Wednesday, November 5, 2008

ഋതുകാലം ഒരു‘കലി’കാലം..!

Reading problem..??. Please CLICK CLICK HERE

വിവാദങ്ങള്‍ക്ക് വിരാമമില്ലാതെ പുതിയ സംവാദങ്ങളും അവക്ക് പിന്‍‌ബലമെകാന്‍ പൊടിതട്ടിയെടുക്കുന്ന ഹദീസുകളും കേട്ട് മടുത്ത പശ്ചാത്തലത്തിലാണല്ലോ

പുതിയ വിവാദമായ രണ്ടാം കെട്ടിന്റെ കെട്ടഴിക്കുന്നത്.

ഇത്തവണ വെടിപൊട്ടിച്ചത് ഏതെങ്കിലും മഞ്ചയിലിരുന്ന് വെടിപറയുന്ന ഒരു സാധാരണക്കാരനോ അരമൊയ്‌ല്യാരോ മൌലവിമാരോ ആയിരുന്നില്ലാ എന്നത് മാത്രമല്ല, തന്റെ കൊരനാഴിയിലൂടെ പുറത്തെക്ക് വരുന്ന ശബ്ദങ്ങളെ തക‌ബീര്‍മുഴക്കി സ്വാഗതം ചെയ്യുന്ന ഒരു വിഭാഗത്തിന്റെ ആത്മീയ നേതാവായിരുന്നു എന്നതാണ്‍ നമ്മെ ആശ്ചര്യപ്പെടുത്തുന്നത്.

സത്യത്തില്‍ ഈ ആത്മീയാചാര്യന്‍ പറയാന്‍ ഉദ്ദേശിച്ചത് ഇത് തന്നെയായിരുന്നോ എന്നും പറഞ്ഞതിന്റെ മുന്നിലും പിന്നിലുമുള്ള വാചകങ്ങള്‍ എന്തായിരുന്നു എന്നും അറിയേണ്ടതുണ്ട്. കാരണം നാം മീഡിയകളിലൂടെ കാണുകയും കേള്‍ക്കുകയും ചെയ്ത ക്ലിപ്പുകള്‍ പൂര്‍ണമല്ലാ എന്നതും ഇത്തരത്തിലൊരു അഭിപ്രായം പറയാന്‍ മാത്രം പതനത്തിലേക്ക് തരം താഴാന്‍ ഇദ്ദേഹത്തിനാവുമോ എന്ന ചോദ്യവും ഇദ്ദേഹത്തെ പിന്‍‌പറ്റിയവര്‍ക്ക്മാത്രമല്ല മുസ്ലിം സമുദായത്തിനാകമാനം ഉണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

ഭഹുഭാര്യത്വത്തെ പ്രോത്സാഹിപ്പിക്കാന്‍ ഇസ്ലാം ഒരിക്കലും അനുവാദിക്കുന്നില്ലാ എന്നതിന്റെ തെളിവാണല്ലോ ‘അന്നിസാ‌അ്’ എന്ന അദ്ധ്യയത്തിലെ മൂന്നാമത്തെ സൂക്തം.

ആസൂക്തം ഇങ്ങിനെ വായിക്കാം

അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ( മറ്റു ) സ്ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ ( അവര്‍ക്കിടയില്‍ ) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം വിവാഹം കഴിക്കുക. ) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ ( ഭാര്യയെപ്പോലെ സ്വീകരിക്കുക. ) നിങ്ങള്‍ അതിരുവിട്ട്‌ പോകാതിരിക്കാന്‍ അതാണ്‌ കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌.

വെക്തമായ സൂക്തങ്ങളുടെ പിന്‍ബലമുണ്ടായിട്ടും നാം കേട്ടത് പുതിയ ഫത്‌വകളിലൂടെ ‘സ്വ’താല്പര്യം സംരക്ഷിക്കുനായിരുന്നോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല.[ആത്മ വഞ്ചനയിലൂടെയാണ്‍ വര്‍ഗവഞ്ചനയുടെ തുടക്കമെന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു] അല്ലെങ്കില്‍ ഭിന്നാഭിപ്രായമുള്ളവര്‍ പ്രചരിപ്പിക്കുന്നത് പോലെ ‘ഗുരു വിന്റെ കുരുത്തക്കേട് ’ കൊണ്ട് പറയാനുദ്ദേശിച്ചരീതിയില്‍ നാവ് വഴങ്ങിയില്ലാ എന്ന് സമ്മതിക്കേണ്ടിവരും.


കേരള ഹൈക്കോടതി നടത്തിയ നിരീക്ഷണം സ്വാഗതം ചെയ്യാതിരിക്കാന്‍ മാത്രം അപക്വമായതോ അംഗീകരിക്കാന്‍ പറ്റാത്തതോ ആയ ഒന്നും തന്നെ ഉണ്ടായിട്ടില്ലാ എന്നതും ഭഹുഭാര്യത്വ വിഷയത്തില്‍ ഒരു വിഭാഗത്തിന്റെ ആത്മീയ നേതവില്‍ നിന്നുണ്ടായ പരാമര്‍ശം അങ്ങേയറ്റം വിലകുറഞ്ഞതായിപ്പോയി എന്നതും സ്ത്രീകളെ ഭോഗവസ്തുവായി മാത്രം കാണുന്നരീതിയില്‍ നിന്ന് ഇനിയും മാറാന്‍ ഇവര്‍ തയ്യാറായിട്ടില്ലാ എന്ന് അനുമാനിക്കാം.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് ഉയര്‍ന്ന് വരുന്ന പ്രശ്നങ്ങള്‍ക്ക് മതപണ്ഡിതന്മാരുമായി ആലോചിച്ച് പരിഹാരം കണ്ടെത്തണമെന്ന കോടതിയുടെ നിര്‍ദ്ദേശം അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്ന് മാത്രമല്ല അടുക്കളയില്‍ ചങ്ങലയില്ലാതെ തളച്ചിട്ട ഒരു പറ്റം നിസ്സഹായരായ സ്ത്രീകളുടെ കരഞ്ഞ് തീര്‍ത്ത കണ്ണിരിന്ന് കിട്ടിയ അംഗീകാരം കൂടിയാണ്‍ എന്നുകൂടി പറയേണ്ടിയിരിക്കുന്നു.

എത്ര അര്‍ത്ഥപൂര്‍ണമായ വചനങ്ങളിലൂടെയാണ്‍ ഈവിഷയം കുര്‍‌ആനിലൂടെ നമുക്ക് മുന്നില്‍ അവതരിപ്പിച്ചത്. !

ആ ഖുര്‍‌ആനിന്റെ അനുയായികളില്‍ പെട്ട ഒരു വിഭാഗം തന്നെ അതിനെ വികലമാക്കുന്നരീതിയില്‍ പ്രസ്ഥാവനയിറക്കി സമുദായത്തെ അവഹേളിക്കുന്നു എന്നത് ലജ്ജാകരവും നീതിക്ക് നിരക്കാത്തതുമാണെന്ന് പറയാതിരിക്കുന്നതെങ്ങിനെ..

നാട്ടാചാരങ്ങള്‍ കൊടികുത്തിവാണിരുന്ന ഒരു കാലത്തും ഇത്തരം പ്രവണതകള്‍ ശരിയെന്ന് സമര്‍ത്ഥിക്കാന്‍ പാകത്തിന്‍ ദൈവിക സൂക്തങ്ങളെ വളച്ചൊടിച്ച് തങ്ങളുടെ ഇംഗിതങ്ങള്‍ക്കായി ഉഭയോഗിക്കാന്‍ ഇത്തരക്കാര്‍ മടികാട്ടിയിരുന്നില്ലാ എന്നതിന്ന് ഉദാഹരണമായിട്ട് നമുക്ക് മുന്നില്‍ ‘ചടങ്ങ് ’ എന്ന ഒരു ഏര്‍പ്പാടുണ്ടായിരുന്നു.

ത്വലാഖും ‘മു’ത്വലാഖും ആവശ്യാനുസരണം പ്രയോഗിച്ചും പ്രേരിപ്പിച്ചും തിരിച്ചെടുത്തും മറിച്ചെടുത്തും തന്റെ മനസ്സിലെ ആശ ‘ചടങ്ങെന്ന’കര്‍മത്തിലൂടെ നിറവേറ്റിയിരുന്ന ഒരു കാലത്തില്‍ നിന്ന് നാം നടന്നകന്നപ്പോള്‍ മനസ്സിനുള്ളില്‍ നടക്കാതെപോകുന്ന ആശകളെ നിറവേറ്റാനായി പുതിയ തന്ത്രങ്ങള്‍ മെനയുകയാണോ ഇക്കൂട്ടര്‍..!

ഋതുകാലത്ത് തങ്ങളുടെ ആവശ്യ നിര്‍വ്വഹണത്തിന്ന് ഭംഗം വരാതിരിക്കാന്‍ ഒന്നില്‍കൂടുതല്‍ വിവാഹം കഴിക്കാമെന്ന പ്രസ്ഥവനയോട് ഈ പണ്ഡിതനെ പിന്‍‌പറ്റിയവരുടെയും അവരുടെ ഭാര്യമാരുടെ പ്രതികരണം എന്താണെന്ന് അറിയാന്‍ താല്പര്യമുണ്ട്.

തന്റെ മകളെ വിവാഹം കഴിച്ചയക്കുമ്പോള്‍ ഈ മാസാവസാനം എന്റെ മകള്‍ക്ക് ആര്‍ത്തവമായിരിക്കുന്നതിനാല്‍ മറ്റൊരു വിവാഹം കഴിക്കുന്നതില്‍ എനിക്ക് വിരോധമില്ല

എന്ന് പറയാന്‍ ഇദ്ദേഹം നയിക്കുന്നക്കുന്ന പ്രസ്ഥാനത്തിലെ ഏതെങ്കിലും ഒരച്ഛന്‍ തയ്യാറാകുമോ? അല്ലെങ്കില്‍ മകളോ മാതാവോ തയ്യാറാകുമോ..?

അത് കൊണ്ട് തന്നെ ഇത് ബോധപൂര്‍വ്വമായ ഒരു അഭിപ്രായമാണെന്ന് കരുതിന്നതിന്ന് പകരം ബോധപൂര്‍വ്വമല്ലാത്ത പതനത്തിന്റെ തുടക്കമാണെന്നാണ്‍ ഞാന്‍ കരുതുന്നത്.

മറിച്ച് ബോധപൂര്‍വ്വമായ ഒരു അഭിപ്രയമാണ്‍ അദ്ദേഹം പറഞ്ഞതെങ്കില്‍ കേരളത്തിലെ മാത്രമല്ല ലോകത്തുള്ള മൊഴുവന്‍ മുസ്‌ലിം സ്ത്രീകളോടും അദ്ദേഹം ക്ഷമാപണം നടത്തുകയോ പറഞ്ഞതെറ്റായിപ്പോയെന്ന് അറിയിക്കുകയോ ചെയ്യുകയാണ്‍ ഉചിതമെന്നാണ്‍ എന്റെ പക്ഷം.

കാമം കത്തിനില്‍ക്കുന്ന ഒരുവിഭാഗം കേരളജനതക്ക് മാതൃകയാക്കാന്‍ ഇതിനപ്പുറം എന്താണ്‍ വേണ്ടത്?.

കാര്യ വിചാരമില്ലാത്ത അനുയായികള്‍ ഏല്ലാ വിഭാഗത്തിലും ചോരതിളച്ചിരിപ്പുണ്ട് എന്നകാര്യം മനസ്സിലാക്കുമായിരുന്നെങ്കില്‍ ഇത്തരത്തിലൊരു പ്രസ്ഥാവന അദ്ദേഹം നടത്തില്ലായിരുന്നു എന്നാണ്‍ എനിക്ക് തോന്നുന്നത്.

തന്റെ വാക്കുകളെ നിലം തൊടാന്‍ അനുവാദിക്കാതെ തക്‍ബീര്‍മുഴക്കി സ്വീകരിച്ചിരുന്നവര്‍ക്ക് പോലും അമ്പരപ്പുളവാക്കിയ ഈ‌ പ്രസ്ഥവന മുസ്ലിം സമുദായത്തിലെ പുരുഷ വിഭാഗത്തെ ആകമാനം തൊട്ടാല്‍ പൊട്ടുന്ന കാമവുമായി നടക്കുന്നവരാണെന്ന് ചിത്രീകരിക്കാനെ

ഉപകരിക്കൂ എന്നതല്ലെ സത്യം.

ആഗോളതലത്തില്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും ഒരു സമുദായത്തിന്ന് നേരെ അമ്പുകളെറിയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ചെറുത്ത്നില്‍പ്പിന്റെയും പ്രതികരണങ്ങളുടെയും മുനയൊടിക്കാന്‍ തീവ്രവാദി എന്ന ലേപലും ഓരോമുസ്ലിമിന്റെ നെറ്റിയിലും ഒട്ടിക്കാനുള്ള തീവ്രശ്രമവും നടക്കുന്ന ഈ സമയത്ത് ‘കാമാന്ധന്മാരെന്ന’ ഒരു ലേപലും കൂടി ഒട്ടിക്കാന്‍ പകത്തിനുള്ളതാണോ നിങ്ങളുടെയും നിങ്ങളുടെ

അനുയായികളുടെയും നെറ്റിയുടെ വിസ്താരം?

‘ആര്‍ത്തവകാലത്ത് അകറ്റിനിര്‍ത്തുന്നതിന്റെ മനോവേദന’ എന്തെന്നറിയാന്‍

നിങ്ങളുടെ അന്തഃപുരങ്ങളില്‍ നിങ്ങളെ കാത്തിരിക്കുന്ന സഹധര്‍മിണികളെ നെഞ്ചോട് ചേര്‍ത്ത് നിങ്ങള്‍ ചോദിക്കുക . തീര്‍ച്ചയായും അവര്‍ നിങ്ങളെ സ്നേഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കതിന്ന് വെക്തമായ ഉത്തരം തരാന്‍ അവര്‍ക്ക് സാധിക്കും. എന്നിട്ടും നിങ്ങള്‍ മനസ്സിലാക്കാത്തവരാണെങ്കില്‍ ഋതുകാലമില്ലാത്ത ഒരു കാലത്തിന്ന് വേണ്ടി കാത്തിരിക്കുകയോ കോടതികളുടെയും നിയമത്തിന്റെ ഇടപെടലുകള്‍ തേടുകയോ ചെയ്യുകയല്ലാതെ മറ്റെന്താണ്‍ നിങ്ങള്‍ മെരുക്കിയെടുത്ത് കുപ്പിയിലടച്ച ഒരുകൂട്ടം

നിസ്സഹയരായ സ്ത്രീകള്‍ക്ക് ചെയ്യാനാവുക.

പ്രിയപ്പെട്ട സമുദായ ആചാര്യന്മാരെ..നിങ്ങളോടുള്ള എല്ല ബഹുമാനവും നിലനിര്‍ത്തികൊണ്ട് തന്നെ പറയട്ടെ, നിങ്ങള്‍ നിങ്ങളുടെ ആവശ്യനിര്‍വഹണത്തിന്ന് വേണമെങ്കില്‍

മൂന്നോ നാലോ വെച്ച് പൊറിപ്പിച്ചോളൂ... പക്ഷെ എന്നെ പോലതന്നെ മറ്റുള്ളവരും ആയിതീരണമെന്ന് നിര്‍ബന്ധബുദ്ധി ഉചിതമല്ല. പ്രത്യേഗിച്ച് നിങ്ങളുടെയൊക്കെ വാക്കുകള്‍ ശ്രവിച്ച് മുന്നും പിന്നും നോക്കാതെ പ്രവര്‍ത്തിക്കുന്ന ഒരു പറ്റം അനുയായികള്‍ നിങ്ങള്‍ക്കുണ്ടായിരിക്കുമ്പോള്‍ ..!!

മുസ്ലിം സ്ത്രീകളെ ഇത്തരത്തില്‍ ഭോഗ വസ്തുമാത്രമായി ചിത്രീകരിച്ച പുരുഷമേധാവിത്വത്തിനെതിരെ പുരോഗമന വാദികളെന്നവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളും സ്ത്രീ സംരക്ഷണത്തിന്റെ കുത്തക ഞങ്ങളിലാണെന്ന് വാദിക്കുന്ന മഹിളാപ്രസ്ഥാനക്കാരുടെയും നാവനങ്ങിയില്ലാ എന്നത് തലപ്പാവിന്റെ കനമോ വോട്ട് ലക്ഷ്യമാക്കിയുള്ള മൌനമോ ആയിരിക്കും . എന്നാല്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കാനും വേണ്ടിവന്നാല്‍ കോടതികളിലൂടെ അനുകൂലമായ വിധി നേടിയെടുക്കാനും കരഞ്ഞ് തളര്‍ന്ന മാതൃഹൃദയങ്ങള്‍ ഒന്നിക്കുക തന്നെ ചെയ്യും.

തലപ്പാവിന്റെ കനം നോക്കാതെ നീതിയുക്തമായ ഒരു തീരുമാനം നീതിപീഢങ്ങളിലൂടെ നേടിയെടുക്കാനാവും എന്ന് തന്നെയാണ് ഭഹുഭാര്യത്വത്തിന്റെ മദനോല്ലാസത്തില്‍ മതിമറന്നവരുടെ ഇണയായിതീര്‍ന്നവര്‍ കരുതുന്നത്. അങ്ങിനെ അനുകൂലമായ ഒരു തീരുമാനം നേടി എടുക്കുന്നത്‌വരെമാത്രമെ നിങ്ങള്‍ക്ക് ഋതുകാലം ‘കലി’കാല മായി തുടരൂ എന്ന് ഇന്നത്തെ ഉദ്ബുദ്ധരായ സ്ത്രീകള്‍ക്ക് നന്നായിട്ടറിയാം.

75 comments:

  1. മത പുരോഹിതരുടെ പ്രസ്ഥാവനകള്
    രണ്ടാം കെട്ടിന്ന് കാരണം തേടി നടക്കുന്ന ഒരുപറ്റം കാമദാഹികള്ക്കും ധനമോഹികള്ക്കും സന്തോഷമുളവാക്കുന്ന തരത്തിലാകാതിരിക്കട്ടെ.. എന്ന് മാത്രമാണ് ഈലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.. പ്രതികരണങ്ങള് “സ്ത്രീകള്ക്ക് ആര്ത്തവകാലം ഉണ്ടാകുന്നതിനാല് ഭഹുഭാര്യത്വം ഇസ്ലാം അനുവതിക്കുന്നുണ്ടോ” എന്നതിലൂന്നിയാകാന് അപേക്ഷ.

    ReplyDelete
  2. റുമാനാ,
    -യുദ്ധമാണിത്, തുടരുക!
    :-)

    ReplyDelete
  3. വ്യക്തവും ശക്തവുമായ അഭിപ്രായവും പ്രതിഷേധവും പ്രകടമാവുന്നു. പക്ഷെ ഇത്തരം അഭിപ്രായങ്ങളെ ഗൌരവമായി എടുക്കേണ്ടതുണ്ടോ എന്നു നാം ആലോചിക്കേണ്ടിയിരിക്കുന്നു. മുസ്ല്യാര്‍ പറഞ്ഞത് മുന്‍പും പിന്‍പും എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല... ഇനി അഥവാ കേട്ടാലും അത് ഇസ്ലാമിക നിയമമാവുന്നതെങ്ങനെ? ദാമ്പത്യ ജീവിതം വളരെ വ്യക്തമായി പഠിപ്പിച്ച മതമാണ് ഇസ് ലാം. മേല്പറയപ്പെട്ട കാര്യങ്ങള്‍ക്കും സുവ്യക്തമായ നിയമ-പ്രാവര്‍ത്തിക വശങ്ങളും നമുക്ക് മുന്നിലുണ്ട്.
    ബഹുമാനപ്പെട്ട കോടതി ഈ വിഷയത്തില്‍ നമ്മുടെ മത നേതാക്കളെ-മഹല്ലു നേതൃത്വത്തെ ഉണര്‍ത്തുകയാണു ചെയ്തത്. നമുക്ക് ഏകീകൃതമായ അത്തരം ഒരു വ്യവസ്ഥ ഉണ്ടാവേണ്ടിയിരിക്കുന്നു. പക്ഷെ അത് ആരെ ഏല്‍പ്പിക്കും?(കേരള സംസ്ഥാനത്തിന്റെ ഭരണം ഇന്നു കേരളത്തില്‍ നില വിലുള്ള ഏതെങ്കിലും ഒരു മുസ്ലിം ഗ്രൂപ്പിനു ലഭിക്കുന്നു എന്നു ഒരു വേള സങ്കല്പിച്ചു നോക്കുക... കണ്ണൂരിനെ വെല്ലുന്ന കഥകള്‍ നാം അനുഭവിക്കേണ്ടി വരും... അതിശയോക്തിയല്ല... യാഥാര്‍ഥ്യം).. എങ്കിലുംനമുക്ക് ശുഭപ്രതീക്ഷ നേടുക... നാം നമ്മോട് തന്നെ പൊരുതേണ്ടുന്ന ഈ കാലഘട്ടത്തിലും...

    നാഥന്‍ തുണക്കുമാറാകട്ടെ... ഇഹപര വിജയികളില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ... (ആമീന്‍)

    ReplyDelete
  4. മുസ്ലിം സ്ത്രീയെ വെറുമൊരു സുഖ ഭോഗ വസ്തുവായി ചിത്രീ കരിക്കുന്നതിനോട് ഒരിക്കലും യോജിക്കാന്‍ കഴിയുന്നില്ല,ഏതു"ശൈഖുനാ"പറഞ്ഞാലും.......
    ആയിരത്തി നാനൂറില്‍ പരം വര്‍ഷമായി ഇസ്ലാം ലോകത്ത് പ്രച്ചരിച്ചിട്ടു ഇന്നോളം കേള്‍ക്കാത്ത ഒരു പുതിയ നിയമം ഇപ്പോള്‍ എവിടെ നിന്നുണ്ടായി....! ഭഹു ഭാര്യത്വത്തെ നിരുല്സാഹ പ്പെടുത്തേണ്ടത് തന്നെയാണ്. എന്നുകരുതി കോടതി ആവശ്യപ്പെട്ടത്‌ പോലെ മത പണ്ഡിതന്മാരും മറ്റും ചേര്‍ന്നാല്‍ മാറ്റ പ്പെടാന്‍ പറ്റുന്ന ഒന്നല്ല ഇസ്ലാമിക നിയമം .റസൂല്‍ (സ്വ)"അല യൌമ അക്മല്‍ തുലകും ദീനുകും വാ അത്മംത് അലൈക്കും നിഅമതീ .."എന്നാണു അവിടുത്തെ ഹജ്ജ് വേളയില്‍ പറഞ്ഞതു. അതിനാല്‍ ദീനിന്റെ നിയമങ്ങലിന്‍ മേല്‍ കൈകടത്താതെ നല്ലതല്ലാതിനെ പ്രോത്സാഹി പ്പിക്കാതിരിക്കുകയും .നല്ലതിന് പ്രേരിപ്പിക്കുകയും ചയ്യുക..
    പിന്നെ "ശൈഖുനാ" മാരെ അവരുടെ പാട്ടിനു വിട്ടേക്കുക ആഖിര്‍ സമാനാണ്. ഇതല്ല ഇതിലും വലുത് കേള്‍ക്കേണ്ടിവരും .....സത്യം മനസ്സിലാക്കി അത് പ്രവത്തിക്കാന്‍ എല്ലാവര്ക്കും നാഥന്റെ അനുഗ്ര ഹമുണ്ടാവട്ടെ.....ആമീന്‍

    ReplyDelete
  5. കാന്തപുരം മുസ്ലില്യാരെ വിട്ടേക്കൂ... അയാള്‍ ശരിക്കും മുസ്ലിമാണോ എന്ന കാര്യം വേറെ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്.... ആവശ്യമില്ലാത്ത പബ്ലിസിറ്റി അയാള്‍ക്ക് കൊടുക്കാതിരിക്കുന്നതാണ് നല്ലത്.

    ReplyDelete
  6. We don't believe media especially Asianet TV and Manorama News.. because they are spreading lie against Muslims
    eg. Terrorist link in Kerala..behind terrorist working NDF ...... Actually this news published by IB, They are working behind Sangparivar Agenda, I think this (AP Musliar) news also some Agenda against Muslim Ummah.. Please check True story..

    ReplyDelete
  7. "പറഞ്ഞതിന്റെ മുന്നിലും പിന്നിലുമുള്ള വാചകങ്ങള്‍ എന്തായിരുന്നു എന്നും അറിയേണ്ടതുണ്ട്" ... എന്ന് ഇത്താക്ക് തന്നെ ബോധ്യമുള്ളപ്പോള്‍ അങ്ങേരെയും അങ്ങേരുടെ വാക്ധോരണിയെ തക്ബീര്‍ ചൊല്ലി സ്വീകരിക്കുകയും ചെയ്യുന്ന ജനത്തെയും ഇങ്ങിനെ അടച്ചാക്ഷേപിച്ചത് ഒരു നല്ല പ്രവണതയാണെന്ന് തോന്നുന്നില്ല, കാരണം....ഇന്നത്തെ സമൂഹത്തില്‍, പ്രത്യേകിച്ച് മുസ്ലിം പുരുഷന്മാരില്‍ എത്രപേര്‍ക്ക് ഒന്നില്‍ കൂടുതല്‍ ഭാര്യമാര്‍ ഉണ്ടെന്നുള്ളത് നമ്മള്‍ക്ക് അറിയാകുന്ന കാര്യമല്ലേ....പിന്നെ കാന്തപുരത്തിന്റെ വാക്കുകള്‍, ഖുറാനെയും മറ്റുള്ള ഹദീസുകളെയും മുന്‍ നിര്‍ത്തി, ഇസ്ലാമിന്റെ ശരീഅത്ത്‌ നിയമങ്ങളില്‍ കോടതി കൈകടതുന്നതില്‍ ഏതൊരു ഇസ്ലാം മത വിശ്വസിക്കും ഉണ്ടാകുന്ന അസഹിഷ്ണുത കാന്തപുരത്തിന്റെ വാക്കുകള്‍ കുറച്ചു തീവ്രമായിപ്പോയി എന്ന് മാത്രം...
    നിങ്ങളോ ഞാനോ അത് പൂര്‍ണ്ണമായും കേട്ടിട്ടില്ലാത്ത സ്ഥിതിക്ക്, സ്വന്തം പല്ലിട കുത്തി..എന്തിനാ വെറുതെ...
    ഇസ്ലാമില്‍ സ്ത്രീക്ക് എത്രത്തോളം സ്വാതന്ത്ര്യമുണ്ടെന്ന് ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്...ഒരു കാര്യം പ്രത്യേകം മനസ്സില്‍ സൂക്ഷിക്കണം ...ഞാന്‍ അറിഞ്ഞെടുതോളം ഖുറാന്‍ ഈ നൂറ്റാണ്ടിലേക്ക് മാത്രം അവതരിച്ച ഒരു ഗ്രന്ഥമല്ല... അത് മാത്രം മനസ്സിലാക്കിയാല്‍ പോരെ...അതിനെക്കുറിച്ച് ആധികാരികമായി സംസാരിക്കാനുള്ള അറിവൊന്നും എനിക്കില്ല...
    പക്ഷെ, ഈ സമൂഹത്തില്‍, ഇസ്ലാമിനെതിരെ നാലുപാടു നിന്നും ശരങ്ങള്‍ എയ്യുകയാണ്... അതിനിടയില്‍ നമ്മുടെ ആത്മീയ നേതാക്കളുടെ വാക്കുകളും വളച്ചൊടിച്ചു വിവാദങ്ങള്‍ സൃഷ്ടിച്ചു ഇസ്ലാമിനെയും അത് മുറുകെപ്പിടിക്കുന്ന വിശ്വാസികളെയും സമൂഹ മധ്യത്തില്‍ കളിയാക്കി ചിരിക്കുവാന്‍ ഒരു പ്രത്യേക വിഭാഗം തന്നെ ഇവിടെ ഉയര്‍ന്നു വരുന്നുണ്ടെന്നുള്ള സത്യം നമ്മള്‍ വിസ്മരിച്ചു കൂടാ...
    തസ്ലീമ നസ്രീന് ഇസ്ലാമില്‍ അര്‍ഹമായ സ്വാതന്ത്ര്യം ഇല്ലാഞ്ഞിട്ടാണോ ലജ്ജ പോലുള്ള തരം താണ നോവലുകള്‍ അവര്‍ സൃഷ്ടിച്ചത്....ഒരു സാഹിത്യ സൃഷ്ടി എന്ന നിലയില്‍, ലജ്ജക്കുള്ള സ്ഥാനം ചവറ്റു കുട്ടയാണെന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു....
    ഇവിടെ നമുക്കിടയിലും ഒരുപാടുപേര്‍ ഇപ്പോള്‍ തസ്ലീമ നസ്രീന് പഠിച്ചുകൊണ്ടിരിക്കുകയാണ്...മുസ്ലിം പേരു വെച്ചു ഇസ്ലാമിനെ തന്നെ അപകീര്‍ത്തിപ്പെടുതുമ്പോള്‍ അവര്‍ പ്രകാശവര്‍ഷം കണക്കെ പ്രശസ്തയാകുന്നു....
    താന്കള്‍ അവരിലൊരാളായി മാറില്ലെന്ന ഉറച്ച വിശാസത്തോടെ....

    ReplyDelete
  8. Haneef bhai plz mind ur words.. we dont have any privilege to decide that.

    ReplyDelete
  9. മുൻപും പിൻപും പറഞ്ഞതെന്തെന്നറിയാതെ വെറുതെ പല്ലിട കുത്തി മണപ്പിക്കണോ? ഇവിടെ കാന്തപുരം വിരോധികളുടെ സമ്മേളനം നടക്കുന്ന പോലെ തോന്നി. അയാൾ മുസ്ലിമോ അമുസ്ലിമോ അത് നമ്മൾ ചിന്തിച്ച് തലപുണ്ണാക്കേണ്ടതില്ല. കാന്തപുരത്തിന്റെ പൂർണ്ണ അഭിമുഖം കാണാത്ത സ്ഥിതിക്ക് ഇതിനെപറ്റി അഭിപ്രായം പറയുന്നതെന്തിന്? പിന്നെ ബഹുഭാര്യത്ത്വം ഇസ്ലാം നിർബന്ധമാക്കിയതല്ല. കർശനമായ നിബന്ധനകളോടെ അനുവദിനീയമാക്കി എന്നേ എനിക്കറിയാവൂ. എന്നിട്ടും എത്ര പേരാണ് നാലു ഭാര്യമാരുമായി കഴിയുന്നവരെന്ന് അന്വേഷിക്കേണ്ടതാണ്. മറ്റു മതങ്ങളിൽ അനുവദിക്കാതിരുന്നിട്ടും എത്രയോ ഭാര്യമാരെ [വെപ്പാട്ടികളെ] കൊണ്ടു നടക്കുന്നവരില്ലേ? അപ്പോ ഇതൊന്നുമല്ല കാര്യം.

    ഇസ്ലാം മതത്തിൽ ബഹുഭാര്യത്വം നിബന്ധനകളോടെ, അത് പൂരുഷനേക്കാൾ സ്ത്രീക്ക് രക്ഷക്ക് വേണ്ടി അനുവദിച്ചിരിക്കുന്നു. ഇതിനെ കാന്തപുരം വളച്ചൊടിച്ചോ എന്നേ നോക്കേണ്ടതുള്ളൂ. പൂർണ്ണ അഭിമുഖം പുറത്ത് വരാത്തിടത്തോളം അതിനും വഴിയില്ല.

    ReplyDelete
  10. മുഹമ്മദ് നബി [സ] പിന്‍പറ്റിയ നല്ല കാര്യങ്ങള്‍ കാണാതെ അവ വളചോടിച്ച് അവരവരുടെ സ്വന്തം വ്യക്തിതാത്പര്യങ്ങള്‍ക്കു[മറ്റുള്ളവരുടെ മുന്നില്‍ ആളാവാന്‍] ഉപയോഗിക്കുന്ന തരം താഴ്ന്ന മത പണ്ഡിതന്മാരാണ് ഇന്നത്തെ ഇസ്ലാമിന്റെ ശാപം.തീവ്രവാദികള്‍ എന്ന ലേബല്‍ തന്നെ മുസ്ലീം സഹോദങ്ങളെ വേട്ടയാടുന്ന ഈ കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള വിവാദങ്ങള്‍ മുസ്ലീം സമൂഹത്തിന്റെ മാനം കെടുത്തും

    സ്ത്രീയെ സംരക്ഷിക്കണം എന്നു കരുതി ബഹുഭാര്യാത്വം സ്വീകരിക്കുന്ന എത്ര പേര്‍ ഇന്നുണ്ടാവും?

    നബിയുടെ വാക്കുകള്‍ സ്വന്തം താത്പര്യങ്ങള്‍ക്കു വേണ്ടി വേണ്ടി വളച്ചോടിച്ച് വെറും ലൈംഗീക ത്യപ്തിക്കും ഭാര്യ വീട്ടുകാരുടെ പണത്തിനും വേണ്ടിയാണ് ഇന്നു ഒന്നില്‍ കൂടുതല്‍ ഭാര്യമാരെ ഭൂരിപാകവും സ്വീകരിക്കുന്നതെന്നു ഞാന്‍ വിശ്വസിക്കുന്നു

    ഈ വാര്‍ത്ത ടീവിയില്‍ കണ്ട ശേഷം ഇതിനെ പറ്റി ഒരു പോസ്റ്റ് ഇടണമെന്നു വിചാരിച്ചിരുന്നു.സമയ കുറവു കാ‍രണം സാധിച്ചില്ല.ഞാന്‍ മനസില്‍ വിചാരിച്ചത് അതിലും ഭംഗിയായി ഇവിടെ അവതരിപ്പിച്ചത് കണ്ടപ്പോള്‍ ശരിക്കും സന്തോഷം ആയി.

    ചെറ്റത്തരം അതു ആരു പറഞ്ഞാലും അവന്‍ ഏതു മതസ്ഥനോ മതപണ്ഡിതനോ എന്നു നോക്കാതെ തുറന്നു പറയാന്‍ കഴിയണം.അത് ഒരിക്കലും ഇസ്ലാമിനെ മറ്റുള്ളവരുടെ മുന്നില്‍ വില കുറച്ചു കാണിക്കും എന്നു ഞാന്‍ കരുതുന്നില്ല.

    ReplyDelete
  11. ശക്തമായ ലേഖനം!
    നല്ലഭാഷ!
    നല്ല അവതരണം.....!!!

    ReplyDelete
  12. കൈതമുള്ള്,കരീം‌മാഷ്,സമീര്‍,മുഹമ്മദ്‌അലി,ഹനീഫ്,അഷ്‌റഫ്,ഹാരിസ്,നൌഫല്‍,നരിക്കുന്ന,അജ്ഞാതന്‍.. നന്ദി...

    Haris Mangalassery , ഞാന്‍ അങ്ങ് പറഞ്ഞത്പോലെ ആരെയും അടച്ച് ആക്ഷേപിച്ചിട്ടില്ല. സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നമായതിനാല്‍ ഇന്ന് സമൂഹത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാണിച്ചെന്ന് മാത്രം.
    ഒന്നില്‍ കൂടുതല്‍ സ്ത്രീകളെ ഇണയാക്കുന്നു എന്നതല്ല പ്രശ്നം, സൂറത്തുന്നിസാഇലെ ഭഹുഭാര്യത്വത്തെ കുറിച്ചുള്ള സൂക്തത്വത്തെ തന്റെ ഇംഗിതങ്ങള്‍ക്കായി വളച്ചൊടിക്കുന്ന എത്രപേരുണ്ട് എന്നതാണ് നാം അന്വോഷിക്കേണ്ടതും പ്രതികരിക്കേണ്ടതും.
    മുസ്ലിം സമുദായത്തിലെ ജീര്‍ണതകള്‍ക്കെതിരെ പ്രതികരിക്കുന്നവരെ സമുദായത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്ന സമീപനം ആശാസ്യമല്ല. ഇതര മതവിഭാഗങ്ങള്‍ പ്രതികരിക്കാനായി കാത്തിരിക്കുന്ന ഒരു കാല്‍ഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന ഭോതമുണ്ടായത് കൊണ്ട് തന്നെയാണ് സമുദായത്തിനുള്ളില്‍ നിന്ന് കൊണ്ട് തന്നെ സമുദായത്തിന്റെ ജീര്‍ണതകള്‍ക്കെതിരെ ശബ്ദിക്കുന്നത്. അതൊരിക്കലും തസ്ലീമാനസീറിന്റെ വഴിയായിരുന്നില്ല.അങ്ങിനെ ആരും കരുതുകയും വേണ്ട,എവിടെയോ അതിരുകളുടെ ചുവപ്പ്നാടയില്‍ കുടുങ്ങി വീര്‍പ്പ് മുട്ടിയിരുന്ന ലജ്ജയെ മോചിപ്പിച്ചതില്‍ ഇസ്ലാമിക പണ്ഠിതന്മാരുടെ പങ്കെന്തായിരുന്നു എന്ന് അന്വേഷിക്കുന്നത്‍ നന്നായിരിക്കും.
    ഏതായാലും ഞാന് തസ്ലീമാ നസീറിന്റെ വഴിയെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവളോ ഇഷ്ടപ്പെടുന്നവളോ അല്ല എന്നറിയിക്കുന്നതോടൊപ്പം അതിരുകടന്ന ചിന്തകളിലൂടെ മെനെഞ്ഞെടുക്കുന്ന വ്യാഖ്യാനങ്ങളെ ആസ്പദമാക്കി തസ്ലീമയുടെ അനുയായി എന്ന് ചാപ്പയടിക്കരുതെന്നും അപേക്ഷിക്കുന്നു.

    നരിക്കുന്നൻ,

    ഈ ലേഖനമെഴുതുമ്പോള്‍ കാന്തപുരം പറഞ്ഞ “സ്ത്രീകള്‍ക്ക് ആര്‍ത്തവകാലമാകുമ്പോള്‍ ചിലപുരുഷന്മാര്‍ക്ക് അവരുടെ വികാരം ശമിപ്പിക്കാന്‍ മറ്റൊരുവിവാഹം കഴിക്കാം”എന്ന പ്രസ്ഥാവനയെ കുറിച്ച് മാത്രമായിരുന്നു ഞാന്‍ പ്രതികരിച്ചത്.
    ഈ പ്രസ്ഥാവന സാധൂകരിക്കാനുള്ള ഏതെങ്കിലും സൂക്തങ്ങളോ മറ്റ് അനുബന്ധ തെളിവുകളോ ആരും പറഞ്ഞതായി അറിയില്ല, ആര്‍ക്കെങ്കിലും അതിന്ന് കഴിയുമെങ്കില്‍ പല്ലിടകുത്തി മണപ്പിക്കേണ്ടി വരില്ലായിരുന്നു.മാത്രമല്ല ലേഖനം എഴുതിയതിന്ന് ശേഷം ഇതുമായി ബന്ധപ്പെട്ട പല വിശദീകരണങ്ങളും ചര്‍ച്ചകളും ഉണ്ടായി എന്നത് അങ്ങേക്കും അറിയാമല്ലോ. ആവിശദീകരണങ്ങളിലും ചര്‍ച്ചകളിലും ഏത് തരത്തിലാണ് കാന്തപുരത്തിന്റെ പ്രസ്ഥാവനയെ വളച്ചൊടിച്ചതെന്ന് മനസ്സിലാക്കാമെന്ന് മാത്രമല്ല ഏഷ്യാനെറ്റ് ഓണ്‍‌റിക്കാട് പരുപാടിക്ക് ശേഷം വന്നക്ലിപ്പുകള്‍ ഒന്നുകൂടിവെക്തമാക്കുന്നതരത്തിലുള്ളതായിരുന്നു. ഏതായാലും ബഹു:കാന്തപുരം ആര്‍ത്തവകാലത്ത് വികാരശമനത്തിനായി പുരുഷന്മാര്‍ക്ക് ഭഹുഭാര്യത്വം അനുഅവതിനീയമാണെന്ന് പറഞ്ഞു എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ഞാനും ഈകാര്യത്തിലൂന്നിയാണ് അഭിപ്രായം പറഞ്ഞത്,പിന്നെ ഇതൊരു കാന്തപുരം വിരുദ്ധ സമ്മേളനമാണെന്ന് തോന്നിയത് എന്റെ കുഴപ്പമല്ല. അങ്ങയുടെ കാഴ്ചപ്പാടിന്റെയും നിരീക്ഷണത്തിന്റെയും കുഴപ്പമാണ്, ഈ പ്രസ്ഥാവന വരുന്നതിന്ന് മുമ്പും ഇരു സുന്നികളും മറ്റ് ഇതര സാമുദായിക പ്രസ്ഥാനങ്ങളും പല്ലിടകുത്തി മണക്കണോ എന്ന് ചോദിച്ച് കവലകള്‍തോറും നടന്നത് സഹോദരന്‍ മറന്ന് പോയോ..എങ്കില്‍ അറിയാനായി ഓര്‍മിപ്പിച്ചെന്ന് മാത്രം.

    ഹനീഫ് തയ്യില്‍,
    കാന്തപുരം ഒരു മുസ്ലിമാണോ എന്ന ചിന്ത എനിക്കില്ല. ഇത്തരത്തിലുള്ള പരാമര്‍ഷങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ആരെയും മുസ്ലിമാക്കുകയോ അമുസ്ലിമാക്കുകയോ അല്ല ഞാന്‍ ഈലേഖനം കൊണ്ട് ഉദ്ദേശിച്ചത്. വിഷയം മനസ്സിലാക്കി പക്വത ചോരാതെ പ്രതികരിക്കാന്‍ അപേക്ഷ.

    ReplyDelete
  13. ശ്രുതസോമ.., നന്ദി..

    ReplyDelete
  14. ഇത്ത തസ്‌ലീമാനസ്രീന് പഠിക്കുകയാണോ എന്ന ഹാരിസ്മംഗലശ്ശേരിയുടെ സംശയത്തില്‍ കഴമ്പുണ്ട്. സാക്ഷാല്‍ ചവറായ ഇത്തയുടെ സ്ത്രീപക്ഷ നിരീക്ഷണങ്ങളും വിനയന്‍ തിരക്കഥയെ വെല്ലുന്ന യാത്രാവിവരണങ്ങളുമൊന്നും ക്ലച്ച് പിഠിക്കാത്തത് കൊണ്ടാണോ ഇത്ത തസ്ലീമാ നസ്രീന്‍ പരീക്ഷിച്ചത്?
    അങ്ങിനെ ഒരു തീപാറുന്ന ചര്‍ച്ച സ്വന്തം ബ്ലോഗില്‍ ഉണ്ടാക്കിയെടുത്ത് പ്രശസ്തയാവാനുള്ള കള്ളപ്പൂതിയാണോ ഇതിന് പിന്നില്‍?
    വിശുദ്ദഖുര്‍‌ആനിലെ ഉദ്ദരണികളെടുത്ത് ഉദ്ദരിച്ച് കാര്യങ്ങള്‍ പറയാന്‍ മാത്രം മതപരമായ അറിവ് ഇത്താക്കുണ്ട് എന്ന് ഈപോസ്റ്റ് വായിച്ച ആരും പറയില്ല. അതുണ്ടായിരുന്നെങ്കില്‍ ചടങ്ങ് നില്‍ക്കലിനെക്കുറിച്ചും മറ്റും വിവരമില്ലാതെ ഇത്ത എഴുതിവിടില്ലായിരുന്നു. കേരളത്തിലെ ഒരു പണ്ഡിതന്റെ വാക്കിനെ ഏതോസന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ചതാണിതെന്ന് ഇത്തയുടെ പോസ്റ്റ് വായിച്ച ആര്‍ക്കും മനസ്സിലാകും. അങ്ങിനെ ആരുടെയെങ്കിലും നാവില്‍ നിന്ന് വീഴുമ്പോഴേക്ക് വെണ്ടക്കനിരത്താന്‍ വായും പിളര്‍ത്തി നില്‍ക്കുന്ന പത്രങ്ങളൊന്നും ചര്‍ച്ച ചെയ്യാത്ത ഈകാര്യം ഇത്തയെ ഇത്ര വെകിളിപിടിപ്പിച്ചതിനു പിന്നില്‍ വല്ല സ്വകാര്യ കാരണവും ഉണ്ടോ? ഇത്തയുടെ എഴുത്തുകള്‍ചവറുകളാണ് എന്നസത്യം തുറന്നെഴുതേണ്ടി വന്നതില്‍ വിഷമമുണ്ട്. പക്ഷേ
    ഒരു സമൂഹത്തെ മൊത്തത്തില്‍ ഒരു അടിസ്ഥാനവുമില്ലാതെ ‘കാമദാഹികള്‍’എന്ന് ആക്ഷേപിച്ച ഇത്ത ഇത് അര്‍ഹിക്കുന്നില്ലേ?
    ഇനിയുള്ള എഴുത്തുകളെങ്കിലും നന്നാവാന്‍ ഇത് ഉപകരിച്ചെങ്കിലോ?

    ReplyDelete
  15. മുസ്ലിയരുടെ പ്രസ്തവന എന്താണെന്നറിയാതെ ഒരു പ്രതികരണം ഉത്ചിതമല്ലെന്ന് തോന്നുന്നു.
    എങ്കിലും റുമനയുടെ സ്ത്രീത്വത്തിനു വേണ്ടിയുള്ള ലേഖനമ് നന്നായി..
    ഇന്നു മേടിയകള്‍ മുസ്ലിംകള്‍ എന്തു ചെയ്താലും എന്തു പറഞ്ഞാലും അതിനെ പരമാവതി വളച്ചോടിച്ചേ പത്ര മാദ്യമങ്ങളില്‍ വരുന്നുള്ളൂ.
    എങ്കിലും നാം ഉല്‍കൊല്ളേണ്ട ഒരു കാര്യം ഇവിടെയുള്ള പ്രതികരണത്തില്‍ നിന്നും എനിയ്ക്‌ മനസിലാവുന്നത്‌, ഇത്രായെരെ ശത്രുത മുസ്ലിമാകള്‍ നേരിട്ട് കൊണ്ടിരികുമ്പോഴും നാം പരസ്പരം കലഹികാണ് വേണ്ടി നടകുകയാണ്‌.

    ReplyDelete
  16. Rasleena,

    "മത പുരോഹിതരുടെ പ്രസ്ഥാവനകള്
    രണ്ടാം കെട്ടിന്ന് കാരണം തേടി നടക്കുന്ന ഒരുപറ്റം കാമദാഹികള്ക്കും ധനമോഹികള്ക്കും സന്തോഷമുളവാക്കുന്ന തരത്തിലാകാതിരിക്കട്ടെ.. "
    എന്നാണ് ഞാന്‍ പറഞ്ഞത്, ഈ ഒരുപറ്റത്തില്‍ താങ്കള്‍ ഉള്‍പ്പെടുമോ എന്ന് എനിക്കറിയില്ല.

    പിന്നെ എന്റെ നിരീക്ഷണങ്ങളും എഴുത്തുകളും നന്നാവുന്നില്ലാ എന്നതിനോട് പൂര്‍ണയോജിപ്പാണ് എനിക്കുള്ളത്. കാരണം ഞാന്‍ ഈ മണ്ണിലേക്ക് കണ്ണുതുറന്നപ്പോള്‍ മാറോടണച്ച് പിടിച്ച് എന്റെ നെറ്റിയില്‍ ചുമ്പനം നിറച്ച എന്റെ മാതാവിന്റെ കാരുണ്യത്തിന്റെ മുഖവും എന്റെ കാതുകളില്‍ കേട്ടത് പിതാവിന്റെ നാവിലൂടെ ഉതിര്‍ന്ന് വന്ന ശ്രേഷ്ടമാക്കപ്പെട്ട ദൈവവചനവുമായിരുന്നു.

    അവിടെനിന്ന് പിച്ചവെച്ച് നടന്ന് വന്നത് എന്റെ ആദര്‍ശങ്ങളെ കേവലം പൂരോഹിത്യത്തിന്റെ നാക്ക്പിഴയെ ഓമനിച്ച് കൊണ്ടോ സിന്ദാബാദ് വിളിച്ച് കൊണ്ടോ ആയിരുന്നില്ല എന്നത് നിങ്ങളുടെ മനോഗത്തി‌പോലെ അക്ഷരം നിരത്താന്‍ എന്നെ പ്രാപ്തയാക്കുന്നില്ലാ എന്നത് ഒരു പോരായ്മയായി എനിക്കൊട്ട്തോന്നുന്നുമില്ല.

    എതായ്യാലും എന്റെ ജ്ഞാനത്തെ കുറിച്ച് ശരിക്കും ഭോതമുള്ളവളാണ് ഞാന്‍. അതിന്റെ പരുതിക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ പ്രവര്‍ത്തിക്കാന്നും എനിക്കറിയാം. പക്ഷെ ജ്ഞാനിയായ അജ്ഞാനിയാകുന്നതിലെറെ ഞാന്‍ ഇഷ്ടപ്പെടുന്നത് താങ്കളെപ്പോലെയുള്ള ജ്ഞാനിയാകാതിരിക്കുന്നതിലാണ്.

    ഏതയാലും ഒരു കാര്യം ഞാന്‍ ശ്രദ്ധിക്കാം എഴുത്ത് ഒന്നുകൂടി നന്നാക്കാം..പോരായ്മകള്‍ ഒരു പാടുണ്ട്. തുടക്കമായതിനാലാവും , ക്ഷമിക്കൂന്നെ..
    കനന്റെഴുത്തിയതിന്ന് Rasleena ക്ക് നന്ദി..

    ---------------------
    ജാബിര്‍ ഡെല്‍ഹി ...

    മുസ്ല്യാരുടെ പ്രസ്ഥാവന യില്‍ വെക്തമായ ‘സ്ത്രീകള്‍ക്ക് ആര്‍ത്തവമുണ്ടാകുന്ന ഇടവേളയില്‍ ഭഹുഭാര്യത്വം അനുവദിനീയമാണ്‌’എന്ന തിനെ കുറിച്ചാണ് ഈ ചര്‍ച്ച . ഇത് വെക്തമായിക്കഴിഞ്ഞതാണ്. ഇതിന്ന് മുമ്പും പിമ്പും പറഞ്ഞ കാര്യങ്ങളും വെക്തമായിക്കഴിഞ്ഞു. ചെറിയൊരു നാക്ക് പിഴ.. അത്രയെ കരുതേണ്ടൂ..
    കമന്റിന്ന് നന്ദി..

    ReplyDelete
  17. ' സാക്ഷാല്‍ ചവറായ ഇത്തയുടെ സ്ത്രീപക്ഷ നിരീക്ഷണങ്ങളും വിനയന്‍ തിരക്കഥയെ വെല്ലുന്ന യാത്രാവിവരണങ്ങളുമൊന്നും ക്ലച്ച് പിഠിക്കാത്തത് കൊണ്ടാണോ ഇത്ത തസ്ലീമാ നസ്രീന്‍ പരീക്ഷിച്ചത്?
    അങ്ങിനെ ഒരു തീപാറുന്ന ചര്‍ച്ച സ്വന്തം ബ്ലോഗില്‍ ഉണ്ടാക്കിയെടുത്ത് പ്രശസ്തയാവാനുള്ള കള്ളപ്പൂതിയാണോ ഇതിന് പിന്നില്‍?
    വിശുദ്ദഖുര്‍‌ആനിലെ ഉദ്ദരണികളെടുത്ത് ഉദ്ദരിച്ച് കാര്യങ്ങള്‍ പറയാന്‍ മാത്രം മതപരമായ അറിവ് ഇത്താക്കുണ്ട് എന്ന് ഈപോസ്റ്റ് വായിച്ച ആരും പറയില്ല. അതുണ്ടായിരുന്നെങ്കില്‍ ചടങ്ങ് നില്‍ക്കലിനെക്കുറിച്ചും മറ്റും വിവരമില്ലാതെ ഇത്ത എഴുതിവിടില്ലായിരുന്നു. കേരളത്തിലെ ഒരു പണ്ഡിതന്റെ വാക്കിനെ ഏതോസന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ചതാണിതെന്ന് ഇത്തയുടെ പോസ്റ്റ് വായിച്ച ആര്‍ക്കും മനസ്സിലാകും.)

    njana manassilakkiyath ee vari ezhuthiyath ethooo oru mukamoodiyaninja pennallaatha pennanu ennanu. ee rasleena ennuparayunna van/val kku manassilaya poleyalla AP yudey prasthavana ketta njangalkkonnum manassilaakkanayath. bahu bharyathm islam anuvadicchu ennakaryatthil tharakkam aarkkumilla tharkkam ithuvare kelkkatha[ഋതുകാലത്ത് തങ്ങളുടെ ആവശ്യ നിര്‍വ്വഹണത്തിന്ന് ഭംഗം വരാതിരിക്കാന്‍ ഒന്നില്‍കൂടുതല്‍ വിവാഹം കഴിക്കാമെന്ന ]fathava ye kurichanu, ee pakschathalathil rumana chodiccha chila chodyangal paraskthamanu..

    1)നിങ്ങളുടെ അന്തഃപുരങ്ങളില്‍ നിങ്ങളെ കാത്തിരിക്കുന്ന സഹധര്‍മിണികളെ നെഞ്ചോട് ചേര്‍ത്ത് നിങ്ങള്‍ ചോദിക്കുക . തീര്‍ച്ചയായും അവര്‍ നിങ്ങളെ സ്നേഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കതിന്ന് വെക്തമായ ഉത്തരം തരാന്‍ അവര്‍ക്ക് സാധിക്കും.
    2)ഋതുകാലത്ത് തങ്ങളുടെ ആവശ്യ നിര്‍വ്വഹണത്തിന്ന് ഭംഗം വരാതിരിക്കാന്‍ ഒന്നില്‍കൂടുതല്‍ വിവാഹം കഴിക്കാമെന്ന പ്രസ്ഥവനയോട് ഈ പണ്ഡിതനെ പിന്‍‌പറ്റിയവരുടെയും അവരുടെ ഭാര്യമാരുടെ പ്രതികരണം എന്താണെന്ന് അറിയാന്‍ താല്പര്യമുണ്ട്.

    തന്റെ മകളെ വിവാഹം കഴിച്ചയക്കുമ്പോള്‍ ഈ മാസാവസാനം എന്റെ മകള്‍ക്ക് ആര്‍ത്തവമായിരിക്കുന്നതിനാല്‍ മറ്റൊരു വിവാഹം കഴിക്കുന്നതില്‍ എനിക്ക് വിരോധമില്ല

    എന്ന് പറയാന്‍ ഇദ്ദേഹം നയിക്കുന്നക്കുന്ന പ്രസ്ഥാനത്തിലെ ഏതെങ്കിലും ഒരച്ഛന്‍ തയ്യാറാകുമോ? അല്ലെങ്കില്‍ മകളോ മാതാവോ തയ്യാറാകുമോ..?

    thudangiya chodyangalkkaanu uttharam parayendathu, athinnu pakaram vekthihathya nadathunna sameepanam shariyalla.

    rumanayude Rasleena kkulla marupadi nannaayi. samudayathile jeernathakalkethire poradumpol konjanam katthunna tharatthilulla marupadikku rumanakoduttha marupadi enthukondu sogtharhamanu, nandi rumana , thudarooo.

    {palavattam sramicchittum ividey enikku comentan kazhinjadu. athinte karanam enthanu?}

    riyas valappil.

    ReplyDelete
  18. ഞാന്‍ നിങ്ങളെ തസ്ലീമയോട് ചേര്ത്തു വെച്ചിട്ടില്ല, സമുദായത്തിനുള്ളില്‍ നിന്ന് കൊണ്ട് തന്നെ സമുദായത്തിന്റെ ജീര്‍ണതകള്‍ക്കെതിരെ ശബ്ദിക്കുമ്പോള്‍ അങ്ങിനെ സഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നാണു പറഞ്ഞത്, അത് നിങ്ങള്‍ തെറ്റായ അര്‍ത്ഥത്തില്‍ മനസ്സിലാക്കിയിട്ടുന്ടെന്കില്‍ അത് നിങ്ങളുടെ കുഴപ്പമാണ്...പിന്നെ ആരുടെയെങ്കിലും നാവില്‍ നിന്ന് വീഴുമ്പോഴേക്ക് വെണ്ടക്കനിരത്താന്‍ വായും പിളര്‍ത്തി നില്‍ക്കുന്ന പത്രങ്ങളൊന്നും ചര്‍ച്ച ചെയ്യാത്ത ഈകാര്യം ഇത്തയെ ഇത്ര വെകിളിപിടിപ്പിച്ചതിനു പിന്നില്‍ വല്ല സ്വകാര്യ കാരണവും ഉണ്ടോ എന്ന് rasleena ചോദിച്ചത് പോലെ ഒരു ചെറിയ സംശയം എനിക്കുമുണ്ടായിരുന്നു.... അത് കൊണ്ടു തന്നെയാണ് തസ്ലീമ ഇവിടെ എത്തിയതും.....പിന്നെ ഭഹുഭാര്യത്വം ഇസ്ലാം അനുവദിക്കുന്നുണ്ടോ എന്നതാണ് ചര്ച്ചയെന്കില്‍, തീര്‍ച്ചയായും ഇസ്ലാം അംഗീകരിക്കുന്നുണ്ട്, പക്ഷെ അതിനുള്ള സാഹചര്യങ്ങള്‍ അതിനേക്കാള്‍ വിശദമായി ഖുറാനും ഹദീസും വിവരിക്കുന്നുമുണ്ട്... ഇസ്ലാം മനുഷ്യന്റെ നന്മക്കു വേണ്ടിയുള്ള മതമാണ്‌, അത് കൊണ്ടു തന്നെ അതിന്റെ പേരില്‍ വെറുതെ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഒരു കഴമ്പും ഉണ്ടെന്നു തോന്നുന്നില്ല, പിന്നെ നേതാക്കന്മാരുടെ വാക്കുകള്‍ കേട്ട് കൊണ്ടു മാത്രം ജീവിതം കെട്ടിപ്പടുക്കുന്നവരാണോ ഞാനും നിങ്ങളും അടങ്ങുന്ന ഇന്നത്തെ തലമുറ, അഥവാ കാന്തപുരം അങ്ങിനെ പറഞ്ഞെന്കില്‍ തന്നെ, അതിന്റെ വാലില്‍ തൂങ്ങി വെറുതെ പരസ്പരം ചെളി വാരി എറിയണോ..?..അവര്‍ പറയട്ടെ, നെല്ലും പതിരും തിരിച്ചറിയാനുള്ള ശേഷി നമുക്കില്ലേ ?...പിന്നെ ഇത്താത്ത ആരോടാണ് പ്രതികരിക്കുന്നത്....ഇസ്ലാമിനോടാണോ.?.ഹദീസുകളെ കുറിച്ചു അറിവുള്ള ഇത്ത തന്നെ ഇത്തരത്തില്‍ സംശയിച്ചാല്‍, ഞങ്ങലെപ്പോലുള്ളവരുടെ അവസ്ഥ എന്തായിരിക്കും...പിന്നെ ചര്‍ച്ചയാണ് ഉദ്ദേശമെങ്കില്‍ ഇസ്ലാമിന്റെ ഒരു തലമുറ തന്നെ തീവ്രവാദത്തിന്റെ പേരില്‍ നമ്മുടെ കണ്മുന്നില്‍ വെച്ചു വേട്ടയാടപ്പെടുമ്പോള്‍, ആ വാര്‍ത്തകളൊക്കെ ശരിയാനെന്കില്‍ നമ്മുടെ സഹോദരങ്ങളെ സ്നേഹത്തിന്റെ പാതയിലേക്ക് തിരികെ കൊണ്ടു വരാനും, ഇസ്ലാമിന്റെ യഥാര്‍ത്ഥ മുഖം എന്താണെന്നും നമുക്കു അറിയാവുന്ന തരത്തില്‍ ചര്ച്ച ചെയ്യുകയുമല്ലേ ഇത്താ ഈ അവസരത്തില്‍ ഏറ്റവും അനുയോജ്യം... അത് തന്നെയല്ലേ ഈ കാലഹരണപ്പെട്ട വിഷയത്തില്‍ ആവശ്യമില്ലാതെ സമയം കളയുന്നതിലും നല്ലത്...

    ReplyDelete
  19. riyas valappil.
    കമന്റെഴുതിയതിന്ന് നന്ദി...
    എന്ത്‌കൊണ്ടാണ് കമന്റെഴുതാന്‍ കഴിയാത്തതെന്ന് എനിക്ക് അറിയില്ല, ഒരു പക്ഷെ നെറ്റ്കണക്ഷന്‍ സ്ലോ ആയത്‌കൊണ്ടായിരിക്കം,അല്ലെങ്കില്‍ ‘ടെക്നിക്കല്‍ പ്രോബ്ലംസ്’,നല്ലൊരു വിദക്തന്റെ അഭിപ്രായം തേടൂ..
    ---------
    Haris Mangalassery,
    താങ്കള്‍ ആദ്യത്തെ കമന്റില്‍ അവസാന ഭാഗത്ത് പറഞ്ഞ
    “ഇവിടെ നമുക്കിടയിലും ഒരുപാടുപേര്‍ ഇപ്പോള്‍ തസ്ലീമ നസ്രീന് പഠിച്ചുകൊണ്ടിരിക്കുകയാണ്...മുസ്ലിം പേരു വെച്ചു ഇസ്ലാമിനെ തന്നെ അപകീര്‍ത്തിപ്പെടുത്തുമ്പോള്‍ അവര്‍ പ്രകാശവര്‍ഷം കണക്കെ പ്രശസ്തയാകുന്നു....
    താങ്കള്‍ അവരിലൊരാളായി മാറില്ലെന്ന ഉറച്ച വിശാസത്തോടെ....”എന്ന
    വാക്കുകള്‍ക്ക് “ഏതായാലും ഞാന് തസ്ലീമാ നസീറിന്റെ വഴിയെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവളോ ഇഷ്ടപ്പെടുന്നവളോ അല്ല എന്നറിയിക്കുന്നതോടൊപ്പം അതിരുകടന്ന ചിന്തകളിലൂടെ മെനെഞ്ഞെടുക്കുന്ന വ്യാഖ്യാനങ്ങളെ ആസ്പദമാക്കി തസ്ലീമയുടെ അനുയായി എന്നെ ചാപ്പയടിക്കരുതെന്നും അപേക്ഷിക്കുന്നു.
    ”എന്ന അപേക്ഷയോടെയാണല്ലോ ഞാന്‍ അവസാനിപ്പിച്ചത്.

    ഇങ്ങിനെ പറയാനുണ്ടായ കാരണം സമുദായത്തിനകത്തിരുന്ന് സമുദായത്തില്‍ അറിഞ്ഞോ അറിയാതെയോ വന്നുപോയ കൊള്ളരുതായ്മകള്‍ക്കെതിരെ ‘അരുത്’എന്ന് പറയുമ്പോള്‍ വികാരപരാക്രമികളായി ഒരുകൂട്ടം
    വളെടുക്കുകയും അവരെ സമൂഹത്തില്‍ നിന്നും സമുദായത്തില്‍ നിന്നും ഒറ്റപ്പെടുത്തി അസഭ്യം പറഞ്ഞ് പുറത്താക്കുന്ന ഒരു
    നാണം കെട്ട സംമ്പ്രദായം നിലവിലുണ്ട് എന്നത് കൊണ്ടാണ്. ഞാന്‍ ഇവിടെ ഉന്നയിച്ച പ്രശ്നങ്ങള്‍ ഞാന്‍ ഉന്നയിച്ചില്ലെങ്കിലും വരും കാലങ്ങളില്‍ സമുദായത്തിനകത്ത് നിന്നും പുറത്ത് നിന്നും ശരങ്ങളായി നെഞ്ചില്‍ തറക്കുമെന്നതിന്ന് യാതൊരു സംശയവും വേണ്ട. അപ്പോള്‍ ഇന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങളെ അഭിമുകീകരിക്കാന്‍ നാം തയ്യാറായേമതിയാകൂ.
    ബഹു: കാന്തപുരം അവര്‍കള്‍ ഇതിന്ന് മുമ്പും സ്ത്രീകളുമായി ബന്ധപ്പെട്ട മറ്റൊരു സംവാദത്തില്‍ വളരെ താഴ്ന്നരീതിയില്‍ സംസാരിക്കുകയും വേണ്ടകോലാഹലങ്ങള്‍ അതുമായി ബന്ധപ്പെട്ട് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്(അതിന്റെ ക്ലിപ്പ് ആവശ്യമെങ്കില്‍ അയച്ച്തരാം)അതില്‍ അദ്ദേഹം
    സ്ത്രീകള്‍ക്ക് ബുദ്ധിയില്ലാത്തതിനാല്‍ സമസ്ഥമേഖലയിലും പരാജയമാണെന്ന് പറയുന്നു, മറുചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മറുപടി ആശ്ചര്യപ്പെടുത്തുന്നതരത്തിലുള്ളതായിരുന്നു. സത്യത്തില്‍ അന്നത്തെ സംവാദത്തില്‍ അദ്ദേഹം പറയേണ്ടിയിരുന്നത് ‘സ്ത്രീകള്‍ക്ക് നിര്‍ണായക ഘട്ടത്തില്‍ പക്വമായ തീരുമാനങ്ങ‌ളെടുക്കാന്‍ കഴിയാതെ പോകുന്നതിനാല്‍ ഇസ്ലാം ഭാരിച്ച ഉത്തരവാദിത്വങ്ങളില്‍ നിന്ന് അവരെ ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നായിരുന്നു’എന്നാല്‍ അദ്ദേഹം അന്ന് നടത്തിയ പ്രസ്ഥാവനകള്‍ സ്ത്രീകള്‍ക്ക് ബുദ്ധിയില്ലാത്തതിനാലാണ് സമസ്ഥമേഘലയിലും അവര്‍ പരാജയപ്പെടുന്നത് എന്നായിരുന്നു.(വ്യത്യസ്ഥമായ അഭിപ്രായങ്ങളുണ്ടാകാം, എന്നാല്‍ ഇന്നത്തെ ഇസ്ലാമിനെതിരെ വാളോങ്ങിനില്‍ക്കുന്ന ഈ കാലത്തില്‍ ഇത്തരം ചിന്താശൂന്യമായ പരാമര്‍ശങ്ങളിലൂടെ
    അവഹേളി
    ളിക്കപ്പെടുന്നത് മുസ്ലിം സമുദായം തന്നെ അല്ലെ.. അതുപോലെതന്നെയാണ് ഇപ്പോള്‍ നടത്തിയ പ്രസ്ഥാവനയും വന്നത്,
    ഇത് കൊണ്ടാണ് ഞാന്‍ അദ്ദേഹത്തിന്ന് നാക്ക് പിഴയായിരുന്നോ എന്ന് സംശയിച്ചത്.
    ഇരുണ്ട യുഗത്തിലെ കാടത്തത്വത്തില്‍ നിന്ന് ഭഹുഭാര്യത്വത്തെ ഇസ്ലാം കര്‍ശനമായ നിബന്ധനകളോടെ നാലായി ചുരുക്കി എന്നതല്ലെ യാഥാര്‍ത്ഥ്യം, അങ്ങിനെ ഒരു നാല് എന്ന എണ്ണം പറയാന്‍ ഒരു പശ്ചാത്തലവുമുണ്ടായിരുന്നല്ലോ.അതൊന്നും വെക്തമാക്കാതെ ഇസ്ലാം ഭഹുഭാര്യത്വം അനുവദിച്ച സന്ദര്‍ഭങ്ങളും കാരണങ്ങളും പറഞ്ഞതിന്റെ അവസാനം അല്പം ആലോചിച്ചശേഷം അദ്ദേഹം പറഞ്ഞത് ‘സ്ത്രീകള്‍ക്ക് മെന്‍സസ് ആകുമ്പോള്‍ ചിലപുരുഷന്മാര്‍ക്ക് തന്റെ ആവശ്യം നിറവേറ്റാന്‍ മറ്റൊരു വിവാഹം കഴിക്കാം’എന്നാണ്, ഈ വാക്കുകളാണ് പ്രശ്നമായി തുടരുന്നത്, ഇസ്ലാം അനുവദിച്ചരീതിയിലും പശ്ചാത്തലത്തിലും ഭഹുഭാര്യത്വം ഉണ്ടാകുന്നതില്‍ ഖുര്‍‌ആനില്‍ വിശ്വസിക്കുന്ന ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകേണ്ടതില്ല. പക്ഷെ ഇവിടെ നടന്നത് അതിനൊക്കെ മറികടന്ന് ഭഹുഭാര്യത്വത്തിന്ന് കാരണം തേടി നടക്കുന്നവര്‍ക്ക് ആഹ്ലാദിക്കാന്‍ വക നല്‍കിക്കൊണ്ട് ഒരുകാരണം കൂടി കാന്തപുരത്തിന്റെ വക കൂട്ടിച്ചേര്‍ക്കുകയായിരുന്നില്ലെ.. ഇതിനെയാണ് സ്ത്രീസമൂഹം ഒന്നടങ്കം(കാന്തപുരത്തിന്റെ അനുയായികളില്‍ പ്രശസ്ഥരായ ചില വാഗ്മികളുമായി എനിക്ക് അടുത്തബന്ധമാണുള്ളത്, ഈലേഖനം എഴുതുന്നതിന്ന് മുമ്പ് അവരില്‍ ഒരാളോട് ഞാന്‍ അഭിപ്രായം തേടിയിരുന്നു. അവിടുന്ന് കിട്ടിയ മറുപടി ‘ഉസ്താദ് അങ്ങിനെയായിരിക്കില്ല ഉദ്ദേശിച്ചത് എന്നാണ് ,ഇത് സത്യമാണെങ്കില്‍ നിങ്ങളുടെ അഭിപ്രായം എന്തെന്ന് ചോദിച്ചപ്പോള്‍ അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിലെ അതിന്ന് മറുപടിപറയേണ്ടതുള്ളൂ എന്നുമാണ്, എന്നാല്‍ ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയോട് സ്വകാര്യമായി ഈ കാര്യത്തിലെ അഭിപ്രായം തേടിയപ്പോള്‍ കിട്ടിയ മറുപടി’റബ്ബെ.. അങ്ങിനെ ഒരു ഫത്‌വയുംകൂടി വന്നാല്‍ ഞ്ഞിനോക്കണ്ടാന്നാണ്)അത് കൊണ്ടാണ് ഞാന്‍ സ്വന്തം വീട്ടകാരോട് ഈ വിഷയത്തെ കുറിച്ച് ആരായണമെന്ന് പറഞ്ഞത്, (താങ്കളുടെ വീട്ട്കാരില് ആരെങ്കില് ഈ പ്രസ്ഥാവനയെ അംഗീകരിക്കുമോ?)

    ചുരുക്കത്തില്‍ ഇസ്ലാം എന്ന വിശാലമായ കാഴ്ചപ്പാടിനെ യുഗങ്ങളോളം പിന്നോട്ട് നയിക്കുന്ന ഒരു നിരീക്ഷണമാണ് കാന്തപുരത്തില്‍ നിന്ന് ഉണ്ടായത് എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. അദ്ദേഹത്തിന്ന് ഖുര്‍‌ആനില്‍ പറഞ്ഞകാരണങ്ങള്‍ മാത്രം പറഞ്ഞ് അവസാനിപ്പിച്ചാല്‍ ഇത്തരത്തിലൊരു നാണക്കേടിന്ന് സമുദായം ഇരയാകുമായിരുന്നില്ല. ഏതെങ്കിലും ഒരു രണ്ടാം നിരയിലുള്ള ഇസ്ലാമിക വാക്മിയുടെ നിരീക്ഷണങ്ങളല്ല ഇതെന്നതാണ് ശ്രദ്ദേയമായ കാര്യം, പിന്നെ താങ്കളെ പിന്‍‌പറ്റി പ്രതികരിച്ച Rasleena യുടെ പ്രതികരണത്തിന്റെ ശൈലി താങ്കള്‍ ശ്രദ്ധിച്ചില്ലെ..ഇത്തരക്കാരുടെ നിരന്തരമായ ഇടപെടലുകളാണ് ഇതര പ്രസ്ഥാനങ്ങള്‍ക്ക് വളമായതെന്ന് കൂടി പറയാന്‍ ഈ അവസരം ഞാന്‍ ഉപയോഗിക്കട്ടെ.. എന്റെ ലേഖനത്തോട് വിയോജിക്കുമ്പോള്‍ തന്നെ വളരെ പക്വതയോടെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ അങ്ങേക്ക് കഴിഞ്ഞു എന്നത് തന്നെ വലിയാകാര്യമാണ്. നമ്മുടെ ചെയ്തികള്‍‌കൊണ്ട് സമുദായത്തില്‍ നിന്ന് ഒരാളും മറുകണ്ടം ചാടാന്‍ കാരണമായിക്കൂടാ. അതുപോലതന്നെ സമുദായത്തിലെ ജീര്‍ണതക്കെതിരെ പ്രതികരിക്കാന്‍ കൊടിയുടെ നിറം നോക്കേണ്ട ആവശ്യവുമില്ല.മൂല്യങ്ങളെ മാറ്റിനിര്‍ത്തി കൊടിയുടെ നിറം നോക്കി പ്രതികരിക്കുമ്പോള്‍ മരിച്ച് പോകുന്നത് നാം പടുത്തുയര്‍ത്തിയ സമ്പന്നമായ സംസ്കാരവും ഇസ്ലാമിക മൂല്യങ്ങളുമാണ്, ഈ വിടവിലാണ് സമുദായത്തെ ജീര്‍ണിപ്പിക്കാന്‍ പാകത്തിനുള്ള ഇത്തിക്കണ്ണികളുടെ കൂട്ടത്തില്‍ Rasleena മാര്‍ ജീവിച്ച് പോകുന്നത്.
    Rasleena യെ കുറിച്ച് താങ്കളോട് ഓര്മിപ്പിക്കാനുള്ള കാരണം മനസ്സിലാക്കാന് അങ്ങേക്ക് ആവുമല്ലോ,ആവര്ത്തനം വിരസതയും നിരാശയും മാനഹാനിയും എന്നൊരു ചൊല്ലുണ്ട്. മറക്കാതിരിക്കാന്‍ ഓര്‍മിപ്പിച്ചെന്ന് മാത്രം.

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. നിങ്ങളുടെ ലേഖനത്തോട് ഞാന്‍ വിയോജിക്കുന്നു എന്ന് ഞാന്‍ പറഞ്ഞോ...ഈ ലേഖനത്തെപ്പറ്റി നിങ്ങള്‍ ആദ്യം അഭിപ്രായം ചോദിച്ച ആളുടെ അതെ മറുപടി തന്നെയാണ് എനിക്കുമുള്ളത്...അതായത്, അങ്ങിനെയായിരിക്കില്ല പറഞ്ഞതെന്നും, അതിന്റെ മുന്‍പിലും പിന്‍പിലും പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ മനപ്പൂര്‍വ്വം മറച്ചു പിടിക്കുന്നതായിരികും എന്നാണു. ...ഈ വിഷയം ഒരു വാര്‍ത്താ ചാനലില്‍ ഞാന്‍ കേട്ടിരുന്നു, പക്ഷെ അവിടെയും വിശദീകരണങ്ങള്‍ ഒന്നും ഉണ്ടായില്ല...നിങ്ങളുടെ ലേഖനത്തിലും വിശദീകരണങ്ങള്‍ ഒന്നുമില്ല,
    "വെറുതെ ഒരു ന്യൂസ് കേട്ട് ചാടിപ്പുറപ്പെട്ടു ഒരു ലേഖനം എഴുതരുത്..അതിനെപ്പറ്റി വിശദമായി പഠിച്ചു വളരെ ചിന്തിച്ചതിനു ശേഷം മാത്രം ഇറങ്ങുക" എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ എന്‍റെ പഴയ വരികള്‍ക്കിടയില്‍ നിന്നും നിങ്ങള്‍ക്ക് വായിച്ചെടുക്കാന്‍ കഴിയും എന്നാണു എന്‍റെ വിശ്വാസം, പ്രത്യേകിച്ച് നമ്മള്‍ മുറുകെപ്പിടിക്കുന്ന വിശ്വാസങ്ങളെ തകര്‍ക്കാന്‍ തക്കം പാര്‍ത്തു നടക്കുന്നവരുടെ ഇടയിലേക്ക്.. .
    പഴയ വീഡിയോ ക്ലിപ്പിങ്ങുകള്‍ ഒന്നും വേണ്ട... പകരം ‘സ്ത്രീകള്‍ക്ക് മെന്‍സസ് ആകുമ്പോള്‍ ചിലപുരുഷന്മാര്‍ക്ക് തന്റെ ആവശ്യം നിറവേറ്റാന്‍ മറ്റൊരു വിവാഹം കഴിക്കാം’ എന്ന് കാന്തപുരം പറഞ്ഞതിന്റെ വീഡിയോ ഉണ്ടെങ്കില്‍ harismangalassery@gmail.com എന്ന മെയിലിലേക്ക് അയച്ചു തരിക...
    പിന്നെ ഈ പറഞ്ഞതിന് അന്ഗീകാരം തേടാന്‍ എന്‍റെ വീട്ടുകാരുടെ അടുത്ത് ചോദിക്കണം എന്ന് തോന്നുന്നില്ല, കാരണം പ്രായപൂര്‍ത്തിയും ഒരു സാമാന്യ ബുദ്ധിയുമുള്ള ആരെങ്കിലും ഈ പറഞ്ഞതിനോട് യോജിക്കുമോ..നമ്മുടെ സമൂഹം അത്രയ്ക്ക് തരംതാണ് പോയി എന്ന് ഇത്താക്ക് തോന്നുണ്ടോ...പിന്നെ rasleenayude ശൈലി, എല്ലാവരില്‍ നിന്നും ഒരേ ശൈലിയിലുള്ള പ്രതികരണം പ്രതീക്ഷിക്കുന്നത് വളരെ പ്രയാസങ്ങള്‍ സൃഷ്ടിക്കും...
    അപ്പൊ തല്‍ക്കാലം ഈ വിവാദം നമുക്കിവിടെ അവസാനിപ്പിക്കാം...അല്ലെ...
    നിങ്ങള്‍ പറഞ്ഞതു തന്നെയാണ് ശരി, അതായത് ആവര്ത്തനം വിരസതയും നിരാശയും മാനഹാനിയും എന്നൊരു ചൊല്ലുണ്ട്. മറക്കാതിരിക്കാന്‍ ഓര്‍മിപ്പിച്ചെന്ന് മാത്രം.
    ഇത്രമാത്രം.

    ReplyDelete
  22. Haris Mangalassery ;
    'പിന്നെ ഈ പറഞ്ഞതിന് അന്ഗീകാരം തേടാന്‍ എന്‍റെ വീട്ടുകാരുടെ അടുത്ത് ചോദിക്കണം എന്ന് തോന്നുന്നില്ല, കാരണം പ്രായപൂര്‍ത്തിയും ഒരു സാമാന്യ ബുദ്ധിയുമുള്ള ആരെങ്കിലും ഈ പറഞ്ഞതിനോട് യോജിക്കുമോ..നമ്മുടെ സമൂഹം അത്രയ്ക്ക് തരംതാണ് പോയി എന്ന് ഇത്താക്ക് തോന്നുണ്ടോ...'
    ---
    ,(സമൂഹം അതപ്പതിക്കാത്തത് കൊണ്ടാണ് കാന്തപുരം പറഞ്ഞെന്ന് പറഞ്ഞ പ്രസ്ഥാവനക്ക് ഹാരിസിന്ന് പോലും ‘ പ്രായപൂര്‍ത്തിയും ഒരു സാമാന്യ ബുദ്ധിയുമുള്ള ആരെങ്കിലും ഈ പറഞ്ഞതിനോട് യോജിക്കുമോ..’എന്ന് ചോദിക്കേണ്ടിവന്നത്)

    അതെ.... ഇത് തന്നെയാണ് ശരി, ബുദ്ധിയുള്ള ആരും ഈ പറഞ്ഞതിനോട് യോജിക്കില്ല. എന്നാല്‍ പറഞ്ഞവര്‍ക്ക് ബുദ്ധിയില്ലാ എന്ന് ഞാന്‍ കരുതുന്നില്ല. പകരം ‘ബോധപൂര്‍വ്വമല്ലാത്ത പതനം’എന്ന് പറയാനാണെനിക്കിഷ്ടം.

    പിന്നെ വാര്‍ത്തകേട്ടപ്പോള്‍ ചാടിപ്പുറപ്പെട്ടെതെന്ന് പറയുന്നത് ശരിയല്ല. സമൂഹത്തില്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ കാണുന്നുണ്ടായിരിക്കുമല്ലോ..

    ഒരു കാര്യം കൂടി , സമൂഹമല്ല അതപ്പതിച്ചത്, സമൂഹം ഞങ്ങളുടെ കൈകുമ്പിളിലാണെന്ന് അവകാശമുന്നയിക്കുന്നവരാണ് പതനം നേരിട്ട്കൊണ്ടിരിക്കുന്നത്, സാമാന്യബുദ്ധിയുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത ഈ പ്രസ്ഥാവന മറ്റേതെങ്കിലും ഗ്രൂപ്പില്‍ നിന്നായിരുന്നെങ്കില്‍ ..... ഒന്ന് ആലോചിച്ചു നോക്കൂ എന്തായിരിക്കും സ്തിഥിയെന്ന്, കാന്തപുരം പറഞ്ഞതായത്കൊണ്ട് മാത്രം ഇത് കാലഹരണപ്പെട്ടെതാണെന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല,മാത്രമല്ല ഖുര്‍‌ആന്‍ സൂക്തങ്ങളില്‍ കൂട്ടിച്ചേര്‍ത്തലുകള്‍ നടത്തുന്നവര്‍ ആര്തന്നെയായാലും ചോദ്യം ചെയ്യപ്പെടും , അത് കാന്തപുരമായാലും, പറഞ്ഞപോലെ സമൂഹം അതപ്പതിച്ചിട്ടില്ല പതനം നേരിട്ടത് ആര്‍ക്കെന്ന് കാലം തെളിയിക്കും.
    --
    ഇത്രയുമൊക്കെ ആയ സ്ത്ഥിക്ക് വീഡിയോക്ലിപ്പുമായി ഞാന്‍ തിരിച്ചെത്തും, അതുവരെ...കന്തപുരം അങ്ങിനെ പറഞ്ഞിട്ടില്ലെന്ന് അങ്ങ് മാത്രം വിശ്വസിക്കുന്നു എങ്കില്‍ ആവാം.

    ReplyDelete
  23. kooduthal onnum parayanilla
    ethayalum ini enikku rumanayilninnum mail varan padilla
    karanam nan karuthiyathilum ethrayooo mooshamanu neee
    abhimugathinte sheshamulla pathrasammelana report nan mail cheyyunnu vazhikooo thoba cheyooo

    ReplyDelete
  24. MR, anjaadhan, enikkum aa mail ayachu thannal valarey nannayirunnu
    kv.noufal@gmail.com

    ReplyDelete
  25. rumanaaaa
    valere cheeep ayi pooyi
    neee vahabi penna anu ennu ariyamayirunnu Ennal ethratholam taram tanu poogaruthayirunnu
    kantapurathinte pathra kattingu vayicha pool nangalkku karyam manasilayi
    manorama yude oru vikrithi
    nee athilum valiya vambathi

    ReplyDelete
  26. ഹഹഹാ... ഷുക്കൂറെ-- ഇത്രചീപ്പാകരുതായിരുന്നു ,

    ഉസ്താദ് പറഞ്ഞത് അതികം വൈകാതെ യൂടൂബിലെത്തും.

    കിട്ടിയ ഒരു ലിങ്ക് ഇതാ
    http://www.youtube.com/watch?v=81yNqWJjrA4> ഇവിടെ
    കുത്തിക്കോളൂ... ... ഇതിന്റെ അവസാനം റുമാന പറഞ്ഞപോലെ ഉസ്താദിന്ന് പിഴക്കുന്നത് കാണാം, ഇവിടെ ഉസ്താത് സ്ത്രീകള്ക്ക് നിര്ണായകമായതീരുമാനങ്ങളെടുക്കാന് കഴിവില്ലാത്തതിനാലാണ് സ്ത്രീകളെ ഭരണരംഗങ്ങളില് നിന്നും ഭാരിച്ച ഉത്തരവാദിത്വത്തില് നിന്നും അകറ്റിയതെന്ന് പറഞ്ഞിരുന്നെങ്കില്.. എത്ര ഭംഗിയുണ്ടായിരുന്നു

    വെറുതെ പുതിയ തെളിവുകള്‍ ജന മദ്ദ്യത്തിലേക്ക് വിളമ്പിക്കണോ,റുമാന പറഞ്ഞത് ഭഹുഭാര്യത്വത്തെ എതീര്‍ക്കാനല്ല,ഇപ്പോള്‍ ഉസ്സ്താദ് കൂട്ടിച്ചേര്‍ത്ത ആ പ്രസ്താവനയില്ലെ അതിനോടുള്ള എതിര്‍പ്പാ..
    മൂക്ക് കീപ്പട്ടായ ആരും അത് അംഗീകരിക്കില്ല സൂഹൃത്തെ..

    ReplyDelete
  27. ഞാനല്ല റുമാന എന്ന് തെളിയിക്കാന്‍ അജ്ഞാതന്‍ കഷ്ടപ്പെടുന്നത് ഞങ്ങളൊക്കെ കാണുന്നു.

    ReplyDelete
  28. ആ അജ്ഞാതന്‍ ഞാനായിരുന്നു.
    വെറുതെ മണ്ടത്തരം വിളമ്പണ്ട് റസ്ലീ‍നാ..

    സമൂദായട്ട്tഹിന്ന് മാനക്കേടുന്റാക്കുന്ന ആ url എന്റെ നാമത്തില്‍ കൊടുക്കണ്ടാന്ന് കരുതിയാ പേര് വെളിപ്പെടുത്താതിരുന്നത്.. പക്ഷെ സമ്മതിക്കേണ്ടെ..

    നിനക്കൊക്കെ പറഞ്ഞ പണി................................. ഞാന്‍ ഈ ബ്ലോഗ് ദുരുപയോഗം ചെയ്യാന്‍ മുതിരുന്നില്ല.

    ReplyDelete
  29. ഏതായാലും റുമാന ആവീഡിയോ നന്നായി കേള്‍ക്കുന്നത് നന്നായിരിക്കും. സ്ത്രീകള്‍ക്ക് ഇസ്ലാം സ്വാതന്ത്ര്യം നല്‍കുന്നു. പക്ഷേ അത് തോന്നിയ പോലെജീവിക്കുവാനുള്ള സ്വാതന്ത്ര്യമല്ല.പുരുഷനാല്‍ അവള്‍ സംരക്ഷിക്കപ്പെടേണ്ടവളാണ് എന്നെല്ലാമാണ് ബുദ്ദിയുള്ളവര്‍ അതില്‍നിന്നും മനസ്സിലാക്കേണ്ടത്. വിമര്‍ഷിക്കാന്‍ വേണ്ടി മാത്രം അത് കേള്‍ക്കുന്നവര്‍ക്ക് മറ്റുപലതും തോന്നിയേക്കാം.
    റഫീക്ക് കീഴാറ്റൂരിനെപോലുള്ള യുക്തിവാദികളാണ് ഈ വീഡിയോയെ വിമര്‍ഷിച്ചിട്ടുള്ളത്. അവരുടെ അഭിപ്രായം തന്നെയാണോ റുമാനക്കുമുള്ളത് എന്നറിയേണ്ടതുണ്ട്.
    ഒരു മുസ്ല്യാരെ വിമര്‍ശിക്കാന്‍ വേണ്ടി ഇത്ത യൂറ്റ്യൂബ് മുഴുവന്‍ അരിച്ചുപെറുക്കി എന്ന് തോന്നുന്നു. സ്വയം ഇകഴ്തപ്പെടുമ്പോള്‍ വേദനയും മറ്റൊരാളെ ഇകഴ്ത്തുമ്പോള്‍ സുഖവും ഉണ്ടാകും. പക്ഷേ നമ്മുടെ സുഖത്തിന് വേണ്ടി ഒരു സമുദായത്തെ മോശക്കാരാക്കി ചിത്രീകരിക്കാന്‍ ഇടനല്‍കരുത്.
    ദൈവികമായ വിശ്വാസം മനുഷ്യ യുക്തിക്കതീതമാണ്. അത് എന്തുകൊണ്ട് അങ്ങിനെ? ഇതെന്തുകൊണ്ടിങ്ങനെ? എന്നെല്ലാം എന്നെല്ലാം ദൈവത്തെ ചോദ്യം ചെയ്യാന്‍ നമുക്ക് പറ്റില്ല. (പുരുഷനെ എന്തിനിങ്ങലെയാക്കി? സ്ത്രീയെ എന്തുകൊണ്ട് അവനെപ്പോലെയാക്കിയില്ല എന്നൊക്കെ ചോദിക്കാമോ?)
    ദൈവം സൃഷ്ടാവും നമ്മള്‍ സൃഷ്ടികളുമാണ് മനുഷ്യന്‍ ചിന്തിക്കും‌പോലെ യല്ല ദൈവം ചിന്തിക്കുന്നത്. മനുഷ്യന്റെ ചിന്തകളെല്ലാം ദൈവം തന്ന ഒരു സോഫ്റ്റ്‌വെയറിന്റെ അടിസ്ഥാനത്തിലാണ് എന്ന് വേണമെങ്കില്‍ പറയാം.അതിനപ്പുറം ദൈവത്തിന്റെ ചിന്തകളെക്കുറിച്ചൊന്നും നമ്മള്‍ക്കറിയില്ല.
    qw_er_ty

    ReplyDelete
  30. (പക്ഷേ നമ്മുടെ സുഖത്തിന് വേണ്ടി ഒരു സമുദായത്തെ മോശക്കാരാക്കി ചിത്രീകരിക്കാന്‍ ഇടനല്‍കരുത്.
    )ഈ വരി റസ്ലീനത്താത്ത!?യുടെതാണല്ലോ..
    തിരിച്ച് അങ്ങോട്ടും വെക്കാം ഈ വാക്കുകള്‍.

    ഈവീഡിയോയില്‍ പറഞ്ഞ ആദ്യത്തെ വരികളെ ഞാനടക്കമുള്ള ഒരുപാട് ആളുകള്‍ ബഹുമാനത്തോടെയാണ് വീക്ഷിക്കുന്നത്,ഞാന്‍ പറഞ്ഞ പ്രശ്നം ആദ്യത്തെ വരികളിലല്ലായിരുന്നല്ലോ..

    അവസാ‍ാനം പറഞ്ഞ കുറച്ച് വരികളില്ലെ.. റസ്ലീനയെപ്പോലോത്തവരെ ബുദ്ധിയെകുറിച്ച്.
    അത് അങ്ങിനെ പറയുന്നതിന്ന് പകരം [സ്ത്രീകള്ക്ക് നിര്ണായകമായതീരുമാനങ്ങളെടുക്കാന് കഴിവില്ലാത്തതിനാലാണ് സ്ത്രീകളെ ഭരണരംഗങ്ങളില് നിന്നും ഭാരിച്ച ഉത്തരവാദിത്വത്തില് നിന്നും അകറ്റിയതെന്ന് പറഞ്ഞിരുന്നെങ്കില്.. എത്ര ഭംഗിയുണ്ടായിരുന്നു]എന്ന് പറഞ്ഞിരുന്ന്nഎങ്കില്‍ ഇത്താത്ത പറഞ്ഞത് പോലെ റഫീഖ് കീഴാറ്റൂരിനൊന്നും വിമര്‍ഷിക്കാന്‍ ആകുuഉലായിരുന്നു.
    മൊയ്ല്യാര്‍ക്ക് നാക്ക് പിഴച്ചാല്‍ സുന്നത്തായി കരുതുന്ന ഈ അടിമത്വ സ്വഭാവം നല്ലതല്ല ഇത്താത്താ‍ാ--
    ഇത്താത്ത പറഞ്ഞതെത്ര ശരി (നമ്മുടെ സുഖത്തിന് വേണ്ടി ഒരു സമുദായത്തെ മോശക്കാരാക്കി ചിത്രീകരിക്കാന്‍ ഇടനല്‍കരുത്.)ഇവിടെ നമ്മുടെ എന്നുള്ളതങ്ങട്ട് മാറ്റീട്ട് ഇത്താത്തക്കും കാന്തപുരത്തിന്ന് പഠിക്കുന്നവരുടെയും എന്നാക്കിയാലെ... മെന്‍സസ് ഉണ്ടാകുമ്പം ഒരു പെണ്‍Nണും കൂടി കെട്ടാന്നുള്ള ഫത്‌വക്ക് മറുപടിയാ‍കൂ.

    അല്ലെങ്കില്‍ എന്റെ ഭാഷയില്‍ ഇങ്ങിനെ പറയാം...

    ഇത്താത്തക്കും ഫത്‌വയെ അംഗീകരിക്കുന്നവര്‍ക്കും സുഖത്തിന്ന് വേണ്ടി സമുദായത്തെ മോശക്കാരായി ചിത്രീകരിക്കരുത്, പ്രത്യേഗിച്ച് പെണ്ണല്ലാത്ത ആണുങ്ങളെ... ഇവിടെ കാന്തപുരത്തിന് പഠിക്കുന്നവ്വര്‍ എന്ന് പറയാന്‍ പറ്റില്ല കാരണം അവരാരും ആഫത്‌വയെ അംഗീകരിക്കുന്നില്ല.. ഉസ്താദിന്ന് പറ്റിയ ചെറിയ ഒരു പറ്റായെ അവരൊക്കെ കരുത്തുന്നുള്ളൂ..
    ഇനി തിന്ന് ആളെ തിരഞ്ഞ് മണ്ടത്തരം പറയണ്ടാ,, ഞാന്‍ തന്നെ ആ പഴയ അജ്ഞാതന്‍.

    ReplyDelete
  31. വന്ദ്യ വയോധികനായ ഒരു മുസ്ലിം പണ്ഡിതനെ തേജോവധം ചെയ്യാന്‍ തല്‍പ്പരകക്ഷികള്‍ എത്രമാത്രം വൃത്തികെട്ട മാര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഈ കമന്റ്ബോക്സ് കണ്ടാല്‍ മാത്രം മതി. ഞാന്‍ അദ്ദേഹത്തിന്റെ അനുയായിയോ അദ്ദേഹത്തിന്റെ ഏതെങ്കിലും സ്ഥാപനത്തില്‍ പഠിച്ചവള്‍ പോലുമോ അല്ല. ഞാന്‍ പഠിച്ചത് ജമാ‍‌അത്തെ ഇസ്ലാമി നടത്തുന്ന പെരുമ്പിലാവിലെ അന്‍സാര്‍ ഇംഗ്ലീഷ് സ്കൂളിലാണ്.
    മുസ്ലിം സമുദായത്തിലെ ഓരോ സംഘടനകളേയും നേതാക്കളേയും ഒറ്റക്കൊറ്റക്ക് തിരഞ്ഞ് പിടിച്ച് ഇകഴ്ത്തുവാനും തകര്‍ക്കുവാനും ഒളിഞ്ഞും തെളിഞ്ഞും പലരും ശ്രമിക്കുന്ന ഈകാലത്ത് ,
    തീവ്രവാദിയെന്ന് പറഞ്ഞ് നമ്മുടെ സഹോദരങ്ങളെ നിയമപാലകവേശമിട്ട കശാപ്പുകാര്‍ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടല്‍ നുണകള്‍ പ്രചരിപ്പിക്കുമ്പോള്‍,
    അവരുടെ മയ്യിത്ത് ഏറ്റുവാങ്ങി മതപരമായി സംസ്കരിക്കുന്നത്പോലും രാജ്യദ്രോഹമായി മുദ്രയടിക്കപ്പെടുമ്പോള്‍....
    സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി നെഞ്ചുപൊട്ടി നൊന്തുപെറ്റ സ്വന്തം മകന്റെ മയ്യിത്തെനിക്ക് കാണണ്ടാ എന്ന് പറഞ്ഞ നിസ്സഹായയായ ഒരു ഉമ്മയുടെ വിലാപത്തെ ഏറ്റെടുത്ത് അതൊരു സമുദായത്തിന്റെ മൊത്തം വാക്കുകളാണ് എന്ന് പറഞ്ഞ് സ്വയം രക്ഷതേടേണ്ടിവന്ന സമുദായനേതൃത്വത്തിന്റെ പോലും നിസ്സഹായതയുടെകാലത്ത്...
    അനാവശ്യമായ വിഴുപ്പലക്കലുകള്‍ക്ക് വേണ്ടി റുമാനത്തയെപ്പോലുള്ളവര്‍ കച്ചകെട്ടിയിറങ്ങിയത് കണ്ടപ്പോള്‍ സഹിച്ചില്ല. അതാണ് അല്‍പ്പം വികാരത്തോടെ അങ്ങിനെ ഒരു കമന്റെഴുതിയത്. നിങ്ങള്‍ നടത്തുന്ന വിഴുപ്പലക്കിന്റെ അര്‍ത്ഥശൂന്ന്യത മനസ്സിലാക്കാനാണ് ആപണ്ഡിതന്റെ വാക്കുകളെ സദുദ്ദേശത്തോടെ കേള്‍ക്കാന്‍ പറഞ്ഞത്. വിമര്‍ശനം ഉദ്ദേശിക്കുന്നവര്‍ക്ക് എന്തും വിമര്‍ശിക്കാനാവും.
    പണ്ഡിതന്മാര്‍ ഏതുവിഭാഗത്തിന്റെതായാലും അവരെ നാം ബഹുമാനിക്കണം കാരണം പാണ്ഡിത്യം അവരെ അതിനര്‍ഹരാക്കുന്നു. ആരെങ്കിലും അവരെ താറടിക്കുന്നുവെങ്കില്‍ അവരുടെ ഉദ്ദേശം സമുദായത്തിന്റെ നിയന്ത്രണങ്ങളെ തകര്‍ക്കുകയും അതുവഴി സമുദായത്തെ തകര്‍ക്കലുമാവാം.
    അതുകൊണ്ട് നാം സഹിഷ്ണുക്കളാവുക. എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ എന്നോട് പൊറുക്കുക.

    ReplyDelete
  32. വിഷയം വിഴുപ്പലക്കലോ കരിവാരിത്തേക്കലോ അല്ല Rasleena..
    ‘ഇസ്ലാം ഭഹുഭാര്യത്വത്തിന്റെ കാരണങ്ങള്‍ പറഞ്ഞകൂട്ടത്തില്‍ ആര്‍ത്തവകാലത്ത് സ്ത്രീകളുമായി ലൈഗികബന്ധങ്ങളിലേര്‍പ്പെടാന്‍ ഇസ്ലാം അനുവതിക്കാത്തതിനാല്‍ ഭഹുഭാര്യത്വം അനുവദിനീയമാണോ?’എന്നതാണ്, അതിനെ മറ്റ് തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ല. Rasleena വിചാരിച്ചപോലെ ഞാനൊരു വഹാബിയോ തസ്ലീമക്ക് പഠിക്കുന്നവളോ റഫീഖ് കീഴാറ്റൂരിനെ പിന്‍‌പറ്റിയവളോ അല്ല.
    എന്റെ ചോദ്യവും വിമര്‍ശനവും വളരെ വെക്തമാണ്,ഭഹുഭാര്യത്വത്തിന്ന് ഇസ്ലാം അനുവദിച്ചകാരണങ്ങളുടെ കൂടെ പുതുതായികൂട്ടിച്ചേര്‍ക്കുന്നതെന്തിന്?
    ഈ വിധിയെ നിങ്ങള്‍ സ്വാഗതം ചെയ്യുന്നുണ്ടോ..?
    അല്ലാതെ കാന്തപുരത്തെ അപ്പാടെ വിമര്‍ശിക്കാന്‍ ഞാന്‍ മിനക്കെട്ടിട്ടില്ല. കാന്തപുരം നടത്തിയ ഈ പരാമര്‍ശങ്ങളെ മാത്രമാണ് ഞാന്‍ വിമര്‍ശിച്ചത്, കാരണം അദ്ദേഹം ഒരു സമുദായത്തിന്റെ ആത്മീയാചാര്യനാണ്, സമുദായത്തിന്ന് തെറ്റ്ദ്ധരിക്കാന്‍ പാകത്തിനുള്ള യാതൊരു പ്രസ്ഥാവനയും അദ്ദേഹത്തില്‍ നിന്നുണ്ടായിക്കൂടാ.. പ്രത്യേഗിച്ച് ഈ കാല്‍ഘട്ടത്തില്‍,

    Rasleenaക്ക് കമന്റെഴുതിയതിന്ന് നന്ദി..

    അജ്ഞാതന്‍, ചര്‍ച്ച വഴിതിരിഞ്ഞ് പോകാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ.. നമ്മുടെ വിഷയം
    ‘ഇസ്ലാം ഭഹുഭാര്യത്വത്തിന്റെ കാരണങ്ങള്‍ പറഞ്ഞകൂട്ടത്തില്‍ ആര്‍ത്തവകാലത്ത് സ്ത്രീകളുമായി ലൈഗികബന്ധങ്ങളിലേര്‍പ്പെടാന്‍ ഇസ്ലാം അനുവതിക്കാത്തതിനാല്‍ ഭഹുഭാര്യത്വം അനുവദിനീയമാണോ?’എന്നതാണ്
    കമന്റിന് നന്ദി..

    ReplyDelete
  33. റൂമീ...

    വന്ദ്യ വയോധികനായ ഒരു മുസ്ലിം പണ്ഡിതനെ തേജോവധം ചെയ്യാന്‍ തല്‍പ്പരകക്ഷികള്‍ എത്രമാത്രം വൃത്തികെട്ട മാര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ റസ്ലീനയുടെ താഴെയുള്ള വരികളും സംസ്കാരം അളക്കാന്‍ ഈ പൂങ്കവന്‍ ഇത്‌വരെ ഇവിടെ എഴുതിയ കമന്റുകളും വായിച്ചാല്‍ മതിയാകും.

    [സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി നെഞ്ചുപൊട്ടി നൊന്തുപെറ്റ സ്വന്തം മകന്റെ മയ്യിത്തെനിക്ക് കാണണ്ടാ എന്ന് പറഞ്ഞ നിസ്സഹായയായ ഒരു ഉമ്മയുടെ വിലാപത്തെ ഏറ്റെടുത്ത് അതൊരു സമുദായത്തിന്റെ മൊത്തം വാക്കുകളാണ് എന്ന് പറഞ്ഞ് സ്വയം രക്ഷതേടേണ്ടിവന്ന സമുദായനേതൃത്വത്തിന്റെ പോലും നിസ്സഹായതയുടെകാലത്ത്...]

    റസ്ലീനയുടെ ഈ വരി നിങ്ങള്‍ കണ്ടില്ലെ,ഇവളുടെ മേത്തുള്ള തോല് ഏതാണെന്ന് മനസ്സിലാക്കാന്‍ ഇനി എന്താണ് വേണ്ടത്.
    ചാരിത്ര്യമില്ലാത്തവളുടെ ചാരിത്ര പ്രസംഗം.എന്നെ ഇതിനെ പറയാനാകൂ.
    മുസ്ലിം സമുധായത്തെ മഠയന്മാരാക്കാമെന്നായിരിക്കും ഈ വിറളിപൂണ്ടവന്റെ മനോഗതം,ഇന്ത്യന്‍ ജനത ഒന്നടങ്കം ഒരേസ്വരത്തില്‍ ഇപ്പോഴും പറയുന്നു മാതൃരാജ്യത്തെഒറ്റിക്കൊടുക്കുന്നവരുടെ സ്ഥാനം പടിക്കു പുറത്ത് തന്നെ...
    ആ..പഴയ അജ്ഞാതന്‍

    ReplyDelete
  34. bahu bharyatham anu vadaneeyam agunnathinulla ethra karanangal rumaninu ariyum. chodyam kettal tonnum ellam ariyunnaval anu ennu
    kantapurathinte abhimug poorna roopam cd available anu keettu nookoo . appol ariyum vastavam.asaadaranayayi ....... undagunna sthreegalude huby maar veeli chadaruthu . oru nilakkum pidichu nilkan kazhi yillangil randamathu onnum koodei kettam ennanu athinu artham (ithu ningle poole ulla sthreegale rakshikkal allee moooleee)ithanu kantapuram paranha "chila alugalkku " enna paramarsham

    ReplyDelete
  35. പ്രിയ സുഹൃത്ത് abdul shukoor,
    എന്റെ ചോദ്യങ്ങള്‍ ഭഹുഭാര്യത്വത്തിന്റെ കാരണങ്ങള്‍ എത്ര ഉണ്ട് എന്ന് എല്ല, ജാഹീലിയ്യാ കാലഘട്ടത്തില്‍ പത്തും പതിനഞ്ചും ഭാര്യമാരെ പൊറുപ്പിച്ചിരുന്ന സമയത്ത് ഇസ്ലാം ആ സമ്പ്രദായത്തെ 4 ഭാര്യമാരാക്കി ചുരുക്കുകയാണുണ്ടായത്, ഇവിടെ യാണ് ഇസ്ലാമിനെ മനസ്സിലാക്കേണ്ടത്, ഇങ്ങിനെ ഭഹുഭാര്യത്വത്തെ പ്രോത്സാഹിപ്പിക്കാത്ത ഇസ്ലാമിനുള്ളിലിരുന്ന് കൊണ്ട് പുതിയകാരണങ്ങള്‍ വിളമ്പുന്നതിനെയാണ് ഞാന്‍ വിമര്‍ശിച്ചത്. അത് കാന്തപുരം പറഞ്ഞത് കൊണ്ട് സുന്നത്തായി നിങ്ങള്‍ കണക്കാക്കുമെങ്കില്‍ കേരളത്തിലെ ഒരുപെണ്‍കുട്ടിയും നിങ്ങളുടെ കൂ‍ടെ പൊറുക്കാന്‍ തയ്യാറാകില്ലാ എന്നവസ്തുത യാഥാര്‍ത്ഥ്യമല്ലെ.മാത്രമല്ല നിങ്ങള്‍ നിങ്ങളുടെ മക്കളെ ഇത്തരക്കാര്‍ക്ക് ഇണകളാക്കികൂടുക്കുമോ എന്നായിരുന്നു മറ്റൊരു ചോദ്യം, പിന്നെ ‘ചിലര്‍ക്ക്’എന്ന സാങ്കേതിക പദത്തി കടിച്ച് തൂങ്ങിയിട്ട് കാര്യാമില്ല. കുര്‍‌ആനിലും ഭഹുഭാര്യത്വം അനുവദിനീയമായത് എല്ലാവര്‍ക്കുമല്ല.സ്ത്രീകളുടെ കൂടിയ ആര്‍ത്തവകാലമായ 15 ദീവസം ഈ ‘ചീലര്‍ക്ക്’ക്ഷമിക്കാനാകില്ലെങ്കില്‍ രണ്ടും മൂന്നും കൊല്ലം ഭര്‍ത്താക്കന്മാരെ പിരിഞ്ഞിരിക്കുന്ന (ഇസ്ലാമിക വിധിപ്രകാരം മൂ‍ന്ന് മാസത്തില്‍ കൂടുതല്‍ ഭാര്യയും ഭര്‍ത്താവും വിട്ട് നില്‍ക്കാന്‍ പാടില്ല, ചരിത്രപക്ഷാത്തലം അറിയില്ലെങ്കില്‍ ഉമര്‍,അബൂബക്കര്‍(റ)മാരുടെ കാലത്തെ ചരിത്രം അറിയുന്നവരോട് ചോദിക്കുക )സ്ത്രീകളൊക്കെ ഫസ്കിന്റെ വഴിതേടുകയാണോ ചെയ്യേണ്ടത്??
    പ്രിയ സുഹൃത്തെ , കാന്തപുരം എന്നല്ല ഇത്തരത്തില്‍ സമൂഹവുമായി പൊരുത്തപ്പെടാത്ത ഫത്‌വകള്‍ തൊണ്ടതൊടാതെ വിഴുങ്ങിയ ജാഹിലിയ്യാ കാലഘട്ടത്തിലല്ല ഇന്നത്തെ സ്ത്രീകളെന്ന് മനസ്സിലാ‍ക്കിയാല്‍ ഹൈ ഹീലുള്ള ചെരിപ്പിന്റെ കറുത്തപാട് തടവേണ്ട ഗതികേട് ഇത്തരം പ്രസ്ഥാവനകള്‍ക്ക് ചൂട്ട് പിടിക്കുന്നവര്‍ക്കുണ്ടാകില്ലാ എന്ന് ഓര്‍മിക്കുന്നത് നന്നായിരിക്കും.
    ജീവിതം ലളിതമാണ്,ഇസ്ലാം നിയമങ്ങളുടെയും വിധിവിലക്കുകളുടെയും നട്ടം തിരിയ്യുന്ന ആവരണത്തില്‍ പൊതിഞ്ഞ ഒന്നല്ല അത്തരത്തിലാണ് ഖുര്‍‌ആനും നമുക്ക് തരുന്ന സന്ന്ദേശങ്ങള്‍, അതിനെ പൂരുഷവര്‍ഗത്തിന്റെ വികാരശമനത്തിനായി
    ഇക്കാലമത്രയും കേള്‍ക്കാത്ത ഫത്‌വകള്‍ വിളമ്പി വികൃതമാക്കരുത്.
    എന്റെ ജ്ഞാനത്തെ കുറിച്ച് സഹോദരന്‍ ബേജാറാകേണ്ട, സ്വന്തം കഴിവിനെ കുറിച്ച് ചിന്തിക്കുക, അപ്പോള്‍ മനസ്സിലാക്കാം തലച്ചോറ് പണയം വെച്ചത് എന്തിന്‌ വേണ്ടിയായിരുന്നെന്ന്.

    ReplyDelete
  36. മറുപടി മെയിലില്‍ അയച്ചിട്ടുണ്ട് ഉമ്മൂ... കമന്റെഴുതാന്‍ സമയം കണ്ടെത്തിയതിന്ന് നന്ദി....

    ReplyDelete
  37. മിസ്സിസ് ഉമ്മുല്‍ മുഅമിന്‍ , ആ നല്ല പേര് കേടുവരുതരുത് എന്നൊരു അപേക്ഷയുണ്ട് , നീ എത്ര അധികം സുന്നി പണ്ഡിതന്‍ മാരെ കുറ്റം പറഞ്ഞാലും, ഒരു കാര്യം ഉറപ്പാണ്‌, നീ ഒരിക്കലും അവരുടെ അത്ര അറിവുള്ള വ്യക്തി അല്ല എന്ന്. നാക്കിനെ സുക്ഷിക്കുക , സംശയങ്ങള്‍ എല്ലാം അറിവുല്ലരുമായി സംസാരിച്ചു ശേരിയകുക, ഞാന്‍ അങ്ങിനെ പറയാന്‍ കാരണം ,നിങ്ങളുടെ ബ്ലോഗ് വെക്തി ഹത്യക്ക് ഉപയോഗിക്കുന്നത് കണ്ടത് കൊണ്ടാണ്, ഞാന്‍ എന്തെങ്ങിലും തെറ്റായി എഴുതിയുട്ടെങ്ങില്‍ ക്ഷമിക്കുക, അള്ളാഹു നമുക്ക് നല്ല വഴി കാണിച്ചു തരുമാറാകട്ടെ... ആമീന്‍ ...

    ReplyDelete
  38. പ്രിയ സഹോദരീ റുമാന
    താങ്കളുടെ അതേ അഭിപ്രായം തന്നെയാണ് എനിക്കും ഇക്കാര്യത്തില്‍ ഉള്ളത്. ക്ഷമയോടും, ഇസ്ലാമിക മര്യാദകള്‍ പാലിച്ച് കൊണ്ടുമുള്ള

    സഹോദരിയുടെ പോസ്റ്റും പ്രതികരണങ്ങളും അഭിനന്ദനമര്‍ഹിക്കുന്നു.

    കാന്തപുരത്തിന്റെ പ്രസ്താവന സ്ത്രീകളെക്കാള്‍ ക്ഷതമേല്പിച്ചത് പുരുഷന്മാരെയാണെന്നാണ് എനിക്ക് തോന്നുന്നത്. ഒരു ദിവസം
    പോലും ക്ഷമിക്കാന്‍ കഴിയാത്ത കാമം മുറ്റിനില്‍ക്കുന്നവരാണ് ചില പുരുഷന്മാര്‍ എന്ന് തോന്നിപ്പിക്കുന്ന അദ്ദേഹത്തിന്റെ
    പ്രസ്താവനയില്‍ അതിയായ ദു:ഖമുണ്ട്. ആര്‍ത്തവ കാലവും ബഹുഭാര്യത്വവും തമ്മില്‍ ഇസ് ലാമില്‍ എന്തെങ്കിലും ബന്ധമുണ്ടോ
    എന്ന വ്യക്തമാക്കേണ്ടത് അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്യുന്ന അനുയായികളുടെ കൂടി ബാധ്യതയാണ്.

    ഇസ്ലാം ഒരു പുരോഹിത മതമല്ല എന്ന സാമാന്യ വിവരം ആളുകള്‍ ഇനിയും മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുന്നു. പുരോഹിതന്മാര്‍
    അല്ലാഹുവിന്റെ വ്യവസ്ഥിതിയെ(ദീന്‍) അവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് ദുര്‍ വ്യാഖ്യാനം ചെയ്തത് കൊണ്ടാണ് ഓരോ
    സമൂഹങ്ങളിലേക്കും പ്രവാചകന്മാര്‍ ആഗതമായത്. ആത്മീയാചാര്യന്മാരുടെ മതമോ വ്യവസ്ഥിതിയോ അല്ല ഇസ്ലാം.

    അനുസരിക്കേണ്ടതും പിന്‍ പറ്റേണ്ടതും അല്ലാഹുവിനെയും അവന്റെ റസുലിനെയും മാത്രമാണ്. പണ്ഡിതന്‍ വന്ദ്യ വയോധികനായി
    എന്നത് അദ്ദേഹം ഇസ് ലാമിനെ കുറിച്ചുള്ള അവസാന വാക്കാവുന്നില്ല. ഒരാളുടെ പാണ്ഡിത്യത്തിന്റെ അളക്കാനുള്ള അളവുകൊല്‍
    നമ്മുടെ ആരുടെ പക്കലും ഉണ്ടെന്ന് തോന്നുന്നില്ല. ഇവിടെ പലരും റുമാനയുടെ പാണ്ഡിത്യം ചോദ്യം ചെയ്യുന്നുണ്ട്. അത്
    കൊണ്ടാണിതിവിടെ സൂചിപ്പിച്ചത്.

    ഒരുദാഹരണം പറയാം.

    സ്ത്രീകള്‍ക്ക് ഇസ് ലാം നല്‍കിയ പദവിയെ ഇടിച്ച് താഴ്ത്താനോ, സമൂഹത്തില്‍ നിന്ന് അവളെ അകറ്റി നിര്‍ത്താനോ അവരുടെ
    അവകാശങ്ങള്‍ കവര്‍ന്നെടുക്കാനോ ആരും ധൈര്യപ്പെട്ടിരുന്നില്ല. സ്ത്രീകള്‍ക്ക് വിവാഹ മൂല്യമാണ് മഹ്ര്‍. പ്രത്യേകമായ
    സാഹചര്യത്തില്‍ വര്‍ധിച്ച മഹ്ര്‍ അല്പം നിയന്ത്രിക്കാന്‍ ഖലീഫ ഉമര്‍(റ) ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ‘ അല്ലാഹുവും റസൂലും
    ഞങ്ങള്‍ക്ക് തന്ന അവകാശം കുറക്കാന്‍ താങ്കള്‍ക്ക് ആരാണ് അധികാരം നല്‍കിയത്’ എന്ന് സദസ്സിലുണ്ടായിരുന്ന ഒരു സ്ത്രീ അത്
    തടയുകയാണ് ചെയ്തത്. ഉമര്‍(റ)ന് തന്റെ നിര്‍ദ്ദേശം പിന്‍ വലിക്കേണ്ടിവന്നു. ഉമര്‍ (റ‌‌) നൊട് ആ ചോദ്യം ചോദിച്ച സ്ത്രീയോട്
    ഉമറിനേക്കാള്‍ പാണ്ഡിത്യമുണ്ടോ എന്നാരും ചോദ്യം ചെയ്തില്ല.


    ആദ്യം നമ്മള്‍ മനസ്സിലാക്കേണ്ടകാര്യം നമുക്ക് വിത്യസ്തമായ അഭിപ്ര്യായങ്ങള്‍ ഉണ്ടായേക്കാം. അന്യന്റെ അഭിപ്ര്യായങ്ങളോട്
    ക്ഷമയോടും സമാധാനത്തോടും കൂടി സംവദിക്കുക. അതാണ് പ്രവാചക മാതൃക. അല്ലാഹുവിനെയും അവന്റെ പ്രവാചകനുമൊഴിച്ച്
    മറ്റാരേയും നാം അന്തമായി പിന്തുടരേടണതില്ല എന്ന സത്യം നാം മനസ്സിലാക്കുക. പഠിക്കാനും മനസ്സിലാക്കാനും ഒരു പാട്
    സാഹചര്യങ്ങള്‍ നിലനില്‍ക്കെ പണ്ഡിതന്മാരെ അന്ധമായി പിന്തുടരേണ്ട കാര്യമെന്ത്? നാം ചെയ്ത തെറ്റിന് ഒരിക്കലും പണ്ഡിതന്‍ മാരെ
    കുറ്റവാളികളാക്കി രക്ഷ പെടാന്‍ നമുക്ക് സാധിക്കുമോ? ഏതാനും കര്‍മ്മ ശാസ്ത്രകാര്യങ്ങളെ മാത്രം അറിയുന്നവരെ പണ്ഡിതന്മാരായി
    തെറ്റിദ്ധരിച്ചതാണ് മുസ് ലീ സമുദായത്തിന് പറ്റിയ ഏറ്റവും വലിയ തെറ്റ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

    “ഒരാള്‍ക്കും മറ്റൊരാള്‍ക്ക്‌ വേണ്ടി ഒരു ഉപകാരവും ചെയ്യാന്‍ പറ്റാത്ത ഒരു ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുക. ( അന്ന്‌ ) ഒരാളില്‍ നിന്നും ഒരു ശുപാര്‍ശയും സ്വീകരിക്കപ്പെടുകയില്ല. ഒരാളില്‍നിന്നും ഒരു പ്രായശ്ചിത്തവും മേടിക്കപ്പെടുകയുമില്ല. അവര്‍ക്ക്‌ ഒരു സഹായവും ലഭിക്കുകയുമില്ല“ (വി.ഖു :അല്‍ ബഖറ:48‌)

    ReplyDelete
  39. molee nan parahathinu marupadi ayillalloo? nee enne akshipichathu kondu karyamayilla " apoorva mayi varunna aaa roopathil ..... undagunna sthreegalude bharthakanmarkku vere kettal anuvadaneeyamagum enna paranhathu kettanam ennalla moleee " ithu fiqhi nte ulamakkal paranha oru karanamanu ninglku ithu pidikkathadinu islam utharavadiyalla ithu anu vadichathanu ennu
    pinne ente kettu nan onneee ketooo?
    keralathile 95% anungalum onnee kettiyittolloooo? withkantapuram
    ithu paranhathu kettan vendiyalla
    anuvadaneeyamayathu pattum ennu paranhtanu
    ok
    karyam manasilayangil vashi kalayooo? durabhimanam veda moleee
    ini kitabinte ibarathu vene mengil chothichoooo ?
    taram
    اللهم يهديك وايانا

    ReplyDelete
  40. “chodyam kettal tonnum ellam ariyunnaval anu ennu
    ”മുകളില്ലുള്ള വരിനിങ്ങളുടെതായിരുന്നല്ലോ..

    മറ്റുള്ളവരുടെ ജ്ഞാനം അളക്കുന്നതിനുള്ള അളവ് കോല്‍ എന്താണെന്ന് എനിക്കറിയില്ല, ഇതിനുള്ള മറുപടി തൊട്ടുമുകളിലുള്ള കമന്റില്‍ വിഷദമായിട്ടുണ്ട്,

    അവസാനം പറഞ്ഞ ഈവരിയുണ്ടല്ലോ.. ‘nee enne akshipichathu kondu karyamayilla " എന്നത്,
    അക്ഷേപമായി തോന്നിയെങ്കില്‍ ക്ഷമിക്കുക. കാര്യങ്ങള്‍ പറഞ്ഞൂ എന്നെയുള്ളൂ.

    ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി തരാതെ.. ആവര്‍ത്തനം തുടരുന്നതില്‍ അര്‍ത്ഥമില്ല. ഈ ചര്‍ച്ച ഇങ്ങിനെ എത്രവേണമെങ്കിലും നീട്ടികൊണ്ട് പോകാം, പലരും പറഞ്ഞപോലെ ഈ ഫത്‌വ തടി ഇളകാതെ അന്യന്റെ ഭക്ഷണവൂം കഴിച്ച് ഫസാദും ഫിത്നയും ഉണ്ടാക്കി കൊഴുത്ത് തടിച്ചവര്‍ക്കേ ചേരൂ. അത്തരക്കാരായിരിക്കും സ്വഭാര്യയുടെ ആര്‍ത്തവകാലംകഴിയുന്നത് വരെ കാത്തിരിക്കാന്‍ ക്ഷമയില്ലാത്തത്, ഈ കൂട്ടരുടെ ഭാര്യമാര്‍ പ്രസവിച്ച് 40 കഴിയുന്നതിന്നിടക്ക് എന്താണാവോ ചെയ്യാ..

    വര്‍ഷങ്ങളോളം പിരിഞ്ഞിരിക്കുന്ന പ്രവാസികള്ക്കും അവരുടെ ഭാര്യമാരും എന്താണ് ചെയ്യേണ്ടതെന്ന് ഉസ്താദിനോട് ചോദിച്ചിട്ട് പറ, ആഉത്തരത്തില്‍ ത്തന്നെ ഉണ്ടാ‍ാകും ആര്‍ത്തവകാലത്ത് പുരുഷന്മാര്‍ എന്താ ചെയ്യേണ്ടതെന്ന്.
    ------------------
    കമന്റെഴുതിയ ചിന്തകൻ ളിന്ന് നന്ദി..കൂടെ abdul shukoor ന്നും.

    ReplyDelete
  41. റുമാന കാന്തപുരം പറഞ്ഞകാരണം സ്വീകാര്യമാണോ എന്നറിയാന്‍ അറിവുള്ള പണ്ഡിതന്മാരോട് ചോദിക്കുകയായിരുന്നു വേണ്ടിയിരുന്നത്. അല്ലാതെ അറിവുള്ളവരും ഇല്ലാത്തവരും തോന്നിയത് പറയുന്നവരുമെല്ലാം വന്നെത്തുന്ന ബ്ലോഗിലായിരുന്നില്ല. ബഹുഭാര്യത്വത്തിന് ഇസ്ലാം വച്ച എത്രകാരണങ്ങള്‍ റുമാനക്കറിയാം? നിര്‍ബന്ധിതസാഹചര്യം എന്നുപറഞ്ഞാല്‍ അതേതാണാസാഹചര്യം? ഇസ്ലാം അനുവദിനീയമാക്കിയ ഒന്നിനെ വെറുതെ ചോദ്യം ചെയ്ത് പാപം പേറണോ?
    ഇതിനിടക്ക് അവസരം മുതലാക്കി ഓണത്തിനിടക്ക് പുട്ടുകച്ചവടം പോലെ ചില ഉമ്മുല്‍മുഉമിനീങ്ങളിറങ്ങിയത് കണ്ടില്ലേ?
    ആപേരിനെ അവഹേളിക്കാനെന്നപോലെ അവരുടെ ബ്ലോഗില്‍ ആരാന്റെ പോസ്റ്റ് കട്ടെഴുതി പിടിക്കപ്പെട്ടത് നമ്മളെല്ലാം കണ്ടു.അതിരിക്കട്ടെ അവര്‍ പറഞ്ഞതെന്താണെന്ന് നോക്കാം.

    “ഞാന്‍ മനസ്സിലാകിയിടത്തോളം പ്രിയ സഹോദരി ഭവതി ഒരു സുന്നി ആശയക്കാരി ആണ് എന്നാണ്, ഈ പറഞ്ഞ പുരോഹിതന്റെ പാത പിന്‍ പിന്‍ പറ്റുന്നവള്‍ നീര്ച്ചയും അത് പോലെ ഉള്ള കബര്‍ ആരാധനയും നടത്തുന്നവള്‍,”
    ആരാണ് ഉമു:വേ ഖബര്‍ ആരാധന നടത്തുന്നത്? ജന്നതുല്‍ ബഖീ പോലുള്ള ഖബര്‍ സ്ഥാനുകളില്‍ സിയാറത്ത് ചെയ്യുകയും ഖബറാളികള്‍ക്ക് വേണ്ടി പല അവസരങ്ങളില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്ത നബി ചെയ്തത് ഖബറാരാധനയായിരുന്നോ?
    “സിയാറത്ത് ചെയ്യാനായി ഒരാള്‍ എന്റെ അടുത്ത് വന്നാല്‍ അന്ത്യനാളില്‍ അവന്റെ ശുപാര്‍ശകനായിത്തീരുക എന്നത് അവന്റെ അവകാശമായിതീരുന്നതാണ്” (ത്വബറാനി വഫാഉല്‍വഫാ4/1336)
    എന്ന് നബിപറഞ്ഞത് ഖബറാരാധനക്ക് കല്‍പ്പിച്ചതായിരുന്നോ?
    തങ്ങളുടെ വികലവാദങ്ങള്‍ക്ക് കരുത്തേകാന്‍ സിയാറത്തിനെ ആരാധനയാക്കുന്ന കാപട്യം എന്നേകേരളത്തിലെ മുസ്ലിംകള്‍ തിരിച്ചറിഞ്ഞതാണ്.


    ‘വിശുദ്ധ ഖുറാനും തിരു സുന്നത്തും പഠി കുന്നതിന് പകരം മന്ഗൂസു മൌലൂധും മോഹിയിധീന്‍ രാതീവും മാലയും പഠിച്ച സുന്നി പണ്ടിതന്മാരില്‍ നിന്നു ഇത്തരം ജല്പനം അല്ലാതെ മറ്റെന്തു പ്രതീക്ഷിക്കാന്‍’

    ഖുരാനും സുന്നത്തും അതിന്റെ ഭാഷയില്‍തന്നെ പഠിച്ചാലേ യഥാര്‍ത്ഥ ജ്ഞാനം സിദ്ദിക്കൂ എന്നിരിക്കേ അതിനൊന്നും മുതിരാതെ സുന്നികളെ കാഫിറാക്കാന്‍ മാലയും മൌലീതും പഠിക്കുകയും അത്ദുര്‍വ്യാഖ്യാനം ചെയ്ത് കവലകള്‍ തോറും പാടിനടക്കുകയും ചെയ്യുന്നതാരാണ്?
    ‘പ്രധാനപെട്ട പല യുദ്ധങ്ങളിലും പുരുഷ സമൂഹം ശതീട് ആവുകയും അവരുടെ ഇണകള്‍ വിശ്വകള്‍ ആവുകയും ചെയ്ത സാഹജര്യത്തില്‍ തിരു നബി( സ) തങ്ങള്‍ സ്ത്രീകളുടെ സംരക്ഷണത്തിന് മാത്രം ഉദേശിച്ചു കോണ് വന്ന ഒരു നിയമം ഇവിടത്തെ സുന്നി പുരോഹിത പണ്ഡിതന്മാര്‍ അവരുടെ ലൈന്ഗീക തീവ്രത തീര്‍ക്കാന്‍ ആ പരിശുദ്ധ നിയമത്തെ വികലമാക്കി. ഈ വര്‍ഗത്തെ മുക്കാലിയില്‍ കെട്ടിയിട്ടു അടികേണ്ട കാലങട്ടം അധിക്രമിച്ചിരിക്കുന്നു’
    പണ്ഡിത്ന്മാരെ മുക്കാലിയില്‍ കെട്ടിഅടിക്കാനുള്ള ആഗ്രഹം സഫലമാക്കനായിരിക്കും ഇങ്ങിനെ ഒരാരോപണം അവരുടെ മേല്‍ ആരോപിക്കുന്നത്.
    എന്നാല്‍ വഹാബിസത്തിന്റെ ബീജമായ ഇബ്‌നു അബ്‌ദുല്‍‌വഹാബാണ് ‘ലൈന്ഗീക തീവ്രത തീര്‍ക്കാന്‍ ആ പരിശുദ്ധ നിയമത്തെ വികലമാക്കി’യ വ്യക്തി.അദ്ദേഹം ഇസ്ലാം നിശിദ്ദമാക്കിയ മുദ്‌ആ വിവാഹം(കുറച്ച് പണം നല്‍കി കുറച്ചുകാലത്തേക്ക് മാത്രം ഒരു സ്ത്രീയെ ഭാര്യയാക്കി വെക്കല്‍)വരേചെയ്തിരുന്നു എന്ന് ചരിത്രമറിയുന്നവര്‍ക്കറിയാം.

    ‘എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ കുറെ കാലഗട്ടതിനു ശേഷം ഇസ്ലാമില്‍ ഒരു പാട് ഒരു പാട് ഇതില്‍ കണ്ണികള്‍ അടിഞ്ഞു കൂടി, കാലങട്ടങ്ങളില്‍ സംഭവിച്ച ചുതി ഇസ്ലാമിന്റെ പ്രധാന ശത്രു ഇബ്ലീസ്‌ കുറെ പണ്ഡിതന്മാരെ അവന്റെ അനുയായി ആകി മാറ്റി ,അള്ളന്റെ രസ്സൂല്‍ തന്നെ പറഞ്ഞിരിക്കുന്നു അവസാന നാളില്‍ ഇസ്ലാമിലെ പണ്ഡിതന്മാര്‍ ഭൂമിയ‌ിലെ ഏറ്റവും നികിര്‍ഷ്ട ജീവി ആയി അധപതിക്കും എന്ന് ഭൂമിയിലെ നികിര്‍ഷ്ട ജീവി അറിയപെട്ടിടത്തോളം പന്നി അഥവാ പോര്‍ ക്ക് ,ആണ് വിഭാഗത്തില്‍ പെട്ട ഒരു വിഭാഗം പണ്ഡിതന്മാര്‍ ഈ കേരളത്തില്‍ എങ്കിലും ഉണ്ട് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.’
    ആരാണിത്തരം പണ്ഡിതന്മാരെന്ന് മനസ്സിലായില്ലേ? യഥാര്‍ഥവിശ്വാസികളെ കാഫിറും മുശ്‌രിക്കുമാക്കുകയും ജിന്നുണ്ടെന്നും ഇല്ലെന്നും മറ്റും പറഞ്ഞ് ജനങ്ങളെ പൊട്ടീസാക്കുകയും റസൂലിന്റെ റൌളയിലേക്ക് പോകുന്നതിനെപ്പോലും വെറുക്കുകയുംചെയ്യുന്ന പണ്ഡിതശിരോമണികളില്ലേ? അവര്‍തന്നെ!

    ഇനിയും ഒരുപാട് പറയാനുണ്ട് പക്ഷേ സമയമില്ല അവസ്സാമായി ഒരുകാര്യം കൂടിപറയട്ടെ
    പുരുഷന്മാര്‍ കുറയുമ്പോള്‍ സ്ത്രീകള്‍ക്ക് ഉപകാരപ്പെടാന്‍ വേണ്ടിയൊന്നുമല്ല ഇസ്ലാം ബഹുഭാര്യത്വം അനുവദിനീയമാക്കിയത്. എന്തിനും അല്ലാഹുവിന്റെ നിയമം ന്നതിനേക്കാളേറെ ഭൌദികമായ കാരണങ്ങള്‍ തേടിപ്പോകുന്ന അല്‍പ്പ ബുദ്ദികളുടെ കണ്ടെത്തലുകളാണിതെല്ലാം . ബഹുഭാര്യത്വം അല്ലാഹു അനുവദിനീയമാക്കി. അതുതന്നെയാണതിന് കാരണം. സ്ത്രീകള്‍ക്ക് സ്വത്തവകാശം എന്തുകൊണ്ട് പകുതിയായീ എന്ന് അല്ലാഹുവിനെചോദ്യം ചെയ്യുന്നവരുണ്ടാകാം. എന്നാല്‍ അല്ലാഹുവില്‍ വിശ്വസിക്കുന്ന ഞങ്ങള്‍ക്ക് അതിലൊരു പരിഭവവുമില്ല. അതവന്റെ നിയമമാണ്. അതാര് ഇഷ്ടപ്പെട്ടില്ലെങ്കിലുംഞങ്ങള്‍ക്ക് പ്രശ്നമല്ല.
    കാരണം അവന്‍ തന്ന ഔദാര്യമാണ് ഞങ്ങളുടെ ജീവിതം. അവന്‍ അവനിഷ്ടമുള്ളത് ചെയ്യട്ടെ. ചോദ്യം ചെയ്യാന്‍ ഞങ്ങള്‍ ഒരുക്കമല്ല. അല്ലാഹുവാണ് സത്യം!

    qw_er_ty

    ReplyDelete
  42. എനിക്ക് ഷുകൂര്‍ എന്ന സഹോദരന്‍ അയച്ച മെയില് കിട്ടി...താങ്കള്‍ക്കും അത് കിട്ടിയിട്ടുണ്ടാകും എന്ന് കരുതുന്നു.. അത് വായിച്ചിട്ട് എന്ത് തോന്നുന്നു...ഇപ്പോള്‍ നിങ്ങള്‍ കാന്തപുരത്തിന്റെ അഭിപ്രായതിനാണോ..അതല്ല അത് വളച്ചൊടിച്ച manoramanews നാണോ കൊടുത്താല്‍ പ്രാധാന്യം കൊടുക്കുന്നത്...ഞാന്‍ ആദ്യമേ പറഞ്ഞില്ലേ ഇത്താ കാന്തപുരം അങ്ങിനെയായിരിക്കില്ല ഉദേശിച്ചത്‌ എന്ന്...ഇപ്പോള്‍ എന്തായി...
    പിന്നെ താങ്കളെ പിന്‍പറ്റി വന്ന ഉമ്മുല്‍ മു ഉമിന എന്ന വനിതയുടെ ഭാഷ ശ്രദ്ധിച്ചിരിക്കുമല്ലോ...കേരത്തിലെ മുസ്ലിം സഹോദരങ്ങളില്‍ എന്റെ അറിവില്‍ ഏകദേശം കൂടുതലും പേര്‍ പിന്‍പറ്റുന്ന കാന്തപുരത്തെയും, അനുയായികളെയും എത്ര സുന്ദരമായാണ് അവര്‍ വര്‍ണിച്ചിരിക്കുന്നത്‌ എന്ന് ശ്രദ്ധിച്ചു നോക്കൂ...താങ്കള്‍ എല്ലാര്‍ക്കും മറുപടി കൊടുത്തു..പക്ഷെ സുന്നികളെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഉമ്മുല്‍ മു ഉമിന യുടെ നേര്‍ക്കുള്ള ഇത്താത്തയുടെ ബോധപൂര്‍വ്വമായ മൌനം ഇത്താത്ത ഈ ലേഖനം കൊണ്ടു എന്തായിരുന്നു സത്യത്തില്‍ ഉദേശിച്ചത്‌ എന്ന് മറനീക്കി പുറത്തു വന്നില്ലേ...
    മനോരമ പോലുള്ള ഒരു ഉന്നത സ്ഥാപനം തന്നോടു ഇത്രയും നീച്ചമായി പ്രവര്‍ത്തിക്കുമെന്ന് കരുതിയിരുന്നില്ല എന്ന്...ആ വാക്കുകളില്‍ നിന്നും തന്നെ നമുക്കു ഒരുപാടു മനസ്സിലാക്കാനില്ലേ സഹോദരീ...നിങ്ങള്‍ ആരെങ്കിലും ആയിക്കോട്ടെ...പക്ഷേ താങ്കള്‍ ഒരു മുസ്ലിം തന്നെയാണ് എന്നാണു എന്‍റെ വിശ്വാസം...
    താങ്കള്‍ കാന്തപുരത്തെയും അദ്ദേഹത്തിന്റെ അനുയായികളെയും , ഒരു വാര്‍ത്താ ചാനലില്‍ തെറ്റായ വന്ന ഒരു വാര്‍ത്തയുടെ പേരില്‍ ഇങ്ങിനെ ഇവിടെ ഉമ്മുല്‍ മു ഉമിന പോലുള്ള മാതൃകാ മുസ്ലിം വനിതകളുടെ നല്ല ചേലുള്ള വാക്കുകള്‍ പ്രകടിപ്പിക്കാനുള്ള ഒരു വേദിയാക്കി മാറ്റിയതിനു വളരെ നന്ദിയുണ്ട് ...ഒരുപാടു കഷ്ടമാണ് കേട്ടോ...അവര്‍ക്കും അല്ലാഹു തന്നെയാണ് ദൈവം, മുഹമ്മദ് നബി(സ്വ) തന്നെയാണ് പ്രവാചകന്‍...അവരുടെയും വിശുദ്ധ ഗ്രന്ഥം നിങ്ങളുടെ തന്നെയാണ്...പക്ഷേ ഓരോരുത്തരും അവരുടെതായ് വഴികളില്‍ മനസ്സിലാക്കുന്നു എന്നത് തിരിച്ചറിയാനുള്ള വിവേകമെന്കിലും കാണിക്കൂ സഹോദരിമാരെ...
    എല്ലാം ഓരോ കൈവഴികലാണ്...ആ കൈവഴികളെല്ലാം എത്തിച്ചേരുന്നത് ഒരേ മഹാസമുദ്രത്തിലേക്ക്‌ തന്നെയല്ലേ....
    സത്യത്തില്‍ ഉമ്മുല്‍ മു ഉമിന പോലെയുള്ള വനിതകളെ ഇസ്ലാമിക സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൈ പിടിച്ചു ഉയര്‍ത്തുവാന്‍ വേണ്ടിയായിരുന്നു ഇത്താത്ത ഈ ലേഖനം ഇവിടെ കൊടുത്തത് എങ്കില്‍, തീര്‍ച്ചയായും താങ്കള്‍ ആ ഉദ്യമത്തില്‍ പരിപൂര്‍ണമായും വിജയിച്ചിരിക്കുന്നു....നന്ദിയുണ്ട് ...
    ഒരുപാടൊരുപാട് നന്ദിയുണ്ട്...

    ReplyDelete
  43. bijli ,Haris Mangalassery .
    കമന്റിന്ന് നന്ദി..

    ബ്ലോഗിന്റെ സ്വഭാവമറിയാത്തവരായിരിക്കില്ല ഇവിടെ പ്രതികരിക്കുന്നത് എന്ന് ഞാന്‍ പ്രതീക്ഷിക്കട്ടെ.

    ഉമ്മുല്‍ മുഅമിന പ്രതികരിച്ച് തുടങ്ങിയത് തന്നെ എന്റെ ആശയത്തെയും ആദര്‍ശത്തെയും ചോദ്യം ചെയ്യുന്നതരത്തിലായിരുന്നല്ലോ. ഞാന്‍ ഏത് ആശയക്കാരിയാണെന്നോ,ഏത് വിശ്വാസക്കാരിയായിരുന്നെന്നോ ആയിരുന്നില്ല ചര്‍ച്ച. എന്റെ ആദര്‍ശത്തിനും ആശയത്തിനും വിശ്വാസത്തിനും എതിരെ എതിരഭിപ്രായമുള്ളവര്‍ക്ക് പ്രതികരിക്കാന്‍ പടില്ലെന്ന അഭിപ്രായം എനിക്കില്ല. അത് നമുക്ക് മറ്റൊരു ബ്ലോഗിലാകാം,എന്നാല്‍ ഈ ബ്ലോഗില്‍ ഞാന്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ പാടില്ലെന്ന്
    ഈലേഖനമെഴുതിയ എനിക്ക് പറയാനാകില്ല. ഇത്തരം വാദങ്ങള്‍ ദുര്‍ബലമായ ഇടുങ്ങിയ ചിന്താഗതിയാണെന്ന് ആദ്യമെ പറയട്ടെ..

    പിന്നെ ഉമ്മുല്‍ മുഅ്മിനക്ക് മറുപടി മെയിലില്‍ മതി എന്ന് പറഞ്ഞതിനാലാണ് അവര്‍ക്കുള്ള മറുപടി മെയിലില്‍ തന്നെ കൊടുത്തത്, എന്റെ മറുപടി തൃപ്തികരമല്ലെങ്കില്‍ അവര്‍ വീണ്ടും പ്രതികരിക്കും.
    മറ്റൊരുകാര്യം പറയാനുള്ളത് ഈ ചര്‍ച്ചയെ സുന്നികളുടെ മാത്രം ചര്‍ച്ചയായി കാണാന്‍ നിങ്ങള്‍ക്ക് മാത്രമെ ആഗ്രഹിക്കാനാവൂ.എനിക്ക് അതിന്ന് കഴിയില്ല എന്ന് മാത്രമല്ല ലോകത്തിലെ എല്ലാതരത്തിലുള്ള മനുഷ്യരെയും ഇവിടെക്ക് സ്വാഗതം ചെയ്യുക എന്നതാണ് കരണീയമായിട്ടുള്ളത്, ബഹു: കാന്തപുരം പോലും മുസ്ലിം സമുദായത്തിലെ ബ്രാക്കറ്റിട്ട ഒരു വിഭാഗത്തിന്ന് മാത്രമായിട്ടാണ് തന്റെ പ്രസ്ഥാവനകളെന്ന് പറയുമെന്ന് തോന്നുന്നില്ല.അത് കൊണ്ട് തന്നെ പ്രതികരിക്കുന്നവര്‍ സുന്നികള്‍ മാത്രമായിരിക്കണമെന്ന വാദം കിണറ്റിലെ തവളകളുടെ ലോകം പോലെ ചുരുങ്ങിയതായിപ്പോയി.പിന്നെ ഇതര സമുദായങ്ങളും സംഘടനകളും ആക്ഷേപിക്കും എന്ന ഭയമുണ്ടെങ്കില്‍ സ്വന്തം വീട്ടിലിരുന്ന് ചര്‍ച്ച ചെയ്യുന്നതായിരിക്കും നല്ലത്, കാന്തപുരം ഈ വിവാദമായ ഫത്‌വ പറഞ്ഞത് ഞാന്‍ കേട്ടത് ഏഷ്യാനെറ്റിന്റെ ഓണ്‍‌റിക്കാറ്ഡിലൂടെയായിരുന്നു. ഈ ചാനല്‍ മര്‍ക്കസിന്റെ സംഭാവനയായിരുന്നോ?ഒരു ചനലില്‍ നിന്ന് നമ്മുടെ സ്വീകരണമുറിയിലേക്കെത്തുന്ന പരിപാടികള്‍ക്ക് അഭിപ്രായംപറയുകാഎന്നത് ഒരു വിഭാഗത്തിന്ന് മാത്രമായിഒതുക്കി നിര്‍ത്തിയതല്ല.
    കാന്തപുരത്തിന്റെ പ്രസ്ഥാവന മനോരമ വളച്ചൊടിച്ചു എന്ന് പറയുമ്പോള്‍ തന്നെ ഏഷ്യാനെറ്റീല്‍ കെപി മോഹനന്ന് കൊടുത്ത അഭിമുഖം വളച്ചൊടിച്ചതായിരുന്നോ എന്ന് കൂടിപറയേണ്ടി ഇരിക്കുന്നു. (അഭിമുഖത്തിന്റെ ക്ലിപ്പ് അതികം വൈകാതെ യൂടൂബില്‍ പ്രത്യക്ഷപ്പെടും എന്നാണ് എനിക്ക് കിട്ടിയ വിവരം.)കാന്തപുരം ഒരു ലോകത്തോട് മൊഴുവന്‍ നടത്തിയ പ്രസ്ഥാവന വിവാദമാകുമ്പോള്‍,അത് വളച്ചൊടിച്ചെന്ന് വിലപിക്കുമ്പോള്‍ അതിന്ന് വിശദീകരണം പറയേണ്ടത് മര്‍ക്കസില്‍വെച്ച് നടത്തിയ പ്രസ്ഥാവന മാത്രം മതിയാകും എന്ന് തോന്നുന്നില്ല.പ്രസ്തുത പ്രസ്ഥാവനക്ക് പിന്‍‌ബലമേകുന്ന ഹദീസുകളോ ഖുഎ‌ആന്‍ വാക്യങ്ങളോ ഉണ്ടെങ്കില്‍ അറിയാത്തവരുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുകതന്നെവേണം. ഇവിടെ ഇതര ആശയക്കാര്‍ പരിഹസിക്കുന്നു എന്ന വിലാപം സ്വീകാര്യമല്ല എന്ന് മാത്രമല്ല അത് വിലകുറഞ്ഞ കണ്ടെത്തലുമാണ്.
    ദയവ് ചെയ്ത് ഈ ചര്‍ച്ച സുന്നീ ആശയം പ്രചരിപ്പിക്കാനോ ജമ,മുജാഹിദ്, ചിന്താഗതി വളര്‍ത്താനോ ആക്കി ത്തീര്‍ക്കരുത്, ഇത് സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നമാണ്.ഞങ്ങളുടെ നീതിയുടെ പ്രശ്നമാണ്. കാലങ്ങളായി അക്രമത്തിനും അടിച്ചമര്‍ത്തലിനും ഇരയായിക്കൊണ്ടിരിക്കുന്നവരുടെ പ്രശ്നമാണ്, ആര്‍ത്തവകാലത്ത് ലൈഗിക ബന്ധം ഇസ്ലാമില്‍ അനുവദിനീയമല്ലാത്തതിനാല്‍ പുരുഷന്മാര്‍ക്ക് ഭഹുഭാര്യത്വം അനുവദിനിയമാണോ എന്നതിലാണ് പ്രശ്നം, അല്ലാതെ ഖുര്‍‌ആനില്‍ പറഞ്ഞ ഭഹുഭാര്യത്വം അനിസ്ലാമികമാണെന്ന വാദവുമായുള്ളതല്ല, കബര്‍ ആരാധനയെ കുറിച്ചോ സന്ദര്‍ശനത്തെ കുറിച്ചോ അല്ല.
    പ്രസ്തുത ഫത്‌വ ഇസ്ലാമികമായി അംഗീകാരമുള്ളതാണെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ഞങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് വെക്തമായ ഉത്തരം തരാന്‍ നിങ്ങള്‍ക്ക് കഴിയണം, അല്ലാതെ മറുചോദ്യമുന്നയിക്കലും പരിഹസിക്കുന്നു എന്നുള്ള വിലാപവുമല്ല സ്ത്രീകള്‍ക്ക് വേണ്ടത്.
    ഈ ചര്‍ച്ച വ്യത്യസ്ത് തലത്തിലെക്ക് വ്യാപിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല.
    ആദ്യമായി നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ കൈവശമുണ്ടെന്ന് പറയുന്ന ഹദീസുകളോ,കുര്‍‌ആന്‍ സൂക്തങ്ങളോ ഈ വാദത്തെ അവഗണിക്കുന്നവര്‍ക്കായി പ്രസിദ്ധീകരിക്കുക എന്നതാണ്. പിന്നെ ചെയ്യേണ്ടത് പ്രായോഗിക തലത്തില്‍ ഈ തെളിവുകള്‍ക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ക്ക് മാന്യവും യുക്തിയും നിറഞ്ഞ മറുപടി പറയുകാ എന്നതാണ്.നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ ഉസ്താദിനോട് ചോദിച്ചിട്ട് പറഞ്ഞാലും മതി, ഇതൊരു സഹായം ചെയ്യലാകി കണക്കാക്കാം.

    അങ്ങിനെ ഒരു സഹായം ചെയ്യാന്‍ സന്നദ്ധനാവുമ്പോള്‍ ഈ ചെറുബുദ്ധിയില്‍ ഉദിച്ച ചില ചോദ്യങ്ങള്‍ക്ക് കൂടിമ
    റുപടി ചോദിക്കുക/അല്ലെങ്കില്‍ നിങ്ങള്‍ പറയുക.
    1)സ്വഭാര്യക്ക് ആര്‍ത്തവമായതിനാല്‍ മറ്റൊരു വിവാഹം കഴിച്ചു, ഇരു വരും ഒരുമിച്ച്/അല്ലെങ്കില്‍ മറ്റൊരു വീട്ടില്‍ താമസിക്കുന്നു.ആദ്യ ഭാര്യ ആര്‍ത്തവം കഴിഞ്ഞ് ശുദ്ധിയായപ്പോള്‍ രണ്ടാം ഭാര്യക്ക് ആര്‍ത്തവം തുടങ്ങി,വീണ്ടും ആദ്യഭാര്യയിലേക്ക്.. മാസം ഒന്ന്/രണ്ട് കഴിഞ്ഞു , ആദ്യ ഭാര്യ ഗര്‍ഭിണിയായി, ഇതിന്നിടക്ക് രണ്ടാം ഭാര്യക്ക് വീണ്ടും ആര്‍ത്തവം തുടങ്ങി, ഗര്‍ഭത്തിന്റെ ആലസ്യം കാരണം ഭര്‍ത്താവിന്ന് ആദ്യഭാര്യയെ സമീപിക്കാനാവുന്നില്ല/അല്ലെങ്കില്‍ അവള്‍ അടുപ്പിക്കുന്നില്ല,ഈ സന്ദര്‍ഭത്തില്‍ മൂന്നാമത്തെ കല്യാണം കഴിക്കാന്‍ അനുവദിനിയമോ?
    2)കൂടിയ ആര്‍ത്തവകാലമായ പതിനഞ്ച് ദിവസം ക്ഷമിച്ച് കഴിഞ്ഞിരുന്ന ഭര്‍ത്താവ് ഭാര്യയുടെ പ്രസവാനന്തരമുള്ള ശുദ്ധിയുടെ ഇടവേളയില്‍ ക്ഷമിക്കാന്‍ കഴിയില്ലെങ്കില്‍ (നാല്പത് ദിവസം) എന്താണ് ചെയ്യേണ്ടത്?
    3)ആര്‍ത്തവകാലത്ത് ക്ഷമിക്കാനാകാത്തതിനാല്‍ രണ്ട് കെട്ടിയ ഒരാളുടെ രണ്ട് ഭാര്യമാര്‍ക്കും ഒരുമിച്ച് ആര്‍ത്തവമായാല്‍ എന്താണ് ചെയ്യുക.?
    4)വിദേശയാത്രകളില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യമെങ്കില്‍ ഭഹുഭാര്യത്വമാകാമെന്ന് പറയുന്നു. ഈ അടിസ്ഥാനത്തില്‍ ദീര്‍ഘകാലം ഭാര്യയെ പിരിഞ്ഞിരിക്കുന്ന പ്രവാസം സ്വീകരിച്ചവര്‍ എന്താണ് ചെയ്യേണ്ടത്?.
    5)പ്രവാസികളുടെ ഇണകളാകാന്‍ വിധിക്കപ്പെട്ട സ്ത്രീകള്‍ എന്താണ് ചെയ്യേണ്ടത്?
    6)വര്‍ഷങ്ങളോളം ശാരീരികമായി തളര്‍ന്ന ഭര്‍ത്താവിനെ പരിപാലിക്കുന്ന ഒരു ഭാര്യക്ക് തന്റെ വികാരപൂര്‍ത്തീകരണത്തിന്ന് ഇസ്ലാം അനുവദിച്ച മാര്‍ഗമെന്താണ്?
    7)അടിമ(വെപ്പാട്ടി)യായവളെ ഭാര്യയായി സ്വീകരിക്കാമെന്ന് ഖുര്‍‌ആനില്‍ വെക്തമാക്കിയതാണല്ലോ. ഇപ്പോഴും അടിമത്വ സമ്പ്രധായം ഇസ്ലാം അംഗീകരിക്കുന്നുണ്ടോ.ഇല്ലെങ്കില്‍ ആ സൂക്തത്തിന്റെ പശ്ചാത്തലമെന്താണ്?
    8)ഭഹുഭാര്യത്വത്തിന്ന് ഇരുപത്തഞ്ചോളം കാരണങ്ങളുണ്ടെന്ന് പറയുന്നു. അതെല്ലാം ഇന്നും നില നില്‍ക്കുന്നതോണോ?
    9)ആണെങ്കില്‍ ഏതല്ലാം,അല്ലെങ്കില്‍ അവ ഏതെല്ലാം?
    10)ഇന്ന് നടക്കുന്ന ത്വലാഖുകള്‍ ഖുര്‍‌ആര്‍ സ്ത്രീക്ക് നല്‍കുന്ന മാന്യത നിലനിര്‍ത്തികൊണ്ട് തന്നെയാണോ?
    11)അല്ലെങ്കില്‍ എന്താണ് അതിനായി ചെയ്യേണ്ടത്,
    12) ക്ഷമ , കരുണ , കാരുണ്യം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇസ്ലാം എത്രത്തോളം ആഴം നിര്‍ണയിച്ചിട്ടുണ്ട്?
    13)ലൈംഗിക വികാരങ്ങളെ ഒതുക്കി നിര്‍ത്തുന്നവരെ കുറിച്ച് ഇസ്ലാം എന്താണ് പറയുന്നത്?
    14)വിവാഹമൂല്യമായ മഹര്‍ കൊടുക്കാനും ഇണയായ സ്ത്രീകളെ സംരക്ഷിക്കാനും ക്കഴിയാത്തവര്‍ക്ക് കരണീയമായിട്ട് എന്താണ് ഇസ്ലാം കല്‍പ്പിച്ചത്?

    സമയക്കുറവ് കാരണം ചോദ്യങ്ങള്‍ ചുരുക്കുന്നു.

    തുടങ്ങിയ ചോദ്യങ്ങള്‍ ഉത്തരം തരാന്‍ സഹോദരങ്ങള്‍ക്കാവുമെങ്കില്‍ വളരെ ഉപകാരമായിരിക്കും , കാരണം അറിവില്ലാത്തവര്‍ അറിവുള്ളവരോട് ചോദിക്കുക എന്നതാണല്ലോ തത്വം, ഈ പരസ്യ വേദിയിലൂടെയാകുമ്പോള്‍ സമയക്കുറവ് കൊണ്ട് ചോദിക്കാന്‍ ആഗ്രഹിച്ച ചോദ്യങ്ങള്‍ ചോദിക്കാനാകാതെ അസ്വസ്ഥരായവര്‍ക്കും ഉപകാരമായിരിക്കും,


    ചര്‍ച്ച ഇത്തരത്തില്‍ പുരോഗമിക്കട്ടെ.. അല്ലാതെ ഉമ്മുവിന്നും നിങ്ങള്‍ക്കും മറ്റ് വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഈ ബ്ലോഗിന്റെ മോഡറേറ്റെറെന്ന നിലക്ക് സ്ഥലം അനുവദിക്കാന്‍ ഇനിയാവില്ലാ എന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ..
    ഉമ്മുവും എന്റെ ഈ അപേക്ഷ സ്വീകരിക്കുമെന്ന് കരുതട്ടെ..

    ReplyDelete
  44. ഉ:മുമാരും തയ്യില്‍ ഹനീഫുമാരും അജ്ഞാതന്മാരുമെല്ലാം ഒരു ഈജിയന്‍ തൊഴുത്താക്കിയ ഈകമന്റ് ബോക്സിലേക്ക് ഹൈവോള്‍ട്ടേജ് ബിജ്‌ലി പ്രവഹിപ്പിച്ച ബിജ്‌ലിക്കും ഹാരിസ് മം‌ഗലശ്ശേരിക്കും നന്ദി.

    ‘എല്ലാം ഓരോ കൈവഴികലാണ്...ആ കൈവഴികളെല്ലാം എത്തിച്ചേരുന്നത് ഒരേ മഹാസമുദ്രത്തിലേക്ക്‌ തന്നെയല്ലേ....’
    എന്ന ഹാരിസിന്റെ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്.

    ReplyDelete
  45. പിന്നേയും ചങ്ങരന്‍ ഓണ്‍‌ ദ കോക്കനട്ട് ട്രീ.....!
    ഞമ്മള്‍ പോണൂ.... ബൈ ബായ്!

    ReplyDelete
  46. Rasleena,അജ്ഞാത.
    ആരോപണങ്ങള്‍ പരസ്പരം എറിഞ്ഞത് കൊണ്ട് കാര്യമില്ല. അതല്ലല്ലോ നമ്മുടെ വിഷയം.
    ദയവ് ചെയ്ത് വിഷയത്തിലൂന്നി പ്രതികരിക്കുക. അതല്ലെ കരണീയമായിട്ടുള്ളത്.തരം താണ കാര്യപ്രാതിയില്ലാത്ത കമന്റ് ഞാന്‍ നിങ്ങള്‍ലില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. റസ്‌ലീന ഇപ്പോള്‍ ഉന്നയിച്ച ഈ ആരോപണം തിരിച്ച് അവര്‍ക്കും പറയാമെന്ന്നിരിക്കെ എന്താണ് പ്രയോജനം,

    എന്റെ ബ്ലോഗിലെ ഹിസ്റ്റണ്‍ കൊണ്ടറുകള്‍ ഉറങ്ങിയിട്ടില്ലാ എന്ന് മാത്രം ഇപ്പോള്‍ പറയാം.ആവര്‍ത്തിക്കരുത്!

    ReplyDelete
  47. rumanaa moleee sharikku onnu alochicheee nee chothicha qust maruparayendathu thanneyanoo ennu molee nan paranhileee randannam kettal واجب anu ennu alla athu anuvadikkunnundu ennanu ini randa ennam kettiyittum laingiga karyangalilum allatha karyangalilum thripthi varunnilee 4 ennam varee agam. ellavarum angine cheyyanam ennalla . appol sthreegalkoo enna chodyam avarkku mathiyagath roopathilulla bharthavanu engil kazhiyumengil skhamikkug illangil avane fazqikoo (pinne 2 anungale kettan pattilla ketooo? athinu anungaloodu verupu pikikkanda angine yanu niyamam athu angeegarikkuga tanne)
    pinne ninte qust kelkumbol oru kusrithi chothyam orma varunnu
    keralathile oru pozhacha muslim pandithan padikkunna samayath ustadinoodu chothichu poolum " purashante عورة muttu pokkilinu idayilanalloo ennal oraludu ذكر muttinum thaze erangiyal ayalude عورة evide vare agum"
    ithanu ninte balishamaya aa chodyam kanumbol orma varunnathu
    ok
    abhimugma koduthadu manoramakkanu athu media anogottum ingottum kaimariyathagam
    (malayalthil ezhutan agrahamundu but UAE labour deptmt e-token installa cheytha ente systethil defferent font vechal ente joliye saramayi badikkum athukondanu)

    ReplyDelete
  48. abdul shukoor,

    എന്റെ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പറ്റുന്ന അവസരം,, സ്ത്രീകള്‍ക്ക് ആര്‍ത്തവമാകുമ്പോള്‍ പുരുഷന്മാര്‍ക്ക് വികാരശമനത്തിനായി ഭഹുമാര്യത്വം സ്വീകരിക്കാന്‍ പറ്റും എന്നു പറയുമ്പോഴാണ്.

    ഈ ചോദ്യത്തെ ആരോചോദിച്ച ചോദ്യത്തിനോട് ഉപമിച്ചത് ശരിയായില്ല. പിന്നെ ചോദ്യങ്ങള്‍ എല്ലാം തന്നെ ഉത്തരം തേടിക്കൊണ്ടുള്ളതാണ് , അത് ചോദിക്കുന്നവരുടെ വിവേകം അളക്കുന്നത് ശരിയായ സമീപനമല്ല.. പ്രസ്തുത ചോദ്യത്തിന്ന് വെക്തമായ ഉത്തരം ഇസ്ലാമിക പന്‍ഡിതന്ന് കൊടുക്കാന്‍ കഴിയും, മൃഗങ്ങളല്ല മനുഷ്യനെന്ന് മനസ്സിലാക്കിയാല്‍ താങ്കള്‍ക്ക് കുസൃതിയായിതോന്നിയ ചോദ്യത്തിന്ന് ശരിയായ ഉത്തരമുണ്ട്. ഉത്തരം പറയാന്‍ ക്കഴിയാതെ വരുമ്പോഴാണ് പരിഹാസം കടന്ന് വരുന്നതെന്ന് മനസ്സിലാക്ക്കിയാ നന്നായിരിക്കും.
    പിന്നെ.
    abhimugma koduthadu manoramakkanu എന്ന് അങ്ങ് പറഞ്ഞത് ശരിയല്ല. മനോരമക്ക് മാത്രമല്ല ഏഷ്യാനെറ്റിലെ ഓണ്‌റിക്കാഡില്‍ കെപി മോഹനന്ന് അഭിമുഖം കൊടുത്തതില്‍ നിന്നാണ് ഞാന്‍ (ഈ അഭിമുഖം സംസാ‍ാരിക്കുന്ന തെളിവുകളാണ്, ഏതെങ്കിലും പത്രപ്രവര്‍ത്തകന്ന് വളക്കാന്‍ പാകത്തുനുള്ളതായിരുന്നില്ല)കണ്ടത്, നിങ്ങള്‍ ആദൃശ്യങ്ങള്‍ കാണാതെ പോയതായിരിക്കും.ഈ ക്ലിപ്പ് അതികം വൈകാതെ എന്റെ ബ്ലോഗിതന്നെ പ്രത്യക്ഷപ്പെടും, യൂടൂബില്‍ പരസ്യപ്പെടുത്താന്‍ മീഡിയകള്‍ക്ക് നിശ്ചിത സമയക്രമം ഉണ്ട് എന്നതാണ് ഇപ്പോള്‍ അത് കാണിക്കാന്‍ കഴിയാതെ പോയത്.

    എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാ‍ന്‍ ഈ പ്രസ്ഥാവന ഇറക്കിയവരും ന്യായീകരിക്കുന്നവരും ബാദ്യസ്ഥരാണ്.
    ഭഹുഭാര്യത്വം അനിസ്ലാമികമാണെന്ന വാദമല്ല ഞങ്ങള്‍ ഉന്നയിക്കുന്നത്,മറിച്ച് ഫാത്തിമാ(റ)ഒഴികെ മൊഴുവന്‍ സ്ത്രീകള്‍ക്കും അവരുടെ ശരീര ഘടനക്കനുസരിച്ച് മാസത്തിലൊരിക്കല്‍ ഉണ്ടാകുന്ന ആര്‍ത്തവത്തെയാണ് ഭഹുഭാര്യത്വത്തിന്റെ കാരണങ്ങളിലൊന്നായി എണ്ണിയത് എന്നതാണ് വിചിത്രമായത്, എന്റെ ചോദ്യങ്ങള്‍ കുസൃതിച്ചോദ്യമാണെങ്കില്‍ നിങ്ങളുടെ ഉസ്താദിന്റെ ഫത്‌വയെ ഞങ്ങളെന്ത് ഓമനപ്പേരിട്ടാണ് വിളിക്കുക. ഫത്‌വകൊണ്ട് സമുദായത്തെ നാറ്റീക്കരുത് എന്നൊരു അപേക്ഷയും കൂടിയുന്ന്ട്. അനവസരത്തി ഇത്തരം പരാമര്‍ശങ്ങള്‍ ഇസ്ലാമിനെ കുറിച്ച് പഠിക്കുന്നവരില്‍ അറപ്പാണ് ഉണ്ടാക്കുക. ലോകത്തിലെ ഒരൂ സ്ത്രീകളും ഭഹുഭാര്യത്വം ഇഷ്ടപ്പെടുന്നില്ലാ എന്ന് പറയുമ്പോള്‍ അത് അവരുടെ സ്വാര്‍ത്തഥ എന്നൊക്കെ പറഞ്ഞ് തള്ളിക്കളായാം. എന്നാല്‍ മെന്‍‌സസുണ്ടാകുമ്പോള്‍ ഭഹുഭാര്യത്വമാകാമെന്ന് പറഞ്ഞാല്‍ ...
    ഇതിനേക്കാളേറെ നല്ലത് അതിരുകളില്ലാത്ത സ്വയം ഭോഗത്തിന്ന് അനുമതിയുണ്ട് എന്ന് പറയലായിരുന്നു.
    ഇസ്ലാമിനെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ അത് വിവേകമില്ലാത്ത ചോദ്യമാണെന്ന് പറയുമ്പോള്‍ നിങ്ങള്‍ അല്പം ശ്രദ്ധിക്കണം, നിങ്ങള്‍ക്ക് അറിയാത്ത ഉത്തരം മാറ്റുള്ളവര്‍ക്ക് അറിയുമെന്നിരിക്കെ...
    കൂട്ടികെട്ടിയുണ്ടാക്കാത്ത ഏത് ഫത്‌വക്കും ഹദീസിനും വിഷയത്തിനും ഉത്തരം കൊടുക്കാന്‍ കഴിയുന്ന മതമാണ് ഇസ്ലാം, എന്നിരിക്കെ ചോദ്യങ്ങള്‍ല്‍ ബാലിശമാണെന്ന് പറയുന്നതിനേക്കാളേറെ നല്ലത് അറിയില്ലെന്ന് പറയുകയോ മൌനം അവലം‌‌മ്പിക്കലോ ആയിരിക്കും ഇസ്ലാമിനെ തെറ്റ്ദ്ധാരണയുടെ ആഴക്കഴത്തിലേക്ക് താഴ്ത്താതിരിക്കാന്‍ നല്ലത്.

    ReplyDelete
  49. രുമാനാ‍ാ

    ഈ ചെദ്യം എന്റ്റാണ് ഉത്തരം

    " purashante عورة muttu pokkilinu idayilanalloo ennal oraludu ذكر muttinum thaze erangiyal ayalude عورة evide vare agum"

    ReplyDelete
  50. purushanmaar laingeeka sukhathinaayi maathramaano vivaaham kazhikkunnathu, avanu maathrame ee vaka aavashyangalullu. sthreekalkkum ithupole niyamam undaakiyaal..........

    ReplyDelete
  51. അജ്ഞാതാ‍...

    ആദ്യമായി പറയട്ടെ കുറഞ്ഞത് താങ്കളുടെ മെയില്‍ ഐടി എങ്കിലും കമന്റിന്റെ കൂടെ എഴുതണം എന്ന് അപേക്ഷിക്കുന്നു.

    ചോദ്യം എന്റെ വിഷയവുമായി ബന്ധപ്പെട്ടതെല്ലെങ്കിലും മുകളിലെ എന്റെ പരാമര്‍ശത്തില്‍ നിന്നായിരിക്കും ഈ ചോദ്യം ചോദിക്കാന്‍ പ്രേരണയായത് എന്ന് കരുതുന്നതിനാലും അതിനുള്ള ഉത്തരം തരാതിരിക്കാന്‍ നിര്‍വാഹമില്ല.

    ചോദ്യം പുരുഷന്‍ മാരുടെ ഔറത്ത് മുട്ട് പൊക്കിളിന്നീടയിലുള്ള സ്ഥലമായതിനാല്‍‍ ലിംഗം മുട്ട് കഴിഞ്ഞ് വളര്‍ന്നാല്‍ ഏത് വരെയാണ് ഔറത്ത് എന്നതാണല്ലോ.

    സാമാന്യ ബുദ്ധിയുള്ള ആര്‍ക്കൂം അനായാസം ഉത്തരം കൊടുക്കാന്‍ കഴിയുന്ന ചോദ്യമാണിത്, ചോദ്യകര്‍ത്താവ് സത്യത്തില്‍ ഉത്തരം മുട്ടിക്കാം എന്ന് കരുതിയായിരിക്കും ഈ ചോദ്യമുന്നയിച്ചത്, എന്നാല്‍ ഇസ്ലാമിക മായി ഇതിന്ന് ഹദീസുകള്‍ പരാതിയാല്‍ കാണുമോ എന്ന് ചോദിച്ചാല്‍ പ്രയാസമാകും. പക്ഷെ ഈതിന്ന് യുക്തിപരമായ ഉത്തരം ഇങ്ങിനെയാണ്.

    പുരുഷന്‍ മാരുടെ ഔറത്ത് മുട്ട് പൊക്കിളിന്നിടയിലായാണല്ലോ സ്ഥിരപ്പെടുത്തിയത്, അതുകൊണ്ട് തന്നെ അതിന്നിടയിലുള്ള എല്ലാ പാട്സുകളും ഔറത്തിന്റെ പരിധിയില്‍ വരുന്നതാണ്, ഇതില്‍ ഏതെങ്കിലുമൊന്ന് വളര്‍ന്ന് മുട്ടിന് താഴെ എത്തിയാല്‍ വളരുന്ന പാട്സ് ഔറത്തായതിനാല്‍ അത് മറയുവോളുമാണ് ആവെക്തിയുടെ ഔറത്ത്.

    ഇത്രമീറ്റര്‍ തുണിയായിരിക്കണം എന്ന് പറഞ്ഞിട്ടില്ല ഔറത്ത് സ്ഥിരപ്പെടുത്തിയത്, വെക്തികളുടെ ശരീരഘടനക്കനുസരിച്ച്, സ്ഥിരപ്പെടുത്തിയ ഔറത്തിനെ മറക്കല്‍ നിര്‍ബന്ധവുമാണ് ഈ പശ്ചാത്തലത്തില്‍ ഔറത്തില്‍ ഉള്‍പ്പെട്ട മൊഴുവന്‍ ഭാഗവും മറക്കല്‍ നിര്‍ബന്ധവുമാണ്,
    ഇനി മേല്പറഞ്ഞ അളവിലും കവിഞ്ഞ് വളരുന്ന ഒന്നാണെങ്കില്‍ അതിനെ നീ‍ക്കം ചെയ്യാനോ ചികിത്സിക്കാ‍നോ ആവെക്തിക്ക് ഭാദ്യസ്ഥനുമാണ്.

    ഈ ചോദ്യത്തെ ഉത്തരം മില്ലാതെ തള്ളിക്കളയുകാഎന്ന് പറയുന്നത് ഇസ്ലാമിന്ന് നിരക്കുന്നതല്ല. ഭക്തിയും യുക്തിയും നിറഞ്ഞതാണ് ഇസ്ലാം,
    ചോദ്യമുന്നയിച്ചവര്‍ക്ക് മറുപടി പറയാന്‍ കഴിയാതെ പോകുമ്പോഴാണ് മനുഷ്യരായ നാം ചോദ്യകര്‍ത്താവിനെ അവഹേളിക്കുന്നതും പരിഹസിക്കുന്നതും സമൂഹത്തില്‍ നിന്ന് തന്നെ നീക്കം ചെയ്യാന്‍ ഒരുമ്പെടുന്നതും.
    ഇസ്ലാമിനെ ശരിയായരീതിയില്‍ മനസ്സിലാക്കാശ്രമിക്കുന്നവരുടെയും അല്ലാത്തവരുടെയും ചോദ്യങ്ങളെ പുച്ഛീച്ച് തള്ളരുത്, അറിയാത്തത്ത് അറിയുന്നവര്‍ക്ക് വിട്ടുകൊടുക്കുക. എന്നിട്ടും ഉത്തരമീല്ലെങ്കില്‍ അവസാനമായി നമുക്ക് പറയാം, ദൈവം മഹാനാണ്, അവന്‍ തന്നെയാണ് സര്‍വ്വജ്ഞാനി. അവനിലേക്ക് ഞാന്‍ ഭയം പ്രാപിക്കുന്നും. അവിടുന്ന് എനിക്ക് സത്യം വെളുപ്പെടുത്താതിരിക്കില്ല.

    പ്രിയസുഹൃത്തുക്കള്‍ ഒരു കാര്യം മനസ്സിലാക്കണം, നിങ്ങള്‍ വ്യത്യസ്ഥ നാമങ്ങളില്‍ വന്ന് കമന്റിന്റെ എണ്ണം കൂട്ടിയത് ക്കൊണ്ട് കാര്യമില്ല. വായനക്കാരുടെ സമയം വിലപ്പെട്ടതാണ്, വിഷയവുമായി ബന്ധമില്ലാത്ത ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുമല്ലോ.

    ReplyDelete
  52. പ്രിയ സഹോദരൻ അബ്ദുൽ ഷുക്കൂർ ഭായ്

    സഹോദരി റുമാനയുടെ ചോദ്യങ്ങൾക്ക് ഖുർ ആനിനെയും പ്രവാച മാതൃകകളെ ആധാരമാക്കിയുള്ള ഒരുത്തരം താങ്കൾക്ക് നൽകാൻ കഴിയുമെങ്കിൽ നൽകുക.

    ഞാൻ കരുതുന്നത്, സഹോദരി ആവശ്യപ്പെട്ടത് ഇസ്ലാമിക പ്രമാണങ്ങളെ ആധാ‍രമാക്കിയുള്ള ഒരു മറുപടിയാണെന്നാണ്. താങ്കൾക്കത് നൽകാൻ കഴിയില്ലെങ്കിൽ ദയവായി അവരെ അവരുടെ ചോദ്യങ്ങളുമായി വിട്ടേക്കുക.

    ReplyDelete
  53. പ്രിയപ്പെട്ട് റിയാസ്, പരസ്പരം ചെളി വാരി എറിയാന്‍ എന്നെ അനുകൂലിക്കുന്നവരായാലും പ്രതികൂലിക്കുന്നവരായാലും അനുകൂലിക്കാന്‍ നിര്‍വ്വാഹമില്ല എന്നതിനാലും ചര്‍ച്ച വഴിതിരിച്ച് വിടാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു കാരണമായെ ഈ കംന്റ് ഉപകരിക്കൂ എന്നതിനാലും അങ്ങയുടെ കമന്റ് നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. ക്ഷമിക്കണം.

    ReplyDelete
  54. ഇപ്പോള്‍ മനസ്സിലായില്ലേ റുമാനാ ഇത്തരം കാര്യങ്ങളൊന്നും ചര്‍ച്ചചെയ്യാന്‍ പറ്റിയ മാധ്യമമല്ല ബ്ലോഗെന്ന്? ഇതിന്റെ കമന്റ് നോട്ടിഫിക്കേഷന്‍ മറുമൊഴിയില്‍ കൊടുത്തിട്ടുണ്ടെങ്കില്‍ എത്ര പേര്‍ ഈ വൃത്തികേടുകള്‍ വായിച്ചിരിക്കും? അജ്ഞാതകമന്റുകള്‍ക്ക് അവസരം നല്‍കിയതും റുമാനതന്നെയായിരുന്നില്ലേ?
    ‘എന്റെ ആദര്‍ശത്തിനും ആശയത്തിനും വിശ്വാസത്തിനും എതിരെ എതിരഭിപ്രായമുള്ളവര്‍ക്ക് പ്രതികരിക്കാന്‍ പടില്ലെന്ന അഭിപ്രായം എനിക്കില്ല’
    എന്ന് പറഞ്ഞറുമാനതന്നെ റുമാനയുടെ വാക്കുകള്‍ വീണ്ടുമുദ്ദരിച്ച് ഏതോ അജ്ഞാതന്‍ കമന്റ് എഴുതിയപ്പോള്‍ തരം താഴ്ന്നുപോയതുകണ്ടില്ലേ? ഒരു സ്ത്രീക്ക് പോട്ടെ ഒരു മനുഷ്യന് പറയാന്‍ പാടുള്ള കാര്യമാണോ റുമാന പറഞ്ഞത്?
    റസ്ലീന തൊഴുത്തെന്ന് പറഞ്ഞെങ്കില്‍ ഇപ്പോളിവിടം സെപ്റ്റിക്ടങ്കിലും വൃത്തികെട്ടുപോയിരിക്കുന്നു.
    വായില്‍ തോന്നിയ കുറേ ചോദ്യങ്ങളെഴുതിയിട്ട് ഈ തിരുമണ്ടത്തരങ്ങള്‍ക്കൊന്നും ആരും മറുപടിപറഞ്ഞില്ല എന്ന്പല്ലിളിച്ചുകാട്ടിയിട്ടൊന്നും ഒരു കാര്യവുമില്ല. റുമാന ഭര്‍തൃമതിയാണല്ലോ സ്വന്തം ഭര്‍ത്താവിനോട് ചോദിച്ചുനോക്കൂ (പെണ്ണുങ്ങളേക്കാളും ബുദ്ദി ആണുങ്ങള്‍ക്കുണ്ടാകുമല്ലോ) റുമാന ചോദിച്ചചോദ്യങ്ങളില്‍ഒന്നുമുതല്‍ ഏഴുവരേയുള്ളവയ്ക്ക് വല്ല കഴമ്പുമുണ്ടോന്ന്!ഏഴുമുതല്‍ പതിനാലുവരേയുള്ളതിന് കേരളത്തിലുള്ള എല്ലാ മുസ്ലിം വിഭാഗങ്ങളും വിശദീകരണം നല്‍കിയതാണ്. മുകളിലെ ചോദ്യങ്ങള്‍ക്ക് മാന്യത നല്‍കാനായിരിക്കും ഇവ കൂടെ ചോദിച്ചത്.
    മറ്റൊരു തിരുമണ്ടന് വേണ്ടത് പ്രമാണങ്ങളില്‍ നിന്നുള്ള തെളിവാണ്! ഇതുപോലൊരു ആയിരത്തൊന്ന് മണ്ടന്‍ ചോദ്യങ്ങള്‍ ഏത് മന്ദബുദ്ദിക്കും ചോദിക്കാം അതിനെല്ലാം പ്രമാണങ്ങളില്‍ തെളിവുകാണിക്കലാണോ മറ്റുള്ളവര്‍ക്ക് പണി?
    റൂമീ... എന്ന് തേനൊലിപ്പന്‍ വിളിയോടെ ഒരു റിയാസ് കമന്റിയിരിക്കുന്നു.മൂപ്പര്‍ക്ക് റുമാനയുടെ‘പിതൃശൂന്യത’ നന്നായി പിടിച്ചെന്ന് തോന്നുന്നു.കൂടെ ഇങ്ങിനെ ഒരു ഉപദേശവും
    “ഈ പുതിയ കണ്ടെത്തലുമായി ഉള്ളില്‍ പൂതിയും കൊണ്ട് നടക്കുന്ന ഇവര്‍ക്കൊന്നും വീട്ടിലേക്ക് വാതില്‍ തുറന്ന് കൊടുക്കുകയോ സഹോദരിമാരെ കെട്ടിച്ച് കൊടുക്കുകയോ ചെയ്യരുതെ.” അതായത് ഞമ്മളപ്പോലത്തോറ്ക്ക് ബാദില്‍ തൊറന്ന് തന്നോളൂന്ന്‍! ഏയ് ഏത്?.....
    qw_er_ty

    ReplyDelete
  55. റിയാസ് ചെളിയായിരുന്നു എറിഞ്ഞതെങ്കില്‍ റുമാന എറിഞ്ഞത് മലമായിരുന്നു. എന്തായാലും രണ്ട് കമന്റും ഡിലീറ്റ് ചെയ്ത് തല്‍ക്കാലം തടി സലാമത്താക്കിയല്ലോ! നന്നായി!

    ReplyDelete
  56. bijli, ചോദ്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നു.

    ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന ഏര്‍പ്പാട് ശരിയല്ല.

    താങ്കളുടെ സഹോദരിക്ക് ആര്‍ത്തവ മുണ്ടായാല്‍ അളിയന്ന് രണ്ടാം വിവാഹം കഴിക്കാന്‍ അനുമതിയുണ്ടോ എന്ന ചോദ്യം പതിനഞ്ചാമത്തെ ചോദ്യമായി ചേര്‍ക്കാം.

    കാലഹരണപ്പെട്ട ഇത്തരം ഫത്‌വകള്‍ സമൂഹമദ്ധ്യത്തിലേക്കെറിയുമ്പോള്‍ അതുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുന്നയിക്കുന്നത് മലമാണെന്ന കണ്ടെത്തല്‍ ‘മലം തീനികള്‍ക്കെ’ചേരൂ.

    ഭഹു ഭാര്യത്വത്തിന്ന് കുര്‍‌ആനില്‍ പറഞ്ഞ സന്ദര്‍ഭങ്ങള്‍ ഇന്ന് നിലവില്‍ ഏതൊക്കെ ഉണ്ട് എന്നത് പറയാന്‍ പറ്റുമെങ്കില്‍ ആദ്യം പറയാനായി ഈ മലം തീനികള്‍ക്കുണ്ടാവുക ‘സ്ത്രീകള്‍ക്ക് ആര്‍ത്തവകാലമായതിനാല്‍ പുരുഷന്‍ മാരുടെ വികാരശമനത്തിനായി ഭഹു ഭാര്യത്വം സ്വീകരിക്കാമെന്നായിരിക്കും’

    പിന്നെ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പറ്റിയത് ബ്ലോഗല്ല എന്ന് എനിക്ക് അഭിപ്രായമില്ല. മേല്പറഞ്ഞ ഫത്‌വ ഇറക്കാന്‍ ഉപയോഗിക്കേണ്ടിയിരുന്നത് മീഡിയകളായിരുന്നില്ല.മര്‍ക്കസിന്റെ അകത്തളങ്ങളില്‍ സ്വകാര്യമായി പഠിപ്പിക്കാമായിരുന്നു. എന്നാല്‍ മുട്ടനാടുകളെപ്പോലെ പരസ്പരം വികാരം ശമിപ്പിച്ച് ഫത്‌വയെ താലോലിച്ച് കഴിയാമ്മായിരുന്നില്ലെ.

    റിയാസ് പറഞ്ഞ ആ ഭാഗം താങ്കള്‍ക്ക് വേണ്ടി ഒന്ന് കൂടി പ്രസിദ്ധീകരിക്കുന്നു.

    ചോദ്യങ്ങള്‍ക്ക് ഉത്തരം മുട്ടുമ്പൊ തക്ബീറ് കൊണ്ട് കൂക്കുക[ഇത് ഇവരെമാത്രം പരുപാറ്റിയാ] ന ഊ ദുബില്ലാന്ന് പറഞ്ഞ് പിന്തിരിപ്പിക്കാ. ഇതൊക്കെ ഇവര്‍ക്ക് അറിയുള്ളൂ.

    മുട്ട ന്യായങ്ങള്‍ നിരത്തി ആളുകളെ കാഫിറാക്കുന്ന പണി ഇവര്‍ നിര്‍ത്തിയില്ലെങ്കീല്‍ ഇകൂട്ടര്‍ ഇനിയും ഇതുപോലെത്തെ വിഡ്ഡിത്തങ്ങള്‍ വിളിച്ച് പറയും.
    അത്പൊലെ മുസ്ലിംഗികള്‍ക്കിടയില്‍ പുതിയപുതിയ ഗ്രൂപ്പുകള് തലപൊക്കാന്‍ ആവുന്നതെല്ലാം ചെയ്തുകൊണ്ട് പേരക്കാതോടും ശിങ്കിടികളും ആവുന്നതൊക്കെ ചെയ്യുന്നുണ്ട്. ഇവരുടെ ഒക്കെ നാവിന്ന് വരുന്ന കൊള്ളരുതായ്മ കേട്ട് മുസ് ലിമാകാന്‍ കൊതിക്കുന്നവര്‍ പോലും ജീവനും കൊണ്ടോടും, ഏതായാലും സുഹൃത്തുക്കളെ ഈ പുതിയ കണ്ടെത്തലുമായി ഉള്ളില്‍ പൂതിയും കൊണ്ട് നടക്കുന്ന ഇവര്‍ക്കൊന്നും വീട്ടിലേക്ക് വാതില്‍ തുറന്ന് കൊടുക്കുകയോ സഹോദരിമാരെ കെട്ടിച്ച് കൊടുക്കുകയോ ചെയ്യരുതെ.. ‍

    ഞാന്‍ ഇത് ഡിലീറ്റ് ചെയ്തത് ഈചര്‍ച്ച വിഷയത്തില്‍ നിന്ന് മാറരുത് എന്ന് കരുതിയായിരുന്നു. പക്ഷെ താങ്കള്‍ ഇത് അര്‍ഹിക്കുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ.

    ‘ഒരു സ്ത്രീക്ക് പോട്ടെ ഒരു മനുഷ്യന് പറയാന്‍ പാടുള്ള കാര്യമാണോ റുമാന പറഞ്ഞത്?‘എന്ന താങ്കളുടെ വാക്കുകള്‍ക്കുള്ള മറുപടി>

    ഞാന്‍ പറഞ്ഞത് ശൈഖുനയ്ടെ ഫത്‌വ സ്വീകരിച്ച’
    ചിലര്‍’ഉണ്ടല്ലോ.അവര്‍ക്ക് ദഹിക്കില്ലാന്ന് അര്‍ക്കാണ് അറിഞ്ഞ് കൂടാത്തത്.

    അതെ , ശരിയാണ് മൃഗങ്ങള്‍ പോലും നാണിച്ച് പോകുന്ന ഫത്‌വകള്‍ അന്യന്റെ ഭക്ഷണം കഴിച്ച് വിയര്‍ക്കാതെ കൊഴുപ്പ് അടിഞ്ഞ് കൂടി കാമവും പേറി നടക്കുന്ന ചിലര്‍ക്കേ ചേരൂ..’ആചിലര്‍‘ആരാണെന്ന് കേരളത്തിലെ എല്ലാവര്‍ക്കും അറിയാം. ഇനി bijli ക്ക് അറിയില്ലെങ്കില്‍ ഞാന്‍ തന്നെ അക്കൂട്ടരെ കുറിച്ച് ഈ ബ്ലോഗില്‍ തന്നെ രണ്ട് മാസം മുമ്പ് എഴുതീട്ടുണ്ട്, സമയം കിട്ടുമ്പോള്‍ വായിക്കാവ്വുന്നതാണ്.

    ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ കഴിയില്ലെങ്കില്‍ ‘കൊജ്ഞാണ’നാവരുത്.

    ചര്‍ച്ചയെ വഴിതെറ്റിക്കുന്ന കമന്റുകള്‍ ദയവ് ചെയ്ത് ഒഴിവാക്കണം.

    ചര്‍ച്ച മത പുരോഹിതരുടെ പ്രസ്ഥാവനകള്
    രണ്ടാം കെട്ടിന്ന് കാരണം തേടി നടക്കുന്ന ഒരുപറ്റം കാമദാഹികള്ക്കും ധനമോഹികള്ക്കും സന്തോഷമുളവാക്കുന്ന തരത്തിലാകുന്നുണ്ടോ?

    സ്ത്രീകള്ക്ക് ആര്ത്തവകാലം ഉണ്ടാകുന്നതിനാല് ഭഹുഭാര്യത്വം ഇസ്ലാം അനുവതിക്കുന്നുണ്ടോ
    എന്നതിലൂന്നിയാകാന് അപേക്ഷ

    ReplyDelete
  57. ithu tanne karyam
    ariyatha kryathil talayidalleeee

    ReplyDelete
  58. abdul shukoor ,

    അതെ..എനിക്ക് അറിയാത്ത പതിനാല് ചോദ്യങ്ങളാണ് ഞാന്‍ ചോദിച്ചത്./ അത്തിന്ന് ഉത്തരം തരാന്‍ താങ്കള്‍ക്ക് അറിയുമോ..?

    ReplyDelete
  59. കമന്റ് മോഡറേഷന്‍ ഓണാക്കിയത് നന്നായി ‘ഞമ്മക്ക്’ ദഹിക്കാത്തതെല്ലാം തുപ്പിക്കളയാല്ലോ

    ReplyDelete
  60. കമന്റ് മോഡറേഷൻ ഇടാൻ തീരുമാനിച്ചത് നന്നായി. അല്ലെങ്കിൽ ഇവർ മാന്യതയുടെയും സഭ്യതയുടെയും അതിർ വരമ്പുകൾ ഭേദിച്ച് വീണേടത്ത് കിടന്ന് വീണ്ടും വീണ്ടും ഉരുണ്ട് കൊണ്ടിരിക്കും. ചർച്ചയുടെ വിഷയം അവസാനം മൂലയിലാവുകയും ചെയ്യും

    ReplyDelete
  61. റുമാന..,
    എന്‍റെ പോസ്റ്റിലെ താങ്ങളുടെ കമന്‍റ് വഴിയാണ് ഈ പോസ്റ്റ് ശ്രദ്ധിച്ചത്.
    എന്നെ കുറിച്ച് ഈ പോസ്റ്റില്‍ ചില പരാമര്‍ശങ്ങള്‍ ഉണ്ടായത് കൊണ്ട് വിഷയത്തില്‍ നിന്നും
    മാറി ചിലത് പറയാന്‍ അനുവധിക്കണം.

    ഞാന്‍ എന്‍റെ പോസ്റ്റില്‍ ബഹു: കാന്തപുരത്തിന്‍റെ അഭിമുഖത്തിന്‍റെ വീഡിയോ പോസ്റ്റുകയും പുരുഷന് സ്തീയുടെ ഇരട്ടി ബുദ്ധി-കാന്തപുരം പറഞ്ഞത് എന്ന ഒരു ടൈറ്റില്‍ നല്‍കുകയും അല്ലാതെ കാന്തപുരത്തെ അനൂകൂലിച്ചൊ പ്രതികൂലിച്ചൊ ഞാന്‍ ഒരു അഭിപ്രായാവും എഴുതിയിട്ടില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് ചിലര്‍ എന്‍റെ മേലോട്ടു കേറുന്നത്.?

    rasleena ഇങ്ങിനെ പറഞ്ഞു.
    ((സ്വയം ഇകഴ്തപ്പെടുമ്പോള്‍ വേദനയും മറ്റൊരാളെ ഇകഴ്ത്തുമ്പോള്‍ സുഖവും ഉണ്ടാകും. പക്ഷേ നമ്മുടെ സുഖത്തിന് വേണ്ടി ഒരു സമുദായത്തെ മോശക്കാരാക്കി ചിത്രീകരിക്കാന്‍ ഇടനല്‍കരുത്.))

    *ഇതു കൂടുതല്‍ ചെയ്ത് കൊണ്ടിരിക്കുന്നത് ആരാണെന്ന് മനസിലാക്കാന്‍ ഉസ്താദിന്‍റെ കൂട്ടര്‍ ഇറക്കുന്ന മാസികയും,എതിര്‍ ചെരിയിലുള്ളവര്‍ ഇറക്കുന്ന മാസികകളും ഒന്ന് മറിച്ച് നോക്കിയാല്‍ മതിയാവും. പേജുകള്‍ എന്തിനു വേണ്ടി വിനയോഗിച്ചിരിക്കുന്നു എന്ന്.

    ((തീവ്രവാദിയെന്ന് പറഞ്ഞ് നമ്മുടെ സഹോദരങ്ങളെ നിയമപാലകവേശമിട്ട കശാപ്പുകാര്‍ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടല്‍ നുണകള്‍ പ്രചരിപ്പിക്കുമ്പോള്‍,
    അവരുടെ മയ്യിത്ത് ഏറ്റുവാങ്ങി മതപരമായി സംസ്കരിക്കുന്നത്പോലും രാജ്യദ്രോഹമായി മുദ്രയടിക്കപ്പെടുമ്പോള്‍....
    സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി നെഞ്ചുപൊട്ടി നൊന്തുപെറ്റ സ്വന്തം മകന്റെ മയ്യിത്തെനിക്ക് കാണണ്ടാ എന്ന് പറഞ്ഞ നിസ്സഹായയായ ഒരു ഉമ്മയുടെ വിലാപത്തെ ഏറ്റെടുത്ത് അതൊരു സമുദായത്തിന്റെ മൊത്തം വാക്കുകളാണ് എന്ന് പറഞ്ഞ് സ്വയം രക്ഷതേടേണ്ടിവന്ന സമുദായനേതൃത്വത്തിന്റെ പോലും നിസ്സഹായതയുടെകാലത്ത്...))

    rasleena യുടെ ഈ കമന്‍റ് മാത്രം മതി അവര്‍/അവന്‍ എവിടെ നില്‍ക്കുന്നു എന്നു മനസിലാക്കാന്‍.
    * ഏതോ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ സ്വന്തം പ്രോഫൈലില്‍ ചേര്‍ത്ത് ഈ അസംബന്ധങ്ങള്‍ വിളബുന്നതിന്‍റെ ഇസ്ലാമികമാനം കൂടി rasleena യില്‍ നിന്നും അറിയാന്‍
    താല്‍പ്പര്യമുണ്ട്.
    ***********************************************

    ഇനി ഈ പോസ്റ്റിലെ വിഷയത്തെ കുറിച്ച്.
    ബഹുഭാര്യത്വത്തിനു ന്യായീകരണമായി സ്തീയുടെ ആര്‍ത്തവകാലത്ത് പുരുഷന്‍റെ(ചില)
    ലൈംഗിക ശമനത്തിന് മറ്റൊരു കല്ല്യാണം കൂടി ആവാം എന്ന പ്രസ്താവന. അത് അഭിമുഖത്തി ന്‍റെ തുടക്കത്തിലോ,ഇടക്കോ,അവസാനത്തിലോ ആയാലും. ആ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു. വര്‍ഷങ്ങളോളം ഇണകളെ പിരിഞ്ഞിരിക്കുന്ന ലക്ഷകണക്കിന്
    പ്രാവാസികള്‍ക്ക് ഈ പ്രസ്താവന വേദനയുളവാക്കുന്നതാണ്.

    ReplyDelete
  62. റഫീക് കീഴാറ്റൂര്‍ ഇവിടെ എത്തുമെന്ന് എനിക്കറിയാമായിരുന്നു ചേരേണ്ടവര്‍ തമ്മില്‍ ചേരുകതന്നെ ചെയ്യുമല്ലോ.
    * ഏതോ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ സ്വന്തം പ്രോഫൈലില്‍ ചേര്‍ത്ത് ഈ അസംബന്ധങ്ങള്‍ വിളബുന്നതിന്‍റെ ഇസ്ലാമികമാനം കൂടി rasleena യില്‍ നിന്നും അറിയാന്‍
    താല്‍പ്പര്യമുണ്ട്.
    ഞാന്‍ ആണാണോ പെണ്ണാണോ എന്ന് റഫീക്കിനെ കാണിക്കേണ്ട ആവശ്യം എനിക്കില്ല. റുമാനക്ക് വേണമെങ്കില്‍ ആവാം നമുക്കൊരു വീഡിയോ ചാറ്റ് തന്നെ നടത്താം ജി ടാക്കില്‍ തയ്യാറുണ്ടെങ്കില്‍ അറിയിക്കുക
    എന്റെ ജി.മെയില്‍ ഐഡി rasleenam@gmail.com

    ReplyDelete
  63. റഫീഖ്,Rasleena, നന്ദി..

    വെക്തികളെ കുറിച്ചല്ല നാം ചര്‍ച്ച ചെയ്യുന്നത്, അവര്‍ സ്വീകരിച്ച നിലപാടുകളെ കുറിച്ചാണ്.

    ഈ പോര് മറ്റൊരു സ്ഥലത്തായിക്കൂടെ

    ReplyDelete
  64. റുമാന അതിനു തയ്യാറാവണം എന്നാണ് എന്‍റെ
    അപേക്ഷ. കാര്യങ്ങള്‍ റുമാനെകെങ്കിലും മനസിലാവാന്‍ അത് ഉപകരിക്കുമല്ലൊ.
    എനിക്ക് അക്കാര്യത്തില്‍ ഒരു വീഡിയോ ചാറ്റിന്‍ റെ ആവശ്യം തന്നെയില്ല. അതായത് അക്കാര്യത്തില്‍ സംശയമേതുമില്ലതെന്നെ.

    ReplyDelete
  65. റഫീഖ്,

    ഞാന്‍ മുമ്പെ പറഞ്ഞല്ലോ.. വെക്തികളല്ല എന്റെ വിഷയം,അവരുടെ നിലപാടുകളാണ്.
    അതാണ് ഞാന്‍ ചര്‍ച്ച ചെയ്യുന്നത്,

    പലര്‍ക്കും താല്പര്യം വെക്തികളുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാനാണ്. ഇത് ചര്‍ച്ചയുടെ വഴിതന്നെ മാറ്റിക്കളയില്ലെ.
    റസ്ലീന ആരാനെന്ന് മനസ്സിലാക്കുന്നതിലേറെ എനിക്ക് താല്പര്യം അവര്‍ എന്താണ്‌ പറയുന്നതെന്നറിയാനാണ്.

    ReplyDelete
  66. പ്രിയ റുമാന
    ഓ.ടോ ആണെങ്കില്‍ ക്ഷമിക്കുക.

    പ്രിയ റഫീഖിന്റെ പോസ്റ്റുകളും കമന്റുകളും‍‍ കുറേകാലമായി നിരീക്ഷിക്കുന്ന ഒരാള്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ ലക്ഷ്യം കാന്തപുരമോ അദ്ദേഹത്തിന്റെ പ്രസ്താവനയോ ഒന്നുമല്ല മറിച്ച് ഇസ് ലാമാണ്. യുക്തിവാദിയായ ഒരാള്‍ക്ക് ഇതിലൊന്നും വലിയ കാര്യവുണ്ടാവാന്‍ തരവുമില്ല. കാരണം സ്വന്തം യുക്തിക്കപ്പുറത്ത് മറ്റൊരു ശരിയില്ല എന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാള്‍ക്ക് മറ്റുള്ളവരുടെ യുക്തിയിലെ ശരിയും തെറ്റും അളക്കേണ്ടകാര്യമുണ്ടെന്നു തോന്നുന്നില്ല. ‍

    ReplyDelete
  67. ചിന്തകൻ,ന്ന്

    തീര്‍ച്ചയായും, യുക്തിയുടെ നിരീക്ഷണങ്ങള്‍ നേര്‍കാഴ്ചകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആകാഴ്ച ശാസ്ത്രീയമായി തെളിയിക്കാന്‍ പര്യാപ്തമാവുകയും വേണം. ഇങ്ങിനെയാണ് യുക്തിവാദത്തിന്റെ തത്വങ്ങളെന്നാണ് ഞ്ഞാന്‍ മനസ്സിലാക്കുന്നത്.

    താങ്കള്‍ പറഞ്ഞപോലെ റഫീഖിന്ന് ഇത്തരം ചര്‍ച്ചകളോട് എന്ത് താല്പര്യം.

    പിന്നെ തല്പരനാണ് എന്ന് പലര്‍ക്കും തോന്നിക്കുന്നത് അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഒരു മനുഷ്യന്‍ എന്ന നിലക്ക് അദ്ദേഹം പബ്ലിഷ് ചെയ്യുന്ന മനുഷ്യരുമായി ബന്ധപ്പെടുന്ന വാര്‍ത്തകളിലും മറ്റ് കാര്യങ്ങളിലും യുക്തിവാദത്തിന്റെ അംശം എത്രത്തോളമുണ്ടെന്ന് ഭൂതക്കണ്ണാടി വെച്ച് നോക്കുമ്പോഴാണ്.ഇവിടെയാണ് യുക്തിവാദികളെല്ലാത്തവരും അവര്‍പോലുമറിയാതെ ഈ പാദയിലേക്ക് ചിന്തിക്കുന്നത്.

    ഇവിടെ തന്നെ താങ്കള്‍ക്ക് ഒരു കാര്യം ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം.

    എന്റെ ആദര്‍ശം ഏതെന്ന് വെളിപ്പെടുത്താത്തതിനാല്‍ പ്രതികരിക്കുന്നവര്‍ക്ക് എന്ത് പറയണമെന്ന് തിട്ടപ്പെടുത്താനാവാത്ത അവസ്ഥ..!!

    ചിലര്‍ക്ക് സംശയം മുസ്ലിം അല്ല എന്നും മറ്റ് ചിലര്‍ക്ക് മുസ്ലിം ആണെന്നും ആണെങ്കില്‍ ഏത്‌വിഭാഗക്കാരിയാണെന്ന് മൊക്കെയുള്ള കണ്‍ഫ്യൂഷ്യന്‍ നന്നായുണ്ട്. അത് പലകമന്റുകളും വായിച്ചാല്‍ മനസ്സിലാക്കാം. സത്യത്തില്‍ സമൂഹത്തിന്റെ മനസ്സ് ഇങ്ങിനെ വിഭാഗീയതയില്‍ പാകപ്പെടുത്തി ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വേദനാജനകമായ കാഴ്ചയാണിന്ന് കാണാനാവുന്നത്.

    ഞാന്‍ ഏത് വിഭാഗക്കാരിയാണെന്ന് വെളിപ്പെടുത്തിയാല്‍ ഞാന്‍ പറയുന്നത് തെറ്റോശരിയോ എന്ന് പോലും നോക്കാതെ എനിക്ക് വേണ്ടി ശബ്ദിക്കാന്‍ ആളുണ്ടാകും എന്ന് നന്നായിട്ടറിയാം. ഞാന്‍ ചിന്തിക്കുന്നത് വിഭാഗിയതയെ അടിസ്ഥാനമാക്കിയല്ല. അതിനാല്‍ തന്നെ വിഭാഗീയതയില്‍ പൊതിഞ്ഞെടുത്ത ഉത്തരവും എനിക്ക് വേണ്ട. ഖുര്‍‌ആന്‍ ഒന്നെയുള്ളൂ.. അത് എല്ലാവരും അംഗീകരിക്കുന്നു. തന്നിഷ്ടം പോലെ വളച്ചൊടിച്ച് കുപ്പിയിലാക്കിത്തരുന്ന ഈ സമീപനം മനുഷ്യര്‍ക്ക് ഒട്ടും ഭൂഷണവുമല്ല. മനുഷ്യര്‍ പ്രായോഗിക ബുദ്ധിയും വിവേകവുമുള്ളവരാണ്. അവരുടെ ഉത്കൃഷ്ടമായ ഈ വിവേകത്തെ ആര്‍ക്കോവേണ്ടി അടിമപ്പെടുത്തുന്നതെന്തിന്ന്?

    ഇങ്ങിനെ പറയുമ്പോള്‍ വിവേകം പണയപ്പെടുത്തിയവ‘ചിലര്‍ മനസ്സിലാക്കുന്നത് ഇങ്ങിനെ

    ‘അതെ സംശയിച്ചത് ശരിതന്നെ... ഇവള്‍ യൂക്തിവാദികളുടെ പിടിയില്‍ തന്നെ.. കാരണം പന്ന്ഠിതന്മാര്‍ ചിന്തിച്ച് പറയുന്നത് ഈ കുട്ടി സ്വീകരിക്കുന്നില്ല എന്നത് തന്നെ..

    ഇതില്‍ നിന്ന് നമുക്ക് ഒരു കാര്യം മനസ്സിലാക്കാം. സ്വതന്ത്ര ചിന്ത നമുക്ക് നിശേദിച്ച് കൊണ്ടിരിക്കുകയാണ് എന്നതാണ്. നമ്മുടെ ബുദ്ധിമണ്ഠലം പ്രവര്‍ത്തിക്കരുതെന്ന് ശാഠ്യമുള്ളത് പോലെ.. എന്തോ എനിക്കങ്ങിനെ തോന്നുന്നു. ശരിയായിരിക്കാ‍ം ചിലപ്പോള്‍ തെറ്റായിരിക്കാം. എങ്കിലും എനിക്ക് പ്രതീക്ഷയുണ്ട്, അടിമപ്പെടാത്ത വിവേകവും ചിന്തയുമുള്ളവര്‍ എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരംതരും, അല്ലാതെ പണയപ്പെടുത്തിയ ബുദ്ധിഉപയോഗിച്ച് ഉത്തരം തരാന്‍ കഴിയുന്ന ചോദ്യങ്ങളല്ല ഞാന്‍ ചോദിച്ചത്. അത് തന്നെയാണ് ‘ചിലരെ’കുഴക്കുന്നതും.കെട്ടിക്കിടക്കുന്ന ബുദ്ധിയുപയോഗിച്ച് ഉത്തരം പറഞ്ഞാല്‍ ഒഴുക്ക് പോലെ മറു ചോദ്യങ്ങളുണ്ടാകും. അപ്പോള്‍ പിന്നെ ആകെയുള്ള മാര്‍ഗം ഞാന്‍ ഏത് വിഭാഗത്തെയാണ് അനുകൂലിക്കുക എന്ന് കണ്ടെത്തുകയാണ് എന്നാല്‍ ആകയറില്‍ പിടിച്ച് ഒരു ഫ്രൈമിനുള്ളിലിരുന്ന് ഉത്തരം നല്‍കി സ്വീകരിച്ചില്ലെങ്കില്‍ ചീത്തപറഞ്ഞ് അവസാനിപ്പിക്കാമല്ലോ...

    ReplyDelete
  68. This comment has been removed by the author.

    ReplyDelete
  69. “പിന്നെ തല്പരനാണ് എന്ന് പലര്‍ക്കും തോന്നിക്കുന്നത് അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഒരു മനുഷ്യന്‍ എന്ന നിലക്ക് അദ്ദേഹം പബ്ലിഷ് ചെയ്യുന്ന മനുഷ്യരുമായി ബന്ധപ്പെടുന്ന വാര്‍ത്തകളിലും മറ്റ് കാര്യങ്ങളിലും യുക്തിവാദത്തിന്റെ അംശം എത്രത്തോളമുണ്ടെന്ന് ഭൂതക്കണ്ണാടി വെച്ച് നോക്കുമ്പോഴാണ്.“

    പ്രിയ റുമാ‍ന

    നന്മ ഉദ്ദേശിച്ച് ആരു പറയുന്നതും വിമര്‍ശിക്കുന്നതും സ്വീകരിക്കപെടണമെന്നതില്‍ സംശയമില്ല. എന്നാല്‍ വിമര്‍ശനങ്ങളെ ഏതെങ്കിലും വിഭാഗത്തെ താറാടിക്കാനോ ഇകഴ്ത്താനോ ഉദ്ദേശിച്ചാണെങ്കില്‍ അതിനോട് ഞാന്‍ യോജിക്കുന്നില്ല. റുമാനയുടെ വിമര്‍ശനങ്ങളില്‍ നന്മയുടെ ഉദ്ദേശം കണ്ടതു കൊണ്ടാണ് ഞാന്‍ താങ്കളെ സപ്പോട്ട് ചെയ്തത്. റുമാന ഏതു തരക്കാരിയാണെന്ന് നോക്കിയല്ല.

    യുക്തി ചിന്ത മനുഷ്യന് അത്യാവശ്യം വേണ്ടത് തന്നെയെന്നതില്‍ തര്‍ക്കമില്ല. യുക്തിക്ക് അന്ധത ബാധിച്ചാല്‍ അത് അന്ധവിശ്വാങ്ങളെക്കാള്‍ മാരകമാണ്. ശാസ്ത്രം എന്നത് നിലവിലുള്ള പ്രതിഭാസങ്ങളെ കുറിച്ചോ അതിന്റെ അവസ്താന്തരങ്ങളെ കുറിച്ചോ ഉള്ള സിസ്റ്റാമാറ്റിക് ആയ പഠനമാണ്. മനുഷ്യനുമാത്രമുള്ള സവിശേഷ ഗുണങ്ങളിലൊന്നണത്. യുക്തിവാദികള്‍ എല്ലാ ശാസ്ത്രീറ്റ്യമാറ്യി വിലയിരുത്തുന്നവരാണെന്ന അഭിപ്രായത്തോട് എനിക്കേതായാലും യോജിപ്പില്ല. മറിച്ച് തന്റെ യുക്തിയിലേക്ക് ശാസ്ത്രത്തെ ചുരുക്കാന്‍ ശ്രമിക്കുന്ന മുറി ശാസ്ത്രമാണ് അവരുടേത് എന്ന് മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ. ഓ.ടോ ആയത് കൊണ്ട് പിന്നീടൊവരസത്തിലാവാം :)

    വ്യക്തികള്‍ പിന്തുടരുന്ന നിലപാടുകള്‍ക്ക് അവരുടെ ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനത്തിന്റെ ആദര്‍ശത്തോട് എപ്പോഴും കൂറ്പുലര്‍ത്തുന്നുണ്ടാവും. ഇതൊരു വസ്തുതയാണ്. അത്കൊണ്ടാണ് പലരും അവരുടെ പ്രസ്ഥാന നിലപാട് തറയില്‍ നിന്ന് മാത്രം സംസാരിക്കുന്നത്. നിലപാടുകളും വിമര്‍ശനങ്ങളും നന്മ ഉദ്ദേശിച്ചുള്ളതാണെങ്കില്‍ അത് തീര്‍ച്ചയായും സ്വീകരിക്കുകയും അത് നമ്മുടെ ഭാഗത്ത് തിരുത്തേണ്ടതാണെങ്കില്‍ നിസ്സങ്കോചം തിരുത്താന്‍ തയ്യാറാവുകയും വേണം.

    ഇവിടെ ഒരു ഉരകല്ലിന്റെ ആവശ്യമുണ്ട്‍. മുസ് ലീങ്ങളെ സംബന്ധിച്ചെടൊത്തോളം അവരുടെ ഉരകല്ല് ഖുര്‍ ആനും പ്രവാചക ചര്യയുമാണ്. അല്ലാത്തവര്‍ക്ക് അതൊരിക്കലും സ്വീകര്യമായിരിക്കൊള്ളണമെന്നില്ല.(റുമാനക്ക് ഞനുദ്ദേശിച്ച കാര്യം മനസ്സിലായിട്ടുണ്ടാവുമെന്ന് കരുതട്ടെ)

    ഇവിടെ ചര്‍ച്ച മുസ് ലീം ബഹുഭാര്യത്വത്തെ കുറിച്ചുള്ള കാന്തപുരതത്തിന്റെ പ്രസ്താവനയെ കുറിച്ചാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയെ ന്യായീകരിക്കുന്നവര്‍ക്ക് അതിന് ഉപോല്‍ബലകമായ തെളിവുകള്‍ ഖുര്‍ ആനില്‍ നിന്നോ സുന്നത്തില്‍ നിന്നോ അവതരിപ്പിക്കാവുന്നതതാണ്. അതിന് റുമാനയുടെ തരം നോക്കേണ്ടകാര്യമുണ്ടെന്നു തോന്നുന്നില്ല. ഈ ചര്‍ച്ച വായിക്കുന്ന എല്ലാവര്‍ക്കും കാര്യങ്ങള്‍ പഠിക്കുകയും ചെയ്യാം. അതല്ലാത്തിടത്തോളം കാന്തപുരത്തിന്റെ പ്രസ്താവനകള്‍ ഇസ് ലാമികമാണെന്നഗീകരിക്കാന്‍ കഴിയില്ല തന്നെ.

    ReplyDelete
  70. ചിന്തകന്ന്,
    “ യുക്തിയുടെ നിരീക്ഷണങ്ങള്‍ നേര്‍കാഴ്ചകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആകാഴ്ച ശാസ്ത്രീയമായി തെളിയിക്കാന്‍ പര്യാപ്തമാവുകയും വേണം.ഇങ്ങിനെയാണ് യുക്തിവാദത്തിന്റെ തത്വങ്ങളെന്നാണ് ഞ്ഞാന്‍ മനസ്സിലാക്കുന്നത്.


    എന്നതില്‍ യുക്തിയുടെ എന്നതിന്ന് കൂടെ ‘വാദി’എന്നും നേര്‍കാഴ്ചകള്‍ക്ക് മുമ്പ് ‘അവരുടെ’എന്നും ചേര്‍ക്കാന്‍ അപേക്ഷ.

    ഞാന്‍ ഇന്ന് നമുക്ക് മുന്നിലുള്ള യുക്തിവാദമെന്ന് പറയുന്ന ചിന്തയിലേക്ക് എത്തിനോക്കിയിട്ടില്ല.അത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ വേണ്ടത്ര കാഴ്ചപ്പാടെനിക്കില്ല.
    ആവിഷയം നമുക്ക് തല്‍ക്കാലം നിര്‍ത്തിവെക്കാം, അതല്ലല്ലോ നമ്മുടെ വിഷയം

    താങ്കള്‍ പറഞ്ഞപോലെ നന്മയുടെ വശം, അത് എവിടെയാണെന്ന അന്വേഷിക്കാത്തവരായി ആരുമുണ്ടാകില്ല.
    എന്നാല്‍ നന്മ ഞങ്ങളില്‍ മാത്രം ഒതുങ്ങുന്നതാണെന്ന ചിന്തയാണിന്ന് പലര്‍ക്കും, ചേരിതിരിച്ച് തരം തിരിച്ച ഒരു സമൂഹത്തിലിരുന്ന് നന്മപറയുമ്പോള്‍ തന്റെ ചേരിയുടെ ആള്‍ബലത്തിലൂടെ നനമയുടെ മാന്യതതന്നെ അളക്കപ്പെടുന്നു.
    ഇന്ന് മുസ്ലിമാണെന്ന് പറഞ്ഞാല്‍ പിന്നെ ചോദിക്കുന്നതും നിരീക്ഷിക്കുന്നതും ഏത് വിഭാഗത്തിലെന്നാണ്. ഈ വിഭാഗീയതിയിലൂടെയാണ് നന്മയെ അളക്കുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്,
    ഞാന്‍ ചോദിച്ച ചോദ്യങ്ങളില്‍ ഏതെങ്കിലും ഒരു ചോദ്യം ഒരു മുസ്ലിമിന്നോ അമുസ്ലിമിന്നോ ചോദിക്കാന്‍ പാടില്ലാത്തതാണെന്ന് എനിക്ക് തോന്നുന്നില്ല. മാത്രമല്ല ചോദ്യം എന്നത് ആര്‍ക്കാണ് ചോദിക്കാന്‍ അനുവദിനീയമായത് എന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുമില്ല. സംശയങ്ങളൊക്കെ ഓരോ ചോദ്യങ്ങളായി അവശേഷിക്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.
    അങ്ങ് പറഞ്ഞത് പോലെ ഇതില്‍ വിഭാഗീയതയുടെ അംശം അന്വേഷിക്കേണ്ടതില്ല എന്ന് തന്നെയാണ് എന്റെ പക്ഷം.
    ഞാന്‍ ഇടപഴകിക്കൊണ്ടിരിക്കുന്നത് ചെറിയ ഒരു ന്യൂനപക്ഷമായ അമുസ്ലിം സഹപാഠികള്‍ക്കിടയിലാണ്. സത്യത്തില്‍ ഈ ചോദ്യങ്ങള്‍ രൂപപ്പെടുത്തിയതില്‍ മതങ്ങളെ കുറിച്ച് പഠിച്ച് കൊണ്ടിരിക്കുന്ന മൂന്ന് കുട്ടികളുടെ സ്വാധീനമുണ്ട്, കിട്ടാവുന്നതലങ്ങളില്‍ നിന്നൊക്കെ നല്ല സുഹൃത്തുക്കള്‍ എന്ന നിലക്ക് ഞങ്ങള്‍ സംശയങ്ങള്‍ ദുരീകരിക്കാന്‍ ശ്രമിക്കാറുണ്ട്. ഇടക്ക് ഞാന്‍ ഓര്‍കൂട്ടിലൂടെ ഗീതയിലെ വരികളും ബൈബിളിലെ വരികളും എടുത്തെഴുതിയപ്പോള്‍ മനോനിലക്കനുസരിച്ച് ‘ചിലര്‍’ഹിന്തുവെന്നും കൃസ്ത്യനെന്നുമൊക്കെ സംശയിച്ചു. ഇത്തരത്തിലാണ് ‘ചില’ മനുഷ്യര്‍ ചിന്തിക്കുന്നത്.
    (സാന്ദര്‍ഭികമായ പറഞ്ഞെന്ന് മാത്രം)
    കാന്തപുരത്തിന്റെ വിവാദമായ ഈ പ്രസ്ഥവനവന്നപ്പോള്‍ എന്റെ അമുസ്ലിം സഹപാഠികള്‍ ആദ്യം ചോദ്യമുന്നയിച്ചത് എന്നോടായിരുന്നു. അതിന്ന് കാരണവുമുണ്ട്. ഞാന്‍‌വിശ്വസിക്കുന്ന ദൈവിക ഗ്രന്ധങ്ങളിലെവിടെയെങ്കിലും വിവാദമായ പ്രസ്ഥാവനക്ക് പിന്‍ബലമേകുന്ന വചനങ്ങളുണ്ടോ എന്ന് തേടുകയായിരുന്നുലക്ഷ്യം. ആലക്ഷ്യം പൂര്‍ത്തീകരിക്കുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.
    അല്ലാതെ ഈ ചോദ്യം കൊണ്ട് ആരെയും ഉത്തരം മുട്ടിക്കാന്‍ കഴിയില്ലാ എന്നെനിക്കറിയാം. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് സ്വതാല്പര്യത്തിന്ന് കെട്ടിയുണ്ടാക്കിയ ചട്ടക്കൂട്ടിലിരുന്ന് ഉത്തരം പറയാന്‍ പ്രയാസമുണ്ടാകും എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇത് ആരെയും അപകീര്‍ത്തിപ്പെടുത്തുകാ എന്ന ഉദ്ദേശത്തിലൂന്നിയില്ല.
    ഏതയാലും എല്ലാവര്‍ക്കും മനസ്സിലാക്കാനായി നമുക്ക് ഉത്തരം തേടാം... പക്വത ചോരാതെ ആ ഉത്തരത്തെ വിശകലനം ചെയ്യുകയുമാവാം.
    നന്ദി..

    ReplyDelete
  71. സ്ത്രീപക്ഷ നിരീക്ഷണം: 21 ചോദ്യങ്ങള്‍,,
    sneham nirangha sahodharee
    thanghal unnayicha chodyaghal yellam shariyaanu
    pakshe onninum athintethaya prasakthiyilla ninghaludey chodyathiley ullirippu [swantham bhryayudey] aarthava kaalathey 15 divasam allenkil pravaanadhara shuddikkulla[4o divasam] verey oru bharyaye vendi varumennano bharyodu snehavum bhahumaanavumulla oralku athinu kazhiyumo
    bahu bharyatwa prashnam yella mathathilum undu athiney islamintey mathram prashnam aaki chithreekarichath
    shariyaayilla islam bahu bharyatwam chila pratyega saahajaryanghalil maathram anuvadichittullathanu
    athu thanney aadhya bharyayudey poorna sammadham aavashyamaanu allenkil avidey randaam vivaham nishiddhamaanu{ yethoru buddhiyulla manushyanum ithil ninnum manassilaakkavunnatheyullo islam sthreeku yethra mathram bhahumaanavum aadharavum nalkunnuvennu}
    islaam mattulla yethoru mathathekkalum kooduthal sthreeku padavi nalkiya mathamaanu
    ninghal ee chodyangholekky yethengilum islaamika pandithanodo allenkil islaminey pati nannayittu padichavarodo chodichirunnenkil ninghalku vyakthamaaya utaharam theerchayaayum kittumayirunnu
    islaam sthreeku uthama sthanamaanu nalkiyittullath islaaminey patti nannayiyittu manasilaakkiyaal yethory sthreeyum stheeyaayi janichatil abhimaanikkuka thanney cheyyum
    sthreeku samooham vila kalpikkaathathinu islaminey kuttam paranghittu kaaryamilla
    sthreedhanam islaam virodhicha kaaryamaanu yennittum sthree peedikkappedunnilley
    6 maasathi kooduthal bharyayey pirighirikkan paadillennu islaam padippichirunnu
    yennittum vidheshathullavar 2 varshamo athil kooduthalo kazhinghu thirichu varum
    ithrayum viraha vedhana sahichu ninna sthreeyudey vedhanay'ku islaamika niyamanghaley kuttam parayaamo?
    islaam pavithramaaya mathamaanu pothuvaaya prashnaghal islamintey peril chodichu islaaminey thazthi kaanikkan shramikkaruth please athu rajmohan'maarkum sandhya'kalkum vilayittu kodukkalaakum
    samoohathinu gunamulla yezhuthukal iniyum pratheekshikkunnu
    abdulla.m. bangod
    QATAR

    ReplyDelete
  72. sameer_amigo,

    ആദ്യമായി ഉപദേഷങ്ങള്‍ക്ക് നന്ദി പറയട്ടെ..
    ഈ rajmohan'maarkum sandhya'മാരും അസഭ്യം പറഞ്ഞാല്‍ വികലമാകുന്നതാണ് ഇസ്ലാമെന്ന ചിന്ത എനിക്കില്ല. കാരണം ഞാന്‍ ആദ്യമായും അവസാനമായും ഒരു മുസ്ലിമയാണ്.
    പിന്നെ ഇവര്‍ ആരാണെന്നും ഏത് ഐപി അഡ്രസ്സാണ് ഈ ഇതിന്ന് ഉപയോഗിച്ചതെന്നും ഫോട്ടോസഹിതം പുറത്ത് വിടാന്‍ ഇന്ന് മാര്‍ഗങ്ങളുണ്ട്, അത് കൊണ്ട് ഇത് ആരെന്നതില്‍ ഞങ്ങള്‍ക്ക് സംശയമില്ല.(സാങ്കെതികമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല)

    അടുത്തതായി അങ്ങ് പറഞ്ഞ shariyaayilla islam bahu bharyatwam chila pratyega saahajaryanghalil maathram anuvadichittullathanu
    athu thanney aadhya bharyayudey poorna sammadham aavashyamaanu allenkil avidey randaam vivaham nishiddhamaanu{ yethoru buddhiyulla manushyanum ithil ninnum manassilaakkavunnatheyullo. ഈ അഭിപ്രായത്തെ ഞാന്‍ പൂര്‍ണ വിശ്വാസത്തിലെടുക്കുന്നു.
    അപ്പോള്‍ ആദ്യഭാര്യയുടെ സമ്മതമില്ലാത്തെ രണ്ടാം വിവാഹം കഴിച്ച എല്ലാ മുസ്ലിംങ്ങളുടെയും വിവാഹം ഇസ്ലാമികമായി സാധൂകരിക്കില്ല എന്ന് വേണം കരുതാന്‍.
    ഇതിനെതിരെ നടപടി ആവശ്യമല്ലെ..?


    [6 maasathi kooduthal bharyayey pirighirikkan paadillennu islaam padippichirunnu
    yennittum vidheshathullavar 2 varshamo athil kooduthalo kazhinghu thirichu varum
    ithrayum viraha vedhana sahichu ninna sthreeyudey vedhanay'ku islaamika niyamanghaley kuttam parayaamo?]ഇങ്ങിനെ ചോദിക്കാന്‍ കാരണമെന്തെന്ന് മനസ്സിലായില്ല. ഞാന്‍ ഇതുമായ്യി ബന്ധപ്പെട്ട് ചോദിച്ചത് >5) പ്രവാസികളുടെ ഇണകളാകാന്‍ വിധിക്കപ്പെട്ട സ്ത്രീകള്‍ ഇസ്ലാം നിശ്ചയിച്ച മൂന്ന് മാസത്തെ വിരഹ പരുതിക്ക് ശേഷം എന്താണ് ചെയ്യേണ്ടത്?
    എന്നായിരുന്നു. ഇതിന്നൊരു വിധിയുണ്ടോ? ഉണ്ടെങ്കില്‍ എന്താണ്?
    ഇതിന്ന് ഉത്തരമായി വരാവുന്ന ഒന്ന് ചോദ്യമായിഞാന്‍ കൊടുത്തിരുന്നല്ലോ..ആങ്ങ് ശ്രദ്ധിച്ചോ എന്നറിയീല്ല. ആത് ഇപ്രകാരമായ്യിരുന്നൂ..>12) ക്ഷമ , കരുണ , കാരുണ്യം, തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇസ്ലാം എത്രത്തോളം പവിത്രത കല്പിച്ചിട്ടുണ്ട്?
    എന്നത്.
    ഇവിടെ
    sthreeyudey vedhanay'ku islaamika niyamanghaley kuttam parayaamo?
    എന്ന് അങ്ങ് ച്ചോദിച്ചത് എന്ത് അടിസ്ഥാനത്തിലാണ്.
    ഞാന്‍ കൂറ്റം പറഞ്ഞതായി കാണിക്കാമോ..?
    ചോദ്യം ചോദിക്കുന്നതും അഭിപ്രായം പറയുന്നതും ഇസ്ലാമില്‍ കുറ്റകരമായ ഒന്നാണോ?

    islaam pavithramaaya mathamaanu എന്ന് അങ്ങ് പറയുമ്പോള്‍ തന്നെ pothuvaaya prashnaghal islamintey peril chodichu islaaminey thazthi kaanikkan shramikkaruth എന്നും അങ്ങ് പറയുന്നു.
    ഞാന്‍ മനസ്സിലാക്കിയത് ഖുര്‍‌ആന്‍ ലോകത്തുള്ള സകലവിഷയങ്ങള്‍ക്കും പരിഹാരമായും അത് വിശ്വസിക്കുന്നവരായ മുസ്ലിമീങ്ങള്‍ മറ്റ് മതസ്ഥര്‍ക്ക് മാതൃകയാകേണ്ടവരുമെന്നാണ്. മാത്രമല്ല എല്ലാപൊതുവിഷയങ്ങള്‍ക്കും മറുപടിയുമായാണ് ഖുര്‍‌ആന്‍ അവതരിച്ചതെന്നും
    നബിചര്യ്യകള്‍ അങ്ങിനെയാണ് നമുക്ക് മാതൃകയായതെന്നുമാണ്. അത് കൊണ്ട് പൊതുവിഷയങ്ങള്‍ ഇസ്ലാമിന്ന് അന്യമാണെന്ന് പറയുന്നത് ഒരു മുസ്ലിമിന്ന് ചേര്‍ന്നതാണോ..?
    ഞാ ഇസ്ലാമിനെ മനസ്സിലാക്കിയത് തെറ്റിയതാണോ നിങ്ങള്‍ പറഞ്ഞ്‌വന്നപ്പോള്‍ തെറ്റിപ്പോയതാണോ എന്ന് അറിയിക്കുക.

    ബഹു
    ഭാര്യത്വത്തെ കുറിച്ച് എന്റെ ഭാഗം ഞാന്‍ വെക്തമാക്കിയതാണ് , അത് ഇനി ആവര്‍ത്തിക്കുന്നില്ല.

    ReplyDelete
  73. പ്രിയ...,
    ചിന്തകന്‍,റുമാന.
    നിങ്ങള്‍ പറഞ്ഞ ലക്ഷ്യം എന്‍റെ ലക്ഷ്യമല്ല.
    ഏതെങ്കിലും ഒരു മതത്തെയോ,വിഭാഗത്തെയോ കുറ്റപെടുത്തലും.
    സമൂഹത്തില്‍ നടക്കുന്ന ചില കാര്യങ്ങളേ കുറിച്ച് പ്രതികരിക്കുമ്പോള്‍
    അത് ഏതെങ്കിലും വിഭാഗങ്ങള്‍ക്കു നേരേയാണേന്ന് അവര്‍ക്ക് തോന്നിയിരിക്കാം.
    അത് എന്‍റെ മാത്രം കുറ്റമല്ല. കാണുന്നവന്‍റെ കാഴ്ചയുടെ കൂടി പങ്കുണ്ടതില്‍.

    പിന്നെ...റുമാനെയെ കുറിച്ച് നേരിട്ടറിയിലെങ്കിലും ബ്ലോഗിലൂടെയും,കൂട്ട ത്തിലൂടെയുമൊക്കെ എനിക്ക് നന്നായറിയാം. അവര്‍ ചര്‍ച്ചകിടുന്ന പോസ്റ്റുകളും,കമന്‍ റുകളുമൊക്കെ മതപരമായി കൃത്യമായ അതിര്‍ത്തിക്കുള്ളില്‍ നിന്നു തന്നെ അവര്‍ ചെയ്യാറുള്ളു. പക്ഷേ..ഇവിടെ അവര്‍ക്ക്
    നേരേ പ്രതിസ്വരം ഉയരുന്നത്. ഒന്ന് അവരുടെ അനുയായികളില്‍ നിന്നാണ്. ഈ ബ്ലോഗില്‍ ഇത്ര ബഹളമുണ്ടാവാന്‍ മറ്റൊരു കാരണം കൂടിയുള്ളത് ഒരു സ്തീ ഇതൊക്കെ വിളിച്ചു പറയുന്നു എന്നുള്ളതാണ്. ആരാ ഇവര്‍ ഇതൊക്കെ പറയാന്‍ ഇതിനൊക്കെ ഇവിടെ ആണുങ്ങളായ ഞങ്ങളില്ലേ.. എന്ന പുരുഷ മേധാവിത്വത്തിന്‍റെ സ്വരം.

    ReplyDelete