൈവം അവന്റെ പ്രവാചകരിലൂടെ ലോകത്തെ പഠിപ്പിച്ചിട്ടുണ്ട്)

    ആരാധിക്കാനർഹനായവൻ അള്ളാഹുവല്ലാതെ മറ്റാരുമില്ല എന്ന സൂക്തത്തിന്റെ പിൻബലം നഷ്ടപ്പെട്ടുതുടങ്ങിയ അങ്ങയുടെ ഇത്തരത്തിലുള്ള ചിന്ത നാശത്തിലേക്കാണെന്ന് മാത്രമല്ല കാന്തപുരത്തിന്റെ പച്ചമാംസം തിന്നുന്നതിന്ന് തുല്യമാണെന്ന് കൂടി അറിയുക.

    അള്ളാഹു നമുക്ക് നന്മയും തിന്മയും വേർതിരിച്ച് തരാൻ കഴിവ് നൽകുമാറാകട്ടെ.. ((ആമീൻ))

    ReplyDelete
    Replies
    1. MR.Shafi Chithari എനക്ക് ബ്രുട്ടെസ് എന്ന ക്ലാസ്സിക്‌ കഥാപാത്രത്തെ ഓര്മ്മo വരുന്നു!! "എന്നാൽ ചില അഭിപ്രായ വ്യത്യാസങ്ങൾ അദ്ദേഹത്തിന്റെ നിലപാടുകളിൽ സമൂഹ മനസാക്ഷിക്കുള്ളത് പോലെ എനിക്കുമുണ്ട് എന്നല്ലാതെ വ്യക്തിപരമായി അദ്ദേഹത്തിന്റെ മാംസം ഭക്ഷിക്കാനോ ഷാഫി ആരാധിക്കുന്ന ദൈവ സമാന പണ്ഡിതനെ (ആരാധിക്കാനർഹൻ അള്ളാഹുവല്ലാതെ മറ്റാരുമില്ല എന്നതാണ് എന്റെ മതം) നിന്ദിക്കാനോ ഞാൻ ഒരുക്കമല്ല."
      നിങ്ങളും!!! നിങ്ങള്ക്കും എ പീ ഉസ്താദിനോട് ഏതോ ചില തലങ്ങളില്‍ വിയോജിപ്പോ ?!!! എവിടയോ കാന്തപുരത്തിന് താങ്കളുടെ മനസ്സാക്ഷിയില്‍ ഇടം നഷ്ട്ടപെട്ടെന്നോ ? എവിടെയാണാ തലം ? പ്ലീസ് ക്ലാരിഫ്യ്‌

      Delete
  7. റുമാനയുടെ ഈ കുറിപ്പിL എ പി യെ കുറിച്ച് ഒന്നും എഴുതീട്ടില്ലല്ലോ
    പിന്നെന്തിനാണ് ഷാഫി വടി കൊടുത്ത് അടി വാങ്ങിയത്.
    റുമാന പറഞ്ഞത് പോലെ എപിയുടെ മാംസം തിന്നുന്നവr ഇവrതന്നെയാണ്.
    നല്ല ലേഖനങ്ങL ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  8. 'യുഗങ്ങൾക്കപ്പുറത്ത് നന്മവിതറി ലോകം ഭരിച്ച ഖലീഫാ ഉമർ(റ)ന്റെ ചരിത്രമറിയുന്ന പണ്ഡിതന്മാർ പോലും അധികാരത്തിന്നും സ്വജനപക്ഷത്തിനും നിലകൊള്ളുമ്പോൾ ധാർമ്മികതയും നന്മയുടെ സംസ്കാരവുമെല്ലാം കമ്പോളത്തിലെ കാഴ്ചവസ്തുവാകും എന്നതിൽ അത്ഭുതപ്പെടാനില്ല. മത മൂല്യങ്ങൾ ഉയർത്തിക്കാണിക്കുന്നതിന്ന് പകരം പക്ഷ സംരക്ഷണം വിഷയമാക്കുന്ന ഇന്നത്തെ അവസ്ഥ നമ്മെ കൊണ്ടെത്തിക്കുന്നത് ബോധമില്ലാത്ത ഇസ്രായീൽ കാലഘട്ടത്തിലേക്കാണെന്ന കാര്യത്തിൽ ചരിത്രമറിയാവുന്ന ആർക്കും സംശയമുണ്ടാകില്ല. അത് കൊണ്ട് തന്നെ പണ്ഡിതന്മാരുൾപ്പെടെ നാം ഓരോരുത്തരും സംസ്കാരത്തിന്റെയും ധാർമ്മികതയുടെയും അന്വേഷകരാകാതെ കൈവിട്ടുപോയ നന്മയുടെ സംസ്കാരത്തെ തിരികെ പിടിക്കാൻ യത്നിക്കേണ്ടിയിരിക്കുന്നു. '

    good observation , keep it up

    ReplyDelete
  9. “ഇന്നത്തെ അവസ്ഥ നമ്മെ കൊണ്ടെത്തിക്കുന്നത് ബോധമില്ലാത്ത ഇസ്രായീൽ കാലഘട്ടത്തിലേക്കാണെന്ന കാര്യത്തിൽ ചരിത്രമറിയാവുന്ന ആർക്കും സംശയമുണ്ടാകില്ല“.
    അതെ നാമവിടെ എത്തുമെന്നല്ലേ നബി വചനം.
    എ.പി.ഭ്രമം തലക്കു പിടിച്ചു ആരൊക്കെ എന്തൊക്കെ പറഞ്ഞാലും.
    ആരുമാരും സഹായിക്കാനില്ലാത്ത അവസ്ഥ ഇസ്ലാമിനു വരും.അല്ല ഇപ്പോൾ തന്നെ വന്നു കൊണ്ടിരിക്കുകയാണ്.ലോകം അവസാനിക്കണമെങ്കിൽ നബി വചനം പൂർണ്ണമായും പുലരണമല്ലോ...

    ReplyDelete
  10. ‘സ്വശരീരത്തിന്ന് സ്വന്തമായിരുന്ന വിവേകം അസ്തമിക്കാൻ കാരണമായിട്ടുള്ളവർ ആരായിരിക്കും ?
    ആരെങ്കിലും കാരണമകുമ്പോൾ അസ്തമയം പൂണ്ട് ഉറക്കം നടിക്കുന്ന ഒന്നായി തീരുകയാണോ മനുഷ്യർക്ക് മാത്രമുണ്ടായിരുന്ന വിവേകവും ചിന്താശക്തിയുമെല്ലാം. ?
    അനന്തമായ വിചാരങ്ങളെ കൂട്ടിമുട്ടാത്ത അമ്പുകൾ പോലെ തൊടുത്തുവിട്ട ചിന്തകർ’
    സഹോദരീ ഇങ്ങിനെ വാക്കുകൾകൊണ്ട് കസർത്ത് നടത്തല്ലേ. ഞങ്ങൾ മലയാളികൾക്കെങ്കിലും മനസ്സിലാകുന്ന മലയാളം എഴുതൂ. ഞങ്ങൾക്കെല്ലാം മനസ്സിനാണ് വിവേകം. ശരീരം ഒരുവസ്ത്രം മാത്രമാണ്. ജീർണ്ണിച്ചാൽ ഉപേക്ഷിക്കേണ്ട വെറും വസ്ത്രം! റുമാനയുടെ പോസ്റ്റുകളെല്ലാം ഏതെങ്കിലുമൊരുതരത്തിൽ കാന്തപുരത്തിന്റെ നെഞ്ചിലേക്ക് കയറ്റാൻ റുമാന വളരെ പണിപെടുന്നുണ്ട്(ഇതിൽ കുറച്ചു കുറഞ്ഞുപോയി എന്നേയുള്ളൂ)റുമാനയോ റുമാനനോ ആരായാലും ഈ ബ്ലോഗെഴുത്ത് നടത്തുന്നത് തന്നെ എന്തിനാണെന്ന് മുൻ പോസ്റ്റുകൾ വായിച്ചാൽ മനസ്സിലാകും. കണ്ണടച്ച് പാൽ കുടിക്കുന്നവർക്ക് ഞങ്ങൾ ശുദ്ധ നിഷ്പക്ഷക്കാരാണെന്ന് തോന്നും പക്ഷേ മറ്റുള്ളവർക്ക് ഈ പാൽകുടി നന്നായി കാണാനാകും. പരസ്പരബന്ധമില്ലാത്ത എന്തൊക്കെയോ ചവറുകൾ എഴുതിക്കൂട്ടി. അതിൽ കുറേ ചിലരെന്നും മൊല്ലമാരെന്നും എഴുതി അത് പണ്ഡിതന്മാരിലേക്ക് ചേർത്ത് വെക്കൽ മാന്ന്യമായി പറഞ്ഞാൽ അൽ‌പ്പത്തമാണ്. മുഖം മൂടിയണിഞ്ഞ ഏതോ രണ്ടാം കിട ഈ.കെ. സുന്നിയുടെ അടക്കാനാവാത്ത ഏ.പി. വിരോധം ഛർദ്ധിക്കപ്പെടുന്നു.എന്ന് മാത്രമേ വിവേകമുള്ളവർ ഈ കോമാളിപോസ്റ്റ് കണ്ടാൽ മനസ്സിലാക്കുകയുള്ളൂ.

    ReplyDelete
  11. നന്നായി..ഈ പോസ്റ്റ്..
    അഭിനന്ദനങ്ങൾ

    പക്ഷെ എത്ര മൂടി വെക്കാൻ ശ്രമിച്ചാലും
    ലിഗ് സുന്നി(?)യായ
    റുമാനയുടെ കാന്തപുരം വിരോധം വെളിവാവുകയാണല്ലോ..ഈ വിഷയത്തിൽ കാന്തപുരം ശക്തമായി പ്രതികരിച്ചത് റുമാന കാണാതെ പോകുന്നു. കാന്തപുരത്തെ അധിക്ഷേപിക്കാനുള്ള വകയൊന്നുമില്ലാത്തതായിരിക്കാം ഈ വാർത്ത സഹോദരി കാണാതെ പോയത്..

    ReplyDelete
  12. pavam ee pennu nannavunna lakshanamilla

    ReplyDelete
  13. ഈ ചോദ്യങ്ങളെല്ലാം ഓരോ സ്വബോധമുള്ള ഓരോ പൌരന്റെയും മനസ്സില്‍ കിടന്നു തിളച്ചു കൊണ്ടിരിക്കുന്നവയാണ്...പക്ഷെ ദല്‍ഹി ഹൈക്കോടതി വിധി അവസാന വാക്കല്ലല്ലോ.??അതിനു മുകളിലും കോടതികള്‍ ഇല്ലേ.....എങ്കിലും താങ്കള്‍ പറഞ്ഞത് പോലെ, ഇത്തരം വിഷയങ്ങളില്‍ നമ്മള്‍ ആഗ്രഹിക്കുന്ന വിധം പ്രതികരണങ്ങള്‍ എല്ലാ നേതൃ സ്ഥാനങ്ങളില്‍ നിന്നും ഉണ്ടാവാത്തത് വളരെ കഷ്ടം തന്നെയാണ്.....
    ആണിന് പെണ്ണും, പെണ്ണിന് ആണും എന്നത് പ്രകൃതി നിയമമാണ്, മനുഷ്യര്‍ മറ്റെല്ലാ ജീവജാലങ്ങളില്‍ വെച്ചും ബുദ്ധി കൂടുതലുള്ളവര്‍ എന്ന് നാം സ്വല്പം അഹങ്കാരത്തോടെ പറഞ്ഞിട്ട് എന്താണ് കാര്യം,
    നൂറ്റി ഇരുപതില്‍ പരം പാശ്ചാത്യ രാജ്യങ്ങളില്‍ ഇത് നിയമവിധേയമാക്കിയിടുണ്ട് പോലും...എന്തിനും ഏതിനും പാശ്ചാത്യരെ അനുകരിക്കാന്‍ ശ്രമിക്കുന്ന നാം ഇനി എന്തൊക്കെ കാണാനും കേള്‍ക്കാനും കിടക്കുന്നു.....

    ReplyDelete
  14. ഈ ലോകത്തിന്റെ ആരഭം മുതല് എഴുതപ്പെട്ടിട്ടുള്ള ചരിത്രം നോക്കിയാല് വിവേകവും, വിവേചനബുദ്ദിയും, സംസ്കാരത്തില് അധിഷ്ടിതമായി സദാചാര പൂറ്ണ്ണരുമായ ഏതെങ്കിലും ഒരു വിഭാഗം മനുഷ്യരെ കാണിച്ചു തരാന് കഴിയുമോ ആറ്ക്കെങ്കിലും?മനുഷ്യനെ സ്രഷടിച്ച് ഭൂമിയിലയച്ചതിനു ശേഷം, അവനെ നേറ്വഴിക്ക് നടത്താന് അവനു പിന്നാലെ ദൈവം പറഞ്ഞയച്ചവരെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കുമല്ലൊ?
    മനുഷ്യന് വിവേകപൂറ്ണ്ണനാണെങ്കില് ലോകാരമ്പം മുതല്ക്ക് ഈ അടുത്ത കാലം വരെ ഇത്തരം പടിപ്പിക്കലിന്റെ ആവശ്യമുണ്ടായിരുന്നൊ?
    അതൊ?അവാസനത്തെ പ്രവാചകനു ശേഷം ജീവിച്ചിരിക്കുന്ന മനുഷ്യര് എല്ലാം തികഞ്ഞവരാണോ?
    ഇപ്പൊള് സദാചാര വിരുധ്ദമെന്ന് നമ്മള് കാറ്ക്കിച്ചു തുപ്പുന്നതെല്ലാം നമ്മുടെ പൂറ്വികരുടെ സംഭാവനയല്ലെ? രതിയെ പൂജിച്ചിരുന്ന ഒരു രാജ്യത്തില് നിന്നാണ് ഇപ്പോള് സദാചാരത്തിന്റെ മുറവിളിയുണരുന്നത്.
    ആവശ്യമുള്ള പുരുഷന് മാന്യനായി പടിവാതിലൂടെ കടന്നുവന്ന് സ്ത്രീയെ പ്രാപിക്കാന് അവസരമൊരുക്കിയിരുന്ന ദേവദാസികള് ജീവിച്ചിരുന്നതും
    ഈ മലയാളത്തില് തന്നെ.
    ഒരു രാത്രി മാത്രം നീളമുള്ള ദാമ്പത്യമുണ്ടായിരുന്ന,നാടു നീളെ വേട്ടിരിന്ന സവറ്ണ്ണ സമ്പന്തക്കാരനും ജീവിച്ചിരുന്നത് ഇവിടെ തന്നെ.
    ചുവന്ന പൊട്ടും,മുല്ലപ്പൂവും ചൂടിയവറ് രാത്രിയുടെ മുഖമായിരുന്നതും ഇവിടെ.അതു രാത്രിയുടെ കണ്ണടക്കുന്ന സദാചാരം.
    ഇതെല്ലാം നമ്മള് നല്ലകാലമെന്നോറ്ത്ത് നിറ്വ്രിതിയടയുന്ന പഴയ കാലം.
    അന്നു നമ്മുടെ പൂറ്വികറ്ക്കുണ്ടായിരുന്ന എന്തു സദാചാരമാണു നമുക്കില്ലാത്തത്?വഴിയരികില് സ്വന്തം ശരീരത്തിനു വിലപേശിയിരുന്ന പെണ്സമൂഹത്തിന്റെ പിന് ഗാമികള് തന്നെ യാണ് ഇന്ന് ഒണ്ലൈന് വ്യാപാരം നടത്തുന്നത്.കാലത്തിന്റെ മാറ്റമനുസരിച്ച് വ്യാപാര തന്ത്രങ്ങള് അപ്ടേറ്റ് ചെയ്യുന്നത് അവരുടെ യുക്തി.ഇതിന് കാരണമാകുന്നത് ആരുടെ വിവേകമില്ലായ്മയാണ്?
    നമ്മുക്ക് ആവശ്യമില്ലാത്തതിനെ ബഹിഷകരിക്കുന്നതാണ് അതിനെ ഒഴിവാക്കാന് പറ്റിയ ഏറ്റവും നല്ല മാറ്ഗ്ഗം,കച്ചവട വസ്തു വാങ്ങിക്കാന് ആളുണ്ടെങ്കില് തീറ്ച്ചയായും ആ കച്ചവടം പുഷ്ട്ടിപ്പെടുകയെ ഉള്ളു.അതു തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. നമ്മുടെ സംസ്കാരത്തിന്നു യോജിക്കാത്തതെന്ന് തൊന്നുന്നവ ഒരൊരുത്തരും ഉപേക്ഷിക്കുന്നുവെങ്കില് അതു തന്നെയാണ് ആവന്റെ സംസ്കാരം.അല്ലാതെ ഇരുട്ടില് എല്ലാം ആഘോഷിച്ച്,വെളിച്ചത്ത് സദാചാരത്തിനു വേണ്ടി തൊണ്ടകീറുകയല്ല വേണ്ടത്.

    ReplyDelete
  15. Education and teaching need constant improvement in order to adapt to the changing needs of the society. In the present era the Islamic education also requires such adaptation to suit the requirements of women. In other words, we require a more women oriented educational policy.

    Highly educated people influences the society and their surrounding a lot. This is the reason that the deviated sects influences the public due to their high level of worldly education. In such a situation educated Muslims should come forward to defend the Islamic traditional values against such deviated thoughts. Education is not merely a vocational or materialistic training in some specific skills, instead it should have quality enough to touch the lives of people and influence the society.
    http://sthreeonline.blog.com/

    ReplyDelete

നിങ്ങള്‍ക്ക് പറയാം, നിങ്ങളുടെ പക്ഷം...