Wednesday, November 12, 2008

21 ചോദ്യങ്ങള്‍,,

Reading problem..??. Please CLICK HERE



കാ
ലങ്ങളായി അക്രമത്തിനും അടിച്ചമര്‍ത്തലിനും ഇരയായിക്കൊണ്ടിരിക്കുന്ന സ്ത്രീകളുടെ മുഖ്യമായ ഒരു പ്രശ്നമാണല്ലോ വിവാഹം, ഇണചേര്‍ക്കലിനെ കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നു വന്ന വിവാദമാണല്ലോ ‘ ആര്‍ത്തവകാലത്ത് ലൈംഗിക ബന്ധം ഇസ്ലാമില്‍ അനുവദിനീയമല്ലാത്തതിനാല്‍ പുരുഷന്മാര്‍ക്ക് ഭഹുഭാര്യത്വം അനുവദിനിയമാണ് ‘ എന്ന ഫത്‌വ.

ഖുര്‍‌ആനില്‍ പറഞ്ഞ ഭഹുഭാര്യത്വം അനിസ്ലാമികമാണെന്ന വാദം മുസ്ലിം സമുദായത്തില്‍ പെട്ട ആര്‍ക്കുമുണ്ടാകില്ല,

പ്രസ്തുത ഫത്‌വ ഇസ്ലാമികമായി അംഗീകാരമുള്ളതാണെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ഇത് അംഗീകരിക്കാത്ത സ്ത്രീകള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് വെക്തമായ ഉത്തരം തരാന്‍ ഫത്‌വ ഇറക്കിയവര്‍ക്കും ആ ഫത്‌വയെ പിന്‍‌പറ്റിയവര്‍ക്കും ബാധ്യതയുണ്ട്, അല്ലാതെ മറുചോദ്യമുന്നയിക്കലും പരിഹസിക്കുന്നു എന്നുള്ള വിലാപവുമല്ല സ്ത്രീകള്‍ക്ക് വേണ്ടത്..


ആദ്യമായി നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ കൈവശമുണ്ടെന്ന് പറയുന്ന ഹദീസുകളോ,കുര്‍‌ആന്‍ സൂക്തങ്ങളോ ഈ വാദത്തെ അവഗണിക്കുന്നവര്‍ക്കായി പ്രസിദ്ധീകരിക്കുക എന്നതാണ്. പിന്നെ ചെയ്യേണ്ടത് പ്രായോഗിക തലത്തില്‍ ഈ തെളിവുകള്‍ക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ക്ക് മാന്യവും യുക്തിയും നിറഞ്ഞ മറുപടി പറയുകാ എന്നതാണ്.നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ ഉസ്താദിനോട് ചോദിച്ചിട്ട് പറഞ്ഞാലും മതി, ഇതൊരു സഹായം ചെയ്യലായി കണക്കാക്കിയാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പലരുടെയും മനസ്സില്‍ ചോദ്യചിഹ്നമായി കിടക്കുന്ന വിങ്ങലിന്ന് പരിഹാരമാകും.

ഇത്തരം തരാന്‍ കഴിയുന്നവര്‍ ഉത്തരം തന്ന് കൊണ്ട് ഈ ചോദ്യങ്ങളെ അസ്വസ്ഥതയൊടെ മനസ്സില്‍ പേറുന്നവരെ സഹായിക്കാം, അല്ലാത്തവര്‍ക്ക് വിഷയത്തെ കുറിച്ചുള്ള അഭിപ്രായവും രേഖപ്പെടുത്താം.

ചോദ്യങ്ങള്‍ താഴെ..


1) സ്വഭാര്യക്ക് ആര്‍ത്തവമായതിനാല്‍ മറ്റൊരു വിവാഹം കഴിച്ചു, ഇരു വരും ഒരുമിച്ച് / അല്ലെങ്കില്‍ മറ്റൊരു വീട്ടില്‍ താമസിക്കുന്നു.ആദ്യ ഭാര്യ ആര്‍ത്തവം കഴിഞ്ഞ് ശുദ്ധിയായപ്പോള്‍ രണ്ടാം ഭാര്യക്ക് ആര്‍ത്തവം തുടങ്ങി,വീണ്ടും ആദ്യഭാര്യയിലേക്ക്.. മാസം ഒന്ന് / രണ്ട് കഴിഞ്ഞു , ആദ്യ ഭാര്യ ഗര്‍ഭിണിയായി, ഇതിന്നിടക്ക് രണ്ടാം ഭാര്യക്ക് വീണ്ടും ആര്‍ത്തവം തുടങ്ങി, ഗര്‍ഭത്തിന്റെ ആലസ്യം കാരണം ഭര്‍ത്താവിന്ന് ആദ്യഭാര്യയെ സമീപിക്കാനാവുന്നില്ല / അല്ലെങ്കില്‍ അവള്‍ ക്ക് ഗര്‍ഭാവസ്ഥയില്‍ ബന്ധപ്പെടുന്നതിന്ന് താല്പര്യമില്ല, ഈ സന്ദര്‍ഭത്തില്‍ മൂന്നാമത്തെ കല്യാണം കഴിക്കാന്‍ അനുവദിനിയമോ?

2) കൂടിയ ആര്‍ത്തവകാലമായ പതിനഞ്ച് ദിവസം ക്ഷമിച്ച് കഴിഞ്ഞിരുന്ന ഭര്‍ത്താവ് ഭാര്യയുടെ പ്രസവാനന്തരമുള്ള ശുദ്ധിയുടെ ഇടവേളയില്‍ ക്ഷമിക്കാന്‍ കഴിയില്ലെങ്കില്‍ (നാല്പത് ദിവസം) എന്താണ് ചെയ്യേണ്ടത്?

3) ആര്‍ത്തവകാലത്ത് ക്ഷമിക്കാനാകാത്തതിനാല്‍ രണ്ട് കെട്ടിയ ഒരാളുടെ രണ്ട് ഭാര്യമാര്‍ക്കും ഒരുമിച്ച് ആര്‍ത്തവമായാല്‍ എന്താണ് ചെയ്യുക.?

4) വിദേശയാത്രകളില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യമെങ്കില്‍ ഭഹുഭാര്യത്വമാകാമെന്ന് പറയുന്നു. ഈ അടിസ്ഥാനത്തില്‍ ദീര്‍ഘകാലം ഭാര്യയെ പിരിഞ്ഞിരിക്കുന്ന പ്രവാസം സ്വീകരിച്ചവര്‍ എന്താണ് ചെയ്യേണ്ടത്?.

5) പ്രവാസികളുടെ ഇണകളാകാന്‍ വിധിക്കപ്പെട്ട സ്ത്രീകള്‍ ഇസ്ലാം നിശ്ചയിച്ച മൂന്ന് മാസത്തെ വിരഹ പരുതിക്ക് ശേഷം എന്താണ് ചെയ്യേണ്ടത്?

6) വര്‍ഷങ്ങളോളം ശാരീരികമായി തളര്‍ന്ന ഭര്‍ത്താവിനെ പരിപാലിക്കുന്ന ഒരു ഭാര്യക്ക് തന്റെ വികാരപൂര്‍ത്തീകരണത്തിന്ന് ഇസ്ലാം അനുവദിച്ച മാര്‍ഗമെന്താണ്?

7) അടിമ(വെപ്പാട്ടി)യായവളെ ഭാര്യയായി സ്വീകരിക്കാമെന്ന് ഖുര്‍‌ആനില്‍ വെക്തമാക്കിയതാണല്ലോ. ഇപ്പോഴും അടിമത്വ സമ്പ്രധായം ഇസ്ലാം അംഗീകരിക്കുന്നുണ്ടോ.ഇല്ലെങ്കില്‍ ആ സൂക്തത്തിന്റെ പശ്ചാത്തലമെന്താണ്?

8) ഭഹുഭാര്യത്വത്തിന്ന് ഇരുപത്തഞ്ചോളം കാരണങ്ങളുണ്ടെന്ന് പറയുന്നു. അതെല്ലാം ഇന്നും നില നില്‍ക്കുന്നതോണോ?

9) ആണെങ്കില്‍ ഏതല്ലാം,അല്ലെങ്കില്‍ അവ ഏതെല്ലാം?

10) ഇന്ന് നടക്കുന്ന ത്വലാഖുകള്‍ ഖുര്‍‌ആര്‍ സ്ത്രീക്ക് നല്‍കുന്ന മാന്യത നിലനിര്‍ത്തികൊണ്ട് തന്നെയാണോ?

11) അല്ലെങ്കില്‍ എന്താണ് അതിനായി ചെയ്യേണ്ടത്,

12) ക്ഷമ , കരുണ , കാരുണ്യം, തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇസ്ലാം എത്രത്തോളം പവിത്രത കല്പിച്ചിട്ടുണ്ട്?

13) ലൈംഗിക വികാരങ്ങളെ ഒതുക്കി നിര്‍ത്തുന്നവരെ കുറിച്ച് ഇസ്ലാം എന്താണ് പറയുന്നത്?

14) വിവാഹമൂല്യമായ മഹര്‍ കൊടുക്കാനും ഇണയായ സ്ത്രീകളെ സംരക്ഷിക്കാനും ക്കഴിയാത്തവര്‍ക്ക് കരണീയമായിട്ട് എന്താണ് ഇസ്ലാം കല്‍പ്പിച്ചത്?


15) വ്യഭിചരിക്കുമെന്ന് ഭയപ്പെട്ടാല്‍ സ്വയം ഭോഗത്തിന്ന് ഇസ്ലാം അനുമതി നല്‍കുന്നുണ്ടോ..?


16) മനസ്സിനെയും ശരീരത്തെയും ദുശിപ്പിക്കുന്ന ചിന്തകള്‍ കടന്ന് വരുമ്പോള്‍ ‘ദിക്‌‌റുകളില്‍’ അഭയം തേടാന്‍ ഇസ്ലാം കല്‍പ്പിക്കുന്നുണ്ടോ.?


17) ഉണ്ടെങ്കില്‍ അന്യസ്ത്രീകളെ കാണുമ്പോള്‍ ഉണ്ടാകുമെന്ന് പറയുന്ന ചീത്തവികാരത്തില്‍ നിന്ന് അഭയം തേടാന്‍ ഈ ദിക്‌റുകള്‍ പര്യാപ്തമാണോ..?


18) സ്ത്രീകളെ പൊതുവേദിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് കൊണ്ടുള്ള ഗുണമെന്താണ്‍..?

19) ഒരു സ്ത്രീക്ക് പര്‍ദയും മക്കനയും ധരിച്ച് പൊതു സ്റ്റേജില്‍ പ്രസംഗിക്കാന്‍ ഇസ്ലാമില്‍ അനുവാദമുണ്ടോ..?


20) അന്യ സ്ത്രീ കളോട് സലാം ചൊല്ലാന്‍ പുരുഷന്മാര്‍ക്ക് ഇസ്ലാം അനുമതി നല്‍കുന്നുണ്ടോ..?

ഇരു പത്തി ഒന്നാമത്തെ ചോദ്യമായി ഇതു കൂടി ചേര്‍ക്കാം,

ബഹു: കാന്തപുരത്തിന്റെ ‘ആര്‍ത്തവകാലത്ത് സ്ത്രീകളുമായി ബന്ധപ്പെടാന്‍ ഇസ്ലാമില്‍ അനുവദനീയമല്ലാത്തതിനാല്‍ ഭഹു ഭാര്യത്വം അനുവദിക്കാമെന്ന ’ ഫത്‌വ ലോകത്തുള്ള മൊഴുവന്‍ മുസ്ലിംങ്ങള്‍ക്കും കൂടിയുള്ളതാണോ..?

ആണെങ്കില്‍

നിങ്ങള്‍ നിങ്ങലുടെ മകളെ / സഹോദരിയെ വിവാഹം കഴിച്ചയക്കുമ്പോള്‍ ‘എന്റെ സഹോദരിക്ക് /മകള്‍ക്ക് ആര്‍ത്തവകാലമായാല്‍ മറ്റൊരു ഭാര്യയെ സ്വീകരിക്കാന്‍ അനുമതി കൊടുക്കുമോ’?.


ഈ ചോദ്യങ്ങള്‍ ഇസ്ലാമിനെ കുറിച്ച് അടുത്തറിയാന്‍ ആഗ്രഹിക്കുന്ന ഒരാളുടെതാണെന്ന് കരുതി ഉത്തരം നല്‍കാന്‍ ഇസ്ലാമിനെ കുറിച്ച് ആദികാരികമായി പറയാന്‍ അറിയുന്നവര്‍ക്ക് ബാധ്യത യുണ്ട് എന്ന് വിശ്വക്കുന്നവളാണ്‍ ഞാന്‍. ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാന്‍ ചോദിക്കാത്ത വല്ല ചോദ്യവും നിങ്ങള്‍ക്കുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കും ചോദിക്കാം. അറിയാത്തത് അറിയുന്നവരോട് ചോദിക്കുന്നത് കുറച്ചിലായി ആരും കാണരുത്.

എന്റെ ‘ഈ പറഞ്ഞ’ വിശ്വാസം സംരക്ഷിക്കുമെന്ന പൂര്‍ണ വിശ്വാസത്തോടെ

ഇതുമായി ബന്ധപ്പെട്ട് ഇതിന്ന് മുമ്പ് ഋതുകാലം ഒരുകലികാലം..! എന്ന ഒരു ലേഖനം ഞാന്‍ എഴുതിയിരുന്നു. അവിടെ വന്ന അഭിപ്രായങ്ങള്‍ വായിക്കാന്‍ അപേക്ഷ.

69 comments:

  1. പ്രസക്തമായ ചോദ്യങ്ങൽ. ഉത്തരങ്ങൽക്കും,അഭിപ്രയങ്ങൽക്കും കത്തിരിക്കുന്നു.

    ReplyDelete
  2. രണ്ട്,മൂന്ന് ചോദ്യങ്ങള്‍ക്കുള്ള എന്‍റെ ഉത്തരം
    അവന്‍റെ ആയുധം അരിഞ്ഞ് ഉപ്പിലിടണം എന്നാണ്.

    (ക്ഷമിക്കണം)

    ReplyDelete
  3. റുമാന,
    നബി(സ)യുടെ മകള്‍, ഫാത്തിമ(റ)യുടെ ഭര്‍ത്താവ്, അലി(റ) മറ്റോരു വിവാഹത്തിന് സമ്മതവുമായി, നബിയെ സമീപിച്ചപ്പോള്‍, നബി പറഞത്, ഫാത്തിമയുടെ ഹ്ര്‌ദയം വേദനിക്കും. അത്കൊണ്ട് ഞാന്‍ നിനക്ക് രണ്ടാം വിവാഹത്തിന് അനുമതി നല്‍ക്കില്ല, എന്നാണ്.

    ഈ കാര്യങ്ങളും കാരണങ്ങളും നിരത്തിവെച്ചവര്‍ തന്നെ, തന്റെ മകളുടെ, സഹോദരിയുടെ ഭാര്‍ത്താവിന് രണ്ടാം വിവാഹത്തിന് സമ്മതം കൊടുക്കുമോ?. (ഉവ്വ്, കാത്തിരിന്നോ)

    ഇതിലെ ഒന്ന് രണ്ടുത്തരം കേട്ടിട്ട് വേണം ഞമ്മക്ക് അടുത്തത് കെട്ടാന്‍.

    ഞ്ഞമ്മളെ ദീന്ന്ന് പോറത്താക്ക്വോന്ന് പേടിച്ചിട്ട് ഞമ്മള് എഴ്‌താതെ നിന്നാതാ. ഇപ്പോ സന്തോസായീ.

    റഫീക്കെ, അടി, അടി, അനോനികളുടെ സംസ്ഥാനസമ്മേളന വേദിയായി ഇത് മാറാതിരിക്കട്ടെ.

    ReplyDelete
  4. മോനൂസ് ,റഫീക്ക് കിഴാറ്റൂര്‍,ബീരാന്‍ കുട്ടി നന്ദി..

    ഇങ്ങിനെ ഒക്കെ എഴുതിയതിന്ന് തസ്ലീമാ പട്ടവും, വഹാബി പട്ടവും, കാഫിര്‍ പട്ടവുമൊക്കെ ഫ്രീയായിട്ട് കിട്ടിക്കഴിഞ്ഞു ബീരാന്‍‌കുട്ടിക്കാ. അതിനെ കുറിച്ച് അടുത്ത പോസ്റ്റില്‍ വിശദമാക്കാം.

    ReplyDelete
  5. വളരെ‘പ്രസക്ത’മായ ചോദ്യങ്ങള്‍!
    ഒരു സംശയം ഇത്താത്ത ഏത് സോപ്പാ ഉപയോഗിക്കുന്നത്? ഇത്രയും തൊലിക്കട്ടികിട്ടാന്‍?

    ReplyDelete
  6. റുമാന, 21 ചോദ്യങ്ങളും അരിച്ചെടുത്ത്, ഒരോറ്റ ചോദ്യമാക്കിയപ്പോൾ.

    ഈ വിഷയവുമായി ബന്ധപ്പെട്ട്‌ ആകെ കിട്ടിയത്‌ ഖുർആനിലെ സുക്തം ഇതാണ്‌.

    അധ്യായം 4 - അനിസാഅ് സൂക്തം 3
    “അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ( മറ്റു ) സ്ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ ( അവര്‍ക്കിടയില്‍ ) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം ( വിവാഹം കഴിക്കുക. ) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ ( ഭാര്യയെപ്പോലെ സ്വീകരിക്കുക. ) നിങ്ങള്‍ അതിരുവിട്ട്‌ പോകാതിരിക്കാന്‍ അതാണ്‌ കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌.“

    വിശുദ്ധ ഗ്രന്ഥത്തിലും തിരുസുന്നത്തിലും കൈകടത്തണമെന്നും അത്‌ മാറ്റി എഴുതണമെന്നും പറയുന്നതിൽ അർഥമില്ല. ചില സന്ദർഭങ്ങളിൽ, ബഹുഭാര്യത്വം അവശ്യമായി വന്നേക്കാം. (ചില പ്രതേക സന്ദർഭങ്ങളിൽ മാത്രം). ചിലരുദ്ധരിക്കുന്നപോലെ, അഫ്രിക്കയിൽ പെണ്ണുങ്ങൾ കൂടുതലാണ്, അത് കൊണ്ട് ഇന്ത്യയിൽ ബഹുഭാര്യത്വം വേണം, യുദ്ധത്തിൽ ആണുങ്ങളല്ലെ കൂടുതൽ മരിക്കുന്നത്, എന്നിത്യാധി മുടന്തൻ ന്യായങ്ങൾക്ക്, ഇന്ന് സ്ഥാനമില്ല.

    ബഹുമാനപ്പെട്ട എ.പി. ഉസ്താദിന്റെ ആർത്തവകാലത്തെ പരാമർശം, ഒട്ടും മനസിലായില്ല. മനസിലായത് എന്നെ സങ്കടപ്പെടുത്തുകയും ചെയ്യുന്നു. സുഖമില്ലാതെ തളർന്ന് കിടക്കുന്ന നിരവധി സ്ത്രികളെ, ജീവന് തുല്യം സ്നേഹിക്കുന്ന, അവരെ പരിചരിക്കുന്ന ഭർത്താക്കന്മർ, 21-ആം നുറ്റാണ്ടിലും ജീവിച്ചിരിക്കുന്നു.

    അവസാനമായി, മതത്തിന്റെ കാര്യത്തിൽ, അതേത്‌ മതമായാലും, അനാവശ്യമായ കൈകടത്തലുകൾ, ഭരണകൂടവും, കോടതിയും, നടത്താതിരിക്കുക. മതവിധികൾക്കുള്ള അധികാരം, മതപുരോഹിതന്മാർക്ക്‌ തന്നെ നൽക്കുക.

    ReplyDelete
  7. കാന്തപുരത്തിന്റെ പ്രസ്‌താവനയായിരുന്നല്ലോ റുമാനയുടെ മുഖ്യ സംശയം അതിനുള്ള മറുപടി ഇതാ ഇവിടെ
    ബഹു: കാന്തപുരത്തിന്റെ ‘ആര്‍ത്തവകാലത്ത് സ്ത്രീകളുമായി ബന്ധപ്പെടാന്‍ ഇസ്ലാമില്‍ അനുവദനീയമല്ലാത്തതിനാല്‍ ഭഹു ഭാര്യത്വം അനുവദിക്കാമെന്ന ’ ഫത്‌വ ലോകത്തുള്ള മൊഴുവന്‍ മുസ്ലിംങ്ങള്‍ക്കും കൂടിയുള്ളതാണോ..?
    ഉ- ഇതില്‍ ലോകമുസ്‌ലിംകള്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടാകാന്‍ വഴിയില്ല. (ആര്‍ത്തവകാലത്ത് ക്ഷമിക്കാന്‍ കഴിയാത്തവനോട് വ്യഭിചാരം ചെയ്തുകൊള്ളാന്‍ പറയാന്‍ നിര്‍വ്വാഹമില്ലാത്തതിനാല്‍ ബഹുഭാര്യത്വം പ്രശ്നം പരിഹരിക്കുമെങ്കില്‍ അനുവദിനീയമാണ്)

    ആണെങ്കില്‍

    നിങ്ങള്‍ നിങ്ങലുടെ മകളെ / സഹോദരിയെ വിവാഹം കഴിച്ചയക്കുമ്പോള്‍ ‘എന്റെ സഹോദരിക്ക് /മകള്‍ക്ക് ആര്‍ത്തവകാലമായാല്‍ മറ്റൊരു ഭാര്യയെ സ്വീകരിക്കാന്‍ അനുമതി കൊടുക്കുമോ’?.

    ഉ-അത്രക്കും ക്ഷമയില്ലാത്ത മരുകനാണെങ്കില്‍ അന്ന്യ സ്ത്രീയെ പോയി പ്രാപിക്കുന്നതിനേക്കാള്‍ നല്ലതല്ലെ അവന്‍ മറ്റൊരു സ്ത്രീയെക്കൂടി ഭാര്യയായി സ്വീകരിക്കുന്നത്?
    ബാക്കിയുള്ള എല്ലാ ചോദ്യത്തിനും ഞാന്‍ ഉത്തരം മെയില്‍ ചെയ്തിരുന്നു. കിട്ടിയിരിക്കുമല്ലോ?

    ReplyDelete
  8. റുമാന.. നിങ്ങളുടെ ചോദ്യം ഇഷ്ടപ്പെട്ടു പക്ഷെ ചില ചോദ്യങ്ങള്‍ കുറച്ച് കടന്നു പോയില്ലേ എന്ന് സംശയം. ഏതായാലും ഇത്തരം ചോദ്യം ഒരു അമുസ്ലിമിനും മനസ്സിലാകാന്‍ പറ്റുന്നതാണ്. ജാറങ്ങള്‍ ലേലത്തിന് പോകുന്ന നാടാണ് നമ്മുടെ കേരളം. കല്യാണവും ഒരു വ്യവസായ മായി മാറ്റാനുള്ള പുറപ്പാടിലാണ് ഇപ്പോള്‍. കാത്തിരുന്ന് കാണുക.

    ReplyDelete
  9. ''ഭഹുഭാര്യത്വം''
    ബഹുഭാര്യാത്വം എന്നാണു ശരി.

    ReplyDelete
  10. sister റുമാന
    താങ്കള്‍ മൊത്തത്തില്‍ ഒരു മുന്‍ കൂര്‍ ജാമ്യം (ഈ ബ്ലോഗ് ഏതെങ്കിലും വിഭാഗത്തെ ഇകഴ്ത്താനോ പുകഴ്ത്താനോ ഉദ്ദേശിച്ചല്ല )എടുത്തിട്ടുണ്ടെങ്കിലും. അങ്ങിനെയല്ല എന്ന് താങ്കള്‍ക്ക്‌ തന്നെയറിയാം.

    പിന്നെ ഇതൊന്നും കാന്തപുരം ഉദ്ദേശിച്ചിട്ടില്ലെന്നും അടര്‍ത്തി മാറ്റിയ വാക്കുകള്‍ വെച്ച്‌ കളിക്കുകയയായിരുന്നു എന്നും നിശ്പക്ഷമായി ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.

    ചോദ്യങ്ങള്‍ 21 ല്‍ ഒതുക്കിയത്‌ ഇനി ചോദ്യങ്ങള്‍ ഇല്ലാതിരുന്നിട്ടാവില്ല. 211 ചോദ്യങ്ങളുണ്ടായാലും ഇസ്ലാമിനു അതിന്റെ മറുപടികള്‍ ഉണ്ട്‌ അത്‌ വിശ്വാസികളെ സംബന്ധിച്ചിടത്തോളം മതിയാവുന്നതുമാണ്. എന്നാല്‍ ഇനി ഇവിടെ വരാന്‍ പോകുന്ന കൈയ്യടികള്‍ക്കും തെറിവിളികള്‍ക്കും (ഇസ്ലാമിനും പണ്ഡിതര്‍ക്കും നേരെ ) കൂടിയാണല്ലോ താങ്കളീ സംശയങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്‌ എന്നത്‌ കൊണ്ട്‌ ആ മറുപടികള്‍ എങ്ങിനെ പുച്ഛിക്കപ്പെടുമെന്നത്‌ ഊഹിക്കവുന്നതേയുള്ളൂ..

    ബിജിലി എന്ന സഹോദരന്‍ എഴുതിയ കമന്റ്‌ തന്നെ ധാരാളമാണ് താങ്കളുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി

    പിന്നെ കാന്തപുരം സ്തീകളെ വെറും ലൈംഗിക ഉപകരണമായി ചിത്രീകരിക്കുമെന്ന് താങ്കള്‍ക്ക്‌ തോന്നുന്നുവെങ്കില്‍ ഒന്നും പറയാനില്ല.

    ഇസ്ല്ലാമിലെ ബഹുഭാര്യത്വത്തെ കുറിച്ച്‌ താങ്കള്‍ക്കുള്ള അറിവും അതിനോടുള്ള താങ്കളുടെ നിലപാടും കൂടി വ്യക്തമാക്കേണ്ടിയിരുന്നു എന്നല്‍ മറുപടി പറയുന്നവര്‍ക്ക്‌ കുറച്ച്‌ എളുപ്പമാവുമായിരുന്നു.

    ഒരു സംശയം കൂടി.

    ഇവിടെ വിഷയം ബഹുഭാര്യത്വവും അതിന്റെ സാഹചര്യങ്ങളും ആണോ ചര്‍ച്ച ചെയ്യുന്നത്‌ ? എങ്കില്‍ പിന്നെ അതിലൊതുങ്ങിയാല്‍ പോരെ ..ബാക്കി വിഷയങ്ങളും കൂടി കൂട്ടി കുഴക്കണോ (ഉദാ ചോദ്യം 18 , മുസ്ലിം സ്ത്രീ പൊതു വേദിയില്‍ ) അത്‌ പോലെ ചോദ്യം 21 ല്‍ എത്ര ചോദ്യമാണുള്ളത്‌ ഈ ചോദ്യം വിഷയം വീണ്ടും മാറ്റുന്നു. തന്നെയുമല്ല താങ്കള്‍ക്ക്‌ ഇസ്ലാമികമായുള്ള ഒരു അലര്‍ജിയും വ്യക്ത്മാക്കുന്നതായി.

    ഇനി കാന്തപുരത്തിന്റെ പ്രസ്ഥാവന (താങ്കള്‍ എഴുതിയ വരികളുമായി ബന്ധമില്ല ) അദ്ധേഹത്തിന്റെ ഒരു വിശദീകരണം ഇവിടെ വായിക്കുക

    അപ്പോള്‍ യാതൊരു സാഹചര്യത്തിലും ഇസ്ലാം വ്യഭ്യചാരത്തിനു ലൈസന്‍സ്‌ കൊടുക്കുന്നില്ല. അതിനുള്ള എല്ലാ വാതിലുകളും കൊട്ടിയടക്കുന്നു. എന്നതല്ലേ വസ്തുത. അല്ലാതെ ഭാര്യമാര്‍ക്ക്‌ ആര്‍ത്തവ സമയഥ്‌ എല്ലാവരും പോയി വേറെ പെണ്ണുകെട്ടണമെന്ന് ഇസ്ലാം പറഞ്ഞിട്ടില്ല. കാന്തപുരവും പറഞ്ഞിട്ടില്ല. അവരും അത്‌ ചെയ്യുന്നില്ല. എന്നാല്‍ ബഹുബാര്യത്വത്തെ മാത്രമല്ല ഇലാമിനെ മൊത്തത്തില്‍ താറടിക്കുന്ന പലര്‍ക്കും( സല്‍മാര്‍ റുഷ്ദിയടക്കം ) എത്ര ഭാര്യമാര്‍ (?) ,കീപ്പുകളും ഉണ്ടെന്ന് അവര്‍ക്ക്‌ തന്നെ വല്യ നിശ്ചയമില്ലാത്ത അവസ്ഥയാണ്. സ്ത്രീകളെ അടുക്കളയില്‍ നിന്നും അരങ്ങെത്തിക്കാന്‍ നാടകം കളിച്ച കെ.ടി മുഹമ്മദ്‌ എന്ന പുരോഗമന വാദിയുടെ അടുക്കള രഹസ്യം സീനത്ത്‌ തന്നെ വിളിച്ച്‌ പറഞ്ഞത്‌ കേട്ടിരിക്കുമല്ലോ. അങ്ങോട്ടൊന്നും കടക്കാതിരിക്കുന്നതാണു നല്ലത്‌. മൂക്ക്‌ പൊത്തിയാലും മണം നില്‍ക്കില്ല.

    അപ്പോള്‍ പറഞ്ഞത്‌ വന്നത്‌ ഈ ചോദ്യങ്ങളുന്നയിച്ച റുമനയക്കും അത്‌ പോലെ തന്നെ താറടിക്കാന്‍ നടക്കുന്ന മറ്റുള്ളവര്‍ക്കും അറിയാം വസ്തുത എന്താണെന്ന് . പക്ഷെ കിട്ടിയ ചാന്‍സ്‌ കളഞ്ഞ്‌ കുളിക്കാന്‍ പറ്റുമോ..

    നന്മയുടെ വഴിയെ ചരിക്കാനും സത്യം മനസ്സിലാക്കി സത്യത്തിനു വേണ്ടി നിലകൊള്ളാനും ഏവര്‍ക്കും കഴിയട്ടെ. പുകമറകള്‍ ഉണ്ടാക്കുന്നവരുടെ കുതന്ത്രങ്ങള്‍ തിരിച്ചറിയാനും കഴിയട്ടെ.

    ആശംസകള്‍

    ReplyDelete
  11. niyas,sameer_amigo,

    വെക്തികളല്ല നമ്മുടെ ചര്‍ച്ചാവിഷയം,അവരുടെ നിലപാടുകളെ കുറിച്ചാണ്.

    പിന്നെ പ്രസക്തി മോഹം, ഒട്ടുമില്ല. ഈ വിഷയത്തിലൂടെ ഒട്ടും വേണ്ട.

    അലി കരിപ്പുര്‍ ,ഇങ്ങിനെ ആരും(വിശുദ്ധ ഗ്രന്ഥത്തിലും തിരുസുന്നത്തിലും കൈകടത്തണമെന്നും അത്‌ മാറ്റി എഴുതണമെന്നും പറയുന്നതിൽ അർഥമില്ല.) അവകാശപ്പെട്ടതായി അറിയില്ല.

    bijli ,

    റുമാനക്ക് മാത്രമായുള്ള സംശയങ്ങളാണ് എന്നതിനോട് യോജിപ്പില്ല,

    15 ദിവസം ക്ഷമിക്കാന്‍ കഴിയാത്ത ഈ വികാരം അദ്ധേഹത്തിന്ന് എത്ര വര്‍ഷം തുടരാന്‍ കഴിയും, അങ്ങിനെ തുടരാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്താണ് ചെയ്യുക..?

    പിന്നെ അയച്ചു എന്ന് പറഞ്ഞ മെയില്‍ എനിക്ക് കിട്ടി. പക്ഷെ അത് ബില്‍ഡ്ചെയ്ത ഫൌണ്ട് ഇല്ലാത്തതിനാല്‍ വായിക്കാന്‍ കഴിഞ്ഞില്ല.
    ഒന്നുകില്‍ ഫൌണ്ട് അയക്കുക, അല്ലെങ്കില്‍ ഇവിടെ എല്ലാവര്‍ക്കും വയിക്കാന്‍ പാകത്തിന്ന് പോസ്റ്റുക.

    കമന്റിന്ന് നന്ദി..

    jamalck ,

    എന്റെ കൂടെ ഇപ്പോള്‍ മൂന്ന് അമുസ്ലിം സ്ത്രീകളിരിപ്പുണ്ട്, അവരുടെ ചോദ്യങ്ങള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, ഈ സൈറ്റ് നിരീക്ഷിക്കുന്ന അമുസ്ലിംങ്ങളും ഉണ്ടാവുമല്ലോ.. അവാര്‍ നാളെ നമ്മോട് ചോദിക്കാവുന്ന ചോദ്യങ്ങള്‍ ഞാന്‍ ചോദിച്ചെന്നെയുള്ളൂ.
    കമന്റിന്ന് നന്ദി..

    കുമാരന്‍ ..

    വലിയ ഒരു തെറ്റ് ചൂണ്ടിക്കാണിച്ചതിന്ന് നന്ദി.. നെറ്റ് സ്ലാ ആയതിനാല്‍ ചിലതടസ്സങ്ങള്‍ നേരിടുന്നുണ്ട്. അല്പം താമസിച്ചായാലും ഞാന്‍ തിരുത്താം.
    കമന്റിന്ന് നന്ദി..

    പ്രചാരകന്‍ , കമന്റിന്ന് നന്ദി.

    താങ്കളുടെ കമന്റിലെ ചില പരാമര്‍ശങ്ങക്കുള്ള ചോദ്യങ്ങള്‍ ഉള്‍പെടുത്തി മറ്റൊരു ലേഖനം പ്രതീക്ഷിക്കാം.

    ReplyDelete
  12. ആദ്യമായി റുമാനയോട്‌ പറയാനുള്ളത്‌.ആർത്തവ കാലത്തെ ബഹുഭാര്യാത്വത്തെ കുറിച്ച്‌ മാത്രം വായനക്കാർ പ്രതികരിക്കണം എന്ന തിട്ടൂരം കുറച്ച്‌ കടുത്തത്തായി എന്നാണ്‌..വെറുതെയല്ല പെണ്ണിന്‌ ബുദ്ധി കുറവാണെന്ന് കാന്തപുരം(അദ്ദേഹം സ്വന്തം വകയിൽ പറഞ്ഞതല്ലെന്നും നാഖിസാത്തു ദീനിൽ വ അഖ.ലിൻ..അവർ ബുദ്ധിയും ദീനും കുറഞ്ഞവരാണെന്ന് നബിയുടെ ഹദീസിൽ വന്നിട്ടുണ്ടെന്നും അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്‌) പറഞ്ഞത്‌..
    ആർത്തവ കലത്തെ ബഹുഭാര്യാത്വം മാത്രമേ പ്രസിദ്ധീകരിക്കൂ എന്ന് പറഞ്ഞ ഈ പിടക്കോഴി ഇരുപത്തി ഒന്ന് മഹാ ചോദ്യങ്ങളും അതേ കുറിച്ചാണോ ചോദിച്ചത്‌?പെണ്ണ്‌ സ്റ്റേജിൽ കയറലും ആർത്തവവുമായോ...സ്റ്റേജിൽ കയറലും ബഹു ഭാര്യാത്വവുമായോ ഉള്ള ബന്ധമെന്താണ്‌?
    എനിക്ക്‌ സംശയം നിന്റെ ഭർത്താവേന്ന് പറയുന്നവൻ വെറും ഷൻഡനാണോ നിന്നെ ഇങ്ങനെ തോന്ന്യാസം പറഞ്ഞ്‌ നാറാനായി കയറൂരി വിടാൻ?എന്നാണ്‌......പെണ്ണിന്‌ ബു ദ്ധി കുറവാണെന്ന് ചോദ്യം ചോദിച്ച്‌ തെളിയിച്ചതിന്‌ നന്ദി....ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെ തുള്ളിയാൽ ചട്ടിയോളം...ട്ടോ പെങ്ങളേ................

    ReplyDelete
  13. പ്രചാരകന്‍ ഈ പറഞ്ഞത്

    (ഇസ്ലാമിനും പണ്ഡിതര്‍ക്കും നേരെ ) കൂടിയാണല്ലോ താങ്കളീ സംശയങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്‌ എന്നത്‌ കൊണ്ട്‌ ആ മറുപടികള്‍ എങ്ങിനെ പുച്ഛിക്കപ്പെടുമെന്നത്‌ ഊഹിക്കവുന്നതേയുള്ളൂ..)

    ഇസ്ലാം അംഗീകരിക്കുന്നവരുടെ അഭിപ്രായമായി പരിഗണിക്കാന്‍ കഴിയുന്നതാണോ? . ഏത് ചോദ്യത്തിന്നും യുക്തമായ ഉത്തരം തരാന്‍ കഴിയുന്ന മതമാണ് ഇസ്ലാം എന്ന് വിശ്വസിക്കുന്നവളാണ് ഞാന്‍. താങ്കളും അത്തരത്തില്‍ വിശ്വസിക്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്,

    ബഹുഭാര്യത്വത്തെയും അതിന്റെ പശ്ചാത്തലങ്ങളെയും മുസ്ലിമായ ആരും അംഗീകരിക്കാതിരിക്കില്ല. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്ന് വന്ന ‘സ്ത്രീകള്‍ക്ക്...ആര്‍ത്തവം.....ബഹുഭാര്യത്വമാകാമെന്ന’ഈ പ്രസ്ഥാവനയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഈ പ്രസ്ഥവനക്ക് ഏന്തെങ്കിലും അടിസ്ഥാനമുണ്ടെങ്കില്‍ ഉയര്‍ന്ന് വന്നേക്കാവുന്ന ചോദ്യങ്ങളില്‍ ചിലത് മാത്രമാണ് ഞാന്‍ ചോദിച്ചത്.

    പ്രസ്ഥാവന ശരിയാണെങ്കില്‍ അതിന്നെതിരെ വരുന്ന ചോദ്യങ്ങള്‍ക്ക് വെക്തമായ ഉത്തരമുണ്ടാകും. ആ ഉത്തരങ്ങളാണ് ഞങ്ങള്‍ തേടുന്നത്.സഹനത്തിന്റെ സാഹോദര്യത്തിന്റെ കരുണയുടെ കാരുണ്യത്തിന്റെ പുരോഗമനത്തിന്റെ അങ്ങിനെ മനുഷ്യരുടെയും ഇതര ജീവികളുടെയും നിര്‍ജീവികളുടെയും ഉന്നമനത്തിന്നും സംരക്ഷണത്തിന്നും ഉതുകുന്ന ഇസ്ലാമിനെ പഠിക്കുന്നവര്‍ക്കും പിന്‍‌പറ്റാന്‍ ആഗ്രഹിക്കുന്ന്nഅവര്‍ക്കും സ്വീകരിച്ചവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ലാ എന്നാണോ സഹോദരന്‍ പറയുന്നത്.. എങ്കില്‍ വേദനാജനകം എന്നെ പറയേണ്ടൂ.

    ഒരിക്കല്‍ വ്യഭിചാരത്തിന്ന് അനുമതി തേടി പ്രാവാചകന്റെ അടുത്ത് ഒരു സ്വഹാബി ചെന്ന ചരിത്രം ഞാന്‍ വായിച്ചിട്ടുണ്ട്. അവരോടൊന്നും നബി(സ)ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കരുതെന്നല്ല പറഞ്ഞത്. മറിച്ച് ‘നിന്റെ സഹോദരിയെ/ഭാര്യയെ/ ആരെങ്കിലും വുഭിചരിച്ചാല്‍’നീ സഹിക്കുമോ എന്ന് ചോദിച്ച് വ്യഭിചാരത്തിന്റെ അനന്തരഫലങ്ങള്‍ പഠിപ്പിക്കുകയാണുണ്ടായത്.(ഈ ചരിത്ര പശ്ചാത്തലം തെളിയിക്കാനുള്ള രേഖകളൊന്നും എന്റെ കൈവശമില്ല, ഇസ്ലാമിക ചരിത്രം പഠിക്കുന്ന കൂട്ടത്തില്‍l എവിടെയോ വായിച്ച ഓര്‍മയില്‍ നിന്നെടുത്ത് എഴുതിയതാണ്)

    ഈ മാതൃകയല്ലെ നാം പിന്‍‌പറ്റേണ്ടത്.

    സത്യത്തില്‍ ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ലാ എന്നത് ഒരിക്കല്‍ കൂടി പറയട്ടെ...

    --
    rajmohan ന്റെ അങ്കലാപ്പ് ഞാന്‍ മനസ്സിലാക്കുന്നു. കമന്റെഴുതിയതിന്ന് നന്ദി...

    ReplyDelete
  14. ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിച്ച്‌ പെൺ വർഗത്തെ നാറ്റിക്കാനാണോ റുമാനാ നിന്റെ പ്ലാൻ?വളരെ മൊശമായി...നിന്റെ ചോദ്യങ്ങൾ പലതും ചില വെറിയന്മാരായ പുരുഷന്മാരെ സുഖിപ്പിച്ചിരിക്കാം...

    സ്വയം ഭോഗത്തിന്‌ അനുവാദം ചോദിച്ചത്‌ ഈ ബല്യ ബല്യ കാര്യങ്ങൾ എഴുതുന്നതിനിടക്ക്‌ സ്വന്തം സിം.ഹത്തെ സുഖിപ്പിക്കാൻ നേരം കിട്ടാത്തതിനാൽ (മറ്റൊരു കല്യാണം ആലോചിക്കാനും പറ്റില്ലല്ലോ!) അയാൾക്ക്‌ വേണ്ടിയാണോ ഈ സ്വയം ഭോഗ നിയമം? നിന്റെ തന്നെ മുമ്പത്തെ ഒരു വാക്ക്‌ ഞാൻ ഓർത്തു പോവുന്നു...പെണ്ണ്‌ ഒരുമ്പെട്ടാൽ ........

    അത്‌ കൊണ്ട്‌ സ്ത്രീ വർഗത്തെ തന്നെ നാറ്റാതെ ഒന്നടങ്ങെന്റെ കുട്ട്യേ!!!കുറച്ച്‌ ഓണം നിന്നേക്കാൾ ഉണ്ട ഒരു ചേച്ചിയുടെ അഭ്യർത്ഥനയാണ്‌നിരസിക്കാതിരുന്നാൽ നിനക്ക്‌ കൊള്ളാം..അല്ലെങ്കിൽ നാണമില്ലാത്തവന്റെ ആസനത്തിൽ.......എന്നതിൽ പെടുത്തി ഞാൻ സമാധാനിച്ചോളാം......

    ReplyDelete
  15. sandhya യുടെ മുറിവ് ഉണക്കാനുള്ള മരുന്നെന്റെ കൈവശമില്ല.ക്ഷമിക്കണെ..
    കമന്റിന്ന് നന്ദി..

    ReplyDelete
  16. റുമാനാ
    സന്ത്യയുടെ കമന്റ് നീക്കം ചെയ്യണം
    ഇതിനെക്കാള്‍ നിലവാരമുള്ള എന്റെ ഒരു കമന്റ് നിങ്ങള്‍ നീക്കം ചെയ്തിരുന്നു.

    ഇത് ചര്‍ച്ചയെ വഴിതെറ്റിക്കുകയാണ്.

    ReplyDelete
  17. ഖുര്‍‌ആനില്‍ പറഞ്ഞ ഭഹുഭാര്യത്വം അനിസ്ലാമികമാണെന്ന വാദം മുസ്ലിം സമുദായത്തില്‍ പെട്ട ആര്‍ക്കുമുണ്ടാകില്ല
    ഇത്‌ റുമാനയുടെ വാക്കുകളാണ്‌.....

    ആ ബഹുഭാര്യത്വത്തിന്‌ വല്ല കാരണവും ഖുർ.ആനിലുണ്ടോ?ഒരു കാരണവും ഇല്ലാതെ തന്നെ നീതിയോടെ ഭാര്യാമാരെ സംരക്ഷിക്കാൻ സാധിക്കുമെന്നുറപ്പുള്ള ഒരു പുരുഷൻ കാന്തപുരം പറഞ്ഞ കാരണമൊന്നുമില്ലാതെ തന്നെ നാല്‌ കെട്ടിയാൽ അത്‌ ഖുർ.ആനിനെതിരാവുമോ?ആകും എന്നാണ്‌ ഉത്തരമെങ്കിൽ അതിന്റെ രേഖയെന്താണ്‌?എതിരാവില്ല എന്നാണ്‌ മറുപടിയെങ്കിൽ ഇങ്ങനെയുള്ള കാരണങ്ങളെ(ആർത്ഥവം പോലെ) മോരിൻ കുടം മറിഞ്ഞത്‌ ചോറ്റിലേക്ക്‌...എന്ന പോലെ കാണേണ്ട വിഷയമല്ലേ ഉള്ളൂ..പിന്നെ ഈ വിലപ്പെട്ട സമയം എന്തിനാണ്‌ തുലക്കുന്നത്‌?റുമാന ഒന്നും അറിയാതെ ചോദ്യം ചോദിച്ചതല്ലെന്ന് വാക്കുകളിൽ നിന്ന് മനസിലായത്‌ കൊണ്ടാണീ മറുചോദ്യം...എന്റെ മറു ചോദ്യം താങ്കൾക്കുള്ള ഉത്തരമാണ്‌.....ഖുർ.ആൻ അംഗീകരിക്കുന്ന ഒരാൾക്ക്‌ ബഹു ഭാര്യത്വം എതിർക്കാനാവില്ലെന്ന് റുമാന തന്നെ പറഞ്ഞത്‌ വെച്ചാണ്‌ എന്റെ ചോദ്യം?എന്ത്‌ കാരണമുണ്ടാകുമ്പോഴാണ്‌ ഒന്നിലധികം വിവാഹത്തിന്‌ അനുവാദമുള്ളത്‌?ഖുർ.ആനിലോ ഹദീസിലോ അങ്ങനെ വല്ല കാരണവും ഉണ്ടോ?ഇല്ലെന്നാണ്‌ ഉത്തരമെങ്കിൽ പിന്നെ എനിക്കൊന്നും പറയേണ്ടി വരില്ല..ഉണ്ടെന്നാണ്‌ പറയുന്നതെങ്കിൽ റുമാന മനസിലാക്കിയ കാരണങ്ങൾ തെളിവ്‌ സഹിതം ഒന്ന് വിശദീകരിക്കണം..(ചോദ്യം ചോദിച്ച തന്നെ മറു ചോദ്യം ചോദിച്ച്‌ കുഴക്കാനല്ല ഞാൻ ഉദ്ദേശിക്കുന്നത്‌..മറിച്ച്‌ വിഷയങ്ങൾ ഒന്നു ഉരിത്തിരിയാനാണ്‌) ആർത്തവം കാരണമെന്ന് പറഞ്ഞ കാന്തപുരത്തെ നമുക്ക്‌ മാറ്റി നിർത്താം..എന്നിട്ട്‌ റുമാന അംഗീകരിക്കുന്ന കാരണങ്ങൾ ഒന്ന് വിവരിക്കാമോ?താങ്കളുടെ 21 ചോദ്യങ്ങൾക്ക്‌ കാന്തപുരമോ അദ്ദേഹത്തെ അനുകൂലിക്കുന്നവരോ ഉത്തരം പറയട്ടെ...എന്റെ ഈ സംശയം ഒന്നു തീർത്തു തരാമോ?ചില കമന്റുകൾക്ക്‌ മുന്നിൽ നിങ്ങൾ കാണിക്കുന്ന സമർത്ഥമായ ഒഴിഞ്ഞു മാറ്റം ഇതിനുണ്ടാവല്ലേ..എന്ന ആഗ്രഹത്തോടെ...

    ReplyDelete
  18. Riyas,

    താങ്കള്‍ പറഞ്ഞ ന്യായത്തെ ഞാന്‍ മാനിക്കേണ്ടതുണ്ട്, അതിന്ന് മുമ്പ് എന്റെ അമുസ്ലിം സുഹൃത്തുക്കളുടെ അറിവിലേക്കായി ഒരു കാര്യം പറയാനുണ്ട്,

    ഇവിടെ അമുസ്ലിം സുഹൃത്തുക്കളുടെ പേരില്‍ കമന്റുകള്‍ എഴുതുന്നവരുടെ മനസ്സിലിരിപ്പ് നിങ്ങള്‍ക്ക് മനസ്സിലാവുമെന്ന് കരുതുന്നു.

    അതിനെതിരെ പ്രതികരിച്ച് നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുത്, മുഖം നഷ്ടപ്പെട്ട ചിലര്‍ ഇസ്ലാമിന്റെ പേരില്‍ ചെയ്യുന്ന പെയ്കൂത്തുകളായി കണ്ട് ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു.
    പ്രതികരിക്കുന്നവര്‍ മാന്യമായി പ്രതികരിക്കണമെന്നും കൂടെ പറയട്ടെ.

    റിയാസ്.. എന്റെ അമുസ്ലിം സുഹൃത്തുക്കള്‍ക്ക് മനസ്സിലാക്കാനായി മാത്രം ഈ കമന്റ് കുറച്ച് മണിക്കൂറുകള്‍ കൂടി അവിടെ കിടക്കട്ടെ.. അത് കഴിഞ്ഞ് ഡിലീറ്റ് ചെയ്യാം

    ReplyDelete
  19. muham ,

    അതെ.. കുര്‍‌ആനില്‍ സൂറത്തുന്നിഅ് എന്ന ആദ്ധ്യായത്തിലെ “അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ( മറ്റു ) സ്ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ ( അവര്‍ക്കിടയില്‍ ) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം ( വിവാഹം കഴിക്കുക. ) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ ( ഭാര്യയെപ്പോലെ സ്വീകരിക്കുക. ) നിങ്ങള്‍ അതിരുവിട്ട്‌ പോകാതിരിക്കാന്‍ അതാണ്‌ കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌.“ എന്ന സൂക്തത്തെ അംഗീകരിച്ചാണ് ഇസ്ലാം മതം സ്വീകരിച്ചവര്‍ ബഹു ഭാര്യത്വം അംഗീകരിക്കാം എന്ന് പറയുന്നത്, ഇതില്‍ ഇന്ന് ഇതിന്ന്(അടിമത്വം) കാരണമാകുന്ന പശ്ചാത്തലം നില നില്‍ക്കുന്നുണ്ടോ എന്ന് ഞാന്‍ ചോദിച്ച ചോദ്യങ്ങളിലൊന്നാണ്.
    ഇല്ല എന്നാണ് എന്റെ പക്ഷം,
    മൂകളില്‍ പറഞ്ഞ സൂകതത്തില്‍ പറഞ്ഞ (അനാഥ)പശ്ചാത്തലം രാജ്യത്തുണ്ടെങ്കില്‍ അനുവദിനീയമാണ് എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.. എന്നാല്‍ തന്നെ നീതി പാലിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം അയാല്‍ക്ക് ഉണ്ടായിരിക്കുകയും വേണം, ഇത് എത്രത്തോളം കഴിയുമെന്ന് പരിശോധിക്കേണ്ടതാണ്,

    ReplyDelete
  20. ഒരു കാര്യമിപ്പോള്‍ മനസിലാവുന്നു.
    ചോദ്യങ്ങള്‍ ചോദിക്കുന്നത് ആര്‍ക്കും ഇഷട്ടമല്ല.
    മറു ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാതെ അനുസരിക്കൂ......കൊള്ളാം.

    rajmohan മാരും sandhya മാരും ഇനിയും വരും അവഗണിക്കുക.

    ReplyDelete
  21. (സന്ധ്യ രാജ്മോഹന്‍) അപരനാമത്തിന്റെ പിന്നിലുള്ളവര്‍ക്ക് ഒരു സ്ത്രിയോ‍ട് മാന്യമായി പെരുമാറേണ്ടതെങ്ങനെയെന്നുപൊലും അറിയില്ലേ. ഇവരൊക്കെ ഏതിസ് ലാമിനെകുറിച്ചാണാവോ പ്രസംഗിക്കുന്നത് ? :(

    ReplyDelete
  22. റഫീക്ക് കിഴാറ്റൂര്‍, ചിന്തകൻ ,

    നന്ദി..

    ഈ ചോദ്യങ്ങള്‍ ഞാന്‍ ഉന്നയിച്ചതിന്റെ പേരില്‍ എനിക്കെതിരെ ഒരു ബ്ലോഗ്‌വരെ പോസ്റ്റിക്ക്കഴിഞ്ഞു ‘ചിലര്‍’

    ഇസ്ലാമീന്റെ മാതൃകാവാക്താവെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ മാന്യദേഹത്തില്‍ നിന്ന് ഇസ്ലാമിനെ കുറിച്ച് പഠിക്കാന്‍ എനിക്ക് കിട്ടിയത് കുറെ തെറികള്‍ മാത്രം, (ഈ ബ്ലോഗിന്റെ ലിങ്കും pdf ഉം സമയമാകുമ്പോള്‍ ഞാന്‍ പബ്ലിഷ് ചെയ്യും)

    അപ്പോള്‍ മനസ്സിലാക്കാം ഇവര്‍ ഇസ്ലാമിനെ തളര്‍ത്തുകയാണോ വളര്‍ത്തുകയാണോ എന്ന്.

    ഇസ്ലാമിനെ കുറിച്ച് പഠിക്കുന്നവരോടും മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരോടും എനിക്ക് പറയാനുള്ളത്... ഇവര്‍ പറഞ്ഞ അസഭ്യങ്ങളൊന്നും ഇസ്ലാമിന്റെ പേരില്‍ വരവ് വെക്കരുത് എന്നാണ്, ഇങ്ങിനെ ഒരു പ്രവര്‍ത്തി ഞാന്‍ മനസ്സിലാക്കിയടത്തോളം ഇസ്ലാമില്‍ അനുവധിനീയമല്ലാത്തതാണ്,താടിക്ക് തീപിടിച്ച ഈ’ചീലര്‍ക്ക്‘ ഇതിനെ കഴിയൂ എന്ന് മനസ്സിലാക്കി അവരെ വെറുതെ വിടുക. ഇത്തരം അവിവേകികളാണ് കേരളത്തില്‍ മുസ്ലിം ഐക്യം തകര്‍ത്തത് എന്ന് കൂടി പറയേണ്ടിയിരിക്കുന്നു.

    ReplyDelete
  23. നല്ല തമാശ!!!ആണുങ്ങൾ ചെല്ലുന്നിടത്തൊക്കെ എന്താണ്‌ ഞങ്ങളെ വരാൻ സമ്മതിക്കാത്തത്‌..ആണുങ്ങളേക്കാൾ ഞങ്ങൾക്കെന്താണ്‌ കുറവ്‌?എന്ന് ചോദിച്ച്‌ ശബ്ദമലിനീകരണമുണ്ടാക്കുന്ന മന്ദ:ബുദ്ധികൾക്ക്‌ ഇപ്പോൾ മനസിലായോ പെണ്ണിന്റെ പരിധിയും പരിമിതിയും?കലികാലം തന്നെ!!!ഞങ്ങൾക്കൊരു കുറവും ആണിനേക്കാൾ ഇല്ലെന്ന് വാദിച്ചവരും അവർക്ക്‌ കഥയറിയാതെപിന്തുണയുമായി വന്നവരും പെണ്ണിനോടുള്ള പെരുമാറ്റത്തിനെന്തേ ഇപ്പോൾ ഇത്ര വ്യത്യാസം കൊടുത്തത്‌?സ്വയം ഭോഗത്തിന്റെ അനുമതിക്ക്‌ കെഞ്ചുന്ന ഈ മഹിളാ രത്നത്തോട്‌ ഇനി എങ്ങനെയാണാവോ സം.സാരിക്കേണ്ടത്‌?ചുരുക്കത്തിൽ ഇസ്‌.ലാമിനെയും അതിന്റെ നേതാക്കളെയും ഇസ്‌.ലാമിന്റെ പേരുള്ള ദ്രോഹികൾക്ക്‌ എങ്ങനെയും കടിച്ച്‌ കീറാം .അവിടെ മാന്യതയോ മനുഷ്യത്വമോ ഒന്നും വിഷയമല്ല..എന്നാൽ ഉരുളക്ക്‌ ഉപ്പേരി പോലെ തിരിച്ച്‌ വല്ലതും കിട്ടിയാൽ ചൊറിച്ചിലും അസഹിഷ്ണുതയും!!!യുക്തിവാദികൾ എങ്ങനെയാണ്‌ യുക്തിവാദികളാവുന്നതെന്ന് ശരിക്കും ഈ കഥാ പാത്രങ്ങൾ മൻസിലാക്കി തരുന്നു...എല്ലാ ഇസ്ലാം വിമർശകർക്കും നമോവാകം!!!അല്ലേ???????????കഷ്ടം!

    ReplyDelete
  24. rajmohan,

    ആദ്യമായി ഒരു അമുസ്ലിം നാമത്തിന്റെ പിറകിലിരുന്ന് സഭ്യമല്ലാത്തരീതിയി കമന്റുന്നതിന്റെ ഔന്നിത്യക്കേട് താങ്കള്‍ക്ക് മനസ്സില്ലാക്കാനാകില്ലായിരിക്കും. പക്ഷെ താങ്കള്‍ മുഖം നഷ്ടപ്പെട്ട മനോരോഗിയാണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല.

    ഇങ്ങിനെ വിചിത്ര സ്വഭാവം കാണിക്കുന്ന അങ്ങയുടെ കമന്റിന്ന് മറുപടി പറയേണ്ടതില്ലെങ്കിലും ചില കാര്യങ്ങള്‍ ഒന്നുകൂടി വെക്തമാക്കേണ്ടതുണ്ടെന്ന് തോന്നി,

    താങ്കള്‍ ഗുളിക മാറിക്കഴിച്ചപോലെ പലവട്ടം ‘സ്വയം ഭോഗത്തിന്ന് അനുമതി ചോദിക്കുന്നു എന്ന് പറഞ്ഞ് വിലപിക്കുന്നത് “കാണുന്നു.

    താങ്കളുടെ അറിവിലേക്കായി ആചോദ്യം ഒന്നുകൂടി ആവര്‍ത്തിക്കുന്നു.>>

    15) വ്യഭിചരിക്കുമെന്ന് ഭയപ്പെട്ടാല്‍ സ്വയം ഭോഗത്തിന്ന് ഇസ്ലാം അനുമതി നല്‍കുന്നുണ്ടോ..?

    ഉണ്ടെങ്കില്‍ ഉണ്ട് എന്നും , ഇല്ലെങ്കില്‍ ഇല്ല എന്നുമുള്ള മറുപടിയാണ് എനിക്ക് വേണ്ടത്.

    എന്റെ ചോദ്യത്തില്‍ താങ്കള്‍ പറഞ്ഞപോലെ സ്വയം ഭോഗത്തിന്ന് അനുമതി ചോദിച്ചതായി താങ്കള്‍ക്ക് കാണിച്ച് തരാനാവുമോ..?

    മറ്റൊരു ചോദ്യത്തെ കുറിച്ച് താങ്കള്‍ പറയുന്നത് ഇങ്ങിനെയാണ്>>

    ആണുങ്ങൾ ചെല്ലുന്നിടത്തൊക്കെ എന്താണ്‌ ഞങ്ങളെ വരാൻ സമ്മതിക്കാത്തത്‌..

    ഞാന്‍ ചോദിച്ചത് ഇങ്ങിനെയാണ്>>

    18) സ്ത്രീകളെ പൊതുവേദിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് കൊണ്ടുള്ള ഗുണമെന്താണ്‍..?

    19) ഒരു സ്ത്രീക്ക് പര്‍ദയും മക്കനയും ധരിച്ച് പൊതു സ്റ്റേജില്‍ പ്രസംഗിക്കാന്‍ ഇസ്ലാമില്‍ അനുവാദമുണ്ടോ..?

    ഈ രണ്ട് ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നിങ്ങളുടെ കയ്യിലില്ലെ..

    ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് ഞാന്‍ തേടിയത്, അല്ലാതെ ഞാന്‍ ചോദിച്ചചോദ്യങ്ങള്‍ എനിക്ക് അനുവദിച്ച് തരണമെന്നല്ലായിരുന്നു.

    തങ്കള്‍ക്ക് ഇതിനൊന്നും മറുപടി തരാന്‍ കഴിയില്ലായിരിക്കും. പക്ഷെ എന്റെ ചോദ്യങ്ങള്‍കൊക്കെ കൃത്യമായി ഉത്തരം തരാന്‍ കഴിയുന്ന മറ്റാരെങ്കിലുമുണ്ടാകും, അവര്‍ സംസാരിക്കട്ടെ... അല്ലാതെ സ്വഭോതമില്ലാതെ
    താങ്കള്‍ ഇത്‌‌തന്നെ ആവര്‍ത്തിക്കുന്നതെങ്കില്‍ പിന്നെ എനിക്ക് പറയാനുള്ളത്, സ്വഭോതം തിരിച്ച് കിട്ടിയിട്ട് മറുപടി തന്നാല്‍ മതി എന്നാണ്.


    സഹോദരാ മറ്റ് മധസ്ഥരുടെ നാമം ദുരുപയോഗം ചെയ്യുകയാണ് അങ്ങ് ചെയ്യുന്നതെങ്കില്‍ അത് ഒരു കീഴ്‌വഴക്കമായി മാറും, ശ്രദ്ധിക്കുമല്ലോ..b....j

    ReplyDelete
  25. dear rummana
    നിങ്ങളുടെ സംശയങ്ങള്‍ സ്വാഭാവികം ആണ്
    ഇസ്ലാമിനെ ശരിയായ രീതിയില്‍ മനസ്സിലക്കത്വരോ അല്ലെങ്കില്‍ മനസ്സിലാക്കിയിട്ടും തെറ്റായി വ്യാഖ്യാനിക്കുന്നവര്‍ ധാരാളമുണ്ട്‌ നമ്മുടെ കൂട്ടത്തില്‍. അതില്‍ വിഷമിച്ചിട്ട് കാര്യമില്ല.സത്യം പറയുക അത് പ്രചരിപ്പിക്കുക അല്ലാഹുവിന്റെ പ്രീതി മാത്രം കാംഷിക്കുക. പ്രവാചകന്റെ അവസ്ഥയും ഇതു തന്നെ ആയിരുന്നു.ഇബിലീസ് വഴി പിഴച്ച പോലെ ധാരാളം വഴി പിഴച്ച പണ്ഡിതരും മനുഷ്യരും ഉണ്ടെന്നു മനസ്സിലാകി മുന്നേറുക. ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. rasheedp@gmail.com

    ReplyDelete
  26. തല കറങ്ങുന്നുണ്ടല്ലേ...ഗുളിക മാറിയത്‌ തന്നെയാണ്‌..പക്ഷെ എനിക്കല്ലെന്ന് മാത്രം...കൂവാനിറങ്ങിയ പിടക്കോഴിയോട്‌ ഇസ്ലാമിന്റെ പേരിലാണ്‌ നീ തോന്ന്യാസം പറയുന്നതെന്നോർമ്മ വേണം എന്നേ എനിക്കുണർത്താനുള്ളൂ....പെങ്കോന്തനായിരിക്കും തന്റെ കെട്ട്യോൻ..പക്ഷെ എല്ലാ ആണുങ്ങളെയും നേരേ ആ പരിജയം വെച്ച്‌ വരല്ലേ മോളേ....തടി കേടാവും...

    ReplyDelete
  27. തല കറങ്ങുന്നുണ്ടല്ലേ...ഗുളിക മാറിയത്‌ തന്നെയാണ്‌..പക്ഷെ എനിക്കല്ലെന്ന് മാത്രം...കൂവാനിറങ്ങിയ പിടക്കോഴിയോട്‌ ഇസ്ലാമിന്റെ പേരിലാണ്‌ നീ തോന്ന്യാസം പറയുന്നതെന്നോർമ്മ വേണം എന്നേ എനിക്കുണർത്താനുള്ളൂ....പെങ്കോന്തനായിരിക്കും തന്റെ കെട്ട്യോൻ..പക്ഷെ എല്ലാ ആണുങ്ങളെയും നേരേ ആ പരിജയം വെച്ച്‌ വരല്ലേ മോളേ....തടി കേടാവും...

    ReplyDelete
  28. വിശ്വാസം വികലമാക്കുന്നവരോട് സന്ധിചെയ്യാനാവാത്ത രാജ്മോഹനെന്ന വ്യാജന്‍ ഏത് വിശ്വാസത്തിന്റെ ദല്ലാളാണെന്ന് അറിയാന്‍ താല്പര്യമുണ്ട്.
    ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തരാതെ പിച്ചും പേയും പറയുന്ന രജ്മോഹന്‍ മനോരോഗിയാണെന്ന് മനസ്സിലാക്കാന്‍ മുകളില്‍ ഉള്ള കമന്റ്കണ്ടാല്‍ മാത്രം മതിയാകും,
    മുസ്ലിം സമുദായത്തിന്റെ കുപ്പായം നിനക്ക് ചേരില്ല രാജ്മോഹാ...ഇത് തിരിച്ചറിയാന്‍ വായനക്കാര്‍ക്കാവും,

    പ്ലീസ്...റുമാന എന്നെ പ്രതികരിക്കാന്‍ സമ്മതിക്കണം, ഡിലീറ്റ് ചെയ്യരുത്

    ReplyDelete
  29. ഇത്താത്തയെ ഒന്ന് നേരില്‍ കണ്ട് സംസാരിക്കാം എന്നുകരുതി ഞാന്‍ ഇതുവരെ കാത്തിരുന്നു. ഒരു മെയിലുപോലും അയച്ചില്ല. എങ്ങിനെ അയക്കാനാ അല്ലേ നടുപ്പുറത്ത് തൃശൂര്‍ പൂരം നടക്കുകയല്ലേ വെടിക്കെട്ടും ഇലഞ്ഞിത്തറമേളവുമെല്ലാം ഒന്നിച്ച്!
    എരന്ന് വാങ്ങിയതല്ലേ അനുഭവിച്ചോളൂ.
    ഞാന്‍ ഇനിയും കാത്തിരിക്കാന്‍ തയ്യാറാണ് പേടിക്കാനൊന്നുമില്ല പറയേണ്ടതെല്ലാം ശാസ്ത്രസാഹിത്യന്‍ പറഞ്ഞുതരുന്നുണ്ടല്ലോ അനുസരിക്കുകയല്ലേ വേണ്ടൂ.

    ReplyDelete
  30. ഞാന്‍ കുറേ നേരമായി ശ്രദ്ദിക്കുന്നു. ഈ റിയാസിനെ അവന് റുമാനയുടെ അതേഛായ!
    ആരെ തോല്‍പ്പിക്കാനാ ഇത്താത്താ ഇതൊക്കെ?

    ReplyDelete
  31. Riyas
    പ്രതികരണാം ചര്‍ച്ചയുടെ വഴിതെറ്റിക്കുന്ന രീതിയിലായത് കൊണ്ടാണ് ഞാന്‍ ത്താങ്കളുടെ അന്നത്തെ കമന്റ് ഡിലീറ്റ് ചെയ്തത്, ‘ചിലര്‍’ക്ക് ചര്‍ച്ച വഴിതെറ്റിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട് അതിന്ന് വഴിയൊരുക്കരുതെന്നെ ഞാന്‍ കരുതിയൂള്ളൂ.. ഈ‘ചിലര്‍’എന്തും പറയട്ടെ..
    ഞാന്‍ എന്നത് ഒരു വിഭാഗത്തിന്റെയും പ്രതിനിധിയല്ല. അവര്‍ പറയുന്നതും തുപ്പുന്നതും ഒരു വിഭാഗത്തിന്റെ പ്രതിനിധികളായാണ് . അത് കൊണ്ട് തന്നെ ആ വിഭാഗത്തിന്റെ സംസ്കാരമാണ് അളക്കപ്പെടുന്നത്. അത് കൊണ്ട് താങ്കള്‍ അവര്‍ക്കെതിരെ പ്രതികരീക്കേണ്ടതില്ല.
    കമന്റിന്ന് നന്ദി..


    Rasleena ,
    എന്നെ കാത്തിരിക്കാന്‍ ഞാന്‍ താങ്കളുടെ ക്ഷണം സ്വീകരിച്ചതായി ഓര്‍ക്കുന്നില്ല. പിന്നെ Rasleena യുടെ കാത്തിരിപ്പിന്റെ കാര്യമല്ല ഞാന്‍ ചോദ്യമായി ഉന്നയിച്ചത് ആചോദ്യം ഇങ്ങിനെയായിരുന്നു.

    > 5) പ്രവാസികളുടെ ഇണകളാകാന്‍ വിധിക്കപ്പെട്ട സ്ത്രീകള്‍ ഇസ്ലാം നിശ്ചയിച്ച മൂന്ന് മാസത്തെ വിരഹ പരുതിക്ക് ശേഷം എന്താണ് ചെയ്യേണ്ടത്?
    അവര്‍ ഫസ്ഖ് ചൊല്ലണോ.. ക്ഷമിക്കണോ.. എന്നൊക്കെയായിരുന്നു ആചോദ്യത്തിന്റെ ഉള്ളടക്കം.

    ആല്ലാ‍തെ Rasleenaയുടെ കാത്തിരിപ്പിന്റെ കാര്യമാ‍ായിരുന്നില്ല.
    പിന്നെ മെയില്‍ അയച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം തേടണമെങ്കില്‍ എനിക്ക് ചോദ്യങ്ങള്‍ല്‍ ബ്ലോ‍ാഗില്‍ പോസ്റ്റേണ്ടിയിരുന്നില്ല.
    അവസാനമായി പറയട്ടെ... എന്നെ താങ്കള്‍ കാത്തിരുന്ന് സമയം കളയേണ്ട. ഞാന്‍ ആരെയും സ്വകാര്യതയിലേക്ക് ക്ഷണിക്കാറില്ല,ക്ഷണം സ്വീകരിക്കാറുമില്ല. നമുക്ക് ഈ പബ്ലിക്ക് വേദിയില്‍ ചര്‍ച്ച തുടരാം.മാന്യമായി തന്നെ..

    afsal,

    ആര് ആരെപ്പോലെ ഇരിക്കുന്നു എന്നതല്ല എന്റെ വിഷയം, അങ്ങിനെ മുഖം തേടുകയാണെങ്കില്‍ എത്രപേരുടെ മുഖം തേടണം,
    ചര്‍ച്ചയിലേക്ക് മടങ്ങി വരിക, ആര് എന്നതല്ല ചോദ്യം.

    കമന്റിന്ന് നന്ദി..

    ReplyDelete
  32. എന്റെ ചെറിയ അറിവ് വെച്ചു താങ്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി തരാന്‍ ശ്രമിക്കാം, അതിന് മുമ്പ്, കാലങ്ങളായി അക്രമത്തിനും അടിച്ചമര്‍ത്തലിനും ഇരയായിക്കൊണ്ടിരിക്കുന്ന സ്ത്രീകളുടെ മുഖ്യമായ ഒരു പ്രശ്നമാണോ വിവാഹം...വിവാഹം നിങ്ങള്ക്ക് ഒരു പ്രശ്നമാനെന്നുള്ള അറിവ് പകര്ന്നു തന്നതിന് ആദ്യമേ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു..
    1) ഈ ബഹു എന്നത് കൊണ്ടു രണ്ടാണോ ഇത്താ ഉദേശിക്കുന്നത്, ഇസ്ലാമില്‍ നാല് വരെ കെട്ടാം എന്നാണു നിയമം(അതിന്റെ സാഹചര്യങ്ങള്‍ എന്തൊക്കെ എന്ന്, നിങ്ങള്‍ക്കും ഉസ്താതുമാരോട് ചോദിക്കാം...) അങ്ങിനെ നോക്കിയാല്‍...ആദ്യ ഭാര്യ പ്രസവിച്ചു കിടക്കുന്നു, രണ്ടാം ഭാര്യക്ക് ആര്‍ത്തവം, അപ്പോള്‍ അവന്‍ തീര്ച്ചയായും മൂന്നാമത് വിവാഹം കഴിക്കും, അഥവാ അവള്‍ക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ എന്തെങ്കിലും നേരിടുകയാനെന്കില്‍, നാലാമത്തെയും അവസാനത്തെയും വിവാഹം കഴിക്കുക, ഇനി നാലാമാതവള്‍ക്കും ഇമ്മാതിരി പ്രശനം വരികയാനെന്കിലോ, കുഴപ്പമില്ല...കാരണം അപ്പോഴേക്കും ഒന്നാമത്തെ ഭാര്യയുടെ പ്രസവത്തിന്റെ ആലസ്യം മാറിക്കാണുമല്ലോ...!!
    2)ഇതിന്റെ ഉത്തരം കിട്ടാന്‍, ഒന്നാമത്തെ ഉത്തരം ചേര്ത്തു വായിക്കുക..
    3)ഇവിടെയും ഒന്നാമത്തെ ഉത്തരം തന്നെ അനുയോജ്യമാണ്....
    4)രണ്ടാമത്തെ വിവാഹം, ഒന്നാം ഭാര്യയുടെ നാട്ടില്‍ നിന്നും തന്നെ കഴിക്കണം എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ, തല്‍ക്കാലം നമുക്കു വിദേശത്ത് നിന്നും കഴിക്കാം
    5)സ്ത്രീകള്‍ ചോദ്യം നമ്പര്‍ 11 ഇല്‍ താങ്കള്‍ സൂചിപ്പിച്ച കര്‍മ്മം ചെയ്യേണ്ടതാണ്...
    6)ഇതിനും അതെ കര്‍മ്മം തന്നെയാണ് ഉത്തമം...
    7)അടിമത്വ സമ്പ്രദായം ഇസ്ലാമി ഒരിക്കലും അംഗീകരിക്കുന്നില്ല, ഖുറാന്‍ താങ്കളുടെ നൂറ്റാണ്ടിലെ സ്ത്രീകള്‍ക്ക് വേണ്ടി മാത്രം അവതരിച്ചതല്ല.
    8)ക്ഷമിക്കണം, എനിക്കറിയില്ല...
    9)മുകളിലത്തെ ഉത്തരം ചേര്‍ത്ത് വായിക്കുക...
    10)ത്വലാക്കില്‍ മാത്രമല്ല, എപ്പോഴും ഇസ്ലാം സ്ത്രീകള്‍ക്ക് മാന്യത കല്‍പ്പിക്കുന്നുണ്ട്.
    11)മുകളിലത്തെ ഉത്തരം പോസിറ്റീവ് ആണല്ലോ, അതിനാല്‍ ഈ ചോദ്യത്തിന് ഉത്തരം ആവശ്യമില്ല,
    12)ക്ഷമ , കരുണ , കാരുണ്യം, തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇസ്ലാം 100 ശതമാനവും പവിത്രത കല്‍പ്പിച്ചിട്ടുണ്ട്‌.
    13)ക്ഷമിക്കണം, എനിക്കറിയില്ല...
    14) പിന്നെയും ക്ഷമിക്കുക...കാരണം ഇസ്ലാം ക്ഷമക്ക് ഒരുപാടു പവിത്രത കല്‍പ്പിച്ചിട്ടുണ്ട്‌.
    15)15) ഇതിന് മറുപടി പറയാനുള്ള പക്വത എനിക്കായിട്ടില്ലല്ലോ ഇത്താ...
    16)തീര്‍ച്ചയായും..
    17)ഒരു യഥാര്‍ത്ഥ ഇസ്ലാം മത വിശ്വാസിക്ക് അത് തികച്ചും പര്യാപ്തമാണ്....
    18)അതിന് കാന്തപുരത്തിന്റെ മറുപടി തന്നെ മതി.
    19)ഇല്ല
    20)ഒരിക്കലുമില്ല.
    പിന്നെ അവസാനത്തെ ചോദ്യം എനിക്കൊന്നും മനസ്സിലായില്ല,
    നിങ്ങള്‍ നിങ്ങലുടെ മകളെ / സഹോദരിയെ വിവാഹം കഴിച്ചയക്കുമ്പോള്‍ ‘എന്റെ സഹോദരിക്ക് /മകള്‍ക്ക് ആര്‍ത്തവകാലമായാല്‍ മറ്റൊരു ഭാര്യയെ സ്വീകരിക്കാന്‍ അനുമതി കൊടുക്കുമോ’?.
    മകള്‍ക്കോ, സഹോദരിക്കോ , ഭാര്യമാരെ സ്വീകരിക്കാന്‍ അനുമതിയോ...അതെങ്ങിനെ..!!
    ഞാന്‍ പറഞ്ഞിട്ടുണ്ട്, ഇത്തയുടെ ചോദ്യങ്ങള്‍ക്ക് ആധികാരികമായി മറുപടി പറയാനുള്ള പാണ്ടിത്യം എനിക്കില്ല എന്ന്...ഇന്നലെ മെയില് നോക്കിയപ്പോഴാണ് ഇത്തയുടെ ചോദ്യങ്ങള്‍ ശ്രദ്ധിച്ചത്... അത് മുഴുവനും വായിച്ചു കഴിഞ്ഞപ്പോള്‍, എന്റെ വളരെ പരിമിതമായെ അറിവും ഒരല്പം യുക്തിയും കൂട്ടിക്കുഴച്ചു എഴുതിയതാണ്..... അത് കൊണ്ടു ഇതു ചോദിച്ച ഇത്താക്ക് മാത്രമുള്ളതാണ് ഈ മറുപടികള്‍....

    ReplyDelete
  33. This comment has been removed by a blog administrator.

    ReplyDelete
  34. chodiangalkku thanne nooru marku tharunnu.
    karanam shariyutharam tharan oruthanum kazhiyillaaa..

    ReplyDelete
  35. Haris Mangalassery ക്ക് ആദ്യമായി നന്ദി പറയട്ടെ...

    ഇസ്ലാമിക കാരുഅങ്ങളില്‍ ആരെങ്കിലും സംശയം ചോദിക്കുമ്പോള്‍ തുപ്പി ത്തോല്പിക്കുന്ന സമീപനത്തിന്ന് വിപരീതമായി മറുപടിപറഞ്ഞ അങ്ങയുടെ മറുപടിയെ മുഖവിലക്കെടുക്കാതെ വയ്യ.
    താങ്കള്‍ പറഞ്ഞ മറുപടിയാണ് ഇനി വിശകലനം ചെയ്യേണ്ടത്..
    നമുക്ക് അങ്ങോട്ട് കടക്കാം,
    -----------------
    ചോദ്യം;
    1) സ്വഭാര്യക്ക് ആര്‍ത്തവമായതിനാല്‍ മറ്റൊരു വിവാഹം കഴിച്ചു, ഇരു വരും ഒരുമിച്ച് / അല്ലെങ്കില്‍ മറ്റൊരു വീട്ടില്‍ താമസിക്കുന്നു.ആദ്യ ഭാര്യ ആര്‍ത്തവം കഴിഞ്ഞ് ശുദ്ധിയായപ്പോള്‍ രണ്ടാം ഭാര്യക്ക് ആര്‍ത്തവം തുടങ്ങി,വീണ്ടും ആദ്യഭാര്യയിലേക്ക്.. മാസം ഒന്ന് / രണ്ട് കഴിഞ്ഞു , ആദ്യ ഭാര്യ ഗര്‍ഭിണിയായി, ഇതിന്നിടക്ക് രണ്ടാം ഭാര്യക്ക് വീണ്ടും ആര്‍ത്തവം തുടങ്ങി, ഗര്‍ഭത്തിന്റെ ആലസ്യം കാരണം ഭര്‍ത്താവിന്ന് ആദ്യഭാര്യയെ സമീപിക്കാനാവുന്നില്ല / അല്ലെങ്കില്‍ അവള്‍ ക്ക് ഗര്‍ഭാവസ്ഥയില്‍ ബന്ധപ്പെടുന്നതിന്ന് താല്പര്യമില്ല, ഈ സന്ദര്‍ഭത്തില്‍ മൂന്നാമത്തെ കല്യാണം കഴിക്കാന്‍ അനുവദിനിയമോ?

    ഉത്തരം)- ഇസ്ലാമിക നിയമപ്രകാരം സമ്പത്തും ഭാര്യമാര്‍ക്കിടയില്‍ നീതിപുലര്‍ത്താന്‍ കഴിയുന്നവനുമായപുരുഷനാണവനെങ്കില്‍ 4 വരേ വിവാഹം കഴിക്കാവുന്നതാണ്.അതിന് ഇങ്ങനെ കുറേ കാരണങ്ങള്‍ വേണമെന്നൊന്നും ഇല്ല.താല്‍പ്പര്യമുണ്ടെങ്കില്‍ ആവാം.(വ്യഭിചരിക്കാന്‍ പാടില്ല.)

    മറുചോദ്യം,

    നീതിപുലര്‍ത്തുക എന്നത് മനുഷ്യന്റെ സ്വഭാവഗുണങ്ങളെയും അവന്റെ സാഹചര്യങ്ങളെയും ആസ്പദമാക്കിയാണല്ലോ ക്രമീകരിച്ചിരിക്കുന്നത്, നീതിപുലര്‍ത്താനാവുമെന്ന് വിശ്വാസത്താല്‍ ഒരാള്‍ നാലെണ്ണം കെട്ടി എന്ന് വെക്കുക, ഭാര്യമാരുടെമൌനം സമ്മതമായി ഉണ്ട് എന്നും കരുതുക, ഒരു നാള്‍ തികച്ചും സ്വകാര്യമായ കാരണങ്ങളാല്‍ മേല്പറഞ്ഞവെക്തിക്ക് നീതിപാലിക്കാന്‍ കഴിയാതെ വരുന്നു.അത് സാമ്പത്തികമാകാം, അല്ലെങ്കില്‍ ശാരീരികമാകാം. ഏതായാലും അദ്ദേഹത്തിന്ന് മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുന്നില്ല എന്ന് കരുതുക. ഈ ഭാര്യമാരെ എന്താണ് ചെയ്യുക, മൊഴിചെല്ലി സ്വസ്ഥരാക്കണോ, അല്ലെങ്കില്‍ സ്വയം ഒഴിഞ്ഞ് പോകണോ. (ഇങ്ങിനെ ഒരു സാഹചര്യം മുന്നില്‍ കണ്ടിട്ടാണോ നിങ്ങള്‍ ഒന്നില്‍ തൃപിതിപ്പെടണമെന്ന് കുര്‍‌ആന്‍ പറഞ്ഞത്.

    ---------------------------
    ചോ);
    2) കൂടിയ ആര്‍ത്തവകാലമായ പതിനഞ്ച് ദിവസം ക്ഷമിച്ച് കഴിഞ്ഞിരുന്ന ഭര്‍ത്താവ് ഭാര്യയുടെ പ്രസവാനന്തരമുള്ള ശുദ്ധിയുടെ ഇടവേളയില്‍ ക്ഷമിക്കാന്‍ കഴിയില്ലെങ്കില്‍ (നാല്പത് ദിവസം) എന്താണ് ചെയ്യേണ്ടത്?

    ഉ )-
    2)ഇതിന്റെ ഉത്തരം കിട്ടാന്‍, ഒന്നാമത്തെ ഉത്തരം ചേര്ത്തു വായിക്കുക..

    മറു ചോ)
    ക്ഷമ കാരുണ്യം, കരുണ എന്നിവക്ക് ഇസ്ലാം നിശ്ചയിച്ച സമയക്രമം ഏതാണ്?

    --------------------------
    ചോ)
    3) ആര്‍ത്തവകാലത്ത് ക്ഷമിക്കാനാകാത്തതിനാല്‍ രണ്ട് കെട്ടിയ ഒരാളുടെ രണ്ട് ഭാര്യമാര്‍ക്കും ഒരുമിച്ച് ആര്‍ത്തവമായാല്‍ എന്താണ് ചെയ്യുക.?

    ഉ)-
    )ഇവിടെയും ഒന്നാമത്തെ ഉത്തരം തന്നെ അനുയോജ്യമാണ്....

    മറു ചോദ്യം,

    പതിനഞ്ച് ദിവസം ക്ഷമിക്കാന്‍ കഴിയാത്ത ഈ ‘ചിലര്‍’ഇന്ന് ലോകത്തുണ്ടോ ഉണ്ടെങ്കില്‍ അവരെ എങ്ങിനെയാണ് തിരിച്ചറിയുക,ക്ഷമ ഈമാനിന്റെ പകുതിയാണെന്ന് ഖുര്‍‌ആനില്‍ പറഞ്ഞതിന്റെ ഉദ്ദേശമെന്താണ്?. ആര്‍ക്ക് വേണ്ടി.

    ----------------------------
    ചോ)

    4) വിദേശയാത്രകളില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യമെങ്കില്‍ ഭഹുഭാര്യത്വമാകാമെന്ന് പറയുന്നു. ഈ അടിസ്ഥാനത്തില്‍ ദീര്‍ഘകാലം ഭാര്യയെ പിരിഞ്ഞിരിക്കുന്ന പ്രവാസം സ്വീകരിച്ചവര്‍ എന്താണ് ചെയ്യേണ്ടത്?.

    ഉ)
    )രണ്ടാമത്തെ വിവാഹം, ഒന്നാം ഭാര്യയുടെ നാട്ടില്‍ നിന്നും തന്നെ കഴിക്കണം എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ, തല്‍ക്കാലം നമുക്കു വിദേശത്ത് നിന്നും കഴിക്കാം.

    മറു ചോദ്യം)

    ഇവിടെ ആദ്യഭാര്യയുടെ സമ്മതത്തിന്റെ ആവശ്യമുണ്ടോ.? ആദ്യഭാര്യ അറിയാതെ മറ്റൊരു ഭാര്യയെ സ്വീകരിക്കല്‍ ഇസ്ലാമില്‍ അനുവദിനിയമോ?
    ക്ഷമയും സഹനശീലവും സ്ത്രീകള്‍ക്ക് മാത്രമായി ഇസ്ലാം പരിമിതപ്പെടുത്തിയിട്ടുണ്ടോ?
    ഇനി എല്ലാ അര്‍ത്ഥത്തിലുംആദ്യഭാര്യസമ്മതിച്ചാണെങ്കില്‍ തിരിച്ച് നാട്ടിലേക്ക് പോകുമ്പോള്‍ തീര്‍ച്ചയായും ഒഴിവാക്കാനാകില്ലല്ലോ രണ്ടാം ഭാര്യയെ, അപ്പോള്‍ നാട്ടിലേക്ക് കൂടെകൂട്ടുകയും സ്വരച്ചേര്‍ച്ച ഇല്ലായ്മതുടരുകയും നീതിപാലിക്കാന്‍ കഴിയാതെ വരികുയും ചെയ്യുന്ന അവസ്ഥ, കാരണം ഇയാള്‍ വിദേശയാത്രയില്‍ തന്റെ വികാരം ശമിപ്പിക്കാനാണ് രണ്ടാം ഭാര്യയെ സ്വീകരിച്ചത്, ഇപ്പോള്‍ നാട്ടിലുമാണ്, ആദ്യഭാര്യയും നിലവിലുണ്ട്.നീതി പാലിക്കാനും കഴിയുന്നില്ല. എന്ത് ചെയ്യും. ഇവിടെ ഇസ്ലാം താല്‍കാലിക വിവാഹത്തിന്ന് അനുമതികൊടുക്കുന്നുണ്ടോ?
    ------------------------

    ചോ)

    5) പ്രവാസികളുടെ ഇണകളാകാന്‍ വിധിക്കപ്പെട്ട സ്ത്രീകള്‍ ഇസ്ലാം നിശ്ചയിച്ച മൂന്ന് മാസത്തെ വിരഹ പരുതിക്ക് ശേഷം എന്താണ് ചെയ്യേണ്ടത്?
    ഉ)

    5)സ്ത്രീകള്‍ ചോദ്യം നമ്പര്‍
    11 ഇല്‍ താങ്കള്‍ സൂചിപ്പിച്ച കര്‍മ്മം ചെയ്യേണ്ടതാണ്...

    മറു ചോ)

    പത്തിലും പതിനൊന്നിലും പന്ത്രണ്ടിലും ഞാന്‍‍ ചോദിച്ചത് ഇങ്ങിനെയാണ്,
    10) ഇന്ന് നടക്കുന്ന ത്വലാഖുകള്‍ ഖുര്‍‌ആര്‍ സ്ത്രീക്ക് നല്‍കുന്ന മാന്യത നിലനിര്‍ത്തികൊണ്ട് തന്നെയാണോ?
    11) അല്ലെങ്കില്‍ എന്താണ് അതിനായി ചെയ്യേണ്ടത്,
    12) ക്ഷമ , കരുണ , കാരുണ്യം, തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇസ്ലാം എത്രത്തോളം പവിത്രത കല്പിച്ചിട്ടുണ്ട്?
    ഇതില്‍ ഏതാണ് അങ്ങ് ഉദ്ദേശിച്ചത്,ക്ഷമയും കരുണയും ആണെങ്കില്‍ ഞാന്‍ മുമ്പ് ചോദിച്ചത് പോലെ സ്ത്രീകള്‍ക്ക് മാത്രമായാണോ ഇസ്ലാം ക്ഷമയും കരുണയും കാരുണ്യവും പുലര്‍ത്താന്‍ കല്‍പ്പിച്ചത്. ക്ഷമ ഈമാനിന്റെ പകുതിയാണെന്നതും,നിങ്ങള്‍ക്ഷമാക്ഷീലരാകണമെന്ന ഖുര്‍‌ആന്റെ നിര്‍ദേശത്തില്‍ നിന്നും പുരുഷന്മാരെ ഒഴിവാക്കിയോ.. ?

    ----------------------------
    ചോ)

    6) വര്‍ഷങ്ങളോളം ശാരീരികമായി തളര്‍ന്ന ഭര്‍ത്താവിനെ പരിപാലിക്കുന്ന ഒരു ഭാര്യക്ക് തന്റെ വികാരപൂര്‍ത്തീകരണത്തിന്ന് ഇസ്ലാം അനുവദിച്ച മാര്‍ഗമെന്താണ്?
    ഉ)
    6)ഇതിനും അതെ കര്‍മ്മം തന്നെയാണ് ഉത്തമം...
    മറുചോദ്യം)
    മുകളില്‍ പറഞ്ഞത് തന്നെ..ക്ഷമ സ്ത്രീക്ക് മാത്രമായി പരിമിതിപ്പെടുത്തിയോ?
    --------------------------

    ചോ)
    7)
    അടിമ(വെപ്പാട്ടി)യായവളെ ഭാര്യയായി സ്വീകരിക്കാമെന്ന് ഖുര്‍‌ആനില്‍ വെക്തമാക്കിയതാണല്ലോ. ഇപ്പോഴും അടിമത്വ സമ്പ്രധായം ഇസ്ലാം അംഗീകരിക്കുന്നുണ്ടോ.ഇല്ലെങ്കില്‍ ആ സൂക്തത്തിന്റെ പശ്ചാത്തലമെന്താണ്?

    ഉ)
    )അടിമത്വ സമ്പ്രദായം ഇസ്ലാമി ഒരിക്കലും അംഗീകരിക്കുന്നില്ല, ഖുറാന്‍ താങ്കളുടെ നൂറ്റാണ്ടിലെ സ്ത്രീകള്‍ക്ക് വേണ്ടി മാത്രം അവതരിച്ചതല്ല.

    മറു ചോദ്യം;

    ഖുര്‍‌ആനില്‍ അടിമത്വം നിശേദിച്ചിട്ടുണ്ടോ.
    പിന്നെ ഖുറാന്‍ താങ്കളുടെ നൂറ്റാണ്ടിലെ സ്ത്രീകള്‍ക്ക് വേണ്ടി മാത്രം അവതരിച്ചതല്ല എന്നതിന്ന്
    മറുചൊദ്യം
    നാം ഇപ്പോള്‍ കഴിയുന്ന നൂറ്റാണ്ടിന്ന് വേണ്ടി ഖുര്‍‌ആന്‍ വ്യഖ്യാനങ്ങളെ മുന്‍ നിര്‍ത്തി ‘ആര്‍ത്തവമുണ്ടാകുമ്പോള്‍ പുരഷ സംതൃപ്തിക്ക് വേണ്ടി മറ്റൊരു വിവാഹം’എന്ന വിഷയവുമായി എന്താണ് ഉചിതമായിട്ടുള്ളത്.
    ----------------------------

    ചോ)
    ) ഭഹുഭാര്യത്വത്തിന്ന് ഇരുപത്തഞ്ചോളം കാരണങ്ങളുണ്ടെന്ന് പറയുന്നു. അതെല്ലാം ഇന്നും നില നില്‍ക്കുന്നതോണോ?
    ഉ)
    8)9)
    ക്ഷമിക്കണം, എനിക്കറിയില്ല...

    മറു ചോദ്യമില്ല.....
    ---------------------------

    ചോദ്യം)
    10) ഇന്ന് നടക്കുന്ന ത്വലാഖുകള്‍ ഖുര്‍‌ആര്‍ സ്ത്രീക്ക് നല്‍കുന്ന മാന്യത നിലനിര്‍ത്തികൊണ്ട് തന്നെയാണോ?
    ഉ)
    10)ത്വലാക്കില്‍ മാത്രമല്ല, എപ്പോഴും ഇസ്ലാം സ്ത്രീകള്‍ക്ക് മാന്യത കല്‍പ്പിക്കുന്നുണ്ട്.

    മറുചോദ്യം)

    ഈ മാന്യത പ്രാവര്‍ത്തികമാകുന്നില്ല എന്ന് സംശയിച്ചാല്‍ മുസ്ലിമീങ്ങള്‍ എന്താണ് ചെയ്യേണ്ടത്,മഹല്ലിലെ ‘കാളി’(ക്ഷമിക്കണം ഈവാക്ക് എനിക്ക് ടൈപ്പ് ചെയ്യാന്‍ കഴിയുന്നില്ല ശരിയായി വായിക്കുമല്ലോ)സമീപിക്കണോ കോടതിയെ സമീപിക്കണോ?
    -----------------------------

    10,11, ഒന്നായി കണക്കാക്കി ഒഴിവാക്കുന്നു.
    ------------------------------

    ചോ)

    12) ക്ഷമ , കരുണ , കാരുണ്യം, തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇസ്ലാം എത്രത്തോളം പവിത്രത കല്പിച്ചിട്ടുണ്ട്?
    ഉ)
    12)ക്ഷമ , കരുണ , കാരുണ്യം, തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇസ്ലാം
    100 ശതമാനവും പവിത്രത കല്‍പ്പിച്ചിട്ടുണ്ട്‌.

    മറു ചോ)
    എങ്കില്‍ ഈ ക്ഷമയുടെ അഭാവമാണോ‘ചിലര്‍’എന്ന് പറയുന്ന ഇവരെ ഭഹുഭാര്യത്വത്തിലേക്ക് നയിക്കുന്നത്. എന്ത് കൊണ്ടാണ് ക്ഷമിക്കാന്‍ ഈ ‘ചിലര്‍ക്ക്’കഴിയാത്തത്.
    ------------------------
    ചോദ്യ)
    13) ലൈംഗിക വികാരങ്ങളെ ഒതുക്കി നിര്‍ത്തുന്നവരെ കുറിച്ച് ഇസ്ലാം എന്താണ് പറയുന്നത്?
    ഉ)
    13)ക്ഷമിക്കണം, എനിക്കറിയില്ല...
    -------------------------
    ചോ)

    14) വിവാഹമൂല്യമായ മഹര്‍ കൊടുക്കാനും ഇണയായ സ്ത്രീകളെ സംരക്ഷിക്കാനും
    ക്കഴിയാത്തവര്‍ക്ക് കരണീയമായിട്ട് എന്താണ് ഇസ്ലാം കല്‍പ്പിച്ചത്?

    ഉത്തരം)
    14) പിന്നെയും ക്ഷമിക്കുക...കാരണം ഇസ്ലാം ക്ഷമക്ക് ഒരുപാടു പവിത്രത കല്‍പ്പിച്ചിട്ടുണ്ട്‌
    മറു ചോദ്യം)

    വീണ്ടും ക്ഷമതന്നെ മുന്നില്‍.അപ്പോള്‍ എന്ത് കൊണ്ട് മേല്പറഞ്ഞ അവസരത്തിലും ക്ഷക്ഷീലിച്ച് കൂടാ,ക്ഷമക്ഷീലം വളര്‍ത്തുകയല്ലെ നാം വേണ്ടത്, ഈ ‘ചിലര്‍’എന്ന് പറയുന്നവരോട് പതിനഞ്ച് ദിവസം ക്ഷമിക്കാനുള്ള ആഹ്വാനമല്ലെ കാന്തപുരം ഈ വിഷയത്തില്‍ കൊടുക്കേണ്ടിയിരുന്നത്
    -----------------------
    ചോദ്യം
    15) വ്യഭിചരിക്കുമെന്ന് ഭയപ്പെട്ടാല്‍ സ്വയം ഭോഗത്തിന്ന് ഇസ്ലാം അനുമതി നല്‍കുന്നുണ്ടോ..?
    ഹ:ഉ)
    15) ഇതിന് മറുപടി പറയാനുള്ള പക്വത എനിക്കായിട്ടില്ലല്ലോ ഇത്താ...
    മറു ചോദ്യം,
    ഇസ്ലാം ഏതെങ്കിലും ചോദ്യത്തിന്ന് മുന്നിലും നാണിച്ച് നിന്നിട്ടുണ്ടോ.
    ----------------------------
    16) മനസ്സിനെയും ശരീരത്തെയും ദുശിപ്പിക്കുന്ന ചിന്തകള്‍ കടന്ന് വരുമ്പോള്‍ ‘ദിക്‌‌റുകളില്‍’ അഭയം തേടാന്‍ ഇസ്ലാം കല്‍പ്പിക്കുന്നുണ്ടോ.?
    ഉ)
    16)തീര്‍ച്ചയായും..
    മറുചോ)
    എന്നാല്‍ എന്ത് കൊണ്ട് സ്വ ഭാര്യക്ക് ആര്‍ത്തവകാലമാകുമ്പോള്‍ ദിക്രുകളില്‍ അഭയം തേടിക്കൂടാ..
    10,15 ദിവസത്തെ കാര്യമല്ലെയുള്ളൂ.
    ------------------------
    17) ഉണ്ടെങ്കില്‍ അന്യസ്ത്രീകളെ കാണുമ്പോള്‍ ഉണ്ടാകുമെന്ന് പറയുന്ന ചീത്തവികാരത്തില്‍ നിന്ന് അഭയം തേടാന്‍ ഈ ദിക്‌റുകള്‍ പര്യാപ്തമാണോ..?
    ഉത്തരം)
    17)ഒരു യഥാര്‍ത്ഥ ഇസ്ലാം മത വിശ്വാസിക്ക് അത് തികച്ചും പര്യാപ്തമാണ്....

    മറു ചോദ്യം

    അപ്പോള്‍ ഈ ‘ചിലരെന്ന്’പറയുന്നവര്‍ ഇസ്ലാമത വിശ്വാസികളല്ലെ.
    --------------------------
    18) സ്ത്രീകളെ പൊതുവേദിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് കൊണ്ടുള്ള ഗുണമെന്താണ്‍..?
    ഉത്തരം)
    18)അതിന് കാന്തപുരത്തിന്റെ മറുപടി തന്നെ മതി.

    മറുചോദ്യം.

    കാന്തപുരം പറഞ്ഞത് സ്ത്രീകളെ കാണുമ്പോള്‍ ചീത്തവികാരം ഉണ്ടാകുമെന്നാണ്.
    താങ്കള്‍ പറഞ്ഞപോലെയാണെങ്കില്‍ ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് അതെങ്ങിനെ സാധിക്കും, ദിക്രുകള്‍ സ്ത്രീകളെ കാണുമ്പോള്‍ മറന്ന് പോകുന്നത് കൊണ്ടാണോ?
    --------------------------
    19) ഒരു സ്ത്രീക്ക് പര്‍ദയും മക്കനയും ധരിച്ച് പൊതു സ്റ്റേജില്‍ പ്രസംഗിക്കാന്‍ ഇസ്ലാമില്‍ അനുവാദമുണ്ടോ..?
    ഉത്തരം)
    19)ഇല്ല ,
    മറു ചോദ്യം.

    ഇതിന്റെ കാരണവും കാന്തപുരം പറഞ്ഞത് തന്നെയാണോ?.
    ---------------------------
    20) അന്യ സ്ത്രീ കളോട് സലാം ചൊല്ലാന്‍ പുരുഷന്മാര്‍ക്ക് ഇസ്ലാം അനുമതി നല്‍കുന്നുണ്ടോ..?
    ഉത്തരം,
    20)ഒരിക്കലുമില്ല.

    മറു ചോദ്യം.

    ഒരു സ്ത്രീ ദൈവ രക്ഷ നേരുമ്പോള്‍ നിങ്ങളുടെ വികാരമെന്താണ്,സ്ത്രീ ശബ്ദത്തെ നിങ്ങള്‍ ഭയപ്പെടുന്നോ? അല്ലെങ്കില്‍ കേള്‍ക്കുന്നമാത്രയില്‍ ചീത്തവികാരം ഉണ്ടാകുമെന്ന് കരുതിയാണോ?
    -----------------
    21)
    ബഹു: കാന്തപുരത്തിന്റെ ‘ആര്‍ത്തവകാലത്ത് സ്ത്രീകളുമായി ബന്ധപ്പെടാന്‍ ഇസ്ലാമില്‍ അനുവദനീയമല്ലാത്തതിനാല്‍ ഭഹു ഭാര്യത്വം അനുവദിക്കാമെന്ന ’ ഫത്‌വ ലോകത്തുള്ള മൊഴുവന്‍ മുസ്ലിംങ്ങള്‍ക്കും കൂടിയുള്ളതാണോ..?
    ആണെങ്കില്‍
    നിങ്ങള്‍ നിങ്ങലുടെ മകളെ / സഹോദരിയെ വിവാഹം കഴിച്ചയക്കുമ്പോള്‍ ‘എന്റെ സഹോദരിക്ക് /മകള്‍ക്ക് ആര്‍ത്തവകാലമായാല്‍ മറ്റൊരു ഭാര്യയെ സ്വീകരിക്കാന്‍ അനുമതി കൊടുക്കുമോ’?.
    ഉത്തരം)
    20)ചോദ്യം മനസ്സിലായില്ല.

    ചോദ്യം മനസ്സിലാകുന്നരീതിയില്‍:-

    നിങ്ങള്‍ നിങ്ങളുടെ മകളെ അല്ലെങ്കില്‍ സഹോദരിയെ വിവാഹം കഴിച്ചയക്കുമ്പോള്‍ എന്റെ സഹോദരിക്ക് അല്ലെങ്കില്‍ മകള്‍ക്ക് ആര്‍ത്തവകാലമായാല്‍ മറ്റൊരു ഭാര്യയെ (അതായത് മകളെയോ സഹോദരിയേയോ ഇണയായി സ്വീകരിച്ച വരന്ന് ) സ്വീകരിക്കാന്‍ അനുമതി ’കൊടുക്കുമോ’?.
    എന്നായിരുന്നു.
    ക്ഷമിക്കാന്‍ കഴിയില്ലെങ്കില്‍ അനുമതി ഉണ്ടായിരിക്കും എന്ന് നിങ്ങളുടെതല്ലാത്ത ഒരു മറുപടി എനിക്ക് കിട്ടിയിട്ടുണ്ട്.
    -----------
    മറു ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മാത്രം പ്രതീക്ഷിക്കുന്നു.
    ഇത്തരത്തിലുള്ള മാന്യമായ ചര്‍ച്ചയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്, മാന്യതപുലര്‍താത്ത ഒരു സഹോദരന്‍ നിങ്ങള്‍ക്ക് തഴെ ഒരു കമന്റും കൂടി എഴുതീട്ടുണ്ട്, അതില്‍ ഇങ്ങിനെ എഴുതിയിരിക്കുന്നു.
    ‘ചോദ്യം ചോദിച്ചവളുടെ ഉദ്ദേശം ചോദ്യമായിരുന്നില്ല അവഹേളനമായിരുന്നെങ്കില്‍ ഇത് മുഴുവന്‍ വായിച്ച ശേഷവും അവള്‍ പറയും “ഏയ്! ഇതൊന്നും പോരാ എനിക്ക് കാന്തപുരം തന്നെ വന്ന് മറുപടി പറഞ്ഞ് തരണം”’

    എനിക്ക് കാന്തപുരം മറുപടി തരണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അതിന്റെ ആവശ്യവുമില്ല. വൈകാരികമായി ചിന്തിക്കുന്ന വരുമായി സംവാദം അസാധ്യമാണ് അതിനാല്‍ അദ്ദേഹത്തിന്റെ കമന്റ് ഡിലീറ്റ് ചെയ്യുന്നു.എനിക്ക് മറുപടി നിങ്ങളിലൂടെ കിട്ടിയാല്‍ വളരെ ഉപകാരം.
    എന്തിനോടും വൈകാരികമായി പ്രതികരിക്കുക എന്നത് നല്ല ശീലമല്ല, പ്രത്യേഗിച്ച് ഇത്തരം സംവാദങ്ങള്‍. ഇത് സൌഹാര്‍ദപരമായി നീങ്ങേണ്ടതാണ്. അല്ലെങ്കില്‍ ഇതിനെ നോക്കിക്കാണുന്ന നനാജാതിയിലുള്ളവരുടെ നിരീക്ഷണവും വിലയിരുത്തലും ആ പറയുന്ന വെക്തിയെ കുറിച്ച് മാത്രമായിരിക്കില്ല അയാള്‍ പിന്‍പറ്റിയ മതത്തെയും വിഭാഗത്തെയുകൂടിയായിരിക്കും.
    എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി തരാന്‍ സമയം കണ്ടെത്തിയ അങ്ങേക്ക് ഈശ്വരന്‍ അനുഗ്രഹം ചൊരിയുമാറാകട്ടെ..കൂടെ ഈ അനിയത്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് കൂടി അപേക്ഷിക്കുന്നു,
    മറുപടി പ്രതീക്ഷിച്ച് കൊണ്ട് ..

    ReplyDelete
  36. മുന്നൂറാന്‍ ,
    കമന്റിന്ന് നന്ദി..

    മാന്യ വായനക്കാരുടെ അറിവിലേക്ക്:-

    ഈ ചര്‍ച്ചയുടെ തുടര്‍ച്ച താമസിയാതെ മറ്റൊരു പേജിലൂടെ പ്രതീക്ഷിക്കാം.,
    ,

    ReplyDelete
  37. ഇതിന്റെ മറുപടികല്‍ ഞാന്‍ ആദ്യം ഇതേഅഞ്ചലി ലിപിയില്‍ എഴുതി ആദ്യ ദിവസം തന്നെ നിങ്ങള്‍ക്ക് ഇ മെയില്‍ ചെയ്തു. അത് കിട്ടിയ നിങ്ങള്‍ പറഞ്ഞു ഫോണ്ട് ശരിയില്ല. എന്ന് പിന്നെ ഞാന്‍ ഇവിടെ കമന്റായി എഴുതി അത് നിങ്ങള്‍ ഡിലീറ്റ് ചെയ്തു. എന്നിട്ട് ഹാരിസ് മങലശ്ശേരിയുടെ ഉത്തരങ്ങളെ മറുചോദ്യങ്ങള്‍ കൊണ്ട് തുപ്പി തോല്‍പ്പിക്കാന്‍ നോക്കുന്നു. വിവരന്മുള്ള വരൊക്കെ വായിക്കുന്നതാണല്ലോ ഇത് അവര്‍ തീരുമാനിക്കട്ടെ റുന്മാനയുടെ ഉദ്ദേശമെന്താണെന്ന്. അതുകൊണ്ട് ഒരിക്കല്‍ കൂടി ഞാനിത് ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഇതും ഡിലീറ്റ് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ചോദ്യങ്ങളും അതിനുവന്ന കമന്റുകളും ഈമറുപടിയുമെല്ലാം മറ്റൊരു പബ്ലിക് ബ്ലോഗില്‍ പ്രതീക്ഷിക്കാം

    ReplyDelete
  38. താങ്കളുടെ ചോദ്യങ്ങള്‍ ആരൊക്കെയോ സുഖിപ്പിക്കാന്‍ വേണ്ടിമാത്രമായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്തരക്കാര്‍ കഴിഞ്ഞ പോസ്റ്റില്‍തന്നെ ആസന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.ഒരാളെങ്കിലും ഇസ്ലാമിനെ വിവരക്കേടുകൊണ്ടെങ്കിലും ചോദ്യം ചെയ്തല്ലോ എന്ന സന്തോഷം!.താങ്കളും ആവഴിക്കാണെങ്കില്‍താഴെ ഞാന്‍ പറയുന്ന ഉത്തരങ്ങള്‍ക്കൊന്നും പ്രസക്തിയില്ല. നിഷ്പക്ഷമതികളെല്ലാം ഈ ചോദ്യങ്ങള്‍ കേട്ട് ലജ്ജിച്ച് തലതാഴ്ത്തിയതും നാം കണ്ടു.ഈ ഉളുപ്പില്ലായ്മ സ്ത്രീകള്‍ക്ക് മുഴുവന്‍ നാണക്കേടാവുകയും ചെയ്തു.
    പണ്ഡിതന്മാരെ താറടിച്ചല്‍ വഴിപിഴച്ചൂപോകുമെന്നതിന് റുമാന ഒരു ദൃഷ്ടാന്തമായി മാറിയിരിക്കുകയാണ്. അന്ധമായ കാന്തപുരം വിരോധം നിങ്ങളെ എവിടെയെത്തിച്ചിരിക്കുന്നു എന്നറിയാന്‍ നിങ്ങളെഴുതിയ ഇരുപത്തിഒന്ന് ചോദ്യങ്ങളും ഒരാവൃത്തികൂടി ഒന്ന് വായിച്ചുനോക്കൂ.

    ഇസ്ലാം അല്ലാഹുവിന്റെ മതമാണ്. അല്ലാഹു അനുവദിച്ചത് ചെയ്യുക. അവന്റെ നിയമങള്‍ അനുസരിക്കുക.അതെന്തുകൊണ്ടെന്ന് ചോദ്യം ചെയ്യാന്‍ നമുക്ക് അര്‍ഹതയില്ല. സൂറത്തുല്‍ ബകറയില്‍ അല്ലാഹുഒരു സംഭവം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു അല്ലാഹു ഒരു പശുവിനെ അറുക്കാന്‍ ഇസ്രായീല്യരോട് പറയുന്ന സംഭവം ഒരു പശുവിനെ അറുത്താല്‍ തീരുന്ന പ്രശ്നമായിരുന്നു. എന്നാല്‍ ഇസ്രായീല്യര്‍ അതിനുയ്യാറാകാതെ അവരുടെ പ്രവാചകനോട് കുറേ ചോദ്യങ്ങള്‍ ചോദിച്ചു. പശുവിന്റെ തരമേത്?നിറമെന്ത്? തുടങ്ങിയ കുറേ ചോദ്യങ്ങള്‍. അവസാനം അവര്‍ക്ക് അങ്ങിനെ ഒരു പശുവിനെ കിട്ടാന്‍ വലിയ ബുദ്ദിമുട്ട് തന്നെ അള്ളാഹുനല്‍കി .
    എല്ലാവരും ചോദ്യങ്ങളെ വിമര്‍ശിക്കുകയല്ലാതെ മറുപടി പറയുന്നില്ല എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നാന്‍ പാടില്ല.ഹാരിസ് മംഗലശ്ശേരി പറഞ്ഞ മറുപടി വിവേകമുള്ളവര്‍ക്ക് മതിയായതാണ് അദ്ദേഹം പറയാതിരുന്നത് അനാവശ്യങ്ങളുമാണ്. പക്ഷേ റുമാനക്കത് പോരല്ലോ അവള്‍ നാളെവീണ്ടും പറയും ‘മുഴുവന്‍ ചോദ്യത്തിനും ഇതുവരേ എനിക്ക് ഉത്തരം കിട്ടിയിട്ടില്ല‘ എന്ന് അതുകൊണ്ട് അവയ്ക്കുള്ള ഉത്തരം വെറും അഞ്ചാം ക്ലാസ് വരേ മാത്രം മദ്രസയില്‍ പോയിട്ടുള്ള ഈ ഞാന്‍ തന്നെ എഴുതാം.
    നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നവരാണെങ്കില്‍ താഴെയുള്ള ഉത്തരങ്ങള്‍ മതിയാകുന്നതാണ്. അല്ലെങ്കില്‍ ഖുര്‍‌ആനും സുന്നത്തും മുഴുവന്‍ നിരത്തിയലും മതിയാവുകയില്ല..
    1) സ്വഭാര്യക്ക് ആര്‍ത്തവമായതിനാല്‍ മറ്റൊരു വിവാഹം കഴിച്ചു, ഇരു വരും ഒരുമിച്ച് / അല്ലെങ്കില്‍ മറ്റൊരു വീട്ടില്‍ താമസിക്കുന്നു.ആദ്യ ഭാര്യ ആര്‍ത്തവം കഴിഞ്ഞ് ശുദ്ധിയായപ്പോള്‍ രണ്ടാം ഭാര്യക്ക് ആര്‍ത്തവം തുടങ്ങി,വീണ്ടും ആദ്യഭാര്യയിലേക്ക്.. മാസം ഒന്ന് / രണ്ട് കഴിഞ്ഞു , ആദ്യ ഭാര്യ ഗര്‍ഭിണിയായി, ഇതിന്നിടക്ക് രണ്ടാം ഭാര്യക്ക് വീണ്ടും ആര്‍ത്തവം തുടങ്ങി, ഗര്‍ഭത്തിന്റെ ആലസ്യം കാരണം ഭര്‍ത്താവിന്ന് ആദ്യഭാര്യയെ സമീപിക്കാനാവുന്നില്ല / അല്ലെങ്കില്‍ അവള്‍ ക്ക് ഗര്‍ഭാവസ്ഥയില്‍ ബന്ധപ്പെടുന്നതിന്ന് താല്പര്യമില്ല, ഈ സന്ദര്‍ഭത്തില്‍ മൂന്നാമത്തെ കല്യാണം കഴിക്കാന്‍ അനുവദിനിയമോ?
    - ഇസ്ലാമിക നിയമപ്രകാരം സമ്പത്തും ഭാര്യമാര്‍ക്കിടയില്‍ നീതിപുലര്‍ത്താന്‍ കഴിയുന്നവനുമായപുരുഷനാണവനെങ്കില്‍ 4 വരേ വിവാഹം കഴിക്കാവുന്നതാണ്.അതിന് ഇങ്ങനെ കുറേ കാരണങ്ങള്‍ വേണമെന്നൊന്നും ഇല്ല.താല്‍പ്പര്യമുണ്ടെങ്കില്‍ ആവാം.(വ്യഭിചരിക്കാന്‍ പാടില്ല.)
    2) കൂടിയ ആര്‍ത്തവകാലമായ പതിനഞ്ച് ദിവസം ക്ഷമിച്ച് കഴിഞ്ഞിരുന്ന ഭര്‍ത്താവ് ഭാര്യയുടെ പ്രസവാനന്തരമുള്ള ശുദ്ധിയുടെ ഇടവേളയില്‍ ക്ഷമിക്കാന്‍ കഴിയില്ലെങ്കില്‍ (നാല്പത് ദിവസം) എന്താണ് ചെയ്യേണ്ടത്?
    - ഇതിനും ഉത്തരം ആദ്യത്തേത് തന്നെ.
    3) ആര്‍ത്തവകാലത്ത് ക്ഷമിക്കാനാകാത്തതിനാല്‍ രണ്ട് കെട്ടിയ ഒരാളുടെ രണ്ട് ഭാര്യമാര്‍ക്കും ഒരുമിച്ച് ആര്‍ത്തവമായാല്‍ എന്താണ് ചെയ്യുക.?
    - ക്ഷമിക്കാന്‍ കഴിയുന്നവന്‍ ക്ഷമിക്കുക അല്ല വേറൊരുത്തിയെ കെട്ടണമെങ്കില്‍ കെട്ടുക.(വ്യഭിചരിക്കാന്‍ പാടില്ല.)
    4) വിദേശയാത്രകളില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യമെങ്കില്‍ ഭഹുഭാര്യത്വമാകാമെന്ന് പറയുന്നു. ഈ അടിസ്ഥാനത്തില്‍ ദീര്‍ഘകാലം ഭാര്യയെ പിരിഞ്ഞിരിക്കുന്ന പ്രവാസം സ്വീകരിച്ചവര്‍ എന്താണ് ചെയ്യേണ്ടത്?.
    -ഭാര്യയെ കൂടെ കൊണ്ടുപോവുക അതിന് പറ്റാത്തവര്‍ ക്ഷമലഭിക്കുന്നില്ലെങ്കില്‍ സൌകര്യമുണ്ടെങ്കില്‍ അവിടെ ഒരുത്തിയെ കെട്ടുക.(എന്ത് കാരണമുണ്ടായാലും വ്യഭിചാരം അനുവദിനീയമല്ല.)

    5) പ്രവാസികളുടെ ഇണകളാകാന്‍ വിധിക്കപ്പെട്ട സ്ത്രീകള്‍ ഇസ്ലാം നിശ്ചയിച്ച മൂന്ന് മാസത്തെ വിരഹ പരുതിക്ക് ശേഷം എന്താണ് ചെയ്യേണ്ടത്?
    -ഭര്‍ത്താവ് മരിച്ചിട്ടുണ്ടെങ്കില്‍ ഇദ്ദക്ക് ശേഷം വേറെ വിവാഹമാകാം. തന്റെയും കുട്ടികളുടെയും ജീവിതവൃത്തിക്ക് വേണ്ടി പോയ ഭര്‍ത്താവാണെങ്കില്‍ ക്ഷമിക്കുക.അല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ല. ഇനി തനിക്ക് ചിലവിന് തരാതിരിക്കുകയോ താനുമായി യാതൊരു ബന്ധവും നിലനിര്‍ത്താതിരിക്കുകയോ ചെയ്താല്‍ ഫസ്‌ഖിനെക്കുറിച്ച് ചിന്തിക്കാം.
    6) വര്‍ഷങ്ങളോളം ശാരീരികമായി തളര്‍ന്ന ഭര്‍ത്താവിനെ പരിപാലിക്കുന്ന ഒരു ഭാര്യക്ക് തന്റെ വികാരപൂര്‍ത്തീകരണത്തിന്ന് ഇസ്ലാം അനുവദിച്ച മാര്‍ഗമെന്താണ്?
    -ഈ കൊച്ചുദുനിയാവ് തീരുംവരേ ക്ഷമിക്കുക.(ഇതിനപ്പുറം ജീവിതമില്ല എന്ന് വിശ്വസിക്കുന്നവരെന്തിനാണ് മതവിധി നോക്കുന്നത്?)

    7) അടിമ(വെപ്പാട്ടി)യായവളെ ഭാര്യയായി സ്വീകരിക്കാമെന്ന് ഖുര്‍‌ആനില്‍ വെക്തമാക്കിയതാണല്ലോ. ഇപ്പോഴും അടിമത്വ സമ്പ്രധായം ഇസ്ലാം അംഗീകരിക്കുന്നുണ്ടോ.ഇല്ലെങ്കില്‍ ആ സൂക്തത്തിന്റെ പശ്ചാത്തലമെന്താണ്?
    -ഇത്തിരിയെങ്കിലും ബുദ്ധിയുണ്ടെങ്കില്‍ ചിന്തിച്ചുകൂടേ അത് അടിമത്വം ഇല്ലാതാക്കാന്‍ ഇസ്ലാംവച്ച മാര്‍ഗ്ഗമാണെന്ന്?

    8) ഭഹുഭാര്യത്വത്തിന്ന് ഇരുപത്തഞ്ചോളം കാരണങ്ങളുണ്ടെന്ന് പറയുന്നു. അതെല്ലാം ഇന്നും നില നില്‍ക്കുന്നതോണോ?
    -അങ്ങിനെ ആരാണ് പറഞ്ഞത്? ഒന്നാമത്തെ ഉത്തരത്തില്‍ പറഞ്ഞ കാരണമേ ഉള്ളൂ.

    9) ആണെങ്കില്‍ ഏതല്ലാം,അല്ലെങ്കില്‍ അവ ഏതെല്ലാം?
    -ഇതിന് മറുപടി ആവശ്യമില്ലല്ലോ?
    10) ഇന്ന് നടക്കുന്ന ത്വലാഖുകള്‍ ഖുര്‍‌ആര്‍ സ്ത്രീക്ക് നല്‍കുന്ന മാന്യത നിലനിര്‍ത്തികൊണ്ട് തന്നെയാണോ?
    -ആര്‍ക്കറിയാം ആളുകള്‍ തോന്നിയപോലെ ചെയ്യുന്നുണ്ടെങ്കില്‍ ഇസ്ലാം എന്തുപിഴച്ചു?
    11) അല്ലെങ്കില്‍ എന്താണ് അതിനായി ചെയ്യേണ്ടത്,
    -നിങ്ങളുടെ ഭര്‍ത്താവ് അങ്ങിനെ ചെയ്യാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ദിക്കുക. എല്ലാ പെണ്ണുങ്ങളും അങ്ങിനെ ചിന്തിക്കുക.
    12) ക്ഷമ , കരുണ , കാരുണ്യം, തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇസ്ലാം എത്രത്തോളം പവിത്രത കല്പിച്ചിട്ടുണ്ട്?
    -അത് മനസ്സിലാക്കാന്‍ ആദ്യം വുളൂ എടുത്ത് ഖുറ്‌ആന്‍ എടുത്ത് പാരാണം ചെയ്യുക. അറബി അറിയില്ലെങ്കില്‍ നല്ല പരിഭാഷവാങ്ങി വായിക്കുക.
    13) ലൈംഗിക വികാരങ്ങളെ ഒതുക്കി നിര്‍ത്തുന്നവരെ കുറിച്ച് ഇസ്ലാം എന്താണ് പറയുന്നത്?
    - ബ്രഹ്മചര്യം ഇസ്ലാം അംഗീകരിക്കുന്നില്ല.
    14) വിവാഹമൂല്യമായ മഹര്‍ കൊടുക്കാനും ഇണയായ സ്ത്രീകളെ സംരക്ഷിക്കാനും ക്കഴിയാത്തവര്‍ക്ക് കരണീയമായിട്ട് എന്താണ് ഇസ്ലാം കല്‍പ്പിച്ചത്?
    -വ്രതം അനുഷ്ടിക്കുക.

    15) വ്യഭിചരിക്കുമെന്ന് ഭയപ്പെട്ടാല്‍ സ്വയം ഭോഗത്തിന്ന് ഇസ്ലാം അനുമതി നല്‍കുന്നുണ്ടോ..?

    - വ്യഭിചാരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലെങ്കില്‍ ആവാം.
    16) മനസ്സിനെയും ശരീരത്തെയും ദുശിപ്പിക്കുന്ന ചിന്തകള്‍ കടന്ന് വരുമ്പോള്‍ ‘ദിക്‌‌റുകളില്‍’ അഭയം തേടാന്‍ ഇസ്ലാം കല്‍പ്പിക്കുന്നുണ്ടോ.?

    -‘അലാ ബിദികി‌രില്ലാഹി തത്‌മ‌ഇന്നല്‍ ഖുലൂബ്‘(അറിയുക അല്ലാഹുവിന്റെ ദിക്രുകള്‍ ഹൃദയങ്ങളെ അടക്കും)‌ ഖുര്‍‌ആന്‍
    17) ഉണ്ടെങ്കില്‍ അന്യസ്ത്രീകളെ കാണുമ്പോള്‍ ഉണ്ടാകുമെന്ന് പറയുന്ന ചീത്തവികാരത്തില്‍ നിന്ന് അഭയം തേടാന്‍ ഈ ദിക്‌റുകള്‍ പര്യാപ്തമാണോ..?
    -ദിഖ്‌റ് ദിഖ്‌റാണെങ്കില്‍ പര്യാപ്തമാണ്.(വെറുതെ നാമം ജപിക്കലാണ് ദിക്‌റ് എന്ന് തെറ്റിദ്ദരിക്കരുത്)


    18) സ്ത്രീകളെ പൊതുവേദിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് കൊണ്ടുള്ള ഗുണമെന്താണ്‍..?
    -ഗുണദോഷങ്ങള്‍ നോക്കേണ്ടതില്ല. അല്ലാഹു വിലക്കിയിട്ടുണ്ടെങ്കില്‍ അത് അനുസരിക്കുക.കാരണം അവന്‍ നമ്മുടെ സൃഷ്ടാവാണ്‍ അവന്റെ സൌകര്യത്തിന്‍ വേണ്ടിയാണ് നമ്മെ സൃഷ്ടിച്ചത്.

    19) ഒരു സ്ത്രീക്ക് പര്‍ദയും മക്കനയും ധരിച്ച് പൊതു സ്റ്റേജില്‍ പ്രസംഗിക്കാന്‍ ഇസ്ലാമില്‍ അനുവാദമുണ്ടോ..?
    -ഇല്ല. അന്ധനായ ഉമ്മുമക്തൂം(റ) യുടെ മുന്നില്‍ നില്‍ക്കുന്നത് പോലും റസൂല്‍ വിലക്കിയിട്ടുണ്ട്.


    20) അന്യ സ്ത്രീ കളോട് സലാം ചൊല്ലാന്‍ പുരുഷന്മാര്‍ക്ക് ഇസ്ലാം അനുമതി നല്‍കുന്നുണ്ടോ..?
    -പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ മദ്‌ഹബുകളെ പിന്‍പറ്റുകയേ മാര്‍ഗ്ഗമുള്ളൂ. ശാഫീ മദ്‌ഹബില്‍ പറ്റില്ല.

    ഇരു പത്തി ഒന്നാമത്തെ ചോദ്യമായി ഇതു കൂടി ചേര്‍ക്കാം,

    ബഹു: കാന്തപുരത്തിന്റെ ‘ആര്‍ത്തവകാലത്ത് സ്ത്രീകളുമായി ബന്ധപ്പെടാന്‍ ഇസ്ലാമില്‍ അനുവദനീയമല്ലാത്തതിനാല്‍ ഭഹു ഭാര്യത്വം അനുവദിക്കാമെന്ന ’ ഫത്‌വ ലോകത്തുള്ള മൊഴുവന്‍ മുസ്ലിംങ്ങള്‍ക്കും കൂടിയുള്ളതാണോ..?
    - ഇതില്‍ ലോകമുസ്‌ലിംകള്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടാകാന്‍ വഴിയില്ല. (ആര്‍ത്തവകാലത്ത് ക്ഷമിക്കാന്‍ കഴിയാത്തവനോട് വ്യഭിചാരം ചെയ്തുകൊള്ളാന്‍ പറയാന്‍ നിര്‍വ്വാഹമില്ലാത്തതിനാല്‍ ബഹുഭാര്യത്വം പ്രശ്നം പരിഹരിക്കുമെങ്കില്‍ അനുവദിനീയമാണ്)

    ആണെങ്കില്‍

    നിങ്ങള്‍ നിങ്ങലുടെ മകളെ / സഹോദരിയെ വിവാഹം കഴിച്ചയക്കുമ്പോള്‍ ‘എന്റെ സഹോദരിക്ക് /മകള്‍ക്ക് ആര്‍ത്തവകാലമായാല്‍ മറ്റൊരു ഭാര്യയെ സ്വീകരിക്കാന്‍ അനുമതി കൊടുക്കുമോ’?.
    അത്രക്കും ക്ഷമയില്ലാത്ത മരുമകനോഅളിയനോആണെങ്കില്‍ അന്ന്യ സ്ത്രീയെ പോയി പ്രാപിക്കുന്നതിനേക്കാള്‍ നല്ലതല്ലെ അവന്‍ മറ്റൊരു സ്ത്രീയെക്കൂടി ഭാര്യയായി സ്വീകരിക്കുന്നത്?

    ഒരുകാരണം കൊണ്ടും വ്യഭിചാരം ഇസ്ലാം അനുവദിക്കുന്നില്ല. അതിലേക്ക് എത്താവുന്ന എല്ലാവഴികളെയും അടയ്ക്കുകയും ചെയ്യുന്നുണ്ട്.( തലമറയ്ക്കാന്‍ പറയുന്നതും അന്ന്യപുരുഷന്മാരുമായി ഇടകലരരുതെന്ന് പറയുന്നതുമെല്ലാം അതുകൊണ്ടാണ്) ഇതെല്ലാം അംഗീകരിക്കുന്നവര്‍ക്ക് മാന്യമായി ജീവിക്കാം.അല്ലാത്തവര്‍ പുരുഷനിലെ മൃഗീയ വികാരങ്ങളെ പ്രലോഭിപ്പിച്ച് പീഠനങ്ങളും മാനഹാനിയും ഏറ്റ് വാങ്ങേണ്ടി വരുന്നു.
    ഓടോ:-
    ചോദ്യം ചോദിച്ചവളുടെ ഉദ്ദേശം ചോദ്യമായിരുന്നില്ല അവഹേളനമായിരുന്നെങ്കില്‍ ഇത് മുഴുവന്‍ വായിച്ച ശേഷവും അവള്‍ പറയും “ഏയ്! ഇതൊന്നും പോരാ എനിക്ക് കാന്തപുരം തന്നെ വന്ന് മറുപടി പറഞ്ഞ് തരണം”

    ReplyDelete
  39. സഹോദരി റുമാന

    ഒരു പണ്ഡിതനെ ഇകള്‍ത്തുക എന്നതിലുപരി ഒരു സമുദായത്തെ മൊത്തത്തില്‍ ആക്ഷേപിക്കുക എന്നതാണു ഈ പോസ്റ്റിലൂടെ ലക്ഷ്യമിടുന്നത്‌ എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. നിങ്ങളുയര്‍ത്തിയ ചോദ്യങ്ങളും അവയ്ക്ക്‌ വ്യക്തമായ മറുപടികളും ( വിശയത്തിലുള്ള സംശയങ്ങള്‍ ദൂരീകരിക്കന്‍ മാത്രം ഉപയുക്തമായത്‌ ) ഇവിടെ ലഭിച്ചു കഴിഞ്ഞു. അപ്പോള്‍ ഉപചോദ്യങ്ങള്‍.. ഇനി അതിനുള്ള ഉത്തരങ്ങള്‍ വന്നാല്‍ വീണ്ടുമുണ്ടാവില്ലേ മറു ചോദ്യങ്ങള്‍. ഇതില്‍ നിന്ന് മനസ്സിലാവുന്നത്‌ . വിഷയത്തില്‍ ഒരു സംശയ നിവാരണമല്ല മറിച്ച്‌ ചില കൈയ്യടികള്‍ നേടുക എന്നതാണു ലക്ഷ്യം എന്നാണ്.

    മണ്ണിനാല്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനു തീയ്യിനാല്‍ സൃഷ്ടിക്കപ്പെട്ട ഞാനെന്തിനു വണങ്ങണം എന്ന യുക്തിവാദമുന്നയിച്ച ശപിക്കപ്പെട്ട ഇബ്‌ ലീസിനും സംഭവിച്ചത്‌ ഇതൊക്കെതന്നെയല്ലേ . ( ഞാന്‍ നിങ്ങളെ ഇബ്‌ ലീസ്‌ എന്ന് വിളിച്ചെന്ന് പറഞ്ഞ്‌ പുതിയ ഒരു പോസ്റ്റിടില്ലെന്ന് കരുതട്ടെ. ) മിണ്ട്യാല്‍ പൊറാട്ടയാണെന്ന് ആരോ പറഞ്ഞ പോലെ കമന്റിട്ടാല്‍ അതിനു പുതിയ ഒരു പോസ്റ്റ്‌ എന്നാണല്ലോ ഇപ്പോഴത്തെ ട്രെന്റ്‌. പേടിച്ചിട്ടല്ല. അല്‍പം ഭയമുള്ളത്‌ കൊണ്ടാ. കാരണം പെണ്ണൊരുമ്പെട്ടാല്‍.. പിന്നെ.. :)


    വീണ്ടു വിചാരത്തോടെ നിങ്ങളുന്നയിച്ച ചോദ്യങ്ങള്‍ ഒരാവര്‍ത്തി വായിക്കുക. അതിനു ലഭിച്ച ഉത്തരങ്ങളും. തെ റി വിളികള്‍ പോസ്റ്റ്‌ ചെയ്യാതിരിക്കുക. എന്താണു സത്യത്തില്‍ നിങ്ങളുടെ ഉദ്ദേശ്യമെന്ന് മനസ്സിലാക്കാന്‍ ചിലപ്പോള്‍ (ചിലപ്പോള്‍ മാത്രം ) ഒരു ബുദ്ധിമുട്ടുണ്ട്‌. ബാക്കിയെല്ലാം സുവ്യക്തം...

    നടക്കട്ടെ ഞാനി വഴി വന്നിട്ടില്ല.

    ആശസകള്‍

    ReplyDelete
  40. ഹാരിസ് മംഗലശ്ശേരിയുടെ മറുപടിക്കെതിരെ മറുചോദ്യമെറിയുന്ന റുമാനയുടെ പരിപാടി കഴിഞ്ഞ പോസ്റ്റില്‍ ഒരു സഹോദരന്‍ പറഞ്ഞ ഉദാഹരണത്തോട് ഉപമിക്കാവുന്നതാണ്

    ‘പുരുഷന്മാരുടെ ഔറത്ത് മുട്ട് പൊക്കിളിനിടയിലാണ്’എന്ന് പറഞ്ഞ ഉസ്താദിനോട് ഒരു കുരുത്തം കെട്ട കുട്ടിയുടെ മറുചോദ്യം
    ‘അപ്പോ ഉസ്താദേ ലിംഗം മുട്ടിന് താഴേക്കും നീണ്ടവന്റെ ഔറത്ത് എവിടം വരേയാണ്?’

    (ഈപറഞ്ഞതിനുള്ള മറുപടി ഒരു ഫത്‌‌വയായി റുമാന പുറപ്പെടുവിച്ചിരുന്നു. കുട്ടികള്‍ കളിക്കുമ്പോള്‍ പറയാറില്ലേ എന്തുകളര്‍? പച്ചകളര്‍ എന്തുപച്ച? ഇലപ്പച്ച എന്തുഇല? മാവിന്റെ ഇല എന്തുമാവ്? ...... അതങ്ങനെ തുടര്‍ന്നുകൊണ്ടേ ഇരിക്കും )

    ReplyDelete
  41. സഹോദരന്‍ ബിജ്‌ലിയുടെ മറുപടി /അഭിപ്രയം ഇല്ലാതാക്കിയതിന്റെ ( ഡിലിറ്റ്‌ ചെയ്തതിന്റെ ) പിന്നിലുള്ള കാരണം കൂടി കൂട്ടിവായിച്ചാല്‍ പെണ്‍ ബുദ്ധിയുടെ കാര്യത്തിനു (വിഷയം അവിടെയുമുണ്ടല്ലോ നമുക്ക്‌ പോസ്റ്റിടാന്‍ ) ഒരു ഉത്തരമാവുമെന്ന് തോന്നുന്നു. വിഷയത്തില്‍ ഒതുങ്ങി നിന്ന് കൊണ്ട്‌ തന്നെ ഉത്തരങ്ങള്‍ നല്‍കിയ ബിജ്‌ ലിയുടെ അഭിപ്രായം ബ്ലോഗര്‍ റുമന എന്ത്‌ കൊണ്ടാണ്‍ നീക്കം ചെയ്തതെന്ന് അറിഞ്ഞാല്‍ കൊള്ളാം. കയ്യബദ്ധമാണോ ? അതോ ഉപ ചോദ്യങ്ങളുണ്ടാക്കാനുള്ള സമയക്കുറവോ ?

    ഇപ്പോള്‍ ഉദ്ധേശ ശുദ്ധിയില്‍ വ്യക്തമായ ധാരണ കൂടി കാര്യങ്ങള്‍ കാര്യകാരണ സഹിതം വിലയിരുത്തുന്നവര്‍ക്ക്‌ മനസിലാക്കാന്‍ കഴിയുമെന്ന് കരുതുന്നു.


    നന്ദി

    ReplyDelete
  42. റുമാന മുന്നോട്ട്‌ വെച്ച ചർച്ച കേമമായി നടക്കുന്നു.അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നു..പക്ഷെ പ്രതികൂലിച്ച്‌ എഴുതിയ പലരും ഒരു വിഭാഗത്തെ ഇതിന്റെ പേരിൽ നാറ്റിക്കാൻ അവരുടെ വിരോധികൾ പ്രതിരോധ വേഷമിട്ട്‌ വന്നതാണോ എന്ന് എനിക്കൊരു ശങ്ക!എന്റെ ഊഹമാണ്‌ അത്‌ ഇനി ചർച്ചയാക്കണ്ട കാരണം ഈ ചർച്ചയിൽ ബഹു ഭാര്യാത്വത്തെ അനുകൂലിക്കുന്നു എന്ന മട്ടിൽ ആരെന്ത്‌ വിളിച്ച്‌ പറഞ്ഞാലും അതൊക്കെ യഥാർത്ഥ വിശ്വാസികളുടെ സംസ്ക്കാരത്തിന്റെ വിലയായി പലരും കാണുന്നു.അതിനാൽ കൈനനയാതെ മീൻ പിടിക്കാൻ ഈ വ്യാജ കുപ്പായക്കാർക്ക്‌ എളുപ്പമാണെന്നാണ്‌ തോന്നുന്നത്‌..അത്കൊണ്ട്‌ അനാ‍ാഗ്യകരമായവ ഒന്നുകിൽ ആദ്യമേ ഒഴിവാക്കുക..അവരുടെ സംസ്ക്കാരം മറ്റുള്ളവർ മനസിലാക്കാൻ അതവിടെ കിടക്കട്ടെ എന്ന റുമാനയുടെ നിരീ‍ീക്ഷണം എനിക്ക്‌ സുഖമായി തോന്നുന്നില്ല..ആ ആളുകൾ മുസ്ലിംകളാണെന്നും അവർ വൃത്തികെട്ട സംസ്ക്കാരമുള്ളവാണെന്നും മാലോകരെ ഐയിക്കുന്നതിൽ മനസുഖം കണ്ടെത്തരുത്‌..അത്‌ കാപഡ്യത്തിന്റെ ലക്ഷണമാണെന്നാണ്‌ ഖുർ.ആൻ പറയുന്നത്‌..ഞാൻ റുമാനയേയോ അത്‌ ഏറ്റ്‌ പിടിച്ചവരേയോ അങ്ങനെ വിളിച്ചതല്ല മറിച്ച്‌ ഈ സ്വഭാവം ശരിയല്ലെന്ന് ഉണർത്തിയതാണ്‌.അതിന്റെ ശരിയായ അർത്ഥത്തിൽ തന്നെ ഏടുക്കുമെന്ന് പ്രത്യാശിക്കട്ടേ..കാരണം ആ വൃത്തികേട്‌ എഴുതുന്നവർ നല്ല ഉദ്ദേശക്കാരല്ല..മുസ്ലിമിനെ കുടുക്കാൻ ബോംബ്‌ സ്ഫോടനം നടത്തി നിരപരാധികളുടെ തലയിൽ കെട്ടി വെക്കുന്ന കാലമാണിത്‌

    ഇനി ഞാൻ വിഷയത്തിലേക്ക്‌ വരട്ടെ.റുമാനയുടെ ശ്രദ്ധയിലേക്കായി ഞാൻ മുമ്പ്‌ ഒരു ചോദ്യമിട്ടിരുന്നു.അതിന്‌ നിങ്ങൾ തന്ന മറുപടി തികച്ചും നിരുത്തരവാദപരമായിരുന്നു..കാരണം നിങ്ങളുടെ പല നിരീക്ഷണങ്ങളും അപക്വമാണെന്ന് നിങ്ങൾക്ക്‌ മനസിലാക്കി തരാനായിരുന്നു ഞാൻ ആ ചോദ്യം ചോദിച്ചത്‌.അതിലെ ചർച്ചകളിലേക്കൊന്നും വരാതെ ഒരു ഒഴുക്കൻ മട്ടിൽ നിങ്ങൾ പറഞ്ഞ മറുപടി നിങ്ങൾക്കെങ്കിലും സമാധാനം തരുന്നതായോ?ഏതെങ്കിലും വഴിയിലൂടെ വരാൻ സാധ്യത്യുള്ള വിഷയങ്ങൾ അതിശയോക്തി കലർത്തി അവതരിപ്പിച്ച്‌ ചർച്ച കൊഴുപ്പിച്ച റുമാനക്ക്‌ എന്റെ ചോദ്യത്തിന്റെ വിശദമായ വശങ്ങൾ കാണാതിരിക്കാൻ എങ്ങനെ കഴിഞ്ഞു?സദുദ്ദേശത്തോടെ വിഷയങ്ങൾ ഉ‍ീത്തിരിയാൻ നടത്തിയ ഒരു ശ്രമമാണു റുമാനയുടേതെങ്കിൽ ഈ ഒഴിഞ്ഞു മാറ്റം ശരിയായില്ല എന്നു പറയാൻ എന്നെ അനുവദിക്കുമല്ലോ.....നിങ്ങളുടെ നീണ്ട ചോദ്യാവലിക്ക്‌ ഒരു മറുപടി തയാറക്കണമെന്നുണ്ട്‌ സമയക്കുറവു കൊണ്ട്‌ സൗകര്യപ്പെടാതതിനാലാണ്‌..പിന്നെ നിങ്ങൾക്ക്‌ കിട്ടിയ ചില മറുപടികളെ നിങ്ങൾ വിശകലനം ചെയ്തത്‌ കൂടി വായിച്ചപ്പോൾ ഉറക്കം നടിച്ച്‌ കിടക്കുകയാണോ നിങ്ങൾ എന്ന് തോന്നുന്നു..എന്റെ കമന്റും നിങ്ങളുടെ മറുപടിയും ഒന്നു കൂടി വിശകലനം ചെയ്യുമല്ലോ..

    ഖുര്‍‌ആനില്‍ പറഞ്ഞ ഭഹുഭാര്യത്വം അനിസ്ലാമികമാണെന്ന വാദം മുസ്ലിം സമുദായത്തില്‍ പെട്ട ആര്‍ക്കുമുണ്ടാകില്ല
    ഇത്‌ റുമാനയുടെ വാക്കുകളാണ്‌.....

    ആ ബഹുഭാര്യത്വത്തിന്‌ വല്ല കാരണവും ഖുർ.ആനിലുണ്ടോ?ഒരു കാരണവും ഇല്ലാതെ തന്നെ നീതിയോടെ ഭാര്യാമാരെ സംരക്ഷിക്കാൻ സാധിക്കുമെന്നുറപ്പുള്ള ഒരു പുരുഷൻ കാന്തപുരം പറഞ്ഞ കാരണമൊന്നുമില്ലാതെ തന്നെ നാല്‌ കെട്ടിയാൽ അത്‌ ഖുർ.ആനിനെതിരാവുമോ?ആകും എന്നാണ്‌ ഉത്തരമെങ്കിൽ അതിന്റെ രേഖയെന്താണ്‌?എതിരാവില്ല എന്നാണ്‌ മറുപടിയെങ്കിൽ ഇങ്ങനെയുള്ള കാരണങ്ങളെ(ആർത്ഥവം പോലെ) മോരിൻ കുടം മറിഞ്ഞത്‌ ചോറ്റിലേക്ക്‌...എന്ന പോലെ കാണേണ്ട വിഷയമല്ലേ ഉള്ളൂ..പിന്നെ ഈ വിലപ്പെട്ട സമയം എന്തിനാണ്‌ തുലക്കുന്നത്‌?റുമാന ഒന്നും അറിയാതെ ചോദ്യം ചോദിച്ചതല്ലെന്ന് വാക്കുകളിൽ നിന്ന് മനസിലായത്‌ കൊണ്ടാണീ മറുചോദ്യം...എന്റെ മറു ചോദ്യം താങ്കൾക്കുള്ള ഉത്തരമാണ്‌.....ഖുർ.ആൻ അംഗീകരിക്കുന്ന ഒരാൾക്ക്‌ ബഹു ഭാര്യത്വം എതിർക്കാനാവില്ലെന്ന് റുമാന തന്നെ പറഞ്ഞത്‌ വെച്ചാണ്‌ എന്റെ ചോദ്യം?എന്ത്‌ കാരണമുണ്ടാകുമ്പോഴാണ്‌ ഒന്നിലധികം വിവാഹത്തിന്‌ അനുവാദമുള്ളത്‌?ഖുർ.ആനിലോ ഹദീസിലോ അങ്ങനെ വല്ല കാരണവും ഉണ്ടോ?ഇല്ലെന്നാണ്‌ ഉത്തരമെങ്കിൽ പിന്നെ എനിക്കൊന്നും പറയേണ്ടി വരില്ല..ഉണ്ടെന്നാണ്‌ പറയുന്നതെങ്കിൽ റുമാന മനസിലാക്കിയ കാരണങ്ങൾ തെളിവ്‌ സഹിതം ഒന്ന് വിശദീകരിക്കണം..(ചോദ്യം ചോദിച്ച തന്നെ മറു ചോദ്യം ചോദിച്ച്‌ കുഴക്കാനല്ല ഞാൻ ഉദ്ദേശിക്കുന്നത്‌..മറിച്ച്‌ വിഷയങ്ങൾ ഒന്നു ഉരിത്തിരിയാനാണ്‌) ആർത്തവം കാരണമെന്ന് പറഞ്ഞ കാന്തപുരത്തെ നമുക്ക്‌ മാറ്റി നിർത്താം..എന്നിട്ട്‌ റുമാന അംഗീകരിക്കുന്ന കാരണങ്ങൾ ഒന്ന് വിവരിക്കാമോ?താങ്കളുടെ 21 ചോദ്യങ്ങൾക്ക്‌ കാന്തപുരമോ അദ്ദേഹത്തെ അനുകൂലിക്കുന്നവരോ ഉത്തരം പറയട്ടെ...എന്റെ ഈ സംശയം ഒന്നു തീർത്തു തരാമോ?ചില കമന്റുകൾക്ക്‌ മുന്നിൽ നിങ്ങൾ കാണിക്കുന്ന സമർത്ഥമായ ഒഴിഞ്ഞു മാറ്റം ഇതിനുണ്ടാവല്ലേ..എന്ന ആഗ്രഹത്തോടെ...muham ,Thu Nov 13, 04:46:00 PM



    അതെ.. കുര്‍‌ആനില്‍ സൂറത്തുന്നിഅ് എന്ന ആദ്ധ്യായത്തിലെ “അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ( മറ്റു ) സ്ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ ( അവര്‍ക്കിടയില്‍ ) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം ( വിവാഹം കഴിക്കുക. ) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ ( ഭാര്യയെപ്പോലെ സ്വീകരിക്കുക. ) നിങ്ങള്‍ അതിരുവിട്ട്‌ പോകാതിരിക്കാന്‍ അതാണ്‌ കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌.“ എന്ന സൂക്തത്തെ അംഗീകരിച്ചാണ് ഇസ്ലാം മതം സ്വീകരിച്ചവര്‍ ബഹു ഭാര്യത്വം അംഗീകരിക്കാം എന്ന് പറയുന്നത്, ഇതില്‍ ഇന്ന് ഇതിന്ന്(അടിമത്വം) കാരണമാകുന്ന പശ്ചാത്തലം നില നില്‍ക്കുന്നുണ്ടോ എന്ന് ഞാന്‍ ചോദിച്ച ചോദ്യങ്ങളിലൊന്നാണ്.
    ഇല്ല എന്നാണ് എന്റെ പക്ഷം,
    മൂകളില്‍ പറഞ്ഞ സൂകതത്തില്‍ പറഞ്ഞ (അനാഥ)പശ്ചാത്തലം രാജ്യത്തുണ്ടെങ്കില്‍ അനുവദിനീയമാണ് എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.. എന്നാല്‍ തന്നെ നീതി പാലിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം അയാല്‍ക്ക് ഉണ്ടായിരിക്കുകയും വേണം, ഇത് എത്രത്തോളം കഴിയുമെന്ന് പരിശോധിക്കേണ്ടതാണ്,

    Thu Nov 13, 05:11:00 PM

    ReplyDelete
  43. റുമാനാ,
    ഒട്ടും ക്ഷമയില്ലാത്ത വർഗ്ഗമാണ്, എ.പി. വിഭാഗമെന്നും, അല്ലാഹുവിനെയും നബിയെയും കുറ്റം‌പറഞാൽ പോലും, ഈ വിഭാഗം കമാന്നൊരക്ഷരം മിണ്ടില്ലെന്നും, പക്ഷെ ഉസ്താദിനെതിരെ വിരൽ ചൂണ്ടിയാൽ, ആ വിരൽ മുറിച്ച് കളയണമെന്നും വാശിപിടിക്കുന്ന, ഈ വിഭാഗം, ഇതോക്കെ പറഞില്ലെങ്കിലെ അൽഭുതമുള്ളൂ.

    മാന്യമായി ഉത്തരം പറയുവാൻ ഇവർക്കറിയില്ല. സ്ത്രീകൾ പള്ളിയിൽ കയറരുതെന്ന് പറയുന്നവർ, സ്വകാര്യമായി സ്ത്രികൾക്ക് സ്വലത്ത് മജ്‌ലിസ് സംഘടിപ്പിക്കുന്നു.

    പറഞ്ഞത് അബന്ധമാണെന്ന് തുറന്ന് സമ്മതിക്കാനുള്ള സന്മനസ് ഇവർക്കുണ്ടായാലെ അൽഭുതമുള്ളൂ.

    ReplyDelete
  44. ബിജ്‌ലി ചാലാട് പറഞ്ഞ മറുപടി പോരാത്തവര്‍ രണ്ട് വിഭാഗമാണെന്ന് മനസ്സിലായി
    1) ‘സംഗതി യൊക്കെ ശരിയാണ് പക്ഷെ കാന്തപുരം പറഞ്ഞത് കൊണ്ട് അത് ശരിയായില്ല’
    എന്ന് കരുതുന്ന കാന്ധപുരം വിരോധം തലക്ക് പിടിച്ചഅന്ധന്മാര്‍...
    2)എന്തുതന്നെ പറഞ്ഞാലും അംഗീകരിക്കാന്‍പറ്റാത്ത കപടവിശ്വാസികള്‍ (ഞാന്‍ വിശ്വസിച്ചവളാണെന്ന് പറയുകയും വിശ്വാസം മനസ്സിലില്ലാതിരിക്കുകയും ചെയ്യുന്നവരെ ഖുര്‍‌ആന്‍ വിളിച്ചത് മുനാഫിഖ് എന്നാണല്ലോ

    ഇനിയൊരു വിഭാഗം കൂടി വരാന്‍ ഇടയുണ്ട് യുക്തിയുടെ ഹോള്‍ സെയിലുകാരാണെന്ന് നടിക്കുന്ന യുക്തിയില്ലാത്ത മന്ദബുദ്ദികള്‍
    എല്ലാവരും വരട്ടെ എന്നാല്‍ എല്ലാത്തിനേയും നമുക്കൊരു കയറില്‍ കെട്ടാമല്ലോ!
    പിന്നേ ബിജ്‌ലിക്കാ ഇതിനൊന്നും ഉത്തരം എഴുതേണ്ടതില്ലായിരുന്നു. രാജ്മോഹനെന്ന പേരില്‍ കമന്റെഴുതിയ ആള്‍ പറഞ്ഞതിലും താഴ്ന്നതേ ഇവള്‍ അര്‍ഹിക്കുന്നുള്ളൂ.

    ReplyDelete
  45. അഫ്‌സൽ,

    കാന്തപുരം പറഞത്‌കൊണ്ട് മാത്രം ശരിയാണെന്ന് വിശ്വസിക്കുന്ന വിഡ്ഡികൾ എത് വിഭാഗത്തിൽ പെടും.

    ReplyDelete
  46. റിയല്‍ സുന്നീ...
    കാന്തപുരം പറഞ്ഞത് കൊണ്ട് മാത്രം ഒരു ശരി ശരിയല്ല എന്ന് കരുതുന്ന നിന്റെ വിഭാഗത്തില്‍

    ReplyDelete
  47. അഫ്‌സൽ,
    അപ്പോ കാന്തപുരം മാത്രമാണോ യതാർഥ മുസൽമാൻ?. ഖുർ‌ആനും സുന്നത്തും പിൻ‌തുടരുന്നവർ, പക്ഷെ എന്ത്‌കൊണ്ട് ഒന്നിലോതുങ്ങി. ഇനി അശുദ്ധി ഇല്ലാത്തവരാവുമോ അവർ. (അതോ, നടുവിനിട്ട് ചിരവകൊണ്ട് താങ്ങും എന്ന തിരിച്ചറിവോ?)

    ReplyDelete
  48. അഫ്‌സൽ,
    നിന്റെ ഭാര്യയും, പെങ്ങളും ഉമ്മയും അശുദ്ധികളാവാറുണ്ടോ?. ഉണ്ടെങ്കിൽ, നീ /ഉപ്പ/അളിയൻ എത്ര വിവാഹം ചെയ്തു?. നേതാവിനെ പിൻപറ്റണം.

    ReplyDelete
  49. റിയല്‍ സുന്നീ...
    അങ്ങനെ ആരെങ്കിലും പറഞ്ഞോ? ഏതെങ്കിലും വാക്കില്‍നിന്നങ്ങിനെ അര്‍ത്ഥം ഊഹിക്കാമോ? കാന്തപുരം വിരോധം തലച്ചോറിനെ ബാധിച്ചിട്ടുണ്ടെങ്കില്‍ ചികിത്സിച്ചാല്‍ മാറില്ലമോനേ.. റിയലല്ലാത്തതിന്റെ മേലെ റിയല്‍ എന്നെഴുതുന്ന കുന്നംകുളം മെയ്‌ഡേ....

    ReplyDelete
  50. കാന്തപുരം പറഞ്ഞത് നിന്റെ ഉപ്പയെപ്പോലുള്ള ക്ഷമയില്ലാത്തവരുടെ കാര്യമാണെടാ

    ReplyDelete
  51. അഫ്‌സൽ,
    വിശുദ്ധ ഗ്രന്ഥത്തിലും ഹദീസിലും ഇല്ലാത്തത് പറയുന്നവരെ എന്ത് ചെയ്യണം?. അവരേത് മെയ്ഡ്?.

    ReplyDelete
  52. ബഷീര്‍ വെള്ളറക്കാട്‌ /

    ഞാന്‍ ഇതുവരെ എന്റെ ബ്ലോഗില്‍ കാന്തപുരത്തെ ഇകഴ്ത്തി എഴുതിയിട്ടില്ല. അദ്ദേഹം സ്ത്രീകളുമായി ബന്ധപ്പെട്ട് പറഞ്ഞ ഒന്ന് രണ്ട് അഭിപ്രായത്തെയാണ് ഞാന്‍ വിമര്‍ഷിച്ചത്.ഒരു സ്ത്രീ എന്ന നിലക്ക് എനിക്ക് ചോദിക്കാനുള്ളത് ഞാന്‍ ചോദിച്ചെന്ന് മാത്രം.അതിനപ്പുറം വ്യഖ്യാനിക്കേണ്ടതില്ല.

    സ്വയം നിര്‍മിച്ച മതില്‍കെട്ടിനുള്ളിലിരുന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരു പക്ഷെ അങ്ങിനെ തോന്നുന്നുണ്ടാവാം.

    [സഹോദരന്‍ ബിജ്‌ലിയുടെ മറുപടി /അഭിപ്രയം ഇല്ലാതാക്കിയതിന്റെ ( ഡിലിറ്റ്‌ ചെയ്തതിന്റെ ) പിന്നിലുള്ള കാരണം ]വേണ്ടിവന്നാല്‍ പബ്ലിഷ് ചെയ്യും, .അത് വരെ ക്ഷമീക്കുക.

    ചിലകാരണങ്ങള്‍ ഞാന്‍ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്, ഹാരിസ്സ് മംഗലശ്ശേരിക്കുള്ള മറുപടിയില്‍.
    പിന്നെ..

    [സത്യത്തില്‍ നിങ്ങളുടെ ഉദ്ദേശ്യമെന്ന് മനസ്സിലാക്കാന്‍ ചിലപ്പോള്‍ (ചിലപ്പോള്‍ മാത്രം ) ഒരു ബുദ്ധിമുട്ടുണ്ട്‌. ]

    അലപദിവസ്സം കൂടി കാത്തിരിക്കൂ അപ്പോള്‍ മനസ്സിലാക്കാം.

    ----

    ബാക്കിയുള്ളകമന്റുകളൊക്കെ ആവര്‍ത്തനമായതിനാല്‍ തല്‍കാലം നിര്‍ത്തുന്നു.
    സഭ്യതക്ക് നിരക്കാത്ത ച്ചില കമന്റുകള്‍ muham പറഞ്ഞത് പോലെ നീക്കംചെയ്തിരിക്കുന്നു.‍

    Real Sunni ക്ക് നന്ദി.

    ReplyDelete
  53. അതാരാ പറഞ്ഞത് എന്നുകൂടെ പറയെടോ
    എന്താണെന്നും

    ReplyDelete
  54. അഫ്‌സൽ,
    ബഹുഭാര്യത്വം അംഗീകരിക്കുന്നു, പക്ഷെ, നിങ്ങളുടെ ഉസ്താദിന്റെ അഡീഷണൽ ഒപ്‌ഷൻ, അംഗീകരിക്കാൻ പ്രയാസമുണ്ട്. അതല്ലാതെ തന്നെ ഇഷ്ടം പോലെ ഒപ്‌ഷനുണ്ടല്ലോ അല്ലെ.

    എന്തിനാ‍ഷ്ടാ ചൂടാവണെ. ഞാൻ എന്തെങ്കിലും സത്യം ചോദിച്ചെങ്കിൽ ക്ഷമിക്ക്.

    ഒരു ചോദ്യം കൂടി.
    ഉസ്താദ് പറഞ്ഞ, അവസാന കാര്യത്തിന്, തെളിവായി എന്തെങ്കിലും ഒരു രേഖയുണ്ടോ? കിത്താബിലോ, ഹദീസിലോ, സഹീഹ് ആയത് വേണമെന്നില്ല. (ഏന്തെങ്കിലും...)

    ReplyDelete
  55. അതിന് തെളിവുണ്ടോ എന്നറിയാന്‍ റിയല്‍ സുന്നിയല്ലേ നിങ്ങളുടെ പണ്ഡിതന്മാരോട് തന്നെ ചോദിച്ച് നോക്കൂ...
    ഇല്ല എന്ന് അവര്‍ പറയട്ടെ!

    ReplyDelete
  56. ചില നല്ല സുഹൃത്തുക്കളുടെ അഭിപ്രായം മാനിച്ച് ഈ ചീദ്യേത്തരം നീട്ടിക്കൊണ്ട് പോകുന്നില്ല.

    അത് കൊണ്ട് ഞാന്‍ നേരത്തെ പറഞ്ഞപോലെ ഈ ചര്‍ച്ച ഇനി മറ്റൊരു പേജില്‍ തുടരുന്നുമില്ല.

    എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെടുത്തി ഒരു ലേഖനവും കൂടി എഴുതാന്‍ എന്നെ അനുവധിക്കണം, എന്നാലെ ഈ ചര്‍ച്ച ഞാന്‍ വിചാരിച്ചപോലെ പൂര്‍ണതയിലെത്തിക്കാന്‍ എനിക്കാവൂ.

    തീര്‍ച്ചയായും ഇരു സുന്നികളെയും മറ്റ് വിഭാഗങ്ങളെയും അവഹേളിക്കാന്‍ ഉദ്ദേഷിച്ചല്ല ആ പോസ്റ്റെന്ന് ആദ്യമെ പറയട്ടെ...

    നാം അറിഞ്ഞോ അറിയാതെയോ നമുക്കിടയില്‍ സ്ഥാനം കൊടുത്ത ‘ചിലര്‍’എന്ന് പറയുന്ന ക്ഷമാശീലരല്ലാത്ത ഒരു വിഭാഗാത്തെ കുറിച്ച്..


    ഇതൊരു പിന്മാറ്റമായി ആരും കാണേണ്ടതില്ല. ഇടക്കിടെ കാന്തപുരത്തെ ആ‍ക്ഷേപിക്കുന്നു എന്ന ആരോപണവും ചേരി തിരിഞ്ഞുള്ള പോരാട്ടവും ഒഴിവാക്കുക എന്ന ഒറ്റലക്ഷ്യം മാത്രം

    എല്ലാവിഭാഗവും സഹകരിക്കുമെന്ന വിശ്വാസത്തോടെ...

    അടുത്ത ലേഖനം തയ്യാറാകുന്നത് വരെ... എല്ലാ വായനക്കാര്‍ക്ക്കും കമന്റെഴുതിയവര്ര്ക്കും നന്ദി... നംസ്കാരം.

    , അവസാനമായി ഇതുകൂടി പറയട്ടെ.... ഞാന്‍ കാന്തപുരത്തിന്റെ ‘സ്ത്രീകള്‍ക്ക് ആര്‍ത്തവകാലമായാല്‍ വികാരശമനത്തിനായി ബഹുഭാര്യത്വമാകാമെന്ന’പ്രസ്ഥാവനയെ സ്വാഗതം ചെയ്യുന്നു. ബാക്കി ഇന്‍ഷാ അള്ളാ അടുത്ത ലേഖനത്തിലൂടെ..,

    ReplyDelete
  57. അടുത്ത ലേഖനം പബ്ലിഷ് ചെയ്യുന്നത് വരെ... കമന്റുകള്‍ നിയന്ത്രിച്ചിരിക്കുന്നു. ക്ഷമിക്കണം.

    ReplyDelete
  58. 15) വ്യഭിചരിക്കുമെന്ന് ഭയപ്പെട്ടാല്‍ സ്വയം ഭോഗത്തിന്ന് ഇസ്ലാം അനുമതി നല്‍കുന്നുണ്ടോ..?

    ഈ ചോദ്യത്തെ ചൊല്ലി റുമാനയെ ചിലര്‍ അധിക്ഷേപിക്കുന്നതു കണ്ടു.

    ഇതാ ഇമ്മിണി വല്യ ഒരാളില്‍ നിന്നും ഇതിനെക്കുറിച്ച്‌ ആധികാരികമായി...

    ReplyDelete
  59. Aakash ::നന്ദി..

    15) വ്യഭിചരിക്കുമെന്ന് ഭയപ്പെട്ടാല്‍ സ്വയം ഭോഗത്തിന്ന് ഇസ്ലാം അനുമതി നല്‍കുന്നുണ്ടോ..?

    - വ്യഭിചാരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലെങ്കില്‍ ആവാം.[bijli]

    അധിക്ഷേപിച്ചവര്‍ തന്നെ ഉത്തരം കണ്ടെത്തീയിരിക്കൂന്നു.

    അപ്പോള്‍ പറഞ്ഞത് കാര്യമാക്കണ്ട, അര തേങ്ങാമുറി ഒന്നിനും തികയൂ‍ലാ‍ന്ന് കേട്ടിട്ടില്ലെ...ശുണ്ഠിയില്‍ പറ്റിപ്പോയതാണ്,, ക്ഷമിക്കുക.

    ReplyDelete
  60. റുമാന,

    ലിങ്ക് ശരിയായി വന്നില്ല.
    ഇവിടെ നോക്കൂ

    http://mahmood.tv/2007/02/16/qaradawis-advice-to-women-stop-wanking/

    ഈ ലിങ്ക് നല്കിയത് മറ്റു ചില കാര്യങ്ങള്‍ കൂടി വ്യക്തമാക്കാനാണ്.

    1) ഇസ്ലാമിക ലോകത്തെ ഖര്‍ദാവിയുടെ സ്ഥാനം കാന്തപുരത്തെക്കാളും വളരെ മുന്നിലാണ്. (ഈയിടെ ഒരു മലയാളം ബ്ലോഗും കണ്ടു)

    2) അധികാര സ്ഥാനത്തുള്ളവര്‍ (ഇനിയും ഇതു പോലെ എത്രയോ വീഡിയോ...) എല്ലാവരും ഒരു പോലെ ഒരു തെറ്റിധാരണയുടെ പുറത്തു പറയുകയാണെന്ന് വിശ്വസിക്കാന്‍ പ്രയാസം..

    3) യു ട്യൂബ് ലിങ്ക് നല്‍കാതെ ഒരു അറബ് വംശജന്റെ ബ്ലോഗില്‍ ഇതിനെ കുറിച്ചു നടന്ന സംവാദം നല്കിയത് തലയില്‍ ആള്‍താമസമുള്ളവര്‍ എങ്ങനെ ഇത്തരം കാര്യങ്ങളെ വിലയിരുത്തുന്നു എന്ന് ഇവിടെ കയറു പൊട്ടിക്കുന്നവര്‍ക്കു മനസിലാവാന്‍ കൂടിയാണ്.

    കാലത്തിനു ചേരുന്ന വിധം മാറ്റം സംഭവിക്കണം. അല്ലെങ്കില്‍ നമുക്കു സതി വേണം എന്ന് നിര്‍ബന്ധം പിടിക്കാം...

    ReplyDelete
  61. ചർച്ച തൽക്കാലം നിർതുന്നതാണ് നല്ലത്, കാരണം ചൂരുക്കം ചിലർ മാത്രമെ ചൊദ്യത്തിന്റെ പ്രസക്തി മനസ്സിലാക്കി പ്രതികരിക്കുന്നുള്ളൂ. പലരും ചർച്ചയുദെ ദിശ തിരിച്ച് വിടാൻ ശ്രമിക്കുന്നു.
    നന്ദി റുമാന, ബിജിലി, ബഷീറ്, ബീരാൻ കുട്ടി,....

    ReplyDelete
  62. താന്കള്‍ ഉത്തരം കിട്ടാന്‍ വേണ്ടിയാണ് ഈ ചോദ്യങ്ങള്‍ ഇവിടെ നിരത്തിയതെന്കില്‍, അതിന് ആധികാരികമായ ഉത്തരങ്ങള്‍ bijili തന്നു കഴിഞ്ഞു ...അതുകൊണ്ട് ഇനി ഇതിനെപ്പറ്റി മിണ്ടാതിരിക്കുന്നത് തന്നെയാണ് നല്ലത്...അതല്ല, വെറുമൊരു വിവാദം മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍, ഇനിയും ഒരുപാടൊരുപാട് നീട്ടികൊണ്ട് പോകാം...

    ReplyDelete
  63. Haris Mangalassery ,

    ചോദ്യം ചോദിക്കുന്നതും അതിന്ന് ഉത്തരം തരുന്നതും വീണ്ടും ചോദ്യങ്ങള് ചോദിക്കുന്നതുമെല്ലാം കാര്യങ്ങള് കൂടുതല് വെക്തമാകാന് ഉപകരിക്കും എന്നാണ് ഞാന് മനസ്സിലാക്കുന്നത്.

    അത് കൊണ്ട് ഇത് വായിക്കുന്ന ആരും ഈ ചോദ്യങ്ങള് ഒരു സമുദായത്തെയോ വിഭാഗത്തെയോ ഇകഴ്ത്താനായിരുന്നു എന്ന് ധരിക്കുന്നതില് അര്‍ത്ഥമില്ല. നാം ജീവിക്കുന്നത് ഉയര്‍ന്ന നിലാവരമുള്ള ഒരു സമൂഹത്തിലാണ് , അവിടെ കിട്ടിയ ഉത്തരം കൊണ്ട് തൃപ്തിപ്പെടുക എന്നത് അംഗീകരിക്കാനെ ആവില്ല.അങ്ങിനെ അവസാനിക്കുമായിരുന്നെങ്കില്‍ നമ്മുടെ സമുദായത്തില്‍ ഇന്ന് വിഭാഗീയതയുടെ അംശം പോലും കാണുമായിരുന്നില്ല. എല്ലാവിഭാഗക്കാരും പരസ്പരം ചോദ്യങ്ങളുന്നയിച്ച്കൊണ്ടിരിക്കുന്നത് തുടര്‍ന്ന് കൊണ്ടെയിരിക്കുകയാണല്ലോ.. എനിക്ക് മാത്രം എന്തിനാണ് ചോദിക്കാനുള്ള അവസരം നിശേധിക്കുന്നത് എന്ന് മനസ്സിലാവൂന്നില്ല. സഹോദര്‍മാര്‍ സത്യപാത അന്വേഷിക്കുന്നവരെ നിരുത്സാഹപ്പെടുത്തരുത് എന്നൊരു അപേക്ഷയുണ്ട്. കാരണം ഞാ‍ന്‍ മുമ്പ് വെക്തമാക്കിയതാണല്ലോ.. ഇതര മത്സ്ഥരും ഈ ചോദ്യമുന്നയിക്കുന്നുണ്ട് , ഇതില്‍ നാല് ചോദ്യങ്ങള്‍ എന്റെ അന്യമതസ്ഥരായ സഹപാഠികളുടെതായിരുന്നു. സഹകരിക്കണമെന്ന് വിനയപൂര്‍വ്വം വീണ്ടും വീണ്ടും അപേക്ഷിക്കുകയാണ്.
    പ്രകോപന്അമുണ്ടാക്കുന്ന ഒരു കമന്റുകളും ഇനി പ്രസിദ്ധീകരിക്കില്ല എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു.
    എല്ലാവര്‍ക്കും നന്മകള് നേര്‍ന്നുകൊണ്ട് ..

    ReplyDelete
  64. ഇങ്ങിനെ ബാക്കിയുള്ളവരുടെ കമന്റുകള്‍ തടഞ്ഞ് വെച്ച് ചിലരുടെ മാത്രം കമന്റുകള്‍ അനുവദിക്കുന്നത് മുഖം രക്ഷിക്കുവാനുള്‍ല റുമാനയുടെ അവസാനത്തെ അടവായിരിക്കും . എല്ലാം നിര്‍ത്തി എന്ന് പറഞ്ഞിട്ടും ആകാശ്എന്ന അപരന് കമന്റനുവദിച്ചതില്‍ നിന്നും മനസ്സിലാകുന്നത് റുമാനക്കും ഈആകാശ് എന്ന അപരനും ഒരേ ലക്ഷ്യമാണെന്നാണ്. ആകാശ് പുതിയ ഇറക്കുമതിയൊന്നുമല്ല അത് നമ്മുടെ ശാസ്ത്രസാഹിത്യകാരന്‍ ഒടിമറഞ്ഞുവന്നതാണ്.അങ്ങോര്‍ മറ്റൊരു സന്ദര്‍ഭത്തില്‍ ഇത് ഉപയോഗിച്ചിട്ടുണ്ട്.
    റുമാനക്ക് മുഖം രക്ഷിക്കാന്‍ ഇതൊരു കച്ചിത്തുമ്പ് പോലുമല്ല. ബിജ്‌ലി പറഞ്ഞ - വ്യഭിചാരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലെങ്കില്‍ ആവാം.എന്നതില്‍ നിന്ന് തന്നെ വ്യക്തമാണ് എന്ത് തന്നെ വന്നാലും വ്യഭിചാരം അനുവദിനീയമല്ല എന്നത്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ വിശ്വാസം തന്നെ വ്യഭിചാരത്തില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമാണ്.

    ReplyDelete
  65. റഫീക്ക് കിഴാറ്റൂര്‍ ,
    നന്ദി....

    afsal,
    താങ്കള്‍ പറഞ്ഞപോലെ മുഖം രക്ഷിച്ച് ഒളിച്ചോടാന്മാത്രം പക്വമായ കമന്റുകളാണ് നിങ്ങളില്‍‘ചിലരി’ല്‍ നിന്നൊക്കെകിട്ടിയെതെന്നെനിക്കഭിപ്രായമില്ല.

    മുസ്ലിം സംസ്കാരത്തിന്ന് അനുയോജ്യമായ രീതിയിലല്ലാത്ത കമന്റുകള്‍ നിയന്ത്രിക്കുക എന്ന ഒരറ്റ ലക്ഷ്യം മാത്രമാണ് അതിന്ന് പിന്നില്‍,bijili എന്ന സുഹൃത്തിന്റെ കമന്റ് തടയാന്‍ വെക്തമായ കാരണങ്ങളുണ്ട്,നിങ്ങള്‍ക്ക് അദ്ദേഹം മാതൃകാ ഇസ്ലാമിയായിരിക്കും, എന്നെ സംബന്ധിച്ചിടത്തോളം അങ്ങിനെ ആകണമെന്നില്ലല്ലോ.അത് അദ്ദേഹത്തിന്റെ പ്രൊഫൈല്‍ സന്ദര്‍ശിച്ചാല്‍ മനസ്സിലാക്കാവുന്നതെയുള്ളൂ. ഇസ്ലാം വിശാല മനസ്കരുടെ മതമാണ് അല്ലാതെ ‘ചിലര്‍’ചിന്തിക്കുന്നപോലെ ഇടുങ്ങിയ മനസ്സിന്നുടമകളുടെതല്ല .

    പിന്നെ ഒടിഞ്ഞതും മുറിഞ്ഞതുമായ പലപ്രൊഫൈലുകളില്‍ നിന്നും അഭിപ്രായം ഇവിടെ വരുന്നുണ്ട്.അതൊന്നുമല്ലല്ലോ എന്റെ വിഷയം.

    എന്റെ വിഷയം സ്ത്രീകളുമായി ബന്ധപ്പെട്ടതാണ്, ബഹു ഭാര്യത്വത്തിന്റെ കാരണങ്ങളില്‍ ഇന്നേവരെ കേള്‍ക്കാത്ത പുതിയതൊന്ന് കൂട്ടിച്ചേര്‍ത്തതിന്റെ അടിസ്ഥാനത്തില്‍ മാത്രമായി ഉണ്ടായ സ്വാഭാവിക പ്രതികരണം എന്നെ അതിന്ന് പറയാനാവൂ.

    ReplyDelete
  66. Rumana Paranhath "അവസാനമായി ഇതുകൂടി പറയട്ടെ.... ഞാന്‍ കാന്തപുരത്തിന്റെ ‘സ്ത്രീകള്‍ക്ക് ആര്‍ത്തവകാലമായാല്‍ വികാരശമനത്തിനായി ബഹുഭാര്യത്വമാകാമെന്ന’പ്രസ്ഥാവനയെ സ്വാഗതം ചെയ്യുന്നു. ബാക്കി ഇന്‍ഷാ അള്ളാ അടുത്ത ലേഖനത്തിലൂടെ..,"

    enthaanu ithu, manassilaayilla

    ReplyDelete
  67. കബീര് ,

    അതറിയാന്‍ അടുത്തലേഖനം വരെ കാത്തിരിക്കുകയെ നിര്‍വാഹമുള്ളൂ..

    ഈ വിഷയത്തില്‍ ആകാംക്ഷ വായനക്കാര്‍ക്കുള്ളതായിരിക്കട്ടെ..

    ബഷീര്‍ വെള്ളറക്കാട്‌ ,

    കമന്റ് ഇപ്പോഴും എന്റെ നിയന്ത്രണത്തില്‍ തന്നെയാണ്,അത് കൊണ്ടാണല്ലോ താങ്കളുടെ അവസാ‍ാനമ്ം വന്ന ക്കമന്റിന്ന് അനുമതി തരാത്തത്, പിന്നെ കമന്റ് ന്നിയന്ത്രിക്കുന്നതിന്റെ മുമ്പുള്ള താങ്കള്‍ സൂചിപ്പിച്ച കാന്തപുരം മൂസ്ലിമാണോ‍ എന്ന കമന്റിന്ന് എന്റെ മറുപടിയും കൊടുത്തിട്ടുണ്ട്, പിന്നെ താങ്കള്‍ ആരാദ്യനായി കണക്കാക്കുന്ന bijli യെ മാന്യനായോ ആരാദ്യനായോ ഞാന്‍ കണക്കാക്കുന്നില്ല. ആതിന്റെ കാരണം അടുത്തപ്പോസ്റ്റില്‍ മനസ്സിലാക്കാം,അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഉത്തരങ്ങള്‍ സ്വീകാര്യവുമല്ല.പ്രകോപനങ്ങളില്ലാതെ ക്ഷമയോടെ മാന്യമായി അഭിപ്രായം പറയുകയും ഉത്തരങ്ങള്‍ നല്‍കുകയും ചെയ്യുകാ എന്നതാണ് ഒരു മുസ്ലിമിന്റെ കടമ,ഒരു മുസ്ലിമിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച്കൊണ്ട് നിങ്ങളില്‍ പെട്ട ഒരു സഹോദരന്‍ ആകടമ ഭംഗിയായി നിറവേറ്റിയിരിക്കുന്നു. ഞാന്‍ അത് അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതു മായി ബന്ധപ്പെട്ട് ചില സംശയങ്ങള്‍കൂടി ബാക്കിയുണ്ട്,അത് പൂര്‍ത്തികരിക്കാന്‍ മാന്യമായ സഹകരണമാണ് ഞാന്‍ നിങ്ങളിലൂടെ പ്രതീക്ഷിക്കുന്നത്.

    മറ്റൊരു കാര്യം കൂടി ഞാന്‍ കാന്തപുരത്തിന്റെ സ്ത്രീകളുടെ ആര്‍ത്തവുമായി ബന്ധപ്പെട്ട പ്രസ്ഥവനയില്‍ പ്രതിഷേധിച്ച് അവസാനിപ്പിക്കണമെന്ന് കരുതിയതായിരുന്നു.പക്ഷെ നിങ്ങളുടെ മാതൃകാ പുരുഷന്റെ(bijli) പ്രൊഫൈല്‍ ശ്രദ്ധയില്‍ പെട്ടപ്പോഴാണ് നിങ്ങളുടെ വിഭാഗത്തില്‍ ഇങ്ങിനെയും ചിലരുണ്ടെന്ന് മനസ്സിലായത്.ക്ഷമയില്ലാത്ത ഈ ‘ചിലര്‍’ആണ് സാത്യത്തില്‍ മുസ്ലിം സമുദായത്തെ ശിഥിലംമാക്കിക്കൊണ്ടിരിക്കുന്നത് .ഇത്തിക്കണ്ണിപോലെ മുസ്ലിം സമുദായത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഇക്കൂട്ടര്‍ എല്ലാവിഭാഗങ്ങളിലുമുണ്ട് എന്നതാണ്‌ നാം ഒരിക്കലും യോജിപ്പീന്റെ,ഒരുമയുടെ പാതയിലേക്ക് വരാന്‍ കഴിയാ‍ാതെ വീര്‍പ്പ്മുട്ടൂന്നത് എന്ന് പറഞ്ഞതില്‍ അങ്ങെന്നോട് ക്ഷമിക്കണം.

    --------
    {ഈ കമന്റിനു ശേഷം വീണ്ടും റുമാന കമന്റുകള്‍ പോസ്റ്റ്‌ ചെയ്തത്‌ ശരിയാണോ ? കൗണ്ടര്‍ ആര്‍ഗ്യൂമെന്റുകള്‍ വരുമ്പോള്‍ ബ്ലോഗ്‌ പൂറ്റിയെന്ന് അറിയിപ്പ്‌ നല്‍കുകയും വീണ്ടും ചില അനുകൂല (റുമാനയ്ക്ക്‌ ) കമന്റുകള്‍ വരുമ്പോള്‍ കട തുറന്നിടുക.}

    ഇത് അങ്ങയുടെ ആരോപണമാണ്.. ഞാന്‍ കമന്റുകള്‍ നിയന്ത്രിച്ചു എന്നെ പറഞ്ഞിട്ടുള്ളൂ. അതിന്നര്‍ത്ഥം കമന്റുകള്‍ പാടെ ഒഴിവാക്കി എന്നല്ല.

    afsal എന്ന ഒരു സഹോദരനും Real Sunni എന്ന ഒരു സഹോദരനും തമ്മില്‍ നടന്ന സംവാദം അതിരുകടന്നപ്പോഴാണ് ഞാന്‍ ക്കമന്റുകള്‍ നിയന്ത്രിച്ചത്, രണ്ടും നമ്മുടെ സമുദായക്കാര്‍, ആര്‍ക്ക് വേണ്ടി ഈ പോര്‍വിളി?(ഇവരുടെ ആ‍റോളം കമന്റുകള്‍ എനിക്ക് ഡീലീറ്റ് ചെയ്യേണ്ടി വന്നു) ഒരു സാമുദായം പരസ്പരം കടിച്ച് കീറുന്നത് കാണാന്‍ എനിക്ക് താല്പാര്യമില്ല. സംവാദ വിഷയം ഞാനാണ് പോസ്റ്റിയത്, എന്ന്നോട് നിങ്ങള്‍ക്ക് തര്‍ക്കിക്കാം. അതാണ് കരണീ‍യമായിട്ടുള്ളത്.

    എന്റെ
    അടുത്ത ലേഖനം പബ്ലിഷ് ചെയ്യുന്നത് വരെ... കമന്റുകള്‍ നിയന്ത്രിച്ചിരിക്കുന്നു. ക്ഷമിക്കണം., എന്ന കമന്റിന്ന് ശേഷം വന്ന ഏതെങ്കിലും കമന്റുകള്‍ അതിര് വിട്ട് പോസ്റ്റിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ എന്നെ അറിയിക്കുക. ഞാന്‍ ഡിലീറ്റ് ചെയ്യാം.ഞാന്‍ മറുപടികൊടുത്ത കമുന്റുകള്‍ അതുപോലെ നിലനിര്‍ത്തൂന്നതാണെന്നും അറിയിക്കുന്നു.


    കമന്റുകള്‍ ഇപ്പോഴും എന്ന്റ്റെ നിയന്ത്രണത്തിലാണെന്ന് അങ്ങേക്ക് മനസ്സിലാകാന്‍ വേണ്ടിമാത്രം ഞാന്‍ അങ്ങയുടെ കമന്റ് പ്രസിദ്ധീകരിക്കുന്നില്ല.

    ReplyDelete