Monday, November 17, 2008

ആരാണ് ഈ ‘ചിലരെന്ന’ ചിലര്‍ ?

അതെ… ഇപ്പോഴാണ്‍ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്. ബഹു : കാന്തപുരം ഉസ്താദിന്റെ ‘ആര്‍ത്തവകാലത്ത് സ്ത്രീകളുമായി ബന്ധപ്പെടാന്‍ ഇസ്ലാം അനുവദിക്കാത്തതിനാല്‍ ‘ചിലര്‍ക്ക്’ബഹു ഭാര്യത്വമാകാം’ എന്നുള്ള ഫത് വയെ സ്വാഗതം ചെയ്യേണ്ടിയിരിക്കുന്നു. (ബഹുഭാര്യത്വം എല്ലാവര്‍ക്കും അനുവദിനീയമായിട്ടില്ലാ എന്നകാര്യം കുര്‍‌ആനിലൂടെ വെക്തമാക്കിയതാണ്‍ എന്നതിനാല്‍ തന്നെ വീണ്ടും ഒരു ചിലര്‍ എന്നത് ആവശ്യമില്ല എങ്കിലും)

ഫത്‌വ കേട്ടപടി വാളെടുത്ത് ഓങ്ങിയവരില്‍ ഞാനും ഉള്‍പ്പെട്ടു എന്നതില്‍ ഖേദമുണ്ട്.
ഉസ്താദ് പറഞ്ഞത് ‘ചിലര്‍ക്ക്’ അനുവാദമുണ്ട് എന്നാണ്‍. ആരാണ്‍ ഈ ചിലര്‍ എന്ന് അന്വേഷിച്ചിരുന്നെങ്കില്‍ അല്ലെങ്കില്‍ വെളിപ്പെടുത്തിയിരുന്നെങ്കില്‍ ഈ കോലാഹലമൊന്നും ഉണ്ടാകുമായിരുന്നില്ല.

ഏതായാലും‘ഈ ചിലര്‍’ ആരാണെന്ന് എന്റെ അന്വേഷണത്തില്‍ കിട്ടിയ വിവരം ഇതുമായി ബന്ധപ്പെട്ട് ഒരു ലേഖനവും ഇരുപത്തി ഒന്ന് ചോദ്യങ്ങളും നിങ്ങളുടെ മുന്നിലേക്കിട്ട എനിക്ക് വെളിപ്പെടുത്താതിരിക്കാന്‍ നിര്‍വാഹമില്ല.

കുറച്ച് നാളുകളായി നമ്മുടെ സാംസ്കാരിക കേരളത്തിന്റെ പലഭാഗങ്ങളിലും അദ്ധ്യാപകരെന്നപേരില്‍ ദീന്‍ പഠിപ്പിക്കുന്ന മദ്രസകളിലും പള്ളി ദറസുകളിലും നുഴഞ്ഞ് കയറി പഠിതാക്കളായ ബാലികമാരെയും ഈ അദ്ധ്യാപകര്‍ക്ക് ഭക്ഷണം വിളമ്പുന്ന വീട്ടമ്മമാരെയും തന്റെ വികാരം ശമിപ്പിക്കാനുള്ള യന്ത്രങ്ങളായി കാണുന്നവരാണ്‍ ഈ ‘ചിലര്‍ ’

[ഇത് പറയുമ്പോള്‍ ഈ ‘ചിലര്‍’മാത്രമാണ്‍ ഈ നീചകൃത്യം നിര്‍വ്വഹിക്കുന്നത് എന്നല്ല, ഖുര്‍‌ആന്‍ പഠിപ്പിക്കുന്ന ‘ചിലര്‍’ ഈ കൃത്യം നിര്‍വ്വഹിക്കുമ്പോള്‍ അതിന്റെ ഗൌരവം നിങ്ങള്‍ മനസ്സിലാക്കുമല്ലോ]

പള്ളി ദറസുകളിലെ മുത‌അല്ലിമീങ്ങള്‍ക്കും മദ്രസ അദ്ധ്യാപകര്‍ക്കും ഭക്ഷണം മഹല്ലടിസ്ഥാനത്തില്‍ വീതിച്ചെടുത്ത വീടുകളില്‍ ദൈവപ്രീതി മാത്രംകാംക്ഷിച്ച് വര്‍ഷങ്ങളായി തുടര്‍ന്ന് പോരുന്ന പുണ്യകര്‍മമാണ്‍ ഈ ‘മൊയ്‌ല്യാര്‍ ചെലവ്’ എന്ന് പറയുന്ന സമ്പ്രദായം.

മുമ്പൊക്കെ വീട്ടുകാര്‍ അവര്‍ക്കുണ്ടാക്കുന്ന കഞ്ഞിയായാലും കപ്പയായാലും തൃപ്തിപ്പെട്ട് പോകുമായിരുന്ന ലളിതമായ ശൈലി വിഭാഗിയതക്ക് മൂര്‍ച്ച കൂടിയപ്പോള്‍ ആധുനികതയുടെ ആവരണമണിയാന്‍ തുടങ്ങി.(ആധുനികതയെ സ്വീകരിച്ചിരുത്തിയപ്പോള്‍ എന്നും പറയാം)

മറ്റ് പണിയൊന്നുമില്ലാതെ വിഭാഗീയതയുടെ പണിപ്പുരയിലിരുന്ന് തന്ത്രങ്ങള്‍ മെനഞ്ഞ് ഇക്കൂട്ടര്‍ തടിച്ച് കൊഴുത്തപ്പോഴാണ്‍ ‘ചിലര്‍’ എന്ന് മുദ്രകുത്താന്‍ പാകത്തിന്ന് ഇവര്‍ വളര്‍ന്നു എന്നത് ചരട് പിടിച്ചവര്‍ക്ക് പോലും മനസ്സിലാകുന്നത്.
വാര്‍ത്താമാധ്യമങ്ങളുടെ അതിപ്രസരവും യുവാക്കളുടെ കൈകരുത്തും ഒന്നിച്ച് ചേര്‍ന്നപ്പോള്‍ ‘ചില’ കഫം തീനികളുടെ കൊഴുപ്പ് ഉരുകിയൊലിച്ചെങ്കിലും കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കിക്കൊണ്ട് ഈ ‘ചിലര്‍’ പ്രവാസികളുടെ ഭാര്യമാരെയും അവരുടെ മക്കളെയും(തരം കിട്ടുമ്പോള്‍ സ്വദേശികളുടെ ബെഡ്‌റൂമിലും ഈ ‘ചിലര്‍’അന്തിയുറങ്ങിയത് മറക്കുന്നില്ല) കൊഴുപ്പ് ഇറക്കിവെക്കാനുള്ള ഉപാധിയായി വിലസിയപ്പോഴാണ്‍ പലര്‍ക്കും ബോധം വീണത്,

പ്രവാസത്തിന്റെ ചൂടില്‍ ഒരുകി ഒലിക്കുമ്പോഴും തന്റെ മക്കളുടെ ഉസ്താദ്മാര്‍ക്ക് അവരിഷ്ടപ്പെടുന്ന ഭക്ഷണം വിളമ്പാന്‍ പണം തേടുമ്പോള്‍ പലരാത്രികളിലും ‘കുബ്ബൂസി’ല്‍ ഒതുക്കി അരവയറുമായി പൊരുത്തപ്പെടേണ്ടിവന്നിട്ടുണ്ടെങ്കിലും ദൈവ പ്രീതി മാത്രം പ്രതീക്ഷിച്ച് ദീന്‍ പഠിപ്പിക്കാനെന്നെ വ്യാജേനെ ഇത്തിക്കണ്ണികളായി പറ്റിപ്പിടിച്ചവരെ വിശ്വസിക്കുകയായിരുന്നു ഈ പാവങ്ങള്‍.

അപകടം മനസ്സിലാക്കിയ പലരും പരാതിയുമായി നേതൃസ്ഥാനങ്ങളിലിരിക്കുന്നവരുടെ അടുത്തേക്ക് നിരന്തരം ഒഴുകിത്തുടങ്ങിയതോടെ സ്വദേശത്ത് തന്നെ തളച്ചിടാന്‍ നിര്‍ബന്ധതിരാവുകയായിരുന്നു ഈ ‘ചിലരെ’

ചിലവോട് കൂടി കുറഞ്ഞ വേതനം പറ്റുന്ന ഈ ‘ചിലര്‍ക്ക്’ ഭക്ഷണം വിളമ്പുന്നതില്‍ നിന്ന് അപ്പോഴും മുക്തമായിട്ടില്ലായിരുന്നു ബുദ്ധിയൊട്ടുമില്ലാത്ത ‘ചില’ മുസ്ലിം സ്ത്രീകള്‍.

ഇങ്ങിനെ സ്വദേശത്തിരുന്ന് തന്നെ കൊഴുപ്പ് നിറഞ്ഞ ഭക്ഷണം കിട്ടിത്തുടങ്ങിയപ്പോള്‍ ക്ഷമാശീലം പാടെ നശിക്കുന്ന കാഴ്ചയാണ്‍ പിന്നെ കാണാനായത്. ഈ ചിലരില്‍ പെട്ട പലര്‍ക്കും സ്വഭാര്യക്ക് ആര്‍ത്തവമായാല്‍ അന്ന് തൊട്ട് somnambulism പിടിപെട്ടതോടെ നാട്ടുകാര്‍ക്ക് ശല്യമായിതുടങ്ങിയപ്പോള്‍ ഒരു പരിഹാരമെന്ന നിലക്കാണ്‍‘സ്വ ഭാര്യക്ക് ആര്‍ത്തവകാലമാകുമ്പോള്‍ വികാരശമനത്തിനായി ’ ( ‘ചിലര്‍ക്ക് ’ ) ബഹു ഭാര്യത്വമാകാമെന്ന് പറഞ്ഞത് എന്നാണ്‍ ഞാന്‍ മനസ്സിലാക്കുന്നത്.

ഈ അര്‍ത്ഥത്തിലാണ്‍ കാന്തപുരം ഉസ്ഥാദ് ആ പറഞ്ഞെതെങ്കില്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യാതിരിക്കാന്‍ നിര്‍വാഹമില്ല.

അല്ലാതെ ബഹുഭാര്യത്വത്തിന്ന് സ്വീകാര്യമായ കാരണങ്ങളുടെകൂടെ സ്ത്രീകള്‍ക്ക് മാത്രമായി ദൈവം നല്‍കിയ ആര്‍ത്തവകാലത്ത് തന്റെ പുരുഷന്ന് മറ്റൊരു വിവാഹം കഴിക്കാന്‍ അനുമതിയുണ്ട് എന്ന് പറയുന്നത് അംഗീകരിക്കാന്‍ പ്രയാസമുണ്ട്,
ഇനി ഇസ്ലാമികമായി ഈ പ്രസ്ഥാവനക്ക് തെളിവായേക്കാവുന്ന ഏതെങ്കിലും ഹദീസോ,ഖുര്‍‌ആന്‍ സൂക്തങ്ങളോ ഉണ്ടെങ്കില്‍ അത് പരസ്യപ്പെടുത്തി മുസ്ലിം സ്ത്രീകളെ ബോധ്യപ്പെടുത്തുക എന്ന ധാര്‍മ്മികമായ ഉത്തരവാദിത്വം ഇതിനെ അംഗീകരിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും ബാധ്യതയുമുണ്ട്.

അദ്ധ്വനിച്ച് ജീവിക്കുന്ന ഒരാള്‍ക്കും സ്ത്രീകളുടെ കൂടിയ ആര്‍ത്തവകാലമായ പതിനഞ്ച് ദിവസം ക്ഷമിക്കാതിരിക്കാന്‍ കഴിയില്ല എന്നതല്ലെ യാഥാര്‍ത്ഥ്യം. വിവാഹ ബന്ധങ്ങളുടെ പവിത്രത ലൈംഗികമായ വികാര പൂര്‍ത്തീകരണം മാത്രമാണെന്ന് ചിന്തിക്കുന്നവര്‍ ഏതായാലും അദ്ധ്വാനിച്ച് ശീലിച്ചവരാകാന്‍ വഴിയില്ല.

അന്യന്റെ ഭക്ഷണം ഓസിയില്‍ കിട്ടുന്നവര്‍ക്ക് മാത്രമെ അതിന്ന് സാധിക്കൂ എന്ന് പറയുമ്പോള്‍ തന്നെ മൂല്യങ്ങളെ മുറുകെ പിടിച്ച് തുച്ഛമായ ശമ്പളത്തില്‍ ദീന്‍പടിപ്പിക്കുന്ന ഒരുകൂട്ടം പച്ചയായ മനുഷ്യര്‍ ഇവര്‍ക്കിടയി ഞെരുങ്ങി ജീവിക്കുന്നു യാഥാര്‍ത്ഥ്യവും നാം മറന്നുകൂടാ. അത്തരത്തിലുള്ള ഉസ്താദുമാര്‍ ഇന്നും നിലവിലുണ്ട് എന്നത് കൊണ്ടാണ്‍ ചിലയിടത്തെങ്കിലും പള്ളിദറസുകളും മദ്രസകളും മാനഹാനിയില്ലാതെ ഇസ്ലാമിക സംസ്കാരം മുറുകേപിടിച്ച് മുന്നോട്ട് പോകുന്നത് എന്നും നാം വിസ്മരിക്കാന്‍ പാടുള്ളതല്ല.
ക്ഷമയുടെയും കാരുണ്യത്തിന്റെയും നീതിയുടെയും പവിത്രത പഠിപ്പിക്കുന്നതിന്ന് പകരം വിഭാഗീയതയുടെ ബാലപാഠങ്ങളാണ്‍ നാം പഠിച്ച് കൊണ്ടിരിക്കുന്നത്. ‘ചില’ മത നേതാക്കളുടെയും മതത്തെ വികലമാക്കുന്നവരോട് സന്തിചെയ്യാത്ത പോരാട്ടം നടത്തുന്നു എന്ന് അവകാശപ്പെടുന്നവരുടെയും പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളും കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ മതത്തിനോട് വെച്ച് പുലര്‍ത്തുന്ന കൂറ് തന്നെ ചോദ്യചിഹ്നനമാവുകയാണ്‍.

മതത്തെ വികലമാക്കാതെ കാത്ത് സൂക്ഷിക്കുക എന്നത് ഓരോ മത വിശ്വാസിയുടെയും കടമയാണ്‍. ആരെങ്കിലും തന്റെ ആദര്‍ശങ്ങള്‍ക്കെതിരെ ചോദ്യമുന്നയിക്കുമ്പോള്‍ വാളെടുക്കുന്ന സമീപനം ഒരു മതത്തെയും ആദര്‍ശത്തെയും പുരോഗതിയിലേക്കല്ല നയിക്കുക.
ഇത്തരം കുറെ ‘ചിലര്‍’നമുക്കിടയില്‍ നാം അറിയാതെ നുഴഞ്ഞ് കയറിയത് കൊണ്ടല്ലേ സമൂഹവും മതവും വിശ്വാസവും വികലമായിക്കൊണ്ടിരിക്കുന്നത്. വിശ്വാസത്തെ വികലമാക്കാതെ കാത്ത് സൂക്ഷിക്കണമെങ്കില്‍ നാം ആദ്യം കരുണയും ക്ഷമയും കാരുണ്യവും നീതിയും സ്വായത്തമാക്കിയിരിക്കണം,

ഇതൊന്നുമില്ലാത്ത ഒരാള്‍ക്കെങ്ങിനെ വിശ്വാസത്തെ സംരക്ഷിക്കാനാകും?.
നമുക്ക് മാതൃകയായി നാം അനുകരിക്കുന്ന നബിചര്യയുടെ, സ്വഹാബികളുടെ ചരിത്രം പഠിച്ചില്ലായിരുന്നോ ഈ ‘ചിലര്‍’? അവരൊക്കെ സഹനത്തിന്റെ സഹവര്‍ത്തിത്വത്തിന്റെയും കാരുണ്യത്തിന്റെയും നീതിയുടെയും ത്യാഗത്തിന്റെയും ക്ഷമയുടെയും പ്രതീക്ഷയുടെയും കിരണങ്ങള്‍ വിതറിയായിരുന്നില്ലെ ഇസ്ലാമിന്റെ അടിത്തറക്ക് രൂപം നല്‍കിയത്.

എവിടെപ്പോയി? ആക്ഷമയും കാരുണ്യവുമെല്ലാം.

ഇവിടെയാണ്‍ സമുദായത്തിന്ന് അപചയം സംഭവിച്ചത്. അതൊകൊണ്ട് തന്നെയാണ്‍ ‘ചിലരെ’കുറിച്ച് കാന്തപുരം ഉസ്താദിന്ന് ഇങ്ങിനെയൊരു പ്രസ്താവന ഇറക്കേണ്ടി വന്നതും.

പ്രിയ സഹോദരി സഹോദരന്‍ മാരെ, ജീവിതം ലളിതമാണ്‍. അതിന്ന് ഇസ്ലാം നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അതിലളിതമാണ്‍. ഉന്നതിയില്‍ ജീവിച്ച് ലളിതമായി ചിന്തിക്കുന്ന ഒരു നേതൃത്വമല്ല നമുക്ക് വേണ്ടത് , ലളിതമായി ജീവിച്ച് ഉന്നതിയില്‍ ചിന്തിക്കുന്ന നേതൃത്വമാണ്‍ നമുക്കാവശ്യം, അവിടെയെ ഇസ്ലാം വിജയിക്കുകയുള്ളൂ. അവിടെയെ ഐക്യവും ദൃഢവുമായ ഒരു സമൂഹം വിരിയുകയുള്ളൂ. അവരിലൂടെ മാത്രമെ ക്ഷമയും കാരുണ്യവും മനുഷ്യരാശിക്ക് ഗുണഗരമായി വര്‍ത്തിക്കുകയുള്ളൂ.. അല്ലാത്ത പക്ഷം ഉസ്താദ് ഇപ്പോള്‍ പ്രസ്താവന ഇറക്കിയപോലെ ഈ ‘ചിലര്‍’ക്ക് വേണ്ടി ഇനിയും ഇത്തരത്തിലുള്ള ഫത്‌വകള്‍ ഇറക്കുകതന്നെ നിര്‍വാഹമുള്ളൂ.

ഈ വിഷയം ഇതോടെ ഞാന്‍ അവസാനിപ്പിക്കുന്നു. അള്ളാഹു നമ്മെ ഈ ‘ചില’രില്‍ നിന്ന് കാത്ത് രക്ഷിക്കുമാറാകട്ടെ…(ആമീന്‍)
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ആര്‍ത്തവകാലമായ 7, 15 ദിവസത്തെ കാലയലവില്‍ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഇസ്ലാം അനുവദിക്കാത്തതിനാല്‍ വ്യഭിചരിക്കുമെന്ന് ഭയമുള്ളവര്‍ എന്താണ്‍ ചെയ്യേണ്ടതെന്ന് ഇരുപത്തി ഒന്ന് ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും മറുചോദ്യങ്ങളും വായിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാം. താല്പര്യമുള്ളവര്‍ ഇവിടെ ക്ലിക്കിയാല്‍ വായിക്കാവുന്നതാണ്‍.

ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കിയത് ആരെന്നും ഉത്തരത്തെ പിന്താങ്ങിയവര്‍ ആരൊക്കെ എന്നും അറിയാന്‍ ‘21 ചോദ്യങ്ങള്‍’എന്ന ലേഖനത്തിലെ കമന്റ് ബോക്സ് കാണുക.

‘ചിലരെ’ കുറിച്ച് ഞാന്‍ മാസങ്ങള്‍ക്ക് മുമ്പ് “സൌഹൃദങ്ങള്‍ക്ക് അകലവും കണക്കും വേണം” എന്ന എന്റെ ലേഖനത്തില്‍ പരാമര്‍ഷിച്ചിരുന്നു , വായിക്കാന്‍ താല്പര്യമുള്ളവര്‍ ഇവിടെ ക്ലിക്കുക.

വാല്‍ കഷ്ണം: ഞാന്‍ ഇവര്‍ തന്ന ഉത്തരങ്ങളെ അംഗീകരിക്കുന്നു എന്നും അറിയിക്കട്ടെ..
~~~~~~
നന്മയിലായിരിക്കട്ടെ നമ്മുടെ ചിന്തകള്‍ നന്മക്ക് വേണ്ടിയാകട്ടെ നമ്മുടെ പോരാട്ടം.

36 comments:

  1. moderation should be for the comment which is not belong to this subject ,if you are truthful

    ReplyDelete
  2. അധ്യായം ‘നിസാ‍അ‘
    സൂക്തം 129
    “നിങ്ങള്‍ എത്ര തന്നെ ആഗ്രഹിച്ചാലും ഭാര്യമര്‍ക്കിടയില്‍ തുല്യ നീതി പാലിക്കാന്‍ നിങ്ങള്‍ക്കാവുകയില്ല.അതിനാല്‍ നിങ്ങള്‍ (ഒരാളിലേക്ക്) പൂര്‍ണമായി തിരിഞ്ഞു കൊണ്ട് മറ്റവളെ കെട്റ്റിയിട്ട പോലെ വിട്ടേക്കരുത്.നിങ്ങള്‍ പെരുമാറ്റം നന്നാക്കി തീര്‍ക്കുകയും സൂക്ഷമത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു “

    ReplyDelete
  3. അള്ളാഹു നമ്മെ ഈ ‘ചില’രില്‍ നിന്ന് കാത്ത് രക്ഷിക്കുമാറാകട്ടെ…(ആമീന്‍)

    ReplyDelete
  4. വിമർശിക്കുവാൻ ഞാൻ ഈ മത വിഷയത്തിൽ വിവരം ഉള്ളവൻ അല്ല. എന്നാൽ ഒരു മനുഷ്യൻ എന്ന നിലയിൽ ലൈംഗീകതയാണ് സ്ത്രീപുരുഷ ബന്ധത്തിന്റെ അടിസ്ഥാന്മെന്ന് വിശ്വസിക്കുന്നില്ല. മാത്രമല്ല ഭാര്യയുടെ ആർത്തവ ദിവസങ്ങളിൽ ബന്ധപ്പെടാതെ ജീവിക്കുവാൻ ഒക്കെ സാമാന്യ ജീവിതം നയിക്കുന്ന ഏതൊരാൾക്കും (അത് അവിശ്വാസിയായാലും)കഴിയും എന്നാണ് എനിക്ക് തോന്നുന്നത്.

    ആർത്തവകാലത്തെ ബുദ്ധിമുട്ടുമനസ്സിലാക്കുവാൻ ഭർത്താക്കന്മാർക്ക് കഴിയില്ല എന്ന് വരുന്നത് തികച്ചും മോശമാണ്. മനുഷ്യൻ അല്ലെ അല്ലാണ്ടെ മൃഗം ഒന്നുമല്ലല്ലോ?

    ReplyDelete
  5. സ്വന്തം കണ്ണ്കൊണ്ട് കണ്ടാലല്ലാതെ മറ്റൊരാള്‍ക്കെതിരെ വ്യഭിചാരാരോപണം നടത്തല്‍ മഹാപാപമാണ്. സദ്‌വൃതകളായ സ്ത്രീകള്‍ക്കെതിരെ വ്യഭിചാരാരോപണം ഉന്നയിക്കുന്നത് ഏഴ് വന്‍ പാതകങ്ങളില്‍ പെട്ടതാണ്.
    ഇവിടെ നിരപരാതികളായ അനേകം സ്ത്രീപുരുഷന്മാര്‍ക്കുനേരെ റുമാന വ്യഭിചാരാരോപണം നടത്തിയിരിക്കുന്നു.
    റുമാനക്ക് മ‌അ്ശറ യില്‍ വിശ്വാസമുണ്ടോ എന്നെനിക്കറിയില്ല. ഉണ്ടെങ്കില്‍ അല്‍പ്പം ഭയപ്പെടേണ്ടിയിരിക്കുന്നു.
    ആരോപണ വിധേയരെല്ലാം നഷ്ടപരിഹാരമാവശ്യപ്പെട്ട് വരുന്ന ഒരുദിവസത്തെ ഭയന്നുകൊള്ളുക
    നഷ്ടപരിഹാരമായി സ്വന്തം നന്മകള്‍ വീതിച്ചുനല്‍കേണ്ടിവരുന്ന ദിവസത്തെ ഭയപ്പെട്ടുകൊള്ളുക.
    നന്മകളെല്ലാം വീതിച്ചുകൊടുത്തു തീര്‍ന്നാല്‍ വീണ്ടും ആരോപണവിധേയര്‍ വന്നാല്‍ അവരുടെ തിന്മകള്‍ ഏറ്റെടുക്കേണ്ടിവരുന്ന ദിവസത്തെ ഭയന്നുകൊള്ളുക.

    ReplyDelete
  6. അള്ളാഹുമറച്ച് വെച്ച ഒന്നിനെയും അവന്‍ അവന്റെ അടിമകളുടെ മനസ്സില്‍ മറവിയുടെ ആവരണമണിഞ്ഞ ഒന്നിനെയും ജനമദ്ധ്യത്തിലേക്കിറക്കി അവന്റെ കോപത്തിന്ന് പാത്രമാകാന്‍ ഞാന്‍ തയ്യാറല്ലാത്തതിനാല്‍ ആര്, എപ്പോള്‍, എവിടെ... എന്നൊക്കെ വിളിച്ച് പറയാന്‍ എനിക്ക് കഴിയില്ല.

    ഇന്ന് സമൂഹത്തില്‍ നടന്ന ചിലകാര്യങ്ങളെ കുറിച്ച് പൊതുവയി പറഞ്ഞെന്ന് മാത്രം,

    അന്ത്യനാളില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് സാക്ഷിപറയാന്‍ അവര്‍പുതച്ച വിരിപ്പുകള്‍ക്കും അവരിലൂടെ ജനിച്ചവരും,ജനിക്കാതെ പോയവരും ഇതിനെയൊക്കെ മറച്ച് പിടിച്ച ചുമരുകളും സംസാരിച്ച് തുടങ്ങും എന്നതിനാല്‍ അത്തരം കാര്യങ്ങള്‍ ഇവിടെ വിചാരണചെയ്യപ്പെടേണ്ടതില്ല.

    അള്ളാഹു അത്തരക്കാരെതൊട്ട് നമ്മെ കാക്കുകയും അത്തരക്കാരില്‍ നമ്മെ ഉള്‍പ്പെടുത്താതിരിക്കുകയുമാറാകട്ടെ...(ആമീന്‍)

    ReplyDelete
  7. ബിജ്‌ലി എന്ന സുഹൃത്തേ താങ്കള്‍ ഈ "ചിലരില്‍" പെട്ടവര്‍ അല്ലെന്ന് വിശ്വസിക്കുന്നില്ലേ? പിന്നെ എന്തിന് ഭയപ്പെടണം? റുമാന പറഞ്ഞത് അങ്ങനെ ചെയ്യുന്ന "ചിലരെ" പറ്റിയല്ലേ? അല്ലാതെ മൊത്തം മൊയ്‌ല്യരെ പറ്റിയല്ലല്ലോ. അങ്ങനെ പറഞ്ഞിതിന് ഈ സഹോദരിയെ ഇങ്ങനെ പേടിപ്പിക്കണോ? ഈ പേടിപ്പിക്കല്‍ തന്നെയാണ് നൂറ്റാണ്ടുകളായി നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

    ReplyDelete
  8. അതേ ഇപ്പോഴാണ് മനസ്സിലായത് റുമാനക്ക് 21 ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാത്തതായിരുന്നില്ല പ്രശ്നമെന്ന്.
    സ്ത്രീകള്‍ക്ക് ആര്‍ത്തവകാലമാകുമ്പോള്‍ ക്ഷമിക്കാനാവാതെ വ്യപിചാരത്തിലേക്ക് പോകുന്നവരുണ്ടെങ്കില്‍ അങ്ങിനെ ചെയ്യരുത് അവര്‍ക്ക് നേരായമാര്‍ഗ്ഗത്തില്‍ മറ്റൊരു സ്ത്രീയെക്കൂടി വിവാഹം ചെയ്യാവുന്നതാണ് എന്ന അര്‍ത്ഥമുള്ള ഒരു പ്രയോഗം ബഹുഭാര്യത്വം ആവശ്യമാകുന്ന നിരവധി സാഹചര്യങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ കാന്തപുരം പറഞ്ഞപ്പോള്‍ ആപ്രയോഗത്തില്‍ കടിച്ചുതൂങ്ങിഅതിനെ തന്റെ പലഗൂഢ ലക്ഷ്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുകയാണ് റുമാന. കഴിഞ്ഞപോസ്റ്റില്‍ ലക്ഷ്യം വേറെ പലതുമായിരുന്നെങ്കില്‍ ഇവിടെവളരെ വിചിത്രമായ മറ്റൊരു ലക്ഷ്യമാണ്. മതത്തിന്റെ അടിവേരായ പ്രാഥമിക മതപഠനത്തിന്റെ വേരറുക്കുക.ഇസ്ലാമിന്റെ ശത്രുക്കള്‍ ഇപ്പോള്‍ കിണഞ്ഞുശ്രമിക്കുന്നതും അതിനുതന്നെ. അതിനുവേണ്ടി തുഛമായ ശം‌ബളം പറ്റി കുട്ടികളെ മതം പഠിപ്പിക്കുന്ന പാവങ്ങളുടെയും എത്രയോ പണം സമ്പാദിക്കാവുന്ന കാലത്ത് നാടും വീടും ത്യജിച്ച് അന്യദിക്കുകളില്‍ ഇല്‍‌മ് തേടി പള്ളിയുടെ സിമന്റ് തറയില്‍ അന്തിയുറങ്ങുന്ന പാവപ്പെട്ട മുത‌അല്ലിംകളുടെയും കഞ്ഞിയില്‍ പാറ്റയിടാന്‍ വേണ്ടി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.
    സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ മുഅല്ലിം കള്‍ക്കോ മുത‌അല്ലിംകള്‍ക്കോ സാധാരണ പള്ളിക്കമ്മിറ്റിക്കാരാരും ഭക്ഷണം ഏര്‍പ്പാടാക്കാറില്ല. ഇനി അങ്ങിനെ ഉണ്ടെങ്കില്‍ അത് പാടില്ല എന്ന് പറയാമായിരുന്നു. എവിടെയോ നടന്നു എന്ന് പറയപ്പെടുന്ന ഒരു ഒറ്റപ്പെട്ട സംഭവം പൊക്കിപ്പിടിച്ചുകൊണ്ടാണ് ഇത് ചെയ്യുന്നത് എങ്കില്‍ എത്രയോ പെണ്‍കുട്ടികള്‍ സ്വന്തം പിതാവിനാല്‍ ഗര്‍ഭിണികളാകുന്നതായി നാം പത്രത്തില്‍ വായിക്കുന്നു. അത് കൊണ്ട് ഒരുപിതാവിനെയും വീട്ടില്‍ കയറ്റാന്‍ പാടില്ല എന്ന് പറയാനൊക്കുമോ.
    മദീനാപള്ളിയില്‍ പ്രവാചകന്‍ കാണിച്ചുതന്നതാണീ വിദ്യഭ്യാസം. ഈ നബിചര്യക്കെതിരെ റുമാന കുറേ കാലമായി വാളെടുക്കുന്നു.വിശുദ്ദമായ തക്ബീര്‍ ധ്വനികളെ കൂവലെന്ന് അധിക്ഷേപിച്ചവള്‍ക്ക് ഇതിനപ്പുറവും തോന്നാതിരുന്നാലേ അത്ഭുതപ്പെടേണ്ടതുള്ളൂ.
    മഹത്തായ ഇസ്ലാമെന്നും ദീനെന്നുമെല്ലാം റുമാന പറയുന്ന ഈ വിശ്വാസമുണ്ടല്ലോ അത് റുമാനക്കാരും പായ്ക്ക് ചെയ്തുകൊണ്ടുതന്നതൊന്നുമല്ല. അത് ഈപാവങ്ങള്‍ അരവയര്‍ മുറുക്കിയുടുത്തും അല്ലാഹു അവര്‍ക്ക് നല്‍കിയ ഭക്ഷണം(അതേ റുമാന കഫം എന്ന് അധിക്ഷേപിച്ച സാധനം) ആരാന്റെ വീടുകളില്‍ നിന്നും കഴിച്ചും നിങ്ങള്‍ക്കെത്തിച്ചുതന്നതാണ്.കുരുത്തക്കേട് പറയല്ലേ പെങ്ങളേ....
    അവര്‍ക്കും നിങ്ങള്‍ക്കും ഭക്ഷണം തരുന്നത് ഒരേ അല്ലാഹുവാണെന്നത് മറക്കരുത് പെങ്ങളേ...
    ഇപ്പോള്‍ സ്നേഹമുള്ള സിംഹത്തോടൊപ്പ മൂക്കറ്റം ഉണ്ട് തൂറിക്കഴിയുമ്പോള്‍ മറ്റു കുറേ പാവങ്ങള്‍ക്ക് അല്ലാഹു മറ്റൊരു മാര്‍ഗ്ഗത്തിലൂടെ ഭക്ഷണം നല്‍കുന്നത് കാണുമ്പോള്‍ സഹിക്കുന്നില്ലല്ലേപെങ്ങളേ....
    പെങ്ങള്‍ ഭക്ഷണം കൊടുക്കണ്ടാ.... നയാപൈസയും കൊടുക്കണ്ടാ... ഇവരേയും അല്ലാഹുവിന്റെ പ്രീതിമാത്രം കാംക്ഷിച്ച് ഇവര്‍ക്ക് ഭക്ഷണം നല്‍കുന്ന നിരപരാധികളായ ഉമ്മ പെങ്ങമ്മാരേയും അപമാനിക്കാതിരുന്നാല്‍ മതി!. പരലോകത്തില്‍ വിശ്വാസമുള്ള സ്വര്‍ഗ്ഗത്തില്‍ വിശ്വാസമുള്ള ഞങ്ങള്‍ കുറേയാളുകളുണ്ടിവിടെ ഞങ്ങള്‍കൊടുത്തോളാം പെങ്ങളേ....
    ഞങ്ങള്‍ ഉണ്ടില്ലെങ്കിലും അവരെ ഞങ്ങള്‍ ഊട്ടും കാരണം ഞങ്ങള്‍ക്ക് വലുത് ദീനാണ്.ദുനിയാവിനേക്കാള്‍ വലുത് ആഖിറമാണ് പെങ്ങളേ...
    പെങ്ങള്‍ തല്‍ക്കാലം ബ്ലോഗെഴുതി കമന്റ് വാങ്ങി സുഖമായി കഴിഞ്ഞോളൂ!

    ReplyDelete
  9. ഇത് മുത അല്ലിംകളുടെ മാത്രം പ്രതേകതയല്ല, ഇത്ത പറഞ്ഞ പോലെ എല്ലാ മുത അല്ലിംങ്ങളും ഇത്തരക്കാരാണ് എന്ന് ഒരിക്കലും പറയാൻ നമുക്ക് കഴിയില്ല,സമൂഹത്തിൻ ഗുണകരമായ രിതിയിൽ പ്രവറ്ത്തിക്കുന്ന ധാരാളം ഉസ്താദ്മാരെ നമുക്ക് കണാൻ
    കഴിയും. മലപ്പുറം ജില്ലയിലെ പ്രശസ്തമായ ഒരു മുസ്ലിം തീർത്താടന കേന്ദ്രത്തിൽ എല്ലാ ആഴ്ചകളിലും നടന്ന് വരുന്ന ‘സ്വലാത്’എന്ന ചടങ്ങിലേക്ക് വരുന്ന സ്ത്രീകളെ (ഇതിന്റെ ഇസ്ലാമികമാനം എനിക്കറിയില്ല ജുമുഅ അടക്കമുള്ള നമസ്കാരങ്ങളിൽനിന്നും സ്ത്രീകളെ വിലക്കിയവർക്ക് ഇത്തരം ‘സ്വലാത് നഗറു’കളിലേക്ക് സ്ത്രീകള് വരൂന്നത്തിനെ കുറിച്ച് വ്യക്ഥമായ ഉത്തരമില്ല ).ല്ലക്ഷ്യമിട്ട് പ്രദേശത്തെ ചെറുപ്പക്കാർ സ്വന്തം പേരൂം മൊബൈൽ നബ്ബറും ചേർത്ത് VISITING CARD അടിച്ചിറക്കി വിതരണം ചെയ്യുന്നുന്ഡത്രെ.ഇവിടെയെത്തുന്ന മിക്ക വിരഹ വേദന അനുഭവിക്കുന്ന സ്ത്രീകൾക്കും ഈ CARD ഒരു ആശ്വാസമാണത്രെ....
    സത്യത്തിൽ എവിടെയാണ് നമുക്ക് പിഴച്ചത്,എവിടെയാണ് പിഴക്കുന്നത് പുറമെ കാണിക്കുന്ന ഭക്തിയും,ദൈവ ഭയവും മനസ്സിന്റെ ഉള്ളിലും കാത്ത് സൂക്ഷിക്കുന്നുൻഡൊ എന്ന് ഓരോ‍രുത്തരും ചിന്തിക്കണം. അതിന്ന് കഴിയാതെ പൊവുന്നതാണ് ഈ സമുദായത്തിന്റെ ശാ‍പം.

    ReplyDelete
  10. afsal,ഞാന്‍ ഇങ്ങിനെയല്ലെ പറഞ്ഞത്

    അന്യന്റെ ഭക്ഷണം ഓസിയില്‍ കിട്ടുന്നവര്‍ക്ക് മാത്രമെ അതിന്ന് സാധിക്കൂ എന്ന് പറയുമ്പോള്‍ തന്നെ മൂല്യങ്ങളെ മുറുകെ പിടിച്ച് തുച്ഛമായ ശമ്പളത്തില്‍ ദീന്‍പടിപ്പിക്കുന്ന ഒരുകൂട്ടം പച്ചയായ മനുഷ്യര്‍ ഇവര്‍ക്കിടയി ഞെരുങ്ങി ജീവിക്കുന്നു യാഥാര്‍ത്ഥ്യവും നാം മറന്നുകൂടാ. അത്തരത്തിലുള്ള ഉസ്താദുമാര്‍ ഇന്നും നിലവിലുണ്ട് എന്നത് കൊണ്ടാണ്‍ ചിലയിടത്തെങ്കിലും പള്ളിദറസുകളും മദ്രസകളും മാനഹാനിയില്ലാതെ ഇസ്ലാമിക സംസ്കാരം മുറുകേപിടിച്ച് മുന്നോട്ട് പോകുന്നത് എന്നും നാം വിസ്മരിക്കാന്‍ പാടുള്ളതല്ല.

    ഇത് വായിച്ചിട്ട് താങ്കള്‍ക്ക് എന്താണ് മനസ്സിലായത്?

    ReplyDelete
  11. ഇങ്ങിനെ ഒരു മുങ്കൂര്‍ ജാമ്യം എടുത്തത് വിമര്‍ശനങ്ങളെ തടയാനായിരിക്കാം. പക്ഷേ ഈപോസ്റ്റ് വായിക്കുന്ന ആര്‍ക്കും നിങ്ങളുടെ ഉദ്ദേശശുദ്ദി മനസ്സിലാകും.

    ReplyDelete
  12. afsal; താങ്കള്‍ ആരുടെ പക്ഷത്താണ്..???

    ഞാന്‍ സൂചിപ്പിച്ച ‘ചിലര്‍’എന്ന വിഭാഗത്തിനെയാണോ താങ്കള്‍ ന്യായികരിക്കുന്നത്..? എന്‍ങ്കില്‍ ഹാ..കഷ്ടം എന്നെ പറയേണ്ടൂ.

    ഞാന്‍ ന്യായീകരിക്കുന്നതും സംരക്ഷിക്കാന്‍ ആവശ്യപ്പെടുന്നതും മൂല്യങ്ങളെ മുറുകപ്പിടിച്ച് ദീന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന മുത‌അല്ലിമീങ്ങളെയും മുഅ‌ല്ലിമീങ്ങളെയുമാണ്.
    അല്ലാതെ.......... ‘ചിലര്‍’എന്ന വിഭാഗത്തില്‍ പെട്ടവരെയല്ല.

    അള്ളാഹു നമ്മെ ഈ ‘ചില’രില്‍ നിന്ന് കാത്ത് രക്ഷിക്കുമാറാകട്ടെ…(ആമീന്‍).

    ReplyDelete
  13. ഈ ‘ചിലര്‍’ എന്ന പരിചയും കൊണ്ട് നിങ്ങള്‍ കളിക്കുന്ന തീക്കളി നിങ്ങളുടെ നാശത്തിനാവാതിരിക്കട്ടെ!

    ReplyDelete
  14. മറ്റുള്ളവർക്ക്‌ എന്തെങ്കിലും കുറവുകളുണ്ടോ എന്ന് അന്വേഷിച്ച്‌ നടന്ന് വിശ്വാസികൾക്കിടയിൽ ഭയങ്കര അനാശാസ്യമാണ്‌ നടക്കുന്നതെന്ന് വരുത്തി തീർക്കുന്നതിൽ മനസ്സുഖം കണ്ടെത്തൽ കാപഡ്യമാണെന്ന് എന്നാണാവോ റുമാനമാർ മനസിലാക്കുക?പരലോകത്ത്‌ അവരുടെ പുതപ്പുകൾ നിങ്ങൾക്കനുകൂലമായി സാക്ഷി നിൽക്കുന്നതിനേക്കാൾ നിങ്ങൾ ഉണ്ടാക്കി വെച്ച കുറ്റങ്ങൾ ന്യങളെ ക്രൂശിക്കുമെന്ന് അറിയാൻ ശ്രമിക്കുക അധ്വാനം വൃധാവിലായ ചിലർ ഞങ്ങൾ നല്ല പ്രവർത്തനങ്ങളാണ്‌ നടത്തുന്നതെന്ന് ധരിക്കുന്നു എന്ന ഖുർ.ആൻ വാക്യം(അൽ കഹ്‌.ഫ്‌) റുമാനയെ പോലുള്ള ചിലരെ പറ്റിയാണെന്ന് ഓർക്കാൻ ശ്രമിക്കുക..മത വിരോധികളുടെ കയ്യടി ഇവിടെ വാങ്ങാൻ സാശ്വതമായ പരലോകം നശിപ്പിക്കല്ലേ!

    ReplyDelete
  15. muham,

    ഈ‘ചിലരെ’ സംരക്ഷിക്കാന്‍ ഇത്തരം ഫത്‌വകളുടെ ആവശ്യമില്ല.
    ഈ ‘ചിലരെ’ജനങ്ങള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞിട്ടുണ്ട്.

    തിരിച്ചറിഞ്ഞിട്ടും തിരിച്ചറിയാത്തവര്‍ ഈ ‘ചിലരില്‍’പെട്ടവര്‍ തന്നെ.അത് കൊണ്ട് തന്നെ ഉസ്താദ് പറഞ്ഞ ഫത്‌വയാണ് ഈ ‘ചിലര്‍ക്ക്’ഉചിതമായിട്ടുള്ളത്.

    ReplyDelete
  16. പാവപ്പെട്ട മതാധ്യാപല്കരേയും മത വിദ്യാര്‍ത്ഥികളേയും അധിക്ഷേപിച്ചിട്ട് ചിലര്‍ ചിലര്‍ എന്ന് പിച്ചും പേയും പറയുന്നത് ഏത് സംസ്കാരമാണെന്നറിയില്ല. എന്തായാലും ഇസ്ലാമിന്റേതല്ല.മറ്റുള്ളവരുടെ കുറ്റവും കുറവും തേടിനടന്ന് എന്തിനാണിത്താത്താ ഇങ്ങിനെ പാപം പേറുന്നത്?
    ക്ഷീരമുള്ളോരകിടിന്‍ ചോട്ടിലും കൊതുകിന് ചോരതന്നെ പഥ്യം!
    എന്ന് കവിപറഞ്ഞതെത്രശരി.?
    മുന്‍‌കൂര്‍ ജാമ്യത്തിനായി ഐസ്ക്രീമിന് മുകളില്‍ മുന്തിരിവെക്കുമ്പോലെ കുറച്ച് നല്ല വാക്കുകള്‍ചേര്‍ത്താല്‍ ആരെയും എന്ത് തോന്ന്യാസവും പറയാമെന്ന് ഇത്താത്തയെ ആരാണ് പഠിപ്പിച്ചത്?
    എനിക്കും പറയാനുള്ളത് നേരത്തെ ഒരു സഹോദരന്‍ പറഞ്ഞ വാക്കുകളാണ്

    പെങ്ങള്‍ ഭക്ഷണം കൊടുക്കണ്ടാ.... നയാപൈസയും കൊടുക്കണ്ടാ... ഇവരേയും അല്ലാഹുവിന്റെ പ്രീതിമാത്രം കാംക്ഷിച്ച് ഇവര്‍ക്ക് ഭക്ഷണം നല്‍കുന്ന നിരപരാധികളായ ഉമ്മ പെങ്ങമ്മാരേയും അപമാനിക്കാതിരുന്നാല്‍ മതി!. പരലോകത്തില്‍ വിശ്വാസമുള്ള സ്വര്‍ഗ്ഗത്തില്‍ വിശ്വാസമുള്ള ഞങ്ങള്‍ കുറേയാളുകളുണ്ടിവിടെ ഞങ്ങള്‍കൊടുത്തോളാം പെങ്ങളേ....
    ഞങ്ങള്‍ ഉണ്ടില്ലെങ്കിലും അവരെ ഞങ്ങള്‍ ഊട്ടും കാരണം ഞങ്ങള്‍ക്ക് വലുത് ദീനാണ്.ദുനിയാവിനേക്കാള്‍ വലുത് ആഖിറമാണ് പെങ്ങളേ...
    പെങ്ങള്‍ തല്‍ക്കാലം ബ്ലോഗെഴുതി കമന്റ് വാങ്ങി സുഖമായി കഴിഞ്ഞോളൂ!

    ReplyDelete
  17. safar ,AK / എ.കെ ,

    ഞാ‍ന്‍ ‘ചിലരെന്ന്’ചാപ്പയടിച്ചത്..

    [കുറച്ച് നാളുകളായി നമ്മുടെ സാംസ്കാരിക കേരളത്തിന്റെ പലഭാഗങ്ങളിലും അദ്ധ്യാപകരെന്നപേരില്‍ ദീന്‍ പഠിപ്പിക്കുന്ന മദ്രസകളിലും പള്ളി ദറസുകളിലും നുഴഞ്ഞ് കയറി പഠിതാക്കളായ ബാലികമാരെയും ഈ അദ്ധ്യാപകര്‍ക്ക് ഭക്ഷണം വിളമ്പുന്ന വീട്ടമ്മമാരെയും തന്റെ വികാരം ശമിപ്പിക്കാനുള്ള യന്ത്രങ്ങളായി കാണുന്നവരാണ്‍ ഈ ‘ചിലര്‍ ’]

    ഇവരെയാണ്.

    താങ്കള്‍ ആരെക്കുറിച്ചാണ് പറയുന്നതെന്ന് എനിക്കറിയില്ല.മാത്രമല്ല...മൂല്യങ്ങളെ മുറുകെ പിടിച്ച് തുച്ഛമായ ശമ്പളത്തില്‍ ദീന്‍പടിപ്പിക്കുന്ന ഒരുകൂട്ടം പച്ചയായ മനുഷ്യര്‍ ഇവര്‍ക്കിടയി ഞെരുങ്ങി ജീവിക്കുന്നു, എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യണമെന്ന് വിശ്വസിക്കൂന്നവളുമാണ് ഞാന്‍.

    താങ്കള്‍ ആര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്???

    ‘നമ്മുടെ സാംസ്കാരിക കേരളത്തിന്റെ പലഭാഗങ്ങളിലും അദ്ധ്യാപകരെന്നപേരില്‍ ദീന്‍ പഠിപ്പിക്കുന്ന മദ്രസകളിലും പള്ളി ദറസുകളിലും നുഴഞ്ഞ് കയറി പഠിതാക്കളായ ബാലികമാരെയും ഈ അദ്ധ്യാപകര്‍ക്ക് ഭക്ഷണം വിളമ്പുന്ന വീട്ടമ്മമാരെയും തന്റെ വികാരം ശമിപ്പിക്കാനുള്ള യന്ത്രങ്ങളായി കാണുന്നവരെയോ’?


    പിന്നെ നിങ്ങളുടെ പാതിരാപ്രസംഗം കേട്ട് നരകത്തിലാവുമെന്ന് ഭയന്ന് ഇംഗ്ലീഷ്പഠിക്കാത്തവരെ കുറിച്ച് ഓര്‍ക്കുമായിരിക്കുമല്ലോ... അത്തരത്തിലുള്ള ഉപദേശങ്ങളായെ താങ്കള്‍ ബാക്കി പറഞ്ഞ ഭാഗത്തോട് എനിക്ക് കാണാനാവൂ.

    ഈ ഉപദേശം നിങ്ങളില്‍ പെട്ട ചിലരോട് പറയാന്‍ സഹോദരന്മാര്‍ സംയം കണ്ടെത്തിയാ‍ല്‍ സമുദായത്തിലെ പിളര്‍പ്പ് ഒഴിവാക്കാമായിരുന്നു.,

    ReplyDelete
  18. ഇതുവരേ റുമാന നല്‍കിയ ഉത്തരങ്ങള്‍ വായിച്ചവര്‍ക്കറിയാം റുമാന തിരുത്താന്‍ ഒരിക്കലും ഒരുക്കമല്ല എന്ന്. അതുകൊണ്ട് എനിക്കങ്ങിനെ ഒരു വ്യാമോഹമില്ല. എങ്കിലും പറയട്ടെ ഈ പാവങ്ങളുടെ ഇറച്ചിതിന്നിട്ട് വേണോ റുമാനക്ക് ബ്ലോഗറായി പേരെടുക്കാന്‍? പഠിപ്പിക്കുന്ന കുട്ടികളുടെ ആര്‍ഭാടവസ്ത്രങ്ങള്‍ കാണുമ്പോള്‍ സ്വന്തം മക്കളുടെ കീറാറായ വസ്ത്രങ്ങളോര്‍ത്ത് നെടുവീര്‍പ്പിടുന്ന ഈസാധുക്കളുടെ ചോരയും കഫവും തിന്നാനുള്ള ഈ ആര്‍ത്തിനന്നല്ല റുമാനാ. എന്തുപറഞ്ഞാലും ചിലര്‍... ചിലര്‍... എന്ന് പറഞ്ഞ് ചുണ്ട് തുടക്കാതെ നിങ്ങള്‍ എഴുതിയത് മനസ്സിലെ വിഷം ഇറക്കിവെച്ച് ഒന്ന് വായിച്ചു നോക്കൂ... ഈ ആക്ഷേപിച്ചവരില്‍ പാവനമായ ദീനിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചുതന്ന വന്ദ്യ ഗുരുക്കന്മാര്‍ വരേ യില്ലേ?
    പിന്നെയും ചിലര്‍...ചിലര്‍ എന്നുപറഞ്ഞ് നല്ലത് പറഞ്ഞുതരുന്നവരെയും ആക്ഷേപിക്കുന്നെങ്കില്‍ ആയിക്കോ...നിങ്ങള്‍ കാരണം അല്ലാഹുവിന്റെ ശാപം ഞങ്ങളുടെ മേല്‍ ഉണ്ടാവാതിരിക്കട്ടെ! (ഇതുകണ്ടിട്ട് പ്രതികരിക്കാതിരുന്നാല്‍ അങ്ങിനെ സംഭവിക്കുമോ എന്ന ഭയം കൊണ്ടാണ്)

    ReplyDelete
  19. ക്ഷീരമുള്ളോരകിടിന്‍ ചോട്ടിലും കൊതുകിന് ചോരതന്നെ പഥ്യം!

    ReplyDelete
  20. Idris arakkal,Rasleena നന്ദി..

    ഇസ്ലാമിക കാര്യങ്ങളില്‍ ആരെങ്കിലും സംശയം ചോദിക്കുമ്പോള്‍ തുപ്പി ത്തോല്പിക്കുന്ന “ചിലരുടെ”സമീപനത്തിന്ന് വിപരീതമായി മറുപടിപറഞ്ഞ സുഹൃത്തിനെ അഭിനന്ദിക്കേണ്ടതുണ്ട്.

    അദ്ദേഹം തന്ന ഉത്തരങ്ങള്‍ എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാകും എന്ന് ഞാന്‍ വിശ്വസിക്കുന്നുമുണ്ട്.

    എന്നാല്‍ കാന്തപുരം ഉസ്താദിന്റെ ആര്‍ത്തവവുമായി ബന്ധപ്പെടുത്തി വന്ന ബഹുഭാര്യത്വ പ്രസ്ഥാവന ഇവര്‍ തരുന്ന ഉത്തരങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ എനിക്ക് തോന്നുന്നത് ക്ഷമ, കരുണ , കാരുണ്യം , ദയ തുടങ്ങിയ മനുഷ്യന്റെ സ്വഭാവാവുമായി ബന്ധപ്പെടുത്തി കുര്‍‌ആനില്‍ പറഞ്ഞ കാര്യങ്ങളായിരുന്നില്ലെ പുരുഷന്മാര്‍ക്ക് തന്റെ ഭാര്യക്ക് ആര്‍ത്തവമുണ്ടാകുമ്പോള്‍ കരണീയമായിട്ടുള്ളത് എന്നാണ്.

    ക്ഷമ ഈ മാനിന്റെ പകുതിയാണെന്ന് പഠിപ്പിക്കുന്ന നമ്മുടെ ഉസ്താദ് മാര്‍ക്കും നമുക്കും ക്ഷമ നഷ്ടപ്പെട്ട് കൊണ്ടിരിക്കാന്‍ എന്താണ് സംഭവിച്ചത് എന്ന് അള്ളാഹുവിന്ന് മാത്രമെ അറിയൂ. മാത്രമല്ല ബഹുഭാര്യത്വത്തിന്റെ കാരണങ്ങള്‍ എണ്ണിയ കൂട്ടത്തില്‍ മേല്പറഞ്ഞ പ്രസ്ഥാവനക്ക് ബലം കൊടുക്കുന്ന കുര്‍‌ആന്‍ സൂക്തങ്ങളോ ഹദീസുകളോ അടിസ്ഥാനമാക്കിയായിരുന്നോ ഈ പ്രസ്ഥാവനയെന്നും അറിയേണ്ടതുണ്ട്. അങ്ങിനെ സ്ഥിരീകരിക്കാന്‍ പാകത്തിനുള്ള തെളിവുകളുമുണ്ടെങ്കില്‍ ഇക്കാലമത്രയും ദീന്‍പഠിച്ചവര്‍ക്ക് പോലും പുതിയ അറിവായി മാറിയ ഈ പ്രസ്ഥാവന അംഗീകരിക്കാന്‍ ആസൂക്തങ്ങള്‍/ഹദീസുകള്‍ പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതുമുണ്ട് എന്നാണ് എന്റെ എളിയ അഭിപ്രായം.

    ReplyDelete
  21. Idris arakkal ,


    എന്നെ ഉപദേശിക്കാന്‍ സമ്മയം കണ്ടെത്തിയതിന്ന് നന്ദി..

    ഈ ഉപദേശം നിങ്ങളില്‍ പെട്ട ചിലരോട് പറയാന്‍ സഹോദരന് സംയം കണ്ടെത്തിയാ‍ല്‍ സമുദായത്തിലെ പിളര്‍പ്പ് ഒഴിവാക്കാമായിരുന്നു.,

    എന്നോട് പറഞ്ഞതൊക്കെ നിങ്ങള്‍ക്കും അവര്‍ക്കും ആവാലോ അല്ലെ.....അതോ എനിക്ക് മാത്രമായി ചുരുക്കപ്പെട്ടോ താങ്കള്‍ പറഞ്ഞ കാര്യങ്ങളൊക്കെ..???

    ReplyDelete
  22. [കുറച്ച് നാളുകളായി നമ്മുടെ സാംസ്കാരിക കേരളത്തിന്റെ പലഭാഗങ്ങളിലും അദ്ധ്യാപകരെന്നപേരില്‍ ദീന്‍ പഠിപ്പിക്കുന്ന മദ്രസകളിലും പള്ളി ദറസുകളിലും നുഴഞ്ഞ് കയറി പഠിതാക്കളായ ബാലികമാരെയും ഈ അദ്ധ്യാപകര്‍ക്ക് ഭക്ഷണം വിളമ്പുന്ന വീട്ടമ്മമാരെയും തന്റെ വികാരം ശമിപ്പിക്കാനുള്ള യന്ത്രങ്ങളായി കാണുന്നവരാണ്‍ ഈ ‘ചിലര്‍ ’]

    റുമാന പറഞ്ഞത് ഒരു പ്രത്യേക വിഭാഗത്തെ താറടിച്ച് കാണിക്കാനാണെന്ന് എനിക്ക് തൊന്നുന്നില്ല. മറിച്ച് ഇത്തരം ആളുകളായ ‘ചിലർ‘ നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിൽ അവർക്ക് ബഹുമാനപ്പെട്ട കാന്തപുരത്തിന്റെ പ്രസ്താവന പ്രകാരം ബഹുഭാര്യത്വത്തിന് അനുമതി ഉണ്ടായിരിക്കും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കാരണം ഇത്തരക്കാർ സമൂഹത്തിൽ ഉണ്ടാക്കാനിടയുള്ള പ്രശ്നങ്ങളെ കുറിച്ചാലോചിക്കുമ്പോൾ അതാണ് കൂടുതൽ ഉത്തമം എന്ന് തോന്നുന്നു.

    ഇവിടെ റുമാനയെ നരകം കാട്ടിപേടിപ്പിക്കുന്നവർ മനസ്സിലാക്കേണ്ടത് ഈ നരകവും സ്വർഗവും കിട്ടാനുള്ള മാനദ്ണ്ഡം നിശ്ചയിന്നത് നിങ്ങളാരെങ്കിലുമാണോ പ്രിയ സഹോദരന്മാരെ? ഓരോ പ്രവൃത്തിയും നല്ലതാണോ ചീ‍ത്തയാണോ എന്ന് അന്തിമമായ തീരുമാനിക്കുന്നത് അല്ലാഹു മാത്രമാണ്.


    സത്യത്തിൽ ഇങ്ങനെ ‘ചിലർ‘ ഉണ്ടെങ്കിൽ അവരെ സമൂഹം തിരിച്ചറിയണം എന്നായിരുന്നില്ലേ നിങ്ങൾ പറയേണ്ടിയിരുന്നത്. മറിച്ച് നിങ്ങളീ ‘ചിലർക്ക്‘ വേണ്ടി വാദിക്കുന്നു. ഈ ‘ചിലരുടെ’ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് ‘ചില‘ സഹോദരരന്മാർ വീണ്ടും വീണ്ടും സ്വയം പരിഹാസ്യതയുടെ പടുകുഴിയിലേക്ക് നിപതിക്കുന്നത് കാണുമ്പോൽ സത്യത്തിൽ സഹതാപമുണ്ട്.

    ReplyDelete
  23. റുമാനക്ക് മതപണ്ഡിതന്മാരോടും മതവിദ്യാര്‍ഥികളോടും മദ്രസ്സാ‍ാധ്യാപകരോടുമെല്ലാമുള്ള പക കഴിഞ്ഞ അവരുടെ മൂന്ന് പോസ്റ്റുകളും വായിച്ച് ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതാണ്.ഇത് തിരിച്ചറിഞ്ഞ് പലരും അവരുടെ ചിന്താഗതികള്‍ മാറണം എന്ന് നിലക്ക് അവരുടെ നിരീക്ഷണങ്ങളെ എതിര്‍ക്കുന്നുണ്ട്.
    ആദ്യം ഒരു ‘ചിലരെ’ ഉണ്ടാക്കിവച്ച് എതിര്‍ക്കുന്നവരെ മുഴുവന്‍ അതിലേക്കിടുന്ന തന്ത്രവും പയറ്റുന്നു. ഒരു പ്രത്യേകപണ്ഡിതനെ എതിര്‍ക്കുന്നു എന്ന കാരണത്താല്‍ അവരെ ചുമക്കുന്നവര്‍ വളരെ ശ്രദ്ദിക്കേണ്ടിയിരിക്കുന്നു.
    ‘ഇവിടെ റുമാനയെ നരകം കാട്ടിപേടിപ്പിക്കുന്നവർ മനസ്സിലാക്കേണ്ടത് ഈ നരകവും സ്വർഗവും കിട്ടാനുള്ള മാനദ്ണ്ഡം നിശ്ചയിന്നത് നിങ്ങളാരെങ്കിലുമാണോ പ്രിയ സഹോദരന്മാരെ? ഓരോ പ്രവൃത്തിയും നല്ലതാണോ ചീ‍ത്തയാണോ എന്ന് അന്തിമമായ തീരുമാനിക്കുന്നത് അല്ലാഹു മാത്രമാണ്.’
    എന്നെഴുതിയ സഹോദരന്‍ സഹതാപമര്‍ഹിക്കുന്നു. ആരും ഇവിടെ നരകം കാട്ടിപേടിപ്പിച്ചിട്ടില്ല.
    മറ്റുള്ളവര്‍ക്കെതിരെ അകാരണമായി വ്യഭിചാരാരോപണം നടത്തുന്നതും മറ്റുള്ളവരെ അപമാനിക്കുന്നതും മറ്റുള്ളവര്‍ ചെയ്യുന്ന നന്മകളെ മുടക്കുകയും ചെയ്യുന്നതുമെല്ലാം നരകത്തിലേക്ക് നയിക്കുമെന്ന് ഒരാളെ ഓര്‍മ്മിപ്പിക്കുന്നതെങ്ങിനെയാണ് നരകം കാട്ടി പേടിപ്പിക്കലാകുന്നത്?
    ഇല്ലാത്തതിനെ ഉണ്ടാക്കി മതരംഗം മൂല്യച്യുദിയിലാണെന്ന് വരുത്തിതീര്‍ക്കാനുള്ള ഈശ്രമം ഈമാനുള്ളവരാരും അനുവദിച്ചുതരില്ല. എവിടെയെങ്കിലും ഒറ്റപ്പെട്ടസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ സാംസ്കാരികകേരളത്തിന്റെ പലഭാഗങ്ങളേയും ഒന്നിച്ചാക്ഷേപിക്കുന്നത് ആരെ സുഖിപ്പിക്കാനാണ്?
    എന്തെങ്കിലും എഴുതിപ്പിടിപ്പിച്ച് നാല് വായനക്കാരെ ഉണ്ടാക്കുവാന്‍ ഒരുമ്പെട്ടിറങ്ങുന്നവര്‍ക്ക് വളം വച്ചുകൊടുക്കുന്നവര്‍ അവര്‍ ഉണ്ടാക്കികൊണ്ടിരിക്കുന്ന പല പുകിലുകള്‍ക്കും ഉത്തരവാദിത്തം പറയേണ്ടി വരും

    ReplyDelete
  24. Muhsin,

    നമ്മുടെ സാംസ്കാരിക കേരളത്തിന്റെ പലഭാഗങ്ങളിലും അദ്ധ്യാപകരെന്നപേരില്‍ ദീന്‍ പഠിപ്പിക്കുന്ന മദ്രസകളിലും പള്ളി ദറസുകളിലും നുഴഞ്ഞ് കയറി പഠിതാക്കളായ ബാലികമാരെയും ഈ അദ്ധ്യാപകര്‍ക്ക് ഭക്ഷണം വിളമ്പുന്ന വീട്ടമ്മമാരെയും തന്റെ വികാരം ശമിപ്പിക്കാനുള്ള യന്ത്രങ്ങളായി കാണുന്നവരാണ്‍ ഈ ‘ചിലര്‍ ’


    അള്ളാഹു നമ്മെ ഈ ‘ചില’രില്‍ നിന്ന് കാത്ത് രക്ഷിക്കുമാറാകട്ടെ…(ആമീന്‍)

    മൂല്യങ്ങളെ മുറുകെ പിടിച്ച് തുച്ഛമായ ശമ്പളത്തില്‍ ദീന്‍പടിപ്പിക്കുന്ന ഒരുകൂട്ടം പച്ചയായ മനുഷ്യര്‍ ഇവര്‍ക്കിടയി ഞെരുങ്ങി ജീവിക്കുന്നു , ഇവര്‍ക്ക് സമുദായത്തിനെ മൂല്യച്യുതിയില്‍നിന്ന് കരകയറ്റാന്‍ റബ്ബ് കരുത്ത് നല്‍കുമാറാകട്ടെ...
    ഇവരെ കണ്ടെത്തി എല്ലാ സഹായവും ചെയ്യാന്‍ അള്ളാഹുനമുക്ക് തൌഫീഖ് നകുമാറാകട്ടെ..

    സമൂഹത്തിലും സമുദായത്തിലും ഫിത്നയും ഫസാദുമുന്ന്ടാക്കുന്നവരെയും ഐക്യത്തെ തകര്‍ക്കുന്നവരെയും ദൈവം പരാജയപ്പെടുത്തുമാറാകട്ടെ.(ആമീന്‍)

    ReplyDelete
  25. സംവാദകൻ ,

    നിങ്ങളുടെ രോഷം എനിക്ക് മനസ്സിലാകും,

    കണ്ണിയത്ത് ഉസ്താദിന്റെ ശിഷ്യനായ ???? അങ്ങ് ചിലവാക്കുകള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഉപദേശമല്ല ഉണര്‍ത്തലാണെന്ന് വിനയപൂര്‍വ്വം അറിയിക്കട്ടെ.

    ഈ വിഷയം സുന്നികള്‍ തമ്മിലുള്ള തര്‍ക്കവിഷയമല്ലാത്തതിനാല്‍ താങ്കളുടെ കമന്റ് ഇവിടെ പോസ്റ്റാന്‍ നിര്‍വാഹമില്ല, ക്ഷമിക്കണം.

    കമന്റിന്ന് നന്ദി...

    ReplyDelete
  26. ഈ “ചിലര്‍” ഒരു പ്രത്യേക സമുദായത്തില്‍ മാത്രമല്ല എല്ലാ മത വിഭാഗത്തിലും, രാഷ്ട്രീയത്തിലും ഉണ്ട്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നതും ഒരു സത്യം തന്നെയല്ലേ... “ചിലരുടെ” ചെയ്തികള്‍ കൊണ്ട് തന്നെയല്ലേ ലോകം ഒരു സമുദായത്തെ തന്നെ തീവ്രവാദികളാണെന്ന കാഴ്ചപ്പാടില്‍ എത്തി ചേരുന്നതും...

    സ്വന്തം നില നില്‍പ്പിനും, ആവശ്യങ്ങള്‍ക്കും വേണ്ടി മതത്തെയും രാഷ്ട്രീയത്തെയും കൂട്ട് പിടിക്കുന്ന ഈ “ചിലരെ” ലോകത്തിന് മുന്‍പില്‍ തുറന്ന് കാട്ടിയാലേ മത വിശ്വാസികളും, ജനങ്ങളും രക്ഷപ്പെടുകയുള്ളൂ...

    പക്ഷേ അതിനുള്ള ആര്‍ജവം ഗാന്ധിയുടെ “നിസ്സഹരണം” ശീലിച്ച ഇന്ത്യക്കാര്‍ക്കില്ലാതെ പോകുന്നു...

    ReplyDelete
  27. സഹോദരന്മരെ,
    എന്താണിവിടെ നടക്കുന്നത്. തീരെ പ്രസക്തമല്ലാത്ത, ഒരു ചെറിയ വിഷയത്തെ ഉയർത്തിപിടിച്ച്, മതത്തിന്റെ അനുയായികളെന്ന് അവകാശപ്പെടുന്നവർ തമ്മിലുള്ള യുദ്ധമോ?. കഷ്ടം. ചോദ്യകർത്താവിന്റെ ഉദേശത്തെ അംഗീകരിക്കുബോൾ തന്നെ, വിമർശനങ്ങൾ പക്വമായിരിക്കണം എന്നും, വാദിയെ പ്രതിയാക്കുന്ന പ്രവണത നന്നല്ലെന്നും ഓർമ്മപ്പെടുത്തുന്നു.

    ഈ വിഷയത്തിൽ പല പോസ്റ്റുകളും കണ്ടു.
    കഴിയുമെങ്കിൽ ഈ വിഷയം അവസാനിപ്പിക്കുക റുമാന. (അത്മാർത്ഥമായി ഉത്തരം കണ്ടെത്താനാണ് ശ്രമമെങ്കിൽ, അത് ബ്ലോഗിൽ നിന്നും കിട്ടില്ല, മറ്റുവഴികൾ ശ്രമിക്കുക)

    ReplyDelete
  28. ഇത്‌ വരെ അങ്കം കാണുകയായിരുന്നു :)
    റുമാനയുടെ തനി നിറം മനസ്സിലാക്കാന്‍ മൂന്നു പോസ്റ്റുകളും അതില്‍ റുമാന അനുവദിച്ച കമന്റുകളും (ചിലത്‌ പിന്നീട്‌ ഡിലിറ്റ്‌ ചെയ്യുകയും ചെയ്തു. ) വായിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ''ഒരു വിഭാഗത്തോടുള്ള ഈര്‍ഷ്യത നിങ്ങളെ അനീതി പ്രവൃത്തിക്കുന്നവരാക്കതിരിക്കട്ടെ'' എന്ന് തിരുനബി വചനം ഓര്‍മ്മിപ്പിച്ച്‌ കൊണ്ട്‌ പറയട്ടെ സഹോദരീ.. നിങ്ങള്‍ എന്തിനീ ചര്‍ച്ച തുടങ്ങിയതെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക്‌ തന്നെ അറിയാത്ത തലത്തിലേക്ക്‌ ഇത്‌ വഴിമാറി /മാറ്റിയിരിക്കുന്നു.

    മുസ്ലിം ഐക്യവും, നരകത്തിലെ ഇംഗ്ലീഷും അങ്ങിനെ അങ്ങിനെ മൂന്ന് പോസ്റ്റുകളിലുമായി നിറയുകയാണ്. ഒന്ന് ചോദിച്കോട്ടെ. എന്തിനീ ഒളിച്ചു കളി. ശരിയായ മുഖം , ആശയം വെളിപ്പെടുത്തി പുറത്ത്‌ വന്ന് ഉറക്കെ വിളിച്ച്‌ പറയൂ ബാക്കിയുള്ളത്‌ കൂടി.

    നിങ്ങളുന്നയിച്ച ഒാറോ ആരോപണത്തിനും മറുപടി എഴുതാന്‍ എന്നെ പോലെയുള്ള സാധാരണക്കാരനു (വസ്ഥുതകള്‍ അറിയാവുന്ന) കഴിയും . പക്ഷെ താങ്കളെപ്പോലെ ഉറക്ക നടിക്കുന്നവരെ ഉണര്‍ത്താന്‍ ശ്രമിക്കുന്നത്‌ വിഡ്ഢിത്താമാണെന്ന് കഴിഞ്ഞ പോസ്റ്റില്‍ തന്നെ (21 ചോദ്യങ്ങള്‍ ) മനസ്സിലായതിനാല്‍ മൗനമ ദീക്ഷിക്കുകയായിരുന്നു.

    സമൂഹത്തിലുള്ള പുഴുക്കുത്തുകളെ ചെറുത്തു തോത്‌ പ്പിക്കാന്‍ നാം എന്നും ശ്രമിയ്ക്കണം അതിനു ആര്‍ക്കും എതിരഭിപ്രായമുണ്ടാവില്ല. പക്ഷെ ക്ഷീരം കാണാതെ ചോര മാത്രം തിരയുന്ന കൊതുകിന്റെ അവസ്ഥയില ആപതിക്കരുതെന്ന അപേക്ഷ മാത്രം . ചോര കുടിക്കുന്നതില്‍ പെണ്‍ കൊതുകുകളാണത്രെ ഉത്സാഹ വതികള്‍.. :)

    ഇവിടെ ഒരു സ്ത്രീ എന്ന നിലക്ക്‌ താങ്കള്‍ക്ക്‌ ചോദിക്കാനുള്ള ചോദ്യങ്ങള്‍ (മതപരമായി വിവരമില്ലാത്തതിനാലാണോ എന്ന സംശയം കൂടിയുണ്ട്‌ ) 21 ചോദ്യങ്ങളാക്കി ..അതിനു മറുപടി കിട്ടി. അപ്പോള്‍ അത്‌ നല്‍കിയ ആള്‍ ശരിയല്ല എന്ന മറുമൊഴി. ശരിയായ ഒരാള്‍ മറുപടി നല്‍കിയെന്ന് പറയുന്നു. പക്ഷെ അതാരാണെന്ന് വെളിപ്പെടുതുന്നുമില്ല..

    കഷ്ടം എന്നല്ലാതെ എന്ത്‌ പറയാന്‍.

    ചിലയിടത്ത്‌ ചിലര്‍ നടത്തുന്ന പ്രവൃത്തികള്‍.. അത്‌ മദ്രസ്സയിലും വീട്ടിലും ഓഫീസിലും , കോളേജിലും, പ്ലെയിനിലും , ട്രെയിനിലും , കാറിലും ,ഇപ്പോള്‍ നടു റോട്ടിലും നടക്കുന്നതായി കേള്‍ക്കുന്നു. അതിനു ഭൂരിഭാഗം വരൂന്നവരെ ആക്ഷേപിക്കുന്നതെന്തിനു ? അവര്‍ ചെയ്യുന്ന നന്മ പ്രചരിപ്പിവാന്‍ നിങ്ങളെന്തെങ്കിലും ചെയ്തോ ? തിന്മ ചെയ്യുന്നവര്‍ ചുരുക്കവും അതിനു തായ്‌ വേരില്ലാത്തതുമാണ്.നന്മയെ നിങ്ങള്‍ എങ്ങി നെ അവഹേളിക്കാന്‍ ശ്രമിച്ചാലും അതിനൊരു കോട്ടവും സംഭവിക്കുകയില്ലെ.

    ഇ വിഷയത്തില്‍ നിങ്ങളുടെ പോസ്റ്റില്‍ കമന്റിടുകയില്ലെന്ന് കരുതിയതായിരുന്നു.

    ഒരിക്കല്‍ കൂടി ചോദിക്കട്ടെ. നിങ്ങളുടെ വിഷയമെന്താണ് ?

    best regards

    ReplyDelete
  29. ഇത്തരം ചിലര്‍ എല്ലാവിഭാഗങ്ങളിലുമുണ്ട്. കൃസ്തുമതക്കാര്‍ക്ക് വളരെ മുമ്പേ ഇവര്‍ തലവേദനയാണ്. ഹിന്ദുമതക്കാര്‍ക്ക് ഇന്നത്തെ പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സന്യാസിതീവ്രവാദികള്‍ നല്‍കുന്ന തലവേദന പറയേണ്ടതില്ലല്ലോ. അതുകൊണ്ട് നാം ഈ ചിലരെ നോക്കി എല്ലാവരെയും വിലയിരുത്തരുത്. എല്ലാ നല്ലതിന്റെ ഇടയിലും കെട്ടവകാണാം.കെട്ടതിനെ കയ്യോടെ എടുത്ത് പുറത്തെറിയണം. നല്ലതിനെ അതിന്റെ എല്ലാ പവിത്രതകളോടെയും കാണണം.ചീത്ത കണ്ണാടികള്‍ വെച്ച് നല്ലതിനെയും നോക്കുന്ന അവസ്ഥ ഉണ്ടായിക്കൂടാ.

    ReplyDelete
  30. Mahesh ,ബഷീര്‍ വെള്ളറക്കാട്‌ ,ബീരാന്‍ കുട്ടി പറഞ്ഞു,Manoj ,നന്ദി...

    ബഷീര്‍ വെള്ളറക്കാട്‌ ,

    ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കിയത് ആരെന്നും ഉത്തരത്തെ പിന്താങ്ങിയവര്‍ ആരൊക്കെ എന്നും അറിയാന്‍ ‘21 ചോദ്യങ്ങള്‍’എന്ന ലേഖനത്തിലെ കമന്റ് ബോക്സ് കാണുക.

    http://images.rumanapadikkal.multiply.com/attachment/0/SSBB1QoKCs8AAEbQKew1/21querys.pdf?nmid=84236632


    വിഷയം,
    ബഹു : കാന്തപുരം ഉസ്താദിന്റെ ‘ആര്‍ത്തവകാലത്ത് സ്ത്രീകളുമായി ബന്ധപ്പെടാന്‍ ഇസ്ലാം അനുവദിക്കാത്തതിനാല്‍ ‘ചിലര്‍ക്ക്’ബഹു ഭാര്യത്വമാകാം’ എന്ന ഫത് ഇസ്ലാമികമായി അംഗീകാരമുള്ളതാണോ എന്നാണ്,

    എന്റെ ലേഖനങ്ങള്‍ വായിക്കുകയാണെങ്കില്‍ അതില്‍ കൊടുത്തിരിക്കുന്ന എല്ലാ ലിങ്കുകളൂം വായിക്കാന്‍ അപേക്ഷ.അല്ലെങ്കില്‍ വീണ്ടും താങ്കള്‍ക്ക് ഈ ചോദ്യം തന്നെ ആവര്‍ത്തിക്കേണ്ടിവരും.

    -----------------------------
    ഞാന്‍ എന്താണ് പറയുന്നതെന്ന് താങ്കള്‍ക്ക് മനസ്സിലാകാന്‍ വേണ്ടി മാത്രം , ഒരിക്ക്കല്‍ കൂടി പറയുന്നു.താങ്കള്‍ പറഞ്ഞപോലെ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ പറ്റില്ല. എങ്കിലും ..>(താഴെ)

    --
    നമ്മുടെ സാംസ്കാരിക കേരളത്തിന്റെ പലഭാഗങ്ങളിലും അദ്ധ്യാപകരെന്നപേരില്‍ ദീന്‍ പഠിപ്പിക്കുന്ന മദ്രസകളിലും പള്ളി ദറസുകളിലും നുഴഞ്ഞ് കയറി പഠിതാക്കളായ ബാലികമാരെയും ഈ അദ്ധ്യാപകര്‍ക്ക് ഭക്ഷണം വിളമ്പുന്ന വീട്ടമ്മമാരെയും തന്റെ വികാരം ശമിപ്പിക്കാനുള്ള യന്ത്രങ്ങളായി കാണുന്നവരാണ്‍ ഈ ‘ചിലര്‍ ’


    അള്ളാഹു നമ്മെ ഈ ‘ചില’രില്‍ നിന്ന് കാത്ത് രക്ഷിക്കുമാറാകട്ടെ…(ആമീന്‍)

    മൂല്യങ്ങളെ മുറുകെ പിടിച്ച് തുച്ഛമായ ശമ്പളത്തില്‍ ദീന്‍പടിപ്പിക്കുന്ന ഒരുകൂട്ടം പച്ചയായ മനുഷ്യര്‍ ഇവര്‍ക്കിടയി ഞെരുങ്ങി ജീവിക്കുന്നു , ഇവര്‍ക്ക് സമുദായത്തിനെ മൂല്യച്യുതിയില്‍നിന്ന് കരകയറ്റാന്‍ റബ്ബ് കരുത്ത് നല്‍കുമാറാകട്ടെ...
    ഇവരെ കണ്ടെത്തി എല്ലാ സഹായവും ചെയ്യാന്‍ അള്ളാഹുനമുക്ക് തൌഫീഖ് നകുമാറാകട്ടെ..

    സമൂഹത്തിലും സമുദായത്തിലും ഫിത്നയും ഫസാദുമുന്ന്ടാക്കുന്നവരെയും ഐക്യത്തെ തകര്‍ക്കുന്നവരെയും ദൈവം പരാജയപ്പെടുത്തുമാറാകട്ടെ.(ആമീന്‍)

    ReplyDelete
  31. ബീരാന്‍ കുട്ടിക്കാ,

    ഈ വിഷയത്തില്‍ എന്റെ അവസാനത്തെ ലേഖനമാണിതെന്ന് ഞാന്‍ ലേഖനത്തിന്റെ അവസാനത്തില്‍ അറിയിച്ചിട്ടുണ്ട്,

    ബഹു: കാന്തപുരം ഉസ്താദ് സ്ത്രീകളുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്താവനക്ക് ഖുര്‍‌ആനും ഹദീസും മുന്‍ നിര്‍ത്തി എന്റ്തെങ്കിലും തെളിവുകളുണ്ടോ എന്ന് അറിയുകയായിരുന്നു ലക്ഷ്യം. ഇല്ലെന്ന് ഒരു വിഭാഗം ഉറപ്പിച്ച് (കൂടത്തൂര്‍ ഫൈസിയുടെ ഒരുപ്രസ്താവന മുന്‍‌നിര്‍ത്തീ/ആര്‍ത്തവകാ‍ലമാകുമ്പോള്‍ ‘ചിലര്‍ക്ക്’ ബഹു ഭാര്യത്വം ആകാം എന്നതിനെ കുറിച്ച് മാത്രം)പറയുമ്പോള്‍ മറുവിഭാഗം ഭാഗികമായി മാത്രം അംഗീകരിക്കുന്നു. ഖുര്‍‌ആനും ഹദീസും പലരും തങ്ങളുടെ താല്പര്യങ്ങള്‍ക്കനുസൃതമായി ഉപയോഗിക്കൂന്നു എന്നാണ് എനിക്ക് മനസ്സിലാകുന്നത്. ഏതായാലും കാന്തപുരം ഉസ്താദ് അത്ര ദീര്‍ഘദൃഷ്ടി ഇല്ലാത്ത ആളാണെന്ന അഭിപ്രായം എനിക്കില്ല. അത് കൊണ്ട്തന്നെ ഈ‘ചിലര്‍’ആരാണെന്ന് ഞാന്‍ മനസ്സിലാക്കിയ കാര്യം ഇവിടെ പറഞ്ഞെന്ന് മാത്രം.

    വിഷയം ഞാന്‍ അവസാനിപ്പിച്ചെങ്കിലും എന്റെ എതിര്‍ ഭാഗത്തിന്റെ അഭിപ്രായം കേള്‍ക്കുക എന്നതാണല്ലോ നീതി. അത് കൊണ്ട് ഒന്ന് രണ്ട് ദിവസം കൂടി കഴിഞ്ഞ് ഞാന്‍ പൂര്‍ണമായി ഈ വിഷയം അവസാനിപ്പിക്കാം.
    ---------------------------------
    കമന്റ് എഴുതിയിട്ടും പ്രസിദ്ധീകരണാനുമതി നിഷേധിച്ചവരോട്.,

    ഞാന്‍ എന്റെ ഈ വിഷയം കൊണ്ട് ഇരു വിഭാഗം സൂന്നികളുമാ‍യി കൊമ്പ് കോര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതിനാല്‍ ഒരു പാടു സുഹൃത്തുക്കളുടെ കമന്റ് തടയേണ്ടി വന്നിട്ടുണ്ട്. അവരോട് ക്ഷമ ചോദിക്കുന്നു. (വിശിഷ്യ ഇകെ വിഭാഗം സുന്നികളോട്)

    ReplyDelete
  32. ലേഖനത്തിന്റെ കമന്റ്‌ ബോക്സില്‍ 21 ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കിയത്‌ ആദ്യം ഡിലിറ്റ്‌ ചെയ്യുകയും പിന്നീട്‌ പ്രസിദ്ധികരിക്കുകയും അതിനു ശേഷം മറുപടി തന്നയാള്‍ സ്വീകാര്യനല്ലാത്തതിനാല്‍ അയാളുടെ മറുപടി സ്വീകാര്യമല്ലേന്നും കണ്ടു. അതിലപ്പുറമൊന്നുമില്ല. പിന്നെ ,
    റുമാന തന്ന മറ്റ്‌ സൈറ്റിന്റെ ലിങ്ക്‌ നോക്കി അവിടെ പി.ഡി.എഫ്‌ ഫയല്‍ ഓപ്പണ്‍ ചെയ്യുന്നുണ്ടെങ്കിലും വായിക്കാനാവത്ത തരത്തിലാണുള്ളത്‌.

    എല്ലായിടത്തും നടന്ന് പേസ്റ്റ്‌ ചെയ്തിരിക്കുന്നല്ലോ റുമാന. ഇതിനു ചിലവാക്കുന്ന സമയവും ഊര്‍ജ്ജവും വളരെയാണല്ലോ. അഭിനന്ദനാര്‍ഹം തന്നെ ഈ ഉത്സുകത..പക്ഷെ ലക്ഷ്യത്തില്‍
    പിഴച്ചോ എന്ന് ചിന്തിക്കാന്‍ ഇനിയും സമയം ബാക്കി കിടക്കുന്നു.

    ===
    ഈ പോസ്റ്റില്‍ വിഷയം അതൊന്നുമല്ല അല്ലേ..!

    >>അദ്ധ്യാപകരെന്നപേരില്‍ ദീന്‍ പഠിപ്പിക്കുന്ന മദ്രസകളിലും പള്ളി ദറസുകളിലും നുഴഞ്ഞ് കയറി പഠിതാക്കളായ ബാലികമാരെയും ഈ അദ്ധ്യാപകര്‍ക്ക് ഭക്ഷണം വിളമ്പുന്ന വീട്ടമ്മമാരെയും തന്റെ വികാരം ശമിപ്പിക്കാനുള്ള യന്ത്രങ്ങളായി കാണുന്നവരാണ്‍ ഈ ‘ചിലര്‍ <<

    എന്റെ അഭിപ്രായം ഞാന്‍ മുന്‍ കമന്റില്‍ എഴുതിയിട്ടുണ്ട്‌.

    >>സമൂഹത്തിലും സമുദായത്തിലും ഫിത്നയും ഫസാദുമുന്ന്ടാക്കുന്നവരെയും ഐക്യത്തെ തകര്‍ക്കുന്നവരെയും ദൈവം പരാജയപ്പെടുത്തുമാറാകട്ടെ.(ആമീന്‍) <<

    ഇത്‌ വിഷയം വേറ. അടുത്ത പോസ്റ്റ്‌ ആക്കാം അല്ലേ.. :)

    ReplyDelete
  33. റുമാന,

    സത്യസന്ധമായി ഒരുത്തരമാണ് ഈ വിഷയത്തെക്കുറിച്ച് വേണ്ടതെങ്കിൽ, എന്റെ പരിമിതമായ അറിവ് വെച്ച് പറയാം.

    സാധരണഗതിയിൽ, അതായത് 7-15 ദിവസം ആർത്താവമുള്ള സ്ത്രികളെ വിട്ട്, ആ കാരണംകൊണ്ട് മാത്രം മറ്റോരു വിവാഹത്തിന് ഇസ്ലാം അനുമതി നൽക്കുന്നില്ല. അങ്ങിനെയെങ്കിൽ, നബിയോ സഹാബത്തോ അത് വിവരിക്കുമായിരുന്നു. ഇനി ചില സ്ത്രികൾക്ക് മാസം മുഴുവനും രക്തശ്രവമുണ്ടാവറുണ്ടല്ലോ, അപ്പോൾ മറ്റു മാർഗ്ഗങ്ങളൊന്നും ഇല്ലെ. മറ്റോരു വിവാഹമല്ലാതെ.

    വ്യഭിചാരത്തെ ഭയപ്പെടുന്ന സന്ദർഭത്തിൽ വിവാഹം ചെയ്യാം എന്നാണെങ്കിൽ, ആ ഭയം തീർന്നാൽ, ത്വലഖും ചോല്ലാം എന്നല്ലെ. അപ്പോൾ സ്വാഭാവികമായും ദിവസവും ഒരോ വിവാഹം കഴിക്കാം, രാവിലെ മൊഴിചോല്ലാം. ഇത് അംഗീകരിക്കാൻ പ്രയാസമുണ്ട്.

    മറ്റു ചില സംശയങ്ങളും എനിക്കുണ്ട്. അതിന്, നിഷിദ്ധമായ വിഷയം പറഞുതരുവാൻ കെൽ‌പ്പുള്ള ഒരാളെ അന്വേഷിച്ച് കണ്ടെത്തെണ്ടിയിരിക്കുന്നു. ഇൻസാ അല്ലാ, ഉത്തരം കിട്ടിയാൽ, അത് ഞാൻ തന്നെ പോസ്റ്റാക്കുവാൻ ശ്രമിക്കാം.

    ബഹുഭാര്യത്വം നിരോധിക്കുവാൻ ശ്രമിച്ചാൽ, അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും എന്നും ഞാൻ ഓർമ്മപ്പെടുത്തുന്നു. അത് ഇന്നത്തെ സമൂഹത്തിന് അവശ്യമില്ലെന്ന തോന്നലിൽ, നിരോധിക്കുവാൻ സാധ്യമല്ല. കാരണം, നാളെ എന്ത് സഹചാര്യമുണ്ടാവും എന്നറിയുന്ന റബ്ബിന്റെ വചനങ്ങളെ, കണ്ണടച്ചംഗീകരിക്കുക മാത്രമാണ് ഒരു മുസൽമാന്റെ കടമ.

    മറ്റോന്ന്, ചില മദ്രസ അധ്യാപകർക്ക് സംഭവിച്ച മുല്ല്യചുതിയിൽ, പാവപ്പെട്ട ഗുരുവര്യന്മാരെ മുഴുവൻ അടച്ചധിച്ചേപിക്കുന്നതിൽ, അങ്ങനെ റുമാന ചെയ്തിട്ടില്ലെങ്കിലും, അത് മനസിലാക്കുവാൻ ഇവിടെ വന്നവർക്കായില്ലെങ്കിലും, വിഷമമുണ്ട്.

    സമുദായത്തിലെ ഇത്തരം നീചപ്രവർത്തികളെ, മുളയിലെ നുള്ളികളയണം, യുവസമൂഹം അതിനുള്ള ശ്രമമാണ് നടത്തേണ്ടത്.

    അവസാനമായി, ഒരു ബ്ലോഗർ എന്ന നിലയിൽ, എന്ത് പ്രശ്നവും, അതെത്ര ചെറുതാണെങ്കിലും വായനക്കാരുടെ മുന്നിലെത്തിക്കണം. വിശകലനം ചെയ്യേണ്ടതും, കീറിമുറിച്ച് പരിശോധിക്കേണ്ടതും വായനക്കാരാണ്. റുമാനയുടെ ശ്രമങ്ങൾക്ക് നന്ദി.
    (ബ്ലോഗർമാർ കണ്ണടച്ചാൽ, സൈബർലോകത്ത് ഇരുട്ടാവില്ല എന്ന് ചുരുക്കം)

    ഇൻസാ അല്ല, എന്ത് പ്രശ്നമുണ്ടായാലും, പക്വതയോടെ, പ്രതിപക്ഷബഹുമാനത്തോടെ, വിശകലനം ചെയ്യുവാനും, ക്ഷമയോടെ മറുപടി പറയുവാനും, ബഹുമാനത്തോടെ പ്രതികരിക്കാനും എല്ലാവർക്കും കഴിയട്ടെ. ആമീൻ.

    (ഇവിടെ കമന്റിയ മുസ്ലിം സഹോദരന്മരോട്, ഇവിടെ വന്ന, അമുസ്ലിം സഹോദരരുടെ കമന്റ് ശ്രദ്ധിക്കുക. അവരുടെ പക്വത പോലും ഈ വിഷയത്തിൽ നിങ്ങൾക്കില്ലാതെ പോയി. വിചാരം വികാരത്തിന് വഴിമാറിപോവാതെ സൂക്ഷിക്കുക)

    അള്ളാ അത്തിക്കാൽ ആഫിയ.

    ReplyDelete
  34. ഞാന്‍ ഇസ്ലാമിനെ ഒരുപാട് അടുത്തറിയാന്‍ ശ്രമിക്കുന്ന ഒരാളാണ്. ഇസ്ലാം ബഹുഭാര്യത്വത്തെ അംഗീകരിക്കുന്നു എന്നറിയാം. അത് പലപ്പോഴും ആവശ്യവുമാണ്. പക്ഷേ നാലില്‍കൂടുതല്‍ സ്ത്രീകളെ ഒരാള്‍ വിവാഹം കഴിക്കുന്നത് ഇസ്ലാം വിലക്കിയിരിക്കുന്നുഎന്നും അറിയാം.ഒരു സ്ത്രീയില്‍ ഒതുങ്ങി ജീവിക്കുന്നതാണ് നല്ലത് എന്ന് പറയുന്ന ഇസ്ലാം തുല്ല്യ നീതിപുലര്‍ത്താന്‍ കഴിയുമെന്ന് ഉറപ്പുള്ള ഒരാള്‍ക്ക് നാല് പേരെ വരേ വിവാഹം കഴിക്കാന്‍ അനുമതിനല്‍കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.
    സഹിക്കാന്‍ കഴിയാത്തവര്‍ക്ക് മാത്രമല്ല സഹിക്കാന്‍ കഴിയുന്നവര്‍ക്കും തുല്ല്യ നീതി പുലര്‍ത്താന്‍ കഴിയുമെന്ന ഉറപ്പുണ്ടെങ്കില്‍ ബഹുഭാര്യത്വമായിക്കൂടേ?
    പറ്റില്ല എന്നാണെങ്കില്‍ ഈ വിവാദത്തില്‍ കഴമ്പുണ്ട്. അല്ലെങ്കില്‍ ഇവിടെ നടന്ന കടിപിടിയെല്ലാം സ്വാഹാ!

    ReplyDelete
  35. ചിലരെ സംരക്ഷിക്കാനല്ല നിങ്ങൾ നന്നാവാനായിരുന്നു ഈ ഫത്‌.വ...പക്ഷെ ഉപദേശം വിശ്വാസികൾക്കേ ഫലിക്കൂ എന്നാണ്‌ ഖുർ.ആൻ പറഞ്ഞത്‌ അത്‌ നിങ്ങൾക്ക്‌ ബാധകമാവുമെന്ന് കരുതി പറഞ്ഞ്‌ പോയതാണേ!ക്ഷമിച്ചേരേ!

    ReplyDelete
  36. കമന്റെഴുതിയ എല്ലാവര്‍ക്കും ബ്ലോഗ് വായിച്ച വായനക്കാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഈ ചര്‍ച്ച അവസാനിപ്പിക്കുന്നതോടൊപ്പം ‘ആര്‍ത്തവകാലമാകുമ്പോള്‍ പുരുഷന്മാരില്‍ ‘ചിലര്‍ക്ക്’ബഹുഭാര്യത്വമാകാം’എന്ന ശൈഖുനാ കാന്തപുരം ഉസ്താദിന്റെ ഫത്‌വക്ക് പിന്‍ബലമേകുന്ന സ്വീകാര്യമായ ഹദീസുകളോ ഖുര്‍‌ആന്‍ സൂക്തങ്ങളോ നബിചര്യകളോ നിങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെങ്കില്‍ ദയവ് എന്റെ ഇ മെയിലില്‍ അയക്കാന്‍ അപേക്ഷിക്കുന്നു.

    ReplyDelete