Friday, August 8, 2008

സൌഹൃദങ്ങള്‍ക്ക് അകലവും കണക്കും വേണം.

നാമിന്ന് സൌഹൃദങ്ങള്‍ കെട്ടിപ്പടുക്കാനുള്ള വെമ്പലില്‍ വിലപ്പെട്ട സമയത്തെ കൊല്ലുന്ന തിരക്കിലാണല്ലോ. പലര്‍ക്കും ഒരു നേരമ്പോക്ക് മാത്രമാണിതെങ്കിലും ചിലര്‍കൊക്കെ ജീവിതത്തിന്റെ മേച്ചില്പുറങ്ങളില്‍ ഒറ്റപ്പെടുമ്പോഴുള്ള ആശ്വാസമാണെന്നകാര്യം നാം മറന്നുകൂടാ.
എന്നാല്‍ നിരാശരായ ഒരുകൂട്ടം സൌഹൃദസമ്പാദ്യത്തിന്റെ കണക്ക് പറയുമ്പോഴാണ്‍ നാമതിന്റെ ആഴങ്ങളിലേക്കെത്തിനോക്കുന്നത്. സൌഹൃദം കൊണ്ട് നേടിയവരും നഷ്ടപ്പെട്ടവരും മാനം നഷ്ടപ്പെട്ടവരും നമുക്കിടയില്‍ ധാരാളമുണ്ടാകും. നല്ല സൌഹൃദങ്ങളെ തിരഞ്ഞെടുക്കാനും തിരിച്ചറിയാനും ഇന്നത്തെ കാലത്ത് നാം ഒരുപാട് ക്ലേശിക്കേണ്ടി വരുന്നു എന്നത് വസ്തുതയാണ്.
എല്ലാമേഖലയിലും മായം കലര്‍ന്നിരിക്കുമ്പോള്‍ ബന്ധങ്ങളിലെ മാന്യതയും ചോര്‍ന്നുപോകുന്നതില്‍ അതിശയപ്പെടാനില്ല. എങ്കിലും ചില തിരിച്ചറിവുകള്‍ നമുക്കുണ്ടായിരുന്നെങ്കില്‍ എന്ന് നാം ആശിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ചിലര്‍ക്കെങ്കിലും ഉണ്ടാകാതിരിക്കില്ല.

ഈ അടുത്ത് അത്തരത്തിലൊരു സംഭവത്തിന്റെ ആഴങ്ങളിലേക്ക് ഞാന്‍ ഇറങ്ങിച്ചെന്നത് യാദൃച്ഛികമായിട്ടായിരുന്നു.
സൌദിയിലെ വാരാന്ത്യത്തിന്റെ ആഘോഷവുംകഴിഞ്ഞ് തളര്‍ന്നുറങ്ങിയ ഒരു സുപ്രഭാതം.
മൊബൈലും ലാന്റ്ഫോണും നിര്‍ത്താതെ മണിമുഴക്കികൊണ്ടിരിക്കുന്നു. പാതിമയക്കത്തില്‍ ഹലോ പറഞ്ഞപ്പോള്‍ മറുതലക്കല്‍ അടുത്ത ബന്ധു.
പത്രം നോക്കിയോ എന്ന് മാത്രം ചോദിച്ചു ഇഷ്ടന്‍ ഫോണ്‍കട്ട് ചെയ്തു.
നാട്ടില്‍ നിന്ന് സുപ്രധാനമായ ഒരു വാര്‍ത്തവന്നതാണ്‍ കാര്യം .
ഇനിയും സമയമുണ്ടല്ലോ . ഉറക്കത്തിന്റെ പിരിമുറുക്കം മാറട്ടെ.. എന്നിട്ടാവാം പത്രം വായന.

ഞാന്‍ ഹസ്സിനോട് കാര്യം പറയാതെ വന്ന് കിടന്നെങ്കിലും വീണ്ടും ടെലിഫോണ്‍ ശബ്ദിച്ച് കൊണ്ടെയിരുന്നു.
ഇത്തവണ ഹസ്സാണ്‍ ഫോണെടുത്തത്.

ഒരു സുഹൃത്താണ്.

അദ്ധേഹവും പത്രവാര്‍ത്തയെകുറിച്ച്‌തന്നെയാണ്‍ പറയുന്നത്
കാര്യമെന്തന്നറിയാനുള്ള ആകാംക്ഷയില്‍ ഞാന് മകനെ വിളിച്ചുണര്‍ത്തി പത്രം റൂമിലെത്തിച്ചു.
മുന്‍പേജിലെ മധ്യകോളത്തില്‍ ചെറിയൊരു പെട്ടിക്കോളം.
“പ്രസവക്കിടക്കയില്‍ നിന്ന് ഭാര്യ ഒളിച്ചോടി” എന്ന ഒരു തലക്കെട്ടും.
മലപ്പുറം ജില്ലയിലെ പ്രശസ്തമായ ഒരു ടൌണിലെ ജ്വല്ലറിഉടമയുടെ ഭാര്യയാണ്‍ ഒളിച്ചോടിയിരിക്കുന്നത്. ആടൌണിന്റെ ഹൃദയ ഭാഗത്ത് സ്ഥലപ്പേരില്‍ അറിയപ്പെടുന്ന ജ്വല്ലറി എന്റെ അടുത്ത ബന്ധുവിന്റെതാണ്‍. ജ്വല്ലറിയുടെ പേര് കൊടുക്കാതെ സ്ഥലപ്പേരില്‍ വാര്‍ത്തകൊടുത്തതാണ്‍ കൂട്ടുകാരില്‍ സന്ദേഹമുണ്ടാക്കാന്‍ കാരണമായതെന്ന് മനസ്സിലായെങ്കിലും ഞാന്‍ അസ്വസ്ഥയായി.

അവ്യക്തമായ വാര്‍ത്തയുടെ നിജസ്ഥിതി അറിയണമല്ലോ. ഞാന്‍ ന്യൂസ് എഡിറ്ററെ വിളിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി കൂടുതല്‍ കാര്യങ്ങളറിയാനായി അന്വോഷണം ആരംഭിക്കുകയും തുടര്‍ന്ന് കിട്ടിയ വിവരങ്ങളനുസരിച്ച് “സൌഹൃദങ്ങള്‍ക്ക് അകലവും കണക്കും വേണം” എന്ന തലക്കെട്ടില്‍ അതേ പത്രത്തില്‍ ഒരു പ്രതികരണം എഴുതുകയും ചെയ്തു.
എന്നാല്‍ കാര്യങ്ങള്‍ ഇവിടം കൊണ്ട് അവസാനിപ്പിക്കാന്‍ എനിക്കായില്ല.
എന്ത് കൊണ്ടാണ്‍ സ്ത്രീകള്‍ക്ക് ഇത്രയധികം മനക്കട്ടിയുണ്ടാകുന്നതെന്ന ചിന്ത എന്നെ വല്ലാതെ അലോസരപ്പെടുത്തി. മനസ്സിലെവിടെയോ ഒരു കൊളുത്ത് വീണപോലെ ഈ സംഭവം എന്നെ വേദനിപ്പിച്ച് കൊണ്ടേയിരുന്നു. എന്റെ വേദനയുടെ കാഠിന്യം കൂടുന്നതിന്നനുസരിച്ച് ഞാന്‍ സംഭവത്തിന്റെ എല്ലാവശങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് കൊണ്ടേയിരുന്നു.
ആഇടക്കാണ്‍ മറ്റൊരു സമാന സംഭവം കൂടി ഇതേപ്രദേശത്ത് ഞങ്ങളെയൊക്കെ ഞെട്ടിച്ച് കൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നത് .
ഇത്തവണത്തെ വാര്‍ത്ത മറ്റൊരു രീതിയിലായിരുന്നു. ഒരു പ്രാവാസിയുടെ ഭാര്യ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ വരുന്ന മദ്രസാ അദ്ധ്യാപകനില്‍ നിന്ന് ഗര്‍ഭിണിയായിരിക്കുന്നു…
ഇങ്ങിനെ ദിവസവും നാം അറിയാതെയും അറിഞ്ഞും നടക്കുന്ന എത്രയോ സംഭവങ്ങള്‍. അവിഹിത ബന്ധങ്ങളും അവിഹിത ഗര്‍ഭങ്ങളും ഒറ്റപ്പെട്ട സംഭവമല്ലെങ്കിലും ചില അന്വേഷണങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ എനിക്ക് ചെന്നത്താനായത് മൂഢന്മാരായ ചില ഭര്‍ത്താക്കന്‍ മാരുടെ പോരായ്മയിലേക്കാണ്.
മുകളില്‍ പറഞ്ഞ രണ്ട് സംഭവങ്ങള്‍ക്കും വെത്യസ്ഥമായ സാഹചര്യങ്ങളാണ്‍ ഉണ്ടായിട്ടുള്ളത്.
ഒന്ന് വിരഹദു:ഖം പേറി കൂട്ടിലടക്കപ്പെട്ടവളെന്ന് മുദ്ര ചാര്‍ത്തപ്പെട്ടവളും മറ്റൊന്ന് സ്വദേശത്തിന്റെ സ്പന്ദനമറിഞ്ഞ് ജീവിത സഹയാത്രികനായ കണവന്റെ ചൂട്പറ്റിയുറങ്ങുന്നവളും.

ഒരു പ്രവാസിയുടെ ഭാര്യാപദം അലങ്കരിക്കുന്ന സ്ത്രീയുടെ വികാരങ്ങളെ മാനിച്ച് നമുക്ക് തല്‍ക്കാലം അങ്ങോട്ട് പോകേണ്ടതില്ലാ എന്ന് തോന്നുന്നു. എങ്കിലും നിത്യവൃത്തിക്ക് വേണ്ടി പണയപ്പെടുത്തിയ കൈത്താങ്ങുകളുടെ മാനം കെടുത്തുന്ന സാഹചര്യങ്ങളെ നാം പറയാതെ പോകുന്നതും ശരിയല്ല. പ്രവാസത്തിന്റെ ചൂടിലും മനസ്സിലിട്ട് താലോലിക്കുന്ന മണവാട്ടിയുടെ മനോഗതി എന്താണെന്നറിയാത്തവരല്ല പ്രവാസികളെന്നകാര്യം അറിഞ്ഞ് കൊണ്ട്തന്നെ പറയട്ടെ അറിഞ്ഞിട്ടും അറിയാത്ത മൌനികളായി മാറിയതിന്റെ പിന്നിലേ നിസ്സഹായാവസ്ഥ നാട്ടുനടപ്പുകളും ആചാരങ്ങളും തലക്ക് മുകളില്‍ മുനകൂര്‍ത്ത വാളുകളായി തുങ്ങുന്നു എന്നത് തന്നെയാണ്‍. യുവതിയായാല്‍ അവധിയായി എന്ന് കരുതിയിരുന്ന ഒരു സമുദായത്തിന്റെ അടിത്തട്ടില്‍ നിന്നും ചെറുസ്ഫോടനങ്ങളായി പൊട്ടിത്തെറിച്ച ചീളുകള്‍ ചെന്ന് പതിക്കുന്നത് എവിടെയാണെന്ന് ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. എന്നാല്‍ ചില ചീളുകള്‍ ചെന്ന് പതിച്ചത് പ്രവാസികളുടെ നെഞ്ചിലായിരുന്നു എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

കാമാന്ധന്റെ കണ്ണുകള്‍ക്ക് മൂര്‍ച്ചയേകാനെപ്പോഴും സഹായകമായിട്ടുള്ളത് പ്രവാസത്തിന്റെ മധുരവും കൈപ്പും സ്വന്തമാക്കിയവരുടെ പത്നിമാരായിരുന്നു എന്നകാര്യവും എന്റെ നിരീക്ഷണത്തില്‍ സ്ഥാനം പിടിച്ചതാണ്.

നമ്മുടെ നാട്ടില്‍ മുസ്ലിം സമുദായത്തില്‍ പള്ളിദറസുകള്‍ എന്ന ഒരു മതവിദ്യാഭ്യാസ സംമ്പ്രദായം നിലവിലുണ്ട്.

നല്ലകാര്യം .

മതമൂല്യങ്ങളെ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുക എന്നത് ഇന്ന് ഒഴിച്ച് കൂടാനാകാത്തതാണ്. അതുകൊണ്ട് തന്നെ എല്ലാ‍അര്‍ത്ഥത്തിലും ബഹുമാനിതരായിരുന്ന ഈ ശുഭ്രവസ്ത്രധാരികള്‍ക്ക് മഹല്ലടിസ്ഥാനത്തില്‍ വീതിച്ചെടുത്ത വീടുകളില്‍ ദൈവ പ്രീതികാംക്ഷിച്ച് മാത്രം ഭക്ഷണം ഒരുക്കുന്ന പ്രാദേശിക നിയമങ്ങളും നിലവിലുണ്ട് . എന്നാല്‍ എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ഈ പള്ളിദറസ് മുത‌അല്ലിമുകള്‍ക്കിന്ന് തലപ്പാവിന്റെ വാല്‍ നോക്കി ബഹുമാനം വീതിച്ചെടുത്തപ്പോഴാണ്‍ ദു:ഖകരമായ പല ചീഞ്ഞ് നാറുന്ന വാര്‍ത്തകളും പുറത്ത് വന്നത്. എല്ലാമത ജാതിയിലും ഇത്തരം പ്രവണതകള്‍ കണ്ട് വരുന്നുണ്ടെങ്കിലും ദൈവ ദൂതനായി അവതരിച്ച് അന്നവും കഴിച്ച് ഗ്രഹനാഥന്റെ മനസ്സും പറിച്ചെടുത്ത് അച്ചിയുടെ ഇറച്ചിയും ഭുജിച്ച് രമിക്കുന്ന ഒരു കൂട്ടര്‍ മുസ്ലിം സമുദായത്തിലെ കാണാനാകൂ. പരസ്ത്രീബന്ധത്തിനെതിരെ ശക്തമായ വിധി വിലക്കുകള്‍ പഠിപ്പിക്കുന്ന ഇസ്ലാമിക അദ്ധ്യാപനത്തിന്റെ ഒരദ്ധ്യായം തന്നെ നമുക്ക് മുന്നില്‍ പഠിപ്പിച്ച് തരുന്ന ഗുരുവര്യന്മാരില്‍ നിന്ന് തന്നെ ഇത്തരം പൊറുക്കപ്പെടാനാകാത്ത തെറ്റുകള്‍ സംഭവിക്കുമ്പോള്‍ പോലും മഹല്ല് ഭാരവാഹികള്‍ മാനക്കേടോര്‍ത്ത് ഇരു ചെവിയറിയാതെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന കാഴ്ചയും നമുക്ക് കാണാനായിട്ടുണ്ട്. എന്നാല്‍ ഗ്രാമങ്ങളിലേക്ക് ഇരുട്ടിനെ കീറിമുറിച്ച് വെളിച്ചത്തിന്റെ കിരണങ്ങള്‍ ആധുനികതയുടെ തേരിലേറി പ്രകാശം പകര്‍ന്നപ്പോള്‍ തലപ്പാവിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന കാമാന്ധന്മാരില്‍ ചിലര്‍ക്കെങ്കിലും ചോരതുപ്പേണ്ടി വന്നിട്ടുണ്ട് എന്നത് മറ്റൊരു സത്യം.
സമൂഹനന്മക്ക് മത പുരോഹിതന്മാര്‍ കാഴ്ചവെച്ച നിസ്തുല്യസേവനത്തെ ഒരിക്കലും വിസ്മരിക്കാനാവില്ല. എന്നാല്‍ ഇവരില്‍ ചിലകള്ളപുരോഹിതന്മാര്‍കടന്ന് കൂടിയത് ഇവര്‍പോലും അറിയുന്നത് വളരെ വൈകിയാണെന്നകാര്യം ഒരു വിഭാഗത്തെ മുഴുവനും പ്രതിക്കൂട്ടില്‍ നിര്‍ത്താനും സംശയത്തോടെ വീക്ഷിക്കാനും കാരണമാകുന്നു എന്നത് വേദനാജനകം തന്നെയാണ്.
ഇത്തരം ഒരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ ബന്ധപ്പെട്ട അധികാരികള്‍ ഇനിയെങ്കിലും പ്രവാസികളുടെ വീട്ടിലേക്ക് പ്രാദേശികനിയമങ്ങളുടെ പേര്‍ പറഞ്ഞ് മുഅല്ലിമീങ്ങളെയോ മുത‌അല്ലിമീങ്ങളെയോ പറഞ്ഞയക്കുമ്പോള്‍ രണ്ട് വട്ടം ആലോചിക്കേണ്ടതുണ്ട്.
ഇന്ന് ബഹുഭുരിഭാഗം പ്രവാസികളും കൂട്ടമായോ സ്വന്തമായോ ഭക്ഷണം പാകംചെയ്ത് വയറ് നിറക്കുമ്പോള്‍ വളയിട്ടകൈകളാല്‍ പാകപ്പെടുത്തിയ ഭക്ഷണം തന്നെ കഴിക്കണമെന്ന് വാശി കാണിക്കുന്നത് ഉചിതമല്ലാത്തതും നീതിക്ക് നിരക്കാത്തതുമാണ്. ഉണക്ക റൊട്ടിയും കുബ്ബൂസും കഴിച്ച് ദിവസങ്ങളെണ്ണിക്കഴിയുന്ന പ്രവാസികള്‍ നഷ്ടപ്പെടാനും കഷ്ടപ്പെടാനും മാത്രം വിധിക്കപ്പെട്ടവരായി കഴിയണമെന്ന മനോഭാവം വെച്ച് പുലര്‍ത്തുന്നതും അഭികാമ്യമായിരിക്കില്ല. എന്ത് കൊണ്ടാണ്‍ പള്ളിദറസ്സുകളില്‍ മെസ്സ് ഏര്‍പ്പെടുത്താന്‍ മടിക്കുന്നത് ? അല്ലെങ്കില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ മടിക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. പലസ്ഥലങ്ങലിലും മഹല്ല് കമ്മറ്റികളില്‍ ഇങ്ങിനെയുള്ള നിര്‍ദേശങ്ങള്‍ പലപ്രവാസികളും മുന്നോട്ട്‌വെക്കുമ്പോള്‍ നിരാകരിക്കപ്പെടുന്നു എന്നത് തന്നെയാണ്‍ പ്രാവാസികളുടെ വീടുകളില്‍ നിത്യ സന്ദര്‍ശകരായി മാറുന്ന ശറഫാക്കപ്പെട്ട ചില മൊയ്‌ല്യാക്കന്മാര്‍ക്ക് (എല്ലാവരും അങ്ങിനെയാണെന്ന് എനിക്കഭിപ്രായമില്ല. ) തീറ്റയും കുടിയും മാത്രമല്ല അന്തിയുറക്കവും തരം‌പോലെ ഒത്ത് കിട്ടുന്നത്.

വിരഹിണികളുടെ ദാഹം ചൂഷണം ചെയ്യുന്ന പലസംഭവങ്ങളില്‍ ഒന്ന് മാത്രമാണ് ഞാന്‍ ചൂണ്ടിക്കാണിച്ചതെന്ന്എനിക്കറിയാം. പലതരത്തിലുള്ള വിലയിരുത്തലുകളും കാഴ്ചപ്പാടുകളും ഇതുമായി ബന്ധപ്പെട്ട് ഓരോരുത്തര്‍ക്കും പറയാനുമുണ്ടാകും.

എന്നാല്‍ ഭര്‍ത്താവിനെ ഉറക്കിക്കെടുത്തി കാമുകന്ന് പായവിരിച്ച് കൊടുക്കുന്നവരെ കുറിച്ച് നാമെന്താണ്‍ പറയുക. അത്തരത്തിലൊരു സംഭവമാണ്‍ ഞാന്‍ പത്രവാര്‍ത്തയുമായി ബന്ധപ്പെടുത്തി ചൂണ്ടിക്കാണിച്ചത്. ഇവിടെയാണ്‍ സൌഹൃദങ്ങളുടെയും ബന്ധങ്ങളുടെയും വിശ്വാസതയെ നാം സംശയത്തോടെ വീക്ഷിക്കുന്നത്. സൌഹൃദങ്ങള്‍ക്ക് വേണ്ടി ലോകം തന്നെ നമ്മുടെ കൈകുമ്പിളിലേക്ക് ഒതുങ്ങിത്തരുമ്പോള്‍ വ്യാപകമായ സ്വീകാര്യതയും അനന്തമായ സാധ്യതയുമാണ്‍ നമുക്ക് മുന്നില്‍ തുറന്ന് കിട്ടിയത്. ആര് ? എന്നചോദ്യം തന്നെ അപ്രസക്തമാകുന്നതരത്തില്‍ സ്വീകാര്യതനേടിയ സൌഹൃദങ്ങള്‍ അടുക്കളയിലേക്കും പിന്നെ ബെഡ്‌റൂമിലേക്കും നീങ്ങുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ നിര്‍വ്വചനമെന്തന്നറിയാത്ത മൂഢന്മാരായചില ഭര്‍ത്താക്കന്മാര്‍ വഞ്ചിക്കപ്പെട്ടില്ലെങ്കിലെ അത്ഭുതമുള്ളൂ.
സൌഹൃദങ്ങള്‍ നമുക്ക് അത്യാവശ്യമാണെന്നകാര്യത്തില്‍ തര്‍ക്കമില്ല എന്നാല്‍ അത് ഏത്, എങ്ങിനെ ,എത്രവരെ ആ ബന്ധങ്ങളുടെ സ്വാതന്ത്ര്യമാവാമെന്ന് നാം പലപ്പോഴും ചിന്തിക്കുന്നില്ല. യുഗങ്ങളുടെ കുത്തഴിഞ്ഞ പ്രയാണത്തില്‍ മടിക്കുത്തഴിക്കുന്ന സൌഹൃദങ്ങള്‍ തഴച്ചുവളരുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നതില്‍ വീട്ടുകാരുടെയോ രക്ഷാതാക്കളുടെയോ ഭര്‍ത്താവിന്റെയൊ പങ്ക് തള്ളിക്കളയാനാവുന്നതല്ല. സ്ത്രീയെന്ന വര്‍ഗ്ഗത്തിന്റെ മനസ്സളക്കാന്‍ കഴിയാതെപോകുന്ന ഭര്‍ത്താക്കന്മാര്‍ സൌഹൃദ സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ നിങ്ങള്‍ താലോലിച്ചോമനിക്കുന്ന മനസ്സുകളെ ഇളക്കിപ്രതിഷ്ടിക്കാന്‍ സൊഹൃദസ്വതന്ത്ര്യത്തിന്റെ അതിരുകള്‍ ഭേദിക്കാന്‍ തല്പര്യപൂര്‍വ്വം കാത്തിരിക്കുന്നവര്‍ക്ക് നിഷ്പ്രയാസം സാധിക്കും എന്നകാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും.

29 comments:

  1. കെ.ജി.ജോര്‍ജിന്റെ ഭാര്യ സല്‍മയുമായി കെ.ബി.വേണു നടത്തിയ ഒരു സംഭാഷണത്തില്‍ അവര്‍ പറയുന്നുണ്ട്, കുട്ടികളുണ്ടായത് കൊണ്ട് മാത്രമാണു ഞാനദ്ദേഹത്തിന്റെ കൂടെ ഇത്രയും കാലം കഴിഞ്ഞതെന്നു.
    മലയാളി ജീവിതമെന്നത് ഒരു അഡ്ജസ്റ്റ്മെന്റല്ലേ?
    'മേഘല' അല്ലാന്നു തൊന്നുന്നു.
    മേഖല അല്ലേ ശരി?

    ReplyDelete
  2. SAUHRIDANGALKKU AKALAVUM KANAKKUM VENAM ATHU THANNEYAANU ITHINULLA PRATHIVIDI.....PINNE SNEHATHINTE BANDANAMUNDENGIL ELLAATHINUM ORU PARITHI VARE THADAYIDAAM.....PRAVASI KUDUMBANGALIL MAATHRAMALLA INGANEYELLAAM NADAKKUNNATHU ENNULLATHUM VERE ORU VASHAM

    ReplyDelete
  3. റുമാന ....
    നിങ്ങളുടെ തുറന്നെഴുത്തില്‍ ,
    ഉള്ളില്‍ രോഷവും സങ്കടവും അലമ്പല്‍ കൂട്ടിയിട്ടും
    ഞാന്‍ ഒളിച്ചു വച്ച സത്യങ്ങളെ വിവസ്ത്രമാക്കുന്നു ....നന്ദി...!

    നാം പ്രായോഗികമായ ഇടപെടലുകള്‍ തന്നെ നടത്തണം എന്നാണ് എന്‍റെ പക്ഷം...
    എതിര് പറയുന്നവരെ പുത്തന്‍ വാദിയാക്കുന്ന കാലം കഴിഞ്ഞുവല്ലോ...

    ഇനിയും എഴുതുക...വായനക്കാര്‍ നിങ്ങള്‍ക്കായി കാത്തിരിക്കും..

    ReplyDelete
  4. പലരും പറയാന്‍ മടികുന്നത് റുമാന പറഞ്ഞു .ഇനിയും എയുതണം

    പക്ഷെ നന്മ വശങ്ങള്‍ പറയാനും റുമാന ശ്രദ്ദികണം പറഞ്ഞിടുണ്ട് ഇനിയും പറയണം .

    എനിക്ക് ഓര്‍മവെച്ച കാലം മുതല്‍ ഇന്നു വരെ ഈയുള്ളവന്റെ വീട്ടില്‍ എല്ലാ ദിവസവും ഒരു മുസ്ലിയാര്‍ ഉണ്ടാകാറുണ്ട് ഈ പ്രവാസത്തില്‍ പോലും അവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ദ പുലര്‍ത്താന്‍ ഞാന്‍ ശ്രമികരുണ്ട് അല്ഹമ്ദുലില്ലഹ് ഇതുവരെ അരുതാത്തതൊന്നും കേള്‍ക്കാന്‍ ഇടവന്നിട്ടില്ല ..

    താങ്കളുടെ നല്ലതായ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും നന്ദി പറഞ്ഞു കൊണ്ട്

    റിയാസ് മുനീര്‍
    http://riyasmuneer.blogspot.com/

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. അവര്‍ പതിനെട്ടാം കൂറ്റുകാരായിരുന്നു.
    ഓലേലെഴുതിയ 'പതിനെട്ടാം കൂറ്റുകാരുടെ വേദപുസ്തകം' വീട്ടിലുണ്ടത്രെ.
    അവരറ്റെ എടേല്‍ 'കോരക്ക് കൊടുക്കാ' എന്നൊരു ആചാരമുണ്ട്.
    എന്തു സാധനായാലും കോരക്ക് കൊടുത്തിട്ടെ കഴിക്കൂ.
    ആഹാരായാലും കള്ളായാലും..
    കച്ചവടത്തിലെ ലാഭത്തിലും പാടത്തെ കൊയ്ത്ത് കഴിഞ്ഞാലും കോരക്ക് കോരക്ക് പങ്കുണ്ട്.
    അതൊന്നും എനിക്കു പ്രശ്നായ് തോന്നീല്ല
    എന്നാല്‍കുടുംബത്തിലെ ഏതു പെണണ്‍ വയസറിയിച്ചാലും
    കോരക്കു കൊടുക്കുമെന്നു പറഞ്ഞപ്പോള്‍
    'നിന്നെ കോരക്കു കൊടുത്തതാണൊ എന്നു ഞാന്‍ തുറന്നങ്ങ് ചോദിച്ചു.
    അവള്‍ തലയാട്ടി അതോടെ ഞങ്ങളുടെ പ്രേമം അവസാനിച്ചു.........'

    [ഫ്രാന്‍സിസ് ഇട്ടിക്കോര
    T.D.Ramakrishnan
    madhyamam weekly
    july 28 2008]

    Rumana chechi
    good
    keep it up
    Shabna

    ReplyDelete
  7. വിവാഹത്തിന് മുന്‍പ് ഒരിക്കലും കണ്ട് മുട്ടാത്ത യുവതീ യുവാക്കള്‍ മതാപിതാക്കള്‍ മുഖേന ഉറപ്പിക്കുന്ന ദാന്‍ബത്യ ജീവിതം ആരംഭിക്കുകയും അവരുടെ ജീവിതം വലിയ പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ നിലനില്‍ക്കുന്ന അവസ്ത , പാശ്ചാത്യരെ അല്‍ഭുതപ്പെടുത്താറുണ്ട് . . വിവാഹത്തിന് മുന്‍പ് അറിഞ്ഞും അടുത്തും ‍അനുഭവിച്ചും വിവാഹിതരാകുകയും ചെയ്യുന്ന പാശ്ചാത്യരുടെ ജീവിതത്തിന് അല്‍പ്പായുസ്സാണ് ഉണ്ടാകാറുള്ളത് . . വിവാഹ പൂര്‍വ ബന്ധങ്ങള്‍ക്ക് , പറയുന്ന ന്യായീകരണങ്ങളെല്ലാം അറ്റിസ്താന രഹിതമാണേന്ന് അവിടത്തെ ജീവിതം തെളിയിക്കുന്നു. .
    ഞാന്‍ മുകളില്‍ പറഞ്ഞ കാര്യം മിസ്സിസ് റുമാനയുടെ വിഷയവുമായി ബന്ധമില്ലായിരിക്കാം ... അവതാരിക ഗള്‍ഫ് കാരന്റ ഭാര്യയില്‍ അവര്‍ ചെയ്ത തെറ്റില്‍ മാത്രം ഊന്നിയാണ് എഴുത്ത്..
    പണ്ട് പഠിച്ചതൂം പിന്നീട് പലപ്രവശ്യം വായിച്ചിട്ടുള്ള ഒരു സംഭവം ഈ അവസരത്റ്റില്‍ ഓര്‍മ വരുന്നു . ലൈഗിക കാര്യം സ്വന്തം മകളോട് പോലും ചോദിച്ച് മനസ്സിലാക്കാമെന്ന് ഇസ്ലാം കാണിച്ഛു തന്നിട്ടുണ്ട് .ഒരു സംഭവം :- ഉമര്‍ (റ) ഒരിക്കല്‍ സന്ധ്യക്ക് മദീനയിലെ വഴിയിലൂടെ നടന്നു കൊണ്ടീരിക്കേ ഒരു വീടിനരികിലൂടെ നടക്കാനിടയായി . . ആവീട്ടില്‍ നിന്നും ഒരു വനിതയുടെ വേദനിപ്പിക്കുന്ന ഒരു വിരഹഗാനം കേള്‍ക്കാനിടയായി . .ആ ഗാനത്തിന്റ ഏകദേശ രൂപ ഇങ്ങനെയാണ് “”‍‍ ചുറ്റും കറുത്ത രാത്രി നീണ്ട് പോകുന്നു
    സല്ലപിക്കാന്‍ ഒരു ഇണൈല്ലാതെ എന്റ അവസ്തയും നീണ്ട് പോകുന്നു .. അല്ലാഹുവാണെ . . നിന്നെ ഭയം ഇല്ലായിരുന്നുവെങ്കില്‍ ഈ കട്ടില്‍ ചലിപ്പീക്കപ്പെടുമായിരുന്നു . . എന്റ രക്ഷിതാവും എന്റ മാനവും എന്നെ ഇതില്‍ ന്നിന്നും തടയുന്നു ... ഞാനെന്റ ഭര്‍ത്താവിനെ ആദരിക്കുന്നു ...അദ്ദേഹത്തിന്റ മെത്ത അന്യരാല്‍ സപര്‍ശിച്ചു കൂട . . .ഇതില്‍ നിന്നും നമുക്ക് ഒരു പാഠം ഇല്ലേ .... അല്ലാഹുമായുള്ള അകലം വര്‍ധ്ദിക്കും തോറും പല തെറ്റും നമ്മളില്‍ നാം അറിയാതെ കടന്നു കൂടും , അതിന് സുഹ്രുത്ത് ബന്ധത്തിന്റ് പരിധിയെ പഴിച്ചിട്ട് കാര്യമില്ല
    സമയക്കുറവ് ഉമര്‍ (റ) അന്നെടുത്ത തീരുമാനത്തെ പറ്റി എഴുതാന്‍ സമയമില്ല
    അത് പിന്നീട് ആകാം

    ReplyDelete
  8. ആദ്യമായി എന്റെ ലേഖനത്തിലെ ഒരു അക്ഷരപ്പിശാചിനെ കാണിച്ച് തന്നതില്‍ കുമാരന്‍ ചേട്ടന് നന്ദി പറയട്ടെ... ശേഷം shahina, ‍ HANLLALATH ,Riyas Muneer Moorikuthy ,iamshabna , Liyakath തുടങ്ങിയവര്‍ക്കും നന്ദി പറയുന്നതോടൊപ്പം ലിയാകത്തിന്റെ കമന്റിലെ ചില പ്രാമര്‍ഷങ്ങള്‍ക്ക് മറുപടി പറയേണ്ടതുമുണ്ട്.

    ‘അവതാരിക ഗള്‍ഫ് കാരന്റ ഭാര്യയില്‍ അവര്‍ ചെയ്ത തെറ്റില്‍ മാത്രം ഊന്നിയാണ് എഴുത്ത്..

    എന്ന കണ്ടെത്തല്‍ ശരിയല്ല. ഞാന്‍ ഒരു പ്രവാസിയുടെ ഭാര്യയെ കുറിച്ചും സ്വദേശിയുടെ ഭാര്യയെ കുറിച്ചും പരാമര്‍ഷിച്ചിട്ടുണ്ട്.
    ലേഖനത്തിലെ രണ്ട് ഭാഗങ്ങളെയും കുറിച്ച് പറയുന്ന ആ വരികള്‍ ഇങ്ങിനെയാണ് >> ‘മുകളില്‍ പറഞ്ഞ രണ്ട് സംഭവങ്ങള്‍ക്കും വിത്യസ്ഥമായ സാഹചര്യങ്ങളാണ്‍ ഉണ്ടായിട്ടുള്ളത്.
    ഒന്ന് വിരഹദു:ഖം പേറി കൂട്ടിലടക്കപ്പെട്ടവളെന്ന് മുദ്ര ചാര്‍ത്തപ്പെട്ടവളും മറ്റൊന്ന് സ്വദേശത്തിന്റെ സ്പന്ദനമറിഞ്ഞ് ജീവിത സഹയാത്രികനായ കണവന്റെ ചൂട്പറ്റിയുറങ്ങുന്നവളും.

    ഒരു പ്രവാസിയുടെ ഭാര്യാപദം അലങ്കരിക്കുന്ന സ്ത്രീയുടെ വികാരങ്ങളെ മാനിച്ച് നമുക്ക് തല്‍ക്കാലം അങ്ങോട്ട് പോകേണ്ടതില്ലാ എന്ന് തോന്നുന്നു. എങ്കിലും നിത്യവൃത്തിക്ക് വേണ്ടി പണയപ്പെടുത്തിയ കൈത്താങ്ങുകളുടെ മാനം കെടുത്തുന്ന സാഹചര്യങ്ങളെ നാം പറയാതെ പോകുന്നതും ശരിയല്ല. ’
    <<

    ഈ ഭാഗം ലിയാകത്ത് വായിക്കാതെ പോയോ എന്നറിയില്ല. സൌഹൃദങ്ങളുടെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടിയത് പ്രവാസിയുടെ ഭാര്യമാരെ കുറിച്ച് പരാമര്‍ഷിച്ച് കൊണ്ടായിരുന്നില്ല എന്നും പിന്നീടുള്ള വരികളില്‍ നിന്നും മനസ്സിലാക്കാനാവുന്നതാണ്.

    പിന്നെ ഉമര്‍ (റ) ഒരിക്കല്‍ സന്ധ്യക്ക് മദീനയിലെ വഴിയിലൂടെ നടന്നു കൊണ്ടീരിക്കേ ഒരു വീടിനരികിലൂടെ നടക്കാനിടയായപ്പോള്‍ ഒരു പെണ്‍കുട്ടി തന്റെ വികാരങ്ങളെ ദൈവഭയത്താല്‍ മാത്രം അടക്കിനിര്‍ത്തുന്നു എന്ന അര്‍ത്ഥം വരുന്ന ഒരു കവിതചൊല്ലുന്നത് കേള്‍ക്കാനിടയായപ്പോള്‍ ഉടനെ തന്നെ മകളുടെ അടുത്ത് ചെല്ലുകയും “ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ എത്രമാസം അകന്നിരിക്കാനാവുമെന്ന് ” ചോദിക്കുകയും മൂന്ന് മാസമെന്ന് ഉത്തരം നല്‍കുകയും തല്‍ഫലമായി തന്റെ സൈനികര്‍ക്ക് മൂന്ന് മാസത്തിലൊരീക്കല്‍ അവധികൊടുക്കാന്‍ നിര്‍ദേശമുണ്ടാവുകയും ചെയ്തു എന്നതാണ് ഈ കാവ്യവുമായി ബന്ധപ്പെട്ടുള്ളത്.
    എന്റെ ലേഖനം ഇസ്ലാമിക് അദ്ധ്യാപനം നടത്തുന്ന ചിലരെ കുറിച്ചും പരാമര്‍ഷിച്ചിരുന്നല്ലോ. തീര്‍ച്ചയായും അവര്‍കെല്ലാം ഈ വിഷയം നല്ലപോലെ അറിയുകയും ചെയ്യാം. അതുകൊണ്ട് വര്‍ഷങ്ങളോളം വിരഹദു:ഖം സഹിക്കുന്ന പ്രവാസി ഭാര്യമാരെ എളുപ്പത്തില്‍ കീഴടക്കാമെന്ന് ഇവര്‍ ദരിച്ച് വെച്ച്വോ..?
    ഒട്ടുമിക്ക പ്രവാസികള്‍ക്കും ഇന്നത്തെ അവസ്ഥയില്‍ 3 മാസം കഴിഞ്ഞ് ലീവെടുത്ത് നാട്ടില്പോയി ഭാര്യമാരെ ആശ്വസിപ്പിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല്ലാ എന്ന് എല്ലാവര്‍ക്കും അറിയാം. അത് കൊണ്ട് മൊയ്‌ല്യാക്കന്മാരും മറ്റും അവരുടെ ചൂടകറ്റട്ടെ എന്നാണോ പറയുന്നത്..!!
    രണ്ട് അന്യ സ്ത്രീ പുരുഷന്മാര്‍ സംസാരിക്കുമ്പോള്‍ മൂന്നാമതായി ഒരാള്‍കൂടി അവര്‍ക്കിടയിലുണ്ടാകും. എന്ന സൂക്തം സ്ത്യമാണെങ്കില്‍ സൌഹൃദങ്ങള്‍ക്ക് അകലവും കണക്കും വേണമെന്ന എന്റെ നിരീക്ഷണത്തിന്ന് പ്രസക്തി ഏറെയാണ്.

    ReplyDelete
  9. എല്ലാം വിശദീകരിച് എഴുതിയതിന് വളരെ നന്നി .നമ്മളില്‍ കൂടുതല്‍ ആള്‍ക്കാരും അറിയതെ പൊകുന്നതാണ് ഇതിന്ടെ ഉ ള്ളടക്കം

    ReplyDelete
  10. സലാം, റുമാന ..
    മോളി എഴുതിയത് വായിച്ചു, അതില്‍ പരയുനതുപോലെ സൌഹൃദങ്ങള്‍ കേട്ടിപടുക്കുപോള്‍ വിലപ്പെട്ട സമയം .... അത് സത്യമാണ്.
    പിന്നെ നമ്മുടെ ചുറ്റും നടക്കുന്ന ഈ സംഭവിക്കാന്‍ പാടില്ലാത്ത സംഭവത്തെ വളരെ ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചതിന് എഴുത്തുകാരി ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍.
    ഇതൊക്കെ എന്ത് കൊണ്ടു സംഭവിക്കുന്നു..?ആണിന്റെയും, പെണ്ണിന്റെയും മനസ്സു ഒരു ചരടില്‍ കോര്‍ത്ത പട്ടം കണക്കെ ആണ്..ആ ചരട് പൊട്ടുമ്പോള്‍ ആണ് ഇതൊക്കെയും സംഭവികുന്നത്.ആ ചരടിനെ കോര്‍ത്തിണക്കി നിര്‍ത്തുവാന്‍ രണ്ടാളുടെയും ഉദ്യമം ആവശ്യമാണ്.അതിന് ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളും, ജീവിതം പടുത്തു ഉയര്‍ത്താനുള്ള തിരക്കുകളുടെ ഇടയിലും പലര്ക്കും ഒരുമിച്ചു കഴിയാന്‍ ഇടവരാതെ പോകുന്നു, ഈ ചരട് ഒരു നോട്ടത്തിലോ, ഒരു ഫോണ്‍ കാള്‍ ലോ,ഒരു കത്ത്തിലൂടെയോ ചിലപ്പോള്‍ കോര്‍ത്തിണക്കാന്‍ സാധിക്കും . അത് അവര്‍ തമ്മിലുള്ള പരസ്പ്പര സ്നേഹത്തിന്റെ അളവ് കോല്‍ അനുസരിച്ചിരിക്കും, അതില്‍ കോട്ടം സംഭവിക്കുമ്പോള്‍ ആണ് ഇങനെയുള്ള പലതും നമ്മുടെ ചുറ്റും സംഭവിക്കുന്നത്.ഇതിന്‍റെയെല്ലാം ഹേതു പരസ്പ്പര സ്നേഹവും, ഇണകലോടുള ബഹുമാനവും കുറയുനത് കൊണ്ടല്ലേ....? അതിന് മറ്റാരെയും പഴി പറഞ്ഞിട്ട് കാര്യമില്ല ..എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്.
    വളരെ ഹൃദ്യമായ ഭാഷ്ജയില്‍ സമൂഹ വിപത്ത് കളെ തുറന്നു കാട്ടിയ റുമാന ഇല നിനും ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  11. സലാം, റുമാന ..
    മോളി എഴുതിയത് വായിച്ചു, അതില്‍ പരയുനതുപോലെ സൌഹൃദങ്ങള്‍ കേട്ടിപടുക്കുപോള്‍ വിലപ്പെട്ട സമയം .... അത് സത്യമാണ്.
    പിന്നെ നമ്മുടെ ചുറ്റും നടക്കുന്ന ഈ സംഭവിക്കാന്‍ പാടില്ലാത്ത സംഭവത്തെ വളരെ ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചതിന് എഴുത്തുകാരി ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍.
    ഇതൊക്കെ എന്ത് കൊണ്ടു സംഭവിക്കുന്നു..?ആണിന്റെയും, പെണ്ണിന്റെയും മനസ്സു ഒരു ചരടില്‍ കോര്‍ത്ത പട്ടം കണക്കെ ആണ്..ആ ചരട് പൊട്ടുമ്പോള്‍ ആണ് ഇതൊക്കെയും സംഭവികുന്നത്.ആ ചരടിനെ കോര്‍ത്തിണക്കി നിര്‍ത്തുവാന്‍ രണ്ടാളുടെയും ഉദ്യമം ആവശ്യമാണ്.അതിന് ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളും, ജീവിതം പടുത്തു ഉയര്‍ത്താനുള്ള തിരക്കുകളുടെ ഇടയിലും പലര്ക്കും ഒരുമിച്ചു കഴിയാന്‍ ഇടവരാതെ പോകുന്നു, ഈ ചരട് ഒരു നോട്ടത്തിലോ, ഒരു ഫോണ്‍ കാള്‍ ലോ,ഒരു കത്ത്തിലൂടെയോ ചിലപ്പോള്‍ കോര്‍ത്തിണക്കാന്‍ സാധിക്കും . അത് അവര്‍ തമ്മിലുള്ള പരസ്പ്പര സ്നേഹത്തിന്റെ അളവ് കോല്‍ അനുസരിച്ചിരിക്കും, അതില്‍ കോട്ടം സംഭവിക്കുമ്പോള്‍ ആണ് ഇങനെയുള്ള പലതും നമ്മുടെ ചുറ്റും സംഭവിക്കുന്നത്.ഇതിന്‍റെയെല്ലാം ഹേതു പരസ്പ്പര സ്നേഹവും, ഇണകലോടുള ബഹുമാനവും കുറയുനത് കൊണ്ടല്ലേ....? അതിന് മറ്റാരെയും പഴി പറഞ്ഞിട്ട് കാര്യമില്ല ..എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്.
    വളരെ ഹൃദ്യമായ ഭാഷ്ജയില്‍ സമൂഹ വിപത്ത് കളെ തുറന്നു കാട്ടിയ റുമാന ഇല നിനും ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  12. രാജി കത്ത്‌
    കൂട്ടരെ,
    മുന്നറിയിപ്പില്ലാതെ ചുവപ്പക്ഷരങ്ങളുടെ
    കൂട്ടപൊരിച്ചിലിലേക്ക്‌
    പടിയിറങ്ങിയെന്നോര്‍ത്ത്‌
    വിങ്ങരുത്‌
    എന്റെമാത്രമായിനി മരുഭൂമിയില്‍
    വിയര്‍പ്പുനാറ്റം ബാക്കി.

    ഇപ്പോള്‍,
    വെള്ളിയാഴ്ചയൊഴിവിന്റെ
    കുപ്പിച്ചിരിയില്‍ നിങ്ങളുടെ
    അരക്കെട്ട്‌ പുകച്ച സീഡിയിലെ
    നീല സാരി പെണ്ണിന്റെ
    മാറിടത്തിലിഴഞ്ഞ താലി
    മീനമാസചൂടില്‍ വിയര്‍ത്ത്‌
    ഞാന്‍ കെട്ടിയതാണ്‌

    കോളേജ്‌ കുമാരനല്ല
    കാദറിക്കാന്റെ മോനാ
    മകൾക്കൊരു താലിയൊരുക്കാൻ
    കണ്ണുചോര്‍ന്നു മുന്നില്‍ നിക്കെ
    ന്റെ ചങ്ക്‌ പതറീന്നു പറഞ്ഞില്ലേ
    ന്നാലും ന്റെ മോനെ നീയിതു നാട്ടാര്‍ക്കു.......

    ഹെന്റെടീ! പറ്റിപോയല്ലേ
    പണത്തിനൊപ്പം
    നീയാവിശ്യപ്പെട്ട
    ഫോട്ടോയെടുക്കുവാന്‍ ഷേവ്‌ ചെയ്ത
    അതെ ബ്ലേഡാ.

    പുതു മോഡിക്ക്‌ നാമെടുത്ത
    സാമ്പത്തിക രേഖകളെല്ലാം
    ബോഡിക്കൊപ്പം കാണും
    ഇനി നീയായ്‌
    നിന്റെ ലവരുടേക്കെ പാടായ്‌

    ReplyDelete
  13. ethokkay kondan njan kalliyanam kayikkathath..
    allathay eanikk kittanjittallaa...

    ReplyDelete
  14. shafi,samvidanand,JALEEL PANGAT പ്രതികരണത്തിന്ന് നന്ദി..

    ഷാഫിക്ക പറഞ്ഞ പരസ്പരസ്നേഹത്തിന്റെ കാര്യം. ഒരു പെണ്‍കുട്ടിയേ സംബന്ധിച്ചിടത്തോളം സനേഹമെന്ന പാനീയം തന്നെയാണമൃത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ശരീരഊഷ്മാവ് ഈ പാനീയത്തെ തിളപ്പിച്ച് നീരാവിയാക്കി വറ്റിക്കുന്നു. ഇവിടെ സ്നേഹമെന്ന അമൃതിന്ന് പ്രസക്തിയില്ല. അതുകൊണ്ടാണ് ഉമര്‍(റ) കാലത്ത് മൂന്ന് മാസത്തില്‍ കൂടുതല്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ അകന്ന് നില്‍ക്കരുതെന്ന് വിധി വരാന്‍ കാരണം.

    പിന്നെ ജലീല്‍ഭായ് യോട് എനിക്ക് പറയാനുuള്ളത് വിശ്വാസത്തില്‍ ബലം കൊടുത്ത് നീതിയും ദാര്‍മികതയും മുറുകെപുടിച്ച് അനാചരങ്ങളെവെടിഞ്ഞ് സൌഹൃദ,ബന്ധങ്ങള്‍ക്ക് അതിന്റെതായ പരിഗണനയും സ്വാതന്ത്ര്യവും നിര്‍ണയിച്ച് വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വെക്കുക. അവിടെ നിങ്ങള്‍ക്ക് സ്വസ്ഥതയും സമാധാനവും ഉണ്ടായിരിക്കും. നിത്യഭ്ര്ഹ്മചര്യം ഇസ്ലാമില്‍ അനുവതിനീയമല്ല എന്നകാര്യം അറിയാമല്ലോ.

    ReplyDelete
  15. sauhridangale bed room vare ethikkunnathinodu enikku ethirpundu, ivide kettathu vachu nokkumbo chilappo aa kutti maximum adjust cheythittundavam, ennittum entelum kaaranam okke paranju tettiyappo , avarku istam ulla oralude koode poyi, molly aa side koodi onnu ninnu chindichu nokku. tanikku kittiyirikkunnathu oru nalla husbandne aanu, ellarkum angine tanne aavanam ennillalo, so adjust cheyyan chilappo aa kuttikku pattiyitundavilla.

    ReplyDelete
  16. gibs .കമന്റ് എഴുതിയതിന്ന് നന്ദി..

    മാക്സിമം അഡ്ജസ്റ്റ് ചെയ്ത് മതിയായപ്പോള്‍ മറ്റൊരു വന്റെ കൂടെ ഇറങ്ങിപ്പോവാമെന്ന വാദത്തോട് യോജിക്കാന്‍ കഴില്ല. കാരണം ഇസ്ലാമിക നിയമത്തില്‍ ഫസ്ഖ് എന്ന ഒരു സമ്പ്രദായമുണ്ട്, ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാന്‍ ഇസ്ലാമിന്റെ വിശാലമായ കാഴ്ചപ്പാടുകളിലൊന്നാണിത്.

    ത്വലാഖ് ചൊല്ലുന്നത് പോലെ സ്ത്രീക്ക് പുരുഷനുമായി ഒത്തുപോകാന്‍ കഴിയില്ലെങ്കില്‍ ഫസ്ക് ചൊല്ലാം . അതിന്ന് ആരുടെയും സമ്മതത്തിന്റെ ആവശ്യമില്ല. എന്നാല്‍ ഇന്ന് ഇസ്ലാമിന്റെ വിശാലമായ കാഴ്ചപ്പാടിനെ ബ്രാക്കറ്റിനുള്ളിലാക്കി ഒതുക്കി നിറുത്തിയതിനാല്‍ അധികമാരും ഇത് പ്രയോഗിക്കുന്നില്ലാ എന്നതാണ് സത്യം. പുരുഷ മേധാവിത്വം എല്ലാമേഖലയിലും അടക്കി വാണപ്പോള്‍ ഈ സാധുവായ നിയമവും വിസ്മരിക്കപ്പെടുകയോ മറച്ച് വെക്കുകയോചെയ്തു എന്നതാണ് സത്യം. പൊരുത്തപ്പെടാനാവാത്ത ബന്ധങ്ങളെ അടിച്ചേല്പിക്കാന്‍ ഇസ്ലാമതം അനുവധിക്കുന്നില്ല . അത് കൊണ്ട് തന്നെ മേല്പറഞ്ഞ നടപടി അംങ്ങീകരിക്കാനുമാവില്ല.

    ReplyDelete
  17. നമ്മുടെ മുസ്ലിയക്കാന്‍ മാര്‍ക്ക് വീട്ടില്‍ പാകം ചെയ്താ ഭക്ഷണമേ കഴിക്കവൂയെന്നു യെവിദ് എന്കിലും പറഞ്ഞ്ചിട്ടുണ്ടോ?.എല്ലാ എന്നാണ് എന്റെ അറിവ്.അതുകൊണ്ട് അവര്‍ സ്വന്ദമായി ഭക്ഷണം പാകം ചെയ്തു കഴിക്കട്ടെ.പ്രവാസികള്‍ അന്ഘിനെയല്ലേ ചെയ്യുന്നത്.പ്രവസികലയയെല്ലാവരും എന്റെ അഭിപ്രായത്തോട്‌ യോജിക്കുമെന്നാണ് എന്റെ വിശ്വാസം.

    ReplyDelete
  18. റുമാന സലാം.ഇപ്പൊഴത്തെ സംഭവ വികാസങ്ങള്‍ വളരെ നല്ല രീധിയില്‍ അവതരിപ്പിച്ച താങ്കള്‍ക്ക് അഭിനന്ദനം

    ReplyDelete
  19. നന്നായിരിക്കുന്നു, സമുദായം മൊത്തമായി വിചാരണ ചെയ്യപ്പെടുന്നു..കാലത്തിന്ടെ കുലം കുത്തിയൊഴുക്കില് എല്ലം മാറുന്നു, പക്ഷേ ഇത്തരം ചില നാട്ടു നടപ്പു മാത്രം മാറുന്നില്ല...

    സാന്ദര്ഭികമായി ഒരു മിനിക്കഥയിതാ...

    ഭക്ഷണം തരുന്ന വീട്ടിലെ പെണ്കുട്ടിയോടു കൊച്ചു മൌലവിക്കു കുറെ നാളായി വല്ലത്തൊരു മോഹം..,
    അതിനിടയില് ആ പെണ്കുട്ടീടെ കല്യാണം കഴിയുന്നു,
    ഗള്ഫുകാരനായ പുതിയാപ്ള ചെറിയ അവധിയും കഴിഞ്ഞു പറന്നു പോയി, പെണ്ണിനു വയറ്റിലാണെന്നു അറിഞ്ഞ മൌലവി കാത്തിരുന്ന അവസരം വന്നെത്തിയതായി മനസിലാക്കി നല്ലൊരു സൂത്രം പ്രയോഗിക്കുന്നു..വയറ്റിലാക്കി പെട്ടെന്നു തന്നെ കടന്നു കളഞ്ഞ പുതിയാപ്പിള കുഞ്ഞിന്ടെ നിറ്മാണം പാതി മാത്രറമേ നടത്തിയുള്ളൂ എന്നും, അതു പൂര്ത്തീകരിച്ചില്ലെങിള് കുഞ്ഞു ചാപ്പിള്ളയാകുമെന്നും പറഞ്ഞു പേടിപ്പിച്ചു മൊയില്യാരുടെ പൂതിയും, കുഞ്ഞിന്ടെ പണിയും പൂര്ത്തീകരിക്കുന്നു!!
    തന്ടെ മോന്ടെ പാല് പുന്ജിരി കണ്തു മതിമറന്ന ഗള്ഫുകാരന് ബാപ്പ എന്ടെ പൊന്നു മോനേ എന്നു വിളിച്ചു കൊന്ജിക്കുന്നതു കണ്ടപ്പോള്, പാവം പെണ്ണു അരിശം കൊണ്ടു പറയുകയാ "നിങളിപ്പോള് വന്നു മോനെ കൊന്ജിക്കുന്നുന്ടല്ലോ, ആ മൊയിലാര്ക്ക ഇല്ലായിരുന്നെന്കില് കാണായിരുന്നു നമ്മുടെ മോന്ടെ കോലം !!

    ReplyDelete
  20. Ethatha salam

    Samooham enn anubavikkunna prasnagalku kaaranam souhrudathinte kanakillayima mathramalla, Media nammude samoohathinte traditional samskarangale nashipichu kondirikukayanu,ororutharkum avararude sthanam manasil nalkiyal oru parithi varey e prshnangalku pariharamundakum

    ReplyDelete
  21. വളരെ നന്നായി കാര്യങ്ങള്‍ വ്യക്തമായി എഴുതിയെന്നു പറയട്ടെ, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളുടെ കാര്യത്തില്‍ വിശിഷ്യാ പ്രവാ‍സി ഭര്‍ത്താക്കന്മാരുള്ളവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയ എഴുത്ത്; അതും ഒരു മുസ്ലിം സ്ത്രീ; അഭിനന്ദനങ്ങള്‍. നമ്മുടെ നാട്ടിലെ മഹല്ലു നേതൃത്വം പ്രത്യേകം ശ്രദ്ധിക്കേണ്ട ചിലവസ്തുതകളാണു ഈ പറഞ്ഞവയെല്ലാം. സ്ത്രീകളെ ചൂഷണം ചെയ്യുന്ന ഇത്തരം ദീനില്ലാത്ത ദീന്‍ പഠിപ്പിക്കുന്ന മുസ്ല്യാക്കന്മാരുടെ ഒന്നില്‍ കൂടുതല്‍ അനുഭവങ്ങള്‍ ഞങ്ങളുടെ നാട്ടിലും ഉണ്ടായിട്ടുണ്ട്.
    ദീനീ ബോധവും ഒപ്പം ഭൌതിക വിദ്യാഭ്യാസത്തിന്റെയും കുറവാണു ഇത്തരം സംഭവങ്ങലിലേക്ക് വെളിച്ചം വീശുന്നത്.
    ഈ ദൌത്യം തുടരുക; റബ്ബ് അനുഗ്രഹിക്കട്ടെ, സജ്ജനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ.

    ReplyDelete
  22. അവസാനം പാവം ഭര്‍ത്താക്കന്മാര്‍ക്കിട്ടൊരു കൊട്ടും കൊട്ടി നിര്‍ത്തി അല്ലേ. ഇതേ പ്രശ്നം തന്നെ പരസ്ത്രീയെ തേടിപോകുന്ന പുരുഷനിലും കണ്ടുകൂടായ്കയില്ല്ലല്ലോ.

    നല്ല ലേഖനം റുമാന. അതിരു കടക്കുന്ന സൌഹൃദങ്ങള്‍ എപ്പോഴും ‘ഒരു അഡ്ജസ്റ്റ്മെന്റില്‍’ തട്ടിയും മുട്ടിയും നിരങ്ങി നീങ്ങുന്ന ഇന്നത്തെ ദാമ്പത്യ ബന്ധങ്ങളെ പ്രതികൂലമായി ബാധിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

    ദമ്പതികള്‍ തമ്മിലുള്ള പ്രണയാമില്ലായ്മയാണ് എല്ലാത്തിനും കാരണം. അതുരുത്തിരിയുന്നത് മറ്റു പല കാരണങ്ങളാലും. ആരും അറിയാതിരിക്കുന്നിടത്തോളം എന്തു വഞ്ചനയും തന്റെ ഇണക്ക് നല്‍കാന്‍ മടിക്കാത്ത ലോ‍കം.

    -സുല്‍

    ReplyDelete
  23. faisal, NIBU, Zuba, Sameer Thikkodi, സുല്‍ |Sul,
    എന്റെ ബ്ലോഗ് വായിച്ച് കമന്റ് എഴുതിയതിന്ന് നന്ദി...
    സുബയുടെ മിനിക്കഥ നന്നായിട്ടുണ്ട്. ഇതുപോലെ മങ്ങാട്ടച്ചനും കുഞ്ഞായിന്‍ മുസ്ലാരേപോലുമുള്ള ഹാസ്യ കഥാപാത്രങ്ങളെ കടത്തിവെട്ടുന്ന മൊയ്‌ല്യാര്‍ കിസ്സകള്‍ നമുക്ക് ധാരാളം കേള്‍ക്കാനാവുമെങ്കിലും എല്ലാവരെയും അടച്ചാക്ഷേപിക്കാനാവില്ലല്ലോ.സമുദായത്തിന്റെയും ദീനിന്റെയും നന്മ മാത്രം കാംക്ഷിച്ച് കുറഞ്ഞ വേതനത്തിന്ന് സേവനം ചെയ്യുന്ന ധാരാളം മുസ്ല്യാക്കന്മാരെ നമുക്ക് കാണാനാവും, ചിലപുഴുക്കുത്തുകള്‍ എല്ലാ വിഭാഗത്തിലും കടന്ന് കൂടിയിട്ടുണ്ട്. അവരെ നാം തിരിച്ചറിയുകയാണ് വേണ്ടത്.
    പിന്നെ സുല്‍ പറഞ്ഞ സ്നേഹത്തിന്റെ കാര്യം.
    അത് ഇന്ന് റെഡിമെയ്ഡാണെന്നകാര്യം എല്ലാവര്‍ക്കുമറിയാം. അതിലപ്പുറം മറ്റ് പലതുമുണ്ട്. ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നവര്‍ക്കിടയിലും സാഹചര്യങ്ങളുടെ അനുകൂലതയില്‍ വന്ന് പെട്ട് ചില ദുര്‍ബല നിമിഷങ്ങള്‍ ജീവിതത്തിന്റെ ചരട് പൊട്ടിക്കാന്‍ കാരണമായിട്ടുണ്ട്.
    ഇന്ന് മത ബോധമോ ദൈവ ഭയമോ സ്നേഹമോ വിശ്വാസ്യതയോ ഇത്തരം സന്ദര്‍ഭങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആവാത്തതിന്റെ കാരണം വിചാരങ്ങളിലൂടെ വികാരങ്ങളെ നിയന്ത്രിക്കുന്നത് കൊണ്ടോ ആശ്വാസം കണ്ടെത്തുന്നത് കൊണ്ടോ ആയിരിക്കും.
    ദാമ്പത്യ ബന്ധങ്ങളിലൂടെ ലൈഗിക സംതൃപ്തി നേടിയെടുക്കുന്നതിന്ന് പകരം തന്റെ മനസ്സിലെ വിചാരങ്ങളുടെ ഉന്മാദമാണ് സംതൃപ്തിക്ക് അനുയിജ്യമായതെന്ന ചിന്ത മനുഷ്യമനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു എന്നത് വസ്തുതയാണ്. ഇത്തരം വിചാരങ്ങളെയും വികാരങ്ങളെയും അകറ്റിനിറുത്താന്‍ ഇസ്ലാമിക പാഠങ്ങളിലൂടെ പഠിപ്പിക്കുകയും നാം മനസ്സിലാക്കുകയുംചെയ്തതാണെങ്കിലും ഇന്നത്തെ സാഹചര്യങ്ങള്‍ നമ്മെ ചുറ്റിവരിഞ്ഞ നീലരശ്മികള്‍ എല്ലാ ബന്ധനങ്ങളുടെയും കെട്ടറുക്കുന്നു എന്ന് വേണം കരുതാന്‍.
    അത്കൊണ്ട് തന്നെ സ്നേഹമെന്ന പാനീയം പുളിച്ച്കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞ് വിലപിച്ചിട്ട്കാര്യമില്ല. നിങ്ങള്‍ ചെയ്യേണ്ടതും പ്രവര്‍ത്തിക്കേണ്ടതും ചെയ്യുകതെന്നെ വേണം. വിശന്നിരിക്കുന്ന വയറുകളെ മുറുക്കിയുടുത്ത് സഹിച്ചിരുന്ന ഒരു കാലവും മനുഷ്യരും നമുക്കിടയിലുണ്ടായിരുന്നു. ആധുനികതയുടെ ഈ കാലത്ത് അങ്ങിനെയുള്ള മനുഷ്യരുണ്ടോ..? (വല്ല കാട്ടിലും തപ്പേണ്ടിവരും)
    അത്കൊണ്ട് തന്നെ വിശന്നിരിക്കുന്ന വയറിലേക്ക് കുറെ സ്നേഹം വിളമ്പിയത് കൊണ്ട് കാര്യമില്ല. അവരുടെ വിശപ്പകറ്റാന്‍ ക്രിയാത്മകമായി നിങ്ങള്‍ പ്രവര്‍ത്തിച്ചെ മതിയാകൂ..

    ReplyDelete
  24. gaLFUkarante bharyayeyum moilyareyum paraamarSiCHa RumAnayOdu oru eLiya chOdyam
    nammuTe nATTUnaTappanusariCHU iTHaram praSnaNGaL uNdAkARuLLathu eeraNduvibhAgaTHil mAthramaNO? veeTTil varUnna AkriKaCavaTaKAran muthal nithyOpakasADHanaNGaLUmAyi kaCHavaTaTHinu varUnnavanum feelD OfeesaRmARrAyi vyathyastha AvaSyaNGaLK varunnavaruTeyumokke kaDHakaL DHArALam nammude nATukaLilille. ivarekkuRiCHonnum sister RUmAna aRiyAthe pOyath kashTam thanne. pinne otaPeTTa sambhavaNGaLK samoohaTHe moTHam pazhichArunnathu SariyANO. ellAgaLFubharyamArum nATTile moylAKammArum kAmaveRiyum mooTH irikkukayANennu karuthAmO

    ReplyDelete
  25. oruvan :
    ഞാന്‍ ഗള്‍ഫ് കാരനെയും മൊയ്‌ല്യാരെയും മാത്രമല്ല പരാമര്‍ശിച്ചത്. ആവരികള്‍ ഇങ്ങിനെ വായിക്കാം.> ‘മുകളില്‍ പറഞ്ഞ രണ്ട് സംഭവങ്ങള്‍ക്കും വെത്യസ്ഥമായ സാഹചര്യങ്ങളാണ്‍ ഉണ്ടായിട്ടുള്ളത്.
    ഒന്ന് വിരഹദു:ഖം പേറി കൂട്ടിലടക്കപ്പെട്ടവളെന്ന് മുദ്ര ചാര്‍ത്തപ്പെട്ടവളും മറ്റൊന്ന് സ്വദേശത്തിന്റെ സ്പന്ദനമറിഞ്ഞ് ജീവിത സഹയാത്രികനായ കണവന്റെ ചൂട്പറ്റിയുറങ്ങുന്നവളും
    , .അത് കഴിഞ്ഞ് വീണ്ടും ഇങ്ങിനെ വായിക്കാം... ആഇടക്കാണ്‍ മറ്റൊരു സമാന സംഭവം കൂടി ഇതേപ്രദേശത്ത് ഞങ്ങളെയൊക്കെ ഞെട്ടിച്ച് കൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നത് .
    ഇത്തവണത്തെ വാര്‍ത്ത മറ്റൊരു രീതിയിലായിരുന്നു. ഒരു പ്രാവാസിയുടെ ഭാര്യ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ വരുന്ന മദ്രസാ അദ്ധ്യാപകനില്‍ നിന്ന് ഗര്‍ഭിണിയായിരിക്കുന്നു…
    ഇങ്ങിനെ ദിവസവും നാം അറിയാതെയും അറിഞ്ഞും നടക്കുന്ന എത്രയോ സംഭവങ്ങള്‍. അവിഹിത ബന്ധങ്ങളും അവിഹിത ഗര്‍ഭങ്ങളും ഒറ്റപ്പെട്ട സംഭവമല്ലെങ്കിലും ചില അന്വേഷണങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ എനിക്ക് ചെന്നത്താനായത് മൂഢന്മാരായ ചില ഭര്‍ത്താക്കന്‍ മാരുടെ പോരായ്മയിലേക്കാണ്.


    എല്ലാമത ജാതിയിലും ഇത്തരം പ്രവണതകള്‍ കണ്ട് വരുന്നുണ്ടെങ്കിലും ദൈവ ദൂതനായി അവതരിച്ച് അന്നവും കഴിച്ച് ഗ്രഹനാഥന്റെ മനസ്സും പറിച്ചെടുത്ത് അച്ചിയുടെ ഇറച്ചിയും ഭുജിച്ച് രമിക്കുന്ന ഒരു കൂട്ടര്‍ മുസ്ലിം സമുദായത്തിലെ കാണാനാകൂ. പരസ്ത്രീബന്ധത്തിനെതിരെ ശക്തമായ വിധി വിലക്കുകള്‍ പഠിപ്പിക്കുന്ന ഇസ്ലാമിക അദ്ധ്യാപനത്തിന്റെ ഒരദ്ധ്യായം തന്നെ നമുക്ക് മുന്നില്‍ പഠിപ്പിച്ച് തരുന്ന ഗുരുവര്യന്മാരില്‍ നിന്ന് തന്നെ ഇത്തരം പൊറുക്കപ്പെടാനാകാത്ത തെറ്റുകള്‍ സംഭവിക്കുമ്പോള്‍ പോലും മഹല്ല് ഭാരവാഹികള്‍ മാനക്കേടോര്‍ത്ത് ഇരു ചെവിയറിയാതെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന കാഴ്ചയും നമുക്ക് കാണാനായിട്ടുണ്ട്.-----------സമൂഹനന്മക്ക് മത പുരോഹിതന്മാര്‍ കാഴ്ചവെച്ച നിസ്തുല്യസേവനത്തെ ഒരിക്കലും വിസ്മരിക്കാനാവില്ല.

    എന്നാല്‍ ഇവരില്‍ ചിലകള്ളപുരോഹിതന്മാര്‍കടന്ന് കൂടിയത് ഇവര്‍പോലും അറിയുന്നത് വളരെ വൈകിയാണെന്നകാര്യം ഒരു വിഭാഗത്തെ മുഴുവനും പ്രതിക്കൂട്ടില്‍ നിര്‍ത്താനും സംശയത്തോടെ വീക്ഷിക്കാനും കാരണമാകുന്നു എന്നത് വേദനാജനകം തന്നെയാണ്.
    ,

    ഈ വരികളില്‍ നിന്ന് ഏത് തരം മൊയ്‌‌ല്യാക്കന്മാരെയാണ് ഞാന്‍ പരാമര്‍ശിച്ചത് എന്ന് മനസ്സിലാക്കാമല്ലോ.
    മുസല്‍മാനായ ഒരു മതാദ്ധ്യാപകന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു എങ്കില്‍ അത് വളരെയധികം ഗൌരവമര്‍ഹിക്കുന്നതാണ്. അത് ഒന്നോ രണ്ടോ എന്നുള്ളതല്ല. ഒന്ന് പോലും പാടില്ലാ എന്നാണ് എന്റെ അഭിപ്രായം. കാരണം മുസ്ലിമീങ്ങള്‍ ഇത്തരം ആഭാസങ്ങളെ മാതപരമായിതാന്നെ വിലക്കുന്നു എന്ന് മാത്രമാല്ല ഗൌരവമുള്ള കുറ്റമായി തന്നെയാണ് കണക്കാക്കുന്നത്. വ്യഭിചാരികളെ എങ്ങിനെ കൈകാര്യംചെയ്യണം എന്ന് പഠിപ്പിക്കുന്നവര്‍തന്നെ വ്യഭിചരിക്കുമ്പോള്‍ മുസ്ലിം സംസ്കാരം പഠിക്കുന്ന കുട്ടികള്‍ ഏത് തരത്തിലായിരിക്കും വര്‍ത്തിക്കുക എന്ന് ഒര്രു വേള ചിന്തിക്കുക. കണ്ട അണ്ടനും അടക്കോടനും വ്യഭിചരിക്കുമ്പോള്‍ അരുതെന്ന് പറയാന്‍ ആളില്ലാത്ത ഒരു അവസ്ഥയിലേക്ക മുസ്ലിം സമൂഹം തരം താഴാന്‍ പാടില്ല. അത് കൊണ്ട് തന്നെ അപചയം നേരിടുന്ന ‘ചില’മൊയ്‌ല്യാക്കന്മാരെ കണ്ടെത്തി തിരുത്തിയെ മതിയാകൂ. അത്തരത്തില്‍ ഒരാളായാലും നാം കണ്ടെത്തിയെ മതിയാകൂ. അത് കൊണ്ടാണ് ഞാന്‍ ചില മൊയ്‌ല്യാക്കന്മാരെ കുറിച്ച് പറഞ്ഞത്. എല്ലാമൊയ്‌ല്യാമാരും അങ്ങിനെയാണെന്ന് എനിക്ക് അഭിപ്രായമില്ല. അത് ഞാന്‍ ലേഖനത്തില്‍ പറഞ്ഞിട്ടുമുന്ന്ട്.

    കമന്റിന്ന് നന്ദി...


    ReplyDelete
  26. ഒരു പ്രവാസിയുടെ ഭാര്യാപദം അലങ്കരിക്കുന്ന സ്ത്രീയുടെ വികാരങ്ങളെ മാനിച്ച് നമുക്ക് തല്‍ക്കാലം അങ്ങോട്ട് പോകേണ്ടതില്ലാ എന്ന് തോന്നുന്നു.


    ആണിന്റെയും, പെണ്ണിന്റെയും മനസ്സു ഒരു ചരടില്‍ കോര്‍ത്ത പട്ടം കണക്കെ ആണ്..ആ ചരട് പൊട്ടുമ്പോള്‍ ആണ് ഇതൊക്കെയും സംഭവികുന്നത്.ആ ചരടിനെ കോര്‍ത്തിണക്കി നിര്‍ത്തുവാന്‍ രണ്ടാളുടെയും ഉദ്യമം ആവശ്യമാണ്.
    അല്ലാഹുമായുള്ള അകലം വര്‍ധ്ദിക്കും തോറും പല തെറ്റും നമ്മളില്‍ നാം അറിയാതെ കടന്നു കൂടും , അതിന് സുഹ്രുത്ത് ബന്ധത്തിന്റ് പരിധിയെ പഴിച്ചിട്ട് കാര്യമില്ല

    ദമ്പതികള്‍ തമ്മിലുള്ള പ്രണയാമില്ലായ്മയാണ് എല്ലാത്തിനും കാരണം. അതുരുത്തിരിയുന്നത് മറ്റു പല കാരണങ്ങളാലും. ആരും അറിയാതിരിക്കുന്നിടത്തോളം എന്തു വഞ്ചനയും തന്റെ ഇണക്ക് നല്‍കാന്‍ മടിക്കാത്ത ലോ‍കം

    ഒരു പെണ്‍കുട്ടിയേ സംബന്ധിച്ചിടത്തോളം സനേഹമെന്ന പാനീയം തന്നെയാണമൃത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ശരീരഊഷ്മാവ് ഈ പാനീയത്തെ തിളപ്പിച്ച് നീരാവിയാക്കി വറ്റിക്കുന്നു. ഇവിടെ സ്നേഹമെന്ന അമൃതിന്ന് പ്രസക്തിയില്ല.


    Hints:-
    കേരളത്തിലെ അവിവഹിദകളുടെ മൊത്തം കണക്കും പ്രവാസികളുടെ ഭാര്യമരിലെ അവിഹിദ കണക്കും പ്രവസികളല്ലാത്ത ദമ്ബതിമാരുടെ അവിഹിത കണക്കും പ്രവാസികളുടെ കൂടെ ഒരു ബെഡില്‍ കിടകുമ്പോള്‍ തന്നെ ചാടുന്നവരുടെ കണക്കും റുമാന യിനിയുംയേറെ പടികാനുണ്ട്‌.

    Please compare above all and decide who is far lesser in Numbers?

    Awaiting reply out of Rumana
    A. Samad

    ReplyDelete
  27. ഇത്താത്ത
    ഇന്ന് നമ്മുടെ കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യച്ചുതിയില്‍ ഏറ്റവും ഭീകരമായ ഒന്നാണ് ഈ അതിര് വിടുന്ന സൌഹ്ര്ദങ്ങള്‍
    ദിവസവും ദാരാലം സമാന വാര്‍ത്തകള്‍ നാം കേടു കൊണ്ടിരിക്കുന്നു .
    പുറത്തറിയിക്കാതെ രഹസ്യമായ ഒളിചോടങ്ങള്‍ ഇതിലുമീരെയാണ്.
    എന്റെ അഭിപ്രായത്തില്‍ രണ്ടു കാര്യങ്ങളാണ് ഇതിനു സാഹജര്യമോരുക്കുന്നത്
    ഒന്ന് മൊബൈല്‍ ഫോണും പിന്നെ ഓടോ ഡ്രൈവര്‍ മാരും...
    ഇത്രരം സംഭവങ്ങളില്‍ അധികവും പ്രതികള്‍ ഇത് രണ്ടുമാനെന്ന സത്യം നമ്മള്‍ വിസ്മരിക്കരുത്
    പ്രവാസികള്‍ അവരുടെ ഭാര്യമാര്‍ എല്ലാ കര്യടിനും ആശ്രയിക്കുന്നത് കല്യാണം കഴിക്കാത്ത ഓടോ ഡ്രൈവര്‍ മാരെ ആണ്
    അവര്‍ ഈ അവസരം മുടലെടുക്കുന്നു
    അതുപോലെ മൊബൈല്‍ സ്ത്രീകള്ക് അമിതമായ സംസാര സ്വാടന്റ്ര്യം നല്‍കുന്നു
    അവളുടെ കാര്യങ്ങളൊക്കെ കെയര്‍ ചെയ്യാന്‍ ഒരു ആള്‍ ഉണ്ടായാല്‍ ഈതു സ്ത്രീയും വീണു പോകും ..
    ഇന്നതെ സാഹജര്യത്തില്‍ പ്രത്യേഗിച്ചും ഈമാന്‍ കുരഞ്ഞുകൊണ്ടിരിക്കുകയാനല്ലോ

    ReplyDelete
  28. ഇത്താത്ത
    ഇന്ന് നമ്മുടെ കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യച്ചുതിയില്‍ ഏറ്റവും ഭീകരമായ ഒന്നാണ് ഈ അതിര് വിടുന്ന സൌഹ്ര്ദങ്ങള്‍
    ദിവസവും ദാരാലം സമാന വാര്‍ത്തകള്‍ നാം കേടു കൊണ്ടിരിക്കുന്നു .
    പുറത്തറിയിക്കാതെ രഹസ്യമായ ഒളിചോടങ്ങള്‍ ഇതിലുമീരെയാണ്.
    എന്റെ അഭിപ്രായത്തില്‍ രണ്ടു കാര്യങ്ങളാണ് ഇതിനു സാഹജര്യമോരുക്കുന്നത്
    ഒന്ന് മൊബൈല്‍ ഫോണും പിന്നെ ഓടോ ഡ്രൈവര്‍ മാരും...
    ഇത്രരം സംഭവങ്ങളില്‍ അധികവും പ്രതികള്‍ ഇത് രണ്ടുമാനെന്ന സത്യം നമ്മള്‍ വിസ്മരിക്കരുത്
    പ്രവാസികള്‍ അവരുടെ ഭാര്യമാര്‍ എല്ലാ കര്യടിനും ആശ്രയിക്കുന്നത് കല്യാണം കഴിക്കാത്ത ഓടോ ഡ്രൈവര്‍ മാരെ ആണ്
    അവര്‍ ഈ അവസരം മുടലെടുക്കുന്നു
    അതുപോലെ മൊബൈല്‍ സ്ത്രീകള്ക് അമിതമായ സംസാര സ്വാടന്റ്ര്യം നല്‍കുന്നു
    അവളുടെ കാര്യങ്ങളൊക്കെ കെയര്‍ ചെയ്യാന്‍ ഒരു ആള്‍ ഉണ്ടായാല്‍ ഈതു സ്ത്രീയും വീണു പോകും ..
    ഇന്നതെ സാഹജര്യത്തില്‍ പ്രത്യേഗിച്ചും ഈമാന്‍ കുരഞ്ഞുകൊണ്ടിരിക്കുകയാനല്ലോ

    ReplyDelete
  29. ha,ithokke thanneyaan yella naattilum nadakkunnath,prathegichum barthakkanmaar gulfilulla pala sthreekalum,palathum yente munnil thanneyun......allau kakkatte

    ReplyDelete

നിങ്ങള്‍ക്ക് പറയാം, നിങ്ങളുടെ പക്ഷം...