Saturday, February 9, 2008

ഓര്‍കൂട്ടിലിരുന്ന് ഓര്‍ക്കാതെ പോകുന്നത്..!!


സൌഹൃദങ്ങള്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത വിലകല്പിച്ചിരുന്ന ഒരു സമൂഹമായിരുന്നു നമ്മുടെത് ഒത്തുകൂടുന്ന കൂട്ടായ്മകളില്‍ സൌഹൃദത്തിന്റെ പരിഭവങ്ങള്‍ സ്നേഹത്തിന്റെ മുദ്രയായി കണക്കാക്കിപ്പോന്നിരുന്ന ഒരു കാലം
നാട്ടുനടപ്പിന്റെയും ആചാരങ്ങളുടെയും അകമ്പടിയില്‍ സ്നേഹത്തിനും സൌഹൃദത്തിനും അകലങ്ങളും കണക്കുകളും സൂക്ഷിച്ചിരുന്ന ഒരു സമൂഹം .
പരിഷ്കാരത്തിന്റെ കപടമുഖങ്ങളെ ആധിയോടെ കണ്ടിരുന്ന ഗ്രാമവാസികള്‍.
എല്ലാം മറക്കാന്‍ കഴിയാത്തവര്‍ക്ക് ഓര്‍മകള്‍ മാത്രം ബാക്കിവെച്ച് പഴമയുടെ നിഷ്കളങ്കത പൊയ്മുഖങ്ങളുടെ മുഖാവരണമായി മാറിക്കൊണ്ടിരിക്കുന്നു.
സ്നേഹത്തിനും സൌഹൃദങ്ങള്‍ക്കും പുതിയ മാനങ്ങള്‍ കണ്ടെത്തി യുവാക്കളും യുവതികളും തരംഗളെ പ്രണയിച്ച് എങ്ങുമെത്താതെ ഗുഡ്ബൈ പറയുന്നത് ഓര്‍കൂട്ടിലെ സ്ഥിരം കാഴ്ച പെണ്ണായി വിലസി‍ പൊണ്ണനാവുന്നതും ആണായി വിലസി കേമത്തം നടിക്കുന്നതും ഓര്‍കൂട്ടിന്റെ ശാപം.

പെണ്ണെഴുത്തുകളും പെണ്‍സാഹിത്യങ്ങളും വേണ്ടത്ര അംഗീകാരവും പ്രോത്സാഹനവും കിട്ടാതെ വെളിച്ചം കാണാതെ പോകുമ്പോള്‍ ഓര്‍കൂട്ടിലെ പെണ്ണക്ഷരങ്ങളെ പ്രണയിക്കുന്ന കുറെ ചെറുപ്പക്കാരെ നമുക്കവിടെ കാണാം ആണായിരുന്നിട്ടും പെണ്ണായിവിലസുന്നവരെ സ്നേഹിക്കപ്പെടാന്‍ കൊതിക്കുന്നവരായി നമുക്ക് പരിഗണിക്കാമെങ്കിലും ആഴിയില്‍ കത്തിച്ച പാനീസുപോലെ ദിവാസ്വപ്നങ്ങളുടെ നെയ്ത്തുകാരായി അധപ്പതിക്കുന്ന ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കാനെ ഇത്തരം ചെയ്തികള്‍ ഉപകരിക്കുന്നുള്ളൂ എന്നത് സൌകര്യപൂര്‍വ്വം മറക്കുകയാണ് സ്ത്രൈണ സ്വഭാവികളായ ഇത്തരക്കാര്‍ ചെയ്യുന്നത്

ഓര്‍കൂട്ടിന്റെ വരവോടെ ഓര്‍ത്തുകൊണ്ടേ ഇരിക്കുന്ന ഇക്കൂട്ടരില്‍ നല്ലൊരു ശതമാനം അഭ്യസ്തവിദ്യരാണെങ്കിലും അവനവന്റെ കഴിവുകളെ മുരടിപ്പിക്കുന്നരീതിയില്‍ വെറും ഹായ് പറച്ചിലില്‍ ഒതുങ്ങിക്കൂടി നിഷ്ക്രിയരായി മാറിക്കൊണ്ടിരിക്കുന്നു എന്ന് പറയാതെ വയ്യ ആരൊക്കയോ എഴുതിവെച്ച തുള്ളികള്‍ കോപ്പിചെയ്ത് സ്ക്രാപ്പ് നിറക്കുന്നവരും ആരുടെയൊക്കെയോ സ്വന്തമായിരുന്നവര്‍ ഓര്‍കൂട്ട് നായകന്മാരുടെ സ്വന്തമാകാന്‍ കൊതിക്കുന്നതും അവളെന്റെ മോഹമറിയാതെ പോയെന്ന് വിലപിക്കുന്നവരെയും നമുക്കിവിടെ കാണാനാകും. ആഴിയില്‍ കത്തിച്ച പാനീസിന്റെ വെളിച്ചം കാത്തിരിക്കുന്ന ഇത്തരക്കാരില്‍ ഉന്നത വിദ്യാഭ്യാസം നേടിയവരുമുണ്ട് എന്നത് ആധുനികതയുടെ പളപ്പില്‍ തലച്ചോറിലേക്കുള്ള നാഡീഞരമ്പുകള്‍ ശയിച്ച് കൊണ്ടിരിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമായിട്ടെടുക്കാം

എന്നാല്‍ കഴിവുകളില്‍ മികവുറ്റ ഈ ഓര്‍കൂട്ട് സുഹൃത്തുക്കള്‍ തന്റെ കഴിവിനെ പുറത്തെടുക്കാതെ ഉള്ളിലേക്ക് വലിയുന്നതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എനിക്കറിയാവുന്ന ചില നല്ല സുഹൃത്തുക്കളില്‍ ഒരാള്‍ ഓര്‍കൂട്ടിന്റെ വരവോടുകൂടി എഴുത്തൊക്കെ നിര്‍ത്തി ഓര്‍ത്തിരിക്കുന്ന അവസ്ഥവരെ ഉണ്ടായി എന്നതാണ് അവസാനം എനിക്കറിയാനായത്. നാം നമുക്ക് മുന്നില്‍ തുറന്ന് കിടക്കുന്ന വാതിലുകളെ കൊട്ടിയടക്കണമെന്ന് ഞാനൊരിക്കലും പറയില്ല പക്ഷെ എവിടേക്കാനയിക്കാണ് ആ വാതിലുകള്‍ നമ്മുടെ മുന്നില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നതെന്ന് നാം അറിഞ്ഞിരിക്കേണ്ടതുണ്ട് എവിടെക്കാണ് നയിക്കുന്നതെന്നും ആരാണ് വഴികാട്ടിയെന്നും ബോധമുണ്ടായാല്‍ നമുക്ക് മുന്നില്‍ തുറന്നിട്ടിരിക്കുന്ന ഈ മാധ്യമത്തെ നല്ലരീതിയില്‍ ഉപയോഗിച്ച് നിഷ്ക്രിയരല്ലാത്ത ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ കഴിയുമായിരുന്നു അങ്ങിനെ നല്ലത് മാത്രം പറയാന്‍ ശ്രമിക്കുകയും തനിക്ക് കിട്ടിയ അറിവുകളെ നല്ലരീതിയില്‍ പങ്ക് വെക്കുകയും ചെയ്യുന്ന ഒരുപാട് പേരെ നമുക്കിവിടെ കാണാമെങ്കിലും പൊങ്ങച്ചത്തിന്റെയും ജാടയുടെയും വരികളാല്‍ അതൊക്കെ വെള്ളത്തില്‍ വരച്ച വര പോലെ ആകുന്നു എന്നതാണ് പരമാര്‍ത്ഥം വരികളിലെ കാപട്യമറിയണമെങ്കില്‍ ഉപയോഗിക്കുന്ന വാക്കുകളിലെ ശൈലി മാത്രം നോക്കിയാല്‍ മതിയാകും പലസ്ക്രാപ്പുകളും സ്നേഹത്തിന്റെ മധുരം പുരട്ടി തേച്ച് മിനുക്കിയതാണെന്ന് മാത്രമല്ല,കാപട്യങ്ങളും അന്തകാരവും നിറഞ്ഞ് മലീമസമായി മാറിക്കൊണ്ടിരിക്കുന്നു എന്നും പറയാതെ വയ്യ


കിട്ടുന്ന അവസരങ്ങളില്‍ തന്റെ കഴിവിനെ ഉപയോഗപ്പെടുത്താതെ വെറുതെ സമയം കളയാനെ ഇവിടെ പലരും മിനക്കെടുന്നുള്ളൂ ആവശ്യമില്ലാത്ത ചോദ്യങ്ങളും അന്വേഷണങ്ങളും ഫ്രണ്ട്ഷിപ്പിന്റെ അടയാളമോ ഭാഗമോ ആണെന്ന് ഞാന്‍ കരുതുന്നില്ല കലാലയങളിലെ ഒത്തുചേരലില്‍ നമുക്ക് സ്വന്തമായിരുന്ന സൌഹൃദങ്ങളെ വേദനയോടെയാണെങ്കിലും കാലത്തിന്റെ അനിവാര്യതയില്‍ മറക്കേണ്ടിവരുകയോ പിരിയേണ്ടി വരികയോ ചെയ്ത അനേകം സൌഹൃദങ്ങള്‍ ഓര്‍കൂട്ടെന്ന സൌഹൃദവേദിയിലൂടെ വീണ്ടെടുക്കാന്‍ നമുക്കാകുന്നു എന്നത് കാലപുരോഗതിയുടെ അളവുകോലായി നമുക്ക് വിലയിരുത്താം

എന്നാല്‍ പലസുഹൃത്തുക്കളും തന്റെ സഹപാഠികളെ ഓര്‍കൂട്ടിലൂടെ കണ്ടുമുട്ടുമ്പോള്‍ ബാല്യകാല ചാപല്യങ്ങളിലെ വിവരമില്ലായ്മയില്‍ കാണിച്ചുകൂട്ടിയ കുസൃതികളെ സ്ക്രാപ്പുകളാ‍ക്കുന്നത് മൂലം ഏറെ വിഷമിക്കുന്നതും സംശയിക്കപ്പെടുന്നതും ഇന്ന് ജീവിതത്തിന്റെ ഉന്നതിയുടെ മൂര്‍ത്തീഭാവമായ ഭാര്യാപദം അലങ്കരിച്ചവരാണ് എന്നത് പലസുഹൃത്തുക്കളും മനപ്പൂര്‍വ്വം മറക്കുന്നു എന്നതിനാലാവണം, ഓര്‍കൂട്ടെന്ന ഈ സംഘമവേദി നാരികളുടെ അപരനാമങ്ങളാല്‍ നിറയാന്‍ കാരണമാകുന്നത്

പുരോഗമനത്തിന്റെയും സമത്വത്തിന്റെയും യുഗത്തിലാണ് കേരളീയരായ നാമെന്ന് വീമ്പിളക്കുമ്പോഴും സംസ്കാര ശൂന്യതയിലും നാം ഏറെ മുന്നിലാണെന്നതിന്ന് ഉദാഹരണമായിട്ടാണ് തന്റെ വ്യക്തിത്വത്തെ മറച്ചുവെച്ച് അപരനാമത്തില്‍ ഓര്‍കൂട്ടില്‍ സൌഹൃദം പങ്കിടുന്നതിനെ ഞാന്‍ നോക്കിക്കാണുന്നത് എന്തുകൊണ്ടാണ് ഈ പുരോഗമനകാലഘട്ടത്തിലും സ്ത്രീകള്‍ക്ക് തന്റെ ഐ ഡി വ്യക്തമാക്കാന്‍ കഴിയാതെ പോകുന്നത് എന്നതിനെകുറിച്ച് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് വിശാല മനസ്സിന്നുടമകളെന്ന് മേനി നടിക്കുമ്പോഴും ഇടുങ്ങിയ മനസ്സിന്റെയും കൂടി ഉടമകളായ കേരളീയര്‍ തന്റെ പാതിക്ക് ഒരു ബോയ് ഫ്രണ്ട്/ഗേള്‍ഫ്രണ്ട് എന്ന ചിന്തയിലെത്താന്‍ ഇനിയും ഏറെ താണ്ടേണ്ടതുണ്ട് എങ്കിലും അങ്ങിനെയൊരു കാലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ നാം പവിത്രമായി കണ്ടിരുന്ന പലമാനങ്ങള്‍ക്കും മാന്യത പുലര്‍ത്താനാ‍വില്ലാ എന്ന ഭയവും എനിക്കുണ്ട്..വളര്‍ന്നു വരുന്ന ഒരു പെണ്‍കുട്ടിക്ക് മാന്യമായി ജീവിക്കാനുള്ള അവസ്ഥ ഇന്നും കേരളത്തില്‍ സംജാതമായിട്ടില്ലാ എന്നത് ഖേദകരമായ അവസ്ഥതന്നെയാണ്..അങ്ങിനെ ഒരു അവസ്ഥയിലേക്ക് കേരളത്തെ എത്തിക്കുന്നതിന്ന് പകരം തനിക്കൊന്നും നഷ്ടപ്പെടാനില്ലെന്നും താന്‍ പവിത്രമാണെന്ന് കരുതിപ്പോന്ന മാനങ്ങള്‍ക്ക് ആധുനിക യുഗത്തില്‍ ഒരു സ്ഥാനമില്ലെന്നും കായലിലെ പായല്‍ പോലെ ഓളമടങ്ങിയാല്‍ പൂര്‍ണ്ണതയിലെത്തുന്ന മാനമാണ് താന്‍ കാത്തു സൂക്ഷിക്കുന്നതെന്നും പഠിപ്പിച്ചെടുത്ത് ആഗോളവല്‍ക്കരണത്തിന്റെ എല്ലുന്തികളായി നമ്മെ വളര്‍ത്തിയെടുക്കാന്‍ പ്രവര്‍ത്തിക്കുന്ന മിഷിനറികളുടെ ചട്ടുകമായി നാം അറിഞ്ഞോ അറിയാതെയോ മാറികൊണ്ടിരിക്കുന്നു എന്നതും വളര്‍ന്നു വരുന്ന ഓര്‍കൂട്ട് സംസ്കാരത്തിന്റെ ന്യൂനതകളിലൊന്നായി നമുക്ക് കണക്കാക്കാം.

പാരമ്പര്യവാദവും ആധുനിക വാദവും ഒരുമിച്ച് കൊണ്ട്പോകാന്‍ നമുക്കാവില്ലെങ്കിലും ഇവരണ്ടിലും ഹിതകരമായി അനുഭവപ്പെടുന്ന മൂല്യങ്ങളെ തിരഞ്ഞെടുത്ത് പ്രാവര്‍ത്തികമാക്കാന്‍ കരുത്തുള്ള ഒരു തലമുറയാണ് ഈ ആധുനിക കാലഘട്ടത്തില്‍ നമുക്കാവശ്യമായി വരുന്നത് മൂല്യഛുതി ചോര്‍ന്നു പോകാതെ മാന്യത പുലര്‍ത്തി ജീവിക്കുക എന്നത് സ്വപ്നം മാത്രമായി അവശേഷിക്കാതിരിക്കാന്‍ ആധുനികതയുടെ മടിത്തട്ടിലിരുന്ന് തന്നെ നാം ചിന്തിക്കേണ്ടതുണ്ട് അതുകൊണ്ട് തന്നെ അമൂല്യമായി നമുക്ക് സ്വന്തമായി കിട്ടുന്ന സമയങ്ങളെ ഓര്‍കൂട്ടില്‍ ഓര്‍ത്തിരുന്ന് പാഴാക്കാതെ മൂല്യഛുതിക്കെതിരെ പ്രതികരിക്കാനും നിഷ്ക്രിയരല്ലാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കാനും ആധുനികതയുടെ സംഭാവനയായ ഇത്തരം സംരംഭങ്ങളെ നാം മാന്യതയോടെ ഉപയോഗപ്പെടുത്തേണ്ടതുണ്ട് അതിനായി നാം സങ്കുചിത മനോഭാവമില്ലാതെ പ്രവര്‍ത്തിക്കേണ്ടതായിട്ടുണ്ട്.
==============================================

എന്നെ ഈ ലേഖനം എഴുതാന്‍ പ്രോത്സാഹിപ്പിച്ച സാജന്‍ഹാരിസിന്നും എഡിറ്റിംഗ്‌ നിര്‍വഹിച്ച പാനൂരിന്റെ സ്വന്തമായ അലിസഹീറിനും നന്ദി.....


31 comments:

  1. കിട്ടുന്ന അവസരങ്ങളില്‍ തന്റെ കഴിവിനെ ഉപയോഗപ്പെടുത്താതെ വെറുതെ സമയം കളയാനെ ഇവിടെ പലരും മിനക്കെടുന്നുള്ളൂ ആവശ്യമില്ലാത്ത ചോദ്യങ്ങളും അന്വേഷണങ്ങളും ഫ്രണ്ട്ഷിപ്പിന്റെ അടയാളമോ ഭാഗമോ ആണെന്ന് ഞാന്‍ കരുതുന്നില്ല കലാലയങളിലെ ഒത്തുചേരലില്‍ നമുക്ക് സ്വന്തമായിരുന്ന സൌഹൃദങ്ങളെ വേദനയോടെയാണെങ്കിലും കാലത്തിന്റെ അനിവാര്യതയില്‍ മറക്കേണ്ടിവരുകയോ പിരിയേണ്ടി വരികയോ ചെയ്ത അനേകം സൌഹൃദങ്ങള്‍ ഓര്‍കൂട്ടെന്ന സൌഹൃദവേദിയിലൂടെ വീണ്ടെടുക്കാന്‍ നമുക്കാകുന്നു എന്നത് കാലപുരോഗതിയുടെ അളവുകോലായി നമുക്ക് വിലയിരുത്താം

    ReplyDelete
  2. സത്യം പറയാമല്ലോ റുമാനാ ഓര്‍ക്കൂട്ട് വേണോ വേണ്ടേ എന്നകാര്യത്തില്‍ ഞാന്‍ ഇപ്പോള്‍ ആകെ ആശയക്കുഴപ്പത്തിലായി.രണ്ട് ഭാഗവും പറഞ്ഞ് റുമാന മുങ്ങിക്കളഞ്ഞു.

    ഓര്‍ക്കൂട്ട് പൊങ്ങച്ചക്കാരെ യും കോപ്പിവീരന്മാരെയുമെല്ലാം തല്ലിയത് നല്ലകാര്യം.

    പിന്നെ സഹീറാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചതെന്നറിഞ്ഞപ്പോള്‍ സഹീറിന്റെ നിശ്പക്ഷതയും മനസ്സിലായി. കാരണം വ്യക്തിപരമായി സഹീറ് എഡിറ്റ് ചെയ്തുകളയേണ്ട ഒരുപാട് ഭാഗങ്ങള്‍ കാണുന്നുണ്ട്.
    പിന്നെ സജ്നാഹാരിസേ എന്നാലും ഈകൊലച്ചതി ഞങ്ങളോട് വേണ്ടായിരുന്നു.

    ReplyDelete
  3. Really wonder full njan valare kurachu kalame ayittolloo oru orkoottukaranayitte thanee paranja viddi veshakkare kurichu njan chindhichittunde saalim nattil vanna sesham avane kootty ivarkellam oru thallu kodukkanam yennu karuthiyirunnu but yenikku munpe pala orkut thala thirippanmarudeyum pozi mukangal thurannu kattunnathayirunnu thante ee lekanam,, punar chindhakkum Thettukalude lokatthileku veendum vazuthi pokathirikkanum thante ee lekanam yellavarkum upakara prathamakatte yennu ashamsikkunnu sasneham SHIHAB

    ReplyDelete
  4. റുമാന പറഞ്ഞത് സത്യമാണ്..
    യാഥാര്‍ത്ഥ്യബോധത്തോടെയാണ് ഓര്‍കൂട്ടിലുള്ളതെങ്കിലും, വ്യക്തമായ ചിന്താരീതികളും ഉദ്ദേശലക്ഷ്യങ്ങളോടും കൂടിയാണ് ഈ സൌഹൃദവലയത്തില്‍ കുടിയേറിയതെങ്കിലും അറിയാ‍തെ, മനസ്സറിയാതെ റുമാന പറഞ്ഞ വൈകല്യങ്ങള്‍ പലപ്പോഴും വന്നു പോകാറുണ്ട്...!
    നേരത്തെ തീരുമാനിച്ചുറച്ച് ഓര്‍കൂട്ട് വൃത്തികേടാ‍ക്കാന്‍ നടക്കുന്നവരെ ഒന്നു കൊണ്ടും നന്നാക്കാന്‍ കഴിയുമെന്ന് തൊന്നുന്നില്ല...
    മറിച്ച് ചിലപ്പൊഴെങ്കിലും അറിയാതെ വഴിവിടുന്നവര്‍ക്ക് ഇതൊരു മാര്‍ഗനിര്‍ദ്ദേശമായേക്കാം.

    ഒരേകാന്തപഥികന്‍':

    ReplyDelete
  5. കാലിക പ്രാധ്യാന്യമുള്ള എഴുത്ത്‌.. ധാര്‍മ്മികതയിലൂന്നിയ ചിന്തകളുടെ നാമ്പുകള്‍ മുഴുവന്‍ കരിഞ്ഞുണങ്ങുന്നില്ല എന്നറിയുന്നതില്‍ സന്തോഷം.. ഓര്‍ക്കൂട്ടില്‍ മാത്രമൊതുങ്ങുന്ന ഓര്‍മ്മകളായി ഓര്‍ക്കേണ്ടത്‌ ഓര്‍ക്കാതെ മറക്കുന്ന അവസ്ഥയാണിന്ന്.. മാത്യത്വത്തിന്റെ മഹനീയത തിരിച്ചറിയുന്ന സഹോദരിയ്ക്ക്‌ എല്ലാ ഭാവുകങ്ങളും.. നന്മകളും നേരുന്നു

    ReplyDelete
  6. നല്ല ലേഖനം
    നല്ല കാഴ്ചപ്പാട്‌

    ആശംസകള്‍...

    ReplyDelete
  7. കാഴ്ചപ്പാടുകളെ മാനിക്കുന്നു
    :)
    ഉപാസന

    ReplyDelete
  8. sabeenaBasheer:
    എന്നാല്‍ പലസുഹൃത്തുക്കളും തന്റെ സഹപാഠികളെ ഓര്‍കൂട്ടിലൂടെ കണ്ടുമുട്ടുമ്പോള്‍ ബാല്യകാല ചാപല്യങ്ങളിലെ വിവരമില്ലായ്മയില്‍ കാണിച്ചുകൂട്ടിയ കുസൃതികളെ സ്ക്രാപ്പുകളാ‍ക്കുന്നത് മൂലം ഏറെ വിഷമിക്കുന്നതും സംശയിക്കപ്പെടുന്നതും ഇന്ന് ജീവിതത്തിന്റെ ഉന്നതിയുടെ മൂര്‍ത്തീഭാവമായ ഭാര്യാപദം അലങ്കരിച്ചവരാണ് എന്നത് പലസുഹൃത്തുക്കളും മനപ്പൂര്‍വ്വം മറക്കുന്നു എന്നതിനാലാവണം, ഓര്‍കൂട്ടെന്ന ഈ സംഘമവേദി നാരികളുടെ അപരനാമങ്ങളാല്‍ നിറയാന്‍ കാരണമാകുന്നത്
    ---------------------------



    തികച്ചും ന്യായമായ ഒരു രജന, സഹോദരി ഇവിടെ മാത്രം ഒതുങ്ങി കൂടല്ലേ, മലയാളം ന്യൂസ് മാത്രം പോര, കേരളത്തിലെ മറ്റു prasiddeekarnagnalil koodi വന്നാല്‍ ഞങളെ പോലുല്ലുലവര്ക്, കൂടുതല്‍ ഉപകാരമാകും,

    sabeenaa basheer paranjathe enikkum parayanulloo..
    muneera vengara.

    ReplyDelete
  9. sangathy kollam kalakky

    ReplyDelete
  10. സ്ത്രീ പക്ഷനിരീക്ഷണങള്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട് കൊണ്ടിരിക്കുന്നു എന്നാണ് എന്റെ നിരീക്ഷണം .
    നല്ല ഒഴുക്കോടെ കാര്യങള്‍ അവതരിപ്പിക്കാനുള്ള കഴിവിനെ മാനിക്കുന്നു. തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

    ഒരു ആല്‍ബം സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന് കേള്‍ക്കുന്നു ശരിയാണോ?
    കണ്ട് മടുത്ത ഇന്നത്തെ പ്രണയ ഗാനങളില്‍ നിന്ന് വിത്യസ്ഥമായി കാര്യപ്രാപ്തിയുള്ള ഒരു പ്രമേയം ആല്‍ബത്തിലൂടെ ഞങള്‍ പ്രതീക്ഷിക്കുന്നു.
    സവാദ് ഇരുമ്പുഴി.

    ReplyDelete
  11. എന്റെ ബോഗ് വായിച്ചവര്‍ക്കും എന്നെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച എന്റെ സുഹൃത്തുക്കള്‍ക്കും കമന്റ് എഴുതിയ സാലിം പടിക്കലില്‍,ഷിഹാബ്,ഒരേകാന്തപഥികന്‍',ബഷീര്‍ വെള്ളറക്കാട്,ദ്രൗപദി,ഉപാസന,
    മുനീറാ വേങര,സവാദ് ഇരുമ്പുഴി എന്നിവര്‍ക്കും നന്ദിപറയുന്നതോടൊപ്പം സാലിം പടിക്കല്‍ “സജ്നാഹാരിസേ എന്നാലും ഈകൊലച്ചതി ഞങ്ങളോട് വേണ്ടായിരുന്നു“ എന്നെഴുതിയത് ആളുമാറിയാണ്‌ എന്ന് കൂടി അറിയിക്കുന്നു.സജ്നാഹാരിസ് എന്നതിന്ന് പകരം സാജന്‍ ഹാരിസ് എന്നാണ്‌ ശരിയായ പേര്‌. അദ്ദേഹം ഇപ്പോള്‍ ഒരു പ്രമുഖ മലയാള പത്രവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.
    അത് പോലെ സവാദ് ഇരുമ്പുഴിക്ക് ഞാന്‍ ആല്‍ബം ചെയ്യാന്‍ പോകുന്നു എന്നവിവരം എവിടുന്ന് കിട്ടി എന്നറിയിച്ചാല്‍ കൊള്ളാം. ഞാനോ എന്നോട്ട് ബന്ധപ്പെട്ടവരോ ഇതു വരെ അങിനെ ഒരു തീരുമാനം കൈകൊണ്ടിട്ടില്ല. പിന്നെ ഓര്‍കൂട്ടില്‍ നിന്നാണ് ഈ വിവരം കിട്ടിയതെങ്കില്‍ അത് തെറ്റ്ദ്ധരിക്കപ്പെട്ട ഒരു സ്ക്രാപ്പായിരുന്നു. ഞാനും കുടുംബവും അടുത്ത് തന്നെ ഒരു ഹ്രസ്വ സന്ദര്‍ശനത്തിനായി നാട്ടില്‍ പോകുന്നതിനാല്‍ അലി അസ്കറിന്റെ ക്ഷണം സ്വീകരിച്ചു എന്നത് മാത്രമാണ് സത്യം. അതിന്ന് ആല്‍ബം സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല.അറിയാത്ത കാര്യങള്‍ അറിയുന്നതിന് മുമ്പേ വിളിച്ച് കൂവുന്നതിനാണല്ലോ നമ്മള്‍ കാളപെറ്റെന്ന് കേട്ടപ്പോള്‍ കയറെടുക്കുവാ എന്ന് പറയുന്നത്.

    ReplyDelete
  12. ഓര്‍ക്കൂട്ട്‌ പലരേയും നിഷ്ക്രിയരാക്കുന്നുണ്ടെന്നതില്‍ സംശയമില്ല, ഓര്‍ത്തോത്തിരുന്ന് സ്വയം മറന്ന് പോയവരെ തട്ടിയുണര്‍ത്തുന്ന ലേഖനം തികച്ചും സന്ദര്‍ഭോചിതം..., ഭാവുകങ്ങള്‍..

    ReplyDelete
  13. സഹോദരിയ്ക്ക്‌ എല്ലാ ഭാവുകങ്ങളും
    by ravoof

    ReplyDelete
  14. സഹോദരിയുടെ ലേഖനം വായിച്ചു.നന്നായിട്ടുണ്ട്...പിന്നെ ആഴിയില്‍ പാനൂസ് ഒരുപ്രാവശ്യം കത്തിച്ചാല്‍ മതിയായിരുന്നെന്നു തോന്നുന്നു...വെറുതെ പറഞ്ഞതാണ് കേട്ടോ..നല്ല ഭാഷയാണ്.

    ReplyDelete
  15. പറഞ്ഞ കാര്യങ്ങളൊടും ഭാഷയോടും വിയോജിപ്പില്ല...ബഹുമാനിക്കുന്നു..
    അനവശ്യ്യ്മാനി മറ്റുള്ളവരുടെ ഇടയില്‍ ചെന്നു കയറ്ന്നവരെക്കുറിച്ചാണ്‍ ഈ ലേഖനം..അല്ലങ്കില്‍ ഞാന്‍ ഇതു വായിക്കേണ്ടിവരുമായിരുന്നില്ല.
    ഓര്‍കുട്ടില്‍സമയം വെയിസ്റ്റാക്കുന്നതിടയില്‍ ആണ്‍ഞാന്‍ ഈ ലേഖനം ഇവിടെ ഉണ്ട് എന്നറിയുന്നത്......
    ഓര്‍ക്കൂട്ട് വേണോ വേണ്ടേ എന്നകാര്യത്തില്‍ ഇപ്പോഴും സംശയമൊന്നുമില്ല....പലകാര്യ്ങ്ങളും നമ്മള്‍ വിലിയിരുത്തുന്നത് അന്ധന്‍ ആനയെ കാണുന്നതു പോലെ അല്ലെ?

    ReplyDelete
  16. stree ennum kachavada charakkaayirunnu....avar polum ariyaathe....ellaam arinAPPOZHUM AVALKKU KUZHAPPAMILLA
    ,,,,,ENTE ADUTHU RANDU moonu kuttikal (pennu) paranjathingane...suhrthe jeevitham onne ullu...athu adichu polikkaan nokuka..aatharshangalum prasthaanangalum athinte vazhikk....

    vere oru comment...
    ente shareeram engine kondu nadakkanam ennath ente avakaaasham maatramaanu...ath ishttamullavarku samarppikkunnathum ente ishtam ...athu randu perodaanenkilum moonnu perodaanenkilum...
    ....bangalorile minni theliyunna baril ninnum oru penninte mozhi vere....ivide aanungal aanu vilappettathu...penninu keezhadangunnathaanu sugam...kaaranam pennungal keezhadangaan ishttapedunnu..(chilappol madya lahariyil aayekkaam)
    ...............
    ...............
    .............
    ..............
    streekku souhradam aakaam ...enna abipraayathil thettilla...athu shareerathinodo swathinodo ulla souhrdam aakaruth enn maatram...
    streekale nammal unnathiyilekku kondu varaan valare paadu pedunnu....paadu pettidatholaam athinte resultum naam kandu kondirikkunnu....

    vishaalamaayi ezhuthaan aagraham undenkilum....evidem deep aayi thodaan saadichillenkilum...athu samayathinte parimithi moolam maatramaanu ennu parayatte?

    ReplyDelete
  17. ഓരോന്നിനും നന്മയും തിന്മയും ഉണ്ട്‌ ..അതു തിരിച്ചു അറിയുക .വിവേചന ബുദ്ധി.. അതാണു ഉണ്ടാകേണ്ടത്‌ ...അവിടെ ഓര്‍ക്കുട്ടെന്നൊ മറ്റൊന്നെന്നൊ വ്യത്യാസമില്ല...ലേഖനം
    നന്നായിരികുന്നു... ലേഖിക അഭിനന്ദനം അര്‍ഹിക്കുന്നു....

    ReplyDelete
  18. ശര്‍ക്കര കാപ്പീണ്ടാക്കാനും ചാരായം വാറ്റാനും ഉപയോഗിക്കാം.എന്നീച്ചിട്ട് ശര്‍ക്കരേ കുറ്റം പറയാന്‍ പറ്റൊ..?

    ReplyDelete
  19. ആഴിയില്‍ കത്തിച്ച പാനീസിന്റെ വെളിച്ചം കാത്തിരിക്കുന്ന ഇത്തരക്കാരില്‍ ഉന്നത വിദ്യാഭ്യാസം നേടിയവരുമുണ്ട് എന്നത് ആധുനികതയുടെ പളപ്പില്‍ തലച്ചോറിലേക്കുള്ള നാഡീഞരമ്പുകള്‍ ശയിച്ച് കൊണ്ടിരിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമായിട്ടെടുക്കാം - റുമാനാ എന്താണ് വിദ്യാഭ്യാസം? ബി എ, എം എ, ബി എഡ്, പി എച്ച് ഡി? മെഡിസിനിലാണെങ്കില്‍ എഴുതിയാല്‍ തീരാത്ത അത്ര!

    വിദ്യാഭ്യാസം എന്ന വാക്ക് തന്നെ ഒരു അഭ്യാസമാണെന്നേ ഞാന്‍ പറയൂ. NIFT ഇല്‍ പിള്ളാരെ പടിപ്പിക്കുന്ന ഒരു വിഷയം എങ്ങിനെ ബോസ്സിനെ മണിയടിക്കാം എന്നാണ്.

    വിദ്യാധനം സര്‍വ്വധനാല്‍ പ്രധാ‍നം എന്ന ചൊല്ലെക്കെ പോയി....കയ്യൂക്കും, സ്മാര്‍ട്ട്നെസ്സും ഉള്ളവന്‍ കാര്യക്കാരന്‍ എന്നായി.

    വിമര്‍ശിച്ചതല്ലാട്ടോ.

    ReplyDelete
  20. ആഴിയില്‍ കത്തിച്ച പാനീസിന്റെ വെളിച്ചം കാത്തിരിക്കുന്ന ഇത്തരക്കാരില്‍ ഉന്നത വിദ്യാഭ്യാസം നേടിയവരുമുണ്ട് എന്നത് ആധുനികതയുടെ പളപ്പില്‍ തലച്ചോറിലേക്കുള്ള നാഡീഞരമ്പുകള്‍ ശയിച്ച് കൊണ്ടിരിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമായിട്ടെടുക്കാം - റുമാനാ എന്താണ് വിദ്യാഭ്യാസം? ബി എ, എം എ, ബി എഡ്, പി എച്ച് ഡി? മെഡിസിനിലാണെങ്കില്‍ എഴുതിയാല്‍ തീരാത്ത അത്ര!

    വിദ്യാഭ്യാസം എന്ന വാക്ക് തന്നെ ഒരു അഭ്യാസമാണെന്നേ ഞാന്‍ പറയൂ. NIFT ഇല്‍ പിള്ളാരെ പടിപ്പിക്കുന്ന ഒരു വിഷയം എങ്ങിനെ ബോസ്സിനെ മണിയടിക്കാം എന്നാണ്.

    വിദ്യാധനം സര്‍വ്വധനാല്‍ പ്രധാ‍നം എന്ന ചൊല്ലെക്കെ പോയി....കയ്യൂക്കും, സ്മാര്‍ട്ട്നെസ്സും ഉള്ളവന്‍ കാര്യക്കാരന്‍ എന്നായി.

    വിമര്‍ശിച്ചതല്ലാട്ടോ.

    ReplyDelete
  21. ലേഘനം വളരെ നന്നയിരുന്നു... സാഹിത്യ സൃഷ്ടി എന്നതുപരി പെണ്ണെഴുത്ത് എന്ന പദം ലേഘനത്തില്‍ ഉപയോഗിച്ചത് ചെറിയ കല്ലുകടിയായി

    ReplyDelete
  22. ഓരോന്നിനും നന്മയും തിന്മയും ഉണ്ട്‌ ..അതു തിരിച്ചു അറിയുക .വിവേചന ബുദ്ധി.. അതാണു ഉണ്ടാകേണ്ടത്‌ ...അവിടെ ഓര്‍ക്കുട്ടെന്നൊ മറ്റൊന്നെന്നൊ വ്യത്യാസമില്ല...ലേഖനം
    നന്നായിരികുന്നു... ലേഖിക അഭിനന്ദനം അര്‍ഹിക്കുന്നു....

    ReplyDelete
  23. എന്തെഴുതും എന്ന ഒരു സംശയമുണ്ടായിരുന്നു ആദ്യം, എന്തെങ്കിലും എഴുതിയിട്ടേ പൊകൂ എന്ന നിര്‍ബന്ധമൊന്നുമില്ല കേട്ടൊ. പക്ഷെ ‘എന്തു വേണേലും പറയാട്ടോ...മടിച്ചു നില്‍ക്കണ്ടാ പറഞ്ഞോളൂ‍ന്നേ...‘ എന്നെഴുതിവച്ചിരിക്കുന്നതു കണ്ടപ്പൊള്‍ ഒരു ദൈര്യം.

    ഒരു ‘അടി’ എനിക്കും കിട്ടിയിട്ടുണ്ട് ഈ ബ്ലൊഗില്‍ നിന്ന്, കോപ്പി വീര്‍ന്മാരില്‍ വീരപ്പന്‍ ആണ് ഞാന്‍. കാണുന്ന നല്ല വാചകങ്ങളും പുതിയ പുതിയ ആനിമേഷന്‍സും എല്ലാം എന്റ്റെ കോപ്പി-പേസ്റ്റിന് ഇരയായിട്ടുണ്ട്. അതുപൊലെ തന്നെ മെയിലുകളുടെ കാര്യത്തിലും, ആര് എനിക്കു മയില്‍ അയച്ചാലും അത് എത്രയും വേഗം കൂട്ടുകാരില്‍ എത്തിക്കുക എന്ന കാര്യവും എന്റ്റെ കയ്യില്‍ ഭദ്രം(ഔദ്ദ്യോഗിക മെയിലുകളെ വെറുതെ വിട്ടിരിക്കുന്നു). ഞാന്‍ കണ്ട, എന്നെ സന്തോഷിക്കാന്‍ ഇടവരുത്തിയ ടി കാര്യങ്ങള്‍ (ഈ പ്രയോഗം ഞാന്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകളിലും ആധാരം എഴുതുന്നവരും മാത്രമേ ഉപയോഗിച്ചു കണ്ടിട്ടുള്ളൂ)മറ്റുള്ളവരില്‍ എത്തിക്കുക എന്ന ഒരു ലക്ഷ്യ്മായിരുന്നു എനിക്കുള്ളത്, ഞാന്‍ അയച്ച മയിലുകള്‍ എന്റ്റെ സൃഷ്ടികളാണ് എന്ന് ആരെങ്കിലും തെറ്റിദ്ധരിക്കും എന്നു ഞാന്‍ വിചാരിച്ചിരുന്നില്ല,സത്യം.
    പിന്നെ ഒര്‍ക്കൂട്ടിലെ എന്റ്റെ സുഹൃത്തുക്കള്‍ എനിക്കു നേരിട്ട് പരിചയമുള്ളവര്‍ മാത്രം, എനിക്കു നഷ്ടപ്പെട്ടു എന്നു കരുതിയ പലകൂട്ടുകാരേയും ഒര്‍കുട്ടില്‍ ഞാന്‍ കണ്ടെത്തി പലരൂപത്തിലും ഭാവത്തിലും. അതുകൊണ്ട് ഒര്‍ക്കുട്ടിനെ മൊത്തത്തില്‍ കുറ്റപ്പെടുത്തുന്നില്ലാ(ഞാന്‍ ഇപ്പോഴും സജീവപ്രവര്‍ത്തകന്‍ ആണെ).
    പിന്നെ ബ്ലൊഗില്‍ പ്രധിപാദിച്ചിട്ടുള്ള കാര്യങ്ങള്‍ (സ്വന്തം കഴിവിന്റ്റെ കാര്യമേ)വല്ലതും നടക്കുമൊ എന്ന് ഒന്ന് പരീക്ഷിച്ചു നോക്കാം...

    ഏതായാലും ഈ പൊസ്റ്റ് കലക്കി... ഒരു ‘അടി’യുടെ ഒരു കാര്യമേ...

    It's a very nice one dear friend, keep doing such amazing things(thinks).

    ReplyDelete
  24. റുമാന .. ഓര്‍കുട്ട് ഇരുന്നു ഓര്‍ക്കാതെ പോയത് വായിച്ചു............
    പലരും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ വളരെ ഒഴുക്കോടെ പറഞ്ഞതിന് അഭിനന്ദനങ്ങള്‍...
    കായലിലെ പായല്‍ പോലെ ,ഓളങ്ങള്‍ അടങുംപോള്‍ പൂര്‍ണതയില്‍ എത്തുന്ന പലതും കാണാന്‍ കഴിഞിട്ടുണ്ട്....അതില്‍ നിന്നും ഒരു രക്ഷക്കായി ഒര്കൂട്ടിനെ പോലെയുള്ള നെറ്റ് വര്ക്ക് കുലേ സമീപിക്കുനവരാന് ഇവിടെ അധികവും............
    എഴുത്തുകാരി ഇനിയും ധാരാളം എഴുതണം..........എല്ലാ ഭാവുകങ്ങളും.....ആശംസിക്കുന്നു ...

    ReplyDelete
  25. സഹോദരിയുടെ ലേഖനം വായിച്ചു.നന്നായിട്ടുണ്ട്...
    നല്ല ലേഖനം ,നന്മ നേരുന്നു...

    ReplyDelete
  26. Dear Sister,

    I would like to take this opportunity to convey my haerty congrates to you. It is really fantabulous article. Go ahead, wish you all the best and God bless us.

    Your's Brother,

    Gafoor Atholi.

    ReplyDelete
  27. സത്യത്തിൽ റുമാനയുടെ അഭിപ്രായങ്ങൾ ഓർക്കുട്ടിൽ മെമ്പറായ അന്നുമുതൽ തോന്നിത്തുടങ്ങിയ അല്ലെങ്കിൽ അനുഭവിച്ചറിഞ്ഞ പച്ചയായ യാഥാർത്യങ്ങളാണ്.ഏതൊരു വസ്തുവും നമുക്ക് ഉപകാരപ്രതമാക്കാനും ഉപദ്രവകരമാക്കാനും കഴിയും വിവേകംവെടിഞ്ഞ് പ്രവർത്തിക്കുമ്പോൾ അത് തലതിരിയുകയും മറിച്ചാവുമ്പോൾ ഉപകാരകരമാവുകയും ചെയ്യും.അനേകം സൌഹൃദങ്ങള്‍ ഓര്‍കൂട്ടെന്ന സൌഹൃദവേദിയിലൂടെ നമുക്ക് വീണ്ടെടുക്കാന്‍ കഴിയുന്നു അത് വേണ്ടപോലെ ഉപയോഗിച്ച് വേരറ്റു പോയീന്നുകരുതിയ ബന്ധങ്ങൾ പുനർ സ്താപിച്ച് പഴയ സൌഹൃദവുംസന്തോഷവും നമ്മുടെജീവിതത്തിലേക്കുതിരിച്ചു കൊണ്ടുവരാനായിരിക്കണംനമ്മുടെശ്രമങ്ങൾ..

    ReplyDelete
  28. congrats , your article was so good , and myself is from panoor..


    with regards
    Munavar

    ReplyDelete
  29. When i entered in d internet world. i 1st focused to look on wht is Orkut? Facebook??why people used this in their daily habits???
    After 2months i got these answers tooo..it creates only virtual friendships, damages real affections and creativity.........
    An average malayalee cant use it as only as a friend finding thing.

    ReplyDelete

നിങ്ങള്‍ക്ക് പറയാം, നിങ്ങളുടെ പക്ഷം...