Thursday, January 17, 2008

മുഖസൌന്ദര്യം മനസ്സിനുണ്ടായിരുന്നെങ്കില്‍..!!


രുപാട് മാമൂലുകളാല്‍ പിരിചേര്‍ന്ന ഒരു ചേര്‍ച്ചയാണല്ലോ കല്യണമെന്ന ഇണ ചേരല്‍. നമ്മുടെ സ്വപ്നതുല്യമായ ജീവിതത്തിന്ന് പാകപ്പെടുത്തിയെടുക്കാനാകാതെ ജീവിത ഭാരം എന്നും നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നു.
അതിന്റെ പിറകെ സമൂഹത്തില്‍ വേരുറച്ചു പോയ കുറെ മാമൂലുകളും നമ്മെ പിന്നോട്ട് നയിക്കുന്നു. എല്ലാം നേടിയെന്നവകാശപ്പെടുമ്പോഴും ഒന്നും നേടാതെ ഒന്നിനും കൊള്ളാത്തവരായി നാമിന്നും തുടരുന്നു എന്നതാണ്‌ ദു:ഖകരമായ സത്യം.

ചില കോണുകളില്‍ നിന്ന് പുരോഗമനത്തിന്റെ വെളിച്ചങള്‍ കാണുന്ന് എന്നു പറയുമ്പോഴും കുടുംബ ജീവിതത്തിന്റെ പൊരുളറിയാതെ നട്ടം തിരിയുന്ന കുറെ ചെറുപ്പക്കാര്‍ നമ്മുടെ മുന്നില്‍ തേങുന്നു എന്നത് കാണാതിരിക്കാനാവില്ല.
നാമിന്ന് ചര്‍ച്ച ചെയ്യുന്നതും കേള്‍ക്കാനിഷ്ടപ്പെടുന്നതും പുറമ്പൂച്ചുകളിലെ ചായങളെ മാത്രമാണ് , ഒരു വിവാഹത്തിലെ തേങലുകള്‍ നാം കാണ്ടിരുന്ന കാലം നമുക്ക് മുന്നില്‍ ഇന്നില്ലെങ്കിലും വിവാഹാനന്തര തേങലുകള്‍ നാം കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ലാ എന്നോ അറിയാമായിരുന്നിട്ടും അറിയാത്തതായി നാടിക്കുന്നു എന്നോ കരുതേണ്ടി വരുന്ന ഒരുപാട് സംഭവങള്‍ നമുക്ക് മുന്നില്‍ നിര്‍ബ്ബാധം തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു .

ഇന്ന് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യമറിയുന്ന യുവ മിഥുനങള്‍ പൊരുത്തപ്പെടാനാകാതെ പുതിയ മേച്ചില്‍ പുറങള്‍ തേടുകയോ മൊഴിചൊല്ലി പരീക്ഷണങള്‍ നടത്തി പുതിയ ഭാരങള്‍ ചുമക്കുക്കയോ ചെയ്ത് വീര്‍പ്പുമുട്ടിയ കുമിളപോലെ പൊട്ടാനായി കാത്തു കിടക്കുന്നു.

ഒരിക്കല്‍ താന്‍ കണ്ട സ്വപ്നങളിലെ നായികയായിരുന്ന മണവാട്ടിക്ക് തന്റെ സ്വപ്ന കൊട്ടാരത്തിന്റെ വാതിലുപോലും തുറക്കാനാകാതെ തലകുനിച്ച് നിന്ന് പരിഹാസങള്‍ ഏറ്റുവാങി ആരുടെയൊക്കയോ താല്പര്യങള്‍ക്ക് വഴങി ജീ‍വിതം ഹോമിക്കപ്പെടേണ്ടതായിവരുന്ന ദുരവസ്ഥയെകുറിച്ച് നാം ആലോചിക്കേണ്ടതുണ്ട്..

ജീവിത സഖിയുടെ കൈകള്‍ പിടിച്ച് നടവഴിയില്‍ കാണ്ട പുല്‍മേടയില്‍ തലചായ്ച്ച് കിടന്ന് സ്വപ്നങള്‍ കാണാന്‍ കൊതിക്കാത്തവരായി ആരുമില്ല. അങിനെ നാലുകണ്ണും നോക്കി കിടന്ന് മദിച്ചവര്‍ ഒരിക്കല്‍ സല്ലപിച്ച നടവഴികളെ നോക്കി പുച്ചിക്കുന്നതും പുറം പോക്കിലെ വിശാലതയില്‍ മലര്‍ന്ന് കിടന്ന് ആശ്വാസം കണ്ടെത്തുന്നതും ഒരു തുടര്‍കഥ പോലെ തുടര്‍ന്നു കൊണ്ടെയിരിക്കുന്നു.

എവിടെയൊക്കയോ കൂട്ടിയോചിക്കാനാവാത്ത വിധം ബന്ധങളില്‍ വിള്ളല്‍ വീഴാന്‍ മൂക്ക് വിയര്‍ക്കുമ്പോള്‍ മൂന്നും ചൊല്ലി പാരമ്പര്യമുണ്ടായിരുന്ന നമ്മുടെ സമൂഹത്തിന്ന് അധികസമയം വേണ്ടാ എന്ന് എല്ലാവര്‍ക്കുമറിയാം. പല പാരമ്പര്യങളെയും ഇന്നത്തെ തലമുറ പിന്തുടരുന്നില്ലെങ്കിലും വസ്ത്രം മാറുന്നത് പോലെ ഭാര്യാമാരെ മാറ്റിയെടുത്തിരുന്ന ആപാരമ്പര്യത്തിന്റെ അംശം ഇന്നും നമ്മുടെ ചെറുപ്പക്കാരെ വിടാതെ പിന്തുടരുന്നു എന്നത് വളരെ വേദനാജനകമാണ്.

മുഖ സൌന്ദര്യം നോക്കി മനസ്സിന്റെ സൌന്ദര്യം അളക്കാന്‍ കഴിഞിരുന്ന ഒരു കാലമോ സൌന്ദര്യം നിരീക്ഷിച്ച് സ്വഭാവ ഗുണങള്‍ വിലയിരുത്താന്‍ കഴിവുള്ള ഒരു തലമുറയോ നമുക്കിടയില്‍ ജീവിച്ചിരുന്നു. എന്നാല്‍ ഇന്ന് ചൂഴ്ന്ന് നോക്കാതെ ചക്ക പഴുത്തതാണോ എന്നറിയാതിരിക്കാന്‍ പാകത്തിന് നമ്മുടെ വാസനാകേന്ത്രം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ഒന്ന് ചൂഴ്ന്ന് നോക്കി മണവും രുചിയും തനിക്ക് പാകമല്ലെങ്കില്‍ ചൂഴ്ന്നതിനുള്ള പിഴയടച്ച് സെകനന്റ് കമ്പോളത്തിലെ വില്പനചരക്കായി മാറി സ്വയം എരിഞടങേണ്ടി വരുന്ന ഈ ദു:സ്ഥിതിക്ക് ആരെയാണ് പഴിക്കേണ്ടത്.

മനുഷ്യത്വം കമ്പോളവല്‍കരിച്ചപ്പോള്‍ നമുക്ക് നഷ്ടമായിരിക്കൊണ്ടിരിക്കുന്നത് പറഞറിയിക്കാനാകാത്ത മൂല്യങളാണ് എങ്കിലും ഇണ ചേര്‍ക്കലിലെ കമ്പോളവല്‍ക്കരണം മൂല്യശോഷണം സംഭവിക്കാത്ത പഴമയുടെ കാലമെന്ന് നാം അവകാശപ്പെട്ടിരുന്ന കാലത്തും നിര്‍ബ്ബാധം തുടര്‍ന്നിരുന്നതായി കാണാം.

എന്നും ഇരകളാകാന്‍ മാത്രം ഉടുത്തൊരുങുന്ന ഒരുകൂട്ടം സ്ത്രീകള്‍ക്കിടയില്‍ ഇന്ന് സദാചാര പ്രസംഗം നടത്തുന്നത് യുക്തിയല്ലാ എന്നെനിക്കറിയാം . എന്നാല്‍ ഇവര്‍ക്കിടയില്‍ അനുകരണ ഭ്രമികളായ ഒരു കൂട്ടം ശലഭങള്‍ ഇയ്യാംപാറ്റകളെപ്പോലെ ചിറക് കരിഞു വീഴുന്നു എന്നത് കാണാതിരിക്കുവാനുമാകില്ല.

ആര്‍ഭാടങളുടെയും പൊങച്ചത്തിന്റെയും അപ്പുറത്ത് സഹനത്തിന്റെയും സഹകരണത്തിന്റെയും വലിയ ഒരു പാത താണ്ടേണ്ടതുണ്ടെന്ന തിരിച്ചറിവ് ഇന്നും പലര്‍ക്കുമില്ലാ എന്നതാണ് പല ദാമ്പത്യങളും ഞെട്ടറ്റ് വീഴാന്‍ കാരണമാകുന്നത്. നമുക്ക് സ്വന്തമായതൊന്നും നമുക്കുള്ളതല്ലെന്നും നമുക്കില്ലാത്തതാണ് നമുക്ക് വേണ്ടതെന്നും കരുതുവാന്‍ ആഗോള വിപണനതന്ത്രം നമ്മെ പഠിപ്പിച്ച് കഴിഞു. സൌഹ്ര്ദങളും അനൌദ്യോഗിക ബന്ധങളും നമ്മെ ചുറ്റിവരിഞു തുടങി. പരസ്പരം കാണാനായില്ലെങ്കിലും അക്ഷരങള്‍ കൊണ്ട് വ്യഭിചരിക്കാന്‍ കഴിയുമെന്നും നാം തെളിയിച്ചു.

എവിടെ നോക്കിയാലും സ്ത്രീകളെ ലക്‌ഷ്യമാക്കിയുള്ള പുരോഗതികളാണ് നാം കാണുന്നത് വാസ്തവത്തില്‍ നമ്മെ തെളിച്ച് കൊണ്ട് പോകുന്നത് പുരോഗതിയിലേക്ക് തന്നെയാണോ എന്ന് നാം തിരിഞ് നോക്കേണ്ടിയിരിക്കുന്നു. പിന്നിട്ട വഴികളിലെ കല്ലുകളും മുള്ളുകളും നമുക്ക് വേണ്ടി ദ്രുതഗതിയില്‍ നീക്കപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ പിറകെ വരുന്നവര്‍ അവശതയറിയാതെ ആവേശത്തോടെ കുതിച്ച് പായുന്നു. എന്തിനെന്നോ എങോട്ടെന്നോ ലക്‌ഷ്യബോധമില്ലാതെ യുഗത്തിന്റെ വസ്ത്രങളുമണിഞ് തനിക്ക് പരിചിതമല്ലാത്ത കുഴികളുടെ ആഴം മനസിലാക്കി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴെക്കും വീഴ്ചക്ക് കെണിവെച്ചവര്‍ ആനന്ദത്തിന്റെ പുകച്ചുരുളുകള്‍ വട്ടമാക്കി ആസ്വദിക്കുന്നുണ്ടായിരിക്കും. എത്ര ക്കണ്ടിട്ടും എന്ത് കണ്ടിട്ടും പഠിക്കാന്‍ കഴിയാത്ത നമുക്ക് മുഖം മിനുക്കാന്‍ കണ്ണാടി കിട്ടിയപോലെ മനസറിയാന്‍ കണ്ണാടിയുണ്ടായിരുന്നെങ്കില്‍ എന്ന് പരിതപിക്കേണ്ട അവസ്ഥയിലൂടെ നാം കടന്ന് പോകാന്‍ ഇനിയധികം കാത്തിരിക്കേണ്ടി വരില്ലാ എന്നുകൂടി നാം അറിയേണ്ടതായുണ്ട്.
----------------------------------------------------------------------------
കമന്റ്സ് എഴുതാത്തവര്‍ പോള്‍ ചെയ്യുക
ഓര്‍ക്കൂട്ടില്‍ ഞാന്‍
----------------------------------------------------------------------------

11 comments:

  1. മനുഷ്യത്വം കമ്പോളവല്‍കരിച്ചപ്പോള്‍ നമുക്ക് നഷ്ടമായിരിക്കൊണ്ടിരിക്കുന്നത് പറഞറിയിക്കാനാകാത്ത മൂല്യങളാണ് എങ്കിലും ഇണ ചേര്‍ക്കലിലെ കമ്പോളവല്‍ക്കരണം മൂല്യശോഷണം സംഭവിക്കാത്ത പഴമയുടെ കാലമെന്ന് നാം അവകാശപ്പെട്ടിരുന്ന കാലത്തും നിര്‍ബ്ബാധം തുടര്‍ന്നിരുന്നതായി കാണാം.

    ReplyDelete
  2. നല്ല പ്രസക്തമായ ലേഖനം

    ReplyDelete
  3. രസത്തോടെ വായിച്ചു.

    ReplyDelete
  4. മുന്‍പോസ്റ്റ് പോലെ ഈ പോസ്റ്റും തീപ്പൊരി ചിതറുന്നുണ്ട്.സമൂഹത്തിലെ തിന്മകള്‍ക്കെതിരെ അഗ്നിസ്ഫുലിംഗങ്ങളാകുന്ന കുറേ റുമാനമാര്‍ക്കുവേണ്ടി നമ്മുടെ സമൂഹം കേഴുന്നുണ്ട്!.
    ഹൃദയ വിശുദ്ദിയേക്കാള്‍ നശ്വരമായ മുഖശ്രീക്ക് വിലകല്‍പ്പിക്കുന്നവര്‍ ‘ശ്രീ’ഭൂവിലസ്ഥിരമാണെന്ന് തിരിച്ചറിയുമ്പോള്‍ നിരാശരാവേണ്ടി വരുന്നു.

    പ്രവാസികുടുംബിനിയുടെ കൊച്ചുപ്ലാറ്റ്ഫോമിലിരുന്ന് വിശാലമായ സാമൂഹിക പ്രശ്നങ്ങള്‍ക്ക് നേരെ പ്രതികരിക്കുന്ന റുമാനയുടെ എഴുത്തുകള്‍ വളരെ നന്നാവുന്നുണ്ട്. ഇനിയും ഏറെ പ്രതീക്ഷിക്കുന്നു.

    ReplyDelete
  5. ''..//കൊള്ളാം രസത്തോടെ വായിച്ചു.
    ഇനിയും ഏറെ പ്രതീക്ഷിക്കുന്നു.

    ReplyDelete
  6. rumanaa,

    thankalude blog vayichu.moolyangale kurichum moolyachyuthikale kurichum thankal manoharamayi thanne prathipadichirikunnu. orkut aayalum, mobile aayalum, internet chat aayalum, athinu athintethaya nalla vasam und, cheetha vasangalum. vivechana budhi ullathennu karuthapedunna manushyanu nallathine kollanum cheethaye thallikalayanum ariyillennudo?

    pinne sthree pakshathe kurichu parayumbol nanayathinte iru vasam pole purusha pakshatheyum kananam nammal. vivaham kazhinju varumbol njan ottakkayirunnu, ivide vannu kittiyatha makkal. ivide ninnu kittiyathu ivide upekshikkana enikku thalparyam ennu parayunna sthrreyude pakshathu nilkkan rumanakku kazhiyumo? ethenkilum oru ammakku kazhiyumo? kazhiyillennu oru ammayaya enikku thonnunnu.

    vidyabyasamo, lingamo onnum alla rumana, nanma thinmakale vyavchedichu nallathine ulkollan, kazhiyunna oru manassu ee samoohathinum, namukkororutharkkum undayenkil moolyachyuthikale orthu aarkkum parithapikkendi varillya. orikkalum.

    ReplyDelete
  7. എന്താ പറയാ ഈ ലോകം ഇങ്ങിനെയോക്കെയാ
    ശലഭത്തിന്റെ പിന്നാലെപോകുന്ന കൊച്ചു കുഞ്ഞുങ്ങളുടെ മനസ്സല്ല ഇവര്‍ക്കൊന്നുമുള്ളത്.

    ReplyDelete
  8. ethu vayichappol yenikku thonni ethil uvakkale kooduthal kuttappeduthunna pole.athu yenthu kondanu?.nammude yuvathikalum mari chindikkende?.ponghachavum adambaravum ellathe jeevikkan thayyarulla yetra shathamanam strekal undakum namukkidayil.mamoolukal ellathe vivaham kazhikkan thayyarulla penkuttikal undoyennu thanne samshayam.
    yendayalum puthu thalamurakku nallathineyum cheetha yeyum thirichariranulla kazhivundakatttte....!.
    abinanthanaghal,ഇനിയും ഏറെ പ്രതീക്ഷിക്കുന്നു.

    ReplyDelete
  9. റുമാന നല്ല ലേഖനം

    ReplyDelete
  10. nannayirikkunnu...ithupole iniyum ezhuthaan ella baavukangalum...നന്ദി....

    ReplyDelete

നിങ്ങള്‍ക്ക് പറയാം, നിങ്ങളുടെ പക്ഷം...