Sunday, June 7, 2009

രാ‌ഷ്‌ട്രീയത്തിലെ മൊല്ലപ്പണി..!!!

ഇലക്ഷന്‍ ചൂട് കഴിഞ്ഞ് കാലവര്‍ഷത്തിന്റെ കുളിര്‍ പറ്റാന്‍ ഒരുങ്ങിനില്‍ക്കുന്ന ഈ സമയത്തും ചൂടുള്ള ചര്‍ച്ചകളും വിഷയങ്ങളുമായി പത്ര ദൃശ്യ മാധ്യമങ്ങൾ നമ്മുടെ സ്വീകരണമുറി സജീവമാക്കുകയും അലങ്കരിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു.

കൂട്ടിൽ അപ്പിയിട്ടത് പട്ടിയാണോ പന്നിയാണോ എന്ന ചര്‍ച്ച പുരോഗമിച്ച് ഇവരണ്ടുമല്ല കോയമ്പത്തൂർ കൂട്ടിലെ അപ്പിയാണെന്നും അതുമല്ല സഹായിച്ചാൽ തിരിച്ച് സഹായിക്കുന്നവരുടെ അപ്പിയാണെന്നുമൊക്കെ വെളിവില്ലാത്തവന്മാർ പറഞ്ഞ് നടക്കുകയും ചെയ്യുന്നു.

 കൂട്ടില്‍ അപ്പിയിട്ടതല്ല കാര്യം!

അപ്പിയിട്ട കൂടാണ്‍ കാര്യം!!.

അതുകൊണ്ട്തന്നെ കൂട് വൃത്തികേടാക്കിയ അപ്പി ആരുടേതാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. രാഷ്‌ട്രീയ ഭിഷഗ്വരന്മാർ അപ്പിയുടെ സാമ്പിളുകൾ ശേഖരിച്ച് തലനാരിഴകീറി പരിശോധിച്ചുതുടങ്ങുന്നതിന്ന് മുമ്പ്തന്നെ മീഡിയകൾ റോട്ടിലിറങ്ങി അഭിപ്രായ ശേഖരണം തുടങ്ങി .

പട്ടിയുടെ അപ്പിയാണെങ്കിൽ ശൌര്യത്തിന്റെയും അനുസരണയുടെയും തോത്കൂടുമെന്നും പന്നിയുടേതാണെങ്കിൽ കൊഴുപ്പിന്റെ ആധിക്യമുണ്ടാകുമെന്നും ഒരുപക്ഷം പറഞ്ഞപ്പോൾ ഇവരണ്ടുമല്ലാ എന്ന് വാദിക്കുന്നവർ പറഞ്ഞത് അപ്പിക്ക് സഹിക്കാനാകാത്ത നാറ്റമായതിനാൽ കോയമ്പത്തിരൂലെ കൂട്ടിൽ നിന്ന് ആരോ കൊണ്ടിട്ടതാണെന്നും അതല്ല ഇടക്കിടെ നിറം മാറുന്നത് കൊണ്ട് സര്‍ക്കസ് കൂടാരത്തിൽ നിന്ന് പുറം തള്ളിയതാകാമെന്നുമാണ്‍ വാദം.

ഇതൊക്കെ കേട്ടും കണ്ടും രസിച്ചും കഴിയുകയാണ്‍ കാലത്തൊരു കട്ടനും കൂട്ടിനൊരു പത്രവും ദിനചര്യയാക്കിയ മലയാളികൾ . മലയാളിക്ക് മറക്കാനാവാത്ത ഈ ചര്യകൾ മറുനാട്ടിലും കൈലി മുണ്ട് പോലെ മലയാളിക്കൊപ്പം സ്ഥിരവാസമായതിനാലാവും നാട്ടുവാര്‍ത്തകളും നാട്ടു ചര്യകളും നമുക്ക് പ്രിയപ്പെട്ടതായി തീര്‍ന്നത്.

ജനോപകാരമില്ലാത്ത തര്‍ക്കങ്ങളും വിഷയങ്ങളുമായി കോളങ്ങളും സ്ക്രീനുകളും നിറഞ്ഞ് നില്ല്ക്കുന്നത് ഉപാകാരമില്ലെന്നറിഞ്ഞിട്ടും കാണാനും കേള്‍ക്കാനും ആളുകളുണ്ട് എന്നത് കൊണ്ട് തന്നെയാണ്‍.

കഷ്ടപ്പാടുകളുടെ ഭാണ്ഡം പേറി പിരിമുറുകി നില്‍ക്കുന്ന പ്രവാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇത്തരം ആക്ഷേപ ഹാസ്യങ്ങൾ മനോന്മാദത്തിനുള്ള നേരമ്പോക്കുകളായിട്ടാണ്‍ ഉപകരിക്കുന്നത് എന്നതും യാഥാര്‍ത്ഥ്യമാണ്‍.

ഇന്നലെ പറഞ്ഞത് ഇന്ന് മാറ്റിപ്പറയുന്ന രാഷ്‌ട്രീയ മത നേതാക്കളുടെ മലക്കം മറിച്ചിലുകൾ ആശ്ചര്യത്തോടെ നോക്കി കണ്ടിരുന്ന പ്രവാസികൾ ഞായാറാഴ്ച കോമഡി കാണുന്നതിലേറെ ഹരത്തിലാണ്‍ ഇവരുടെയൊക്കെ പ്രസ്താവനകളെ വരവേല്‍ക്കുന്നത്.

മുമ്പൊക്കെ മത നേതാക്കൾ ഇത്തരം പരിഹാസ്യ ഹാസ്യങ്ങളിൽ നിന്ന് മുക്തമായിരുന്നെങ്കിൽ ഇന്ന് അവരാണ്‍ റോഡുകളിലും മീഡിയകളിലും നിറഞ്ഞ് നിന്ന് ജനങ്ങളെ ചിരിപ്പിച്ച് കൊണ്ടിരിക്കുന്നത് എന്നത് ഒരു മത വിശ്വാസിക്ക് ചിരിച്ച് തള്ളാനാവുന്ന കാര്യമല്ല.

വെക്തി വിരോധവും സ്വജന പക്ഷവും അടിമുടി ബാധിച്ച ഒരുപറ്റം മത പുരോഹിതന്മാർ എല്ലാം മറന്ന് എന്തിനും തയ്യാറായി അണികളെ നയിക്കുന്നത് എങ്ങോട്ടാണ്‍ എന്ന് നാം ഒരു ചോദ്യമായി ചോദിച്ചിരുന്നു. ആചോദ്യത്തിനൊക്കെ വെക്തവും തെളിമയുമാര്‍ന്ന ഉത്തരം നല്‍കുന്നതായിരുന്നു ഇത്തവണത്തെ പാര്‍ലമെന്റ് ഇലക്ഷന്‍ .

കമ്മ്യൂണിസ്സം വളരുന്നമണ്ണിൽ ഇസ്ലാം നിഷ്ക്രിയമാകും എന്ന് നിരീക്ഷിച്ച ഇസ്ലാമിക അദ്ധ്യാപകന്‍ കമ്മ്യൂണിസത്തിന്റെ സഹചാരിയായി മാറിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഇതുവരെ വിശദീകരിച്ചിട്ടില്ല. സാമ്രാജ്യത്തവിരുദ്ധ നിലപാടുകളെ ശക്തിയുക്തം എതിര്‍ക്കാനെന്ന വാദം ജനങ്ങൾ അംഗീകരിച്ചതുമില്ല.

അതുപോലെതന്നെ ന്യൂനപക്ഷ സംരക്ഷണത്തിന്റെ ആധിപത്യം കമ്മ്യൂണിസ്റ്റുകാര്‍ക്ക് പതിച്ച് കൊടുത്ത സഹായമനസ്കർ തന്റെ അനുയായികളെ പൊട്ടക്കിണറ്റിൽ ചാടിച്ച് രണ്ടാം മുണ്ടക്ഷേരിയുടെ തലയിൽ പാപം കെട്ടി വെച്ച ദയനീയ കാഴ്ചയും നമുക്ക് കാണാനായി. 

സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുന്ന സഹായമനസ്കർ അംഗീകാരമില്ലാത്ത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെ നടപടി എടുക്കുമെന്ന ഗവണ്മെന്റ് തീരുമാനം ബേബിയുടെ മാത്രം തീരുമാനമാണെന്ന് പറയുന്നതിന്റെ യുക്തിമനസ്സിലാകുന്നില്ല. സഹായം ബേബിക്ക് ഇല്ലായിരുന്നു എന്ന് സഹായക്കൊട്ടയുമായി നാട്ചുറ്റിയവർ പറയാതെ പറയുകയാണോ?. ആണെങ്കിലും അല്ലെങ്കിലും സഹായിച്ചതിന്റെ ഗുണവും നന്ദിയും ബേബിയിലൂടെ സഹായമനസ്കരുടെ മടിയിൽ തന്നെ കൊണ്ടുവെക്കും എന്നതിന്ന് യാതൊരു സംശയവും വേണ്ട.   

ഈ അടുത്ത് മതപുരോഹിതന്മാർ രാഷ്‌ട്രീയത്തിൽ കൈകടത്തുന്നതിനെ കുറിച്ച് സഖാവ് പിണാറായി വിജയന്‍ ഒരു പ്രസ്താവന നടത്തുകയുണ്ടായി. സ്വീകാര്യമായ ഒരു പ്രസ്ഥാവനയായിരുന്നോ അതെന്ന് ചിന്തിക്കേണ്ടതുണ്ട്. കൃസ്ത്യന്‍ പുരോഹിതന്മാര്‍ക്ക് അഭികാമ്യമല്ലാത്ത   പച്ചയായ രാഷ്‌ട്രീയ ചായ്‌വ് ഇസ്ലാമിക പുരോഹിതന്മാര്‍ക്ക് അനുവദിനീയമാണോ എന്നുകൂടി വെക്തമാക്കുമ്പോഴെ ആ പ്രസ്താവന ഉള്‍കൊള്ളാനാവുകയുള്ളൂ. മൊല്ലപ്പണി ഞങ്ങളുടെ കൂട്ടിൽ ആവശ്യമില്ലെന്ന് സഖാവ് പറയുമായിരുന്നെങ്കിൽ ആ പ്രസ്താവം പത്തരമാറ്റോടെ തിളങ്ങിയേനെ.

സമൂഹത്തെ ജീര്‍ണാവസ്ഥയിൽ നിന്ന് മുക്തമാക്കാന്‍ പുരോഹിതർ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. എന്നാൽ ഈ അടുത്തകാലത്ത് ചേരിതിരിവും അസഹിഷ്ണുതയും മൂർച്ചിച്ച് തന്റെ നിലയും പദവിയും മാന്യതയും മറന്ന് എന്തും വിളിച്ച് പറയാം എന്നിടത്തേക്ക് ചില പുരോഹിതന്മാർ തരം താഴുന്നു എന്നത് കാണാതിരുന്നുകൂടാ.

ഇസ്ലാമിക സമൂഹത്തിൽ ആദരിക്കുപ്പെടേണ്ട,ബഹുമാനിക്കപ്പെടേണ്ട വെക്തിത്വങ്ങൾ മ്ലേച്ഛമായ പദപ്രയോഗങ്ങൾ ജനങ്ങളിലേക്ക് പകര്‍ന്നുകൊടുക്കുന്ന ഇന്നത്തെ ഈ രീതി അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

സഹനത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകങ്ങളായിരിക്കണം മത പുരോഹിതന്മാർ. സമൂഹമധ്യത്തിൽ  പിച്ചി ചീന്തേണ്ടവരുമല്ല ഇക്കൂട്ടർ.

നിര്‍ഭാഗ്യമെന്ന് പറയട്ടെ സഹനവും കാരുണ്യവും അപ്രത്യക്ഷ്യമായിരിക്കുന്നു. സമ്പത്തും പദവിയും തലപ്പാവിനുള്ളിൽ തിരുകി മതപ്രസംഗം നടത്തുമ്പോൾ നാവ്ചെന്നെത്തുന്നത് വിവാദങ്ങളിലേക്ക് മാത്രമാണ്‍. ഇവിടെയാണ്‍ മതപുരോഹിതർ വിവസ്ത്രരാകുന്നത്. കേരളരാഷ്‌ട്രീയക്കാരനോളം തൊലിക്കട്ടിയുള്ള ഒരു ജീവിയും ഭൂമി മലയാളത്തിലില്ലാ എന്ന് നാം സരസമായി പറയാറുണ്ടെങ്കിലും അല്പം സത്യം അതിലില്ലാതില്ലതാനും. അങ്ങിനെ അല്ലായിരുന്നെങ്കിൽ പര്‍ദയിട്ട് നടക്കുന്ന സ്ത്രീകളേക്കാളേറെ പർദയിട്ട രാഷ്‌ട്രീയ നേതാക്കളെ നമുക്ക് കാണാനാകുമായിരുന്നു. അതുകൊണ്ട് തന്നെ രാഷ്‌ട്രീയ ചേരിയിലേക്കിറങ്ങുമ്പോൾ മനസ്സും ശരീരവും വിമര്‍ശനങ്ങളെ സ്വീകരിക്കാന്‍ പാകപ്പെടുത്തി എടുക്കേണ്ടതുമുണ്ട്.

വിമര്‍ശനങ്ങളാണ്‍ തന്റെ രാഷ്‌ട്രീയ വളര്‍ച്ചക്ക് വളമാകുന്നത് എന്ന തിരിച്ചറിവ് നേടിയ രാഷ്‌ട്രീയ നേതാക്കളത്രേ നാളത്തെ മന്ത്രിമാരും നായകന്മാരും!.

എന്നാൽ ഈ തിരിച്ചറിവ് രാഷ്‌ട്രീയ നേതാക്കളെക്കാളേറെ സ്വായത്തമാക്കിയത് മത നേതാക്കളാണ്‍ എന്നാണ്‍ സമീപകാലത്തെ പത്ര ദൃശ്യ മാധ്യമങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാവുക. പരിഹാസവും അവഹേളനവും അമ്പുകളാകുമ്പോൾ പരിചയായി ഉയര്‍ത്തിക്കാണിക്കുന്നത് മതസത്തകളാണ്‍ എന്ന ചെറിയ ഒരു വ്യത്യാസമൊഴിച്ചാൽ മറ്റൊന്നും രാഷ്‌ട്രീയ നേതാക്കളും രാഷ്‌ട്രീയ പനിപിടിച്ച മത പുരോഹിതരും തമ്മിലില്ലാ എന്ന് മനസ്സിലാക്കാനും ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സഹായിച്ചു എന്ന് വേണം കരുതാന്‍.

ഇടുങ്ങിയ ചിന്താഗതിയിലൂടെ വിശാല മനസ്കരായ ജനസമൂഹത്തെ നയിക്കുക അസാദ്ധ്യമായ കാര്യമാണ്‍ . എല്ലാകാലത്തും ജനങ്ങളെ വിഡ്ഢികളാക്കാമെന്ന മോഹവും അസ്തമിച്ചതാണ്‍. ചുരുക്കം ചില ഇയ്യാം പാറ്റകൾ ഇത്തിരി വെട്ടത്ത് പാറിപ്പറക്കുന്നു എന്നത് ഉരുകിത്തീരുന്ന മെഴുക് തിരിക്ക് അലങ്കാരമായിരിക്കാം. എന്നാൽ അവസാന മെഴുകും ഉരുകി ഒലിക്കുന്നതോടെ അപ്രത്യക്ഷമാകുന്നത് ഇത്തിരി വെട്ടവും ചുറ്റും പറന്ന ഇയ്യാം പാറ്റകളുമായിരിക്കും.

20 comments:

  1. ""സഖാവ് പിണാറായി വിജയന്‍ ഒരു പ്രസ്താവന നടത്തുകയുണ്ടായി. സ്വീകാര്യമായ ഒരു പ്രസ്ഥാവനയായിരുന്നോ അതെന്ന് ചിന്തിക്കേണ്ടതുണ്ട്. കൃസ്ത്യന്‍ പുരോഹിതന്മാര്‍ക്ക് അഭികാമ്യമല്ലാത്ത പച്ചയായ രാഷ്‌ട്രീയ ചായ്‌വ് ഇസ്ലാമിക പുരോഹിതന്മാര്‍ക്ക് അനുവദിനീയമാണോ എന്നുകൂടി വെക്തമാക്കുമ്പോഴെ ആ പ്രസ്താവന ഉള്‍കൊള്ളാനാവുകയുള്ളൂ. മൊല്ലപ്പണി ഞങ്ങളുടെ കൂട്ടിൽ ആവശ്യമില്ലെന്ന് സഖാവ് പറയുമായിരുന്നെങ്കിൽ ആ പ്രസ്താവം പത്തരമാറ്റോടെ തിളങ്ങിയേനെ.""

    >> വളരെ സീരിയസ്സ് പോസ്റ്റാണല്ലോ ഇത് റുമാന. എനിക്ക് ഇത്തരം വിഷയങ്ങള്‍ വായിച്ച് പരിചയമില്ല. എന്നാലും എന്റെ റുമാനക്ക് വേണ്ടി ഞാന്‍ വായിച്ചു.
    ഒരിക്കല്‍ എന്റെ സഹോദരന്‍ വി കെ ശ്രീരാമന്‍ പിണറായിയെ ഇന്റര്‍വ്യൂ ചെയ്യുന്നത് ടിവി ചാനലില്‍ വീട്ടുകാരി കാണിച്ച് തന്നിരുന്നു.
    ഞാന്‍ എന്റെ ജീവിതത്തിന്റെ പകുതിയിലേറെ വിദേശത്ത്തായിരുന്നതിനാല്‍ എനിക്ക് രാഷ്ര്ട്രീയത്തില്‍ വലിയ വിജ്ഞാനമില്ല.

    പിന്നെ റുമാനയുടേ ബ്ലൊഗില്‍ കാണുന്ന ഓണ്‍ലൈന്‍ ട്രാഫിക് സിസ്റ്റം എനീക്കും നടത്തിയാല്‍ കൊള്ളാമെന്നുണ്ട്.
    എല്ലാം പഠിപ്പിക്കണം. PDF ഫയലുപോലെ തഴയരുത്.

    ReplyDelete
  2. റുമാന

    എന്റെ പാറുകുട്ടി എന്ന നോവല്‍ ഇപ്പോള്‍ 28 അദ്ധ്യായം പിന്നിട്ടു.
    പലരും അത് ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ പറയുന്നു.
    അതിന് മാത്രം മാറ്റുള്ളതാണോ എന്റെ കന്നി നോവല്‍. ദയവായി മാര്‍ഗ്ഗ നിര്‍ദ്ദേശം തരണം.
    തന്നെയുമല്ല അത് ഒന്ന് എഡിറ്റ് ചെയ്യുകയും കൂടി വേണ്ടേ.

    ReplyDelete
  3. ഇടുങ്ങിയ ചിന്താഗതിയിലൂടെ വിശാല മനസ്കരായ ജനസമൂഹത്തെ നയിക്കുക അസാദ്ധ്യമായ കാര്യമാണ്‍ . എല്ലാകാലത്തും ജനങ്ങളെ വിഡ്ഢികളാക്കാമെന്ന മോഹവും അസ്തമിച്ചതാണ്‍. ചുരുക്കം ചില ഇയ്യാം പാറ്റകൾ ഇത്തിരി വെട്ടത്ത് പാറിപ്പറക്കുന്നു എന്നത് ഉരുകിത്തീരുന്ന മെഴുക് തിരിക്ക് അലങ്കാരമായിരിക്കാം. എന്നാൽ അവസാന മെഴുകും ഉരുകി ഒലിക്കുന്നതോടെ അപ്രത്യക്ഷമാകുന്നത് ഇത്തിരി വെട്ടവും ചുറ്റും പറന്ന ഇയ്യാം പാറ്റകളുമായിരിക്കും.

    സത്യം സത്യം സത്യം

    ReplyDelete
  4. ഠൊ ഠൊ ഠൊ ((( ഠോ )))
    രാഷ്ട്രീയം ഇത്രേ ഉള്ളൂ... !

    ReplyDelete
  5. ഈ പറഞ്ഞത് ഒക്കെ സത്യം തന്നെ പക്ഷെ
    എത്ര കൂവിയാലും നമ്മൂടെ നാട് നന്നാവില്ല.

    ReplyDelete
  6. നല്ല പോസ്റ്റ്‌
    ഏഷ്യാനെറ്റിലെ സിന്ദു അവതരിപ്പിക്കുമ്പോലെ വായിക്കാന്‍ നല്ല രസം. :)

    ReplyDelete
  7. ചിന്തകള്‍ കൊള്ളാം- ചരിത്രത്തില്‍ നിന്നും പാഠം പഠിക്കാത്ത ചരിത്രാദ്ധ്യാപകന്‍

    ReplyDelete
  8. റുമാനയുടെ അഭിപ്രായം 100 ശതമാനവും ശരിയാണെന്നെല്ലാവർക്കുമറിയാം പക്ഷെ
    എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ല എന്നു പറയുന്നവനെ പോലെയാണ് എല്ലാവരുടെയും അവസ്ഥ. രാഷ്ട്രീയക്കാരുടെ ഈ പോക്കും അവരുടെ ഉദ്ധേശവും നമുക്ക് മനസ്സിലാക്കാം.മതപണ്ഡിതന്മാരുടെ ഈ രാഷ്ട്രീയക്കാരെ വെല്ലുന്ന പ്രകടനങ്ങൾ സമൂഹത്തിനു നല്ലതാണോ എന്നെല്ലാവരും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...!

    ReplyDelete
  9. റുമാന ഇത് വെടിക്കെട്ടിന് ഇടയിലെ കതിനാ പോലെയുണ്ട്... . സര്കറിനോട് നമ്മള്‍ അപേക്ഷിക്കുകയാണ് നിങ്ങള്‍ ഒരു സഹായവും ചെയ്യണ്ട, പഠിക്കാന്‍ അനുവദിച്ചാല്‍ മതി എന്ന്. സഹായിച്ചവരെ തിരിച്ചും സഹായിക്കും എന്ന് അഏതു സംസ്കാരത്തിന്റെ ഭാഗം ആണ് എന്നാണ് മനസ്സിലാക്കാത്തത്

    ReplyDelete
  10. Rumana,
    Excellent observation ! in absence of a wise society, this will happen.
    What the society deserve, they gets, mainly in the leadership.
    Visit

    ReplyDelete
  11. PRATHUKARANA SHESHI KAATHU SOOKSHIKKUKA

    ReplyDelete
  12. The blog words are sharpen than battle sword and aim is much accurate than Cruise missile. I hope this type of blogs should reach to the concerned personnel. But in our “civilized” society…. Nothing will be changed uncles the ‘change’ to change itself

    ReplyDelete
  13. The blog words are sharpen than battle sword and aim is much accurate than Cruise missile. I hope this type of blogs should reach to the concerned personnel. But in our “civilized” society…. Nothing will be changed uncles the ‘change’ to change itself

    ReplyDelete
  14. ശ്രദ്ധേയമായ നിരീക്ഷണങ്ങൾ.

    ReplyDelete
  15. prakashettan ,
    ജെപി ,
    മുന്നൂറാന്‍ ,
    കൊട്ടോട്ടിക്കാരന്‍ ,
    അനൂപ്‌ കോതനല്ലൂര്‍ ,
    നജൂസ് ,
    കാട്ടിപ്പരുത്തി ,
    MANU ,
    jamalck ,
    islamikam ,
    SHAHEER CHINGATH ,
    sha_dmm ,
    kumaran ,

    തുടങ്ങിയവർക്കും മറ്റ് വായനക്കാർക്കും നന്ദി..നന്ദി..നന്ദി

    ReplyDelete
  16. ഒരു രാഷ്ട്രീയ പാർട്ടിയുടേ വിജയത്തിൽ ആഹ്ലാദിക്കാൻ എവിടെയെങ്കിലും മതത്തിന്റെ പേരിൽ സംഘടിച്ച് നടക്കുന്നവർ സമ്മേളനം നടത്തിയിട്ടുണ്ടെങ്കിൽ അത് റുമാനയുടെ ലീഗ് സുന്നികളല്ലേ അത് കൂടി എഴുതാമായിരുന്നു. ചുമലിൽ ലീഗിന്റെ കൊടി ചാരിവെച്ച തഴമ്പുണ്ടെന്ന് പ്രസംഗിക്കാൻ അറപ്പില്ലാത്തവരും അതിനു ജയ് വിളിക്കുന്നവരുമായ കൂട്ടം അതിനേക്കാൾ അധപതിച്ചവർ വേറെയുണ്ടോ ?

    ReplyDelete
  17. സുന്നികളുടെ നിലപാട് അന്നും ഇന്നും എന്നും ഒന്ന് തന്നെ.

    അത് ഇലക്ഷനു മുന്നെയും


    ഇലക്ഷൻ കഴിഞാലും ഒന്ന് തന്നെ.


    രാഷ്ട്രീയക്കാരനെ ആലയിൽ ചിന്ത പണയം വെച്ചവരല്ല സുന്നികൾ

    കമ്മ്യൂണിസ്റ്റുകാരുമായി ആദ്യം ഭരണ പങ്കിടുകയും ആവശ്യമുള്ളപ്പോഴൊക്കെ ആർ.എസ്.എസുമായും കൂട്ടു കൂടി വോട്ടുണ്ടാക്കുന്ന നിങ്ങളല്ല കമ്മ്യൂണിസം എന്തെന്ന് പഠിപ്പിക്കേണ്ടത്.

    സഹോദരി.നിങ്ങളിങ്ങനെ കാന്തപുരം വിരോധവുമായി ഉറക്കം നഷ്ടപ്പെടുത്തതെ സ്വന്തം ബുദ്ധിയുപയോഗിച്ച് ക്രിയത്മകമായി ചിന്തിക്കൂ. എന്നിട്ട് എഴ്തൂ. നല്ലത വരട്ടെ.

    ReplyDelete
  18. Check this out..

    http://www.faizalthalippat.tk

    ReplyDelete

നിങ്ങള്‍ക്ക് പറയാം, നിങ്ങളുടെ പക്ഷം...