ഡിസംബറിലേക്ക് കാല് കുത്താനായിരിക്കുന്നു. ലോകമെമ്പാടുമെന്ന പോലെ കേരളത്തിലും യുവത്വം പുതുവത്സരാഘോഷ ലഹരിയിലേക്ക് കടക്കാനിരിക്കുകയാണ്. ഇത്തവണ വ്യത്യസ്ഥരീതിയിലാണ് കേരളീയയുവത്വം പുതുവത്സരം സംഘടിപ്പിക്കുന്നത് എന്നാണ് കേൾക്കുന്നത്. കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടുമുള്‍പ്പെടെ പ്രമുഖ നഗരങ്ങളില്‍ നക്ഷത്രഹോട്ടലുകളുടെ അരണ്ടഫ്‌ളോറില്‍ നഗ്നനൃത്തവും ലഹരിയുമാണെങ്കില്‍ നാട്ടിന്‍പുറങ്ങളില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തന്നെ ശരണം. കഴിഞ്ഞ തവണത്തെപോലെ കൊച്ചിയില്‍ ഇത്തവണ ആഫ്രിക്കന്‍ ഡാന്‍സെന്ന പുതിയ തരവും ഉണ്ടാകുമോ എന്തോ?.
ഉഗ്രവിഷമുള്ള പാമ്പുകള്‍ക്കൊപ്പം യുവാക്കള്‍ ഇഴയുന്നതാണ് പരിപാടി. വേദിയില്‍ അല്‍പവസ്ത്രധാരിണികളായ പെണ്‍കൊടികളായിരിക്കും ഇഴഞ്ഞുനടക്കുന്നത്.
ഇതുള്‍പ്പെടെ പുതുവത്സാരാഘോഷങ്ങളുടെ ഭാഗമായി ഹോട്ടലുകളില്‍ അരങ്ങേറുന്ന ചൂടന്‍ നൃത്തരംഗങ്ങളില്‍ പങ്കെടുക്കാനുള്ള താരങ്ങള്‍ കേരളത്തിലേക്ക് ഒഴുകുകയായിരുന്നു കഴിഞ്ഞവർഷം. ഫാഷന്‍പരേഡ് ഉള്‍പ്പെടെയുള്ളവയുടെ പേരിലാണ് ഇവര്‍ എത്തിയിരിക്കുന്നത്.
തിരുവനന്തപുരത്ത് ഇത്തരമൊരു സംഘം കഴിഞ്ഞകൊല്ലം പിടിയിലായിരുന്നു.കൊച്ചിയിൽ മറ്റൊരു കൂട്ടരെ നാട്ടുകാർ ചേർന്ന് അടിച്ചോടിക്കുകയും ചെയ്തിരുന്നു പ്രശസ്ത ജീന്‍സ് ഷോപ്പിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇവര്‍ ഫാഷന്‍ഷോയും സിനിമാറ്റിക് ഡാന്‍സിനും നടത്തുകയായിരുന്നു ലക്ഷ്യം.അന്ന് ഇതിനെതിരേ നഗ്നതാപ്രദര്‍ശനത്തിന് പൊലീസ് കേസെടുത്തു. ഇത്തരത്തിലുള്ള തലസ്ഥാനത്തെ ആദ്യ കേസാണ് വഞ്ചിയൂര്‍ പൊലീസ് അന്ന് രജിസ്റ്റര്‍ ചെയ്തത്.ഇക്കൊല്ലം അതിന്റെ എണ്ണം കൂടുമോ ആവോ! അതേസമയം ഫാഷന്‍ ഷോയ്‌ക്കെതിരേ കേസെടുത്ത കേരള പൊലീസ് സദാചാര പൊലീസ് കളിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അമ്മയെ തല്ലിയാലും രണ്ടഭിപ്രായമുണ്ടാകുന്നത് സ്വാഭാവികം.
കേരളത്തിൽ മാത്രമല്ല ഇത്തരം ഫാഷൻഭ്രമത്തിന്റെ നുരകൾ പതഞ്ഞ് പൊന്തുന്നത്. പൊതുവെ ശാന്തശീലരും ദീനീ കമ്പക്കാരുമെന്ന് കരുതുന്ന പർദധാരിണികളും ,റോഡിൽ വരമ്പിട്ടപോലെ നെറ്റിയിൽ നിസ്കാരത്തയമുള്ളവരും ശെരീഅത്ത് കോടതിയുള്ള നാടുകളിലും ഈ അഴിഞ്ഞാട്ടത്തിന്ന് അകമഴിഞ്ഞസഹായങ്ങൾ ചെയ്യാനും അത്തരം പരിപാടികളിൽമാത്രം തല്പരരുമാണ് എന്നറിയുമ്പോഴാണ് ഈ ഫാഷൻപരേഡുകൾ കുടുംബിനികളെ എത്രത്തോളം സ്വാദീനിച്ചിട്ടുണ്ട് എന്നറിയുന്നത്.
പൊതുവെ സമൂഹത്തിന്ന് യാതൊരു ഗുണവും പ്രേക്ഷകർക്ക് കടുക് മണിയോളമെങ്കിലും നന്മയടങ്ങിയ മെസ്സേജും കൊടുക്കാൻ കഴിയാത്ത ഈ അഴിഞ്ഞാട്ടം ‘ചെറിയ കുട്ടികളല്ലെ’എന്നതിൽ നിന്നാണ് തുടങ്ങുന്നത്. ചില മണ്ങ്ങന്മാരായ പെൺകോന്തന്മാർ ഇതിനൊക്കെ ‘റാൻ’മൂളികളായി കെട്ടിയോളുടെ ബാഗും തോളിൽ തൂക്കി പിന്നാലെ നടക്കുന്നത് കൊണ്ടാകും ഈ പ്രവണതക്ക് മാറ്റം വരാത്തത്. ഏതായാലും ഇനിയുള്ള കാലത്ത് നാല്പത് വയസുള്ള തള്ളച്ചികളും പാട്ടിനൊത്ത് തുള്ളുന്നത് കണ്ട് കയ്യടിക്കുന്ന നിഷ്ക്രിയരായ ഒരുതരം മന്ത്ജീവികളായി ജീവിക്കുന്നവർക്കെതിരെ ‘ക,മ’എന്നുരിയിടാതെ ‘ലകുംദീനകും വലിയദീൻ’എന്ന് പറഞ്ഞ് ആശ്വസിക്കുകയെ നിവൃത്തിയുള്ളൂ..