Monday, March 2, 2009

ദര്‍ശന ച്യുതിയുടെ മാലാഖമാര്‍...!

നീണ്ട കാത്തിരിപ്പിന്ന് ശേഷം ഓസ്കാര്‍ പുരസ്കാരം റഹമാന്റെയും റസൂലിന്റെയും കാരുണ്യത്തിലൂടെ നമ്മെ ആനന്ദ പുളകമണിയിച്ച് കടന്ന് പോയിട്ട് ദിവസങ്ങളെ ആയുള്ളൂ. ഇതിന്ന് മുമ്പ് ഉടുതുണിയുരിഞ്ഞപ്പോള്‍ കിട്ടിയ ചെറുതും വലുതുമായ റാണിപ്പട്ടം ഇന്ത്യയെ തേടിയെത്തിയപ്പോള്‍  കേരള ജനതയുടെ ആത്മാഭിമാനം പൊക്കിപ്പിടിച്ച ആവേശത്തോടെ സ്വീകരിക്കാന്‍ ദൃശ്യ,പത്ര മാധ്യമങ്ങളും ആരാധകരും കാട്ടിയ ആവേശവും നാം കണ്ടു.

അടുത്ത കാലത്തായി നമുക്കന്ന്യമായിരുന്ന പുരസ്കാരങ്ങളുടെയും അംഗീകാരങ്ങളുടെയും പിന്നാമ്പുറങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത് കോര്‍പറേറ്റ് രാജാക്കന്മാരുടെ കൈകളില്‍ ഭദ്രമായ  ചൂണ്ടയുടെ കൊളുത്തില്‍ കോര്‍ക്കാനുള്ള ഇരകളാകാന്‍ ഇന്ത്യന്‍ ജനതയെ പാകമാക്കിയെടുക്കുക എന്ന ഹിഡന്‍ അജണ്ട യാണോ എന്ന സന്ദേഹം എനിക്കുണ്ടെങ്കിലും റഹ്മാന്റെയും റസൂലിന്റെയും കഴിവിനെ ലോകം അംഗീകരിക്കുന്നു എന്നതില്‍  സന്തോഷമുണ്ട്.


സംഗീതത്തിലൂടെയും തുണിയുരിഞ്ഞ് കിട്ടിയതിലൂടെയും കിട്ടിയ  പുരസ്കാരങ്ങളും അംഗീകാരങ്ങളും ച്യുതിയുടെ ഭാഗമാകുന്നത് മതദര്‍ശനങ്ങളെ അടിസ്ഥാനമാക്കിയാണ്. അത്തരം ഒരു ദര്‍ശനത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരു സമുദായത്തിന്റെ കണ്ണിയാണ് ഞാനെന്ന് പറയാന്‍ എനിക്ക് മടിയൊന്നുമില്ല. എന്നാല്‍ ഞാന്‍ വിശ്വസിക്കുന്ന ദര്‍ശനങ്ങള്‍ ചൂണ്ടിക്കാണിച്ച് ച്യുതിയുടെ ഭാഗമാണ് സംഗീതവും സൌന്ദര്യ മത്സരങ്ങളുമെന്ന് വാദിക്കാമെങ്കിലും ആവാദങ്ങള്‍ക്ക് സത്യസന്തത നേടിയെടിക്കാനുള്ള ഒരു സാഹചര്യവും ഇന്നില്ലാ എന്നത് സമുദായനേതൃത്വങ്ങളില്‍ നിന്ന് തന്നെ അറിഞ്ഞോ അറിയാതെയോ വന്ന ച്യുതികളുടെ ഭാഗമായിട്ടാണ് എന്നത് ഉദാഹരണ സഹിതം ചൂണ്ടിക്കാണിക്കാനാവും.


സംഗീതവും സിനിമയും ചിത്രങ്ങളും പലിശയും നഗ്നതയും പാപങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്ന കാര്യത്തില്‍ ഇസ്ലാമിക ദര്‍ശനം സ്വീകരിച്ചവര്‍ക്ക് അശേഷം സംശയമില്ല എന്നിരിക്കുമ്പോള്‍ തന്നെ ഇതിന്റെ ഒക്കെ ഉപഭോക്തക്കളായി ‘ചില’ബഹുമാന്ന്യരായ ഗുരു/പണ്ഡിത നേതൃത്വങ്ങള്‍തന്നെ കടന്നുവരുമ്പോഴാണ് ഇത്തരം ച്യുതികള്‍ക്ക് നേരെ ശബ്ദിക്കാന്‍ നന്മയുടെ ദര്‍ശനം പഠിപ്പിച്ചവര്‍ക്ക്പോലുമാകുന്നില്ല എന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കുന്നത്.

ച്യുതിയുടെ ഇടുങ്ങിയ വഴികളെ സഞ്ചാരയോഗ്യമാക്കിമാറ്റുന്നതില്‍ മതദര്‍ശനങ്ങളിലൂടെ ച്യുതിയെകുറിച്ച് പഠിപ്പിച്ചവര്‍തന്നെ മുഖ്യ പങ്ക് വഹിക്കുന്നു എന്നതില്‍ നിന്നാണ് ച്യുതിയുടെ ആരംഭം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.


സംഗീതം ശ്രവിക്കുന്നവന്റെ ശ്രവണകേന്ത്രത്തില്‍ ഇയ്യം ഒരുക്കിപ്പാരുന്ന ദൈവത്തെയും ചിത്രങ്ങള്‍ വരച്ചവരോട് ആചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ കല്പിക്കുന്ന ദൈവത്തെയും നഗ്നത കാണിച്ചവരെ കത്തിച്ച് കരിക്കട്ടയാക്കുന്ന ദൈവത്തെയും പലിശ വാങ്ങുന്നവനും കൊടുക്കുന്നവനും അതിന്ന് കൂട്ട് നില്‍ക്കുന്നവനും വിവരണാതീതമായ ശിക്ഷ നല്‍കുന്നദൈവത്തെയും പഠിപ്പിച്ച അതേ നാവ് കൊണ്ട് ഇത്തരം മേഘലകളില്‍ പ്രവര്‍ത്തിക്കുന്നവരോട് ‘അരുത്’എന്ന് പറയാന്‍ പറ്റാത്തവിധത്തില്‍ ച്യുതി നേരിട്ട  ബഹുമാന്ന്യ നേതൃത്വമാണ് ഇന്നുള്ളത് എന്ന് നിരീക്ഷിക്കേണ്ടി വന്നതില് ഖേദമുണ്ട് .

 

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്  കുറെ ചോദ്യങ്ങളുന്നയിച്ച് ഒരു മെയില്‍ എനിക്ക് കിട്ടുകയുണ്ടായി ,

പൊതു സ്റ്റേജില്‍ പ്രസംഗിക്കുമോ ?,

സംഗീതം ആസ്വദിക്കുമോ ?,

അന്യമതക്കാര്‍ ഉണ്ടാക്കിയ ഭക്ഷണം താങ്കള്‍ ഭക്ഷിക്കുമോ?’

അന്യമതത്തിലുള്ളവരോട് സൌഹൃദം പുലര്‍ത്തുമോ ?,

അന്യ സ്ത്രീ പുരുഷന്മാര്‍ പരസ്പരം സലാം(ദൈവരക്ഷ) ചൊല്ലുന്നതില്‍ താങ്കളുടെ അഭിപ്രായമെന്ത്?, 

എന്നിങ്ങനെയുള്ളതായിരുന്നു ആചോദ്യങ്ങള്‍.


മനുഷ്യന്‍ മനുഷ്യരുമായി നല്ലനിലയില്‍ വര്‍ത്തിക്കണമെന്നാണ് ഇസ്ലാം കല്‍പ്പിക്കുന്നതെന്ന  ലളിതമായ ഉത്തരത്തിനൊപ്പം ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് മറുചോദ്യമായി -

‘‘സ്ത്രീകള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതും അന്യ സ്ത്രീകള്‍ക്ക് ദൈവരക്ഷ നേരുന്നതും ഇസ്ലാം വിലക്കിയിരിക്കുന്നത് ചീത്തവികാരങ്ങള്‍ അതുവഴി ഉണ്ടാകാതിരിക്കാനാണെന്ന് പറയുമ്പൊള്‍ തന്നെ നമ്മുടെ കേരളത്തില്‍ ഇന്ന് മദ്രസയടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥിളുമായിട്ടുള്ളത് അന്യ സ്ത്രീപുരുഷ ഗണത്തില്‍ ഉള്‍പ്പെടുന്നവരല്ലെ, മാത്രമല്ല ചില മദ്രസകളിലെങ്കിലും പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥിനികളെ അദ്ധ്യാപകന്മാര്‍ പഠിപ്പിക്കുന്ന അവസ്ഥയും ഇന്നുണ്ട്, സ്ത്രീകളെ കാണുന്നമാത്രയില്‍വികാരമുണരുന്ന അദ്ധ്യാപകരുള്ള ഈ കാലത്ത് ഇവിടെയൊക്കെ അദ്ധ്യാപകന്മാരെ ഒഴിവാക്കി അദ്ധ്യാപികമാര്‍ക്ക് അവസരം കൊടുക്കുമോ? എന്നും


(മദ്രസകളില്‍ അദ്ധ്യാപികമാര്‍ക്ക് അവസരം കൊടുക്കുകയാണെങ്കില്‍ മുസ്ലിം സ്ത്രീകള്‍ അടുക്കളയില്‍മാത്രം ഒതുങ്ങേണ്ടിവരില്ലായിരുന്നു,മാത്രമല്ല പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ മറക്കുള്ളിലാക്കി അദ്ധ്യാപകന്മാര്‍ പഠിപ്പിക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വികാരത്തെകുറിച്ച് ആകുലപ്പെടേണ്ടകാര്യവുമില്ലായിരുന്നു. മദ്രസകളില്‍ പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥിനികളെ പഠിപ്പിക്കുന്നതില്‍ നിന്ന് അദ്ധ്യാപകരെ വിലക്കി പകരം കഴിവുള്ള അദ്ധ്യാപികമാരെ നിയമിക്കണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെടുന്നകാലത്തിന്ന് അധിക ദൂരമൊന്നുമില്ല.)


ഇന്നത്തെ ഗുരു ശിഷ്യ ബന്ധത്തിന്റെ അവസ്ഥയും ‘ചില’പണ്ഡിതന്മാരുടെ സ്ത്രീവിഷയത്തിലുള്ള  പ്രസ്ഥാവനകളുമൊക്കെ വെച്ച് നോക്കുമ്പോള്‍  ഇത്തരം കൂടിച്ചേരലുകള്‍ എതിര്‍ക്കപ്പെടേണ്ടതും തടയപ്പെടേണ്ടതാണെന്നും,അന്യമതത്തില്പെട്ടവര്‍ കൃഷിചെയ്തും പാകം ചെയ്തും ഉണ്ടാക്കുന്ന ഭക്ഷണംകഴിച്ച അതേ പാപം തന്നെയല്ലെ അവരുടെ ശിഷ്യത്വം സ്വീകരിച്ച് വിദ്യാഭ്യാസം നേടുന്നതും അവരെ ഇസ്ലാമിക വേഷത്തിലല്ലാതെ ദ ര്‍ശിക്കുന്നതുമെന്നും ‘’ ആരെങ്കിലും ചോദിച്ചാല്‍ എന്ത് മറുപടിയാണ് നിങ്ങള്‍ക്കുണ്ടാവുക എന്ന ചോദ്യത്തിന്ന് എനിക്ക് കിട്ടിയ മറുപടി ‘നിങ്ങള്‍ തസ്ലീമയുടെ പാത സ്വീകരിച്ച അവിശ്വാസിയാണ് ‘ എന്നായിരുന്നു.


ഇത്തരം ദര്‍ശനങ്ങളുടെ ചിന്തയും പൊക്കിപ്പിടിച്ച് ദര്‍ശന പ്രചാരകരായി സമൂഹമദ്ധ്യത്തിലേക്കിറങ്ങുമ്പോള്‍ ഇവര്‍ പ്രചരിപ്പിക്കുന്ന ദര്‍ശനങ്ങള്‍ അവര്‍ക്ക്തന്നെ ഭാരമാകുന്നത്കൊണ്ടാകണം തരംകിട്ടിയാല്‍ ദര്‍ശന ചിന്തകളെ മാറ്റിവെച്ച് പച്ചമനുഷ്യരാകാന്‍ ഇവര്‍ക്കാകുന്നത്.

പറയുന്നതും പഠിപ്പിക്കുന്നതും നന്മയാണെങ്കില്‍ പ്രവര്‍ത്തിക്കുന്നതൊക്കെ തിന്മയാകുന്ന ച്യുതിയുടെ പിടിയില്‍നിന്ന് ‘ചില’ ബഹുമാന്ന്യ പണ്ഡിതന്മാര്‍ക്കും പ്രചാരകര്‍ക്കും മുക്തമാകാന്‍ കഴിയാത്തത് ഇസ്ലാമിക ദര്‍ശനം തങ്ങളുടെ തലപ്പാവിനുള്ളില്‍ മാത്രമാണ് എന്ന അഹങ്കാരം കൊണ്ട്മാത്രമല്ല ഇന്നത്തെ സാഹചര്യങ്ങള്‍ അത്തരത്തിലാണ് പാകപ്പെട്ട്കൊണ്ടിരിക്കുന്നത് എന്നത് കൊണ്ടുമാകാം. ഇത്തരത്തിലൊരു ച്യുതി മുന്നില്‍ കണ്ടായിരിക്കണം ദൈവം മനുഷ്യമനസ്സിന്റെ ഇരുട്ടറയിലേക്ക് ദൃഷ്ടിയെപതിപ്പികുനവനാണെന്ന് മുന്നറിയിപ്പ് നല്‍കിയതും.


പരസ്പരം കൊമ്പ്കോര്‍ത്തും കൂവിവിളിച്ചും ആദര്‍ശ പ്രചാരണം നടത്തുന്ന പ്രചാരകന്മാര്‍ തന്റെ ആദര്‍ശത്തെ സമൂഹത്തിന് മുന്നില്‍ സമര്‍പ്പിക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യങ്ങളില്‍ പലതിന്നും ഉത്തരം തരാന്‍ കഴിയാതെ നരകം കാട്ടിഭയപ്പെടുത്തുക എന്ന പഴകിയ തന്ത്രത്തിന്റെ കവചത്തിന്ന് പിറകിലൊളിക്കാന്‍ കാരണം സാഹചര്യങ്ങളാല്‍ ച്യുതിയെ പുണരേണ്ട അവസ്ഥയില്‍ നിന്ന് ഒഴിഞ്ഞ്മാറാന്‍ കഴിയാത്തതിനാലാകും .


വിശാലമായ ചിന്തയുടെ ലളിതമായ ശൈലിയില്‍ കാരുണ്യത്തിന്റെ കവാടം തുറന്ന് ആദര്‍ശ പ്രാചാരണം നടത്തുന്നതിന്ന് പകരം നരകത്തിലെ തീക്കനല്‍പൊക്കിപ്പിടിച്ച് ‘ഇതാ….നിങ്ങളെ കരിക്കാനുള്ള തീക്കനല്‍ ജ്വലിച്ച് തുടങ്ങി’ എന്ന് പറയുമ്പോള്‍ ആ തീകനല്‍ ചൂണ്ടികാണിക്കാനുള്ള യോഗ്യതപോലും പല പ്രചാരകര്‍ക്കുമില്ലാ എന്നത് ദു:ഖകരമായ സത്യമാണ്. ഇടക്ക് പറയട്ടെ… മനുഷ്യമനസ്സുകളുടെ കാരുണ്യത്തിന്റെ കൊട്ടിയടക്കപ്പെട്ട കവാടങ്ങളെ ദര്‍ശന നന്മയുടെ അക്ഷരങ്ങള്‍കൊണ്ട് ഇളക്കാന്‍ പ്രാപ്തിയുള്ള ഉലമാക്കളും അവരുടെ ശിഷ്യരും പൂര്‍ണമായി നശിച്ചിട്ടില്ലാ എന്ന് തെളിയിക്കുന്ന അക്ഷരക്കൂട്ടുകള്‍ ചിലപ്പോഴൊക്കെ എന്നെതേടി എത്താറുണ്ട് എന്നതില്‍ എനിക്ക് ആശ്വാസവുമുണ്ട്.


മനുഷ്യനെ മനുഷ്യഗണത്തിലുള്‍പ്പെടുത്തി

ആദരിക്കേണ്ട ദര്‍ശന പാരമ്പര്യത്തിന്ന് ച്യുതിനേരിട്ടത് കൊണ്ടാണ് ഇത്തരത്തിലുള്ള  താലിബാന്‍ ചിന്തകള്‍ വളര്‍ന്നു വരുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഹം മുസല്‍മാനെ എന്ന് ഉറക്കെ പറയുന്ന താലിബാന്‍ ചിന്തകള്‍ക്ക് പലപ്പോഴും ഇസ്ലാമിക മൂല്യങ്ങളില്ലാതെ പോകുന്നത്  ദര്‍ശനത്തില്‍ പറ്റിപ്പിടിപ്പിച്ച ച്യുതിയെ മറികടക്കാനാകാത്തത്കൊണ്ടായിരിക്കും. അത്തരത്തിലൊരു താലിബാനിസം ഇന്ത്യയിലും മത ഭേദമില്ലാതെ വേരോടുന്നു എന്നതിന്ന് തെളിവാണ് രാമസേനയിലൂടെ മംഗലാപുരം പബ്ബില്‍ നടന്ന അക്രമങ്ങളും ശേഷം കുഞ്ഞമ്പു എംഎല്എയുടെ മകളും സുഹൃത്തുമായി ബന്ധപ്പെട്ട അക്രമസംഭവവും. ഒരു മുസ്ലിം സുഹൃത്തിന്റെ കൂടെ സഞ്ചരിച്ചതിന്റെ (ഈ സൌഹൃദത്തിന്റെ ആഴവും മതവീക്ഷണവും  തല്‍ക്കാലം നമുക്ക് മാറ്റിനിറുത്താം) പേരിലുള്ള ബഹളങ്ങള്‍ക്കിടയില്‍ നാം കാണാതെപോയ ഒരു കാര്യമുണ്ട്. ഈ പറയപ്പെട്ട സൌഹൃദം ഒരു മുസ്ലിം പെണ്‍കുട്ടിയും ഇതരമതത്തിലെ ആണ്‍കുട്ടിയുമായിരുന്നെങ്കില്‍ ഇവിടെ മതമില്ലാത്ത ജീവന്റെ പാഠ ഭാഗങ്ങള്‍ നടപ്പിലാകുമായിരുന്നില്ലെ ?.


രാമസേനക്കാര്‍പോലും ച്യുതിയുടെ മൂല്യവും ആഴവും അറിഞ്ഞ് തുടങ്ങിയതില്‍നിന്നാണോ !? ഇത്തരത്തിലൊരു ആക്രമണത്തിന്ന് മുതിരുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് പറയുമ്പോള്‍തന്നെ ച്യുതി എന്താണെന്ന് സൂക്തങ്ങളിലൂടെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവരുടെ ച്യുതികളെ കുറിച്ച് നാം ചിന്തിക്കുന്നതും നല്ലതായിരിക്കും.


ഇസ്ലാമിക വീക്ഷണത്തെ അടിസ്ഥാനമാക്കി നോക്കുമ്പോള്‍മതമില്ലാത്ത ജീവന്റെ വേരോട്ടം സമുദായ ച്യുതിയിലേക്കാണ് ചെന്നെത്തുക എന്നകാര്യത്തില്‍ എനിക്ക് അഭിപ്രായ വിത്യാസമൊന്നുമില്ല. എന്നാല്‍ ഈ വീക്ഷണത്തെ കാടത്വമെന്ന് വിളിക്കുന്നവര്‍ക്കും അത്തരത്തിലൊരു ച്യുതിയെകുറിച്ച് ബോധമുണ്ട് എന്ന് വിളിച്ചറിയിക്കുകയായിരുന്നില്ലെ രാമസേനയുടെയും മതമില്ലാത്തജീവന്റെ പിതാക്കളുടെയും(അവരാണെങ്കില്‍) മുമ്പെപറഞ്ഞ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍നിന്ന് നാം മനസ്സിലാക്കേണ്ടത്.


മതേതര രാഷ്ട്രവും ജനാധിപത്യ മൂല്യവും മുറുകെപിടിക്കാന്‍ മുഷ്ടിചുരുട്ടി ഇങ്കുലാബ് വിളിക്കുന്ന ആവേശം ബാഹ്യമായ ജാടയാണ് എന്നകാര്യം എല്ലാവര്‍ക്കുമറിയാം. മതേതരവാദികളെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക്പോലും മത നേതാക്കളുടെ പിന്തുണയില്ലാതെ അധികാരം ഉറപ്പിക്കാനാവില്ലാ എന്നതും പരമമായ സത്യം. ഇവിടെയാണ് മതേതരത്വത്തിന്റെ മൂല്യ ച്യുതിയെ നാം കാണുന്നത്.

മതേതരരാജ്യത്തെ ജനാധിപത്യ മൂല്യങ്ങളിലൂന്നി അര്‍ഹമായി കിട്ടാവുന്ന ആനൂകൂല്യങ്ങള്‍ക്ക് വേണ്ടി  ചെറു സംഘങ്ങലായി  വിലപേശിത്തുടങ്ങിയപ്പോള്‍  നേടി എടുക്കാനായത് ഔദാര്യം പോലെ തളികയില്‍ വെച്ച് നീട്ടുന്ന ആനുകൂല്യങ്ങളല്ലാതെ മറ്റെന്താണ് ? ഒന്നിച്ചിരുന്ന് അനുഭവിക്കുക എന്ന ജനാധിപത്യ മര്യാദയില്‍ നിന്ന് വ്യതിചലിച്ച് ഗ്രൂപ്പുകളുണ്ടാക്കി നേടിയെടുക്കുകയാണ് നാമിന്ന്. (നേടിയെടുക്കുക എന്ന ആവശ്യം തന്നെ ജനാധിപത്യത്തില്‍ ആവശ്യമുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്) ഇങ്ങിനെ വിഘടിച്ച് നിന്ന് ആവശ്യങ്ങളുന്നയിക്കുമ്പോള്‍ നട്ടെല്ലൂരി അധികാരത്തിലിരിക്കുന്നവരുടെ കയ്യില്‍‌വെച്ച് കൊടുക്കേണ്ട ദുസ്ഥിതിയിലും ച്യുതിയെ നമുക്ക് കാണാം.


‘ഞങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തവര്‍ രാജ്യം ഭരിക്കില്ല‘ എന്ന് പരസ്യമായി പറയുന്നതിലേക്കും, ‘ഞങ്ങളുടെ സംഘം നിങ്ങളോടൊപ്പം ചേര്‍ന്നാല്‍ ഞങ്ങ ള്‍ക്കെന്ത്കിട്ടും‘ എന്ന് വിലപേശുന്നതിലേക്കും ജനാധിപത്യവും മതേതരത്വവും ച്യുതിയുടെ രുചിയറിഞ്ഞ്കൊണ്ടിരിക്കുന്ന ഭയാനകമായ അവസ്ഥയിലേക്ക്  എത്തിത്തുടങ്ങി എന്നത് വരാന്‍ പോകുന്ന ഭീകരതയുടെ മുരള്‍ച്ചയാണെന്നാണ് ഞാന്‍ നിരീക്ഷിക്കുന്നത്.


ഇങ്ങിനെ സമസ്ത മേഘലയും മൂല്യച്യുതിയുടെ ചിലന്തിവലകളാല്‍ ആവരണം ചെയ്ത ഒരു സമൂഹത്തിന്ന് മാതൃകയായി വര്‍ത്തിക്കേണ്ട ബഹുമാന്ന്യരായ ഗുരു,പണ്ഡിതര്‍മാര്‍ പോലും(എല്ലാവരും അങ്ങിനെയാണെന്നല്ല) പലിശയുടെയും സംഗീതത്തിന്റെയും നഗ്നതയുടെയും ലൈംഗിക അരാജകത്വത്തിന്റെയും അശ്ലീലങ്ങളുടെയും കൊള്ളരുതായ്മയുടെയും പിടിയില്‍നിന്ന് മുക്തമല്ല എന്നത് വരുംതലമുറകള്‍ക്ക് നന്മയുടെ മൂല്യങ്ങളെന്തന്നറിയാനുള്ള വഴികള്‍ അടക്കപ്പെടും എന്നത് ആശങ്കമാത്രമായിരിക്കില്ല, നഗ്നമായ സത്യം തന്നെയായിരിക്കും.


വാല്‍കഷ്ണം:-

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എന്റെ നാട്ടുകാരനായ സാലിം എന്ന സുഹൃത്ത് മരാണാനന്ദര ജീവിതത്തെ കുറിച്ച് ഒരു സ്വപ്നം കണ്ടത് ഹാസ്യരൂപേണേ എനിക്ക് എഴുതുകയുണ്ടായി, ആ വരികളില്‍ അടങ്ങിയ സൂചകങ്ങള്‍ ചികഞ്ഞെടുത്തപ്പോള്‍ എനിക്ക് ഗ്രഹിക്കാനായത്  ‘’ നമ്മുടെ ബഹുമാന്ന്യരില്‍ ഭുരിഭാഗവും നഗ്നരാണെന്ന് സാലിം പറയാതെ പറയുകയായിരുന്നില്ലെ എന്നാണ് ‘’

സാലിമിന്റെ വരികള്‍ താഴെ…


“ഞാന്‍ മരിച്ചു മ‌അശറയിലെത്തി,

എന്റെ നന്മതിന്മകള്‍ തൂക്കപ്പെട്ടു.

പക്ഷേ രണ്ടും കിറുകൃത്യം!

അവസാനം ദൈവം പറഞ്ഞു.

‘നിനക്കിഷ്ടമുള്ളതെടുത്തുകൊള്‍ക’

ഞാന്‍ ചിന്തിച്ചു

നാട്ടിലെ ബഹുമാന്ന്യരായ വ്യക്തികളെല്ലാം സ്വ‌ര്‍‌ഗ്ഗത്തിലായിരിക്കുമല്ലോ! അവരെ ബഹുമാനിക്കേണ്ടിവരും, അവരോട് കൂടെയുള്ള ജീവിതം ശരിക്കും ബോറായിരിക്കും

എന്നാല്‍ സകല അടിപൊളി പിള്ളേരും നരകത്തിലായിരിക്കുമല്ലോ? അടിച്ചുപൊളിച്ചു ജീവിക്കാന്‍‍ നരകമാണ് നല്ലത്.

ഞാന്‍ നേരെ നരകത്തിലേക്ക് നടന്നു.

നരകത്തിന്റെ വാതില്‍ക്കലേക്ക് നോക്കുമ്പോഴുണ്ട് നാട്ടിലെ ബഹുമാനിക്കപ്പെടേണ്ടവരെല്ലാം എന്നെ മാടിവിളിക്കുന്നു.

‘വാടാമോനേ നിന്നെ കാത്തിരിക്കുകയായിരുന്നു....’

ഞാന്‍ തിരുഞ്ഞോടി സ്വര്‍‌ഗ്ഗത്തിലേക്ക്!

സ്വര്‍‌ഗ്ഗത്തിലെത്തും മുമ്പാണ് ആശബ്ദം കേട്ടത്.

ര്‍‌ര്‍‌ര്‍‌ര്‍ണിം‌..........................

ടൈം‌പീസ് അലാരമടിച്ചതായിരുന്നു“

24 comments:

  1. "നാട്ടിലെ ബഹുമാന്ന്യരായ വ്യക്തികളെല്ലാം സ്വ‌ര്‍‌ഗ്ഗത്തിലായിരിക്കുമല്ലോ! അവരെ ബഹുമാനിക്കേണ്ടിവരും, അവരോട് കൂടെയുള്ള ജീവിതം ശരിക്കും ബോറായിരിക്കും

    എന്നാല്‍ സകല അടിപൊളി പിള്ളേരും നരകത്തിലായിരിക്കുമല്ലോ? അടിച്ചുപൊളിച്ചു ജീവിക്കാന്‍‍ നരകമാണ് നല്ലത്.

    ഞാന്‍ നേരെ നരകത്തിലേക്ക് നടന്നു.

    നരകത്തിന്റെ വാതില്‍ക്കലേക്ക് നോക്കുമ്പോഴുണ്ട് നാട്ടിലെ ബഹുമാനിക്കപ്പെടേണ്ടവരെല്ലാം എന്നെ മാടിവിളിക്കുന്നു".

    ReplyDelete
  2. രാഷ്ട്രീയം മതത്തിലും മതംരാഷ്ട്രീയത്തിലും കലര്‍ന്നത് പോലെ റുമാനയുടെ നിരീക്ഷണങ്ങളും ചക്കക്കൂട്ടാന്‍ പരുവത്തിലുള്ളതായിപ്പോയി,എന്നാലും ചിലതൊക്കെ ഇന്ന് നടക്കുന്ന പരമാര്‍ത്ഥം തന്നെ.

    ReplyDelete
  3. dear Rumana
    This if first time Iam visiting your blog. Nice Language.. keep writing.

    all the best

    with prayers
    nazeer hassan

    ReplyDelete
  4. അപ്രിയസത്യം
    കാലത്തിന്റെവേറിട്ടശബ്ദം
    സ്വയംവിമര്‍ശനം
    എന്നൊക്കെവിലയിരുത്താം.
    തൊട്ടാല്‍ കൈപൊള്ളുന്നവിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നത് വെക്തമായ ലക്ഷ്യത്തോടെയാണെന്ന് വരിയില്‍ നിന്നും മനസ്സിലാക്കാം.
    എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  5. പല പ്രവണതകളോടുമുള്ള മനസിന്റെ കലഹം നിറഞ്ഞു നില്‍ക്കുന്നുണ്ട് പോസ്റ്റുകളില്‍. ഉത്തരവാദപ്പെട്ട വ്യക്തിത്വങ്ങള്‍ നല്ല പിള്ള ചമയുകയും മൂല്യചുതികള്‍ക്കു മുമ്പില്‍ നിഷ്ക്രിയരാവുകയും ചെയ്യുന്ന അവസ്ഥയ്ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുണ്ട് റുമാന. പക്ഷേ വിഷയങ്ങള്‍ കൂടിക്കലരുന്നുണ്ടോ എന്നു ശ്രദ്ധിക്കാം.
    മൂല്യമുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  6. ഓർക്കൂട്ടിൽ പണ്ട് ഞാനെഴുതിയ തമാശയിലെ കാര്യം കണ്ടെത്തിയത്ന് നന്ദി.
    സത്യത്തിൽ മൂല്യച്യുതി എല്ലാമേകലകളെയും ഗ്രസിച്ചിട്ടുണ്ട്. സ്വന്തം പെൺ‌മക്കളെ വികാരപൂർ‌ത്തീകരണത്തിന് ഉപയോഗിക്കുന്ന പിതാക്കളുടെയും വിദ്യാർത്ഥിനികളെ ലൈംഗിക പീഢനം നടത്തുന്ന ഗുരുക്കന്മാരുടെയും കീഴുദ്ദ്യോഗസ്ഥകളെ ഇംഗിതത്തിന് വിധേയരാക്കുന്ന മേലധികാരികളുടെയുമെല്ലാം കഥകൾ നാം പത്രങ്ങളിൽ വായിക്കുന്നു. മനുഷ്യൻ ദുഷിച്ചാൽ മൃഗത്തേക്കാൾ ദുഷിക്കുമെന്ന സത്യത്തിന്റെ തെളിവുകളായി ഇവ നിലകൊള്ളുന്നു.
    ഇങ്ങിനെയൊക്കെ സംഭവിക്കുന്നു അതുകൊണ്ട് ഞാനായിട്ടെന്തിനു നന്നായി ജീവിക്കുന്നു എന്ന് ചിന്തിക്കുന്നേടത്തേക്കാവരുത് നമ്മുടെ ചിന്തകൾ.
    നമുക്കെങ്ങിനെ ഈമൂല്യച്യുതിയിലകപ്പെടാതിരിക്കാം സമൂഹത്തിൽ നിന്നെങ്ങിനെ ഇത് പിഴുതെറിയാം എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
    ദൈവ വിശ്വാസത്തിലൂടേ മാത്രമേ അതിനു സാധിക്കൂ. ദൈവത്തെക്കുറിച്ചും തിന്മചെയ്താൽ ദൈവം നൽകുന്ന കഠിന ശിക്ഷയെക്കുറിച്ചും ബോധമുള്ളവന് ഒരിക്കലും പാപിയാകാനാവില്ല.
    എന്നാൽ നന്മപഠിപ്പിക്കുന്നവർതന്നെ മഹാപാപികളാകുമ്പോൾ എന്തുചെയ്യും?.
    സാമ്പത്തികലക്ഷ്യത്തേക്കാളേറെ ദൈവപ്രീതി കാംക്ഷിക്കുന്നവരെ ഇതിന്‌ തിരഞ്ഞെടുക്കുന്നതിൽ സമൂഹം ജാഗ്രതപുലർത്തണം. അപൂർവ്വം ചിലർ പിഴച്ചുപോയി എന്നതുകൊണ്ട് ധാർമ്മികാദ്ധ്യാപനത്തെ മൊത്തത്തിൽ പ്രതിക്കൂട്ടിൽ നിർത്തുന്നത് ശരിയല്ല.(അതുകൂടിയില്ലായില്ലായിരുന്നെങ്കിൽ ഇന്ന് ഈ കഥകൾ പത്രങ്ങൾക്ക് പോലും വാർത്തയാകുമായിരുന്നില്ല.)
    അത്തരക്കാർ ആരംഗത്ത് കടന്നുകൂടുന്നതിനെ ശ്രദ്ധിക്കുകയാണ് വേണ്ടത്.
    ഓരോ മതക്കാരും അവരവരുടെ മതത്തിലെ ധാർമ്മികമൂല്യങ്ങൾ അനുയായികളെ പഠിപ്പിച്ചെങ്കിലേ മനുഷ്യരിലെ മൃഗീയ വാസനകൾ പുറത്തുവരാതിരിക്കുകയുള്ളൂ. അവനിലെ മൃഗം പുറത്തുചാടുന്നതിനുള്ള അവസരങ്ങളെല്ലാം കൊട്ടിയടക്കപ്പെടുകയും വേണം.

    പോസ്റ്റിൽ വിഷയങ്ങൾ കൂടിക്കലരാതിരിക്കുവാൻ ശ്രദ്ധിക്കുമല്ലോ.

    ReplyDelete
  7. "സംഗീതവും സിനിമയും ചിത്രങ്ങളും പലിശയും നഗ്നതയും പാപങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്ന കാര്യത്തില്‍ ഇസ്ലാമിക ദര്‍ശനം സ്വീകരിച്ചവര്‍ക്ക് അശേഷം സംശയമില്ല.."

    പലിശയോടും നഗ്നതയോടും കൂടെ സംഗീതത്തെയും സിനിമയെയും ചിത്രങ്ങളെയും ഏച്ചുകെട്ടി ആ മാധ്യമങ്ങളെ കൂടി മറ്റുള്ളവര്‍ക്ക് തീരെഴുതിക്കൊടുക്കുന്ന പൌരോതിത്ത്യത്തിന്റെ വാദങ്ങളെ കാല്‍തൊട്ടു വണങ്ങുന്ന റുമാന റഹ്മാനും റസൂലിനും കോര്‍പറേറ്റ് രാജാക്കന്മാരുടെ തൃക്കൈകളാല്‍ കിട്ടിയ ദീപസ്തംബത്തെ മഹാശ്ചാര്യമായി കാണുന്നതില്‍ വല്ലാത്ത വൈരുധ്യം തോന്നുന്നു.

    സംഗീതം, സിനിമ, ചിത്രകല തുടങ്ങിയ മേഖലകളെ കാഫിറാക്കാന്‍ പുരോഹിതര്‍ക്ക് സാധിക്കാത്തത് ഏതായാലും അവര്‍ക്ക് വന്ന ച്യുതി കൊണ്ടല്ല. മറിച്ച്, സകല പ്രമാണങ്ങളും (പുത്തന്‍ ലാപ്ടോപ് പ്രമാണങ്ങള്‍ വരെ) തിരഞ്ഞിട്ടും ആവശ്യമായ തെളിവുകള്‍ ദീനുല്‍ ഇസ്ലാമില്‍ ലഭിക്കാത്തത് കൊണ്ട് മാത്രമാണ്. വഅളുകളില്‍ "അത് ഹറാമാണ്‌ മക്കളേ..." എന്ന് നീട്ടി പറയുമ്പോഴും യുവപുരോഹിതര്‍ക്ക് 'ഖാഫില' പാടാനും, രാഷ്ട്രീയവേദിയിലെ സലഫികള്‍ക്ക് പാരഡി രചിക്കാനും സംഗീതവും നാടകവും കാര്ട്ടൂണുമൊക്കെ ആവശ്യമായി വരുന്നത് അവരുടെ ആദര്‍ശ ച്യുതി കൊണ്ടായിരിക്കും എന്നാണു റുമാന ഉദ്ദേശിക്കുന്നതെങ്കില്‍ ഞാനും യോജിക്കുന്നു.

    രചനകളില്‍ വൈവിധ്യത്തിന് ശ്രമിക്കുമ്പോഴും യാഥാര്ത്ഥ്യങ്ങള്ക്ക് നേരെ കണ്ണടക്കുന്നത് ആശാസ്യമല്ല എന്ന് പറയേണ്ടി വന്നതില്‍ ഖേദിക്കുന്നു.

    ReplyDelete
  8. ..വാക്കുകളില്‍ കനലും..ആദര്‍ശവും ഒരു പോലെ സൂക്ഷിച്ചു കൊണ്ട്..സമൂഹത്തിലെ ജീര്‍ണതകള്‍ ക്ക് എതിരെ എന്നും സന്ധിയില്ലാതെ പ്രതികരിക്കുന്നത് ആണ് രുമാനയുടെ വാക്കുകള്‍.

    എല്ലാം ആഗോള വര്‍ക്കരിക്കപ്പെടുമ്പോള്‍..സുഖഭോഗ തൃഷ്ണ ആളുകളില്‍ വളരുകയും ..
    ഭൂരി ഭാഗം സമുദായ നേതാക്കളും മത നേതാക്കളും..നേതൃത്ത ത്തിനു വേണ്ടി..കടി പിടി കൂടുന്ന കാഴ്ച യാണ്..നമ്മള്‍ .കാണുന്നത്..
    ആദര്‍ശതിലുപരി സാമ്പത്തിക മേധാവിത്വം നേതൃത്തം കയ്യാളുമ്പോള്‍..എവിടെയും ച്യുതി സംഭവിക്കുന്നത് സ്വാഭാവികമാണ് ..
    .. ഈ കാലത്തെ പാവപ്പെട്ട സാധാരണ ക്കാരനായ മുസ്ലിമിന്റെയ് അവസ്ഥ താഴത്തെ കവിതയില്‍ കാണാം

    മലബാറിലെ കാക്ക
    --------------------
    കൂര്‍ത്ത ചുണ്ടും ഉണ്ട കണ്ണുമായി
    വേലി പടര്‍പ്പില്‍ ജനിച്ചു വീണു
    ചെവി രണ്ടും ആദ്യമേ തുറന്നിരുന്നു
    ഓതികേട്ട ആയത്തിന്‍ ചൂരടിച്ചു ..

    നേരം പുലരുമ്പോള്‍ നാലുപാടും
    മിനാരത്തിലിരുന്നു വിളിച്ചു ഉണര്‍ത്തി
    കൊത്തിപെറുക്കി ചുറ്റുവട്ടം പിന്നേ
    ഓരോ നേരവും കാക്കകുളി..

    കാക്കനിറമുള്ള യെത്തീമിന്
    വേദപുസ്തകം മഹറ് നല്‍കി
    നല്ല കിടാങ്ങളും കര്‍മങ്ങളും
    ഓര്‍മിക്കപെടുമെന്നതു വേദവാക്യം

    ദറസ് കഴിഞ്ഞ അന്ത്യയാമങ്ങളില്‍
    കാലുകള്‍ക്കിടയില്‍ പശപറ്റിച്ച
    കൊറ്റന്‍ താടികളെ കാര്‍ക്കിച്ചു തുപ്പി
    കുണ്ടന്‍ കാക്കയെങ്ങോ പറന്നുപോയി .....

    കാക്ക തൊള്ളായിരം കാക്കപൊന്ന്
    കല്യാണ മോഹങ്ങള്‍ മൂത്തുനരച്ചപ്പോള്‍
    കസവ് തട്ടവുമായ് മൊന്ജത്തി കാക്കകള്‍
    കാക്ക കുയിലുകളെ കാത്തിരിക്കുന്നു...

    തിമിരം പിടിച്ച ആചാര രീതികള്‍
    വേദപുസ്തകത്തിന് അടയിരിക്കുമ്പോള്‍
    പള്ളിമുറ്റത്ത് തോര്‍ത്തുമായി
    കാക്ക കൂട്ടങ്ങള്‍ ഓച്ച്ചാനിച്ചു ...

    സ്വര്‍ഗ്ഗഭൂമി മേലാളര്‍ വളച്ചു കെട്ടി
    വാഗ്ദത്ത സ്വര്‍ഗ്ഗവും നഷ്ടമാകുന്നു...
    പൊതികെട്ടിയ നേര്‍ച്ചചോറു വാങ്ങി
    നെറ്റിയിലെ ഇല്‍മുകള്‍ പൊട്ടികീറി ..

    കാലിലെ ആണികള്‍ കൂട്ടി കിഴിച്ച്
    ബിസ്മിയും ചൊല്ലി മുടന്തി നീങ്ങുമ്പോള്‍
    ചിന്തികു‌ന്നവര്‍ക്ക് ദൃഷ്ടാന്തമെന്നത്
    തിരി കെടാത്തൊരു ആപ്ത വാക്യം ...
    ----------------------------ഷംസ്

    ReplyDelete
  9. പൊതു സ്റ്റേജില്‍ പ്രസംഗിക്കുമോ ?,

    സംഗീതം ആസ്വദിക്കുമോ ?,

    അന്യമതക്കാര്‍ ഉണ്ടാക്കിയ ഭക്ഷണം താങ്കള്‍ ഭക്ഷിക്കുമോ?’

    അന്യമതത്തിലുള്ളവരോട് സൌഹൃദം പുലര്‍ത്തുമോ ?,

    അന്യ സ്ത്രീ പുരുഷന്മാര്‍ പരസ്പരം സലാം(ദൈവരക്ഷ) ചൊല്ലുന്നതില്‍ താങ്കളുടെ അഭിപ്രായമെന്ത്?,


    can you say your one word answers to the above questions and what is the islamic view ( if you know ) on this questions

    no need your story only need answers if you can

    ReplyDelete
  10. നാട്ടിലെ ബഹുമാന്ന്യരായ വ്യക്തികളെല്ലാം സ്വ‌ര്‍‌ഗ്ഗത്തിലായിരിക്കുമല്ലോ! അവരെ ബഹുമാനിക്കേണ്ടിവരും,

    i think this is your main problem

    ReplyDelete
  11. സഹോദരീ
    അടുക്കള പിടിച്ചടക്കൂ
    തദ്വാരാ ഈ ലോകവും

    ReplyDelete
  12. ഞാന്‍ വിശ്വസിക്കുന്ന ദര്‍ശനങ്ങള്‍ ചൂണ്ടിക്കാണിച്ച് ച്യുതിയുടെ ഭാഗമാണ് സംഗീതവും സൌന്ദര്യ മത്സരങ്ങളുമെന്ന് വാദിക്കാമെങ്കിലും ആവാദങ്ങള്‍ക്ക് സത്യസന്തത നേടിയെടിക്കാനുള്ള ഒരു സാഹചര്യവും ഇന്നില്ലാ എന്നത് സമുദായനേതൃത്വങ്ങളില്‍ നിന്ന് തന്നെ അറിഞ്ഞോ അറിയാതെയോ വന്ന ച്യുതികളുടെ ഭാഗമായിട്ടാണ് എന്നത് ഉദാഹരണ സഹിതം ചൂണ്ടിക്കാണിക്കാനാവും.


    please write one for us


    ഇതിന്റെ ഒക്കെ ഉപഭോക്തക്കളായി ‘ചില’ബഹുമാന്ന്യരായ ഗുരു/പണ്ഡിത നേതൃത്വങ്ങള്‍തന്നെ കടന്നുവരുമ്പോഴാണ്

    can you explain this


    കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എന്റെ നാട്ടുകാരനായ സാലിം എന്ന സുഹൃത്ത് മരാണാനന്ദര ജീവിതത്തെ കുറിച്ച് ഒരു സ്വപ്നം കണ്ടത് ഹാസ്യരൂപേണേ എനിക്ക് എഴുതുകയുണ്ടായി


    is it ok as per your belief / islam
    is it allowed in islam as per your belief

    and also can you reply to mr. AK'S QUESTIONS

    ReplyDelete
  13. (മദ്രസകളില്‍ അദ്ധ്യാപികമാര്‍ക്ക് അവസരം കൊടുക്കുകയാണെങ്കില്‍ മുസ്ലിം സ്ത്രീകള്‍ അടുക്കളയില്‍മാത്രം ഒതുങ്ങേണ്ടിവരില്ലായിരുന്നു,മാത്രമല്ല പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ മറക്കുള്ളിലാക്കി അദ്ധ്യാപകന്മാര്‍ പഠിപ്പിക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വികാരത്തെകുറിച്ച് ആകുലപ്പെടേണ്ടകാര്യവുമില്ലായിരുന്നു. മദ്രസകളില്‍ പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥിനികളെ പഠിപ്പിക്കുന്നതില്‍ നിന്ന് അദ്ധ്യാപകരെ വിലക്കി പകരം കഴിവുള്ള അദ്ധ്യാപികമാരെ നിയമിക്കണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെടുന്നകാലത്തിന്ന് അധിക ദൂരമൊന്നുമില്ല.)


    ബ്രാക്കറ്റില്‍ താങ്കള്‍ കൊടുത്ത വരികള്‍ക്ക് വിയോജിപ്പ്‌ രേഖപ്പെടുത്തട്ടെ .....
    കൊച്ചു കേരളത്തില്‍ ആദ്യമായി സ്തീകള്‍ പള്ളിയില്‍ പോയത് ഒതായി പള്ളിയിലായിരുന്നു ....കേരളത്തില്‍ ആദ്യമായി ഒരു മുസ്ലിം പള്ളിയില്‍ സ്ത്രീ അരുതാതത്തിനു പാത്രമായത് അവിടെ ത്തന്നെ ആയിരുന്നു..

    ReplyDelete
  14. ദൈവത്തിന്റെ കരുണാ കടാക്ഷത്തില്‍:

    അങ്ങ് പറഞ്ഞ പള്ളിയെ കുറിച്ചോ പീഢനത്തെ കുറിച്ചോ എനിക്കറിയില്ല. എന്നാല്‍ അങ്ങ് പറഞ്ഞത് വിശ്വാസയോഗ്യമാണെങ്കില്‍ എന്റെ വരികളെ സാധൂകരീക്കാന്‍ ഇതില്‍ പരം മറ്റെന്താണ് വേണ്ടത്. പള്ളികളില്പോലും സ്ത്രീകളെ പീഡന ത്തിനിരയാക്കാന്‍ മടിക്കാത്ത ‘ചില’രുള്ള ഈ കാലത്ത് പ്രായപൂ‍ര്‍ത്തിയായ പെണ്‍കുട്ടികളെ എങ്ങിനെ ദീന്‍ പഠിപ്പിക്കാന്‍ പറഞ്ഞയക്കും?, കേരളത്തിലെ ചില മദ്രസകളില്‍ ഇന്നും 6,7,8,9,10എന്നീ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത് അദ്ധ്യാപകരാ‍ണ്. ഈ ക്ലാസുകളിലൊക്കെ അദ്ധ്യാപികമാരെ നിയമിച്ചാല്‍ താങ്കള്‍ പറഞ്ഞ പള്ളിയ്യിലെ അവസ്ഥ ഉണ്ടാകാതെ നോക്കാം.

    പിന്നെ കേരളത്തില്‍ ആദ്യമായി ഒരു മുസ്ലിം സ്ത്രീ പിഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് നാം സ്ത്രീകള്‍ക്ക് സുരക്ഷിതത്വം വീടാണെന്ന് പറയുന്ന വീട്ടില്‍ നിന്നായിരിക്കും, കാരണം ഇവിടെയാണല്ലോ ഇസ്ലാമിക ചിട്ടക്ക് വിരുദ്ധമായി പരസ്പരം കാണാനും സംസാരിക്ക്‍ാനും പാടില്ലാത്തവര്‍ അന്തിയുറങ്ങുന്നത്. (കേരളത്തിലെ ഇന്നത്തെ മുസ്ലിം കൂട്ടുകുടുംബ വ്യവസ്ഥ)ഇന്നത്തെ മുസ്ലിം വീ‍ടുകള്‍ സ്ത്രീകള്‍ക്ക് സുരക്ഷതിത്വം നല്‍കുന്നതരത്തിലും പൂര്‍ണമായ ഈസ്ലാമിക വ്യവസ്ഥയിലുമാണോ?

    ആണെന്ന മറുപടിയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

    കമന്റിന്ന് നന്ദി..

    ReplyDelete
  15. ഒരു യുക്തിവാദി ബ്ലോഗില്‍ ഇസ്ലാമിനെതിരെ വരുന്ന വഷളന്‍ പോസ്റ്റുകള്‍ക്ക്‌ മറുപടി കൊടുത്തു നിരീശ്വര വാദത്തോട് പോലും പുച്ചവും, "അവിശ്വാസവും" തോന്നി, അത് സന്ദര്‍ശിക്കാന്‍ തോന്നിയ സമയത്തെ പഴിചിരിക്കുംപോഴാനു, നിലാവ് പോലെ ഒരു ബ്ലോഗ്.
    നല്ല ഘടന,
    നല്ല ചിട്ടയോടെയുള്ള വാചകങ്ങള്‍,
    നല്ല നിരീക്ഷണം...
    ഇനി, ചര്‍ച്ചയിലേക്ക് വരാം.
    പലരും കാര്യങ്ങളേ ആപേക്ഷികമായി കാണുന്നുണ്ടോ എന്നൊരു സംശയം.
    സത്യത്തില്‍ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് കടന്നു, ഒരു സര്‍ജറിക്ക് വിധേയമാക്കിയാല്‍ മാത്രമേ
    സമൂഹം ഇസ്ലാം ലക്ഷ്യമാക്കുന്ന മാതൃകയിലേക്ക് വളരൂ.
    പക്ഷെ, നിര്‍ഭാഗ്യവശാല്‍ "ഇതിലൊന്നും" പണ്ടിതരെന്നു പറഞ്ഞു വസ്ത്രത്തില്‍ പൊടി പറ്റാതെ, പെര്ഫൂം അടിച്ചു നടക്കുന്നവര്‍ക്ക് സമൂഹത്തെ നിരീക്ഷിക്കുവാണോ, ഹൃദയമിടിപ്പ്‌ മനസ്സിലാക്കുവാനോ ഉള്ള യഥാര്‍ത്ഥ ജ്ഞാനമൊന്നും ഇല്ല എന്നതാണ് സമൂഹത്തിന്റെ ദുര്യോഗം.
    താന്‍ വളര്‍ന്നു വന്ന കുടുമ്പ പശ്ചാത്തലവും, ദാരിദ്ര്യവും, ഈ "പണ്ഡിത" രെ വാര്‍ത്തെടുക്കുന്ന ദര്സു "കലലയങ്ങളിലേക്ക് എത്തിക്കുകയും, സമൂഹത്തില്‍ വിട്ടുനിന്നുള്ള പഠന അന്തരീക്ഷത്തില്‍ സൃഷ്ടിക്കപെടുന്ന നിഷ്ക്രിയത്വവും, നിരാശയും എല്ലാം ഒരു "പണ്ടിതനോടൊപ്പം" പിന്നീട് സമൂഹത്തില്‍ വരികയും ചെയ്യുന്നു. തന്റെ വിട് വായിത്വങ്ങള്‍ കേള്‍ക്കുന്ന സമൂഹമാനെന്നു അറിയാന്‍ തുടങ്ങുമ്പോള്‍, സമൂഹത്തിന്റെ നേതൃത്വത്തിലേക്ക് സുഗമമായി കയറുന്നു.
    താന്‍ കുടുമ്പത്തില്‍, മത പഠന വേളയില്‍ അനുഭവിച്ച അവഗണനയും, നിരാശയും പിന്നീട് "നേതൃത്വത്തില്‍ ആഘോഷിക്കുന്നതാണ്" കാണാന്‍ കഴിയുക. യാഥാര്തമായി നേടേണ്ട ഇസ്ലാമിക വിഞാനതിനുപരി, കുടുമ്പത്തിന്റെ ദാരിദ്ര്യ അവസ്ഥയില്‍ ഭൌതിക വിദ്യാഭ്യാസം നേടാതെ ഈ ദര്സു പണ്ഡിതര്‍, ദുഅകളും, പ്രാര്‍ത്ഥന സദസ്സുകളും, കള്‍ട്ട് രൂപത്തില്‍ സ്ഥാപിച്ചു സമൂഹത്തെ അവരെ പോലെ തന്നെ നിഷ്ക്രിയരാക്കുന്നത്.
    ഇവിടെ അവര്‍ക്ക്, സമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയങ്ങള്‍ മനസ്സിലാക്കുവാനുള്ള ശേഷിയില്ല
    പ്രിന്റ് മീഡിയ, ദൃശ്യ മീഡിയ, ഇ-മീഡിയ, മൊബൈല്‍ തുടങ്ങിയവ എപ്രകാരം സമൂഹത്തിന്റെ അപചയത്തിന് കാരണമാകുന്നു, എങ്ങിനെ സ്വാധീനിക്കുന്നു എന്നൊന്നും നിരീക്ഷിക്കുവാനുള്ള , അപഗ്രധിക്കുവാനുള്ള കഴിവൊന്നും ഇക്കൂട്ടര്‍ക്ക് ഇല്ല.
    സമൂഹത്തില്‍ സ്ത്രീകളുടെ ബുദ്ധിപരമായ, ക്രിയാ പരമായ സൃഷ്ടാവ് നല്‍കിയിട്ടുള്ള പ്രകൃതിപരമായ ഈ കഴിവുകള്‍, വളച്ചൊടിച്ച ഹദീസുകളുടെ പിന്‍ബലത്തില്‍ നിഷ്ക്രിയമാക്കി അവരെ സാമൂഹിക നിര്‍മാണത്തില്‍ ഭാഗമാല്ലാതാക്കി തീര്‍ക്കുവാനും, സ്ത്രീകളെ അപഹസിക്കുന്ന പ്രസ്താവനകള്‍ മീഡിയകളില്‍ ഒരു "ഉളുപ്പുമില്ലാതെ" പറയാനുള്ള തൊലികട്ടിയും ഇവരുടെ "സമൂഹത്തെ അറിയാതെ"യുള്ള വിജ്ഞാനം ഇവര്‍ക്ക് നല്‍കി.
    ഞാന്‍ ചുരുക്കി പറയട്ടെ.
    സമൂഹത്തിന്റെ പുനഃ സൃഷ്ടി, കുടുമ്പത്തില്‍ നിന്നും തുടങ്ങണം
    മാതാവും, പിതാവും, കുഞ്ഞുങ്ങളുടെ,
    വളര്‍ച്ചയില്‍, അവരുടെ കഴിവുകളില്‍ മറ്റെല്ലവരെക്കളും സ്വാധീനം ചെലുത്തണം, പ്രായോഗികമായി, പെരുമാറ്റത്തില്‍, പ്രവര്‍ത്തനത്തില്‍, സംസാരത്തില്‍ എല്ലാം ഇസ്ലാമിക രീതി അവര്‍ക്ക് അനുഭവേധ്യമാക്കണം, ഒരു ഇസ്ലാമിക കുടുമ്പ അന്തരീക്ഷം അവര്‍ക്ക് പരിച്ചയപെടുതനം..
    ഇത്തരത്തില്‍ അതൊരു പ്രായോഗിക സമൂഹ സൃഷ്ടിക്കു നിധാനമാകും. സമൂഹത്തില്‍ ചിരിച്ചു നില്‍ക്കുന്ന വലകളെ കുറിച്ച് പെണ്‍കുട്ടികളെ മനശാസ്ത്രപരമായി ബോധവല്‍ക്കരിക്കാന്‍ മാതാവിനും, പിതാവിനും കഴിയണം. യഥാര്‍ത്ഥ ഈമാനിനെ കുറിച്ച് അവര്‍ക്ക് മാത്രുകയാവണം രക്ഷിതാക്കള്‍..
    അതല്ലാതെ ഈ "പണ്ഡിതരെ" കുറ്റപെടുത്തുന്ന നമ്മളാണ് വിഡ്ഢികള്‍, കാരണം അവര്‍ക്ക് സമൂഹത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല, അര്‍ത്ഥ മറിയാത്ത സമൂഹത്തിനു മുമ്പില്‍ അറബി ദുഅ ഒതാനല്ലാതെ !
    ഇതെഴുതിയത് ആരെയും വേദനിപ്പിക്കാനല്ല എന്ന് സൂചിപ്പിക്കട്ടെ.

    ReplyDelete
  16. പ്രിയ സുഹൃത്തേ..
    പൊട്ടക്കിണറ്റിലെ തവളയായ ഈ പക്ഷി നിരീക്ഷണക്കാരി ഇന്നത്തെ പത്രം വായിച്ചിട്ടു രണ്ട് മാസമായി.

    പെണ്ണേ നിനക്ക് നിന്റെ വീടാണു ഉത്തമം എന്ന് പഠിപ്പിച്ച അധ്യാപനമൊക്കെ പഴഞ്ചൻ .. അത് പ്രചരിപ്പിച്ച് സ്ത്രീകളെ പള്ളിയിലെക്ക് തെളിച്ച് ഒതായിയും മറ്റും ഉണ്ടായതൊന്നും ഈ സ്ത്രീ രത്നം അറിഞ്ഞില്ല.. നാട്ടിലെ സുഹൃത്തുക്കൾ സ്വപനം കണ്ടതൊക്കെ വായിച്ച് രസിക്കാൻ തന്നെ നേരമില്ല..

    പിന്നെ ചിലരുടെ കാര്യങ്ങളിൽ ഉള്ള താത്പര്യം കൊണ്ട് കണ്ണ് കാണാനും വയ്യ.

    അതിനാൽ ഈ വക ചില മണുക്കൂസുകളെ അവരുടെ പാട്ടിനു വിടുക

    ReplyDelete
  17. നാജേ

    ആദ്യം ഫാതിഹ ശരിയായി ഓതാ നെങ്കിലും പഠിക്കൂ
    എന്നിട്ടാവാം ഈ ഇറച്ചി തീറ്റ

    ReplyDelete
  18. പ്രിയപ്പെട്ട എ.കെ

    താന്കളെ വേദനിപ്പിക്കാന്‍ മാത്രം ഞാന്‍ എന്താണ് പറഞ്ഞത് എന്നറിയില്ല.
    പിന്നെ ഫാത്തിഹ "ഓതാന്‍" പഠിക്കാനുള്ള ഉപദേശം !
    അതെ, ഇങനെ "ഓതി", "ഓതി" യാണ് ഈ സമൂഹം ഇങനെ യൊക്കെ "പുരോഗമിച്ചത്".
    ഓതല്‍ മാത്രമായി...
    ഏത് ലോകത്താണ് ഈ "ഇല്മിന്റെ" അഭിനവ പ്രചാരകര്‍ എന്നാണ് എനിക്ക് മനസ്സിലാകാത്തത്.
    ആധുനിക ടെക്നോളജിയും, ഫസിലിട്ടിയും എല്ലാം ഈ "ഇല്മിന്റെ" ഹോള്‍സെയില്‍ ഡീ ലെഴ്സിനു ആവശ്യമാണ്, പക്ഷെ പറയുമ്പോള്‍ സ്വര്‍ഗ്ഗവും, പുണ്യവും കിട്ടനമെന്കില്‍ ഓതാന്‍ മാത്രം പഠിച്ചാല്‍ മതി. മറ്റുള്ളതൊക്കെ ബൌതികമാണ്. അത് ഹരാമാണ്. അതൊക്കെ മറ്റുള്ളവര്‍ പഠിച്ചു, കണ്ടുപിടിചോട്ടെ.
    നമുക്ക് അതൊക്കെ പൈസ കൊടുത്തു ഉപയോഗിക്കാം...നമ്മുക്ക് അങ്ങിനെ രണ്ടും സ്വന്തം, ഇവിടെയും, അവിടെയും.
    പാവം, മറ്റുള്ളവര്‍ ഇവരുടെ ഭാഷയില്‍.....
    ഈ സ്വര്‍ഗ്ഗത്തിന്റെ ഓണര്മാരുടെ ഒരു കാര്യം..
    ഓ എനിക്ക് വയ്യ..

    ReplyDelete
  19. rumana...

    chooshanam ellam mekhalakallilum padarnn pidichirikkunnu. atinedire ninne polulla yuvathikal vendavidhathil pradikarikkanam , streekale pallikallil kondupokunnatinekurich paranajappol veedann atilum prashnamenn kandu, ellam anganeyann, nam shradhikkuka
    ninte pradikaranangalkk ella bhavukangallum nerunnu

    ReplyDelete
  20. Rumana,
    As to make the comments active, you have said nothing to mine.
    ??

    ReplyDelete
  21. Riyas
    nazeer
    അസ്സു രണ്ടത്താണി
    shihab mogral
    salim | സാലിം
    ശ്ര ദ്ധേയന്‍
    sHaMs
    AK / എ.കെ
    poor-me/പാവം-ഞാന്‍
    Zulfukhaar-ദുല്ഫുതഖാര്‍
    islamikam
    ദൈവത്തിന്റെ കരുണാ കടാക്ഷത്തില്‍......
    ..naj
    basheer jisri
    Gowri
    തുടങ്ങിയവർക്കും എന്റെ ബ്ലാഗ് വായിച്ച് മെയിൽ അയച്ചവർക്കും മാന്യവായനക്കാർക്കും നന്ദി…നന്ദി..
    തുടർന്നും നിങ്ങളുടെ ഒക്കെ അഭിപ്രായങ്ങളും കമന്റുകളും പ്രതീക്ഷിച്ച് കൊണ്ട്..

    ReplyDelete

നിങ്ങള്‍ക്ക് പറയാം, നിങ്ങളുടെ പക്ഷം...