Saturday, July 21, 2007

പ്രസവിക്കാന്‍ മടിക്കുന്ന സുന്ദരികള്‍!!


പ്രസവിക്കാന്‍ കൊതിക്കുന്ന അമ്മമാരുണ്ടായിരുന്ന ഒരുകാലമുണ്ടായിരുന്നു നമുക്ക്‌ പേറ്റ്‌ നോവിന്റെ രുചിയറിഞ്ഞ മാതൃത്വത്തിന്റെ പുണ്യമറിയുന്ന ഒരമ്മയും ഇനി വയ്യാ എന്ന് പറഞ്ഞതായറിയില്ല. കിടാവിന്ന് കാലുറച്ചാല്‍ പിന്നെ മടിയിലിരുത്താന്‍ ഒരോമന! രാത്രിയുടെ സ്വകാര്യതയില്‍ പങ്കുകാരന്റെ കാതില്‍ മന്ത്രിക്കുന്ന കൊഞ്ചലോടെയുള്ള ഒരേഒരാവശ്യം.ഒന്നുകൂടി വേണം എനിക്കോമനിക്കാന്‍ .
ഇത്‌ ഇന്നലകളിലെ അമ്മമാരുടെ മനോഗതം .അവരിലുണ്ടായിരുന്ന കാരുണ്യം തുളുമ്പുന്ന മാതൃഹൃദയം.!!
പ്രസവിക്കാന്‍ മടിക്കുന്ന സ്ലിം ബ്യൂട്ടികള്‍ പരിഹാരമായി കണ്ടെത്തിയത്‌ സിസേറിയന്‍, മാറിടിയുമെന്ന്കരുതി അമ്മിഞ്ഞ കൊടുക്കാത്ത ബജാജ്‌ സുന്തരികള്‍ക്കാശ്വോസ മേകാന്‍ കുപ്പിപ്പാലും ഫാസ്റ്റ്‌ ഫുഡും .നാടെങ്ങും സമത്വ വാദത്തിന്ന് തിരികൊളുത്തി വീട്ടില്‍ അസമത്വത്തിന്റെ വിത്തുകള്‍ വിതറി രാത്രിയുടെ സുഖമറിയാത്ത ഇവര്‍ കാത്തിരിക്കാനോ കാത്തിരിപ്പാനോ ആരുമില്ലാത്തവള്‍!! ഇന്നിന്റെ സുന്തരികള്‍!! രാസവളത്തിന്റെ ഉല്‍പന്നങ്ങളും ഉല്‍പാദകരും.!!


പന്ത്രണ്ട്‌ പെറ്റൊരമ്മ ഇന്നും ആരോഗ്യവതിയായി നില്‍ക്കുമ്പോള്‍ കടിഞ്ഞൂലില്‍ ഞെട്ടറ്റ്‌ പോകുന്ന നാളെയുടെ അമ്മമാരുടെ എണ്ണം കൂടിക്കൂടി വരുന്നു.ഗര്‍ഭാരമ്പം മുതലുള്ള അസുഖങ്ങള്‍ താങ്ങാന്‍ കെല്‍പില്ലാതെ കുഴഞ്ഞ്‌ വീഴുന്നവരും വിരളമല്ല.ആരോഗ്യമേഖലയില്‍ ശാസ്ത്രം ഇത്രയേറേ പുരോഗമിച്ച ഒരു കാലഘട്ടാത്തിലാണ്‌ നാം ജീവിക്കുന്നതെങ്കിലും പ്രസവമെന്ന മനുഷ്യകുലത്തിന്റെ പരിണാമം കുറിക്കുന്ന പ്രക്രിയക്ക്‌ ഇന്നും പോരായ്മകളും പരിമിതികളും എമ്പാടുമുണ്ട്‌ എന്നതാണ്‌ സത്യം .
കാലം പുരോഗമനത്തിന്റെ വഴികള്‍ ശരവേകത്തില്‍ താണ്ടുമ്പോള്‍ പഴയതിനെ വിസ്മരിക്കുന്നു എന്ന് നമുക്ക്‌ കാണാനാവും.മുമ്പുണ്ടായിരുന്ന മിക്ക ബര്‍ത്തുകളും വയറ്റാട്ടികളുടെ കയ്യിലൂടെ യായിരുന്നെങ്കിലും മരണനിരക്ക്‌ തുലോം കുറവായിരുന്നു . എന്ത്‌ കൊണ്ടാണ്‌ ഗര്‍ഭാവസ്ഥയില്‍ ശിശുമരണവും പ്രസവത്തില്‍ അമ്മമരണവും കൂടിവരുന്നത്‌? എന്ന് ഞാന്‍ പലപ്പോശ്ഴും ആലോചിക്കുകയും പലരുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുമുണ്ട്‌. അവരിലൂടെ യൊന്നും എനിക്ക്‌ ശരിയാണെന്ന് തോന്നുന്ന ഒരുത്തരം അല്ലെങ്കില്‍ ഒരു സ്ത്രീയെന്ന നിലയ്ക്‌ എനിക്കംഗീകരിക്കാന്‍ പറ്റുന്ന തരത്തിലുള്ള ഒരുത്തരം കണ്ടെത്താന്‍ കഴിയാത്തതിനാലാകും ഈ വിഷയത്തെ പ്രകൃതിയും മുത്തക്ഷിമാരും ഉള്‍പ്പെട്ട വലിയൊരു സത്യവുമായി ബ്ബന്ധപ്പെടുത്തേണ്ടി വന്നത്‌.ഞാനും നിങ്ങളും ഇന്ന് ജീവിക്കുന്നത്‌ അണു കുടുംബങ്ങളിലാണെങ്കിലും നമ്മോട്‌ ബന്ധപ്പെട്ട്‌ ഇന്നും ഒരു കൂട്ട്‌ കുടുംബസമ്പ്രദായവും അതില്‍ പക്വത നിറഞ്ഞ കാരുണ്യം നിറഞ്ഞ മുത്തശ്ശിമാരും മാതൃസ്നേഹമറിയാവുന്ന അമ്മമാരും ഉണ്ടെന്ന് ഞാന്‍ കരുതുന്നു . നമുക്ക്‌ പിറകില്‍ വരുന്ന തലമുറകള്‍ക്കിതന്യമാകുമെന്ന് നമുക്കെല്ലാവര്‍ക്കുമറിയാവുന്നതുമാണ്‌.പുരോഗമനത്തിന്റെ പാതകള്‍ പിന്നിട്ടപ്പോള്‍ നാം രണ്ട്‌ നമുക്ക്‌ രണ്ട്‌ എന്നതായി നമ്മുടെ സംസ്കാരമെങ്കില്‍ നാം രണ്ട്‌ നമുക്ക്‌ പന്ത്രണ്ട്‌ എന്നായിരുന്ന് നമുക്ക്‌ മുകളിലുള്ളവരുടെ സംസ്കാരം . അങ്ങിനെയൊരു സംസ്കാരത്തെ നമുക്കിടയില്‍നിന്നും മാറ്റിയെടുക്കാന്‍ ഗവണ്‍മെന്റുകള്‍ ഹെല്‍ത്ത്‌ സെന്റര്‍ വഴി കോടികളാണ്‌ ചിലവഴിച്ചത്‌.പ്രായമാകാത്ത കാലത്താണ്‌ എന്നെ നിന്റെ അഛന്‍ ഇങ്ങോട്ട്‌ കൊണ്ട്‌ വന്നത്‌ എന്ന് അഭിമാനത്തോടെ നാണത്തോടെ പറയുന്ന അമ്മമാരും പതിനഞ്ചാം വയസിലാണ്‌ നിന്റെ അച്ചനെ ഞാന്‍ കടിഞ്ഞൂല്‍ പെറ്റതെന്നും അതിന്ന് ശേഷം പത്തണ്ണം പെറ്റെന്നും ഈസിയായി പറയുന്ന മുത്തശ്ശിമാരും നമുക്കുണ്ടായിരുന്നു.ഇതെക്കെകേട്ട്‌ അന്തം വിട്ട്‌ നില്‍ക്കുന്ന ഇരുപത്തിരണ്ട്‌ കാരിയും ഇരുപത്തഞ്ച്‌ കാരിയും പാതിനെട്ടുകാരിയുമൊക്കെ വല്യമ്മച്ചിയുടെ യന്ത്രത്തെ പുകഴ്ത്തുമെങ്കിലും തന്റെ കര്യത്തില്‍ ഒന്നുമതി അല്ല്ലെങ്കില്‍ രണ്ട്‌ മതി ഏറിയാല്‍ മൂന്ന് മതി എന്നൊക്കെ വിവാഹത്തിന്ന് മുമ്പ്‌ തീരുമാനിച്ചിട്ടാവും കടിഞ്ഞൂല്‍ പ്രസവം സുഖമമായിട്ടാണ്‌ കഴിഞ്ഞതെങ്കില്‍ ഒന്നിലും രണ്ടിലും മൂന്നിലും നില്‍ക്കാതെ സാമ്പത്തിക ഭദ്രതയുടെ തോതനുസരിച്ച്‌ ബ്രേക്കിടുന്നവരായിരിക്കും ഇവരിലധികവും .എന്നാല്‍ അണു കുടുമ്പങ്ങളില്‍ നേരെ മറിച്ചാണ്‌ കാണുന്നത്‌. അവിടെ ഏറിയാല്‍ രണ്ട്‌ അത്‌ തന്നെ ഇതിന്റെ കാരണക്കാരി ഞാനല്ലാ എന്ന മട്ടിലായിരിക്കും.അല്ലെങ്കില്‍ ഇപ്പോള്‍ വേണ്ട എന്നൊക്കെയായിരിക്കും. ഒരു പക്ഷെ ഭയമായിരിക്കാം പെട്ടെന്ന് തന്നെ ഒരു ഗര്‍ഭം വേണ്ടെന്ന് വെക്കാന്‍ കാരണം . അല്ലെങ്കില്‍ സാമൂഹ്യമായ ചുറ്റുപാട്‌.ഇതൊക്കെ നമുക്ക്‌ മനസിലാക്കാവുന്നതാണ്‌. എന്നാല്‍ ഇതിന്റെ യൊക്കെ പിറകില്‍ നാം തിരസ്കരിച്ച മറ്റൊരു കാരണമുണ്ട്‌
മുമ്പ്‌ പതിനഞ്ച്‌ വയസായ അമ്മമാര്‍ യാതൊരു പരിക്കും കൂടാതെ പ്രാസവിച്ചപ്പോള്‍ ഇരുപത്തഞ്ചിലും മുപ്പതിലും പ്രസാവാനന്തര മരണം കൂടിക്കൂടി വരുന്നു.തീര്‍ച്ചയായും ഇതിന്റെ കാരണം കണ്ടെത്താന്‍ നമ്മുടെ ചിന്തകള്‍ പഴയ മുത്തശ്ശിമാരുടെ കാലഘട്ടത്തിലേക്കെത്തിക്ക്‌ തിരിച്ച്‌ വിടേണ്ടതാണ്‌. ഇന്നത്തെ നമ്മുടെ ചുറ്റുപാടും ഭക്ഷണക്രമീകരണവും രാസവളത്തില്‍ പാകപ്പെടുത്തിയെടുക്കുകയും ശ്വസിക്കാനുള്ള വായുവില്‍ വിശാംസം കലര്‍ത്തുകയും ചെയ്യുമ്പോള്‍ മെഡിക്കല്‍ സയന്‍സിന്ന് കണ്ടെത്താനാകാത്ത പരിണിത ഫലങ്ങളാണുണ്ടാവുന്നത്‌.

ഉല്‍പാദന വര്‍ദ്ധനവിന്റെ പേര്‌പറഞ്ഞ്‌ കര്‍ഷകരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്ത്‌ പുറം രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത രാസവളങ്ങള്‍ നമ്മുടെ മണ്ണിനേയും നമ്മുക്ക്‌ ശ്വസിക്കാനുള്ള വായുവിനേയും മലിനമാക്കിയവര്‍ ഒരു പരീക്ഷണശാലയായി ദൈവത്തിന്റെ നാടെന്നറിയപ്പെടുന്ന കേരളത്തെയും നമ്മേയും ഒരുപോലെ ഉപയോഗപ്പെടുത്തി അവരുടെ പരീക്ഷണ ശാലകളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മാരക വിഷങ്ങള്‍ വിറ്റാമിനുകളായി ജീവന്‍ രക്ഷാമരുന്നുകളായി ഉപയോകപ്പെടുത്തുന്നു എന്ന നിരീക്ഷണത്തില്‍ അല്‍പമെങ്കിലും സത്യമുണ്ടെങ്കില്‍ നമുക്ക്‌ മുമ്പുണ്ടായിരുന്നവര്‍ സ്വയം പാകപ്പെടുത്തിയെടുത്ത വിറ്റാമിനുകള്‍ കഴിച്ചാണ്‌ ഇത്രയും ചിന്തിക്കാനുതുകുന്ന ഒരു സമൂഹത്തിനെ വളര്‍ത്തിയെടുത്തത്‌ എന്ന് നാം മനസിലാക്കിയേ മതിയാകൂ.
ഇനി നമ്മളിലൂടെ ഉല്‍പാതിപ്പിച്ചെടുത്ത രാസവളത്തിന്റെ മക്കളില്‍ നമുക്ക്‌ കാണാനാകുന്നത്‌ ഇടുങ്ങിയ മനോഗതിയുള്ളവരേയും നിഷ്‌ക്രിയരായി ചിന്തിക്കുന്നവരെയും ജീവിത യാധാര്‍ത്യങ്ങളെ നേരിടാനാകാതെ മുഖം തിരിഞ്ഞിരിക്കുന്നവരെയുമായിരിക്കും.
കെട്ടുറപ്പുള്ള ഒരു സമൂഹത്തെ പടുത്തുയര്‍ത്തുക എന്നകാര്യം നിസാരവല്‍ക്കരിക്കപ്പെടേണ്ടതല്ല.അങ്ങിനെയൊരു സല്‍കര്‍മത്തിന്ന് ഇറങ്ങിപ്പുറപ്പെടുന്നതിന്ന് മുമ്പ്‌ നമ്മുടെ ചുറ്റുപാടും സാഹചര്യവും നമുക്കനുകൂലമാക്കിതീര്‍ക്കേണ്ടതുണ്ട്‌.

തുടക്കം നന്നായാല്‍ ഒടുക്കവും നന്നാകുമെന്ന് പാറഞ്ഞത്‌ പോലെ കെട്ടുറപ്പുള്ള ഒരു സമൂഹത്തില്‍ കണ്ണികളാകേണ്ട നമ്മളും നമ്മുടെ സ്വകാര്യതയില്‍ അറിഞ്ഞോ അറിയാതെയോ ഇഷ്ടത്തോടെയോ അനിഷ്ടത്തൊടെയോ ഉല്‍പാദിപ്പിക്കപ്പെടുന്ന സന്താനങ്ങളും തുടക്കത്തില്‍ തന്നെ മുരടിച്ച്‌ പോകുന്നതിന്റെ കാരണം നാം കണ്ടെത്തേണ്ടിയിരിക്കുന്നു. ശ്വസിക്കാനുള്ള വായുപോലും മലിനമാക്കപ്പെട്ട ഈകാലത്ത്‌ ഉല്‍ പാദനകേന്ത്രങ്ങളില്‍ നിന്ന് പുറത്തേക്ക്‌ വരുന്ന ഉല്‍പ്പന്നങ്ങളുടെ വിശ്വസതയും നിലവാരവും സംശയിക്കുന്നതില്‍ എവിടെ നിന്നാണ്‌ ഉത്തരം തേടേണ്ടത്‌ പ്രപഞ്ചം മൊഴുവന്‍ മലിനമാക്കിക്കൊണ്ടിരിക്കുന്ന മനുഷ്യരെ സൃഷ്ടിച്ച സൃഷ്ടാവില്‍ നിന്നോ? അതോ പ്രപഞ്ചത്തിലെ പരിഷ്കാരികളെന്നവകാശപ്പെടുന്ന മനുഷ്യകുലത്തിന്റെ കണ്ണികളായ നമ്മളില്‍ നിന്ന് തന്നെയോ??
----------------------------------------------------------------------------
കമന്റ്സ് എഴുതാത്തവര്‍ പോള്‍ ചെയ്യുക
----------------------------------------------------------------------------

17 comments:

  1. പ്രസവിക്കാന്‍ കൊതിക്കുന്ന അമ്മമാരുണ്ടായിരുന്ന ഒരുകാലമുണ്ടായിരുന്നു നമുക്ക്‌ പേറ്റ്‌ നോവിന്റെ രുചിയറിഞ്ഞ മാതൃത്വത്തിന്റെ പുണ്യമറിയുന്ന ഒരമ്മയും ഇനി വയ്യാ എന്ന് പറഞ്ഞതായറിയില്ല. കിടാവിന്ന് കാലുറച്ചാല്‍ പിന്നെ മടിയിലിരുത്താന്‍ ഒരോമന! രാത്രിയുടെ സ്വകാര്യതയില്‍ പങ്കുകാരന്റെ കാതില്‍ മന്ത്രിക്കുന്ന കൊഞ്ചലോടെയുള്ള ഒരേഒരാവശ്യം.ഒന്നുകൂടി വേണം എനിക്കോമനിക്കാന്‍ .
    ------------------
    സ്‌നേഹപൂര്‍വ്വമായ വിമര്‍ശനങളും ഉപദേശങളും സ്വീകരിക്കുന്നതാണ്.

    ReplyDelete
  2. എല്ലാം മറ്റാരുടേയോ കുറ്റമാണ്
    ആരെ പയിചാരണമെന്ന്‌ അറിയില്ല

    നന്നായിരിക്കുന്നു
    കൊളളാം
    ഒത്തിരി ചിന്തകള്‍ കുത്തിനിറച്ചോ എന്ന് സംശയം

    ബാജി

    ReplyDelete
  3. ബാജിക്കും ഓടം വേലിക്കും g.manu നന്ദി..
    g.manu ഒന്നും പറയാതെ കടന്ന് കളഞതില്‍ പരിഭവമുണ്ട്. ബാജിയുടെ അഭിപ്രായം മാനിക്കുന്നു തുടര്‍ ഭാഗ്ഗങളില്‍ ശ്രദ്ധിക്കാം . വീണ്ടും വരിക .

    ReplyDelete
  4. ചിന്തിപ്പിക്കുന്ന വിഷയം....
    ഇന്ന് ഫാന്‍സി നമ്പര്‍ വാഹനങ്ങള്‍ക്ക് തിരഞ്ഞെടുക്കുന്നത് പോലെ നല്ല നക്ഷത്ര സമയത്ത് കീറി കുഞ്ഞിനെ പുറത്തെടുക്കുന്നത് വരെയായി കാര്യങ്ങള്‍....

    ReplyDelete
  5. It seems to me there were many deaths in 20 to 30 years back in pregnancy time. there were many death for kids too.. you mentioned that it was less, do you have any statistics about this? where did you read/got this information.

    it is true that many families had 5-6 kids for our grandma generation. but all of them might have lost couple of kids. if you look at 50year old lady in developing countries and developed countries you can make out the difference of health....

    i do agree that ciserian is not a good option for health. even doctors agree with this. some of the privitised hospital do force us to go for it. the same way some us want to go for ciserian for getting a good NAAL for the kid!

    ReplyDelete
  6. റുമാന, കണക്കുകള്‍, (statistics)സൂചിപ്പിക്കുന്നത്, ആധുനിക വൈദ്യ ശാസ്ത്രപ്രയോഗങള്‍ വ്യാപകമായതോടെ , പ്രസവത്തില്‍ മരിക്കുന്ന അമ്മമാരുടെയും, കുഞ്ഞുങളുടെയും എണ്ണം വളരെയധികം കുരഞ്ഞിരിക്കുന്നൂ എന്നാണ്. പിന്നെ, ആധുനിക നാഗരികതയുടെ, ആധുനിക ശാസ്ത്രത്തിന്റെ, എല്ലാ സൌഭാഗ്യങളും അനുഭവിച്ചുകൊണ്ടു തന്നെ, പഴമയെ പൊക്കി പറയുന്ന, (നാട്ടറിവ്, കാട്ടറിവ്,വീട്ടു മരുന്ന്, ആദിവാസി വൈദ്യം...)ഒരു പ്രവണത ഇപ്പോള്‍ ഒരു ഫാഷനായ സ്ഥിതിക്ക്, ഇങനെയൊക്കെ എഴുതാം.

    ReplyDelete
  7. മുക്കുവന്റെയും വിമതന്റെയും കമന്റ് ക്കണ്ടു. ഒഴുക്കിനെതിരെ !!? നീന്തിത്തുടങിയ ഒരു സമൂഹത്തിലിരുന്ന് പഴമയെ താലോലിക്കുന്നതില്‍ പ്രസക്തിയില്ലാ എന്നറിയാം.ഞാന്‍ വൈദ്യശാസ്ത്രത്തിന്റെ പോരായ്മകള്‍ 2007 ലും തുടരുന്നു എന്ന് സമര്‍ത്ഥിക്കാനാണ് ശ്രമിച്ചത്. മുത്തശ്ശിമാരുടെ കാലത്ത് അമ്മ മരണങളും ശിശു മരണവും സംബവിച്ചിട്ടുണ്ടെങ്കില്‍ വൈദ്യശാസ്ത്ര ത്തിന്റെ കണ്ടെത്തലുകള്‍ക്ക് ഇന്നത്തെ പുരോഗതി അന്നുണ്ടായിരുന്നില്ല എന്നതല്ലെ സത്യം.കാലവും ശാസ്ത്രവും പുരോഗമനത്തിന്റെ കൊടുമുടികയറിയിട്ടും പരിഹരിക്കാനാകാതെ ശിശു മരണവും അമ്മ മരണവും പകര്‍ച്ചവ്യാദികളും നമ്മെ അലോസരപ്പെടുത്തുന്നു.എല്ലാം തികഞു എന്ന് സമര്‍ത്ഥിക്കുമ്പോഴും ആരോഗ്യമുള്ള ഒരു ജനത നമ്മുടെ സ്വപ്‌നമായി തുടരുകയും ചെയ്യുന്നു.ഇതുമായി ബന്തപ്പെടുത്തി ലേഖനത്തിന്റെ അവസാന ഭാഗത്തില്‍ കര്‍ഷകരെയും അവരിലൂടെ വിറ്റഴിക്കപ്പെടുന്ന രാസവളങളുടെ പരിണിത പലങളെയും സൂചിപ്പിച്ചിരുന്നു.

    “മുമ്പ്‌ പതിനഞ്ച്‌ വയസായ അമ്മമാര്‍ യാതൊരു പരിക്കും കൂടാതെ പ്രാസവിച്ചപ്പോള്‍ ഇരുപത്തഞ്ചിലും മുപ്പതിലും പ്രസാവാനന്തര മരണം കൂടിക്കൂടി വരുന്നു.തീര്‍ച്ചയായും ഇതിന്റെ കാരണം കണ്ടെത്താന്‍ നമ്മുടെ ചിന്തകള്‍ പഴയ മുത്തശ്ശിമാരുടെ കാലഘട്ടത്തിലേക്കെത്തിക്ക്‌ തിരിച്ച്‌ വിടേണ്ടതാണ്‌. ഇന്നത്തെ നമ്മുടെ ചുറ്റുപാടും ഭക്ഷണക്രമീകരണവും രാസവളത്തില്‍ പാകപ്പെടുത്തിയെടുക്കുകയും ശ്വസിക്കാനുള്ള വായുവില്‍ വിശാംസം കലര്‍ത്തുകയും ചെയ്യുമ്പോള്‍ മെഡിക്കല്‍ സയന്‍സിന്ന് കണ്ടെത്താനാകാത്ത പരിണിത ഫലങ്ങളാണുണ്ടാവുന്നത്‌.“
    50 വര്‍ഷa പഴക്കമുള്ള മുത്തശ്ശിമാരുടെ കാലത്ത് രാസവളത്തിന്റെ അതിപ്രസരമുണ്ടാകാത്തത് കാരണമായിരിക്കാം അവര്‍ക്ക് 15 , 18 വയസുകളില്‍ തടസങളില്ലാതെ പ്രസവിച്ച് ആരോഗ്യവതികളായി തുടരാന്‍ കഴിഞത് എന്നതായിരുന്നു എന്റെ നിരീക്ഷണം.ഇന്ന് വിവാഹ പ്രായം 18 ആയിട്ടും 22 ലും 30 ലുമൊക്കെ പ്രസവം നടന്നിട്ടും മരണം സംബവിക്കുന്നതിന്റെ കാരണമാണ് ഞാന്‍ കണ്ടെത്താന്‍ ശ്രമിച്ചത് .എന്റെ നിരിക്ഷണത്തില്‍ രാസവളത്തിന്റെയും മനുഷ്യ നിര്‍മിതമായ മറ്റ് വിഷാംശങളുടെയും വ്യാപനം കാരണം മനുഷ്യരുടെ പ്രതിരോധ ശേഷി കുറയുന്നു എന്ന് തന്നെയാണ്. ദൈവസ്ര്ഷ്ടികളില്‍ വ്യത്യസ്തനായ മനുഷ്യന്‍ ഈലോകവും കാലവും കീഴടക്കാന്‍ ശ്രമിക്കുമ്പോള്‍ പഴമയെ മറക്കാതിരുന്നെങ്കില്‍ ...എന്ന് കൂടി പറയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു.മുക്കുവനും വിമതനും നന്ദി.മുക്കുവന്‍ എന്റെ “ ഭ്രൂണ പാതകളും പാതകികളും “മുക്കുവന്റെയും വിമതന്റെയും കമന്റ് ക്കണ്ടു. ഒഴുക്കിനെതിരെ !!? നീന്തിത്തുടങിയ ഒരു സമൂഹത്തിലിരുന്ന് പഴമയെ താലോലിക്കുന്നതില്‍ പ്രസക്തിയില്ലാ എന്നറിയാം.ഞാന്‍ വൈദ്യശാസ്ത്രത്തിന്റെ പോരായ്മകള്‍ 2007 ലും തുടരുന്നു എന്ന് സമര്‍ത്ഥിക്കാനാണ് ശ്രമിച്ചത്. മുത്തശ്ശിമാരുടെ കാലത്ത് അമ്മ മരണങളും ശിശു മരണവും സംബവിച്ചിട്ടുണ്ടെങ്കില്‍ വൈദ്യശാസ്ത്ര ത്തിന്റെ കണ്ടെത്തലുകള്‍ക്ക് ഇന്നത്തെ പുരോഗതി അന്നുണ്ടായിരുന്നില്ല എന്നതല്ലെ സത്യം.കാലവും ശാസ്ത്രവും പുരോഗമനത്തിന്റെ കൊടുമുടികയറിയിട്ടും പരിഹരിക്കാനാകാതെ ശിശു മരണവും അമ്മ മരണവും പകര്‍ച്ചവ്യാദികളും നമ്മെ അലോസരപ്പെടുത്തുന്നു.എല്ലാം തികഞു എന്ന് സമര്‍ത്ഥിക്കുമ്പോഴും ആരോഗ്യമുള്ള ഒരു ജനത നമ്മുടെ സ്വപ്‌നമായി തുടരുകയും ചെയ്യുന്നു.ഇതുമായി ബന്തപ്പെടുത്തി ലേഖനത്തിന്റെ അവസാന ഭാഗത്തില്‍ കര്‍ഷകരെയും അവരിലൂടെ വിറ്റഴിക്കപ്പെടുന്ന രാസവളങളുടെ പരിണിത പലങളെയും സൂചിപ്പിച്ചിരുന്നു.

    “മുമ്പ്‌ പതിനഞ്ച്‌ വയസായ അമ്മമാര്‍ യാതൊരു പരിക്കും കൂടാതെ പ്രാസവിച്ചപ്പോള്‍ ഇരുപത്തഞ്ചിലും മുപ്പതിലും പ്രസാവാനന്തര മരണം കൂടിക്കൂടി വരുന്നു.തീര്‍ച്ചയായും ഇതിന്റെ കാരണം കണ്ടെത്താന്‍ നമ്മുടെ ചിന്തകള്‍ പഴയ മുത്തശ്ശിമാരുടെ കാലഘട്ടത്തിലേക്കെത്തിക്ക്‌ തിരിച്ച്‌ വിടേണ്ടതാണ്‌. ഇന്നത്തെ നമ്മുടെ ചുറ്റുപാടും ഭക്ഷണക്രമീകരണവും രാസവളത്തില്‍ പാകപ്പെടുത്തിയെടുക്കുകയും ശ്വസിക്കാനുള്ള വായുവില്‍ വിശാംസം കലര്‍ത്തുകയും ചെയ്യുമ്പോള്‍ മെഡിക്കല്‍ സയന്‍സിന്ന് കണ്ടെത്താനാകാത്ത പരിണിത ഫലങ്ങളാണുണ്ടാവുന്നത്‌.“
    50 വര്‍ഷa പഴക്കമുള്ള മുത്തശ്ശിമാരുടെ കാലത്ത് രാസവളത്തിന്റെ അതിപ്രസരമുണ്ടാകാത്തത് കാരണമായിരിക്കാം അവരിന്നും ആരോഗ്യവതികളായി നില്‍ക്കുന്നത് എന്നതായിരുന്നു എന്റെ നിരീക്ഷണം.ദൈവസ്ര്ഷ്ടികളില്‍ വ്യത്യസ്തനായ മനുഷ്യന്‍ ഈലോകവും കാലവും കീഴടക്കാന്‍ ശ്രമിക്കുമ്പോള്‍ പഴമയെ മറക്കാതിരുന്നെങ്കില്‍ ...എന്ന് കൂടി പറയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു.മുക്കുവനും വിമതനും നന്ദി.മുക്കുവന്‍ എന്റെ “ ഭ്രൂണ പാതകളും പാതകികളും “ എന്നലേഖനം വായിച്ച് കമന്റ് എഴുതുഇയാല്‍ എനിക്കറിയാത്തത് താങ്കളില്‍ നിന്നും ഗ്രഹിക്കാമായിരുന്നു. ഒരുപാട് നന്ദിയുണ്ട് വീണ്ടും വരിക.
    എന്നലേഖനം വായിച്ച് കമന്റ് എഴുതുഇയാല്‍ എനിക്കറിയാത്തത് താങ്കളില്‍ നിന്നും ഗ്രഹിക്കാമായിരുന്നു. ഒരുപാട് നന്ദിയുണ്ട് വീണ്ടും വരിക.

    ReplyDelete
  8. “ ഭ്രൂണ പാതകളും പാതകികളും “ എന്നത് ഭ്രൂണ “പാദകളും പാതകികളും“ എന്ന് തിരുത്തിവായിക്കുക
    കമന്റ് ഡബിള്‍ ആയി പോസ്റ്റ് ചെയ്തതതില്‍ ക്ഷമ ചോ‍ാദിക്കുന്നു.

    ReplyDelete
  9. Rumana, there are some side effects for fertilizers and Genetically modified grains. but 20 years back, in my child hood days, we were having only one time food. we had the same property now, in fact bit less. but we have more crops for surving now. how that is achieved? so it has got its plus point too..

    half century ago people would have died without knowing whats the reason behind it. now there is way to diagnose this bit early but some of them not able to cure it. its not a draw back of the technology. it will continue to find the cure for it.


    Numbers moms died along with their delivery may be alarming in past century. its a fact. by looking few of our grandma may be a mistake.

    I do agree with you few points where, if possible go for normal delivery. its far better than ciserian. its more healthy for the mom.

    my wife had a ciserian. for us there were no option. she had placenta( 'am not sure about the spelling) preview and doctors advised us to go for ciserian. so I would consider some cases it is helpful for kid and mom.

    ReplyDelete
  10. ഒരിക്കല്‍ കൂടി എന്റെ ബ്ലൊഗില്‍ വന്നവര്‍ക്ക് നന്ദിപറയുന്നതോടൊപ്പം വിമതന്റെ കണക്കുകള്‍ക്ക് മറുപടി പറയേണ്ടതുണ്ടെന്ന് തോന്നുന്നു. നാട്ടറിവ്, കാട്ടറിവ്,വീട്ടു മരുന്ന്, ആദിവാസി വൈദ്യം,ആര്യവൈദ്യം തുടങിയവയുടെ ഉത്ഭവങള്‍ക്ക് ആദ്യപിതാവിനോളം പഴക്കമുണ്ടാകും.കാലാന്തരങളായി കൈമാറിവന്ന പിത്ര്സ്വത്തായി ഇന്നും ചുരുക്കം ചിലര്‍ ഇതിനെ കളങ്കമേല്‍ക്കാതെ കൊണ്ട് നടക്കുകയും ആധുനികതയുടെ വ്ര്ണങളുമായി നെട്ടോട്ടമോടുന്ന മനുഷ്യന്‍ സമാധാനത്തിന്നും സുഖചികിത്സക്കുമായി ഇത്തരം ചികിത്സാരീതികളിലേക്ക് മടങി‍ ആശ്വസം കണ്ടെത്തുന്നതും ആധുനിക ശാസ്ത്രത്തിന്റെ, എല്ലാ സൌഭാഗ്യങളും അനുഭവിച്ചുകൊണ്ടഇരിക്കുമ്പോള്‍ തന്നെയാണെന്നത് ആധുനിക ശാസ്ത്രത്തിന്റെ പോരായ്മകള്‍ കൊണ്ടാണോ? അതോ മുകളില്‍ നിസാരവല്‍കരിച്ച് തള്ളിക്കളഞ ചികില്ത്സാരീതികളില്‍ അന്ത‍ വിശ്വാസം കൂടിയതിനാലാണോ?

    പിന്നെ കണക്കുകള്‍, (statistics)സംഖ്യാശാസ്ത്രത്തില്‍ 2+2=4 എന്ന് ഉറപ്പിച്ചും തറപ്പിച്ചും പറയാമെങ്കില്‍ വൈദ്യ ശാസ്ത്രത്തില്‍ 2+2=4 എന്നത് 5 എന്നും 6 എന്നും 8 എന്നും ചിലപ്പോള്‍ -8 എന്നുമൊക്കെ ആവാം എന്നതാണ് യാ‌ഥാര്‍ത്ഥ്യം . നമ്മുടെ കേരളത്തെ വിറപ്പിച്ച ചിക്കന്‍ പനിയും തക്കാളിപ്പനിയും വൈദ്യശാസ്ത്രത്തിന്റെ കണക്ക് പ്രകാരം കുറഞു എന്ന് പറയുമ്പോഴും പനികൊണ്ട് വിറയ്ക്കുന്ന കോരളത്തെ മാധ്യമങള്‍ വഴിയാണെങ്കിലും (ഞാന്‍ നേരില്‍ കണ്ടു)നമുക്ക് കാണാനായത് വൈദ്യശാസ്ത്രത്തിന്റെ കണക്കുകള്‍ പിഴച്ചത് കൊണ്ടല്ല മറിച്ച് 2+2=4 ആണ് എന്ന് ഉറപ്പിച്ച് പറയാന്‍ വൈദ്യശാസ്ത്രത്തിനാകില്ലാ എന്നത് കൊണ്ടാണ്. അതുകൊണ്ട് തന്നെയാണ് അത്യാഹിത വിഭാഗങളിലെ ഡോക്ടര്‍മാര്‍ രോഗ്ഗികളുടെ ബന്ദുക്കളോട് പ്രാര്‍ത്ഥിക്കൂ.. നിങളുടെ ദൈവത്തോട് എന്ന് പറയുന്നത്.ഞാന്‍ പാതി ദൈവം പാതി എന്ന വാക്യത്തി വിശ്വസമുണ്ടെങ്കില്‍ വൈദ്യശാസ്ത്രത്തിന്റെ കണക്കുകള്‍ക്ക് എങിനെ സംഖ്യാ ശാസ്ത്രം പോലെ തറപ്പിച്ച് പറയാനാകും?

    ReplyDelete
  11. നന്നായിരിക്കുന്നു റുമാനാ !!!

    ReplyDelete
  12. Its leading me to think more...
    very informative & appreciable bcoz u r also new generation women

    ReplyDelete
  13. എന്റ ചെറുപ്പത്തില്‍, എന്റ ഉമ്മയുടെ വീട്ടില്‍ ഭാരതി എന്ന പുലകി സ്ത്രീ നിറ വയറോടെ അവല്‍ ഇടിച്ചുകൊന്ണ്ടിരിക്കുന്നു എന്റ ഉമ്മുമ്മ ഒരു കൊച്ചു പാര കൊണ്ട് ഉരലില്‍ ഇളക്കി കൊടുക്കുന്നതിനിടയില്‍ പറഞ്ഞു , ഇനി മതി ഭാരതി നീ പോ നാളെ ഇട്ടിലാകയെ അയച്ചാല്‍ മതി , ഭാരതി ഉമ്മുമ്മ അവരുടെ മടിയില്‍ ഇട്ട് കൊടുത്ത അരിയും പൈസയുമായി പോയി,

    ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും ഇട്ടിലാക പുലകി ഓടി വന്ന് ഉമ്മുമ്മയോട് കുറെ പഴയ തുണിചോദിച്ചു ഇട്ടിലാക അതുമായി തിരിച്ച് ഓടി , കുറച്ച് കഴിഞ്ഞ് പപ്പന്‍ വന്നു ( ഭരതിയുടെ പുലയന്‍ )
    കിഴക്കേ വരാന്തയില്‍ സന്ധ്യക്ക് യാസീന്‍ ഓതിക്കൊണ്ടിരുന്ന ഞാന്‍ ഭാരതി യുടെ പ്രസവിവരം അറിഞ്ഞു
    ഇന്നോ ഇരിക്കാന്‍ പാടില്ല നില്‍ക്കാന്‍ പാടില്ല ഹോസ്പിറ്റലില്‍ മുറി നേരത്തെ ബുക്ക് ചെയ്ത് സുഖ പ്രസവത്തിന് വേണ്ടി അവിടെ താമസിക്കുന്നു,
    “” അവള്‍ പറഞ്ഞു :- ഞാന്‍ ഇതിനു മുന്‍പേ തന്നെ മരിക്കുകയും പാടെ വിസ്മരിച്ച് തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായേനെ “”“
    ഖുര്‍ ആനില്‍ പ്രസവ വേദനയെ സംബന്ധിച്ചുള്ള വചനത്തോടെ
    നിര്‍ത്തുന്നു

    ReplyDelete
  14. “”പന്ത്രണ്ട്‌ പെറ്റൊരമ്മ ഇന്നും ആരോഗ്യവതിയായി നില്‍ക്കുമ്പോള്‍ കടിഞ്ഞൂലില്‍ ഞെട്ടറ്റ്‌ പോകുന്ന നാളെയുടെ അമ്മമാരുടെ എണ്ണം കൂടിക്കൂടി വരുന്നു.ഗര്‍ഭാരമ്പം മുതലുള്ള അസുഖങ്ങള്‍ താങ്ങാന്‍ കെല്‍പില്ലാതെ കുഴഞ്ഞ്‌ വീഴുന്നവരും വിരളമല്ല“”
    ++ വളരെ വാസ്തവം +++++

    ReplyDelete
  15. Very informative for this new generation, specially females. Everybody want to keep their beauty. But one thing to mention here that if one family have 3-4 children in this centuray, very difficult to lookafter their needs. Anyway keep in writing such informative writ up.

    ReplyDelete

നിങ്ങള്‍ക്ക് പറയാം, നിങ്ങളുടെ പക്ഷം...