Sunday, October 19, 2008

കാരുണ്യം തേടുന്ന കടപ്പാടുകള്‍ !!..

If you can't read malayalam properly in this blog, please CLIKC here

പ്രവാസികളെപ്പോലെ കടപ്പാടുകളെ തോളിലേറ്റി ദിവസങ്ങളെണ്ണുന്ന മറ്റൊരു സമൂഹത്തെയും നമുക്ക് കാണാനാകില്ല എന്ന് പറഞ്ഞാല്‍ പ്രവാസത്തിന്റെ നെഞ്ചിടിപ്പറിഞ്ഞവര്‍‌ക്കെ സമ്മതിച്ച് തരാനാവൂ. എന്തിനും ഏതിനും കടല്‍ കടന്ന് പറക്കുന്ന ചിന്തകള്‍ തന്നെയാണ് ആശ്വാസമായിട്ടുള്ളത് എന്നതാകും ഇത്തരത്തില്‍ കടപ്പാടുകളെ സ്നേഹിക്കാന്‍ പ്രവാസിക്ക് മനസ്സ് വന്നത്.

നാടിനും വീടിനും വീട്ടുകാര്‍ക്കും കണ്‍കുളിര്‍മയേകി പറന്നെത്തുന്ന പ്രവാസിക്ക് കടപ്പാടിന്റെ നാരുകളാല്‍ വരിഞ്ഞ് മുറുക്കിയ ഭാണ്ഡങ്ങളുടെ കെട്ടെഴിക്കാന്‍ കഴിയുന്നത് ക്ഷമാശീലം ഒന്ന് കൊണ്ട് മാത്രമായിരിക്കും .

കട്ടിയുള്ള ചപ്പലില്‍ ചവിട്ടി ബോംബെയില്‍നിന്ന്

(ഇന്നത്തെ മുംബൈ) വരുന്ന ബസ്സിന്റെ പടി‌ഇറങ്ങിവന്ന മലനാട്ടിലെ പ്രവാസിക്ക് പിന്നില്‍ തോല്‍‌പെട്ടിയും തലയില്‍‌വെച്ച് നടക്കുന്ന ചുമട്ട് കാരന്ന് മൂന്ന് അഞ്ച് മാര്‍ക്ക് (555) കൂലിയായി കൊടുത്ത ആപഴയ കാലത്തില്‍ നിന്ന് ഒട്ടനവധി മാറ്റങ്ങളുണ്ടായെങ്കിലും കടപ്പാടിന്റെ പേരിലുള്ള ചൂഷണങ്ങളില്‍ നിന്ന് ഇന്നും പ്രവാസികള്‍ മുക്തമായിട്ടില്ല.

തൊട്ടതിന്നും പിടിച്ചതിന്നും പ്രവാസികളെ മാത്രം ആശ്രയിച്ച് ശീലിച്ച നമ്മുടെ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒട്ടും ശങ്കയില്ലാതെ വാരിക്കോരി കൊടുത്തിരുന്ന ഒരു കാലവും നമുക്കുണ്ടായിരുന്നു.

ബ്ലാക്ക് ആന്റ് വൈറ്റ് ജീവിതത്തില്‍ നിന്ന് കളര്‍ഫുള്‍ ജീവിതത്തിന്റെ രുചി ആസ്വദിച്ച പ്രവാസികള്‍ നിറം മങ്ങിക്കൊണ്ടിരുന്ന ജീവിതശൈലിക്ക് അവരുടെ തരുണികളിലൂടെ നിറം പകര്‍ന്നപ്പോള്‍ അവര്‍‌പോലും അറിയാതെ വര്‍ണങ്ങളുടെ മറപറ്റി കിളിര്‍ത്ത് വന്ന പുതിയ സംസ്കാരത്തിന്റെ വെളിച്ചം മാറ്റങ്ങള്‍ക്ക് മാറ്റമില്ലാത്ത കുതിപ്പാണുണ്ടാക്കിയത്.

നിയന്ത്രണമില്ലാത്ത ജീവിതശൈലികള്‍ പരിചിതമാകാന്‍ തുടങ്ങിയതോടെ ബന്ധങ്ങളുടെ മാന്യതയും കടപ്പാടുകളുടെ കെട്ടുകളും അയഞ്ഞ് തുടങ്ങി ചില പൊട്ടിത്തെറികള്‍ നെടുവീര്‍പ്പുകളായി ഉയര്‍ന്നപ്പോഴും നഷ്ടം പേറി വിതുമ്പിയത് പ്രവാസത്തിന്റെ കൈപ്പറിഞ്ഞവര്‍മാത്രമായിരുന്നു.

'വിധി' എന്ന രണ്ടക്ഷരത്തില്‍ ആശ്വാസം കണ്ടെത്തി പെന്റുലങ്ങളുടെ നിയന്ത്രണത്തില്‍ കണ്ണുകള്‍ അടക്കുകയും തുറക്കുകയും ചെയ്യുന്ന പ്രവാസികള്‍ മാരാരുടെ ചെണ്ടകളാകാന്‍ കാരണമായത് എന്തിനാണെന്ന് ചോദിച്ചാല്‍ പലരുടെയും ഉത്തരം ബന്ധങ്ങളുടെയും കടപ്പാടുകളുടെയും കഥകളായിരിക്കും.

നാട്ടില്‍ സ്വസ്ഥമായി കൂലിപ്പണി എടുത്ത് ജീവിതം നയിച്ചപ്പോള്‍ ഇല്ലാതിരുന്ന കടപ്പാടുകള്‍ പൊതിഞ്ഞ് തുടങ്ങാന്‍ പ്രവാസിക്ക് അധികനാള്‍ കാത്തിരിക്കേണ്ടി വരാറില്ല. കുഴല്‍‌പണക്കാരന്റെയോ പോസ്റ്റമാന്റെയോ സന്ദര്‍ശനം കൃത്യമാകാന്‍ തുടങ്ങുന്നതോടെ ആരംഭമാകുന്ന കണക്കില്ലാത്തചെലവുകള്‍ എന്തിനെന്ന് ചോദിക്കാന്‍ മനസ്സനുവദിക്കാത്തത് ഞാന്‍ മുമ്പേപറഞ്ഞ കടപ്പാടുകളും ബന്ധങ്ങളും വിങ്ങുന്ന മനസ്സിന്റെ പതഞ്ഞ കോണില്‍ വേരുറച്ചു എന്നത് കൊണ്ടാകാം.

എന്നാല്‍ ഇത്തരത്തിലുള്ള മനസ്സിന്റെ മൌനങ്ങളാണ് പ്രവാസികളെന്നും പ്രവാസികളായി തുടരാന്‍ കാരണമാകുന്നത് എന്നാണ് എന്റെ നിരീക്ഷണം .

രാപകലെന്തെന്നറിയാതെ കഷ്ടപ്പെട്ടുണ്ടാക്കുന്ന തുച്ചമായ വരുമാനം മിച്ചം വെക്കാനാകാതെ രണ്ടും മൂന്നും കൊല്ലം ആര്‍ക്ക് വേണ്ടിയാണ് ചിലവഴിച്ചതെന്ന് ചോദിക്കുമ്പോള്‍ ആഹ്ലാദത്തോടെ 'ഞാനെന്റെ പെങ്ങന്മാരെ കെട്ടിച്ചയച്ചു'എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ കണ്ണ് നിറയുന്നത് സ്വപത്നിക്ക് മാത്രമായിരിക്കും.

എന്നിട്ടും ബന്ധങ്ങളുടെ ആത്മാര്‍ത്ഥതയുടെ മൂല്യം മനസ്സിലാക്കി എല്ലാം അടക്കിപ്പിടിച്ച് വര്‍ഷങ്ങള്‍ കാത്തിരിക്കുന്നവളോട് കാരുണ്യം കാണിക്കാന്‍ മനസ്സില്ലാത്തവരെയും നമുക്ക് കാണാം.

ഇങ്ങിനെ പറയുമ്പോള്‍ ഈ പറഞ്ഞതിന്റെ മറ്റൊരു വശവും പറയാതിരിക്കാനാവില്ല. ബന്ധങ്ങളെ ശിഥിലമാക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങളും പ്രവര്‍ത്തികളും കൊണ്ട് ഭര്‍ത്താക്കന്മാരുടെ കണ്ണ് മൂടിക്കെട്ടുന്ന ന്യൂനപക്ഷവും നമുക്കിടയിലുണ്ട് . അത്തരത്തിലുള്ളവരെ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞ് നടപടി എടുക്കുകയോ ശാസിക്കുകയോ ചെയ്യാനും പ്രവാസികളായ ഭര്‍ത്താക്കന്മാര്‍ മടികാട്ടിയിട്ടില്ലാ എന്നത് സ്മരണീയമാണെങ്കിലും കണ്ണ് തുറക്കാനാകാതെ ഇരുട്ടില്‍ ആട്ടം കാണുന്ന നിര്‍ഭാഗ്യവാന്മാരായ ഒരു കൂട്ടരും എല്ലാം മനസ്സിലാക്കി മൂടികെട്ടിയ വായുമായി മറ്റൊരു കൂട്ടരും ഇനിയുമുണ്ട് എന്നത് വിസ്മരിക്കാനുമാകില്ല.

നാടുകടന്ന് നരകതുല്യമായ ജീവിതം നുകര്‍ന്നിട്ടും മലയാളിപ്രവാസിക്ക് മനം മടുപ്പില്ലാ എന്നത് ശീലിച്ച് പോയ ജീവിതശൈലിയെ മറക്കാനാകാത്തതിനാലായിരിക്കില്ല. എന്നെങ്കിലുമൊരിക്കല്‍ സ്വദേശത്ത് സ്വസ്ഥമായ ജീവിതം നയിക്കണമെന്ന സ്വപ്നവുമായി ദിവസങ്ങളും മാസങ്ങളും തള്ളിനീക്കുന്ന ഇവരുടെ വരുമാനത്തില്‍ കവിഞ്ഞുള്ള കടപ്പാടിന്റെ പട്ടിക മുറതെറ്റാതെ കിട്ടിക്കൊണ്ടിരിക്കുന്നതിനാല്‍ നേര്‍ച്ച ചെയ്ത മുട്ടനാടിനെപ്പോലെ ഊരുതെണ്ടാന്‍ വിധിക്കപ്പെടുകയാണവര്‍.

ഈവിധത്തില്‍ ഭാരം ചുമക്കുന്ന തന്റെ മകനെ/മകളെ കാരുണ്യം കൊണ്ട് സ്മരിക്കുന്ന എത്രമാതാപിതാക്കളുണ്ടാകും എന്ന് പരിശോധിക്കുമ്പോഴാണ് പ്രവാസികള്‍ കടപ്പാടിന്റെ ചൂട്ടുകളാണെന്നകാര്യം വേദനയോടെ പറയേണ്ടി വരുന്നത്.

കെട്ടിച്ചയച്ച കൂടപ്പിറപ്പിന്റെ ഗര്‍ഭാലസ്യത്തിന്റെ ആരംഭം മുതല്‍ തുടങ്ങുന്ന ഒഴിവാക്കാനാകുന്ന മാമൂലുകള്‍ക്കും പൊങ്ങച്ചങ്ങള്‍ക്കും വരുന്ന ചിലവുകള്‍ പ്രവാസിയായി എന്നത് കൊണ്ട് മാത്രം വഹിക്കാന്‍ പ്രേരിപ്പിക്കുന്നതും നിര്‍ബന്ധിക്കുന്നതും മാതാപിതാക്കളാണെന്നകാര്യം മറച്ച്‌വെച്ചിട്ട് കാര്യമില്ല. നട്ടില്‍ സ്വസ്ഥമായി കൂലിപ്പണിയെടുത്ത് ധനം സംഭരിക്കുന്ന അനന്ദരവന്ന് ബാധകമാകാത്ത കടപ്പാടുകളും ബന്ധങ്ങളും പ്രവാസിയായതിന്റെ പേരില്‍ ചുമലില്‍ വെച്ച് കെട്ടാന്‍ മുന്നിട്ട് നില്‍ക്കുന്നതില്‍ മാതാപിതാക്കളുടെ പങ്ക് ചെറുതൊന്നുമല്ല.

എല്ലാം അറിഞ്ഞിട്ടും തന്റെ വിരഹത്തില്‍ മനംനൊന്ത് കഴിയുന്ന സഖിയുടെ സുരക്ഷിതത്വത്തിന്ന് ഭംഗം വരരുതെന്ന് നിര്‍ബന്ധമുള്ളതിനാല്‍ മുതുകില്‍

കെട്ടിവെച്ച വിഴുപ്പുകള്‍ പേറാന്‍ തന്റെ ഉത്കൃഷ്ടമായ രൂപം മാറ്റിവെച്ച് സഹനത്തിന്റെ പാത സ്വീകരിച്ച് ആശീര്‍വദിക്കാനും പ്രവാസികളെന്ന ഈ വിഭാഗം എന്നോ പഠിച്ച്കഴിഞ്ഞു.

ക്ഷമ യുടെ നെല്ലിപ്പടി മറികടക്കുമ്പോള്‍ ഉണ്ടാകുന്ന പൊട്ടലിലും ചീറ്റലിലും തേങ്ങാന്‍ വിധിക്കപ്പെടുന്നതും പ്രവാസികളെ നെഞ്ചോട് ചേര്‍ത്ത വിരഹിണികളാണെന്നകാര്യം ബോധ്യമുള്ള ഭര്‍ത്താക്കന്മാര്‍ ടെലിഫോണ്‍സംഭാഷണത്തിനിടെ ലൈന്‍ കട്ട് ചെയ്ത് ആക്രോശിക്കുന്നതും നാം കോമഡികേള്‍ക്കുന്ന ലാഘവത്തില്‍ കേട്ട് രസിച്ചു.

വര്‍ഷങ്ങളുടെ പ്രവാസം യൗവനത്തെ കാര്‍ന്ന് തിന്നപ്പോള്‍ കിളവനായ യുവാവായി കൃത്രിമപ്രസരിപ്പും ചൂടി സമയചക്രത്തിന്റെ തേരോടിച്ച് തളര്‍ന്ന് വന്ന തന്റെ തലക്കുള്ളില്‍ ഇരമ്പിക്കൊണ്ടിരിക്കുന്ന നൂറായിരം കണക്ക് കൂട്ടലുകളുടെ ചൂട് കൊണ്ട് തളര്‍ന്ന തലയണക്ക് (പില്ലോ) ജീവനുണ്ടായിരുന്നെങ്കില്‍ എണീറ്റിരുന്ന് പൊട്ടിക്കരഞ്ഞ് നമ്മെ സ്തംഭിതരാക്കുമായിരുന്നില്ലെ.

കരയാന്‍ മറന്നുപോയ ജീവച്ഛവങ്ങളായി ജീവിക്കുന്ന പ്രവാസികളെ... നിങ്ങളില്‍ ഭൂരിഭാഗവും അത്യാഗ്രഹം കൊണ്ടല്ല ഇങ്ങിനെ കഴിഞ്ഞ് കൂടുന്നതെന്ന് എനിക്കറിയാം.(അത്യാഗ്രഹികളെ കുറിച്ച് ഇങ്ങിനെയല്ലല്ലോ നിരീക്ഷിക്കേണ്ടത്) ബന്ധങ്ങളിലെ കടപ്പാടുകളെ നിങ്ങള്‍ കാണുന്ന ആദരവും ബഹുമാനവും നിങ്ങളെ പിന്‍‌പറ്റി ജീവിക്കുന്നവര്‍ വെച്ച് പുലര്‍ത്തുന്നുണ്ടോ എന്ന് നിങ്ങള്‍ ചിന്തിക്കുക. അങ്ങിനെ ഉണ്ടെങ്കില്‍ തന്നെ നിങ്ങളയക്കുന്ന വിയര്‍പ്പിന്റെ ഉപ്പ്‌രസം പറ്റിയായിരിക്കില്ലെ അത്. നിങ്ങളുടെ വിയര്‍പ്പ് വറ്റിയ നാളുതൊട്ട് ഈ ബന്ധങ്ങളും കടപ്പാടുകളും നിങ്ങളെ ഏത് തരത്തിലായിരിക്കും വരവേല്‍ക്കുക എന്ന് കൂടിചിന്തിക്കേണ്ടതുണ്ട്.

മൃത്യുവിന്റെ ആലിംഗനം ആസ്വദിക്കാന്‍ കാത്തിരിക്കുന്ന അവസരത്തില്‍ പോലും നിങ്ങളുടെ സ്വന്തമെന്ന് നിങ്ങള്‍ കരുതുന്നരുന്നവരുടെ തേങ്ങലുകള്‍ നിങ്ങള്‍ക്ക് അന്യമാകുമോ എന്ന് ഭയപ്പെട്ടാല്‍ അതിശയപ്പെടാനൊന്നുമില്ല. കാരണം നിങ്ങളുടെ വിയര്‍പ്പ് വറ്റിയപ്പോള്‍ നിലച്ച് പോയ നോട്ടുകെട്ടുകളായിരുന്നു നിങ്ങളെ സ്മരിക്കാനുള്ള ഉപാധിയായി നിങ്ങളവര്‍ക്ക് പരിചയപ്പെടുത്തികൊടുത്തത് എന്നത് തന്നെ

അര്‍ത്ഥമുള്ള ചിന്തകളെ നമുക്ക് വീണ്ടെടുക്കാനാകുമെങ്കിലും ദ്രവിച്ച് പോയ വര്‍ഷങ്ങളെ വീണ്ടെടുക്കാനാവില്ല. അത്‌കൊണ്ട് തന്നെ ഇന്നത്തെ മക്കളായ നമ്മള്‍ നാളത്തെ മാതാപിതാക്കളാവേണ്ടവരാണെന്നകാര്യം ഓര്‍ക്കാന്‍ കഴിയുമെങ്കില്‍ ഒരു കാര്യം ശ്രദ്ധിച്ചാല്‍ നമ്മളിലൂടെ വളര്‍ന്ന് വരുന്ന മക്ക‌‌ള്‍‌ക്കെങ്കിലും പ്രവാസത്തിന്റെ ഏകാന്തതയിലിരുന്ന് വിതുമ്പാതെ രക്ഷനേടാം.

കുടുംബബന്ധങ്ങളുടെ കടപ്പാടുകളും ആത്മാര്‍ത്ഥതയും പൊങ്ങച്ചങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാതെ കരുണയോട് കൂടി ഉപയോഗിക്കാന്‍ ശ്രമിക്കുക. അനാവശ്യമായ മാമൂലുകളെ ഒഴിവാക്കി സ്വസ്ഥമായ ജീവിതം നയിക്കാന്‍ മക്കളെ പ്രാപ്തരാക്കുക. കടപ്പാടുകളുടെ മുഷിഞ്ഞ ഭാണ്ഡക്കെട്ടുകള്‍ മക്കളുടെ ചുമലില്‍ കയറ്റിവെക്കാന്‍ ശ്രമിക്കാതിരിക്കുക. എങ്കില്‍ നിങ്ങളുടെ പുഷ്പങ്ങള്‍ ആനന്ദിക്കുന്നത് കണ്‍കുളിര്‍‌ക്കെകാണാന്‍ നിങ്ങള്‍ക്കാവും . ഇത് തീര്‍ച്ച.!!

11 comments:

  1. ഇതൊന്നും ആരും മനസ്സിലാക്കുകയോ അനുസരിക്കുകയോ ചെയ്യില്ല....അതാ വിഷമകരം....

    ReplyDelete
  2. sadarana ennu parayunnathilum bhooripaksham pravasiyudeyum prashnangalanithennu parayendiyirikkunnu.... jeevithathe pattiyulla kazhchappadillathathanu thanneyanu pradana prashnam... chuttum kanum upaboga varnnangalil kudungikkidakkunnu palarum...
    anuvachakarkku engane oru chinda nalkiyathu ethayalum nannayi..

    keyman kureyayi sahakarikkunnilla... kure nalayi orkutilum blogilumonnum vallathe varan kazhinjittilla...

    ReplyDelete
  3. നിശ്ശബ്ദയായി തിരിച്ചു പോകുന്നു

    ReplyDelete
  4. നീണ്ട ഒരു പോസ്റ്റ്‌. നീളന്‍ സത്യങ്ങള്‍ അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ചിരിക്കുന്നു. മോചനം എങ്ങിനെയെന്ന് പരതുമ്പോഴേക്കും സമയം അതിക്രമിച്ചതാണു പലരുടെയും ദു:ഖം.
    വരും തലമുറയെങ്കിലും പാഠമുള്‍കൊള്ളട്ടെ..

    എല്ലാ പ്രവാസികളും അവരുടെകുടുബങ്ങളും (കാര്യമൊന്നുമില്ല ) വായിച്ചിരിക്കേണ്ട ലേഖനം

    അഭിനന്ദനങ്ങള്‍. ഈ നിരീക്ഷണത്തിന്

    ReplyDelete
  5. OT

    പാരഗ്രാഫ്‌ തിരിച്ചെഴുതിയാല്‍ കുറച്ച്‌ കൂടി (വായിക്കാന്‍ ) നന്നാവും
    shift + enter

    ReplyDelete
  6. നദി.. ബഷീര്‍ വെള്ളറക്കാടിന്ന് നന്ദി,
    ഞാന്‍ തേടിക്കൊണ്ടിരുന്ന ഒന്നായിരുന്നു shift + enter എന്നത്. ഞാന്‍ ശ്രമിച്ചു... പക്ഷെ..
    എന്റെ ശ്രമം വിജയിച്ചു കണ്ടില്ല.. എങ്കിലും വിജയത്തിനായി കാത്തിരിക്കുന്നു.
    കമന്റെഴുതിയ ശിവ ,lakshmy ,ഏകാന്തപഥികന്‍ , പിന്നെ മേല്‍ പറഞ്ഞ ബഷീര്‍ വെള്ളറക്കാടിനും നന്ദി..‍

    ReplyDelete
  7. പ്രവാസി എന്നും പരിഹാസ പാത്രമാണ്.
    പിരിവു ചോദിക്കാന്‍ ഗേറ്റു തുറന്നു അകത്തു കയറുന്ന രണ്ടു വ്യാജപ്പിരിവുകാര്‍ തമ്മില്‍ സംസാരിക്കുന്നത് ചെടികള്‍ക്കിടയിലിരുന്നു പുല്ലു പറിക്കുന്ന ഞാന്‍ കേട്ടു.
    ( ഗള്‍ഫുകാരന്‍റെ വീടാ.. ചോദിച്ചാല്‍ പോകുന്നതു ഒരു വാക്കാ.. കിട്ടിയാല്‍ വല്ലതും ഒക്കും.. അറബിയെ പറ്റിച്ചു കൊടുന്ന പൂത്ത കാശുണ്ടാവും..)
    നല്ലൊരു സംഖ്യ ഉദാരമായി കൊടുത്താല്‍ ഞാനാരായി (അറബിയെ പറ്റിച്ചു പൂത്ത കാശുമായി ജീവിക്കുന്ന ഗള്‍ഫുകാരന്‍,
    ഒന്നും കൊടുക്കാതെ അയച്ചാലോ “അറ്റകൈക്കുപ്പു തേക്കാത്ത പിശുക്കന്‍
    അവസാനം ഞാന്‍ പറഞ്ഞു.
    ഇനി സംഭാവനയും പിരിവും പ്രവാസി സംഘടനയിലൂടെ!
    (വ്യാപാരൊ വ്യവസായി സംഘടനക്കാര്‍ ബോര്‍ഡു വെച്ചൈരുന്നതു പോലെ)

    ReplyDelete
  8. ഈ ലിങ്ക്‌ തന്നതിന്‌ നന്ദി.. സ്ത്രീ പക്ഷ എഴുത്തെന്നും വായനയെന്നും സാധാരണ പറയാറുള്ള ചിന്തകളിൽ നിന്നും വ്യത്യസ്തമാണ്‌ താങ്കളുടെ ബ്ലോഗെന്നതും ഈ പോസ്റ്റിന്‌ എന്റെ ചിന്തകളുമായി സാമ്യതയുണ്ടെന്നതും എന്നെ സന്തോഷിപ്പിക്കുന്നു. ഒരിക്കലും പൊറുക്കാനാഗ്രഹിക്കാത്ത ഏതോ ഒരു നാട്‌ സ്വന്തം ജീവിതത്തിനു മേൽ കടമകളായി അധിനിവേശം നടത്തുമ്പോഴും സ്വന്തം നാട്ടിൽ കുടിയിരിക്കാൻ ലഭിക്കുന്ന ദിനങ്ങൾ അംഗുലീ പരിമിതങ്ങളാവുമ്പോഴുമൊന്നും നാം ആലോചിക്കുന്നില്ല, ഒഴിവാക്കേണ്ട എത്ര അനാവശ്യങ്ങളാണ്‌ നമ്മുടെ കടമകളുടെ പട്ടികയിൽ കിടക്കുന്നത്‌ എന്ന്. ജീവിതം ലളിതവും സുന്ദരവുമാണ്‌. അറിഞ്ഞ്‌ ആസ്വദിക്കണമെന്നു മാത്രം.
    സമയമില്ല, നിർത്തട്ടെ..
    with warm regards
    Shihab Mogral

    ReplyDelete
  9. മറ്റുള്ളവര്‍ക്ക് പ്രകാശം ചൊരിഞ്ഞ് സ്വയംഉരുകിത്തീരുന്ന മെഴുകുതിരിപോലെ സ്വയം ഇല്ലാതാവുമ്പോള്‍ നാളേക്കു വെണ്ടി എന്തെങ്കിലും കരുതി വച്ചാല്‍ അവനവനുനന്ന്
    മനുഷ്യനന്മക്കായി ഇനിയും എഴുതാന്‍ സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ ആമീന്‍

    ReplyDelete
  10. പ്രവാസിയുടെ കഷ്ടപ്പാടിന്റെ കഥകള്‍ക്ക് പ്രവാസത്തോളം തന്നെ പഴകമുണ്ട്. പ്രവാസി പഠിക്കാത്ത, പഠിക്കാന്‍ ശ്രമിക്കാത്ത രണ്ട് വാക്കുകളാണ്, ഇല്ല, അല്ല എന്നത്.

    നീരീക്ഷണങള്‍ പലതിനോടും യോജിക്കുബോള്‍ തന്നെ, മനപ്പുര്‍വ്വം മറന്ന്‌കളഞവയില്‍ പ്രസക്തമായതിനെ പൊടിതട്ടിയെടുക്കുക.

    പ്രവാസത്തിന്റെ കഥകള്‍ക്ക് ഒട്ടും പഞമില്ലാത്ത നാട്ടിലാണല്ലോ ജനനം. കണ്ണടച്ച് തുറക്കുന്ന നേരംകൊണ്ട മുഖം മാറിയ പടിക്കലും, പറമ്പില്‍ പിടികയും, സ്നേഹത്തിന്റെയും, ചതിയുടെയും കഥ ഒരേസമയം പറഞ് തരും.

    തുറന്ന് പറയാനുള്ള ശ്രമം പാളിപോകുന്നത് കാണുന്നു. ആരോ പിന്നോട്ട് വലിക്കുന്ന പോലെ, എന്റെ തോന്നലാവാം.

    ആശംസകളോടോപ്പം, അഭിനന്ദനങളും.

    ഇത് കൂട്ടി വായിക്കുമല്ലോ. ഉറങ്ങാം പ്രവാസി നമ്മുക്ക്‌ ...

    ReplyDelete
  11. തീര്‍ഛായായും അംഗീകരിക്കാന്‍ സാധ്യമല്ല...

    ReplyDelete

നിങ്ങള്‍ക്ക് പറയാം, നിങ്ങളുടെ പക്ഷം...